വൈപ്പിൻ: വ്യാജ രേഖകൾ ചമച്ച് കേരളത്തിലെത്തിയ ബംഗ്ലാദേശ് ദമ്പതിമാർ വൈപ്പിനിൽ താമസിച്ചത് 15 വർഷം. കഴിഞ്ഞ ദിവസം ഓപ്പറേഷൻ ക്ലീൻ പദ്ധതിയുടെ ഭാഗമായി നടന്ന റെയ്ഡിൽ എടവനക്കാട് നിന്നും ഞാറക്കൽ പോലീസ് പിടി കൂടി ചോദ്യം ചെയ്തപ്പോൾ ഇവർ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആക്രി കച്ചവടം നടത്തുന്ന ദശരഥ് ബാനർജി (38), ഇയാളുടെ ഭാര്യ മാരി ബിബി (33) എന്നിവരാണ് കസ്റ്റഡിയിൽ ആയത്. ഷാൻ എന്ന പേരിലാണ് ഇയാൾ വൈപ്പിനിൽ അറിയപ്പെട്ടിരുന്നതത്രേ.ആക്രി ബിസിനസുമായി എത്തിയ ഇവർ ചെറായി ബേക്കറി, ബീച്ച്, ഗൗരീശ്വരം തുടങ്ങിയ സ്ഥലങ്ങളിൽ വാടകക്ക് താമസിച്ചിട്ടുണ്ട്. പശ്ചിമബംഗാൾ സ്വദേശിയെന്ന രേഖകളും മറ്റും ഉണ്ടായിരുന്നതിനാൽ വാടകക്ക് വീടുകൊടുത്തവർ പിന്നെ മറ്റൊന്നും നോക്കിയില്ല. ഇതിനിടെ ഇവിടെ വച്ച് ദന്പതികൾക്ക് രണ്ടു കുട്ടികൾ ഉണ്ടാകുകയും ഇവരെ ചെറായിലെ ഒരു സ്കൂളിൽ ചേർക്കുകയും ചെയ്തു. നേരത്തെ ഇയാൾക്കൊപ്പം ചില ബന്ധുക്കളും ഉണ്ടായിരുന്നു.…
Read MoreDay: February 8, 2025
കുഴച്ചുടച്ചൊരു പിടി പിടിക്കുവാൻ വിളമ്പട്ടെ ചോറിനൊപ്പം ഇറച്ചി ചാറ്… സമൂഹ മാധ്യമങ്ങൾ വഴി ഒട്ടക ഇറച്ചി വിൽപന: കൈമലര്‍ത്തി പോലീസും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും
മുക്കം: സംസ്ഥാനത്ത് ഒട്ടകത്തെ അറത്ത് ഇറച്ചിവില്പന നടത്തിയത് വിവാദത്തിൽ. കോഴിക്കോട് ജില്ലയിലെ കിഴക്കൻ മേഖലയിലെ ചുള്ളിക്കാപറമ്പ് അങ്ങാടിയിലാണ് കഴിഞ്ഞ ദിവസം ഒട്ടകയിറച്ചി വില്പന നടത്തിയത്. സമൂഹമാധ്യമങ്ങൾ വഴി വ്യാപകമായി പരസ്യം നൽകിയായിരുന്നു ഇറച്ചിക്കച്ചവടം. ഇതോടെ ഒട്ടകത്തെ കേരളത്തിൽ അറത്ത് വില്പന നടത്താൻ സാധിക്കില്ലെന്ന് പറഞ്ഞ് ഒരു വിഭാഗം രംഗത്തെത്തിയതോടെ സംഭവം വിവാദമായി. ടൂറിസത്തിന്റെ പേരിൽ ഒട്ടകത്തെയെത്തിച്ച് ഇറച്ചി വില്പന നടന്നതെന്നാണ് ആക്ഷേപം. കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് വ്യാപക വില്പന. കിലോയ്ക്ക് 600രൂപ മുതൽ 750രൂപവരെയാണ് വില.അതേസമയം ഒട്ടകയിറച്ചി വില്പന നടക്കുമ്പോഴും പോലീസോ ഭക്ഷ്യസുരക്ഷാ വകുപ്പോ ഒരു കേസ് പോലും രജിസ്റ്റർ ചെയ്തിട്ടില്ലന്നാണ് വിവരം. കോഴിക്കോട് മലപ്പുറം ജില്ലകളിലെ അരീക്കോട്, കൂളിമാട്, കാവന്നൂർ, ചീക്കോട്, ചുള്ളിക്കാപറമ്പ്, എടവണ്ണപ്പാറ, എളമരം തുടങ്ങിയ ഭാഗങ്ങളിലാണ് വാട്സാപ് കൂട്ടായ്മ വഴി ഒട്ടക ഇറച്ചി വില്പന നടക്കുന്നത്. രാജസ്ഥാനിൽ നിന്നാണ് ഏജന്റുമാർ വഴി ഒട്ടകത്തെ…
