ബംഗളൂരു: കർണാടകയിലെ ദയാനന്ദ് സാഗർ കോളജ് ഹോസ്റ്റലിൽ മലയാളി നഴ്സിംഗ് വിദ്യാർഥിനി അനാമിക (19) ജീവനൊടുക്കിയ സംഭവത്തിൽ പ്രിൻസിപ്പൽ സന്താനത്തെയും അസിസ്റ്റന്റ് പ്രഫസർ സുജിതയെയും മാനേജ്മെന്റ് സസ്പെൻഡ് ചെയ്തു. പരീക്ഷയുമായി ബന്ധപ്പെട്ടുള്ള ഇരുവരുടെയും മാനസിക പീഡനമാണ് അനാമികയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന ആരോപണങ്ങൾ ഉയർന്നിരുന്നു. കണ്ണൂർ മുഴുപ്പിലങ്ങാട് ഗോകുലത്തിൽ വിനീതിന്റെ മകളാണ് അനാമിക. ചൊവ്വാഴ്ച രാത്രി എട്ടോടെ വിദ്യാർഥിനിയെ ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. അനാമിക മാനസിക സംഘർഷം നേരിട്ടിരുന്നുവെന്ന് വ്യക്തമാക്കുന്ന ഓഡിയോ സന്ദേശവും പുറത്തുവന്നിരുന്നു. തന്നോട് വട്ടാണോ എന്നതുൾപ്പെടെ ചോദിച്ചുവെന്നും ഇവിടെനിന്നാൽ പാസാക്കാതെ സപ്ലിയടിപ്പിക്കുക മാത്രമാണ് ഉണ്ടാവുകയെന്നും പറയുന്ന ഓഡിയോ സന്ദേശമായിരുന്നു പുറത്തുവന്നത്. അതിനിടെ ബംഗളൂരുവിലെ മറ്റൊരു മലയാളി നഴ്സിംഗ് വിദ്യാർഥിനി കൂടി ഇന്നലെ ജീവനൊടുക്കി.മലപ്പുറം ചങ്ങരംകുളത്ത് പാലപ്പെട്ടി പുതിയിരുത്തി കളത്തില്‍ രാജേഷിന്റെ മകള്‍ ദര്‍ശനയാണ് (20) അമ്മ വീട്ടില്‍ തൂങ്ങി മരിച്ചത്. അവധിക്ക് നാട്ടിലെത്തിയതായിരുന്നു…
Read MoreDay: February 7, 2025
തിരുവനന്തപുരത്തുനിന്ന് കാണാതായ പോലീസുകാരൻ തൃശൂരിൽ മരിച്ചനിലയിൽ
തൃശൂർ: തിരുവനന്തപുരത്തുനിന്നു കാണാതായ സീനിയർ സിവിൽ പോലീസ് ഓഫീസറെ തൃശൂരിലെ സ്വകാര്യ ലോഡ്ജിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. കൊല്ലം സ്വദേശി എടവട്ടം മഞ്ചേരി പുത്തൻ വീട്ടിൽ രാജൻ കുറുപ്പിന്റെ മകൻ മഹീഷ് രാജ് (49) ആണു മരിച്ചത്. തൃശൂർ വെളിയന്നൂരിലുള്ള ലോഡ്ജിലാണ് മഹേഷ് രാജിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരം എആർ ക്യാന്പിലെ സീനിയർ സിവിൽ പോലീസ് ഓഫീസറായിരുന്നു.നാലിനു രാത്രി പത്തരയോടെ ലോഡ്ജിൽ മുറിയെടുത്ത മഹീഷ് രാജ് അഞ്ചിനു വൈകീട്ട് മുറിയൊഴിയുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ മുറി തുറക്കാത്തതിനാൽ സംശയം തോന്നിയ ലോഡ്ജ് അധികൃതർ ഇന്നലെ രാത്രി ഏഴോടെ പോലീസിനെയും അഗ്നിശമനസേനയെയും വിവരമറിയിച്ചു. അഗ്നിശമനസേനാംഗങ്ങൾ വാതിൽ പൊളിച്ചുനോക്കിയപ്പോഴാണ് ഫാനിൽ തൂങ്ങിമരിച്ചനിലയിൽ മഹീഷിനെ കണ്ടെത്തിയത്. മഹീഷ് രാജിനെ കാണാനില്ലെന്ന പരാതി കൊല്ലം ഏഴുകോണ് പോലീസ് സ്റ്റേഷനിൽ മൂന്നിനു ബന്ധുക്കൾ നൽകിയിരുന്നു. അന്വേഷണം നടക്കുന്നതിനിടെയാണ് തൃശൂരിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.തൃശൂർ ഈസ്റ്റ് പോലീസ് മേൽനടപടികൾ…
Read Moreസമ്മർദമില്ലാതെ പരീക്ഷയെ നേരിടാം
ഒരു അക്കാദമിക് വർഷം കൂടി അവസാന ഘട്ടത്തിൽ എത്തിനിൽക്കുകയാണ്. ഈ അവസരത്തിൽ പൊതുപരീക്ഷകളും െ മത്സരപരീക്ഷകളും എങ്ങനെ ഫലപ്രദമായി നേരിടാൻ കഴിയും എന്നത് പ്രധാനമാണ്. ആദ്യം പൊതുപരീക്ഷകളിലേക്കാണ് വിദ്യാർഥികൾ പൊകുന്നത്. അതിനു ശേഷമാണ് പലതരത്തി ലുള്ള മത്സരപരീക്ഷകൾ വരുന്നത്. ഫ്രീയാകാംഎക്സാം അടുത്തുവരുന്ന സമയത്തും സ്റ്റഡി ലീവിന്റെ സമയത്തുമൊക്കെ വളരെ ഫ്രീയായി പഠിക്കേണ്ടതു പ്രധാനമാണ്. നമ്മൾ എത്രത്തോളം മാനസിക സമ്മർദത്തിലാണോ അത്രത്തോളം നമ്മുടെ പഠനത്തിന്റെ കാര്യക്ഷമത അവതാളത്തിലാകും. എത്രത്തോളം മാർക്ക് കൂടുതൽ കിട്ടും അല്ലെങ്കിൽ മാർക്ക് കിട്ടിയില്ലെങ്കിൽ എന്തു ചെയ്യും അല്ലെങ്കിൽ ആഗ്രഹിക്കുന്ന ശതമാനം മാർക്ക് കിട്ടിയില്ലെങ്കിൽ എന്റെ ഭാവി എന്തായി ത്തീരും. അത്തരത്തിൽ മാനസിക സമ്മർദം ഉണ്ടാക്കുന്ന ഘടകങ്ങളൊക്കെ മാറ്റിനിർത്തി, ഓരോ വിദ്യാർഥിയും അവരുടെ അറിവ് വർധിപ്പിക്കാനുള്ള ആത്മാർഥശ്രമങ്ങളാണ് ഈ അവസരത്തിൽ നടത്തേണ്ടത്.* പുതിയ പാഠഭാഗങ്ങൾ ഈ അവസരത്തിൽ ധാരാളം സമയമെടുത്ത് പഠിക്കുന്നത് ഒഴിവാക്കുക. ഇതിനകം പഠിച്ച…
Read Moreഞാനൊരു മലയാളി എന്നും മണ്ണിൻ കൂട്ടാളി… കുട്ടനാടിന്റെ രക്ഷയ്ക്ക് ‘ഒരു നെല്ലും ഒരു മീനും’; വിജയിപ്പിച്ച ജോസഫ് കോരയ്ക്ക് പുരസ്കാരം
മങ്കൊമ്പ്: നെല്ലും മീനും കുട്ടനാട്ടുകാര്‍ക്കു ചിരപരിചിതമാണെങ്കിലും നെല്‍വയലില്‍ മീന്കൃഷികൂടി ചെയ്ത് അധിക വരുമാനം നേടാമെന്ന നൂതന ആശയം രാമങ്കരി മാമ്പുഴക്കരി സ്വദേശി കരിവേലിത്തറ ജോസഫ് കോരയുടേതായിരുന്നു. പതിറ്റാണ്ടുകളായി അദ്ദേഹം പിന്തുടരുന്ന കൃഷിക്ക് ഇപ്പോള്‍ പുരസ്കാരത്തിന്റെ പൊന്‍തൂവല്‍. ആലപ്പുഴ ജില്ലാ അഗ്രി ഹോർട്ടികള്‍ച്ചർ സൊസൈറ്റിയുടെ ആര്. ഹേലി സ്മാരക കര്‍ഷകശ്രേഷ്ഠ പുരസ്കാരം സ്വന്തമാക്കിയ ഈ എണ്പത്തിമൂന്നുകാരന് ഇപ്പോഴും കൃഷിയിടത്തില്‍ തിരിക്കിലാണ്. അധികമാരുടെയും സഹായമില്ലാതെ ആവേശത്തോടെ കൃഷിചെയ്തു മണ്ണിലും വെള്ളത്തിലും പൊന്നുവിളയിക്കുന്ന അദ്ദേഹത്തിന്റെ കൃഷിയിടം നെല്ല്, നാളികേരം, ആറ്റുകൊഞ്ച്, കരിമീന്‍, നേന്ത്രവാഴ, പടവലം, പാവല്‍, വെണ്ട, വഴുതന, തക്കാളി, പച്ചമുളക്, പൂക്കള്‍ തുടങ്ങിയവയെല്ലാം വിളയുന്ന സംയോജിത കൃഷിയുടെ വിജയിച്ച മാതൃകയാണ്. ‘ഒരു നെല്ലും ഒരു മീനും’ എന്ന പേരില്‍ പ്രചുരപ്രചാരം ലഭിച്ച കോരയുടെ കൃഷിരീതി കുട്ടനാടിന്റെ രക്ഷാമാര്‍ഗമായാണ് ഇന്നു കണക്കാക്കപ്പെടുന്നത്. കളകളെയും കീടങ്ങളെയും ഫലപ്രദമായി മീനുകള്‍ ആഹാരമാക്കുമെന്നതുമാത്രമല്ല നെല്‍കൃഷിക്ക് നല്ല…
Read Moreഒരു നേരത്തെ അശ്രദ്ധയ്ക്ക് വലിയ വില കൊടുക്കേണ്ടി വരും… തുന്നലിടുന്നതിനു പകരം മുറിവ് പശവച്ച് ഒട്ടിച്ചു! നഴ്സിനു സസ്പെൻഷൻ
ഫെവിക്വിക്ക് ഉപയോഗിച്ച് മുറിവ് ഒട്ടിച്ച നഴ്സിനെ കർണാടക സർക്കാർ സസ്പെൻഡ് ചെയ്തു. ഏഴു വയസുകാരന്റെ മുഖത്തെ ആഴത്തിലുള്ള മുറിവാണു തുന്നലിടുന്നതിനു പകരം പശവച്ച് ഒട്ടിച്ചത്. ഹാവേരി ജില്ലയിലെ ഹനഗൽ താലൂക്കിലെ അഡൂർ പ്രാഥമികാരോഗ്യകേന്ദ്രത്തിലാണു സംഭവം നടന്നത്. കവിളിൽ മുറിവേറ്റനിലയിലാണു ഗുരുകിഷൻ എന്ന കുട്ടിയെ മാതാപിതാക്കൾ ആശുപത്രിയിലെത്തിച്ചത്. ഈസമയം ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സ് ജ്യോതി, രക്തമൊലിക്കുന്ന മുറിവ് ഫെവിക്വിക്ക് ഉപയോഗിച്ച് ഒട്ടിക്കുകയായിരുന്നു. ഇതിനെ ചോദ്യംചെയ്തപ്പോൾ വർഷങ്ങളായി താൻ ഇങ്ങനെ ചെയ്യാറുണ്ടെന്നും തുന്നലിടുന്നതിനേക്കാൾ നല്ലത് പശവച്ച് ഒട്ടിക്കുന്നതാണെന്നുമായിരുന്നു നഴ്സിന്റെ മറുപടി. ഇതേത്തുടർന്നു സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സഹിതം കുട്ടിയുടെ മാതാപിതാക്കൾ പരാതി നൽകി. വ്യക്തമായ തെളിവുകളുണ്ടായിരുന്നിട്ടും നഴ്സിനെ സസ്പെൻഡ് ചെയ്യുന്നതിനുപകരം മറ്റൊരു ആരോഗ്യകേന്ദ്രത്തിലേക്കു സ്ഥലംമാറ്റുക മാത്രമാണ് ആദ്യഘട്ടത്തിൽ അധികൃതർ ചെയ്തത്. ശക്തമായ പ്രതിഷേധമുയർന്നതോടെ സംസ്ഥാന ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം സസ്പെൻഡ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.
