പല്ലുകളുടെ ഉപരിതലം പരന്നതല്ല, പൊക്കവും കുഴികളും ഉള്ളതാണ്. പല്ലുകളുടെ പുറത്തുള്ള ആവരണം ഇനാമൽ എന്ന പദാർഥം കൊണ്ട് ഉള്ളതാണ്. ഇത് ശരീരത്തിലെ ഏറ്റവും കട്ടിയുള്ള പദാർഥമാണ്. ഇതിന്റെ ഉള്ളിൽ ഡെന്റീൻ എന്ന അംശവും അതിനുള്ളിൽ പൾപ്പ് എന്ന ചെറിയ രക്തക്കുഴലുകളും ചെറിയ ഞരമ്പുകളും അടങ്ങുന്ന അംശവുമാണ്. ദന്തക്ഷയം: കാരണങ്ങൾ. അമിതമായി മധുരം കഴിക്കുന്നത്. പറ്റിപ്പിടിക്കുന്ന ആഹാരപദാർഥങ്ങൾ കുഴികളിലും രണ്ടു പല്ലുകളുടെ ഇടയിലും ദീർഘനേരം തങ്ങിനിൽക്കുന്നതുകൊണ്ട്. ശരിയായ രീതിയിൽ ബ്രഷിംഗും ഫ്ലോസ സിങ്ങും ചെയ്യാത്ത തിനാൽ.. വർഷത്തിലൊരിക്കലെങ്കിലും ഡോക്ടറെ കൊണ്ട് പരിശോധിപ്പിച്ച് പോട് കണ്ടുപിടിക്കാത്തതിനാൽലക്ഷണങ്ങൾ. ബ്രൗൺ കളറിലോ കറുത്ത കളറിലോ ഉള്ള പാടുകൾ . ചെറിയ സുഷിരങ്ങൾ പല്ലുകൾക്കിടയിലും ഉപരിതലത്തിലും കാണുന്നത്. രണ്ടു പല്ലുകൾക്കിടയിൽ ഭക്ഷണം കയറുന്നത്. തൊടുമ്പോഴും കടിക്കുമ്പോഴും പുളിപ്പും വേദനയും. അസഹനീയമായ വേദന/പഴുപ്പ്ശ്രദ്ധിച്ചില്ലെങ്കിൽ വരാവുന്ന സങ്കീർണതകൾ. നീർക്കെട്ട്, പഴുപ്പ്, നീര്. പനി, പല്ല് പൊട്ടുന്നു, പൊടിയുന്നു,…
Read MoreDay: February 6, 2025
കാട്ടുപന്നി വേട്ടയ്ക്കിടെ അബദ്ധത്തിൽ വെടിയേറ്റ് ഒരാൾ മരിച്ചു: മൃതദേഹം കാട്ടിൽ ഒളിപ്പിച്ച് സുഹൃത്തുക്കൾ മുങ്ങി
മുംബൈ: പാൽഘറിലെ വനമേഖലയിൽ കാട്ടുപന്നി വേട്ടയ്ക്കിടെ അബദ്ധത്തിൽ കൂട്ടുകാരുടെ വെടിയേറ്റ് ഒരാൾ കൊല്ലപ്പെട്ടു. മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു. കൊല്ലപ്പെട്ടയാളുടെ മൃതദേഹം കാട്ടിൽനിന്നു കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സംഭവത്തിൽ ആറുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ മാസം 28ന് രാത്രിയാണ് പാൽഘർ മാനറിലെ ബോർഷേട്ടി വനമേഖലയിലേക്ക് ഒരു സംഘം ഗ്രാമീണർ കാട്ടുപന്നി വേട്ടയ്ക്കായി പോയത്. യാത്രയ്ക്കിടെ അംഗങ്ങളിൽ ചിലർ വെവ്വേറെ വഴിയിലേക്കു തിരിഞ്ഞു. അതിനിടെ ദൂരെ അനക്കം കണ്ടപ്പോൾ കാട്ടുപന്നികളാണെന്നു തെറ്റിദ്ധരിച്ച് കൂട്ടത്തിലുള്ളവർ വെടിവയ്ക്കുകയായിരുന്നു. കൂട്ടുകാരന് വെടിയേറ്റതോടെ പരിഭ്രാന്തരായ സംഘാംഗങ്ങൾ വിവരം പോലീസിൽ റിപ്പോർട്ട് ചെയ്യുന്നതിനു പകരം മൃതദേഹം കാട്ടിൽ ഒളിപ്പിച്ച് കടന്നുകളഞ്ഞു. പിന്നീട് രഹസ്യവിവരം ലഭിച്ച പോലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
Read Moreഅന്താരാഷ്ട്രനിയമങ്ങളുടെ അടിസ്ഥാനതത്വങ്ങൾ എല്ലാ രാജ്യങ്ങളും പാലിക്കണം; വംശീയ ഉന്മൂലനം നിർബന്ധമായും ഒഴിവാക്കണം; അന്റോണിയോ ഗുട്ടറെസ്
ന്യൂയോർക്ക്: ഗാസ മുനന്പ് ഏറ്റെടുക്കുമെന്നും പലസ്തീനികൾ അവിടെനിന്ന് ഒഴിയണമെന്നുമുള്ള അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവനയ്ക്കെതിരേ ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറെസ്. അന്താരാഷ്ട്രനിയമങ്ങളുടെ അടിസ്ഥാനതത്വങ്ങൾ എല്ലാ രാജ്യങ്ങളും പാലിക്കണമെന്നും വംശീയ ഉന്മൂലനം നിർബന്ധമായും ഒഴിവാക്കണമെന്നും ഗുട്ടറെസ് പറഞ്ഞു. ശാശ്വതമായ വെടിനിർത്തലാണ് ഇപ്പോൾ ആവശ്യം. പരിഹാരങ്ങൾക്ക് ശ്രമിക്കുമ്പോൾ സ്ഥിതി വഷളാക്കരുത്. സ്വതന്ത്ര പലസ്തീൻ രാഷ്ട്രം രൂപീകരിക്കുന്നതിന് ഗാസ അനിവാര്യമാണ്. സ്വന്തം മണ്ണിൽ ജീവിക്കാനുള്ള പലസ്തീനികളുടെ അവകാശം അകലുകയാണെന്നും ന്യൂയോർക്കിലെ യുഎൻ യോഗത്തിൽ ഗുട്ടറെസ് അഭിപ്രായപ്പെട്ടു. പലസ്തീനികളെ അവരുടെ മണ്ണിൽനിന്ന് സ്ഥലംമാറ്റുന്ന യാതൊരു നടപടിയും അംഗീകരിക്കില്ലെന്ന് സൗദി അറേബ്യയും വ്യക്തമാക്കി. സൗദി വിദേശകാര്യ മന്ത്രാലയമാണ് നിലപാട് വ്യക്തമാക്കിയത്. യുദ്ധത്തിൽ തകർന്ന ഗാസയെ ഏറ്റെടുക്കുമെന്നും പുനർനിർമിച്ച് മനോഹരമാക്കുമെന്നുമാണ് കഴിഞ്ഞദിവസം ട്രംപ് പറഞ്ഞത്.
Read Moreപ്രണയം നടിച്ച് പീഡനം: യുവാവ് അറസ്റ്റിൽ; ഇരുപത്തിനാലുകാരനായ ആകാശിന്റെ പേരിൽ സമാനമായ നിരവധി കേസുകൾ
കണ്ണൂർ: പ്രണയം നടിച്ച് പെൺകുട്ടികളെ വലയിലാക്കി പീഡിപ്പിക്കുന്ന വിരുതൻ അറസ്റ്റിൽ. പാച്ചപൊയ്ക സ്വദേശി കെ.പി. ആകാശിനെയാണ്(24) എടക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. ഒരാഴ്ച മുന്‍പാണ് കേസിനാസ്പദമായ സംഭവം. എടക്കാട് സ്റ്റേഷൻ പരിധിയിലെ ഒന്‍പതാം ക്ലാസ് വിദ്യാർഥിനിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. പെൺകുട്ടിയെ പ്രണയം നടിച്ച് പല സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി. സ്കൂളിലെ കൗൺസിലിംഗിനിടെയാണ് പെൺകുട്ടി പീഡന വിവരം പുറത്ത് പറയുന്നത്. തുടർന്ന് സ്കൂൾ അധികൃതർ രക്ഷിതാക്കളെ വിളിച്ചുവരുത്തി പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് കേസെടുത്തതോടെ ആകാശ് ഒളിവിൽ പോയി. തുടർന്ന് ഇന്നലെ എടക്കാട് എസ്ഐ എൻ. ദിജേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കൂത്തുപറമ്പിലെ ഒളി സങ്കേതത്തിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയുടെ പേരിൽ സമാനമായ രീതിയിൽ നിരവധി കേസുണ്ടെന്ന് പോലീസ് പറഞ്ഞു.
