ചെന്നൈ: 465 കോടി രൂപയുടെ ഓൺലൈൻ വായ്പത്തട്ടിപ്പ് കേസിൽ മലയാളി പിടിയിൽ. മലപ്പുറം സ്വദേശി മുഹമ്മദ് ഷെരീഫിനെ ആണ് പുതുച്ചേരി പോലീസിന്റ സൈബർ ക്രൈം വിഭാഗം അറസ്റ്റ് ചെയ്തത്. വായ്പ എടുത്ത തുക പലിശ ഉൾപ്പെടെ തിരിച്ചടച്ചിട്ടും പിന്നെയും തുക കൂടുതൽ ആവശ്യപ്പെട്ട് ഷെരീഫ് ഭീഷണിപ്പെടുത്തി എന്ന യുവതിയുടെ പരാതിലാണ് അറസ്റ്റ്. ഇയാൾ യുവതിയുടെ മോർഫ് ചെയ്ത ഫോട്ടോകൾ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. അറസ്റ്റിലായ ഷെരീഫിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ 2 പേരെ കൂടി പിടികൂടിയിട്ടുണ്ട്. ഇൻസ്റ്റന്റ് വായ്പ എന്ന പേരിൽ പലിശയ്ക്കു പണം നൽകുകയും പിന്നീട് ഭീഷണിപ്പെടുത്തി അധിക തുക തിരിച്ചടപ്പിക്കുകയുമാണ് സംഘത്തിന്റെ രീതിയെന്നും പോലീസ് പറഞ്ഞു.
Read MoreDay: February 9, 2025
സംസ്ഥാനത്ത് ഇന്ന് ഉയര്‍ന്ന താപനില: മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ രണ്ട് ഡിഗ്രി സെല്‍ഷ്യസ് മുതല്‍ മൂന്ന് സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും.
Read Moreഅഡ്വ. എസ്. ശ്രീകുമാറിനെതിരേ പരാതിയുമായി അട്ടപ്പാടിയിലെ മധുവിന്റെ കുടുംബം
കൊച്ചി: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തിന് വിപരീതമായി ഹൈക്കോടതിയില്‍ നിലപാട് സ്വീകരിച്ച അഡ്വ. എസ്. ശ്രീകുമാറിനെതിരേ പരാതിയുമായി അട്ടപ്പാടിയിൽ കൊല്ലപ്പെട്ട മധുവിന്റെ കുടുംബം. ശ്രീകുമാറിനെതിരേ നടപടി ആവശ്യപ്പെട്ട് മധുവിന്റെ അമ്മ മല്ലി സുപ്രീംകോടതി, ഹൈക്കോടതി ചീഫ് ജസ്റ്റീസ്, ഹൈക്കോടതി രജിസ്ട്രാര്‍, ബാര്‍ കൗണ്‍സില്‍ ചെയര്മാന് എന്നിവര്‍ക്ക് പരാതി നല്കി. മധുവിന്റെ കേസില്‍ ഹൈക്കോടതിയില്‍ നിലവിലുള്ള അപ്പീലില്‍ കുടുംബത്തിനു വേണ്ടി ഹാജരായ ശ്രീകുമാർ കുടുംബം നിര്‍ദേശിച്ച അഭിഭാഷകര്‍ക്ക് പകരം മറ്റൊരാളെ സ്പെഷല്‍ പ്രോസിക്യൂട്ടറായി പിന്തുണച്ചു. ഈ അഭിഭാഷകനെ സര്‍ക്കാര്‍ നിയമിക്കുകയും ചെയ്തു. കക്ഷിയുടെ താത്പര്യത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ച ശ്രീകുമാറിനെതിരേ നടപടി വേണമെന്നാണു കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
Read Moreമിഹിർ അഹമ്മദിന്റെ മരണം: സമഗ്ര അന്വേഷണമെന്ന് പോലീസ്; മകന് എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തണമെന്ന് പിതാവ്
