ഉണ്ണി മുകുന്ദൻ, നിഖില വിമൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ‘ഗെറ്റ് സെറ്റ് ബേബി’ ഫെബ്രുവരി ഇരുപത്തിയൊന്നിന് ആശീർവാദ് സിനിമാസ് പ്രദർശനത്തിനെത്തിക്കുന്നു. ചെമ്പൻ വിനോദ്, ജോണി അന്റണി, ശ്യാം മോഹൻ, ദിലീപ് മേനോൻ, അഭിരാം, സുരഭി, മുത്തുമണി, സുധീഷ്, പുണ്യ എലിസബത്ത്, ഷിബില ഫറ, ദിനേശ് പ്രഭാകർ, ഭഗത് മാനുവൽ, മീര വാസുദേവ്, വർഷ രമേഷ്, ജുവൽ മേരി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. സ്കന്ദ സിനിമാസ്, കിംഗ്സ്മെൻ എൽഎൽപി എന്നീ ബാനറിൽ സുനിൽ ജെയിൻ, സജിവ് സോമൻ, പ്രകാഷലി ജെയിൻ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം രാജേഷ് വൈ. വി, അനൂപ് രവീന്ദ്രൻ എന്നിവർ ചേർന്നെഴുതുന്നു. അലക്സ് ജെ. പുളിക്കൽ ഛായാഗ്രഹണം നിർവഹിക്കുന്നു. വിനായക് ശശികുമാർ, മനു മഞ്ജിത് എന്നിവരുടെ വരികൾക്ക് സാം സി. എസ് സംഗീതം പകരുന്നു.…
Read MoreDay: February 8, 2025
സംസ്ഥാന ബജറ്റ്; റബര്‍ എന്നൊരു വാക്കുപോലുമില്ലാതെ… നെൽകർഷകർക്കും അവഗണന
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിന് ഏഴു മാസം മാത്രം ബാക്കിനില്‍ക്കെ കര്‍ഷകരുടെ തിരിച്ചടിയുണ്ടാകുമെന്ന തിരിച്ചറിവില്ലാത്ത ബജറ്റാണ് ഇന്നലെ അവതരിപ്പിച്ചത്. ജില്ലയുടെ കാര്‍ഷിക അടിത്തറയായ റബര്‍, നെല്ല് കര്‍ഷകരുടെ പ്രതീക്ഷകള്‍ തരിപ്പണമായി. ഒരു കിലോ ഷീറ്റിന് 180 രൂപ ഉറപ്പാക്കുന്ന സബ്സിഡി സ്കീം തുടരുമോ എന്നതുപോലും ബജറ്റില്‍ പരാമര്‍ശിച്ചിട്ടില്ല. സംസ്ഥാനത്തെ എട്ടു ലക്ഷം ചെറുകിട കര്‍ഷകരുടെ ജീവിതമാര്‍ഗമാണ് റബര്‍. കൂടാതെ സംസ്ഥാനത്തിന് ഏറ്റവും വരുമാനം നല്കുന്ന കൃഷിയുമാണിത്.1914 മുതല്‍ സംസ്ഥാന ബജറ്റുകളില്‍ 500 കോടി രൂപ വീതം റബര്‍ വിലസ്ഥിരതയ്ക്ക് മാറ്റിവച്ചിരുന്നു. റബര്‍ താങ്ങുവില 250 രൂപയാക്കുമെന്നു തെരഞ്ഞെടുപ്പ് പത്രികയില്‍ പറഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന് വില 200 രൂപയായി പ്രഖ്യാപിക്കാന്‍പോലും ഇന്നലെ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ വര്‍ഷം വകയിരുത്തിയ 500 കോടിയില്‍ 20 കോടി രൂപ മാത്രമാണ് ചെലവഴിച്ചത്. കൂടാതെ രണ്ടു മാസത്തെ സബ്സിഡി കുടിശികയുമുണ്ട്. 2022-23 സാമ്പത്തിക വര്‍ഷം അനുവദിച്ച…
Read Moreഗോത്ര വിഭാഗ പ്രതിനിധികൾ കാമറയ്ക്ക് മുന്നിൽ: ‘ഏനുകൂടി’ വയനാട്ടിൽ ചിത്രീകരണം ആരംഭിച്ചു
