തിരുവനന്തപുരം: പിണറായി സർക്കാരിന്റെ സന്പൂർണ ബജറ്റ് നാളെ ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കും. ബജറ്റ് അവതരണത്തിനു മുന്നോടിയായുള്ള നടപടിക്രമങ്ങളിലാണ് ധനകാര്യമന്ത്രി. തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പും അടുത്ത വർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പും മുന്നിൽ കണ്ടുകൊണ്ടുള്ള ബജറ്റായിരിക്കുമെന്നാണ് ലഭിക്കുന്ന വിവരം. നിരവധി പ്രഖ്യാപനങ്ങൾക്ക് സാധ്യതയുണ്ട്. എന്നാൽ നിലവിലെ സാന്പത്തിക പ്രതിസന്ധി മറികടക്കാനുള്ള പുതിയ മാർഗങ്ങൾക്കും നികുതി വർധനയ്ക്കുള്ള സാധ്യത തള്ളിക്കളയാനാകില്ല. സംസ്ഥാനത്തെ വ്യവസായ നിക്ഷേപ സൗഹൃദമാക്കാനുള്ള നിർദേശങ്ങളും വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട പുതിയ പ്രോജക്ടുകളെ സംബന്ധിച്ചും ബജറ്റിൽ പ്രഖ്യാപനം ഉണ്ടാകും. സംസ്ഥാനത്തിന്റെ വരുമാനം കൂട്ടുന്നതിനുള്ള പുതിയ പരിഷ്കാരങ്ങളും പ്രതീക്ഷിക്കാം. തെരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ടു പരമാവധി പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉൾപ്പെടുത്തിയേക്കും. ധനമന്ത്രി ബാലഗോപാലിന്റെ നാലാമത്തെ സന്പൂർണ ബജറ്റാണ് നാളെ അവതരിപ്പിക്കുന്നത്. ബജറ്റിലെ നിർദേശങ്ങൾ എന്തൊക്കെയാണെന്ന് പ്രതിപക്ഷവും ഉറ്റുനോക്കുകയാണ്.
Read MoreDay: February 6, 2025
ബസ് ബൈക്കിലിടിച്ച് അഞ്ചംഗ കുടുംബത്തിന് ദാരുണാന്ത്യം
ബംഗളൂരു: കർണാടകയിലെ യാദ്ഗിർ ജില്ലയിലുണ്ടായ വാഹനാപകടത്തിൽ മൂന്നു കുട്ടികളടക്കം ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ചു. ആഞ്ജനേയൻ(35), ഭാര്യ ഗംഗമ്മ(28), മക്കൾ പവിത്ര (അഞ്ച്), രായപ് (മൂന്ന്), ആഞ്ജനേയയുടെ അനന്തരവൻ ഹനുമന്ത(ഒന്ന്) എന്നിവരാണു മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിനു പിന്നിൽ കല്യാൺ കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപറേഷന്റെ ബസ് ഇടിക്കുകയായിരുന്നു. സുരപുര പോലീസ് സ്റ്റേഷൻ പരിധിയിലെ ടിന്തനി ആർച്ചിനു സമീപമാണ് അപകടം. രണ്ടു കുട്ടികളുൾപ്പെടെ മൂന്നു പേർ സംഭവസ്ഥലത്തും രണ്ടുപേർ ആശുപത്രിയിലേക്കുള്ള വഴിമധ്യേയും മരിച്ചു. കലബുറഗിയിൽനിന്ന് ചിഞ്ചോളിയിലേക്കു പോവുകയായിരുന്ന ബസ്.
