കൊച്ചി: ബേസില്‍ ജോസഫിനെ നായകനാക്കി നവാഗതനായ ജ്യോതിഷ് ശങ്കര്‍ ഒരുക്കിയ “പൊന്മാന്’ എന്ന ചിത്രത്തിലെ യഥാര്‍ഥ നായകനായ പി. പി അജേഷിനെ തെരയുകയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. സ്ക്രീനില്‍ പി.പി. അജേഷിനെ അവതരിപ്പിച്ച ബേസില്‍ ജോസഫാണ് യഥാര്‍ഥ അജേഷിനെ അന്വേഷിക്കുന്നത്. തങ്ങള്‍ അയാളെ തേടുകയാണെന്നും നേരിട്ട് കാണാന്‍ ആഗ്രഹമുണ്ടെന്നും വെളിപ്പെടുത്തി ബേസില്‍ ജോസഫ് ഇട്ട വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അന്ന് പറ്റിക്കപ്പെടുമ്പോള്‍ യഥാര്‍ഥ അജേഷിന് നഷ്ടപ്പെട്ട സ്വര്‍ണത്തിന്റെ അന്നത്തെ വില, ബേസില്‍ ജോസഫ് അദ്ദേഹത്തിന് നല്‍കുമെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്. 2004-2007 കാലഘട്ടത്തില്‍ കൊല്ലത്തെ ഒരു തീരദേശ പ്രദേശത്ത് നടന്ന ഒരു വിവാഹവുമായി ബന്ധപ്പെട്ട് പറ്റിക്കപ്പെട്ട പി.പി. അജേഷ് എന്ന ജ്വല്ലറിക്കാരനായ ചെറുപ്പക്കാരന്റെ ജീവിതകഥയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ ചിത്രത്തിന്റെ കഥ രചിച്ചിരിക്കുന്നത്. ഈ ചിത്രം ജി.ആര്. ഇന്ദുഗോപന്റെ “നാലഞ്ച് ചെറുപ്പക്കാര്‍’ എന്ന…
Read MoreDay: February 5, 2025
“ബാഗിനുള്ളില്‍ ഫ്ലാസ്ക് ‘; വിദേശരാജ്യങ്ങളില്‍നിന്ന് ലഹരിക്കടത്തിന് പുത്തന്‍ രീതി; ലഹരി മരുന്ന് എത്തുന്നത് പാക്കിസ്ഥാനില്‍നിന്ന്; കാരിയറായി പ്രവര്‍ത്തിക്കുന്നത് സ്ത്രീകൾ
കൊച്ചി: ലഹരിമാഫിയയുടെ ഹബായി മാറിക്കൊണ്ടിരിക്കുന്ന കേരളത്തിലേക്ക് വിദേശരാജ്യങ്ങളില്‍ നിന്ന് ലഹരിമരുന്ന് എത്തുന്നത് ഫ്ലാസ്ക്കുകള്‍ വഴിയെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. പലപ്പോഴും വിദേശരാജ്യങ്ങളില്‍നിന്ന് എയര്‍പോര്‍ട്ട് വഴി ലഹരി കടത്താനായി സ്ത്രീകളെയാണ് നിയോഗിക്കുന്നത്. പാക്കിസ്ഥാനില്‍നിന്നാണ് എംഡിഎംഎ പോലെയുള്ള ലഹരിവസ്തുക്കള്‍ കൂടുതലായി എത്തുന്നതെന്നാണ് പുതിയ വിവരം. ഇത് ഒമാനില്‍ എത്തിക്കും. അവിടെ നിന്നാണ് വിമാന മാര്‍ഗം പല രാജ്യങ്ങളിലേക്കും ലഹരി മാഫിയ സംഘങ്ങള്‍ മരുന്ന് എത്തിക്കുന്നത്. എംഡിഎംഎ ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ ഫ്ലാസ്ക്കുകളില്‍ നിറച്ച് കടത്തുന്നതാണ് മാഫിയ സംഘങ്ങളുടെ പുതിയ രീതി. വിമാനത്താവളത്തിലെ സ്കാനിംഗ് ഉള്‍പ്പെടെയുളള പരിശോധനയില്‍ ഫ്ലാസ്കിനുള്ളിലെ ചില്ല് തെളിയില്ലെന്നതാണ് ലഹരിമാഫിയ സംഘങ്ങള്‍ ഈ പുതിയ രീതി തെരഞ്ഞെടുക്കാന്‍ കാരണം. വലിയ ബാഗുകളിലായി നാലോ അഞ്ചോ ഫ്ലാസ്ക്കുകള്‍ നിറച്ചിട്ടുണ്ടാകും. ലഹരിക്കടത്തുകാര്‍ പലപ്പോഴും കൂട്ടമായിട്ടാണ് വിമാന മാര്‍ഗം യാത്ര ചെയ്യുന്നത്. ബാഗ് സുരക്ഷിതമായി എയര്‍പോര്‍ട്ടിന് പുറത്ത് എത്തിക്കാനുള്ള ചുമതല നിര്‍വഹിക്കുന്നത് സ്ത്രീകളായിരിക്കും.…
Read Moreസ്വീഡിഷ് കാമ്പസിലെ വെടിവയ്പ്; മരണം 11 ആയി
സ്റ്റോക്ക്ഹോം: സ്വീഡനിലെ കാമ്പസിലുണ്ടായ വെടിവയ്പില്‍ മരണം 11 ആയി. അക്രമിയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ആറു പേർ ആശുപത്രിയില്‍ ചികിത്സയിലുണ്ട്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. രാജ്യതലസ്ഥാനമായ സ്റ്റോക്ഹോമിൽനിന്ന് 200 കിലോമീറ്റർ അകലെയുള്ള ഒറിബ്രോയിലെ റിസ്ബെർഗ്സ്കാ വിദ്യാഭ്യാസ സ്ഥാപനത്തിലാണ് ഇന്നലെ വെടിവയ്പുണ്ടായത്. പ്രൈമറി, അപ്പര്‍ സെക്കൻഡറി കോഴ്സുകളാണ് ഇവിടെ പഠിപ്പിച്ചിരുന്നത്.
Read Moreഗാസയെ അമേരിക്ക ഏറ്റെടുക്കും, പലസ്തീൻകാർ ഒഴിയണമെന്ന് ട്രംപ്
വാഷിംഗ്ടൺ: ഇസ്രയേൽ-ഹമാസ് യുദ്ധത്തിൽ തകർന്ന ഗാസ മുനമ്പ് അമേരിക്ക ഏറ്റെടുക്കുമെന്നു പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഗാസ വാസയോഗ്യമല്ലാതായിരിക്കുകയാണ്. മേഖലയിൽനിന്നു പലസ്തീൻ ജനത ഒഴിഞ്ഞുപോകണം. ഗാസയെ പുനർനിർമിച്ച് മനോഹരമാക്കാൻ അമേരിക്കയ്ക്ക് കഴിയും. ഗാസയിൽനിന്ന് ഒഴിഞ്ഞുപോകുന്നവരെ ഈജിപ്ത്, ജോർദാൻ തുടങ്ങിയ അറബ് രാജ്യങ്ങൾ സ്വീകരിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. വൈറ്റ് ഹൗസിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനൊപ്പമുള്ള കൂടിക്കാഴ്ചയ്ക്കുശേഷം നടത്തിയ സംയുക്ത പത്രസമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ശ്രദ്ധിക്കേണ്ട ഒരു ആശയമാണ് ട്രംപ് മുന്നോട്ട് വച്ചതെന്നായിരുന്നു നെതന്യാഹുവിന്റെ പ്രതികരണം. രണ്ടാംഘട്ട വെടിനിർത്തൽ കാരാറിനെക്കുറിച്ചും ഇരുനേതാക്കളും ചർച്ച നടത്തി. ചർച്ചകൾക്കുശേഷം ട്രംപിന്റെ നേതൃത്വ പാഠവത്തെ പ്രശംസിച്ച നെതന്യാഹു, ഇസ്രയേലിന് ഇതുവരെ ലഭിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ സുഹൃത്താണ് ട്രംപ് എന്നും പറഞ്ഞു. അതേസമയം പലസ്തീൻകാർ ഗാസ വിടണമെന്ന ട്രംപിന്റെ നിർദേശം ഹമാസ് തള്ളി.
