ഡെറാഡൂൺ: 38-ാം ദേശീയ ഗെയിംസിൽ കേരളത്തിന്റെ ആവനാഴിയില്‍ മെഡൽ എണ്ണം കൂട്ടാന്‍ അത്ലറ്റിക്സ് ടീം ഇന്നു ഡെറാഡൂണിൽ പറന്നിറങ്ങും. നെടുമ്പാശേരിയില്‍ രാവിലെ 6.10നുള്ള വിമാനത്തില്‍ 20 പേരടങ്ങുന്ന സംഘമാണ് ആദ്യം പുറപ്പെടുക. പിന്നാലെ രണ്ട് വിമാനങ്ങളിലായി മറ്റ് ടീം അംഗങ്ങളും പുറപ്പെടും. എട്ട് മുതലാണ് അത്ലറ്റിക്സ് മത്സരങ്ങള്‍ ആരംഭിക്കുന്നത്.പകുതി ഇനങ്ങളിലും കേരളം പങ്കെടുക്കുന്നില്ലെങ്കിലും മെഡല്‍ പ്രതീക്ഷയില്‍ ഒട്ടും പിന്നിലല്ല. ആകെ 24 മത്സര ഇനങ്ങളാണ് അത്ലറ്റിക്സ് വിഭാഗത്തിലുള്ളത്. ഇതില്‍ 12 ഇനങ്ങളില്‍ മാത്രമേ കേരളം പങ്കെടുക്കുന്നുള്ളൂ. ഓഫ് സീസണ് ആയതിനാല്‍ മികച്ച താരങ്ങള്‍ പലരും പിന്മാറിയതാണ് ഇതിന്റെ കാരണം. 52 താരങ്ങളും ആറു പരിശീലകരും ഏഴു മാനേജര്‍മാരും അടക്കം 65 അംഗങ്ങളാണ് കേരളത്തിന്റെ അത്ലറ്റിക്സ് സംഘത്തിലുള്ളത്. തിരുവനന്തപുരം കാര്യവട്ടത്ത് 14 ദിവസ ക്യാമ്പിനുശേഷമാണ് താരങ്ങൾ ഡെറാഡൂണിൽ എത്തിയത്. പലരും കരിയറിലെ മികച്ച സമയവും ദൂരവുമാണ് കുറിച്ചിട്ടുള്ളത്. പുരുഷന്മാരുടെ…
Read MoreDay: February 6, 2025
സ്വർണപ്പരപ്പ്… തുഴച്ചിലിലൂടെ സ്വർണം അടക്കം നാലു മെഡൽ
ഏഷ്യയിലെ ഏറ്റവും വലിയ മനുഷ്യ നിര്‍മിത അണക്കെട്ടായ തെഹ്രിയിലെ ഒളപ്പരപ്പുകളില് മെഡലുകള്‍ വാരി കേരളത്തിന്റെ റോവിംഗ് ടീം. ഇന്നലെ തോണിയിറക്കിയ അഞ്ച് ഫൈനലിലും കേരളം മെഡലുകള്‍ വാരിക്കൂട്ടി. ഒരു സ്വര്‍ണവും രണ്ടു വെള്ളിയും ഒരു വെങ്കലവുമാണ് റോവിംഗില്‍ നിന്ന് മാത്രം കേരളം ഇന്നലെ നേടിയത്. വനിതകളുടെ കോസ്ലെസ് ഫോറിലായിരുന്നു സ്വര്‍ണം നേട്ടം. റോസ് മറിയ ജോഷി, കെ.ബി. വര്‍ഷ, പി.ബി. അശ്വതി, വി.എസ്. മീനാക്ഷി എന്നിവരടങ്ങിയ ടീമാണ് സ്വർണത്തിലേക്കു തുഴയെറിഞ്ഞത്. 7.33.1 മിനിറ്റിലാണ് മത്സരം പൂര്‍ത്തിയാക്കിയത്. വനിതകളുടെ ഡബിള്‍ സ്കള് ഇനത്തിലും വനിതകളുടെ കോസ്ലെസ് പെയര്‍ ഇനത്തിവുമാണ് വെള്ളി നേട്ടം. ഡബിള്‍ സ്കള്ളില്‍ കെ. ഗൗരിനന്ദ, സാനിയ ജെ. കൃഷ്ണ എന്നിവരടങ്ങിയ ടീം 7.59.8 മിനിറ്റില്‍ ഫിനിഷ് ചെയ്തപ്പോള്‍ 8.18.5 മിനിറ്റിലായിരുന്നു കോസ്ലെസ് പെയറില്‍ കേരളത്തിന്റെ വെള്ളി നേട്ടം. ബി. വിജിന മോള്, അലീന ആന്റോ…