Read Moreഅമേരിക്കയിൽനിന്നുള്ള നാടുകടത്തൽ: ‘കൈകളിൽ വിലങ്ങിട്ടു, കാലുകൾ ചങ്ങലകൊണ്ടു ബന്ധിച്ചു’; നാടുകടത്തലിന്റെ ക്രൂരതകൾ വിവരിച്ച് പഞ്ചാബുകാരൻ; വിലങ്ങുവച്ചില്ലെന്നു കേന്ദ്രം
ചണ്ഡീഗഡ്: അമേരിക്ക തങ്ങളെ ക്രൂരമായി പീഡിപ്പിച്ചെന്ന ആരോപണവുമായി നാടുകടത്തപ്പെട്ട് ഇന്ത്യയിലെത്തിയവർ. സ്ത്രീകളും കുട്ടികളുമടക്കം 104 പേരുമായി ഇന്നലെ പഞ്ചാബിലെ അമൃത്സർ വിമാനത്താവളത്തിലെത്തിയവരാണു തങ്ങൾ അനുഭവിച്ച ക്രൂരതകൾ മാധ്യമങ്ങൾക്കു മുന്പിൽ തുറന്നുപറഞ്ഞത്. “അമേരിക്കൻ സൈനികർ തങ്ങളെ ക്രൂരമായി ഉപദ്രവിച്ചു. കൈകളിൽ വിലങ്ങണിയിച്ചു. കാലുകൾ ചങ്ങലകൊണ്ടു ബന്ധിച്ചു. ഇന്ത്യയിലേക്കുള്ള യാത്രയിൽ നരകതുല്യമായ യാതനകളാണ് അനുഭവിച്ചത്. അമൃത്സർ വിമാനത്താവളത്തിൽ ഇറങ്ങിയതിനുശേഷമാണു വിലങ്ങുകൾ നീക്കിയത്…’- സംഘത്തിലുണ്ടായിരുന്ന പഞ്ചാബ് സ്വദേശി ജസ്പാൽ സിംഗ് പറഞ്ഞു. ഗുർദാസ്പുർ ജില്ല ഹർദോർവാൾ സ്വദേശിയാണ് 36കാരനായ ജസ്പാൽ സിംഗ്. അമേരിക്കയിലെത്തിക്കാമെന്നു വാഗ്ദാനം നൽകി തന്നെ ഏജന്റ് വഞ്ചിക്കുകയായിരുന്നുവെന്നും സിംഗ് പറഞ്ഞു. കഴിഞ്ഞവർഷം ജൂലൈയിൽ ബ്രസീലിൽ എത്തിയെന്നും അവിടെവച്ചാണ് താൻ കബളിപ്പിക്കപ്പെട്ടതായി മനസിലാക്കിയതെന്നും സിംഗ് പറഞ്ഞു. ആറു മാസം ബ്രസീലിൽ കഴിഞ്ഞു. അനധികൃതമായി അമേരിക്കയിലേക്കു പ്രവേശിക്കാൻ ഏജന്റ് നിർബന്ധിക്കുകയായിരുന്നു. അതിർത്തിവഴി അമേരിക്കയിലേക്കു കടക്കാനുള്ള ശ്രമത്തിനിടെയാണ് താൻ പോലീസിന്റെ പിടിയിലായത്. വിവിധ…
Read Moreപോലീസുകാരന്റെ ബൈക്കിടിച്ച് യുവാക്കൾക്ക് പരിക്ക്; നാട്ടുകാർ ഇടപെട്ടു, പിന്നാലെ യുവാക്കൾക്കെതിരെ ആക്രമണക്കേസും
കായംകുളം: പോലീസുകാരൻ ഓടിച്ച ബൈക്കിടിച്ച് പരിക്കേറ്റ യുവാക്കൾ പോലീസുകാരനെ ആക്രമിച്ചെന്ന കേസിൽ അറസ്റ്റിൽ. കോടതിയിൽ ഹാജരാക്കിയ യുവാക്കൾക്ക് കോടതി ജാമ്യം നൽകി. കായംകുളം പോലീസ് സ്റ്റേഷനിലെ പോലീസുകാരനായ ദിനേശ് ഡ്യൂട്ടി കഴിഞ്ഞ് ബൈക്കിൽ വിട്ടിലേക്ക് മടങ്ങുമ്പോൾ ബൈക്ക് അപകടത്തിൽപ്പെടുകയും യുവാക്കൾക്കു പരിക്കേൽക്കുകയുമായിരുന്നെന്നാണ് പറയുന്നത്. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. തുടർന്ന് ഓടിക്കൂടിയ നാട്ടുകാരും പരിക്കേറ്റ യുവാക്കളും പോലീസുകാരൻ മദ്യലഹരിയിലാണെന്നും മെഡിക്കൽ എടുക്കണമെന്നും ആവശ്യപ്പെട്ട് ബഹളം വച്ചു. തുടർന്ന് പരിക്കേറ്റ യുവാക്കളും പോലീസുകാരനും താലൂക്ക് ആശുപത്രിൽ എത്തി ചികിത്സതേടി. പോലീസുകാരൻ മെഡിക്കൽ പരിശോധനയ്ക്ക് വിധേയനായി. എന്നാൽ, മെഡിക്കൽ പരിശോധനയിൽ പോലീസ് ഉദ്യോഗസ്ഥൻ മദ്യപിച്ചിട്ടില്ല എന്ന് വ്യക്തമായപ്പോൾ പോലീസ് ജീപ്പ് തടഞ്ഞുനിർത്തി പോലീസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി യുവാക്കൾ തടസപ്പെടുത്തിയെന്നാണ് പോലീസിന്റെ പരാതി. രക്ത സമ്മർദം ഉയർന്ന പോലീസുകാരനെ യുവാക്കൾ തടഞ്ഞുവച്ചെന്നും പോലീസ് പറയുന്നു. തുടർന്ന് ആറാട്ടുപുഴ പെരുമ്പള്ളി കൊച്ചുമണ്ണേൽ വീട്ടിൽ രാഹുൽ…
Read Moreസാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം; മാലിന്യനിക്ഷേപം തടയാൻ സ്ഥാപിച്ച ബോർഡ് റോഡിന് മധ്യത്തിൽ; ഒടുവിൽ പോലീസ് നീക്കി
മാങ്കാംകുഴി: മാലിന്യം നിക്ഷേപിക്കുന്നത് തടയാൻ പാതയോരത്ത് സ്ഥാപിച്ച ബോർഡ് രാത്രിയിൽ റോഡിന് മധ്യത്തിൽ ഗതാഗതതടസം സൃഷ്ടിക്കുന്ന തരത്തിൽ കണ്ടെത്തി. തുടർന്ന് പോലീസെത്തി ബോർഡ് നീക്കി. തഴക്കര പഞ്ചായത്തിലെ വെട്ടിയാർ തെക്ക് കശുവണ്ടി ഫാക്ടറിക്കു സമീപം മാലിന്യം നിക്ഷേപിച്ചാൽ പിഴ ചുമത്തും എന്ന മുന്നറിയിപ്പോടെ പഞ്ചായത്ത് സ്ഥാപിച്ച ബോർഡാണ് ഇരുളിന്റെ മറവിൽ റോഡിന് മധ്യത്തിൽ മാറ്റി സ്ഥാപിച്ചത്. പോലീസിനെ നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് കുറത്തികാട് പോലീസ് സ്ഥലത്തെത്തി ബോർഡ് റോഡിന് മധ്യത്തിൽനിന്നും നീക്കുകയായിരുന്നു. പ്രദേശത്ത് സാമൂഹ്യവിരുദ്ധരുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു. മാലിന്യങ്ങൾ രാത്രികാലങ്ങളിൽ ഇവിടെ തള്ളുന്നത് വ്യാപകമായതിനെത്തുടർന്നാണ് പഞ്ചായത്തിന്റെ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചത്. കഴിഞ്ഞദിവസം രാത്രി ബോർഡ് ഒടിച്ചെടുത്ത് നടുറോഡിൽ സ്ഥാപിച്ചു. വെട്ടിയാർ – പള്ളിമുക്ക് റോഡിനു കുറുകെ കൂറ്റൻ വെട്ടുകല്ല് വച്ച് റോഡു ഗതാഗതം തടസപ്പെടുത്തുകയായിരുന്നു. തഴക്കര പഞ്ചായത്ത് അധികൃതർ നൽകിയ പരാതിയിൽ പോലീസ് അന്വേഷണം…
Read Moreമതപരമായ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിൽനിന്ന് വിലക്ക്: തിരുപ്പതി ക്ഷേത്രത്തിൽ 18 അഹിന്ദു ജീവനക്കാർക്കെതിരേ നടപടി