Read Moreവായ്പുണ്ണ് ; കൃത്യമായ രോഗനിർണയം പ്രധാനം
വായ്പുണ്ണ് (ആഫ്തൻ സ്റ്റൊമറ്റൈറ്റിസ്) രോഗനിർണയം രോഗലക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ്. പെംഫിഗസ്, പെംഫിഗോയ്ഡ്, എറിത്തീമാ മൾട്ടിഫോർമി, വായ്ക്കകത്തുള്ള കാൻസർ, ചില വൈറസ് രോഗങ്ങൾ, സിഫിലിസ്, സാർകോയിഡോസിസ്, ക്രോണ്‍സ് രോഗം, സിസ്റ്റമിക് ലൂപസ് എറിതിമറ്റോസസ് എന്നീ രോഗങ്ങളിലും വായ്ക്കകത്ത് വ്രണങ്ങളുണ്ടാകാറുണ്ട്. ചികിത്സിക്കുന്നതിനു മുൻപ് അവയല്ലെന്ന് പൂർണമായും ഉറപ്പുവരുത്തേണ്ടതുണ്ട്. അടിസ്ഥാന കാരണം കണ്ടെത്തണംവായ്പുണ്ണിന് അടിസ്ഥാനമായ കാരണങ്ങൾ കണ്ടെത്തേണ്ടതുണ്ട്. അതിനായി രക്തത്തിലെ ഇരുന്പ്, ബി12 എന്നിവയുടെ അളവ് നിർണയിക്കേണ്ടിവന്നേക്കാം. ചിലയവസരങ്ങളിൽ രോഗി എച്ച്ഐവി ബാധിതനാണോ എന്നു കണ്ടെത്തേണ്ടിവരും. വായ്ക്കകത്ത് വ്രണങ്ങളുണ്ടാക്കുന്ന മേൽസൂചിപ്പിച്ച രോഗങ്ങളുടെ ലക്ഷണങ്ങൾ രോഗിക്കുണ്ടോ എന്ന് വിശദമായി അന്വേഷിച്ചറിയേണ്ടതുണ്ട്. ഇതിന്റെയൊക്കെ അടിസ്ഥാനത്തിലായിരിക്കണം ചികിത്സ. എന്താണു പോംവഴി? ഏതെങ്കിലുംതരത്തിലുള്ള മാനസികസമ്മർദങ്ങളുണ്ടെങ്കിൽ അതു ലഘൂകരിക്കേണ്ട നടപടികൾ ചെയ്യേണ്ടിയിരിക്കുന്നു. ഏതെങ്കിലുംഭക്ഷണത്തോടുള്ള അലർജിമൂലമാണ് വായ്പുണ്ണ് എങ്കിൽ അവ പൂർണമായും ഒഴിവാക്കണം. ടൂത്ത്പേസ്റ്റ്, ഐസ്ക്രീമുകൾ എന്നിവഉപയോഗിക്കുന്പോൾ ശ്രദ്ധിക്കണം. സ്വയംചികിത്സ ഒഴിവാക്കാംമരുന്നുകളാണ് വായ്പുണ്ണിനു കാരണമെങ്കിൽ അവ മാറ്റി ഉപയോഗിക്കാൻ കഴിയുമോ എന്ന്…
Read Moreഇടി മഴ കാറ്റ്: ചെമ്പൻ വിനോദും ശ്രീനാഥ് ഭാസിയും മുഖ്യവേഷങ്ങളിൽ
