തളിപ്പറമ്പ്: ക്ഷേത്രത്തിനു സമീപം സ്ഥാപിച്ച ഫ്ലക്സ് ബോര്‍ഡ് കാണാതായ സംഭവത്തില്‍ വാട്സാപ് ഗ്രൂപ്പില്‍ നടന്ന ചര്‍ച്ചയില്‍ അഭിപ്രായം പറഞ്ഞതിന് യുവാവിനെയും അമ്മയെയും രണ്ടംഗസംഘം വീട്ടില്‍കയറി ആക്രമിച്ചു. വെള്ളാവ് പേക്കാട്ട്വയലിലെ വടേശ്വരത്ത് വീട്ടില്‍ എം.വി. ജയേഷ് (43), അമ്മ ശകുന്തള(60) എന്നിവര്‍ക്കാണു പരിക്കേറ്റത്. ഇവര്‍ക്ക് തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നല്കി. തൈകക്കല്‍ ഭഗവതിക്ഷേത്രം ഉത്സവത്തോടനുബന്ധിച്ച് സ്ഥാപിച്ച ആശംസാബോര്‍ഡാണ് കാണാതായത്. ഇത് സംബന്ധിച്ച് വാട്സാപ് ഗ്രൂപ്പ് ചര്‍ച്ചയില്‍ ജയേഷ് അഭിപ്രായം പറഞ്ഞതിനാണ് മർദനം. ഇന്നലെ വൈകുന്നേരം 6.40ന് കെ.വി. പ്രവീണ്‍, ഒ.കെ. വിജയന് എന്നിവരാണ് ഇരുവരെയും ആക്രമിച്ചത്.തളിപ്പറമ്പ് പോലീസ് ഇവര്‍ക്കെതിരേ കേസെടുത്തു.
Read MoreDay: February 10, 2025
തുടർഭരണം കിട്ടണമെങ്കിൽ ഈ പ്രവർത്തനം പോരാ; സിപിഎം തൃശൂർ ജില്ലാസമ്മേളനത്തിൽ രൂക്ഷവിമർശനം
തൃശൂർ: സംസ്ഥാനത്ത് തുടർഭരണം കിട്ടണമെങ്കിൽ സർക്കാരിന്റെ പ്രവർത്തനം ഇനിയും മെച്ചപ്പെടേണ്ടതുണ്ടെന്നും മന്ത്രിമാർ കുറേക്കൂടി ജനപക്ഷത്തു നിന്ന് പ്രവർത്തിക്കണമെന്നും സിപിഎം തൃശൂർ ജില്ല സമ്മേളനത്തിലെ പൊതുചർച്ചയിൽ വിമർശനിർദ്ദേശം. ആദ്യ ടേമിലെ പിണറായി സർക്കാർ നേടിയ ജനപിന്തുണ രണ്ടാം തവണ ഭരണത്തിലേറിയ പിണറായി സർക്കാരിന് നേടാനായില്ലെന്നും എതിർപ്പുകളും വിമർശനങ്ങളുമാണ് ഈ സർക്കാരിന് കൂടുതലായും നേരിടേണ്ടി വന്നതെന്നും സമ്മേളനപ്രതിനിധികളിൽ പലരും ഓർമിപ്പിച്ചു. കരുവന്നൂർ വിഷയം ആദ്യത്തേക്കാൾ കുറേയൊക്കെ പരിഹരിക്കാൻ കഴിഞ്ഞ സാഹചര്യത്തിൽ ഇനി കരുവന്നൂരിനെ ഉപയോഗിക്കേണ്ടത് ആ കാര്യങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ടാകണമെന്നും അഭിപ്രായമുയർന്നു. ഇപ്പോഴും പ്രതിപക്ഷം ഇടതുപക്ഷത്തെ കരുവന്നൂരിന്റെ പ്രതിക്കൂട്ടിൽ നിർത്തുന്പോൾ അതിനെ കണ്ടില്ലെന്ന് നടിച്ച് എല്ലാം ശരിയാകുന്നു എന്ന രീതിയിൽ മുന്നോട്ടുപോകണമെന്നും നിർദ്ദേശമുണ്ടായി. കരുവന്നൂർ നാണക്കേടിന് പരിഹാരം കാണാനുള്ള പ്രവർത്തനങ്ങളാണ് കഴിഞ്ഞ വർഷം നടത്തിയതെന്നും ഇത് കാണാതെ പോകരുതെന്നും ഒരു വിഭാഗം ഓർമിപ്പിച്ചു. എന്നാൽ മറ്റു സഹകരണബാങ്കുകളിൽ ഉണ്ടായ ക്രമക്കേടുകൾ ജില്ലയിൽ…
Read Moreകെഎസ്ആർടിസി കൊറിയർ, പാഴ്സൽ നിരക്ക് വർധിപ്പിച്ചു; ടിക്കറ്റിതര വരുമാന നേട്ടത്തിൽ മുഖ്യപങ്ക്
ചാത്തന്നൂർ: കെഎസ്ആർടിസിയുടെ ലോജിസ്റ്റിക് സർവീസ് കൊറിയർ, പാഴ്സൽ നിരക്കുകൾ വർധിപ്പിച്ചു. ഇന്നുമുതൽ നിരക്കുവർധന പ്രാബല്യത്തിലായി. അഞ്ച് കിലോവരെയുള്ള പാഴ്സലുകൾക്ക് നിരക്ക് വർധനയില്ല. 800 കിലോമീറ്റർ ദൂരം വരെയാണ് ലോജിസ്റ്റിക് സർവീസ്കൊറിയർ, പാഴ്സലുകൾ എത്തിക്കുന്നത്. ഒന്നു മുതല്‍ അഞ്ചു വരെ കിലോഗ്രാം (200 കിലോമീറ്ററിന്) 110 രൂപ, 5-15 കിലോഗ്രാം132 രൂപ, 15-30 കിലോഗ്രാം158 രൂപ, 30-45 കിലോഗ്രാം 258 രൂപ, 45-60 കിലോഗ്രാം 309 രൂപ, 60 -75 കിലോഗ്രാം 390 രൂപ, 75 -90 കിലോഗ്രാം 468 രൂപ, 90-105 കിലോഗ്രാം 516 രൂപ, 105-120 കിലോഗ്രാം 619 രൂപ എന്നിങ്ങനെയാണ് പുതുക്കിയ ചാര്‍ജ്. ഒന്നരവർഷം മുമ്പാണ് കെ എസ് ആർടിസി സ്വന്തമായി ലോജിസ്റ്റിക് സർവീസ് ആരംഭിച്ചത്. അതിന് സ്വകാര്യ സ്ഥാപനത്തിന്റെ സഹകരണത്തോടെ കൊറിയർ സർവീസ് നടത്തിയിരുന്നെങ്കിലും അത് പരാജയമായി കലാശിച്ചു. സ്വന്തമായി ലോജിസ്റ്റിക് സർവീസ്…
Read Moreപി.കെ. ദിവാകരനെ ജില്ലാ കമ്മിറ്റിയിൽനിന്ന് ഒഴിവാക്കിയ സംഭവം; അണികളുടെ രോഷം തണുപ്പിക്കാന്‍ സിപിഎം നേതൃത്വം
വടകര: പി.കെ. ദിവാകരനെ സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കിയതില്‍ അണികളില്‍ നിലനില്‍ക്കുന്ന രോഷം കൂടുതല്‍ കേന്ദ്രങ്ങളിലേക്കു പടരാതിരിക്കാന്‍ നേതൃത്വം ഇടപെടുന്നു. ഇനിയങ്ങോട്ട് പ്രതിഷേധം ഉയരാതെ നോക്കണമെന്ന നിര്‍ദേശം സംസ്ഥാന നേതൃത്വം തന്നെ നല്‍കിയതായാണു വിവരം. ടി.