കൊച്ചി: തൃപ്പൂണിത്തുറ ഗ്ലോബല്‍ സ്കൂളിലെ വിദ്യാര്‍ഥി മിഹിര്‍ അഹമ്മദിന്റെ മരണത്തില്‍ സമഗ്ര അന്വേഷണമാണ് നടക്കുന്നതെന്ന് തൃക്കാക്കര അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ പി.വി. ബേബി പറഞ്ഞു. പിതാവിന്റേതടക്കം ഒന്നില്‍ കൂടുതല്‍ പരാതികളുണ്ട്. അതുകൊണ്ടുതന്നെ സമഗ്രമായ അന്വേഷണമാണ് നടക്കുന്നത്. റാഗിംഗ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പുത്തന്‍കുരിശ് പോലീസും മറ്റും പരാതികളില്‍ തൃപ്പൂണിത്തുറ ഹില്‍പാലസ് പോലീസുമാണ് അന്വേഷണം നടത്തുന്നത്. കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. മിഹിറിന് എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തണമെന്ന് പിതാവ്മരണത്തില് ദുരൂഹതയുണ്ടെന്നും സ്കൂളില്‍നിന്നെത്തി മരിക്കുന്നതുവരെ മിഹിറിന് എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തണമെന്നുമാണ് പിതാവിന്റെ പരാതിയിലുള്ളത്. മിഹിര്‍ മരിക്കുന്നതിന് തൊട്ടുമുമ്പ് രണ്ടാനച്ഛനുമായി സംസാരിച്ചിരുന്നുവെന്നും അതെന്താണെന്ന് കണ്ടെത്തണമെന്നും മരിക്കുന്ന സമയത്ത് ആരൊക്കെ ഫ്ലാറ്റിൽ ഉണ്ടായിരുന്നു എന്നറിയണമെന്നും ഷഫീഖ് പരാതിയില്‍ പറയുന്നുണ്ട്. ഷഫീഖ് പരാതി നല്കിയ ശേഷമാണ് മിഹിറിന്റെ മരണത്തില്‍ സ്കൂളിനെതിരേയും സഹപാഠികള്‍ക്കെതിരേയും പരാതിയുമായി അമ്മ രംഗത്തെത്തിയത്. “കുട്ടിയുടെ എല്ലാ കാര്യങ്ങളും അവന്റെ…
Read Moreപുതിയ ആദായ നികുതി ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം
ന്യൂഡൽഹി: പുതിയ ആദായനികുതി ബില്ലിന് കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകി. നികുതിനിരക്കിൽ മാറ്റങ്ങളില്ല. ബിൽ പാർലമെന്റിൽ ഈ ആഴ്ച അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്. നികുതി സന്പ്രദായം പരിഷ്കരിക്കുന്നതിനുള്ള വിപുലമായ നീക്കത്തിന്റെ ഭാഗമാണ് ബിൽ. ഡയറക്ട് ടാക്സ് കോഡ് എന്ന് വിളിക്കപ്പെടുന്ന പുതിയ നിയമ നിർമാണം, നിലവിലുള്ള നികുതിഘടനയെ കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കാൻ ലക്ഷ്യമിട്ടുള്ളതാണ്. 1961ലെ ആദായ നികുതി നിയമമാണ് ഇപ്പോൾ രാജ്യത്ത് നിലവിലുള്ളത്. ഇതിനിടെ നികുതി സംവിധാനം ഡിജിറ്റലാക്കിയിരുന്നു. കൂടാതെ ഇടയ്ക്കിടെ നികുതി പരിധിയിൽ മാറ്റം വരുത്തിയതുമാണ് ഇക്കാലത്തിനിടെ നിയമത്തിലുണ്ടായ പ്രധാന പരിഷ്കാരങ്ങൾ. പഴയതും പുതിയതുമായ വ്യവസ്ഥകൾ കൂടിച്ചേർന്ന സംവിധാനം നികുതി നിയമങ്ങളെ കൂടുതൽ സങ്കീർണമാക്കുകയാണ് ചെയ്തത്. ഇതെല്ലാം ഏകീകരിച്ച് നിയമം ലളിതമാക്കാനാണ് ഇപ്പോൾ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. ഏകദേശം അഞ്ചര ലക്ഷം വാക്കുകളാണ് നിലവിലെ (1961) ആദായനികുതി നിയമത്തിലുള്ളത്. എന്നാൽ പുതിയ ബില്ലിൽ ഏകദേശം രണ്ടരലക്ഷം വാക്കുകൾ…
Read Moreശബരിമല വിമാനത്താവളം: നഷ്ടപരിഹാര പാക്കേജ് വേണമെന്ന് വിദഗ്ധസമിതി