ചെമ്പൻ വിനോദ് ജോസ്, ശ്രീനാഥ് ഭാസി, സുധി കോപ്പ, സെന്തിൽ കൃഷ്ണ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അമ്പിളി എസ് രംഗൻ ചിത്രം ഇടി മഴ കാറ്റ് എന്ന ചിത്രത്തിന്റെ ടീസർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ജിഷ്ണു പുന്നകുളങ്ങര, സരീഗ് ബാലഗോപാലൻ, ധനേഷ് കൃഷ്ണൻ, ജലീൽ, സുരേഷ് വി, ഖലീൽ ഇസ്മെയിൽ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ കഥയും സംഭാഷണവും അമൽ പിരപ്പൻകോടും തിരക്കഥ അമലും അമ്പിളി എസ് രംഗനും ചേർന്നാണ് തയാറാക്കിയത്. ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ ശരൺ ജിത്ത്, പ്രിയംവദ കൃഷ്ണൻ, പൂജ ദേബ് എന്നിവരാണ് കൈകാര്യം ചെയ്യുന്നത്. കേരളം-ബംഗാൾ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ് കിരൺ കൃഷ്ണ എൻ, ഗൗതം മോഹൻദാസ്, ഛായാഗ്രഹണം നീൽ ഡി കുഞ്ഞ, ചിത്രസംയോജനം മനോജ്, സൗണ്ട് ഡിസൈൻ ജയദേവൻ ചക്കാടത്ത്, ഷമീർ അഹമ്മദ്, റീ റെക്കോഡിം…
Read Moreകോൺഫിഡൻസ് ലെവലാണത്; റിസ്ക്കെടുക്കാൻ ഞാൻ തയ്യാറല്ലെന്ന് പ്രിയങ്ക അനൂപ്
ബിഗ് ബോസിന്റെ പ്രെഡിക്ഷൻ ലിസ്റ്റിലൊക്കെ എൻറെ പേര് പറയുന്നത് റീച്ച് കിട്ടാൻ വേണ്ടിയാണ്. ഞാനൊന്നും പോകില്ല. ആദ്യം മുതലേ ബിഗ് ബോസ് ചോദിച്ചിട്ടുണ്ട് പങ്കെടുക്കാൻ വരുന്നോയെന്ന്. കാരണം ഞാൻ കുടുംബമായി ജീവിക്കുന്നൊരാളാണ്. കാണുന്നതൊക്കെ വിളിച്ച് പറഞ്ഞ് അടിയാക്കി പ്രശ്നമാക്കി ബഹളമാക്കി ഞാൻ ഫസ്റ്റ് പ്രൈസ് വാങ്ങിക്കുമെന്ന് ഉറപ്പാണ്. കോൺഫിഡൻസ് ലെവലാണത്. പക്ഷെ റിസ്ക്കെടുക്കാൻ ഞാൻ തയ്യാറല്ല. ലൈഫിന് വേണ്ടി റിസ്ക്കെടുക്കാം, പക്ഷെ ഇതിന് വേണ്ട. ലൈഫ് പോകുമെന്ന പേടിയുള്ളതുകൊണ്ടാണ് പോകാത്തത്. എന്റെ ലൈഫ് എനിക്ക് വേണം. അതിൽ ഞാൻ റിസ്ക്ക് എടുക്കില്ല. -പ്രിയങ്ക അനൂപ്
Read Moreഇനിയും കല്യാണം കഴിക്കുന്നില്ലേ? ആരാധകരുടെ ചോദ്യങ്ങൾക്ക് അനുശ്രീയുടെ മറുപടി
