പത്തനംതിട്ട: വന്യ മൃഗ അക്രമണങ്ങളിൽ മരണപ്പെടുന്നവർക്കും ഗുരുതരമായി പരിക്കേൽക്കുന്നവർക്കും കൃഷിനാശം സംഭവിക്കുന്ന വർക്കും ഉള്ള നഷ്ടപരിഹാരത്തുക വർധിപ്പിക്കണമെന്ന് കേരള കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എംഎൽഎ. കേരള കോൺഗ്രസ് കോന്നി നിയോജക മണ്ഡലം പ്രവർത്തക യോഗവും വിവിധ പാർട്ടികളിൽ നിന്നും കടന്നുവന്നവർക്കുള്ള മെംബർഷിപ്പ് വിതണോദ്ഘാടനവും നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.വനത്തിൽത്തന്നെ വന്യജീവികളെ അധിവസിപ്പിക്കാനാവശ്യമായ ഭക്ഷണവും വെള്ളവും എത്തിക്കുന്നതിനുള്ള സംവിധാനം ഉണ്ടാകണമെന്നും മോൻസ് ജോസഫ് ആവശ്യപ്പെട്ടു. കോന്നി നിയോജകമണ്ഡലം പ്രസിഡന്റ് ജോസ് കൊന്നപ്പാറ അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വർഗീസ് മാമൻ മുഖ്യ പ്രഭാഷണം നടത്തി. സ്റ്റേറ്റ് അഡ്വൈസർ ജോർജ് കുന്നപ്പുഴ, യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് എം.ജി. കണ്ണൻ, വർഗീസ് ചള്ളക്കൽ, തോമസ് കുട്ടി കുമ്മണ്ണൂർ,ഉമ്മൻ മാത്യു വടക്കേടം അനിൽ ശാസ്ത്രി മണ്ണിൽ,ജോൺ വട്ടപ്പാറ, രാജൻ ദാനിയേൽ പുതുവേലിൽ, സജി കളക്കാട്, സജേഷ് കെ.സാം,…
Read MoreDay: February 7, 2025
സംസ്ഥാന പുരുഷ, വനിതാ ഗുസ്തി ചാന്പ്യൻഷിപ്പ് തിരുവല്ലയിൽ
പത്തനംതിട്ട: ആറാമത് അണ്ടർ 23 പുരുഷ, വനിതാ സംസ്ഥാന ഗുസ്തി ചാമ്പ്യൻഷിപ്പ് മാർച്ച് ഒന്ന്, രണ്ട് തീയതികളിൽ തിരുവല്ലയിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.ഇത് നാലാം തവണയാണ് പത്തനംതിട്ട ജില്ല സംസ്ഥാന ഗുസ്തി ചാമ്പ്യൻഷിപ്പിന് ആഥിത്യമരുളുന്നത്. 2018-ൽ നടന്ന സംസ്ഥാന സീനിയർ ഗുസ്തി ചാമ്പ്യൻഷിപ്പിനാണ് അവസാനമായി തിരുവല്ല ആഥിത്യം അരുളിയത്. 23 വയസിൽ താഴെയുള്ള പുരുഷ, വനിത വിഭാഗത്തിൽപ്പെട്ട ഗുസ്തി താരങ്ങളാണ് മത്സരങ്ങളിൽ പങ്കെടുക്കുന്നത്. 14 ജില്ലകളിൽ നിന്നായി നാനൂറിൽപരം ഗുസ്തി താരങ്ങൾ പങ്കെടുക്കും. ഫ്രീ സ്റ്റൈൽ, ഗ്രീക്കോ റോമൻ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടക്കുന്നത്. 250 ഓളം പുരുഷ താരങ്ങളും 150 ഓളം വനിതാ ഗുസ്തി താരങ്ങളുമാണ് പങ്കെടുക്കുന്നത്.തിരുവല്ല ബാലികാമഠം ഹയർ സെക്കൻഡറി സ്കൂളിലെ മറിയം മാത്തൻ മെമ്മോറിയൽ ഓഡിറ്റോറിയമാണ് മത്സരവേദി. ലോഗോ പ്രകാശനം എട്ടിനു നടക്കും. ചാമ്പ്യൻഷിപ്പിന്റെ ഒരുക്കങ്ങൾ നടന്നുവരുന്നതായി ജില്ലാ പ്രസിഡന്റ് ചെറിയാൻ പോളച്ചിറയ്ക്കൽ,…
Read Moreഗെയിംസ് ഇനങ്ങൾ പൂർത്തിയാകുന്നു; കേരളം മികവിലെത്തിയോ?