Read Moreജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ വെട്ടിച്ചുകടന്ന പ്രതിയെ കണ്ടെത്തിയില്ല; അന്വേഷണം ശക്തമാക്കി പോലീസ്
കൊല്ലം: ജയിലിൽ എത്തിക്കുന്നതിനായി കൊണ്ടുവരവേ പോലീസ് സംഘത്തെ വെട്ടിച്ച് കടന്ന റിമാൻഡ് പ്രതിയെ കണ്ടെത്താനായില്ല. തങ്കശേരി സ്വദേശി സാജനാണ് (23) പോലീസുകാരെ കബളിപ്പിച്ച് രക്ഷപ്പെട്ടത്. കൊല്ലം ജില്ലാ ജയിലിനു സമീപം ഇന്നലെ വൈകുന്നേരം 6.45 ന് ആണു സംഭവം. മൊബൈൽ ഫോൺ മോഷണക്കേസിൽ പള്ളിത്തോട്ടം പോലീസ് സാജനെ അറസ്റ്റ് ചെയ്തിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. തുടർന്ന് ജയിലിൽ പ്രവേശിപ്പിക്കാനായി സാജനെ പോലീസുകാർ ജില്ലാ ജയിലിന് മുന്നിൽ കൊണ്ടുവന്നു. വിലങ്ങ് അഴിക്കവെ ഇയാൾ പോലീസിനെ വെട്ടിച്ച് ഓടിരക്ഷപ്പെടുകയായിരുന്നു. ആനന്ദവല്ലീശ്വരം ക്ഷേത്ര പരിസരത്തേയ്ക്കാണ് ഇയാൾ ഇരുളിന്റെ മറവിൽ ഓടിയത്. ഒപ്പമുണ്ടായിരുന്ന പോലീസുകാർ പിന്തുടർന്നെങ്കിലും പിടികൂടാൻ സാധിച്ചില്ല. രാത്രി വൈകി പോലീസുകാർ നിരവധി സംഘങ്ങളായി തിരിഞ്ഞ് നഗരം മുഴുവൻ അരിച്ചുപെറുക്കിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഇയാളെ പിടികൂടുന്നതിനായി ഇന്നും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പോലീസിന്റെ ശക്തമായ പരിശോധനകൾ…
Read Moreടോൾ പ്ലാസകളിൽ യാത്രയ്ക്ക് ആജീവനാന്ത പാസ്; ലൈഫ് ടൈം പാസിന് 30,000 രൂപ; മാർച്ച് ഒന്നുമുതൽ പ്രാബല്യത്തിൽ വന്നേക്കുമെന്ന് സൂചന
കൊല്ലം: രാജ്യത്തെ ദേശീയ പാതകളിൽ ഉൾപ്പെടെ വാഹന യാത്രികർക്ക് ആജീവനാന്ത പാസ് ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നു. ഇതുകൂടാതെ വാർഷിക പാസും ഉണ്ടാകും. നാഷണൽ ഹൈവേ അഥോറിറ്റി ഒഫ് ഇന്ത്യ ഇത്തരം പാസുകൾ ഏർപ്പെടുത്താനുള്ള നിർദേശം അംഗീകരിച്ചു. പുതിയ പദ്ധതിയുമായി ബന്ധപ്പെട്ട ചർച്ചകൾ അന്തിമഘട്ടത്തിലാണ്. പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് വിവരം. മാർച്ച് ഒന്നുമുതൽ ഇത് പ്രാബല്യത്തിൽ വരുമെന്നാണ് സൂചനകൾ. ടോൾ പ്ലാസകളിൽ നിലവിൽ സംഭവിക്കുന്ന അനിയന്ത്രിതമായ തിരക്ക് കുറയ്ക്കുന്നതിനും യാത്രകൾ കൂടുതൽ ചെലവ് കുറയ്ക്കുന്നതിനും ഇത് ഉപകരിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. റോഡ് മാർഗം പതിവായി സഞ്ചരിക്കുന്നവർക്ക് ഈ പദ്ധതി ഏറെ പ്രയോജനം ചെയ്യും. സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് ഈ പദ്ധതി വലിയ ആശ്വാസമായിരിക്കും. വാർഷിക പാസിന് 3,000 രൂപയായിരിക്കും ഈടാക്കുക. ഇത് പ്രകാരം രാജ്യത്തെ എല്ലാ ദേശീയ പാതകളിലും എക്സ്പ്രസ് വേകളിലും പരിധിയില്ലാതെ ഒരു വർഷം യാത്ര…
Read More487 ഇന്ത്യൻ കുടിയേറ്റക്കാരെകൂടി അമേരിക്ക ഉടൻ നാടുകടത്തും
ന്യൂഡൽഹി: അമേരിക്കയിൽ താമസിക്കുന്ന 487 അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെ കൂടി അധികൃതർ തിരിച്ചറിഞ്ഞെന്നും അവരെ ഉടൻ നാടുകടത്തുമെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിശ്ര. കൂടുതൽ വിശദാംശങ്ങൾ പുറത്തുവരുന്നതോടെ നാടുകടത്തുന്നവരുടെ എണ്ണം വർധിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. നാടുകടത്തപ്പെട്ട 104 ഇന്ത്യൻ കുടിയേറ്റക്കാരെ വഹിച്ചുകൊണ്ടുള്ള ഒരു യുഎസ് സൈനിക വിമാനം കഴിഞ്ഞദിവസം അമൃത്സറിൽ ഇറങ്ങിയിരുന്നു. കൈകളും കാലുകളും ബന്ധിച്ചാണ് തങ്ങളെ കൊണ്ടുവന്നതെന്നു തിരിച്ചയയ്ക്കപ്പെട്ടവർ വെളിപ്പെടുത്തിയത് വലിയ വിവാദമായിരുന്നു.
Read Moreരണ്ടര വയസുകാരിയുടെ മരണം: ഹരികുമാറിനെ വീണ്ടും ചോദ്യം ചെയ്യുന്നു; അന്വേഷണസംഘത്തെ കുഴപ്പിച്ച് ശ്രീതു
തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടര വയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിലെ പ്രതി ഹരികുമാറിനെ അന്വേഷണ സംഘം ചോദ്യം ചെയ്തു തുടങ്ങി. ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്ന ഹരികുമാറിനെ ആറു ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് പോലീസ് നൽകിയ അപേക്ഷ പരിഗണിച്ച് ഇന്നലെ ഇയാളെ പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. പ്രതിക്കു ചോദ്യം ചെയ്യലിന് വിധേയനാകാനുള്ള മാനസികാരോഗ്യം ഉണ്ടോയെന്ന ഡോക്ടർമാരുടെ സാക്ഷ്യപത്രം ഹാജരാക്കാൻ കോടതി നിർദേശിച്ചിരുന്നു. ഈ സാക്ഷ്യപത്രം പോലീസ് നൽകിയതിനെ തുടർന്നാണ് കോടതി പ്രതിയെ പോലീസ് കസ്റ്റഡിയിൽ വിട്ടത്. മാനസികാരോഗ്യ വിദഗ്ധരുടെ സഹായത്തോടെയാണ് അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്. ആദ്യഘട്ടത്തിൽ കുട്ടിയെ കൊലപ്പെടുത്തിയത് താനാണെന്ന് വെളിപ്പെടുത്തിയ ഇയാൾ പിന്നീട് പലപ്രാവശ്യം മൊഴി മാറ്റിയിരുന്നു. അതേസമയം കൊല്ലപ്പെട്ട രണ്ടരവയസുകാരി ദേവേന്ദുവിന്റെ അമ്മ ശ്രീതു ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത കേസിൽ പോലീസ് കസ്റ്റഡിയിലാണ്. ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്ന ശ്രീതുവിനെ വിശദമായി ചോദ്യം…
