കടുത്തുരുത്തി: മാഞ്ഞൂരിൽ വീടിന്റെ വാതില്‍ തകര്‍ത്ത് 20.5 പവന് സ്വര്‍ണം മോഷ്ടിച്ച കേസില്‍ മോഷ്ടാവിനെ പോലീസ് അറസ്റ്റു ചെയ്തു. തൊടുപുഴ കോലാനി തൃക്കായില്‍ സെല്‍വകുമാറിനെ (കോലാനി സെല്വന്-50)യാണു കടുത്തുരുത്തി പോലീസ് അറസ്റ്റു ചെയ്തത്. കുറുപ്പന്തറ മാഞ്ഞൂര്‍ ആനിത്തോട്ടത്തില്‍ വര്‍ഗീസ് സേവ്യറിന്റെ (സിബി) വീട്ടിലായിരുന്നു കഴിഞ്ഞ ഒന്നിനു പുലര്‍ച്ചെ കവര്‍ച്ച നടന്നത്. കടുത്തുരുത്തി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ പരിശോധനയില്‍ മോഷ്ടാവിനെ തിരിച്ചറിഞ്ഞു. ഇയാള്‍ തമിഴ്നാട്ടിലേക്ക് കടന്നതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് അന്വേഷണസംഘം തമിഴ്നാട്, തെങ്കാശി, തെന്മല എന്നിവിടങ്ങളിൽ ഇയാള്‍ എത്തിയതായി കണ്ടെത്തി. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ ആറു ദിവസങ്ങളിലായി നടത്തിയ തെരച്ചിലിലാണ് ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാളെ പിടികൂടുന്നത്. മോഷണംപോയ 14.5 പവന് സ്വര്‍ണം പോലീസ് കണ്ടെടുത്തു. കടുത്തുരുത്തി സ്റ്റേഷന് എസ്എച്ച്ഒ റെനീഷ് ഇല്ലിക്കല്‍, സിപിഒമാരായ സുമന് പി. മണി, അജിത്ത്, ഗിരീഷ്, പ്രേമന്, അനീഷ് എന്നിവരായിരുന്നു അന്വേഷണസംഘത്തില്‍.…
Read MoreDay: February 8, 2025
കെട്ടാൻ പോകുന്ന പയ്യന് സിബിൽ സ്കോർ കുറവ്; വധുവും ബന്ധുക്കളും വിവാഹത്തിൽ നിന്ന് പിൻമാറി
വിവാഹം ഉറപ്പിച്ച ശേഷം അത് മുടങ്ങിപ്പോകുന്നത് പലപ്പോഴും നാട്ടിൽ സംഭവിക്കാറുള്ള കാര്യമാണ്. അതിനു പല കാരണങ്ങൾ ഉണ്ടാകും. എന്നാൽ വിവാഹം കഴിക്കാൻ പോകുന്ന ചെക്കന് സിബിൽ സ്കോർ കുറവായതിനാൽ അത് മുടങ്ങിപ്പോകുന്നത് എവിടെയെങ്കിലും കേട്ടിട്ടുണ്ടോ? മഹാരാഷ്ട്രയിലെ മൂർതിസാപൂരിലാണ് സംഭവം. വധുവിന്റെ വീട്ടുകാരും വരന്റെ വീട്ടുകാരും തമ്മിൽ വിവാഹ കാര്യം പറഞ്ഞ് ഉറപ്പിച്ചിരിക്കുകയായിരുന്നു. ഇതിനിടയിൽ വധുവിന്റെ അമ്മാവൻമാരിൽ ഒരാൾ വരന്റെ സിബിൽ സ്കോർ പരിശോധിക്കണമെന്ന ആവശ്യവുമായി മുന്നോട്ട് വന്നു. അമ്മാവന്റെ നിർദേശ പ്രകാരം വരന്റെ സിബിൽ സ്കോർ നോക്കിയപ്പോഴാണ് വരന് സിബിൽ കുറവാണെന്ന് കണ്ടത്. മാത്രമല്ല, വരന്റെ പേരിൽ നിരവധി ബാങ്കുകളിൽ വായ്പകൾ ഉള്ളതായും കണ്ടെത്തി. അതോടെ പെൺകുട്ടിയുടെ വീട്ടുകാർ ഈ വിവാഹം നടത്തിക്കൊടുക്കില്ലന്ന് തീരുമാനിച്ചു. സാന്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന വ്യക്തിക്ക് ഒരിക്കലും തന്റെ അനന്തരവളെ നന്നായി നോക്കാൻ സാധിക്കില്ലന്ന് അദ്ദേഹത്തിന് ബോധ്യമായി. ഈ ബന്ധം മുന്നോട്ട് പോയാൽ…