Read Moreകേരള ബജറ്റ് ; ക്ഷേമ പെന്ഷൻ കൂട്ടില്ല, കുടിശിക കൊടുത്തുതീർക്കും; ഭൂനികുതിയിൽ വർധന; സർക്കാർ ജീവനക്കാർക്ക് ആശ്വാസം, വയനാടിന് 750 കോടി
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാന സന്പൂർണ ബജറ്റ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ചു. സാന്പത്തിക പ്രതിസന്ധിയെ സംസ്ഥാനം അതിജീവിച്ചുവെന്നും കേരളം ടേക്ക് ഓഫ് ചെയ്യുകയാണെന്നുമുള്ള സന്തോഷ വാർത്ത അറിയിക്കുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് ധനമന്ത്രി ബജറ്റ് അവതരണം തുടങ്ങിയത്. ബജറ്റ് പ്രഖ്യാപനത്തിൽ കേന്ദ്ര സർക്കാരിനെ ധനമന്ത്രി വിമർശിച്ചു. ധനഞെരുക്കത്തിനു കാരണം കേന്ദ്ര അവഗണനയാണെന്നും പദ്ധതി വിഹിതം വെട്ടിക്കുറയ്ക്കുന്നുവെന്നും ധനമന്ത്രി പറഞ്ഞു. ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഒരു ഗഡു ഡിഎ കൂടി* ജീവക്കാരുടെ ഡിഎ കുടിശികയുടെ രണ്ടു ഗഡു ഈവര്‍ഷം. * സര്‍വീസ് പെന്ഷന് പരിഷ്കരണ കുടിശികയുടെ അവസാന ഗഡു ഈമാസം. * പെന്ഷന് കുടിശികയുടെ രണ്ടു ഗഡുവും ഈവര്‍ഷം. * വയനാടിന് 750 കോടി. ദുരന്ത ബാധിതര്‍ക്കു കൂടുതല്‍ ധനസഹായം. * വിഴിഞ്ഞം അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന. * തിരുവനന്തപുരം, കോഴിക്കോട് മെട്രോ പദ്ധതികള്‍.…
Read Moreഹൈ ഹീൽ ചെരുപ്പുകളെ ചൊല്ലി തർക്കം; ഭർത്താവിന് ഡിവോഴ്സ് നോട്ടീസ് അയച്ച് ഭാര്യ
വിവാഹ ബന്ധങ്ങൾ വേർപിരിയാനുള്ള കാരണം ഓരോരുത്തർക്കും ഓരോന്നാണ്. ഒരു ചെരുപ്പ് മൂലം ഡിവോഴ്സ് ആകുന്ന ദമ്പതികളുടെ വാർത്തയാണ് ഇപ്പോൾ വൈറലാകുന്നത്. വിവാഹം കഴിഞ്ഞ് കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഭാര്യ തനിക്ക് ചെരുപ്പ് വേണമെന്ന് ആവശ്യപ്പെട്ടു. വെറും ചെരുപ്പല്ല ഹൈ ഹീൽ തന്നെ വേണമെന്ന് പറഞ്ഞു. ആദ്യമായി പറയുന്നതല്ലേ എന്നോർത്ത് ഭർത്താവ് ഹീൽസ് വാങ്ങിക്കൊടുത്തു. എന്നാൽ ഹീൽസ് ആദ്യമായാണ് യുവതി ധരിക്കുന്നത്. ഹീൽസ് ഇട്ട് ശീലിച്ചിട്ടില്ലാത്തതിനാൽ എപ്പോഴും ചെരുപ്പ് ഇടുന്പോൾ യുവതി താഴെ വീണുകൊണ്ടേ ഇരുന്നു. ഇതിനെചാല്ലി പല തവണ ഭർത്താവും ഭാര്യയും വഴക്ക് ആയി. മിക്ക ദിവസങ്ങളിലും ചെരുപ്പ് ധരിച്ച് യുവതി വീഴുന്നതുകൊണ്ട് ഇവർക്ക് ആശുപത്രിയിൽ പോകേണ്ടി വരുന്നത് കൂടി വന്നു. ചെരുപ്പ് മാറ്റാൻ ആവശ്യപ്പെട്ടിട്ടും യുവതി അതിനു തയാറായില്ല. ഇക്കാരണം കൊണ്ട് ഭർത്താവുമായി വഴക്കിട്ട് ഭാര്യ സ്വന്തം വീട്ടിലേക്ക് പോയി. പിന്നാലെ ഭര്‍ത്താവിന് ഡിവോഴ്സ് നോട്ടീസ്…
Read Moreകനത്ത ചൂടും മത്സ്യക്ഷാമവും തീരം വറുതിയിൽ; കിട്ടുന്ന മത്തിക്ക് വളർച്ചയും മാംസവും ഇല്ലാത്തതിനാൽ ആവശ്യക്കാരുമില്ല
അമ്പലപ്പുഴ: കനത്ത ചൂടും മത്സ്യ ക്ഷാമവും മത്തിയുടെ വളർച്ച മുരടിച്ചതും മൂലം ജില്ലയുടെ തീരം പട്ടിണിയിൽ. കഴിഞ്ഞ ആറുമാസമായി കിട്ടുന്ന മത്തിക്ക് വളർച്ചയും മാംസവും ഇല്ലാത്തതുമൂലം ഇവയ്ക്കു ആവശ്യക്കാരുമില്ലാതായി.കടലിലെ മഴയുടെ അഭാവവും തണുത്ത പോള വെള്ളവും ഇല്ലാത്തതാണ് മത്തിക്ക് വളർച്ച മുരടിക്കാൻ കാരണമെന്നാണ് വിദഗ്ധർ പറയുന്നത്. ആറാട്ടുപുഴ മുതൽ പള്ളിത്തോട് വരെ ജില്ലയുടെ കടലോരത്തുനിന്ന് ചെറുതും വലുതുമായ നൂറുകണക്കിനു മത്സ്യബന്ധന യാനങ്ങളാണ് ദിനംപ്രതി കടലിൽ ഇറക്കിയിരുന്നത്. എന്നാൽ, ഇതിൽ ഭൂരിഭാഗവും ഇന്ന് കരയിൽ സ്ഥാനം പിടിച്ചിരിക്കുകയാണ്. ആവശ്യക്കാർ കൂടുതലുള്ള അയല, ചെമ്മീൻ, വലിയ മത്തി, കൊഴുവ, കണവ ഇവയൊന്നും പരമ്പരാഗത വള്ളങ്ങൾക്കു കിട്ടാതിരുന്നിട്ടു മാസങ്ങളായി. പുന്നപ്ര, അമ്പലപ്പുഴ, വാടയ്ക്കൽ, വട്ടയാൽ, തുമ്പോളി, ചെത്തി, അർത്തുങ്കൽ, തൈക്കൽ, ഒറ്റമശേരി ഭാഗങ്ങളിൽനിന്ന് പോകുന്ന പൊന്തുവലക്കാർക്ക് മാത്രമാണ് തീരത്തോട് അടുക്കുന്ന മത്തി ലഭിക്കുന്നത്. ഇവയാകട്ടെ കിലോയ്ക്കു 20നും 30നും ഇടയിൽ വിലവച്ചു…
Read Moreരാജ്യാന്തര ക്രിമിനൽ കോടതിക്ക് ഉപരോധമേർപ്പെടുത്തി ട്രംപ്