പി. ചന്ദ്രശേഖരന് വിഷയത്തില്‍ അനുഭവമുള്ളതിനാല്‍ ഇപ്പോഴത്തെ പ്രശ്നം ഗൗരവത്തോടെയാണു സംസ്ഥാന നേതൃത്വം കാണുന്നത്. പ്രതിഷേധം തണുപ്പിക്കുന്നതിനു ഫലപ്രദമായ ഇടപെടല്‍ നടത്താന്‍ ജില്ലാ കമ്മിറ്റിക്കു നിര്‍ദേശം നല്‍കിയതായാണ് അറിയുന്നത്. അതിനിടെ പി.കെ. ദിവാകരനെ തഴഞ്ഞത് എന്തടിസ്ഥാനത്തിലാണെന്ന അണികളുടെ ചോദ്യത്തിനു തൃപ്തികരമായ മറുപടി പറയാന്‍ ജില്ലാ നേതൃത്വത്തിന് ഇനിയും കഴിഞ്ഞിട്ടില്ല. മണിയൂരിലും തിരുവള്ളൂരിലും അണികളുടെ അമര്‍ഷം പ്രതിഷേധജാഥയായി പുറത്തുവന്നിട്ടും നേതൃത്വം മൗനത്തിലാണ്. മാത്രമല്ല പി.കെ. ദിവാകരനെ പരിഹസിക്കുന്ന പരാമര്‍ശമാണു കഴിഞ്ഞ ദിവസം ചില നേതാക്കളില്‍നിന്ന് ഉണ്ടായതും. ഇത് പാര്‍ട്ടി അണികളില്‍ കടുത്ത മുറുമുറുപ്പിനും അമര്‍ഷത്തിനും തിരി കൊളുത്തി. ഇതിനു പിന്നാലെയാണ് പാര്‍ട്ടി ശക്തി…
Read Moreമഹാകുംഭമേളയിലെ തിരക്ക്; 300 കിലോമീറ്ററോളം ദൂരത്തിൽ ഗതാഗതക്കുരുക്ക്
പ്രയാഗ് രാജ്: ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ നടക്കുന്ന മഹാകുംഭമേളയിലെ തിരക്കിന് പിന്നാലെ അയൽസംസ്ഥാനമായ മധ്യപ്രദേശിൽ 300 കിലോമീറ്ററോളം നീളത്തിൽ ഗതാഗതക്കുരുക്ക്. ഞായറാഴ്ച ഗതാഗതം നിർത്തി വയ്ക്കേണ്ട അവസ്ഥവരെ മധ്യപ്രദേശ് പോലീസിന് ഉണ്ടായി. പ്രയാഗ് രാജിലേക്കുള്ള നൂറ് കണക്കിന് വാഹനങ്ങൾ മധ്യപ്രദേശിലെ വിവിധ മേഖലകളിൽ നിർത്തിയിട്ടതാണ് 300 കിലോമീറ്ററോളം ദൂരത്തിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടാൻ ഇടയാക്കിയത്. ജനുവരി 13ന് ആരംഭിച്ച മഹാകുംഭമേള ഫെബ്രുവരി 26നാണ് അവസാനിക്കുന്നത്. ഫെബ്രുവരി 12ന് മാംഗി പൂർണിമയും ഫെബ്രുവരി 26ന് മഹാശിവരാത്രിയുമാണ് ഇനിയുള്ള സുപ്രധാന ദിവസങ്ങൾ. മഹാകുംഭമേളയിലെ തീര്‍ത്ഥാടക പങ്കാളിത്തത്തെക്കുറിച്ചുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക് പ്രകാരം ഇതുവരെ 38.97 കോടി പേർ സ്നാനം നടത്തിയെന്നാണ് വിശദമാക്കുന്നത്.