38-മത് ദേശീയ ഗെയിംസിൽ അക്വാട്ടിക്സ്, ഗെയിംസ് ഇനങ്ങൾ ഒട്ടുമിക്കവയും പൂർത്തിയായിരിക്കുകയാണ്. കഴിഞ്ഞ ദേശീയ ഗെയിംസിലെ മെഡൽ നേട്ടം അതേപടി ആവർത്തിക്കാനായില്ലെങ്കിലും കടുത്ത തണുപ്പിനോടും പൊരുതി മികവാർന്ന പ്രകടനം കാഴ്ചവയ്ക്കാൻ കേരളത്തിന് കഴിഞ്ഞിട്ടുണ്ടെന്ന് പരിശീലകർ അടക്കം വിലയിരുത്തുന്നു. കഴിഞ്ഞ ഗോവ നാഷണൽ ഗെയിംസിൽ 14 സ്വർണവും 17 വെള്ളിയും 21 വെങ്കലവുമായിരുന്നു ഗെയിംസ്, അക്വാട്ടിക്സ് ഇനങ്ങളിൽനിന്നു മാത്രം കേരളം നേടിയത്. ഇത്തവണ ഇതുവരെ ഒൻപതു സ്വർണവും ഒൻപതു വെള്ളിയും ആറു വെങ്കലവും ഉൾപ്പെടെ 24 മെഡലുകൾ നേടിക്കഴിഞ്ഞു. വരും ദിവസങ്ങളിൽ ഉറച്ച മെഡൽ പ്രതീക്ഷയുള്ള ഇനങ്ങളിൽ കേരളം മത്സരിക്കുന്നുണ്ട്.അക്വാട്ടിക്സിൽ സജൻ പ്രകാശിലൂടെയും ഹർഷിത ജയറാമിലൂടെയും നാലു സ്വർണവും ഒരു വെള്ളിയും രണ്ടു വെങ്കലവുമാണ് കേരളം നേടിയത്. ഗോവയിൽ ആറ് സ്വർണവും നാലു വെള്ളിയും മൂന്ന് വെങ്കലവും ഈ ഇനത്തിൽ കേരളം നേടിയിരുന്നു. റോവിംഗിൽ ഒരു സ്വർണവും രണ്ടു വെള്ളിയും…
Read Moreഐസിസി ചാന്പ്യൻസ് ട്രോഫി; നിതിൻ മേനോനും ശ്രീനാഥും പാക്കിസ്ഥാനിലേക്കില്ല
മുംബൈ: പാക്കിസ്ഥാൻ ആതിഥേയത്വം വഹിക്കുന്ന ഐസിസി ചാന്പ്യൻസ് ട്രോഫി മത്സരങ്ങൾ നിയന്ത്രിക്കുന്ന ഒഫീഷ്യൽസിന്റെ പട്ടിക പുറത്തുവിട്ടു. ഇന്ത്യക്കാരില്ലാതെയുള്ള 12 അന്പയർമാരുടെയും മൂന്നു മാച്ച് റഫറിമാരുടെയും പട്ടികയാണു പുറത്തുവിട്ടത്. ഈ മാസം 19ന് കറാച്ചിയിൽ ടൂർണമെന്റിനു തുടക്കമാകും. മാർച്ച് ഒന്‍പതിനാണു ഫൈനൽ. കറാച്ചി, ലാഹോർ, റാവൽപിണ്ടി എന്നിവിടങ്ങളിലാണ് പാക്കിസ്ഥാനിലെ മത്സരങ്ങൾ. ഇന്ത്യയുടെ മത്സരങ്ങൾ ദുബായിലാണ്. ഐസിസി എലൈറ്റ് മാച്ച് റഫറിമാരുടെ പട്ടികയിലുള്ള ജവഗൽ ശ്രീനാഥും ഐസിസി എലൈറ്റ് അന്പയർമാരുടെ പട്ടികയിലുള്ള നിതിൻ മേനോനും ടൂർണമെന്റിനില്ല. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് മേനോൻ പാക്കിസ്ഥാനിലേക്കു പോകാത്തത്. മേനോന് ദുബായിലെ മത്സരങ്ങളും നിയന്ത്രിക്കാനാവില്ല. ശ്രീനാഥ് അവധിയിലാണ്. നവംബർ, ഡിസംബർ, ജനുവരി മാസങ്ങളിൽ വളരെ കുറച്ചു ദിവസങ്ങൾ മാത്രമാണു വീട്ടിൽ കഴിയാനായത്. അതിനാൽ ഞാൻ അവധി ആവശ്യപ്പെട്ടിരുന്നു- ശ്രീനാഥ് പറഞ്ഞു.
Read Moreഗപ്പിയും ഗോൾഡ് ഫിഷും ഷാർക്കും…ഓട്ടോക്കുള്ളിൽ അക്വേറിയം തീർത്ത് ഡ്രൈവർ; അന്താളിച്ച് കണ്ണ് മിഴിച്ച് സൈബറിടം
വാഹനങ്ങൾ അലങ്കരിക്കുന്നതിൽ ഓട്ടോറിക്ഷക്കാർ ഒരുപടി മുന്നിലാണ്. ചിലരുടെ ഓട്ടോ കണ്ടാൽ കണ്ണെടുക്കാൻ തോന്നില്ല. അത്രയ്ക്ക് ആകർഷകമായിരിക്കും അലങ്കാരപ്പണികൾ. പൂനെയിൽനിന്ന് ഇതുപോലൊരു ഓട്ടോറിക്ഷ സോഷ്യൽ മീഡിയയിൽ താരമായി.ഓട്ടോക്കുള്ളിൽ ഫിറ്റ് ചെയ്തിരിക്കുന്ന അക്വേറിയം ആണ് ഈ ഓട്ടോയുടെ പ്രത്യേകത. ഡ്രൈവറുടെ സീറ്റിനു തൊട്ടുപിന്നിലായിട്ടാണ് അക്വേറിയം. അതിൽ മീനുകൾ നീന്തിത്തുടിക്കുന്നു. ഓട്ടോക്കകത്തെ സ്പീക്കറും ഡി സ്കോ ലൈറ്റുകളും കൂടി ചേർന്ന് ആകെ അടിപൊളി അന്തരീക്ഷം. ഒരിക്കൽ ഇതിൽ കയറിയാൽ തെരഞ്ഞുപിടിച്ച് വീണ്ടും കയറും. നിരവധിപ്പേരാണു വീഡിയോ കണ്ട് രസകരമായ കമന്റുകളിട്ടത്. “താൻ കണ്ടതിൽ വച്ച് ഏറ്റവും കൂളായ ഓട്ടോ ഇതാണ്’ എന്നായിരുന്നു ഒരാളുടെ പ്രശംസ. “യാത്രക്കാർ ആസ്വദിക്കുന്നതുപോലെ അക്വേറിയത്തിലെ മീനുകളും ഈ ഓട്ടോയാത്ര ആസ്വദിക്കുമെന്നു പ്രതീക്ഷിക്കാം’ എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.