Read Moreലിപ് സ്റ്റഡ് അടിക്കാൻ പണം ചോദിച്ചു; കിട്ടാതെ വന്നപ്പോൾ മകൾ ചെയ്തത് കേട്ട് പോലീസ് വരെ ഞെട്ടി
മുക്കുത്തിയും സെക്കൻഡ് സ്റ്റഡുമൊക്കെ ഇപ്പോൾ ഫാഷനാണ്. കാലം മാറുന്പോൾ ട്രെന്‍ഡിനും മാറ്റങ്ങൾ സംഭവിക്കുന്നു. ചുണ്ടിലും പുക്കിളിലുമൊക്കെ സ്റ്റഡുകൾ ഇടുന്നത് ഇപ്പോൾ ഒരു ഫാഷനായി മാറിയിരിക്കുകയാണ്. ചുണ്ടിൽ സ്റ്റഡ് അടിക്കാൻ മാതാപിതാക്കളോട് കാശ് ചോദിച്ചപ്പോൾ നൽകാതിരുന്നതിന് മകൾ ചെയ്ത ഞെട്ടിക്കുന്ന സംഭവമാണ് ഇപ്പോൾ വാർത്തയാകുന്നത്. ചൈനയിലെ ഷാംഗ്ഹായിലാണ് സംഭവം. ചുണ്ടിൽ സ്റ്റഡ് അടിക്കുന്നതിന് 680 രൂപ ആയിരുന്നു ആവശ്യം. അച്ഛനും അമ്മയും പണം കൊടുത്തില്ല. പ്രകോപിതയായ മകൾ വീട്ടിലുണ്ടായിരുന്ന അമ്മയുടെ കോടികൾ വിലമതിക്കുന്ന ആഭരണങ്ങൾ വിറ്റു. ഒരു മില്യൺ യുവാൻ അതായത് 1.16 കോടി രൂപയുടെ ആഭരണങ്ങളായിരുന്നു അവ. ആഭരണങ്ങൾ മോഷണം പോയെന്ന് കാണിച്ച് പെൺകുട്ടിയുടെ അമ്മ പുട്ടുവോ പബ്ലിക് സെക്യൂരിറ്റി ബ്യൂറോയിലെ വാൻലി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതോടെയാണ് സംഭവത്തിന്റെ സത്യാവസ്ഥ പുറത്തായത്. മകൾ തന്നോട് 60 യുവാൻ ആവശ്യപ്പെട്ടിരുന്നുവെന്നു, പക്ഷേ അവൾക്കുള്ള പണം ഞങ്ങൾ കൊടുത്തില്ല.…
Read Moreറെഡിൽ തിളങ്ങി വാമിഖ; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
ബോളിവുഡിലെ പുത്തന്‍ താരോദയമാണ് വാമിഖ ഗബ്ബി. നാഷണല്‍ ക്രഷ് എന്നാണ് സോഷ്യല്‍ മീഡിയ വാമിഖയെ വിളിക്കുന്നത്. തന്റെ സൗന്ദര്യവും ക്യൂട്ട്നെസും കൊണ്ട് സോഷ്യല്‍ മീഡിയയെ കൈയിലെടുത്തിരിക്കുകയാണ് വാമിഖ. പലരും ഐശ്വര്യ റായിയുടെ തുടക്കകാലത്തോട് പോലും വാമിഖയെ വിശേഷിപ്പിക്കുന്നുണ്ട്. മലയാളികള്‍ക്ക് വാമിഖയെ നേരത്തെ തന്നെ അറിയാം. 9 എന്ന മലയാള ചിത്രത്തിലും വാമിഖ അഭിനയിച്ചിരുന്നു. മലയാളത്തിലേക്കും വാമിഖ ഈ വര്‍ഷം തിരികെ വരും. ആസിഫ് അലി നായകനായ ടിക്കി ടാക്കയിലൂടൊയണ് തിരിച്ചുവരവ്. സൗന്ദര്യം മാത്രമല്ല കഴിവുമുള്ള നടിയുമാണ് വാമിഖ ഗബ്ബി. ബാലതാരമായി സിനിമയിലെത്തിയ വാമിഖ പിന്നീട് നായികയായി മാറുകയായിരുന്നു. പഞ്ചാബി സിനിമയിലൂടെയാണ് കരിയര്‍ ആരംഭിക്കുന്നത്. ഇപ്പോഴിതാ വാമിഖയുടെ ക്യൂട്ട് ചിത്രങ്ങള്‍ വൈറലാവുകയാണ്.