Read Moreമണിപ്പുർ മുഖ്യമന്ത്രി ബിരേൻ സിംഗിന്റെ രാജി; പുതിയ മുഖ്യമന്ത്രിക്കായി ബിജെപി നീക്കം തുടങ്ങി
ന്യൂഡൽഹി: മുഖ്യമന്ത്രി ബിരേൻ സിംഗിന്റെ രാജിക്കു പിന്നാലെ പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ ബിജെപിയിൽ നീക്കമാരംഭിച്ചു. മന്ത്രിമാരായ വൈ. ഖേംചന്ദ് സിംഗ്, ടി. ബിശ്വജിത് സിംഗ് എന്നിവർക്കൊപ്പം സ്പീക്കർ സത്യബ്രത സിംഗും ബിജെപിയുടെ പരിഗണനയിലുണ്ടെന്നാണു സൂചന. സഖ്യകക്ഷികളായ എൻപിപി, എൻപിഎഫ് എന്നിവരുമായി ബിജെപി ചർച്ചകൾ നടത്തുന്നുണ്ട്. ബജറ്റ് സമ്മേളനത്തിനിടെ കോൺഗ്രസ് അവിശ്വാസ പ്രമേയം കൊണ്ടുവരാനിരിക്കെയാണ് ഇന്നലെ ബിരേൻ സിംഗ് രാജിവച്ചത്. അവിശ്വാസ പ്രമേയം തടയില്ലെന്നു സ്പീക്കർ അറിയിച്ചതോടെ ബിജെപി നേതൃത്വം ബിരേൻ സിംഗിന്റെ രാജിക്ക് വഴങ്ങുകയായിരുന്നു. രാജിക്കു പിന്നാലെ മണിപ്പുർ നിയമസഭാ സമ്മേളനം മാറ്റിവയ്ക്കുകയും നിയമസഭ മരവിപ്പിക്കുകയും ചെയ്തു. ഇതോടെ മണിപ്പുരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയേക്കുമെന്ന അഭ്യൂഹവും ഉയർന്നിട്ടുണ്ട്. രാജിക്കു മുൻപ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി ബിരേൺ സിംഗ് കൂടിക്കാഴ്ച നടത്തിയിരുന്നു. മണിപ്പുരിൽ സംഘർഷം 21 മാസം പിന്നിടുമ്പോഴാണു മുഖ്യമന്ത്രിയുടെ രാജി ഉണ്ടായത്. മണിപ്പുരിൽ കലാപം ആളിക്കത്തിച്ചത്…
Read Moreസീറ്റിൽ ഭക്ഷണം വീണു; ബസ് ജീവനക്കാർ പാചകക്കാരനെ തല്ലിക്കൊന്നു; അന്വേഷണം ആരംഭിച്ച് പോലീസ്
ന്യൂഡൽഹി: യാത്രാബസിന്റെ സീറ്റിൽ ഭക്ഷണപദാർഥങ്ങൾ വീണതിനു ജീവനക്കാർ പാചകക്കാരനെ തല്ലിക്കൊന്നു. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ ബവാനയിലാണു സംഭവം. കേസിൽ ആർടിവി ബസിന്റെ ഡ്രൈവറെ അറസ്റ്റ് ചെയ്തതായി ഡൽഹി പോലീസ് പറഞ്ഞു. രണ്ടുപേർ ഒളിവിലാണ്. ഇവരെ പിടികൂടാനുള്ള തെരച്ചിൽ ഊർജിതമാക്കിയെന്നും പോലീസ്. നരേല സ്വദേശിയായ മനോജ് എന്ന ബാബുവാണു മരിച്ചത്. പ്രതികളിലൊരാൾ ബാബുവിന്റെ സ്വകാര്യഭാഗത്ത് ഇരുമ്പുവടി കുത്തിയിറക്കിയതായും പോലീസ് പറഞ്ഞു. ക്രൂരമർദനത്തെത്തുടർന്ന് അബോധാവസ്ഥയിലായ ബാബുവിനെ ബവാന ഫ്ലൈഓവറിനു സമീപം ഉപേക്ഷിച്ചശേഷം പ്രതികൾ രക്ഷപ്പെടുകയായിരുന്നു. സുൽത്താൻപുർ ദാബാസിൽ നടന്ന വിവാഹസദ്യക്കുശേഷം പാചകക്കാരായ ബാബുവും ദിനേശും രാത്രിയിൽ മടങ്ങുകയായിരുന്നു. ബാക്കിവന്ന ഭക്ഷണം ഇവർ പാത്രത്തിൽ കരുതിയിരുന്നു. യാത്രയ്ക്കിടെ കുറച്ചു ഭക്ഷണം ബസിന്റെ സീറ്റിൽ വീണു. ഇതിൽ പ്രകോപിതരായ ഡ്രൈവറും സഹായികളും ഇവരെ ക്രൂരമായി മർദിച്ചു. വസ്ത്രമഴിപ്പിച്ച് സീറ്റ് തുടപ്പിക്കുകയും ചെയ്തു. സംഭവത്തിൽ ദിനേശിനു ഗുരുതരമായി പരിക്കേറ്റിരുന്നു.
Read Moreമണിപ്പുരിൽ തീവ്രവാദികളുടെ ഒളിത്താവളം തകർത്തു; കൊള്ളയടിച്ച ആയുധങ്ങൾ പിടിച്ചെടുത്ത് പോലീസ്
ഇംഫാൽ: തൗബൽ ജില്ലയിലെ മണിപ്പുർ റൈഫിൾസിന്റെ ഔട്ട്പോസ്റ്റിൽനിന്നു തീവ്രസംഘടനയായ കാംഗ്ലെയ്പാക് കമ്യൂണിസ്റ്റ് പാർട്ടി (കെസിപി)യിലെ സായുധരായ അംഗങ്ങൾ കൊള്ളയടിച്ച ആയുധങ്ങളും വെടിക്കോപ്പുകളും പോലീസ് പിടിച്ചെടുത്തു. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രി, അത്യാധുനിക ആയുധങ്ങളുമായി എത്തിയ കെസിപിയുടെ മുപ്പതോളം സായുധ കേഡർമാർ കക്മായയിലെ പോലീസ് ഔട്ട്പോസ്റ്റിൽ ആക്രമണം നടത്തുകയായിരുന്നു. മൂന്നു വാഹനങ്ങളിലായാണ് അക്രമികൾ എത്തിയത്. ആറ് എസ്എൽആറുകൾ, മൂന്ന് എകെ റൈഫിളുകൾ ഉൾപ്പെടെയാണു കൊള്ളയടിച്ചത്.വിവിധ സ്ഥലങ്ങളിൽ നടത്തിയ തെരച്ചിലിനൊടുവിൽ ഇന്നലെ ഉച്ചകഴിഞ്ഞ് എൻഗാമുഖോംഗ് താഴ്വരയിൽ കെസിപിയുടെ ഒളിത്താവളം കണ്ടെത്തി ആയുധങ്ങൾ പിടിച്ചെടുക്കുകയായിരുന്നു. ഒളിത്താവളം തകർക്കുകയും ചെയ്തു.