Read Moreഎന്തുഭംഗി നിന്നെക്കാണാൻ…
എന്തുഭംഗി നിന്നെക്കാണാൻ… കോട്ടയം കുമളി റോഡില്‍ മണര്‍കാടിനും ഐരാറ്റുനടയ്ക്കും ഇടയില്‍ കാലുകടവില്പടി ഭാഗത്ത് വിൽപനയ്ക്കെത്തിച്ച കളർ കോഴിക്കുഞ്ഞുങ്ങൾ… –അനൂപ് ടോം
Read Moreവില്യം കോട്ട ഇനി മുതൽ ‘വിജയ് ദുർഗ്’; സെന്റ് ജോർജ് ഗേറ്റ് ഇനി ശിവാജി ഗേറ്റ്; കിച്ചണർ ഹൗസ് മനേക് ഷാ ഹൗസ് എന്നും അറിയപ്പെടും
പേരുമാറ്റി ചരിത്രം മറയ്ക്കാനുള്ള ശ്രമത്തിൽ കോൽക്കത്തയിലെ പ്രശസ്തമായ വില്യം കോട്ടയും വീണു. കരസേനയുടെ കിഴക്കൻ കമാൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വില്യം ഫോർട്ടിനെ സൈന്യം പുനർനാമകരണം ചെയ്തു. ‘വിജയ് ദുർഗ്’ എന്നാണ് വില്യം കോട്ടയുടെ പുതിയ പേര്. നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന കോട്ടയ്ക്കുള്ളിലെ ചില കെട്ടിടങ്ങൾക്കും പുതിയ പേരുകൾ നൽകിയതായി സൈന്യം അറിയിച്ചു. സെന്റ് ജോർജ് ഗേറ്റ് ഇനി ശിവാജി ഗേറ്റ് എന്നറിയപ്പെടും. കിച്ചണർ ഹൗസിനെ മനേക് ഷാ ഹൗസ് എന്നാണ് പുനർനാമകരണം ചെയ്തിരിക്കുന്നത്. കോട്ടയ്ക്കുള്ളിലെ റസ്സൽ ബ്ലോക്കിനെ ബാഗ ജതിൻ ബ്ലോക്ക് എന്ന് പുനർനാമകരണം ചെയ്തു. ഹൂഗ്ലി നദിയുടെ കിഴക്കൻ തീരത്താണ് കോട്ട സ്ഥിതിചെയ്യുന്നത്. 1781ൽ നിർമിച്ച കോട്ടയ്ക്ക് വില്യം മൂന്നാമൻ രാജാവിന്റെ പേരാണ് നൽകിയിരുന്നത്. ഇന്നത്തെ കോട്ട സമുച്ചയം 170 ഏക്കറിലധികം വിസ്തൃതിയുള്ളതാണ്. കൊളോണിയൽ കാലഘട്ടത്തിലെയും ആധുനിക കാലഘട്ടത്തിലെയും നിരവധി നിർമാണങ്ങളാണ് ഇതിനുള്ളിൽ സ്ഥിതിചെയ്യുന്നത്.…
Read Moreസ്രാവുകൾക്കൊപ്പം നീന്തുമ്പോൾ ട്യൂണയാണെന്ന് കരുതി സ്രാവ് കടിച്ചത് എന്റെ ഭാര്യയുടെ കൈ; തന്റെ ഇരയല്ലന്ന് കണ്ടപ്പോൾ പണി നോക്കി അത് പോയി; വീഡിയോ പങ്കുവച്ച് ഭർത്താവ്