Read More‘പൈസ ഇല്ലെങ്കിൽ നമ്മൾ ഒന്നുമല്ല’; വെറുതേ സ്കൂളിൽ പോയി പഠിച്ചിറങ്ങിയ ഒരു കുട്ടിയായിരുന്നുവെങ്കിൽ ഇപ്പോൾ എന്റെ കൂടെയുള്ള പല ആൾക്കാരും ഒപ്പം ഉണ്ടാകുമായിരുന്നില്ല; സാനിയ അയ്യപ്പൻ
മലയാളി പ്രേക്ഷകരുടെ കൺമുന്നിൽ വളർന്ന പ്രതിഭയാണ് നടിയും ഡാൻസറും മോഡലുമെല്ലാമായ സാനിയ അയ്യപ്പൻ. ഡാൻസ് റിയാലിറ്റി ഷോകളാണ് കുടുംബപ്രേക്ഷകർക്കിടയിൽ പോലും സാനിയ സുപരിചിതയാകാൻ കാരണം. പണ്ട് മുതൽ ഡാൻസായിരുന്നു സാനിയയുടെ പാഷൻ. സിനിമ സ്വപ്നങ്ങളിൽ പോലും ഉണ്ടായിരുന്നില്ല. ഡാൻസ് റിയാലിറ്റി ഷോയിലൂടെയാണ് അപ്പോത്തിക്കിരിയിലും ബാല്യകാലസഖിയിലും ബാലതാരമായി സാനിയ അഭിനയിക്കുന്നത്. ഈ രണ്ട് സിനിമകളും റിലീസ് ചെയ്ത് കുറച്ച് വർഷങ്ങൾ കൂടി പിന്നിട്ടശേഷമാണ് നായികയായി സാനിയ എത്തുന്നത്. ക്വീൻ എന്ന സിനിമയിൽ നായികയായി അഭിനയിക്കുമ്പോൾ താരം ഒമ്പതാം ക്ലാസിൽ പഠിക്കുകയായിരുന്നു. പൃഥ്വിരാജിന്റെ ലൂസിഫറിലെ ആ ഒറ്റ റോൾ സാനിയയുടെ കരിയറിൽ വഴിത്തിരിവായി. ലൂസിഫറിൽ മഞ്ജു വാര്യരുടെ മകളുടെ വേഷം ചെയ്തശേഷമാണ് സിനിമ ഉപേക്ഷിക്കേണ്ടതില്ലെന്ന് സാനിയയ്ക്ക് തോന്നി തുടങ്ങിയത്. ലൂസിഫറിനു ശേഷമാണ് നടി സിനിമയെ സീരിയസായി കാണാൻ തുടങ്ങിയത്. ഇന്ന് മലയാളത്തിൽ മാത്രമല്ല തമിഴ് സിനിമയിലും സാനിയ സജീവമാണ്. ഇതിനോടകം…
Read Moreയുഎസിൽ വീണ്ടും വിമാനാപകടം: വിമാനം തകർന്നു വീണു പത്തുപേർ മരിച്ചു
വാഷിംഗ്ടൺ: അലാസ്കയ്ക്ക് മുകളില്‍ വച്ച് കാണാതായ അമേരിക്കയുടെ ബെറിംഗ് എയർ കമ്യൂട്ടർ വിമാനം തകർന്നു വീണനിലയിൽ കണ്ടെത്തി. അലാസ്കയുടെ പടിഞ്ഞാറൻ തീരത്തെ മഞ്ഞുപാളികളിൽനിന്നാണ് വിമാനം കണ്ടെത്തിയത്. വിമാനത്തിലുണ്ടായിരുന്ന 10 പേരും മരിച്ചു. പൈലറ്റും ഒൻപതു യാത്രക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് ഉനലക്ലീറ്റിൽനിന്നു നോമിലേക്കുള്ള യാത്രാമധ്യേയാണു വിമാനം കാണാതായത്. നോമിന് ഏകദേശം 12 മൈൽ അകലെയും 30 മൈൽ തെക്കുകിഴക്കുമായിട്ടാണ് അപകടം നടന്ന സ്ഥലം. അപകടകാരണം വ്യക്തമല്ല. പ്രദേശത്ത് മഞ്ഞുവീഴ്ച ഉണ്ടായിരുന്നതായാണ് റിപ്പോർട്ടുണ്ട്. എട്ട് ദിവസത്തിനിടെ യുഎസിൽ സംഭവിക്കുന്ന മൂന്നാമത്തെ വലിയ വിമാനദുരന്തമാണിത്. ജനുവരി 29ന് വാഷിംഗ്ടണിൽ വിമാനവും സൈനിക ഹെലികോപ്റ്ററും കൂട്ടിയിടിച്ച് 67 പേർ മരിച്ചിരുന്നു. ജനുവരി 31ന് ഫിലാഡൽഫിയയിൽ വിമാനം തകർന്നുവീണ് ഏഴു പേർ മരിച്ചു.