മലയാളികളുടെ പ്രിയ നായികമാരിൽ ഒരാളാണ് അനുശ്രീ. ചെറുതും വലുതുമായ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ മനം കവർന്ന താരം സിനിമയിൽ സജീവമാണ്. ഇൻസ്റ്റഗ്രാം അടക്കമുള്ള സമൂഹ മാധ്യങ്ങളിലും താരം സജീവമാണ്. എപ്പൊഴും ഫോട്ടോകൾ പങ്കുവയ്ക്കുകയും പോസ്റ്റുകൾ ഇടുകയും ചെയ്യുന്ന താരം കൂടിയാണ് അനുശ്രീ. കാലങ്ങളായി അനുശ്രീയുടെ കല്യാണത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചുമൊക്കെ ആരാധകർ ചോദിക്കാറുണ്ട്. അനുശ്രീ പങ്കുവയ്ക്കുന്ന പോസ്റ്റുകളിൽ ഭൂരിഭാഗത്തിനും താഴെ ഇത്തരം ചോദ്യങ്ങൾ എപ്പോഴും ഉയരാറുണ്ട്. ചിലർ നേരിട്ട് തന്നെ ഇത്തരം ചോദ്യങ്ങളോട് മറുപടി പറയുന്നതും നാം കാണാറുണ്ട്. അനുശ്രീ പക്ഷേ ഇത്തരം ചോദ്യങ്ങൾ അധികം മുഖവിലയ്ക്ക് എടുക്കാറില്ല. ഇടക്കാലത്ത് താരവുമായി ബന്ധപ്പെട്ട ഒട്ടേറെ ഗോസിപ്പുകളും ഉയർന്നുകേട്ടിരുന്നു. നടൻ ഉണ്ണി മുകുന്ദനും അനുശ്രീയും തമ്മിൽ പ്രണയത്തിൽ ആണെന്നും ഇരുവരും ഉടൻ വിവാഹം കഴിക്കുമെന്നുമായിരുന്നു ഗോസിപ്പുകളിൽ ഭൂരിഭാഗവും പറഞ്ഞിരുന്നത്. ഇതിലുൾപ്പെടെ അനുശ്രീ മറുപടി പറയുകയോ പരസ്യമായി പ്രതികരിക്കുകയോ ഒന്നും ചെയ്തിരുന്നില്ല. ഇരുവരും ഒരുപാട്…
Read Moreസംസ്ഥാനത്തിന്റെ സമ്പദ്ഘടന തകർത്ത തോമസ് ഐസക് കേരളത്തിന്റെ അന്തകനെന്ന് ചെറിയാൻ ഫിലിപ്പ്
തിരുവനന്തപുരം: കിഫ്ബി എന്ന ബകനെ തീറ്റിപ്പോറ്റാൻ അമിത ചുങ്കം ചുമത്തി യാത്രക്കാരെ കൊള്ളയടിക്കേണ്ട ഇപ്പോഴത്തെ ദുരവസ്ഥ ക്ഷണിച്ചു വരുത്തിയത് പത്തുവർഷം ധനമന്ത്രിയായിരുന്ന തോമസ് ഐസക് ആണെന്ന് ചെറിയാൻ ഫിലിപ്പ്. വികലമായ ധനകാര്യ മാനേജ്മെന്റിലൂടെ കേരളത്തെ ഭീമമായ കടക്കെണിയിലാഴ്ത്തി സമ്പദ്ഘടന തകർത്ത തോമസ് ഐസക്ക് കേരളത്തിന്റെ അന്തകനാണ്. അക്കാഡമിക് ബുദ്ധിജീവി മാത്രയായ തോമസ് ഐസക്കിന് കേരളത്തിൻ്റെ സാമൂഹ്യ യാഥാർത്ഥ്യങ്ങളെപ്പറ്റി യാതൊരുവിധ പ്രായോഗിക ജ്ഞാനവും ഇല്ലാത്തതുകൊണ്ടാണ് പ്രത്യുല്പാദനപരമല്ലാത്ത പദ്ധതികൾക്കായി കിഫ്ബി പണം ധൂർത്തടിച്ചത്. കടത്തിനു