Read Moreഇന്ത്യ-ഇംഗ്ലാണ്ട് ട്വന്റി 20; ഇന്ത്യക്കു നാലു വിക്കറ്റ് ജയം
നാഗ്പുർ: ഐസിസി ചാന്പ്യൻസ് ട്രോഫി മുന്നൊരുക്കത്തിനുള്ള അവസാനഘട്ട പരന്പരയിൽ ഇംഗ്ലണ്ടിനെതിരേ ഇന്ത്യക്കു നാലു വിക്കറ്റ് ജയം. മൂന്നു മത്സരങ്ങളടങ്ങിയ ഏകദിന പരന്പരയിലെ ആദ്യ മത്സരം ജയിച്ച ഇന്ത്യ 1-0ന് മുന്നിലെത്തി. ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. 47.4 ഓവറിൽ 248 റണ്‍സ് എടുക്കുന്നതിനിടെ ഇംഗ്ലീഷ് ബാറ്റിംഗ് നിര പവലിയനിൽ കയറി. ശുഭ്മാൻ ഗിൽ (87), ശ്രേയസ് അയ്യർ (59), അക്സർ പട്ടേൽ (52) എന്നിവരുടെ അർധ സെഞ്ചുറി മികവിൽ ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തിൽ 38.4 ഓവറിൽ 251 റണ്‍സിലെത്തി. മികച്ച തുടക്കം ലഭിച്ച ഇംഗ്ലണ്ടിന്റെ മധ്യനിരയും വാലറ്റവും പോരാടാൻ മറന്നു. 8.5 ഓവറിൽ 75 റണ്‍സിലാണ് ആദ്യ വിക്കറ്റ് വീണത്. ഫിൽ സാൾട്ട് (26 പന്തിൽ 43 റണ്‍സ്) കൂറ്റനടിയുമായി കളം നിറഞ്ഞപ്പോൾ റണ്ണൊഴുകി. ഷമിയുടെയും ഹർഷിത് റാണയുടെയും ഓരോ ഓവറുകൾ മെയ്ഡനാക്കിയ ശേഷമായിരുന്നു…
Read Moreകൈയേറ്റക്കാരെയും കൈവശക്കാരെയും ഒരുപോലെ കാണാനാവില്ല: കമ്യൂണിസ്റ്റ്കാരന് തോൽവിയിൽ നിരാശയും വിജയത്തിൽ അമിതാഹ്ലാദവും വേണ്ടെന്ന് എം.വി. ഗോവിന്ദൻ
തൊടുപുഴ: ജില്ലയിലെ കൈയേറ്റക്കാരെയും കൈവശക്കാരെയും ഒരുപോലെ കാണാനാവില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കൈവശക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാരിനുള്ളത്. ഇവർക്ക് എല്ലാവർക്കും പട്ടയം നൽകാനുള്ള നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിപിഎം ജില്ലാ സമ്മേളനത്തോടനുബന്ധിച്ചു ഗാന്ധിസ്ക്വയറിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഇടുക്കിയിലെ ഭൂ പ്രശ്നപരിഹാരത്തിന് ഭൂപതിവ് നിയമം ഭേദഗതി ചെയ്തു. ചട്ടം രൂപീകരിച്ചു വരികയാണ്. സംസ്ഥാനത്തെ എല്ലാ ഭൂ ഉടമകൾക്കും അവരുടെ ഭൂമിക്ക് കൃത്യമായ രേഖ നൽകും.ഇതിനുള്ള നടപടികളും നടന്നുവരികയാണെന്നു അദ്ദേഹം പറഞ്ഞു.