ശ്രീമൂകാംബിക കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ ഗിരീഷ് കുന്നുമ്മൽ നിർമിച്ച് നവാഗതനായ കമൽ കുപ്ലേരി സംവിധാനം ചെയ്യുന്ന “ഏനുകൂടി” എന്ന സിനിമയുടെ ചിത്രീകരണം വയനാട്ടിൽ ആരംഭിച്ചു. പ്രമോദ് വെളിയനാട്, തീർഥ മുരളീധരൻ, ആർച്ചകല്യാണി, പ്രേമലത തായിനേരി, പ്രകാശൻ ചെങ്ങൽ, കിരൺ സുരേഷ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളാകുന്ന ഈ ചിത്രത്തിൽ അനിത ജിബിഷ്, എടക്കൽ മോഹനൻ, പ്രകാശ് വാടിക്കൽ, ഗോവിന്ദൻ കൊച്ഛംങ്കോട് , ശ്യാം പരപ്പനങ്ങാടി, ബിന്ദു പീറ്റർ, സുജാത മേലടുക്കം, വിലാസിനി, ഒ. മോഹനൻ, ഉമേഷ് എന്നിവരോടൊപ്പം നിരവധി ഗോത്രകലാകാരന്മാരും അഭിനയിക്കുന്നു. കഥ തിരക്കഥ സംഭാഷണം- ഒ. കെ പ്രഭാകരൻ, ഛായാഗ്രഹണം- വി. കെ പ്രദീപ്. എഡിറ്റർ-കപിൽ കൃഷ്ണ. സൗണ്ട് ഡിസൈൻ-ബിനൂപ് സഹദേവൻ. ഗാനരചന- പ്രമോദ് കാപ്പാട്. സംഗീതം-ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രൻ. ആലാപനം ദേവനന്ദ ഗിരീഷ്. പശ്ചാത്തലസംഗീതം- രമേഷ് നാരായൺ. അസോസിയേറ്റ് പ്രൊഡ്യൂസർ-മെറ്റികുലേസ് കൊച്ചി. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ശശിന്ദ്രൻ നായർ, പ്രൊജക്റ്റ്…
Read Moreറബറിന് ചോദിച്ചത് തന്നില്ലെങ്കിലും മന്ത്രി കെ.എന്‍ ബാലഗോപാലിന്റേത് ജനക്ഷേമ ബജറ്റ്; റബറിന് താങ്ങുവില കിട്ടുംവരെ ശ്രമം തുടരുമെന്ന് ജോസ് കെ. മാണി
കോട്ടയം: കേന്ദ്രസര്‍ക്കാര്‍ കേരളത്തെ സാമ്പത്തികമായി ബുദ്ധിമുട്ടിക്കുന്നതിനിടയിലും ജനക്ഷേമവും സംസ്ഥാനത്തിന്റെ വികസനവും ലക്ഷ്യമിടുന്ന മികച്ച ബജറ്റാണ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ അവതരിപ്പിച്ചതെന്ന് കേരള കോണ്‍ഗ്രസ് -എം ചെയര്മാന് ജോസ് കെ. മാണി. വികസനപ്രക്രിയയില്‍ ജനകീയ ബദല്‍ സൃഷ്ടിച്ച് മുന്നേറുകയെന്ന എല്‍ഡിഎഫിന്റെ പ്രഖ്യാപിത നിലപാടിന്റെ പ്രതിഫലനമാണ് ബജറ്റില്‍ പ്രഖ്യാപിച്ച ക്ഷേമ പദ്ധതികളത്രയും. സംസ്ഥാനത്തിന്റെ ധനസ്ഥിതി വളര്‍ച്ചയുടെ പാതയിലെത്തിച്ച് സാമ്പത്തിക ഭദ്രത കൈവരിക്കാനുള്ള മികച്ച നിര്‍ദേശങ്ങള്‍ ബജറ്റിലുണ്ട്. റബറിന്റെ താങ്ങുവില 250 രൂപ ആക്കണമെന്ന കേരള കോണ്‍ഗ്രസ് എമ്മിന്റെ ആവശ്യം നേടിയെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്നും ജോസ് കെ. മാണി പറഞ്ഞു.
