ലിസ്ബണ്‍: ശിയാ ഇസ്മാഈലി മുസ്ലിംകളുടെ ആത്മീയ നേതാവും ശതകോടീശ്വരനും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ആഗാ ഖാന് നാലാമന് (പ്രിന്‍സ് കരീം അല്‍ ഹുസൈനി) (88) അന്തരിച്ചു. പോര്‍ചുഗലിലെ ലിസ്ബണിലായിരുന്നു അന്ത്യം. 2014ല്‍ ഇന്ത്യ പത്മവിഭൂഷണ്‍ പുരസ്കാരം നല്കി ആദരിച്ചിരുന്നു. സ്വിറ്റ്സര്‍ലന്‍ഡില്‍ ജനിച്ച് ബ്രിട്ടീഷ് പൗരത്വമുള്ള ആഗാ ഖാന് നാലാമന് ഫ്രാന്‍സിലായിരുന്നു ജീവിച്ചിരുന്നത്. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ആഗാ ഖാന് ഡെവലപ്മെന്റ് നെറ്റ്വര്‍ക്ക് ലോകത്തുടനീളം ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും നടത്തുന്നുണ്ട്. 1957ല്‍ ഇരുപതാം വയസിലാണ് നേതൃസ്ഥാനം ഏറ്റെടുത്തത്. ആഗാ ഖാന് ഫൗണ്ടേഷന് ചാരിറ്റിയുടെ സ്ഥാപകനായ പ്രിന്‍സ് കരീം അല്‍ ഹുസൈനി കറാച്ചി സര്‍വകലാശാല, ഹാര്‍വഡ് സര്‍വകലാശാലയിലെ ആഗാ ഖാന് പ്രോഗ്രാം ഫോര്‍ ഇസ്ലാമിക് ആര്‍ക്കിടെക്ചര്‍, മസാചുസറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എന്നിവക്ക് സാമ്പത്തിക സഹായം നല്കി വരുന്നുണ്ട്. ഡല്‍ഹിയിലെ ഹുമയൂണ്‍ ശവകുടീരം നവീകരണത്തിലും ആഗാ ഖാന് ട്രസ്റ്റ് പ്രധാന പങ്കുവഹിച്ചു. ആറ്…
Read MoreDay: February 6, 2025
കാടിറങ്ങിയ കൊന്പനെ വിറപ്പിച്ച് ജെസിബി; വൈറലായി വീഡിയോ
ആനയുമായി ബന്ധപ്പെട്ട പല വാർത്തകളും നമ്മൾ കാണാറുണ്ട്. കാടിറങ്ങി വരുന്ന കാട്ടാനയെ തുരത്തി ഓടിക്കാൻ മനുഷ്യൻ ചെയ്ത പ്രവർത്തിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഈ മാസം ഒന്നിനാണ് കാട്ടാന നാട്ടിൽ ഇറങ്ങിയത്. അപ്പൽചന്ദ് വനത്തിൽ നിന്ന് ആന പശ്ചിമ ബംഗാളിലെ ജൽപായ്ഗുരിയിലെ ഡാംഡിം പ്രദേശത്താണ് എത്തിയത്. കാട്ടാനയെ കണ്ട ജനങ്ങൾ ആകെ പരിഭ്രാന്തരായി. ബയന്നു വിളിച്ച നാട്ടുകാർ ആനയെ തുരത്താൻ പല മാർഗങ്ങളും പയറ്റി. എന്നാൽ അതിലൊന്നും ആന മയങ്ങിയില്ല. കണ്ണിൽ കണ്ട എല്ലാ വസ്തുക്കളും ആന തുന്പിക്കൈ കൊണ്ട് പിഴുത് എറിഞ്ഞു. ഓരോ സാധനവും നശിപ്പിച്ച് വരുന്ന സമയത്താണ് വഴിയരികിൽ നിർത്തി ഇട്ടിരുന്ന ജെസിബി ഇവന്റെ ശ്രദ്ധയിൽപ്പെട്ടത്. മസ്തകം കുലുക്കി ജെസിബി എടുത്തെറിയാനായി ആന അതിനരികിലേക്ക് നടന്നു. അപ്പോഴാണ് ജെസിബി ഉടമ അതിനുള്ളിൽ ഇരിക്കുന്ന്ത് ശ്രദ്ധയിൽപ്പെട്ടത്. എന്നാൽ ജെസിബി ഡ്രൈവർ ധൈര്യം കൈ വിടാതെ ജെസിബിയുടെ…
Read Moreഅശോകസ്തംഭ ദുരുപയോഗത്തിൽ കർശന നടപടി; ചീഫ് സെക്രട്ടറിമാർക്ക് കത്തയച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം
കൊല്ലം: രാജ്യത്തിന്റെ ദേശീയ ചിഹ്നമായ അശോകസ്തംഭം വ്യാപകമായി ദുരുപയോഗം ചെയ്യുന്നതായി കേന്ദ്രസർക്കാർ. ഇത് അടിയന്തിരമായി തടയണമെന്ന് കേന്ദ്ര അഭ്യന്തരമന്ത്രാലയം സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു. ചിഹ്നം ഉപയോഗിക്കാൻ അധികാരമില്ലാത്ത വ്യക്തികളും സ്ഥാപനങ്ങളും വെബ് സൈറ്റുകളിലും സ്റ്റേഷനറികളിലും സ്ഥാപനങ്ങളിലും അടക്കം ഉപയോഗിക്കപ്പെടുന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇവ പൂർണമായും ഒഴിവാക്കാൻ ആഭ്യന്തര മന്ത്രാലയം നടപടികൾ ആരംഭിച്ചിട്ടുള്ളത്. ചിഹ്നത്തിന്റെ ദുരുപയോഗം കൂടാതെ അനുചിതമായ ദുരുപയോഗവും തടയണമെന്നും മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ദേവനാഗിരി ലിപിയിൽ ” സത്യമേവ ജയതേ’ എന്ന മുദ്രാവാക്യം ഇല്ലാതെയാണ് ചിഹ്നം പലയിടത്തും വ്യാപകമായി പ്രചരിക്കുന്നത്. ഇത് അപൂർണമായതിനാൽ ഒഴിവാക്കപ്പെടണം എന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശം. വിവിധ സർക്കാർ – അർധ സർക്കാർ ഏജൻസികൾ പോലും ” സത്യമേവ ജയതേ’ ഒഴിവാക്കിയാണ് അവരുടെ പ്രൊഫൈൽ ചിത്രീകരിച്ചിട്ടുള്ളതെന്നും മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. 2005-ലെ ഇന്ത്യൻ സംസ്ഥാന ചിഹ്ന നിയമത്തിന്റെ ഷെഡ്യൂളിൽ പറഞ്ഞിരിക്കുന്ന രൂപകൽപ്പനയുമായി ഇത്…
Read Moreസാന്പത്തിക തട്ടിപ്പ്: ശ്രീതുവിനെ വീണ്ടും ചോദ്യംചെയ്യും; എട്ടിന് ജുഡീഷൽ കസ്റ്റഡിയിൽ തിരികെ നൽകും
തിരുവനന്തപുരം: സാന്പത്തിക തട്ടിപ്പിൽ അറസ്റ്റിലായ ശ്രീതുവിനെ അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്യും. ബാലരാമപുരത്ത് കൊല്ലപ്പെട്ട രണ്ടര വയസുകാരി ദേവേന്ദുവിന്റെ മാതാവാണ് ശ്രീതു. കൊലപാതകക്കേസിൽ സംശയനിഴലിലാണ് ശ്രീതു. ജുഡീഷൽ കസ്റ്റഡിയിലായിരുന്ന ശ്രീതുവിനെ ഇന്നലെ പോലീസ് കസ്റ്റഡിയിൽ വാങ്ങി. ഇവരിൽ നിന്നു സാന്പത്തികതട്ടിപ്പ് കേസിന്റെ കാര്യത്തിലും വ്യാജനിയമന കത്ത് തയാറാക്കാൻ സഹായിച്ചവരെക്കുറിച്ചും അറിയാനായി വീണ്ടും മൊഴിയെടുക്കും. ശ്രീതു നിരവധി പേരിൽ നിന്നു പണം തട്ടിയെടുത്തെന്ന പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് കുടുതൽ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടൊയെന്ന് പോലീസ് അന്വേഷിക്കുന്നത്. നാളെ മറ്റ് സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തും.ശ്രീതുവിന്റെ മകൾ ദേവേന്ദു കൊല്ലപ്പെട്ട കേസിൽ ഇവരുടെ സഹോദരൻ ഹരികുമാർ ജുഡീഷൽ കസ്റ്റഡിയിലാണ്. കൊലപാതകത്തിൽ ശ്രീതുവിന് പങ്കുണ്ടോയെന്ന് വിശദമായി ചോദ്യം ചെയ്യാനായി ഹരികുമാറിനെ പോലീസ് കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകിയിരുന്നെങ്കിലും ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള മാനസിക ആരോഗ്യം ഇയാൾക്കുണ്ടോയെന്ന മാനസികാരോഗ്യ വിദഗ്ധരുടെ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ കോടതി നിർദേശിച്ചിരുന്നു.…
Read Moreമോശമായി സ്പര്‍ശിച്ചു; നടന്റെ കരണം പുകച്ച് ഐശ്വര്യ!
ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയാണ് ഐശ്വര്യ റായ്. ലോകസുന്ദരി പട്ടം നേടിയാണ് ഐശ്വര്യ സിനിമയിലെത്തുന്നത്. തമിഴിലൂടെയായിരുന്നു ഐശ്വര്യ കരിയര്‍ ആരംഭിച്ചത്. പിന്നാലെ ബോളിവുഡിലെത്തുകയായിരുന്നു. അധികം വൈകാതെ തന്നെ ഇന്ത്യന്‍ സിനിമയിലെ താരറാണിയായി ഐശ്വര്യ റായ് വളരുകയായിരുന്നു. ബോളിവുഡില്‍ സജീവമായിരിക്കുമ്പോഴും തമിഴിലും ഐശ്വര്യ അഭിനയിച്ചു പോന്നിരുന്നു. ഓണ്‍ സ്ക്രീനിലെ പ്രകടനവും സൗന്ദര്യവും മാത്രമല്ല ഐശ്വര്യയെ ജനപ്രീയയാക്കുന്നത്. തന്റെ വ്യക്തിത്വവും കാഴ്ചപ്പാടുമൊക്കെ ഐശ്വര്യയെ ആരാധകരുടെ പ്രിയങ്കരിയാക്കാറുണ്ട്. ഒരിക്കല്‍ പോലും പൊതുവേദിയില്‍ ഐശ്വര്യയുടെ ഭാഗത്തു നിന്നും മോശം പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ല. നാളിതുവരെ സെറ്റില്‍ എന്തെങ്കിലും പ്രശ്നം ഐശ്വര്യയില്‍ നിന്നുണ്ടായതായി ആരും ആരോപിച്ചിട്ടില്ല. വളരെയധികം ബഹുമാനിക്കപ്പെടുന്ന, താരങ്ങള്‍ പോലും ആരാധിക്കുന്ന താരമാണ് ഐശ്വര്യ റായ്. എന്നാല്‍ ഒരിക്കല്‍ മാത്രം ഐശ്വര്യയ്ക്ക് തന്റെ നിയന്ത്രണം വിട്ട് പെരുമാറേണ്ടി വന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. തന്നോട് മോശമായി പെരുമാറിയ ഒരു നടന്റെ കരണത്ത് അടിക്കേണ്ടി വന്നിട്ടുണ്ട് ഐശ്വര്യ…
Read Moreഎന്നാ ഉണ്ട് മാഡം വേറെ വാർത്തകളൊക്കെ? മുഖ്യമന്ത്രിയുടെ സുരക്ഷാ ഡ്യൂട്ടിക്കിടെ ‘കുശലാന്വേഷണം’ നടത്തി; രണ്ട് വനിതാ പോലീസുകാർക്കെതിരേ അച്ചടക്കനടപടി
കൊച്ചി: അതീവ സുരക്ഷാ പ്രാധാന്യമുള്ള മുഖ്യമന്ത്രിയുടെ സുരക്ഷാ ഡ്യൂട്ടിക്കിടെ “കുശലാന്വേഷണ’ത്തിന് കൂടുതല്‍ സമയമെടുത്ത രണ്ട് വനിതാ പോലീസ് ഉദ്യോഗസ്ഥകള്ക്കെതിരേ അച്ചടക്ക നടപടി. കൊച്ചി സിറ്റി കളമശേരി പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷബ്ന ബി. കമാല്‍, ജ്യോതി ജോര്‍ജ് എന്നിവര്‍ക്കെതിരേയാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. തൃക്കാക്കര അസി.കമ്മീഷണറുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നു കൊച്ചി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ അശ്വതി ജിജിയാണ് ഇരുവര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. ജനുവരി 14 ന് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ സംഘടിപ്പിച്ച രാജ്യാന്തര കോണ്‍ക്ലേവില്‍ മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങിനിടെയാണ് ഇരുവരും ഡ്യൂട്ടിയില്‍ ശ്രദ്ധിക്കാതെ കുശലാന്വേഷണത്തിന് കൂടുതല്‍ സമയമെടുത്തുവെന്ന് കണ്ടെത്തിയത്. ഷബ്ന ബി. കമാലിന് എക്സിബിഷന് ഹാള്‍ ഡ്യൂട്ടിയും ജ്യോതി ജോര്‍ജിന് കോമ്പൗണ്ടിലെ മഫ്തി ഡ്യൂട്ടിയുമായിരുന്നു നല്‍കിയത്. എന്നാല്‍ ഇരുവരും ഏല്‍പ്പിച്ചിരുന്ന ഡ്യൂട്ടിയുടെ ഗൗരവം ഉള്‍ക്കൊള്ളാതെ…
Read Moreവെള്ളത്തിൽ സോഡിയം നൈട്രേറ്റ് കലർത്തി മകനെ കൊന്നു: അച്ഛൻ അറസ്റ്റിൽ
അഹമ്മദാബാദ്: വെള്ളത്തിൽ വിഷം കലർത്തിനൽകി മകനെ കൊന്ന അച്ഛൻ അറസ്റ്റിൽ. അഹമ്മദാബാദിലെ ബാപ്പുനഗറിലാണു സംഭവം. സോഡിയം നൈട്രേറ്റ് കലർത്തിയ വെള്ളം നൽകിയാണ് 10 വയസുള്ള മകൻ ഓമലിനെ അച്ഛൻ കൽപേഷ് ഗോഹെൽ (47) കൊലപ്പെടുത്തിയത്. വെള്ളം കുടിച്ച ഉടൻ ഛർദ്ദിക്കാൻ തുടങ്ങിയ കുട്ടിയെ കുടുംബാംഗങ്ങൾ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. 15 വയസുള്ള മകൾ ജിയയ്ക്കും ഇയാൾ വിഷം നൽകിയതായി മൊഴിയുണ്ട്. മക്കളെ കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്യാനായിരുന്നു കൽപേഷ് ഗോഹെൽ പദ്ധതിയിട്ടതെന്നു പോലീസ് അറിയിച്ചു. വിഷം കഴിച്ച മകന്റെ മോശം അവസ്ഥ കണ്ടതോടെ വീട്ടിൽനിന്ന് ഓടിപ്പോയ കൽപേഷിനെ പിന്നീട് പോലീസ് പിടികൂടുകയായിരുന്നു.
Read Moreബൈക്കും മൊബൈൽ ഫോണും ഉപേക്ഷിച്ച നിലയിൽ; കാണാതായ യുവാവിനെ കടലിൽ മരിച്ചനിലയിൽ കണ്ടെത്തി
ചാത്തന്നൂർ : കാണാതായ യുവാവിനെ കടലിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണേറ്റ അമൃതേശ്വരിയിൽ രാജേന്ദ്രന്റെ മകൻ ഭഗത് രാജ് (23)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബൈക്കും മൊബൈൽ ഫോണും ഉപേക്ഷിച്ചനിലയിൽ കടപ്പുറത്തുനിന്നു കിട്ടി. കഴിഞ്ഞ നാലിന് രാവിലെ കാപ്പിൽ കടപ്പുറത്ത് എത്തിയ ശേഷം ബൈക്കും മൊബൈലും ബീച്ചിന് സമീപം ഉപേക്ഷിച്ച ശേഷം കൂട്ടുകാരെ വിളിച്ചു പോകുകയാണെന്ന് പറഞ്ഞ ശേഷം കടലിൽ ചാടുകയായിരുന്നു. തുടർന്ന് കൂട്ടുകാർ അയിരൂർ സ്റ്റേഷനിലും ചാത്തന്നൂർ സ്റ്റേഷനിലും പരാതി നൽകിയിരുന്നു. ഇന്നലെ വൈകുന്നേരം മൂന്നോടെ മൃതദേഹം കാപ്പിൽ ബീച്ചിന് സമീപം കണ്ടെത്തുകയായിരുന്നു.അതിരൂർ പോലീസ് മേൽ നടപടികൾ സ്വീകരിച്ചു മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം ഇന്ന് പോസ്റ്റ് മാർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. മാതാവ്: സിന്ധു. സഹോദരി : രേഷ്മ.