Read Moreഇന്റർപോളി സ്റ്റേറ്റ് ടേബിൾ ടെന്നീസ്; പുന്നപ്ര കാർമൽ പോളിടെക്നിക് കോളജ് ചാമ്പ്യന്മാർ
ആലപ്പുഴ: 64-ാമത് ഇന്റർപോളി സ്റ്റേറ്റ് ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ് മത്സരങ്ങൾ എസ്ഡിവി ടേബിൾ അക്കാദമിയിൽ നടത്തി. ആൺകുട്ടികളുടെ വിഭാഗത്തിൽ തുടർച്ചയായ മൂന്നാം തവണയും കാർമൽ പോളിടെക്നിക് കോളജ് പുന്നപ്ര ചാമ്പ്യന്മാരായി. എസ്എസ്എം പോളിടെക്നിക് കോളജ് തിരൂരിനെ (3-1 ) പരാജയപ്പെടുത്തി. മൂന്നാം സ്ഥാനം ഗവൺമെന്റ് പോളിംഗ് കോളജ് കൊരട്ടി കരസ്ഥമാക്കി. പെൺകുട്ടികളുടെ വിഭാഗത്തിൽ തുടർച്ചയായ നാലാം തവണയും കാർമൽ പോളിടെക്നിക് കോളജ് പുന്നപ്ര ചാമ്പ്യന്മാരായി. വുമൺസ് പോളിടെക്നിക് കോളജ് കോഴിക്കോടിനെ (3 -0) പരാജയപ്പെടുത്തി. മൂന്നാം സ്ഥാനം വുമൺ പോളിടെക്നിക് കോളജ് കായംകുളം കരസ്ഥമാക്കി. സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് വി.ജി. വിഷ്ണു സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സമ്മാനദാനം നിർവഹിച്ചു. സ്റ്റേറ്റ് ഗെയിംസ് കൺവീനർ ജെയ്ക്ക് ജോസഫ് അധ്യക്ഷത വഹിച്ചു. മത്സരങ്ങൾ കെപിഎസിയുടെ സ്റ്റേറ്റ് സെക്രട്ടറി ഡോ. രാജേഷ് കുമാർ, എസ്ഡിവി ടേബിൾ ടെന്നീസ് അക്കാദമി…
Read Moreവ്യവസായ സ്ഥാപനത്തിനായുള്ള പ്രവൃത്തി നടക്കുന്നയിടത്ത് കൊടികുത്തൽ; സിപിഎമ്മില്‍ കൊടികുത്തല്‍ വിവാദത്തിൽ
ചേര്‍ത്തല: പള്ളിപ്പുറത്ത് സിപിഎമ്മില്‍ വീണ്ടും കൊടികുത്തല്‍ വിവാദം. പള്ളിപ്പുറം എന്‍ജിനിയറിംഗ് കോളജിനു സമീപം വ്യവസായ സ്ഥാപനത്തിനായുള്ള പ്രവൃത്തികള്‍ നടക്കുന്ന സ്ഥലത്താണ് കൊടി കുത്തിയിരിക്കുന്നത്. കൊടികുത്തല്‍ പാര്‍ട്ടി നയമല്ലെന്നു നേതൃത്വം പ്രഖ്യാപിക്കുമ്പോഴും നടപടി തുടരുന്നതിനെതിരേ ഒരുവിഭാഗം രംഗത്തു വന്നിട്ടുണ്ട്. നിലം നികത്തില്‍ തടയുന്നതിനായാണ് കൊടികുത്തലെന്നാണ് അനുകൂലിക്കുന്നവരുടെ വാദം. കര്‍ഷകത്തൊഴിലാളികളുടെ പേരിലാണ് കൊടികുത്തുന്നതെങ്കിലും പാര്‍ട്ടി നേതാക്കള്‍ തന്നെയാണ് ഇതിനു പിന്നലെന്നാണ് വിമര്‍ശനം. കൊടികുത്തിയുള്ള സമരങ്ങളുടെ മറവില്‍ ഒരു വിഭാഗം സംരംഭകരില്‍നിന്നു പണം വാങ്ങുന്നതടക്കമുള്ള പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍, പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്കിടയാക്കുന്ന വിഷയങ്ങളില്‍ കര്‍ഷകത്തൊഴിലാളികള്‍ നടത്തുന്ന സമരങ്ങളെ പാര്‍ട്ടി വിലക്കിയിട്ടില്ലെന്നാണ് ഒരുവിഭാഗം പറയുന്നത്.
Read More