പുറമെ ഇന്ധന സെസും മോട്ടോർ വാഹന നികുതിയും കിഫ്ബി ഫണ്ടിലേക്ക് മാറ്റിയത് ദുരുദ്ദേശപരമായിരുന്നു. കിഫ്ബിയുടെ പേരിൽ അമിത പലിശയ്ക്ക് മുപ്പതിനായിരം കോടി രൂപ കടമെടുത്ത സർക്കാരിന് കടത്തിൻ്റെ പലിശ പോലും അടയ്ക്കാൻ കഴിയാത്തതിനാലാണ് യാത്രക്കാരിൽ നിന്നും ട്രോൾപിരിവ് നടത്താൻ ഇപ്പോൾ തീരുമാനിച്ചത്. കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് ട്രോൾപിരിവ് എന്ന ആവശ്യം തോമസ് ഐസക് മുന്നോട്ടു…
Read More“ടോൾ പിരിവ് നയംമാറ്റമല്ല, കാലത്തിനനുസരിച്ച മാറ്റമെന്ന് ഇടതുമുന്നണി കൺവീനർ ടി.പി.രാമകൃഷ്ണൻ
തിരുവനന്തപുരം: കിഫ്ബി റോഡുകൾക്ക് ടോൾ പിരിക്കാനുള്ള നീക്കത്തിനെതിരെ പ്രതിപക്ഷം പ്രതിഷേധം ഉയർത്തുന്നതിനിടെ പ്രതികരണവുമായി ഇടതുമുന്നണി കൺവീനർ ടി.പി.രാമകൃഷ്ണൻ. ടോൾ പിരിക്കാനുള്ള തീരുമാനം നയംമാറ്റം അല്ലെന്നും കാലം മാറുന്നതിനനുസരിച്ചുള്ള നിലപാട് മാത്രമാണെന്നും ടി.പി. രാമകൃഷ്ണൻ അഭിപ്രായപ്പെട്ടു. കിഫ്ബി റോഡുകൾക്ക് ടോൾ പിരിക്കാൻ ഇടത് മുന്നണി തത്വത്തിൽ തീരുമാനിച്ചതാണ്. ടോൾ വേണ്ടെന്നുവച്ചാൽ വികസനത്തിൽ ഒരിഞ്ച് മുന്നോട്ട് പോകാൻ കഴിയില്ലെന്നും ടി.പി. രാമകൃഷ്ണൻ പറഞ്ഞു. എലപ്പുള്ളിയിൽ മദ്യനിര്‍മ്മാണശാലയ്ക്ക് അനുമതി നൽകിയ വിഷയത്തിൽ എന്തൊക്കെ എൽഡിഎഫിൽ ചര്‍ച്ച ചെയ്യുമെന്ന് മാധ്യമങ്ങളോട് പങ്കുവെക്കേണ്ടതില്ല. ആര്‍ജെഡി അവരുടെ അഭിപ്രായമാണ് പറഞ്ഞത്. അത് ഇടത് നിലപാടായി വ്യാഖ്യാനിക്കേണ്ടതില്ല. ബ്രൂവറി വിഷയം സങ്കീര്‍ണമാക്കിയത് മാധ്യമങ്ങളാണെന്നും ടി.പി.രാമകൃഷ്ണൻ പറഞ്ഞു. സ്വന്തമായി വരുമാനം ഇല്ലാതെ കിഫ്ബിക്ക് നിലനിൽക്കാനാകില്ലെന്നും കിഫ്ബിക്ക് വരുമാനമുണ്ടാക്കാൻ പല പദ്ധതികളും ആലോചനയിലുണ്ടെന്നും ധനമന്ത്രി കെ.എൻ.ബാലഗോപാലും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
Read More