Read Moreഅമേരിക്ക അടിച്ചാൽ തിരിച്ചടിക്കും: ആയത്തുള്ള അലി ഖമീനി
ടെഹ്റാന്: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണിക്കു ചുട്ട മറുപടിയുമായി ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനി. ഇറാന് ഉപരോധം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച എക്സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പുവച്ച ഡൊണാൾഡ് ട്രംപിന്റെ ഭീഷണി വിലപ്പോകില്ലെന്നും തങ്ങള്‍ക്കുനേരേ ഇനിയും ഭീഷണി തുടര്‍ന്നാല്‍ തിരിച്ചടിക്കാന്‍ യാതൊരു മടിയുമുണ്ടാവില്ലെന്നും ആയത്തുള്ള അലി ഖമീനി പറഞ്ഞു. 1979ലെ ഇറാനിയന്‍ വിപ്ലവത്തിന്റെ വാര്‍ഷികം ആചരിക്കുന്ന പരിപാടിയില്‍ സൈനിക കമാന്‍ഡര്‍മാരുമായി സംസാരിക്കവേയാണു ഖമീനി നിലപാട് വ്യക്തമാക്കിയത്. ‘‘അവര്‍ നമ്മളെക്കുറിച്ച് പരാമര്‍ശങ്ങള്‍ നടത്തുന്നു, നമ്മൾക്കെതിരേ ഭീഷണി മുഴക്കുന്നു. നമ്മളെ ഭീഷണിപ്പെടുത്തിയാല്‍ തിരിച്ചും ഭീഷണിമുഴക്കും. ഭീഷണി അവര്‍ നടപ്പാക്കിയാല്‍ നമ്മളും തിരിച്ചടിക്കും. നമ്മുടെ രാജ്യത്തിന്റെ സുരക്ഷയ്ക്കുനേരേ ആക്രമണമുണ്ടായാല്‍ അവരുടെ രാജ്യസുരക്ഷയ്ക്കുനേരേ ആക്രമിക്കാന്‍ യാതൊരു മടിയുമുണ്ടാവില്ല’’- ഖമീനി സൈനിക കമാൻഡർമാരോടായി പറഞ്ഞു. ഇറാനെതിരായ ഉപരോധം കര്‍ശനമാക്കുന്ന മെമ്മോറാണ്ടത്തില്‍ ഒപ്പുവച്ചു സംസാരിക്കുന്നതിനിടെയായിരുന്നു ട്രംപിന്റെ ഭീഷണി. തന്നെ വകവരുത്താനാണ് ഇറാന്റെ ഉദ്ദേശമെങ്കില്‍ പിന്നെ…
Read Moreപാതിവില തട്ടിപ്പ്: കോഴിക്കോട്ട് പരാതിപ്രളയം; ഇരയായത് 5,544 പേര്; തട്ടിയത് 20 കോടിയിലേറെ
കോഴിക്കോട്: പാതിവില തട്ടിപ്പില്‍ കോഴിക്കോട്ടെ കേസുകളുടെ എണ്ണം കൂടുന്നു. നിരവധിപ്പേരാണ് ഇപ്പോള്‍ പരാതിയുമായി എത്തികൊണ്ടിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു. മലബാര്‍ മേഖലയില്‍ നിലവില്‍ ഏറ്റവും കൂടുതല്‍ പരാതികൾ വന്നുകൊണ്ടിരിക്കുന്നത് കോഴിക്കോടാണ്. ജില്ലയില്‍ മാത്രം 5,554 പേര്‍ക്കായി 20 കോടിയോളം നഷ്ടപ്പെട്ടതായാണു വിവരം. ഇനിയും കേസ് കൂടുമെന്നാണ് പോലീസ് നല്കുന്ന വിവരം. 1,100 ഗുണഭോക്താക്കളില്‍ നിന്നു 6.88 കോടി ഗുണഭോക്തൃ വിഹിതമായി കൈപ്പറ്റിയശേഷം വാഗ്ദാനം ചെയ്ത സ്കൂട്ടര്‍, ലാപ്ടോപ്, തയ്യല്‍ മെഷീന് അടക്കമുള്ള ഉത്പന്നങ്ങള്‍ വിതരണം ചെയ്തില്ല എന്നാണ് കഴിഞ്ഞ ദിവസം അത്തോളി സ്റ്റേഷനില്‍ ലഭിച്ച പരാതി. തെരുവത്ത്കടവ് കോട്ടൂര്‍ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ സെക്രട്ടറി മോഹനന് കോട്ടൂരാണ് പരാതിക്കാരന്. കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഈ വര്‍ഷം ജനുവരി വരെയുള്ള കാലയളവിലാണ് പണം കൈമാറിയത്. നാഷനല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്‍ ചെയര്മാന് കെ.എന്‍. ആനന്ദകുമാര്‍, സെക്രട്ടറി അനന്തുകൃഷ്ണന്, മറ്റു ഭാരവാഹികളായ ഡോ.…