സ്വിമ്മിംഗ് ഇഷ്ടമല്ലാത്തവർ പൊതുവെ കുറവാണ്. നീന്താൻ അറില്ലങ്കിലും അത് കണ്ടു നിൽക്കാനെങ്കിലും കൊതിയുള്ളവരാണ് നമ്മൾ. നീന്തുന്ന സമയത്ത് ചെറിയ നേരത്തെ അശ്രദ്ധകൾ ചിലപ്പോൾ വലിയ അപകടങ്ങളിലേക്ക് നമ്മെ കൊണ്ടെത്തിക്കാറുണ്ട്. അത്തരത്തിലൊരു നീന്തൽ വീഡിയോ ആണിപ്പോൾ വൈറലാകുന്നത്. മാലി ദ്വീപിലാണ് സംഭവം. സമൂഹ മാധ്യമ ഇന്‍ഫ്ലുവന്‍സർ കൂടിയായ ചെൽസ്, അന്റോണിയോ ദമ്പതികളാണ് അവർ നേരിട്ട അനുഭവം പങ്കുവച്ചത്. ഭാര്യയായ ചെൽസും സുഹൃത്തുക്കളും സ്രാവുകൾക്കൊപ്പം നീന്തുന്നത് ഭർത്താവ് അന്റോണിയോ ഷൂട്ട്ചെയ്യുകയായിരുന്നു. പെട്ടന്നാണ് സ്രാവുകളിൽ ഒന്നിൽ ചെൽസിന്റെ കൈയിൽ കടിച്ചത്. തന്റെ ഇരയല്ലന്ന് മനസിലായ ഉടൻതന്നെ സ്രാവ് ചെൽസയുടെ കൈവിട്ടു. ട്യൂണ ആണെന്ന് കരുതി കടിച്ചു. അല്ലെന്ന് വ്യക്തമായപ്പോൾ ചെൽസയുടെ കൈ ഉപേക്ഷിച്ച് സ്രാവ്, തന്റെ പണി നോക്കി പോയി എന്ന കുറിപ്പോടെയാണ് സംഭവത്തിന്റെ വീഡിയോ അന്റോണിയോ പങ്കുവച്ചത്. View this post on…
Read Moreവയോധികയുടെ വായിൽ തുണി തിരുകി സ്വർണം അപഹരിച്ച കേസ്; പോലീസ് കൊണ്ടുവന്ന കള്ളനെക്കണ്ട് പാൽതങ്കം ഞെട്ടി; ഞെട്ടിക്കുന്ന ക്രൂരത ചെയ്തത് കൊച്ചുമകനും സുഹൃത്തും
വണ്ടിപ്പെരിയാർ: വണ്ടിപ്പെരിയാർ മൗണ്ട് കുഴിവേലിയിൽ വീട്ടിൽ പാൽ തങ്കം എന്ന വയോധികയുടെ വീട്ടിൽ അതിക്രമിച്ചു കയറി ഉറങ്ങുകയായിരുന്ന വയോധികയുടെ മുഖം മൂടി വായിൽ തുണി തിരുകി കഴുത്തിൽക്കിടന്ന മാലയും കമ്മലും തലയണക്കടിയിൽനിന്നു പണവും അപഹരിച്ച കേസിൽ വയോധികയുടെ കൊച്ചുമകൻ കിഷോറും (19) കിഷോറിന്റെ സുഹൃത്ത് 16കാരനും പിടിയിലായി. ഇവരുടെ അടിവസ്ത്രത്തിനുള്ളിൽനിന്ന് സ്വർണവും പണവും പോലീസ് കണ്ടെടുത്തു. ചൊവ്വാഴ്ച വെളുപ്പിന് രണ്ടോയാണ് ആക്രമണമുണ്ടായത്. പ്രതികളെ സംഭവസ്ഥലത്ത് തെളിവെടുപ്പിന് എത്തിച്ചു. ഇരുവരും ചേർന്ന് രാത്രിയിൽ വീടിന്റെ പരിസരത്തുള്ള പറമ്പിൽ ഒളിച്ചിരിക്കുകയും രണ്ടോടെ വീടിനു പുറകുവശത്തെ വാതിൽ പൊളിച്ച് അകത്തുകയറുകയും ചെയ്യുകയായിരുന്നെന്ന് കിഷോർ മൊഴി നൽകിയിട്ടുണ്ട്. വണ്ടിപ്പെരിയാർ പോലീസ് സബ് ഇൻസ്പെക്ടർ ടി. എസ്. ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടി തെളിവെടുപ്പിന് എത്തിച്ചത്.