Read Moreഭൂചലനം: കാസർഗോഡ് വെള്ളരിക്കുണ്ടിൽ ആളുകൾ വീട്ടില്‍നിന്നിറങ്ങിയോടി
വെള്ളരിക്കുണ്ട്: കാസര്‍ഗോഡ് ജില്ലയുടെ മലയോരമേഖലയായ വെള്ളരിക്കുണ്ട് താലൂക്കിലെ വിവിധ സ്ഥലങ്ങളില്‍ വ്യാപകഭൂചലനം. ഇന്നു പുലര്‍ച്ചെ 1.35നും 1.40 നും ഇടയിലാണ് ഭൂചലനമനുഭവപ്പെട്ടത്. ഇതോടെ ആളുകൾ വീട്ടില്‍നിന്നിറങ്ങിയോടി. കോടോം-ബേളൂര്‍ പഞ്ചായത്തിലെ നായ്ക്കയം, വെള്ളമുണ്ട, അട്ടേങ്ങാനം, ചക്കിട്ടടുക്കം, ഒടയംചാല്‍, തടിയംവളപ്പ്, ബളാല്‍ പഞ്ചായത്തിലെ മാലോം, വള്ളിക്കടവ്, ആനമഞ്ഞള്‍, പറമ്പ, വെള്ളരിക്കുണ്ട്, ബളാല്‍, പാലംകല്ല്, വെസ്റ്റ് എളേരി നര്‍ക്കിലക്കാട്, ഭീമനടി, ഓട്ടമല, ചീര്‍ക്കയം, കള്ളാറിലെ രാജപുരം, ചുള്ളിക്കര, കൊട്ടോടി, കിനാനൂര്‍-കരിന്തളത്തെ പരപ്പ, കാലിച്ചാമരം എന്നിവിടങ്ങളിലാണ് ഭൂചനം അനുഭവപ്പെട്ടത്. ഇവിടങ്ങളില്‍ നാലഞ്ച് സെക്കൻഡ് അസാധാരണ മുഴക്കത്തോടെയുള്ള ശബ്ദം കേട്ടതായി നാട്ടുകാര്‍ അറിയിച്ചു. ഇടിമുഴങ്ങുന്നതായിരിക്കുമെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ വീട്ടിലെ പാത്രങ്ങളും അലമാരയും കട്ടിലും നേരിയതോതില്‍ കുലുങ്ങിയതോടെയാണ് ഭൂചലനമാണെന്ന് മനസിലായത്. ചിലയിടത്ത് മേശയില്‍നിന്നു മൊബൈല്‍ ഫോണ്‍ താഴെ വീണു. ചുള്ളിക്കര കാഞ്ഞിരത്തടിയില്‍ പലരും വീട്ടില്‍നിന്നു പുറത്തേക്ക് ഇറങ്ങിയോടി. ഒടയംചാല്‍ കുന്നുംവയല്‍ ഉത്സവത്തിനു പോയി മടങ്ങിവരികയായിരുന്നവര്ക്കും…
Read Moreപ്ലാസ്റ്റിക്കിലേക്കു മടങ്ങാൻ ട്രംപിന്റെ ആഹ്വാനം; ട്രംപിനെ അനുകൂലിക്കുകയാണ് ഇലോണ്‍ മസ്ക്
വാഷിംഗ്ടൺ: പ്ലാസ്റ്റിക് ഉപയോഗം പ്രോത്സാഹിപ്പിക്കുമെന്ന വിവാദ പ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പ്ലാസ്റ്റിക് ഉപയോഗം മൂലമുള്ള മലിനീകരണം തടയാന്‍ ലോകത്തെമ്പാടും ശ്രമങ്ങള്‍ നടക്കവെയാണ് പ്ലാസ്റ്റിക്കിലേക്ക് മടങ്ങുക എന്ന ട്രംപിന്റെ ആഹ്വാനം. 2020 ലെ തെരഞ്ഞെടുപ്പ് കാലം മുതല്‍തന്നെ പ്രഖ്യാപിച്ച നിലപാടാണ് തന്റെ രണ്ടാമൂഴത്തില്‍ ട്രംപ് നടപ്പാക്കാന്‍ ഒരുങ്ങുന്നത്. പേപ്പര്‍ സ്ട്രോകള്‍ വ്യാപകമാക്കാനുള്ള ബൈഡന് ഭരണകൂടത്തിന്റെ തീരുമാനം മണ്ടത്തരമാണെന്നു ട്രംപ് പറഞ്ഞു. അധികാരമേറ്റതിന് തൊട്ടടുത്ത ദിവസം ആഗോള താപനം നിയന്ത്രിക്കാന്‍ ലക്ഷ്യമിടുന്ന പാരീസ് ഉടമ്പടിയില്‍നിന്ന് അമേരിക്ക പിന്മാറിയിരുന്നു. പ്ലാസ്റ്റിക്കിന്റെ കാര്യത്തിലും ട്രംപിനെ അനുകൂലിക്കുകയാണ് ഇലോണ്‍ മസ്ക്.