അമരാവതി: തിരുപ്പതി ക്ഷേത്രത്തിന്റെ ഭരണസമിതിയായ തിരുമല തിരുപ്പതി ദേവസ്ഥാനിലെ (ടിടിഡി) 18 അഹിന്ദു ജീവനക്കാർക്കെതിരേ നടപടി. ക്ഷേത്രത്തിലെ മതപരമായ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിൽനിന്ന് ഇവരെ വിലക്കുകയും ക്ഷേത്രവുമായി ബന്ധമില്ലാത്ത ഓഫീസുകളിലേക്കു സ്ഥലംമാറാൻ ഇവരോട് ആവശ്യപ്പെടുകയും ചെയ്തു. ക്ഷേത്രത്തിന്റെ പവിത്രതയും മതപരമായ പ്രവർത്തനങ്ങളും സംരക്ഷിക്കുന്നതിനാണു തീരുമാനമെന്ന് ബോർഡ് അറിയിച്ചു. അഹിന്ദുക്കളായ ജീവനക്കാരെ സർക്കാർ വകുപ്പുകളിലേക്കു മാറ്റുകയോ അല്ലെങ്കിൽ അവർ വോളണ്ടിയർ റിട്ടയർമെന്റ് സർവീസ് (വിആർഎസ്) എടുക്കുകയോവേണമെന്ന് ടിടിഡി ബോർഡ് അടുത്തിടെ തീരുമാനിച്ചിരുന്നു. ഏഴായിരത്തോളം വരുന്ന സ്ഥിരം ജീവനക്കാരിലെ 300 പേരെ പുതിയ നയം നേരിട്ടു ബാധിക്കും. 14,000 ത്തോളം കരാർ ജീവനക്കാർക്കും നിർദേശം ബാധകമാണ്. തിരുപ്പതി ക്ഷേത്രത്തിലെ പ്രധാന വഴിപാടായ ലഡുവുമായി ബന്ധപ്പെട്ടുണ്ടായ വിവാദമാണ് ഈ നീക്കത്തിന്റെ കാരണം. ആന്ധ്രയിൽ ജഗൻ മോഹൻ റെഡ്ഡി മുഖ്യമന്ത്രിയായിരുന്ന കാലത്ത് തിരുപ്പതി ലഡു നിർമിക്കാനായി മൃഗക്കൊഴുപ്പു ഉപയോഗിച്ചുവെന്ന് ആരോപണം ഉയർന്നിരുന്നു.
Read Moreടോർച്ച് വെളിച്ചത്തിൽ സ്റ്റിച്ചിട്ട സംഭവം: വൈക്കം താലൂക്ക് ആശുപത്രിയിലെ നഴ്സിംഗ് അസിസ്റ്റന്റിന് സസ്പെൻഷൻ
വൈക്കം: വീണ് തലയ്ക്ക് പരിക്കേറ്റ് വൈക്കം താലൂക്ക് ആശുപത്രിയിലെത്തിയ 11കാരന് ടോർച്ചിന്റെ വെളിച്ചത്തിൽ സ്റ്റിച്ചിട്ട സംഭവത്തിൽ കുട്ടിയുടെ തലയിലെ മുറിവ് ഡ്രസ് ചെയ്ത നഴ്സിംഗ് അസിസ്റ്റന്റിന് സസ്പെൻഷൻ.നഴ്സിംഗ് അസിസ്റ്റന്റ് വി.സി. ജയനെയാണ് ഡെപ്യൂട്ടി ഡിഎംഎ യുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സസ്പെൻഡ് ചെയ്തത്. മൊബൈൽ വെളിച്ചത്തിൽ കുട്ടിയുടെ മുറിവ് ഡ്രസ് ചെയ്തു കൊണ്ടിരുന്നപ്പോൾ കുട്ടിയുടെ രക്ഷിതാക്കൾ ജനറേറ്റർ പ്രവർത്തിക്കാത്തതിനെക്കുറിച്ചു ചോദിച്ചപ്പോൾ ഇയാൾ സ്ഥാപനത്തിന് അപകീർത്തി ഉണ്ടാക്കുന്ന മറുപടിയാണ് നൽകിയതെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യ വകുപ്പ് നടപടി സ്വീകരിച്ചത്. അതേസമയം, ആശുപത്രിയിലെ വൈദ്യുതി തകരാറു പരിഹരിക്കാൻ അറ്റകുറ്റപ്പണി നടത്തുന്നതിനായി വൈദ്യുതി വിച്ഛേദിച്ചിരുന്നപ്പോൾ പരിക്കേറ്റെത്തിയ കുട്ടിയുടെ മുറിവ് വെളിച്ചക്കുറവിനിടയിലും ഡ്രസുചെയ്ത ജീവനക്കാരനെതിരേ കടുത്ത നടപടി സ്വീകരിച്ചതിൽ ആശുപത്രി ജീവനക്കാർക്കിടയിലും കടുത്ത പ്രതിഷേധമുണ്ട്.