Read Moreഅടിച്ചാല്‍ തിരിച്ചടിക്കും; ട്രംപിന് മറുപടിയുമായി ഇറാന്
ടെഹ്റാന്: ട്രംപ് ഭരണകൂടത്തിന് മറുപടിയുമായി ഇറാന്. തങ്ങള്‍ക്കുനേരെ ഇനിയും ഭീഷണി തുടര്‍ന്നാല്‍ തിരിച്ചടിക്കാന്‍ യാതൊരു മടിയുമുണ്ടാവില്ലെന്ന് ഇറാന് പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനി പറഞ്ഞു. 1979 ലെ ഇറാനിയന്‍ വിപ്ലവത്തിന്റെ വാര്‍ഷികം ആചരിക്കുന്ന പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു ഖമീനി. തന്നെ വകവരുത്താനാണ് ഇറാന്റെ ഉദ്ദേശമെങ്കില്‍ പിന്നെ ആ രാജ്യംതന്നെ ബാക്കിയുണ്ടാവില്ലെന്ന് കഴിഞ്ഞ ദിവസം ട്രംപ് ഭീഷണി മുഴക്കിയിരുന്നു. തന്നെ വധിക്കുകയാണെങ്കില്‍ ഇറാന് എന്ന രാജ്യം തന്നെ തുടച്ചുനീക്കാനുള്ള എല്ലാ നിര്‍ദേശവും ഇതിനകം നല്‍കിയിട്ടുണ്ടെന്നും ട്രംപ് പറഞ്ഞിരുന്നു. ഇറാനെതിരെ ഉപരോധം പുനഃസ്ഥാപിക്കാനുള്ള മെമ്മോറാണ്ടത്തില്‍ ട്രംപ് ഒപ്പുവെച്ചിരുന്നു.
Read Moreഇഷ്ടപ്പെട്ട പെൺകുട്ടിയുമായി കോടതിയിലെത്തി; മുംസ്ലീം യുവാവ് ഹിന്ദു യുവതിയുമായെത്തിയത് വിവാഹം കഴിക്കണമെന്ന ആവശ്യവുമായി; കോടതി മുറിയിൽ യുവാവ് നേരിട്ടത് ക്രൂരമർദനം
ഭോപ്പാൽ: ഇഷ്ടപ്പെട്ട ഹിന്ദു യുവതിയെ വിവാഹം കഴിക്കാൻ ശ്രമിച്ച മുസ്ലീം യുവാവിന് കോടതി മുറിയിൽ ക്രൂരമർദനം. മധ്യപ്രദേശിലെ ഭോപ്പാലിലെ ജില്ലാ കോടതിയിലാണ് സംഭവം. നർസിംഗ്പുർ സ്വദേശിക്കാണ് മർദനമേറ്റത്. പിപാരിയയിൽ നിന്നുള്ള ഹിന്ദു യുവതിയെ വിവാഹം കഴിക്കാനാണ് ഇയാൾ കോടതിയെ സമീപിച്ചത്. യുവതിക്കൊപ്പമാണ് ഇയാൾ കോടതിയിലെത്തിയത്. പരിക്കേറ്റയാളെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയെന്നും ആക്രമണത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും അസിസ്റ്റന്റ് പോലീസ് കമ്മീഷണർ അക്ഷയ് ചൗധരി പറഞ്ഞു. ആക്രമണം നടത്തിയവർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Read Moreട്രെയിനിൽ ഗർഭിണിക്കു നേരേ പീഡന ശ്രമം; എതിർത്ത യുവതിയെ പുറത്തേക്ക് വലിച്ചെറിഞ്ഞു; ലേഡീസ് കംപാർട്ട്മെന്റിൽ അതിക്രമിച്ചു കയറിയായിരുന്നു പീഡനശ്രം; പ്രതി പിടിയിൽ