Read Moreപണത്തിനു മീതെ പരുന്തും പറക്കില്ല… തട്ടിപ്പിന്റെ കൊടുമുടിയോളം അനന്തു വളർന്നത് രാഷ്ട്രീയ നേതാക്കളെ ഉപയോഗിച്ച്; പുറത്തുവരുന്ന വിവരങ്ങൾ ഇങ്ങനെ…
കൊച്ചി: സംസ്ഥാനവ്യാപകമായി വലിയ തട്ടിപ്പിനു കളമൊരുക്കിയ അനന്തു വളർന്നത് രാഷ്ട്രീയ നേതാക്കളെ വ്യാപകമായി ഉപയോഗിച്ച്. മന്ത്രിമാരും എംഎൽഎമാരും പഞ്ചായത്ത് പ്രസിഡന്റുമാരും രാഷ്ട്രീയ നേതാക്കളുമെല്ലാം ഈ പദ്ധതിയുടെ പരിപാടികളിൽ സംബന്ധിച്ചിട്ടുണ്ട്. അനന്തു കോ-ഓര്‍ഡിനേറ്ററായ സന്നദ്ധ സംഘടനകളുടെ കൂട്ടായ്മ നാഷണല്‍ എന്‍ജിഒ കോണ്‍ഫെഡറേഷനുമായി ബിജെപി നേതാവ് എ.എന്‍. രാധാകൃഷ്ണന് സഹകരിച്ചിരുന്നു. രാധാകൃഷ്ണന്റെ ‘സൈന്‍’എന്ന സന്നദ്ധ സംഘടനയാണ് കോണ്‍ഫെഡറേഷനുമായി സഹകരിച്ച് പരിപാടികള്‍ സംഘടിപ്പിച്ചിരുന്നത്. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ അനന്തുവിന്റെ ഫ്ളാറ്റില്‍ നടന്നിരുന്നുവെന്നാണ് വിവരം. അനന്തുവിന്റെ സോഷ്യോ ഇക്കണോമിക് ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ ഡെവലപ്മെന്റ് സൊസൈറ്റിയുടെ (സീഡ്) ലീഗല്‍ അഡ്വൈസറാണ് കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റ്. മറൈന്‍ ഡ്രൈവിലെ അനന്തുവിന്റെ മൂന്ന് ഫ്ളാറ്റുകളും കൈകാര്യം ചെയ്തത് ലാലി വിന്സെന്റായിരുന്നുവെന്നാണ് വിവരം. ജെറി എം. തോമസ് ഏറ്റവുമധികം തട്ടിപ്പ് എറണാകുളത്ത് എറണാകുളം ജില്ലയില്‍ മാത്രം അനന്തുവിനെതിരേ 5000 ത്തിലധികം പരാതികള്‍ ലഭിച്ചതായാണ് വിവരം. എന്നാൽ ഇതുസംബന്ധിച്ച് പോലീസ്…
Read Moreരാജസ്ഥാനിൽ ആചാരപ്രകാരം വിവാഹിതരായി സ്കോട്ട്ലൻഡുകാർ; വൈറലായി വീഡിയോ
പൈതൃകത്തിന്റെ പാരന്പര്യം വിളിച്ചോതുന്ന ഭൂപ്രകൃതിയാലും വിക്ഷവ സമൃദ്ധമായ രുചിയുടെ കലവറയാലും പ്രസിദ്ധമാണ് ഭാരതമെന്ന നമ്മുടെ രാഷ്ട്രം. ധാരാളം വിദേശികൾ ഇക്കാരണങ്ങൾക്കൊണ്ട് തന്നെ ഇന്ത്യ സന്ദർശിക്കാൻ എത്താറുണ്ട്. നമ്മുടെ തനത് കലാരൂപങ്ങളിൽ പൊതുവേ ഇവർക്ക് ആകർഷണം കൂടുതലാണ്. ഇപ്പോഴിതാ വിദേശികൾ ഇന്ത്യയിലെത്തി വിവാഹം ചെയ്തു എന്ന വാർത്തയാണ് വൈറലാകുന്നത്. ബിക്കാനീർ കാമൽ ഫെസ്റ്റിവലിൽ വച്ച് രാജസ്ഥാനി ആചാരങ്ങളോടെയാണ് ഇവരുടെ വിവാഹം നടന്നത്. സ്കോട്ട്ലൻഡിൽ നിന്നുള്ള ജാക്സൺ ഹിംഗിസും റോയ്സിനുമാണ് ഇന്ത്യയിലെത്തി കല്യാണം കഴിച്ചത്. ഇന്ത്യയിലെ ആചാരപ്രകാരമാണ് ഇരുവരും വിവാഹിതരായത്. അലങ്കരിച്ച ഒട്ടകപ്പുറത്താണ് വരൻ വിവാഹവേദിയിലേക്ക് എത്തിയത്. ഷെർവാണിയാണ് വരൻ ധരിച്ചത്. ഒപ്പം തലപ്പാവും കയ്യിൽ വാളും ഉണ്ടായിരുന്നു. പരമ്പരാഗതമായ രാജസ്ഥാനി വസ്ത്രമാണ് വധുവും ധരിച്ചത്. ഒരു പുരോഹിതനാണ് വിവാഹത്തിന് നേതൃത്വം നൽകുന്നത്. വധൂവരന്മാർ പരസ്പരം മാലകൾ കൈമാറുന്നതും വീഡിയോയിൽ കാണാംതികച്ചും ഒരു പരമ്പരാഗത ഇന്ത്യൻ വിവാഹം പോലെ തന്നെയായിരുന്നു…