Read Moreലോകത്തിലെ ഏറ്റവും നേർത്ത ന്യൂഡിൽസ് ഉണ്ടാക്കി ഗിന്നസ്റിക്കാർഡ് സ്വന്തമാക്കി ഷെഫ്; വൈറലായി വീഡിയോ
ചൈനയിൽ നിന്നുള്ള ലി എൻഹായ് എന്ന ഷെഫ് ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയിരിക്കുന്ന വാർത്തയാണ് വൈറലാകുന്നത്. ഏറ്റവും നേർത്ത നൂഡിൽസ് ഉണ്ടാക്കിയാണ് ഇദ്ദേഹം ലോക റിക്കാർഡ് സ്വന്തമാക്കിയത്. 0.18 മില്ലിമീറ്റർ ആണ് ഓരോ ന്യൂഡിലുകളുടെയും കനം. ഒരു മുടിയിഴയേക്കാൾ കനം കുറഞ്ഞതാണ് ഇത്. ഇതിനു മുൻപ് അദ്ദേഹം നിർമ്മിച്ച നൂഡിൽസ് 0.33 മില്ലിമീറ്റർ (0.01 ഇഞ്ച്) ആയിരുന്നു. ഏറ്റവും നേർത്ത നൂഡിൽസ് ഉണ്ടാക്കുന്ന രാജാവ് എന്നാണ് അദ്ദേഹം ഇതോടെ അറിയപ്പെട്ടിരുന്നത്. ഇപ്പോൾ ഗിന്നസ് വേൾഡ് റിക്കാർഡ് കൂടി സ്വന്തമാക്കിയതോടെ അദ്ദേഹത്തിന് വലിയ ആരാധകരാണ്. അദ്ദേഹം നൂഡിൽസ് തയാറാക്കുന്നതിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. നിരവധിപ്പേരാണ് ഈ വീഡിയോ കണ്ടത്. ഒരുപാടുപേർ വീഡിയോയ്ക്ക് കമന്റ് ചെയ്തു. ഇന്ത്യയിലേക്ക് വരൂ, ഇവിടുത്തെ സോൻ പപ്പടി ഇതിലും നേരിയ നാരുകളാണ് എന്ന് ചില വിരുതൻമാരും കമന്റ് നൽകി.
Read Moreവനിതാ ടെന്നീസ് താരം ഹാലെപ്പ് വിരമിച്ചു
(റൊമാനിയ): വനിതാ ടെന്നീസ് സിംഗിൾസിൽ മുൻ ലോക ഒന്നാം നന്പറായിരുന്ന റൊമാനിയയുടെ ഷിമോണ ഹാലെപ്പ് വിരമിച്ചു. മുപ്പത്തിമൂന്നുകാരിയായ ഹാലെപ്പ് 2018ൽ ഫ്രഞ്ച് ഓപ്പണും 2019ൽ വിംബിൾഡണും സ്വന്തമാക്കിയിട്ടുണ്ട്.
Read Moreഇന്ത്യ- ഇംഗ്ലണ്ട് ഏകദിനം; കാര്ത്തിക് വര്മ നിരീക്ഷകന്
കോട്ടയം: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഏകദിന ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം ഏകദിന മത്സരത്തില് ബിസിസിഐ നിരീക്ഷകനായി മലയാളിയായ ആര്. കാര്ത്തിക് വര്മ നിയമിതനായി. എറണാകുളം ജില്ലാ ക്രിക്കറ്റ് അസോസിയേഷന് സെക്രട്ടറിയാണ് ഇദ്ദേഹം. ഈ മാസം ഒന്പതിന് കട്ടക്കിലാണ് രണ്ടാം ഏകദിനം.
Read More