ന്യൂനപക്ഷ വർഗീയതയും ഭൂരിപക്ഷ വർഗീയതയും ഒരു പോലെ എതിർക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. അതിദരിദ്രരില്ലാത്ത രാജ്യത്തെ ആദ്യസംസ്ഥാനമായി നവംബർ ഒന്നിന് കേരളം മാറും. രാജ്യത്തെ മറ്റൊരു സംസ്ഥാനത്തിനും പതിറ്റാണ്ടുകൾ കഴിഞ്ഞാലും ഈ നേട്ടം കൈവരിക്കാനാവില്ല. കമ്യൂണിസ്റ്റ്കാരന് തോൽവിയിൽ നിരാശയും വിജയത്തിൽ അമിതാഹ്ലാദവും വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യോഗത്തിൽ ജില്ലാ സെക്രട്ടറി സി.വി. വർഗീസ്…
Read Moreഭക്ഷണം ഉണ്ടാക്കുന്നതിനിടെ കാലിലെ തള്ളവിരൽ പൊള്ളിപ്പോയി; അണുബാധ കാരണം 40 -കാരന്റെ രണ്ട് കാലുകളും മുറിച്ച് മാറ്റി
പാചകം ഇഷ്ടമുള്ളവർക്ക് അതിൽ പരീക്ഷണങ്ങൾ നടത്താൻ യാതൊരു മടിയുമില്ല. എത്ര വലിയ പാചകക്കാരൻ ആയാലും സുരക്ഷിതമായി പാകം ചെയ്തില്ലങ്കിൽ മുട്ടൻ പണിതന്നെ ലഭിക്കും. പാചകത്തിനിടെ പൊള്ളലേറ്റ് കാല് മുറിച്ചു മാറ്റിയ അമേരിക്കൻ പൗരനാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. വേട്ടയാടുന്നതിനായി മാക്സ് ആംസ്ട്രോംഗും സുഹൃത്തുക്കളും കാട്ടിലേക്ക് പോയി. അവിടെ വച്ച് പാചകത്തിനിടെ ഇദ്ദേഹത്തിന്റെ കാലിൽ പൊള്ളലേറ്റു. എന്നാൽ ആദ്ദേഹം ഇതത്ര കാര്യമായി എടുത്തില്ല. വേണ്ടത്ര പരിഗണന കാലിന് കൊടുത്തില്ല. നായാട്ടും വേട്ടയാടലുമൊക്കെ കഴിഞ്ഞ് അദ്ദേഹം തിരികെ വീട്ടിലെത്തിയപ്പോഴേക്കും കാലിനു നിറ വ്യത്യാസം തോന്നി. നഖത്തിനു ഉൾപ്പടെ മഞ്ഞ നിറം കണ്ടതോടെ അദ്ദേഹം ആശുപത്രിയിൽ പോയി. എന്നാൽ ആശുപത്രിയിലെത്തി ഡോക്ടർമാർ പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന കാര്യം അറിഞ്ഞത്. ലില്‍ സ്ട്രെപ്പ് എ ബാക്ടീറിയ ബാധിച്ചിരിക്കുന്നതായി ഡോക്ടര്‍മാര്‍ മാക്സിനെ അറിയിച്ചു. ഒപ്പം അത് ഭേദമാക്കാതിരുന്നാല്‍ മരണം വരെ സംഭവിക്കാമെന്നും ഡോക്ടർമാർ പറഞ്ഞു. എന്നാൽ…
Read Moreജനമനഃസാക്ഷിയെ ഞെട്ടിച്ച വിജയമ്മ വധക്കേസിൽ പ്രതിക്ക് ജീവപര്യന്തം; തന്റെ ഇഷ്ടത്തിന് വഴങ്ങാതെ എതിർത്തപ്പോൾ തലയിൽ കത്തികുത്തിയിറക്കിയായിരുന്നു ക്രൂരമായ കൊലപാതകം
