വീട്ടുമുറ്റത്ത് 16 അടി ഉയരത്തില്‍ വളര്‍ന്ന പച്ചമുളകു ചെടി അത്ഭുതക്കാഴ്ചയും കൗതുകവുമായി. കല്ലൂപ്പാറ കടമാന്‍കുളം മേട്ടിന് പുറത്ത് ജയിംസ് ഏബ്രഹാമിന്റെ മുറ്റത്തു വളര്‍ന്ന പച്ചമുളക് ചെടിയാണ് പ്രദേശവാസികളെയും കാര്‍ഷിക ശാസ്ത്രജ്ഞരെയുമെല്ലാം അത്ഭുതപ്പെടുത്തി നാമ്പുയര്‍ത്തി നില്‍ക്കുന്നത്. കഴിഞ്ഞ ജൂണില്‍ മല്ലപ്പള്ളി ചന്തയിലെ പച്ചക്കറിത്തൈ വില്പനക്കാരനില്നിന്ന് വാങ്ങിയ തൈകള്‍ക്കൊപ്പമാണ് ഇതും ലഭിച്ചത്. കാഴ്ചയില്‍ പ്രത്യേകതകളൊന്നും തോന്നാത്തതിനാല്‍ മറ്റു തൈകള്‍ക്കൊപ്പം വീടിന് സമീപം നട്ടു. സാധാരണ പരിചരണവും നല്കി. ഒരു ചെടിക്ക് മാത്രം അസാധാരണ വളര്‍ച്ച കണ്ടതോടെ ജയിംസിന് കൗതുകമായി. വീടിന്റെ ബീമില്‍ വലിച്ചു കെട്ടിയും വലിയ താങ്ങുകാല് ഉപയോഗിച്ച് ഊന്നുകൊടുത്തും ചെടിയെ കേടുകൂടാതെ സംരക്ഷിച്ചു. വളര്‍ച്ച പോലെ ഉത്പാദനത്തിലും ചെടി ഉയര്‍ന്നു തന്നെ നില്ക്കുന്നു. കല്ലൂപ്പാറ കൃഷി ഓഫീസര്‍ എ. പ്രവീണയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘമടക്കം നിരവധിപേര്‍ ചെടി കാണാനെത്തി.
Read MoreDay: February 10, 2025
അമൃതം പൊടിയിൽ ചത്ത പല്ലി; വീട്ടുകാർ കുറുക്ക് തയാറാക്കാൻ തുടങ്ങുമ്പോളാണ് പല്ലികളെ കണ്ടെത്തിയത്; യൂണിറ്റ് അടച്ചുപൂട്ടി ആരോഗ്യ വകുപ്പ്
മാന്നാർ: ബുധനൂർ അങ്കണവാടിയിൽ വിതരണം ചെയ്ത അമൃതം പൊടിയിൽ ചത്തുണങ്ങിയ രണ്ട് പല്ലികളെ കണ്ടെത്തി. ജനുവരി 22 ന് ബുധനൂർ പഞ്ചായത്തിലെ അങ്കണവാടികൾക്ക് വിതരണം ചെയ്ത പൊടിയിലാണ് പല്ലികളെ ഉണങ്ങിയ നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ലഭിച്ച പാക്കറ്റ് വീട്ടുകാർ പൊട്ടിച്ച് കുറുക്ക് തയാറാക്കാൻ തുടങ്ങുമ്പോൾ രണ്ട് പല്ലികളെ ചത്ത് ഉണങ്ങിയ നിലയിൽ കണ്ടെത്തി. വീട്ടുകാർ ടീച്ചറിനെ വിവരം അറിയിക്കുകയും ടീച്ചർ ആ പായ്ക്കറ്റ് അമൃതം പൊടി സൂപ്പർവൈസറെ വിളിച്ച് കാണിക്കുകയും ചെയ്തു. സിഡിപിഒയ്ക്ക് റിപ്പോർട്ട് ചെയ്യുകയും ചെയ്തു. അങ്കണവാടികൾക്കായി മാന്നാറിലെ കുടുംബശ്രീ യൂണിറ്റായ അമൃതശ്രീ അമൃതം യൂണിറ്റ് ജനുവരി 21-ന് നിർമിച്ച് തയാറാക്കിയ 500 കിലോഗ്രാമിന്റെ കവറിലാണ് ചത്തുണങ്ങിയ പല്ലികളെ കണ്ടെത്തിയത്. ഇതേത്തുടർന്ന് ആരോഗ്യ വകുപ്പ് ഈ യൂണിറ്റ് അടച്ചുപൂട്ടി.