Read Moreമദ്യനിർമാണശാല വിവാദം: പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് സർക്കാരിന് മറുപടിയില്ലെന്ന് വി. ഡി. സതീശൻ
തിരുവനന്തപുരം: മദ്യനിർമാണശാല വിവാദത്തിൽ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് സർക്കാരിന് മറുപടിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എക്സൈസ് മന്ത്രിയുടേത് നുണകളുടെ ചീട്ടു കൊട്ടാരമാണ്. സർക്കാരിന്റെ മദ്യനയത്തിന് മുൻപേ ഒയാസിസ് കന്പനിയെ ക്ഷണിച്ചു. ഈ കന്പനിക്ക് വേണ്ടിയാണ് മദ്യനയം സർക്കാർ മാറ്റിയതെന്നും അദ്ദേഹം ആരോപിച്ചു. ഒയാസിസ് വന്നത് സർക്കാരിന്റെ ക്ഷണപ്രകാരമാണ്.എന്ത് വൃത്തികേടും ചെയ്യുന്ന തരത്തിലേക്ക് പോലീസ് അധഃപതിച്ചു. വിവാഹസത്കാരത്തിൽ പോയി മടങ്ങിയ സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ പോലീസ് ക്രൂരമായി മർദിച്ചു. മയക്കുമരുന്നിന്റെ ആസ്ഥാനമായി കേരളം മാറി. എക്സൈസും പോലീസും നിർജീവമായി മാറിയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പാതിവില തട്ടിപ്പ് വിഷയത്തിൽ ലാലി വിൻസെന്റ് ലീഗൽ അഡ്വൈസർ മാത്രമാണ്. തന്നെയും അനന്തു കൃഷ്ണൻ സമീപിച്ചു. അതിന് പിന്നാലെ താൻ പോയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കന്റോണ്‍മെന്റ് ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് വി.ഡി. സതീശൻ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
Read Moreഇടുക്കിയിൽ സിഐയുടെ അടിയേറ്റ് ഓട്ടോ ഡ്രൈവറുടെ പല്ലു തെറിച്ചു; ദൃശ്യങ്ങൾ പുറത്ത്; സംഭവം പുതുവല്‍സരാഘോഷത്തിനിടെ
ഇടുക്കി: കൂട്ടാറില്‍ പുതുവത്സരദിനത്തോടനുബന്ധിച്ച് പടക്കം പൊട്ടിക്കുന്നത് കാണാന്‍ നിന്നയാളെ പോലീസ് ക്രൂരമായി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. ഓട്ടോ ഡ്രൈവറായ മുരളീധരനെയാണ് കമ്പംമെട്ട് സിഐ ഷമീര്‍ ഖാന് കരണത്തടിക്കുകയും അസഭ്യം പറയുകയും ചെയ്തത്. അടിയേറ്റ മുരളീധരന്റെ പല്ല് തെറിച്ചു പോയി. മുരളീധരനെ സിഐ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തായതോടെ ജില്ലാ പോലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപ് കട്ടപ്പന എഎസ്പിയോട് റിപ്പോര്‍ട്ട് തേടി.ഡിസംബര്‍ 31ന് ന്യൂ ഇയര്‍ ആഘോഷത്തോടനുബന്ധിച്ചാണ് നാട്ടുകാര്‍ ചേര്‍ന്ന് പടക്കം പൊട്ടിച്ചത്. ഇതിനിടെ സിഐയുടെ നേതൃത്വത്തില്‍ സ്ഥലത്തെത്തിയ പോലീസ് ഇവിടെയുണ്ടായിരുന്നവരെ അസഭ്യം പറയുകയും മര്‍ദിക്കുകയുമായിരുന്നു. മുരളീധനെ സിഐ പിടിച്ചുതള്ളുകയും കരണത്തടിക്കുകയും ചെയ്യുന്നതു ദൃശ്യങ്ങളുണ്ട്.സംഭവത്തില്‍ മുരളീധരന് പരാതി നല്കാന് തീരുമാനിച്ചതോടെ ഒത്തുതീര്‍പ്പുമായി പോലീസ് എത്തിയിരുന്നു. ആശുപത്രിയിലെ ചികില്‍സാചെലവ് വഹിക്കാമെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്കി. ഇതേത്തുടര്‍ന്നാണ് പരാതി നല്കാന് താമസിച്ചതെന്നു മുരളീധരന് പറയുന്നു. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും ചികില്‍സാചെലവ്…