തൊടുപുഴ: വണ്ടിപ്പെരിയാർ ഡൈമുക്ക് സ്വദേശിനി വിജയമ്മയെ (50) കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവ്. ഡൈമുക്ക് ബംഗ്ലാവ്മുക്ക് സ്വദേശി രതീഷിനെ (33) യാണ് ഫസ്റ്റ് അഡീഷണൽ സെഷൻസ് ജഡ്ജി ആഷ് കെ.ബാൽ ജീവ പര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷിച്ചത്. ബലാത്സംഗത്തിന് ഏഴു വർഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴ അടച്ചില്ലെങ്കിൽ രണ്ടു വർഷം കൂടി തടവ് അനുഭവിക്കണം. ആകെ 21 വർഷം കഠിന തടവാണ് വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ നാലു വർഷം കൂടി തടവ് അനുഭവിക്കണം. ഡൈമുക്ക് പുന്നവേലി വിക്രമൻ നായരുടെ ഭാര്യ വിജയമ്മ (50) 2020 ഫെബ്രുവരി 23നാണ് കൊല്ലപ്പെട്ടത്. പീഡനശ്രമം ചെറുത്ത വിജയമ്മയെ പ്രതി മൃഗീയമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പശുവിനെ അഴിക്കുന്നതിനായി തേയിലക്കാട്ടിൽ എത്തിയ വിജയമ്മയെ പക്ഷികളെ പിടിക്കുന്നതിനു മരത്തിൽ കയറിയിരുന്ന രതീഷ് കണ്ടു. ഇതോടെ തനിക്കൊപ്പമുണ്ടായിരുന്ന…
Read Moreവേനല്‍ കനത്തു , പ്രതീക്ഷകൾ ബാക്കിയാക്കി ടാപ്പിംഗ് നിർത്തി കർഷകർ
കോട്ടയം: വേനല്‍ കനത്തതോടെ കര്‍ഷകര്‍ റബര്‍ ടാപ്പിംഗ് നിര്‍ത്തി. ഉത്പാദനം പരിമിതമായിട്ടും വില ഉയരുന്നില്ല. ജനുവരിയോടെ ഷീറ്റ് വില 200 രൂപ കടക്കുമെന്ന പ്രതീക്ഷ നിരാശയില്‍ കലാശിച്ചു. കേന്ദ്ര ബജറ്റില്‍ റബര്‍ കര്‍ഷകര്‍ക്ക് ആശ്വാസപദ്ധതികളൊന്നുമുണ്ടായതുമില്ല. സംസ്ഥാന സര്‍ക്കാരിന്റെ വിലസ്ഥിരതാപദ്ധതിയില്‍ അടിസ്ഥാന വില 200 രൂപയായി ഉയര്‍ത്തുമെന്നാണ് കര്‍ഷകരുടെ പ്രതീക്ഷ. റബര്‍ ബോര്‍ഡ് പ്രഖ്യാപിച്ച ആനുകൂല്യങ്ങളൊന്നും ലഭിക്കാതെയാണ് ടാപ്പിംഗ് അവസാനിപ്പിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ സഹകരണ ഏജന്‍സികളുടെ സഹായത്തോടെ ന്യായവിലയ്ക്ക് റബര്‍ സംഭരിക്കാന്‍ തയാറാകണമെന്നാണ് കര്‍ഷകരുടെ ആവശ്യം. ആവര്‍ത്തന കൃഷി മഴമറ, സ്പ്രെയിംഗ് സബ്സിഡികളൊന്നും വിതരണം ചെയ്തിട്ടില്ല. കേന്ദ്ര ബജറ്റില്‍ 360.31 കോടി രൂപയാണ് റബര്‍ മേഖലയ്ക്കായി നീക്കിവച്ചിരിക്കുന്നത്. മുന്‍ ബജറ്റുകളേക്കാള്‍ 12 കോടിയുടെ വര്‍ധനയുണ്ടെങ്കിലും ആനുകൂല്യങ്ങള്‍ വിതരണം ചെയ്യാന്‍ ഈ വിഹിതം പര്യാപ്തമല്ല. കഴിഞ്ഞ വര്‍ഷം കിലോയ്ക്ക് 245 രൂപയിലേക്ക് ഉയര്‍ന്ന വില നിലവില്‍ 190 രൂപയിലേക്ക് താഴ്ന്നു.ഏറ്റവും…
Read More