വെല്ലൂർ: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ ഗർഭിണിയായ യുവതിക്കുനേരേ പീഡന ശ്രമം. എതിർത്ത പെൺകുട്ടിയെ ട്രെയിനിൽനിന്നും തള്ളിയിട്ടു. തമിഴ്നാട്ടിലെ വെല്ലൂരിൽ വ്യാഴാഴ്ച കോയമ്പത്തൂർ-തിരുപ്പതി ഇന്റർസിറ്റി എക്സ്പ്രസിലാണ് സംഭവം. ആന്ധ്ര പ്രദേശിലെ ചിറ്റൂർ സ്വദേശിനിയായ 36 കാരിയാണ് ആക്രമണത്തിനിരയായത്. പീഡനശ്രമം ചെറുത്തതോടെ യുവതിയെ പ്രതി ട്രെയിനിൽനിന്ന് പുറത്തേക്ക് എറിഞ്ഞതായാണ് വിവരം. സംഭവത്തിൽ കെവി കുപ്പം സ്വദേശിയായ ഹേമാരാജ് എന്നയാളെ പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. ജോളാർപേട്ട റെയിൽവേ സ്റ്റേഷനിൽനിന്ന് ട്രെയിനിൽകയറിയ പ്രതി ലേഡീസ് കമ്പാർട്ട്മെന്റിൽ യുവതി തനിച്ചാണെന്ന് മനസിലാക്കിയതോടെ യുവതിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് ശുചിമുറിയിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പ്രതി യുവതിയെ ട്രാക്കിലേക്ക് വലിച്ചെറിയുകയായിരുന്നു. വീഴ്ചയിൽ പരിക്കേറ്റ യുവതിയെ സമീപത്തുകൂടി പോയവരാണ് ആശുപത്രിയിൽ എത്തിച്ചത്.
Read More47 സീറ്റിന്റെ ലീഡുമായി കുതിച്ചുപാഞ്ഞ് ബിജെപി; കിതച്ച് എഎപി; കോണ്‍ഗ്രസിന് ഒരു സീറ്റില്‍ ലീഡ്; അരവിന്ദ് കേജരിവാൾ പിന്നിൽ
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ 47 സീറ്റിന്റെ ലീഡുമായി ബിജെപി ബഹുദൂരം മുന്നില്‍. പിന്നാലെ 24 സീറ്റുകളില്‍ എഎപി. ഒരു സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസിന് ലീഡ് നേടാനായത്. ആദ്യഫലസൂചനകൾ പുറത്തുവരുന്പോൾ ആംആദ്മി കനത്ത തിരിച്ചടിയാണ് നേരിടുന്നത്. ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും മുഖ്യമന്ത്രി അതിഷി മർലേനയും മുൻ മന്ത്രിയായിരുന്ന മനീഷ് സിസോദിയും അടക്കമുള്ള പാർട്ടിയുടെ പ്രമുഖ നേതാക്കളെല്ലാം പിന്നിലാണ്. ഡൽഹിയിൽ 70 മണ്ഡലങ്ങളിലായി 699 സ്ഥാനാർത്ഥികളാണ് ഇത്തവണ മത്സര രംഗത്തുള്ളത്. എക്സിറ്റ്പോൾ പ്രവചനങ്ങൾ നൽകിയ ആത്മവിശ്വാസത്തിലാണ് ബിജെപി. എന്നാൽ എക്സിറ്റ് പോൾ പ്രവചനങ്ങൾ പൂർണമായും തള്ളുന്ന നിലപാടാണ് എഎപിക്കുള്ളത്.
Read More