Read Moreമകനുമായി സ്കൂട്ടറിൽ പോകുന്നതിനിടെ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു; അവിഹിത ബന്ധം ആരോപിച്ച് ഭർത്താവ് മാറി താമസിക്കുകയായിരുന്നു; എല്ലാത്തിനും സാക്ഷിയായി മകൻ
ബംഗളൂരു: മകൻ പഠിക്കുന്ന സ്കൂളിന് സമീപം ഭാര്യയെ കുത്തിക്കൊന്നു ഭർത്താവ്. ബംഗളൂരുവിലെ ആനേക്കൽ ടൗണിന് സമീപം ഹെബ്ബഗോഡി വിനായകനഗറിലാണ് സംഭവം. 29കാരിയായ ശ്രീഗംഗയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് മോഹൻരാജിനെ പോലീസ് അറസ്റ്റ് ചെയ്തു. ഏഴ് വർഷങ്ങൾക്ക് മുൻപ് വിവാഹിതരായ ഇരുവർക്കും ആറു വയസുള്ള മകനുണ്ട്. രണ്ട് വർഷം മുൻപ് മുതൽ ഭാര്യക്ക് തന്റെ സുഹൃത്തുമായി അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച് മോഹൻരാജ്, ശ്രീഗംഗയുമായി പതിവായി വഴക്കിട്ടിരുന്നു. ഇതേതുടർന്ന് കഴിഞ്ഞ എട്ട് മാസമായി ഇരുവരും വേർപിരിഞ്ഞ് താമസിക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രി മോഹൻരാജ് കുട്ടിയെ കാണാൻ ഭാര്യയുടെ വസതിയിൽ എത്തിയപ്പോൾ ഇരുവരും തമ്മിൽ വഴക്കുണ്ടായി. ബുധനാഴ്ച രാവിലെ ശ്രീഗംഗ മകനെ സ്കൂളിൽ വിടാൻ ബൈക്കിൽ പോകുമ്പോൾ കാത്തുനിന്ന മോഹൻരാജ് റോഡിന് നടുവിൽ വച്ച് യുവതിയെ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശ്രീഗംഗയെ യാത്രക്കാർ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
Read Moreനായ്ക്കളുടെ ആക്രമണം: കഴിഞ്ഞവർഷം 22 ലക്ഷം കേസുകൾ
ന്യൂഡൽഹി: രാജ്യത്തു കഴിഞ്ഞവർഷം നായ്ക്കളുടെ കടിയേറ്റ 22 ലക്ഷത്തിനടുത്തു കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നു കേന്ദ്ര സർക്കാരിന്റെ കണക്ക്. 2024 ജനുവരി മുതൽ ഡിസംബർ വരെ 21,95,122 കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ടെന്നു കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് ലോക്സഭയിൽ സമർപ്പിച്ച കണക്കുകളിൽ വ്യക്തമാക്കി. നായ കടിച്ചു കഴിഞ്ഞ വർഷം 37 പേരാണ് മരിച്ചത്. ഇതേ കാലയളവിൽ രാജ്യത്തുടനീളം പതിനഞ്ചു വയസിൽ താഴെയുള്ള 5,19,704 കുട്ടികളെയും നായ കടിച്ചു. രാജ്യത്തു കഴിഞ്ഞ വർഷം ഓരോ മണിക്കൂറിലും 60 കുട്ടികൾ നായ്ക്കളുടെ ആക്രമണത്തിന് ഇരയായിട്ടുണ്ടെന്നാണ് കേന്ദ്രത്തിന്റെ കണക്കുകളിൽനിന്നു വ്യക്തമാകുന്നത്. കഴിഞ്ഞവർഷം കുരങ്ങനടക്കമുള്ള മറ്റു ജീവികൾ കടിച്ച 5,04,728 കേസുകളുമുണ്ട്. 11 പേർ മരിച്ചു. രാജ്യത്തു പേവിഷബാധ പ്രതിരോധം നിലവിൽ കാര്യക്ഷമമല്ലെന്നു തെളിയിക്കുന്ന കണക്കുകളാണ് പുറത്തുവിട്ടിരിക്കുന്നത്. 2030-ഓടെ പേവിഷ മുക്ത രാജ്യമാക്കുന്നതിനായി ദേശീയ പേവിഷ നിയന്ത്രണ പദ്ധതി അടക്കം നിരവധി കർമപദ്ധതികൾ രൂപപ്പെടുത്തിയിട്ടുണ്ടെന്നു കേന്ദ്രം അറിയിച്ചു.…
Read More