എരുമേലി: നിർദിഷ്ട ശബരിമല വിമാനത്താവള പദ്ധതിയുമായി സർക്കാർ മുന്നോട്ടു പോകണമെന്നും സ്ഥലവും കിടപ്പാടവും തൊഴിലും ഉപജീവനവും നഷ്ടപ്പെടുന്നവർക്ക് സുസ്ഥിരമായ നഷ്ടപരിഹാര പാക്കേജ് നടപ്പാക്കണമെന്നും ഒമ്പതംഗ വിദഗ്ധ സമിതി. മണിമല, കാരിത്തോട് ഭാഗങ്ങളിലുള്ള കുറച്ചു വീടുകളെ പദ്ധതി പ്രദേശത്തുനിന്ന് ഒഴിവാക്കണമെന്ന ആവശ്യം പരിശോധിക്കണമെന്നും 108 വർഷം പഴക്കമുള്ള കാരിത്തോട് എൻഎംഎൽപി സ്കൂളിനെ പദ്ധതി പ്രദേശത്തിന്റെ പുറത്ത് അനുയോജ്യമായ സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കണമെന്നും ശിപാർശ. എസ്റ്റേറ്റിലെ സെന്റ് തോമസ് എക്യുമെനിക്കൽ പള്ളി, ജുമാ മസ്ജിദ്, അമ്മൻകോവിൽ ക്ഷേത്രം, സെന്റ് ഗ്രിഗോറിയോസ് പള്ളി എന്നീ ആരാധനാലയങ്ങളും ശ്മശാനങ്ങളും മാറ്റി സ്ഥാപിക്കണം. പ്രദേശത്തുള്ള അഞ്ച് കടകൾ, ഒരു റേഷൻകട, ഒരു ഡിസ്പെൻസറി എന്നിവയ്ക്കു നഷ്ടപരിഹാരം നൽകണമെന്നും എസ്റ്റേറ്റിലെ തൊഴിലാളികളുടെ ചികിത്സാച്ചെലവും നഷ്ടപരിഹാര പാക്കേജിൽ ഉൾപ്പെടുത്തണമെന്നും ശിപാർശയുണ്ട്. കുടിയൊഴിപ്പിക്കുന്ന കുടുംബങ്ങളിലെ അംഗങ്ങളിൽ അവരുടെ വിദ്യാഭ്യാസയോഗ്യത അനുസരിച്ച് വിമാനത്താവളത്തിൽ ജോലി നൽകണമെന്നും സമിതി നിർദേശിക്കുന്നു. പദ്ധതിയുടെ…
Read Moreനെല്‍പ്പാടങ്ങളിലെ പച്ചപ്പിനും ഹരിതാഭയ്ക്കും കൂട്ടായി വൈലറ്റും; പരീക്ഷണാടിസ്ഥാനത്തില്‍ കൃഷി തുടങ്ങി
നെല്‍പ്പാടങ്ങളില്‍ നെല്‍വിത്തുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ കൃഷി ചെയ്ത് വിളവെടുക്കുന്നത് പതിവാണെങ്കിലും കടല്‍കടന്ന് വിത്ത് എത്തിച്ച് കൃഷിചെയ്യുന്നത് ഒരുപക്ഷേ ആദ്യംമായിരിക്കാം. അതിന് സാക്ഷ്യം വഹിക്കുന്നത് അപ്പര്‍ കുട്ടനാട്ടിലെ നിരണം കൃഷിഭവന് പരിധിയിലെ അരിയോടിച്ചാല്‍ പാടവും. ഗുണമേന്മയുള്ള നെൽവിത്ത് കർഷകർക്കിടയിൽ വ്യാപിപ്പിക്കുന്നതിനായി ‘ജപ്പാൻ വൈലറ്റ് വാർ’ നെല്ലിനം അപ്പർ കുട്ടനാട്ടിൽ കൃഷിയിറക്കി. പോഷകമൂല്യം ഏറെയുള്ളതും കീടപ്രതി രോധശേഷി കൂടിയതുമായ ഇനമാണിത്. വിത്ത് ഉത്പാദിപ്പിച്ച് കൂടുതലിടത്ത് പുതിയ ഇനത്തിന്റെ കൃഷി നടപ്പാക്കുകയാണ് ലക്ഷ്യം. നിരണം അരിയോടിച്ചാൽ പാടത്ത് രണ്ടര ഏക്കറിലാണ് പുതിയ നെല്ല് കൃഷി ചെയ്യുന്നത്. കുട്ടനാടൻ മേഖലയിൽ ആദ്യമായാണ് വൈലറ്റ് വാർ നെല്ലിനത്തിന്റെ കൃഷി നടത്തുന്നത്. ചെടിക്കും കതിർമണികൾക്കും വൈലറ്റ് നിറമുള്ള നെല്ലിനത്തിന്റെ മൂലകുടുംബം ജപ്പാനാണ്. കേരളത്തിലെ പ്രകൃതിക്ക് അനുയോജ്യമായി തദ്ദേശീയ വിത്തിൽ ബ്രീഡിംഗ് നടത്തിയാണ് ജപ്പാൻ വൈലറ്റ് വാർ ഇവിടെ എത്തിച്ചത്. കേരളത്തിൽ ഏറെ ജനപ്രിയമായ ജ്യോതി നെല്ലിനത്തിനോട് സാദൃശ്യമുള്ളതാണ്…
Read More