Read Moreമൊബൈലിൽ സംസാരിച്ച് കെഎസ്ആര്ടിസിഡ്രൈവറുടെ സാഹസിക യാത്ര; നടപടി വരും
മാനന്തവാടി: വയനാട്ടില്‍ മൊബൈൽ ഫോണിൽ സംസാരിച്ച് കെഎസ്ആര്‍ടിസി ഡ്രൈവറുടെ സാഹസിക യാത്ര. ബത്തേരി-മാനന്തവാടി റൂട്ടിലെ ഡ്രൈവര്‍ എച്ച് സിയാദാണ് ഫോണില്‍ സംസാരിച്ചുകൊണ്ട് ഏറെനേരം ബസോടിച്ചത്. ഒരു കൈയില്‍ മൊബൈലും മറുകൈയില്‍ സ്റ്റിയറിങ്ങും പിടിച്ച് സിയാദ് അശ്രദ്ധയോടെ ബസ് ഓടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ വൈറലായി. ബസിലെ ഒരു യാത്രക്കാരനാണ് വീഡിയോ പകർത്തിയത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്നും തുടര്‍ നടപടികളുണ്ടാകുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം രാവിലെയാണ് യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്ന രീതിയിൽ ഡ്രൈവർ ബസ് ഓടിച്ചത്. വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ല എന്ന കര്‍ശന നിയമം നിലനില്‍ക്കുമ്പോഴാണ് കെഎസ്ആർടിസി ബസ് ഡ്രൈവറുടെ അശ്രദ്ധയോടുള്ള വാഹനമോടിക്കൽ. മലയോരമേഖലയിലെ വാഹനയാത്ര ഏറെ അപകടം നിറഞ്ഞതാണ് എന്നിരിക്കെയാണ് യാത്രക്കാരുടെ ജീവൻ പണയം വച്ചുള്ള വണ്ടിയോടിക്കൽ. അശ്രദ്ധമായി വാഹനമോടിച്ച ഡ്രൈവർക്കെതിരേ നടപടിവേണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.
Read Moreസംശയ രോഗം: മകൻ പഠിക്കുന്ന സ്കൂളിനു സമീപം യുവതിയെ ഭർത്താവ് കുത്തിക്കൊന്നു
ബംഗളൂരു: മകൻ പഠിക്കുന്ന സ്കൂളിനു സമീപത്തുവച്ച് യുവാവ് ഭാര്യയെ കുത്തിക്കൊന്നു. ബംഗളൂരുവിലെ ആനേക്കൽ ടൗണിനു സമീപം ഹെബ്ബഗോഡി വിനായകനഗറിലാണു സംഭവം. 29കാരിയായ ശ്രീഗംഗയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് മോഹൻരാജിനെ പോലീസ് അറസ്റ്റ് ചെയ്തു. ഏഴു വർഷങ്ങൾക്ക് മുൻപ് വിവാഹിതരായ ഇരുവർക്കും ആറു വയസുള്ള മകനുണ്ട്. രണ്ടു വർഷം മുൻപ് മുതൽ ഭാര്യക്ക് തന്റെ സുഹൃത്തുമായി അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച് ശ്രീഗംഗയുമായി മോഹൻരാജ് പതിവായി വഴക്കിട്ടിരുന്നു. ഇതേത്തുടർന്ന് കഴിഞ്ഞ എട്ടു മാസമായി ഇരുവരും വേർപിരിഞ്ഞു താമസിക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രി മോഹൻരാജ് കുട്ടിയെ കാണാൻ ഭാര്യയുടെ വീട്ടിൽ എത്തിയപ്പോൾ ഇരുവരും തമ്മിൽ വഴക്കുണ്ടായി. ബുധനാഴ്ച രാവിലെ ശ്രീഗംഗ മകനെ സ്കൂളിൽ വിടാൻ സ്കൂട്ടറിൽപോകുമ്പോൾ കാത്തുനിന്ന മോഹൻരാജ് റോഡിനു നടുവിൽ തടഞ്ഞുനിർത്തി യുവതിയെ ആക്രമിക്കുകയായിരുന്നു.
Read More