Read Moreഎന്റെ പൊന്നേ നിന്നോട് എന്തുകരുതലാ… സ്വര്‍ണവില വീണ്ടും സര്‍വകാല റിക്കാര്‍ഡില്‍; ഒരു പവൻ വാങ്ങണമെങ്കിൽ കൈയിൽ കരുതേണ്ട തുക കേട്ടാൽ ഞെട്ടും…
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റിക്കാര്‍ഡില്‍. ഗ്രാമിന് 15 രൂപയും പവന് 120 രൂപയും വര്‍ധിച്ചാണ് ഇന്ന് പുതിയ റിക്കാര്‍ഡ് സ്ഥാപിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 7,945 രൂപയും പവന് 63,560 രൂപയുമായി. അന്താരാഷ്ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 2,886 ഡോളര്‍ വരെ ഉയര്‍ന്ന് 2,860 ല്‍ വ്യാപാരം അവസാനിച്ചു. ഇന്ത്യന്‍ കറന്‍സി 87.50 ലെവലില്‍ ആണ്. 24 കാരറ്റ് സ്വര്‍ണ കട്ടിക്ക് കിലോഗ്രാമിന് ബാങ്ക് നിരക്ക് 87.3 ലക്ഷം രൂപ ആയിട്ടുണ്ട്. നിലവില്‍ ഒരു പവന് സ്വര്‍ണം വാങ്ങണമെങ്കില്‍ ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ 69,000 രൂപ നല്‍കേണ്ടിവരും. സീമ മോഹന്‍ലാല്‍
Read Moreഓടിക്കൊണ്ടിരുന്ന ട്രെയിനിൽ പീഡിപ്പിക്കാൻ ശ്രമിച്ചു: ചെറുത്ത ഗർഭിണിയെ പുറത്തേക്കു തള്ളിയിട്ടു
വെല്ലൂർ: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ ഗർഭിണിയായ യുവതിക്കുനേരേ പീഡനശ്രമം. തമിഴ്നാട്ടിലെ വെല്ലൂരിൽ വ്യാഴാഴ്ച കോയമ്പത്തൂർ-തിരുപ്പതി ഇന്റർസിറ്റി എക്സ്പ്രസിലാണു സംഭവം. ആന്ധ്ര പ്രദേശിലെ ചിറ്റൂർ സ്വദേശിനിയായ 36 കാരിയാണ് ആക്രമണത്തിനിരയായത്. പീഡനശ്രമം ചെറുത്തതോടെ യുവതിയെ പ്രതി ട്രെയിനിൽനിന്നു പുറത്തേക്കു തള്ളിയിട്ടു. സംഭവത്തിൽ കെവി കുപ്പം സ്വദേശിയായ ഹേമാരാജ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ജോളാർപേട്ട റെയിൽവേ സ്റ്റേഷനിൽനിന്ന് ട്രെയിനിൽകയറിയ പ്രതി ലേഡീസ് കമ്പാർട്ട്മെന്റിൽ യുവതി തനിച്ചാണെന്ന് മനസിലാക്കിയതോടെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് ശുചിമുറിയിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പ്രതി യുവതിയെ പാളത്തിലേക്കു തള്ളിയിടുകയായിരുന്നെന്നു പറയുന്നു. വീഴ്ചയിൽ പരിക്കേറ്റ യുവതിയെ സമീപത്തുകൂടി പോയവരാണ് ആശുപത്രിയിൽ എത്തിച്ചത്.