Read More‘ലൗജിഹാദ്’ ആരോപിച്ച് കോടതി പരിസരത്ത് യുവാവിനെ തല്ലിച്ചതച്ചു: സംഭവം ഭോപ്പാലില്‍
ഭോപ്പാൽ: അന്യമതസ്ഥയെ വിവാഹം കഴിക്കാനായി ഭോപ്പാലിലെ ജില്ലാ കോടതിയിലെത്തിയ യുവാവിന് ക്രൂരമർദനം. ഒരു ഹിന്ദുസ്ത്രീയെ വിവാഹം കഴിക്കാനെത്തിയ മുസ് ലിം യുവാവിനെയാണ് ആളുകൾ ചേർന്ന് ക്രൂരമായി ആക്രമിച്ചതെന്നു മാധ്യമ റിപ്പോർട്ടുകളിൽ പറയുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. നർസിംഗ്പുർ സ്വദേശിയാണ് ക്രൂരമർദനത്തിന് ഇരയായതെന്നും പിപാരിയ സ്വദേശിയായ ഹിന്ദു യുവതിയെ കോടതിയിൽ വിവാഹം കഴിക്കാനായി ഭോപ്പാലിലെത്തിയതാണെന്നുമാണു റിപ്പോർട്ട്. അതേസമയം യുവതിയെ ലൗജിഹാദിൽ കുടുക്കിയതാണെന്നും അഭിഭാഷകരിൽനിന്നു വിവരം ലഭിച്ചപ്പോൾ ഞങ്ങൾ ഇടപെട്ടതാണെന്നും സംസ്കൃതി ബച്ചാവോ മഞ്ച് എന്ന സംഘടനയുടെ പ്രസിഡന്റ് ചന്ദ്രശേഖർ തിവാരി പറഞ്ഞു. അക്രമത്തിൽ പങ്കാളികളായവർക്കെതിരേ നടപടി സ്വീകരിക്കുമെന്നും പുറത്തുവന്ന വീഡിയോ പരിശോധിച്ചു വരികയാണെന്നും അസി. പോലീസ് കമ്മീഷണർ അക്ഷയ് ചൗധരി പറഞ്ഞു.
Read Moreസ്കൂളിൽ നാലാം ക്ലാസുകാരിക്കുനേരേ ലൈംഗികാതിക്രമം: നാട്ടുകാർ സ്കൂൾ തകർത്തു; പ്രധാനാധ്യാപികയുടെ ഭർത്താവടക്കം 4 പേർ പിടിയിൽ
ചെന്നൈ: തമിഴ്നാട് തിരുച്ചിറപ്പള്ളിയിലെ സ്കൂളിൽ നാലാം ക്ലാസുകാരിക്കുനേരേ ലൈംഗികാതിക്രമം. സംഭവത്തിൽ സ്കൂളിലെ പ്രധാനാധ്യാപികയുടെ ഭർത്താവടക്കം നാല് പ്രതികൾ പിടിയിലായി. വിവരമറിഞ്ഞ് പ്രകോപിതരായ പെൺകുട്ടിയുടെ രക്ഷിതാക്കളും നാട്ടുകാരും ചേർന്ന് സ്കൂൾ തല്ലിത്തകർത്തു. തിരുച്ചിറപ്പള്ളി മണപ്പാറയിലെ സ്വകാര്യ സ്കൂളിൽ ഇന്നലെ ഉച്ചയ്ക്കാണ് സംഭവം ഉണ്ടായത്. ഉച്ചഭക്ഷണ സമയത്ത് നാലം ക്ലാസിൽ തനിച്ചിരുന്ന പെൺകുട്ടിയോട് പ്രധാനധ്യാപികയുടെ ഭർത്താവായ വസന്ത് കുമാർ അപമാര്യാദയായി പെരുമാറുക ആയിരുന്നു. സ്കൂൾ വിട്ട് വീട്ടിലെത്തിയ കുട്ടി തന്നെയാണ് താൻ നേരിട്ട ലൈംഗികാതിക്രമത്തെക്കുറിച്ച് അച്ഛനമ്മമാരോടു പറഞ്ഞത്. ഇതോടെ കുട്ടിയുടെ രക്ഷിതാക്കൾ അയൽക്കാരെയും കൂട്ടി സ്കൂളിൽ എത്തി വസന്ത് കുമാറിനെ മർദിക്കുകയും സ്കൂളിനുനേരേ കല്ലേറ് നടത്തുകയുമായിരുന്നു. വസന്ത് കുമാറിന്റെ കാറും ജനക്കൂട്ടം മറിച്ചിട്ടു. വിവരം അറിഞ്ഞെത്തിയ പോലീസ് സംഘം വസന്ത്കുമാറിനെയും പ്രധാനാധ്യപികയായ ഭാര്യയെയും സ്കൂൾ ജീവനക്കാരായ രണ്ടുപേരെയും അറസ്റ്റ് ചെയ്തു. സ്കൂൾ ഇനി തുറക്കാൻ അനുവദിക്കില്ലന്നാണ് ഒരുവിഭാഗം രക്ഷിതാക്കളുടെ നിലപാട്.
Read More