Read Moreത്രില്ലർ ചിത്രം ക്രിസ്റ്റീന പൂർത്തിയായി
ഗ്രാമവാസികളുടെ പ്രിയപ്പെട്ടവരായ നാല് ചെറുപ്പക്കാർ. സുഹൃത്തുക്കളുടെ ഇടയിലേക്ക് ഒരു സെയിൽസ് ഗേൾ കടന്നു വരുന്നതോടെ ആ ഗ്രാമത്തിൽ ഉടലെടുക്കുന്ന പ്രശ്നങ്ങളും തുടർന്നുണ്ടാകുന്ന സങ്കീർണതകളും ത്രില്ലർ മൂഡിൽ അവതരിപ്പിച്ചിരിക്കുന്ന ചിത്രം ക്രിസ്റ്റീന ചിത്രീകരണം പൂർത്തിയായി. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, തമിഴ്നാട് എന്നിവിടങ്ങളിലാണ് ചിത്രീകരിച്ചത്. സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ നടൻ വിഷ്ണു ഉണ്ണികൃഷ്ണന്റെസോഷ്യൽ മീഡിയ പേജിലൂടെ പ്രകാശനം ചെയ്തു. എംഎൻആർ ഫിലിംസിന്റെ ബാനറിൽ സെലീന എം നസീർ നിർമിച്ച് സുദർശനൻ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നു. സുധീർ കരമന, എം ആർ ഗോപകുമാർ, സീമ ജി നായർ, നസീർ സംക്രാന്തി, ആര്യ, മുരളീധരൻ (ഉപ്പും മുളകും ഫെയിം), രാജേഷ് കോബ്ര, ശിവമുരളി, മായ, ശ്രീജിത്ത് ബാലരാമപുരം, സുനീഷ് കെ ജാൻ, രാജീവ് റോബട്ട്, നന്ദന, ചിത്രാ സുദർശനൻ, അനീഷ്, അബി, സുനിൽ പുന്നയ്ക്കാട്, ഹീര, കുമാരി അവന്തിക പാർവതി, മനോജ്, മാസ്റ്റർ…
Read Moreപങ്കാളി കൂടെ ഉണ്ടെങ്കിൽ കുറച്ചു കൂടി കാര്യങ്ങൾ ചെയ്യാമെന്ന് തോന്നിയിട്ടുണ്ട്; ലക്ഷ്മി ഗോപാലസ്വാമി
നമ്മുടെ സ്വന്തം ഒരു ഫാമിലി ഉണ്ടാക്കണമെന്നും കുട്ടികളെ വേണമെന്നൊക്കെ ചില സ്ത്രീകൾക്ക് എപ്പോഴും ആഗ്രഹം തോന്നാറുണ്ട്. എനിക്ക് ഒരുകാലത്തും അങ്ങനെയൊരു തോന്നൽ ഉണ്ടായിട്ടില്ലെന്നതാണ് സത്യം എന്ന് ലക്ഷ്മി ഗോപാലസ്വാമി. എന്റെ അമ്മ എപ്പോഴും എന്നെക്കുറിച്ച് ആലോചിച്ചു വേവലാതിപ്പെടാറുണ്ട്. എനിക്കങ്ങനെ മാതൃത്വത്തിന്റെ തോന്നൽ ഒന്നും ഉണ്ടായിട്ടില്ല. ചില സ്ത്രീകൾക്ക് അതെപ്പോഴും ഒരു ആഗ്രഹമാണ്. എന്റെ ഒരുപാട് ഫ്രണ്ട്സ് സിംഗിൾ ആണ്. കല്യാണം കഴിക്കാതെ ഇപ്പോഴും സിംഗിൾ ആയി ജീവിക്കുന്നവർ ഒരുപാട് പേരുണ്ട്. കുട്ടികളെ എനിക്ക് വളരെയധികം ഇഷ്ടമാണ്. എന്നാൽ അത് പ്രത്യേക ഉത്തരവാദിത്തമാണ്. എനിക്കെന്തോ അതിനോട് ഒരു പേടിയാണ്. ചിലപ്പോഴൊക്കെ ഒറ്റയ്ക്കായിപ്പോയി എന്ന് തോന്നാറുണ്ട്. പക്ഷേ ഞാൻ വിശ്വസിക്കുന്നത് എല്ലാത്തിനുമുള്ള പരിഹാരം നമ്മളിൽ തന്നെയുണ്ടെന്നാണ്. പങ്കാളി ഒക്കെ ഉണ്ടെങ്കിൽ കുറച്ചു കൂടി കാര്യങ്ങൾ ചെയ്യാമെന്ന് തോന്നിയിട്ടുണ്ട്. ഇപ്പോഴത്തെ കാലത്ത് സ്ത്രീകൾക്ക് ട്രാവൽ ഗ്രൂപ്പുകളുണ്ട്, നമുക്ക് ആളുകളുമായി ബന്ധപ്പെടാനും മറ്റും…
Read More