Read Moreകൊച്ചിയിൽ ട്രാന്‍സ് വുമണിന് ക്രൂരമര്‍ദനം; പ്രതിക്കായി അന്വേഷണം ആരംഭിച്ച് പോലീസ്
കൊച്ചി: പാലാരിവട്ടം മെട്രോ സ്റ്റേഷനു സമീപം ട്രാന്‍സ് വുമണിന് ക്രൂരമര്‍ദനമേറ്റ സംഭവത്തില്‍ പാലാരിവട്ടം പോലീസ് കേസെടുത്തു. കാക്കനാട് സ്വദേശിയായ ട്രാന്‍സ് വുമണിന്റെ പരാതിയിലാണ് കേസെടുത്തത്. ട്രാന്‍സ് ജെന്‍ഡേര്‍സ് ആക്ട് പ്രകാരമാണ് കേസ്. വെളളിയാഴ്ച പുലര്‍ച്ചെ രണ്ടോടെയായിരുന്നു സംഭവം. മെട്രോ സ്റ്റേഷന് സമീപം സുഹൃത്തിനെ കാത്തിരുന്ന ട്രാന്‍സ് വുമണാണ് ക്രൂരമായി ആക്രമിക്കപ്പെട്ടത്. ട്രാന്‍സ് വുമണിനെ ഒരാള്‍ അസഭ്യം പറയുകയും ഇരുമ്പുവടി കൊണ്ട് മര്‍ദിക്കുകയുമായിരുന്നു. തുടര്‍ന്ന് ഇവര്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്ന ദൃശ്യം പുറത്തുവന്നു. മര്‍ദനത്തില്‍ ട്രാന്‍സ് വുമണിന് കാലിനും കൈവിരലിനും പരിക്കേറ്റു. കൈവിരലിന് പൊട്ടലുണ്ട്. തുടര്‍ന്ന് ഇവര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അക്രമിയെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ആരംഭിച്ചു.
Read Moreഅഞ്ചു വയസുകാരിയെ വിദേശവിദ്യാർഥി പീഡിപ്പിച്ചു: പ്രതിയെ പിടികൂടാത്തതിൽ പ്രതിഷേധം
ന്യൂഡൽഹി: ദേശീയ തലസ്ഥാനത്ത് അഞ്ചു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച വിദേശ വിദ്യാർഥിയെ പിടികൂടാത്തതിൽ പ്രതിഷേധം. സംഭവം നടന്ന് അഞ്ചുമാസമായിട്ടും പ്രതിയെ പിടികൂടാത്തതിനെതിരേ മാതാപിതാക്കൾ രംഗത്തെത്തിയതിനെത്തുടർന്നു കുട്ടി പഠിക്കുന്ന സ്കൂളിനു പുറത്ത് ഇന്നലെ നിരവധിപ്പേർ തടിച്ചുകൂടി. വിദേശ പൗരനായ മുതിർന്ന വിദ്യാർഥിയാണ് മകളെ ലൈംഗികമായി പീഡിപ്പിച്ചതെന്നു പെൺകുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞു. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണു സംഭവം നടന്നത്. സെപ്റ്റംബർ 16ന് കുട്ടി മാതാപിതാക്കളോടു പീഡനവിവരം പറഞ്ഞതിനെത്തുടർന്ന് സംഭവം സ്കൂൾ പ്രിൻസിപ്പലിനെ അറിയിക്കുകയും തുടർന്ന് സെപ്റ്റംബർ 18ന് പോലീസിൽ പരാതി നൽകുകയുമായിരുന്നു. പോക്സോ നിയമപ്രകാരം സെപ്റ്റംബറിൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു. എന്നാൽ പ്രതിയെ പിടികൂടാൻ പോലീസ് നടപടിയൊന്നുമെടുത്തില്ലെന്നു കുട്ടിയുടെ മാതാപിതാക്കൾ പറയുന്നു.
Read More