വാഷിംഗ്ടൺ: രാജ്യാന്തര ക്രിമിനൽ കോടതിക്ക് ഉപരോധം ഏർപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉത്തരവിട്ടു. രാജ്യാന്തര കോടതിക്കുള്ള സാമ്പത്തിക സഹായം അമേരിക്ക അവസാനിപ്പിക്കും. രാജ്യാന്തര കോടതിയിലെ ഉദ്യോഗസ്ഥരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ആസ്തി മരവിപ്പിക്കാനും യുഎസിലും സഖ്യകക്ഷി രാജ്യങ്ങളിലും വിസ നിയന്ത്രണവും ഏർപ്പെടുത്താനും ഉത്തരവിൽ പറയുന്നു. അമേരിക്കയെയും അടുത്ത സഖ്യകക്ഷിയായ ഇസ്രയേലിനെയും ലക്ഷ്യമിട്ടുള്ള അന്വേഷണങ്ങൾക്ക് പിന്നാലെയാണ് ട്രംപിന്റെ ഉപരോധ ഉത്തരവ്. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിലൂടെ കോടതി അധികാര ദുർവിനിയോഗം നടത്തിയെന്ന് ഉത്തരവിൽ പറയുന്നു.
Read Moreപോലീസ് ജീപ്പ് കണ്ട് കാർ വെട്ടിച്ച് പോകാൻ ശ്രമം; ജീപ്പ് കുറുകെയിട്ട് പോലീസിന്റെ സാഹസികത; എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ
അടൂര്‍: പോലീസ് പട്രോളിംഗിനിടെ എത്തിയ കാറില്‍ നിന്നും എംഡിഎംഎയും കഞ്ചാവും പിടികൂടി. സംഭവത്തില്‍ മൂന്ന് യുവാക്കളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. യുവാക്കള്‍ ഓടിച്ച കാറിടിച്ച് ഒരു പോലീസുകാരന് പരിക്കുമേറ്റു. കാറില്‍ വന്ന പറക്കോട് സ്വദേശി നവീന്‍ (25), പരുത്തിപ്പാറ സ്വദേശികളായ മിഖാ രാജന് (25), അമീര്‍ (20) എന്നിവരെയാണ് അടൂര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇവരില്‍ നിന്നും 0.17 മില്ലിഗ്രാം എംഡിഎംഎംയും നാലു ഗ്രാം കഞ്ചാവുമാണ് പിടികൂടിയത്. കഴിഞ്ഞദിവസം അടൂര്‍ പാര്‍ഥസാരഥി ജംഗ്ഷനു സമീപം ഉപറോഡിലാണ് പോലീസ് പട്രോളിംഗ് നടത്തിയത്. ഇതിനിടയിലാണ് യുവാക്കള്‍ കാറില്‍ എത്തിയത്. പോലീസിനെ കണ്ട് കാര്‍ പിന്നോട്ട് എടുത്തു. ഈ സമയം സിവില്‍ പോലീസ് ഓഫീസര്‍ അഭിജിത്ത് കാറിന് പിന്നാലെ ഓടിയെത്തി. പക്ഷെ കാര്‍ പോലീസിനെ വെട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പോലീസ് ജീപ്പ് കാറിന് കുറുകെയിട്ട് യുവാക്കളെ പോലീസ് പിടികൂടുകയായിരുന്നു. കാര്‍ മുന്നോട്ട്…
Read More