Read Moreസ്വർണം പണയംവച്ചതിലുള്ള തർക്കം; ഭാര്യാമാതാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച 55കാരൻ പിടിയിൽ
ഉപ്പുതറ: ഭാര്യാമാതാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച 55കാരനെ പോലീസ് അറസ്റ്റു ചെയ്തു. തങ്കമണി പഴയചിറയിൽ ജോസ് പി. ജോർജിനെയാണ് (മോനിച്ചൻ-55) ഉപ്പുതറ സിഐ ജോയി മാത്യു അറസ്റ്റ് ചെയ്തത്. ചപ്പാത്ത് കന്നിക്കൽ എഴുകുന്താനത്ത് ലില്ലിക്കുട്ടിക്കാണ് (75) വെട്ടേറ്റത്. ശനിയാഴ്ച രാത്രി 9.30 നാണ് സംഭവം. ലില്ലിക്കുട്ടിയുടെ മകൾ ബിൻസി (51) യുടെ ഭർത്താവാണ് മോനിച്ചൻ. ഇവർക്ക് മൂന്നു മക്കളുണ്ട്. മകളുടെയും മകന്റെ ഭാര്യയുടെയും 23 പവൻ സ്വർണം ബിൻസി പണയം വച്ചു. എന്നാൽ, പണം എന്തു ചെയ്തു എന്ന വിവരം ഭർത്താവിനോടും വീട്ടിലുള്ള മറ്റുള്ളവരോടും പറഞ്ഞില്ല. സ്വർണം കാണാനില്ലെന്നു കാട്ടി മകൻ തങ്കമണി പോലീസിൽ പരാതി നൽകുകയും ചെയ്തു. പോലീസ് ചോദിച്ചിട്ടും സ്വർണം പണയം വച്ചതു ബിൻസി വെളിപ്പെടുത്തിയില്ല. ഇക്കാര്യത്തിൽ മോനിച്ചനുമായി വഴക്കിട്ട് ബിൻസി കഴിഞ്ഞ 21ന് കന്നിക്കല്ലിൽ അമ്മയുടെ അടുത്തേക്ക് പോയി. പോലീസ് വിളിപ്പിച്ചിട്ടും ബിൻസി സ്റ്റേഷനിൽ ഹാജരായില്ല.…
Read Moreസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് എല്ലാ സഹായവും; ഗുണ്ടയുടെ മര്‍ദനമേറ്റ് മരിച്ച പോലീസ് ഉദ്യോഗസ്ഥന് ശ്യാംപ്രസാദിന്റെ വീട് സന്ദർശിച്ച് മന്ത്രി വാസവന്
കടുത്തുരുത്തി: ഗുണ്ടയുടെ മര്‍ദനമേറ്റ് മരിച്ച പോലീസ് ഉദ്യോഗസ്ഥന് മാഞ്ഞൂര്‍ ചിറയില്‍ ശ്യാംപ്രസാദിന്റെ വീട് മന്ത്രി വി.എന്‍. വാസവന് സന്ദര്‍ശിച്ചു. ശ്യാം പ്രസാദിന്റെ അമ്മ ജാനകി, ഭാര്യ അമ്പിളി, മക്കളായ ശ്രീലക്ഷ്മി, ശ്രീഹരി, സേതു ലക്ഷ്മി എന്നിവരെ മന്ത്രി ആശ്വസിപ്പിച്ചു. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് എല്ലാ സഹായവും മന്ത്രി വാഗ്ദാനം ചെയ്തു. അമ്പിളിയോട് വീട്ടിലെ സാഹചര്യങ്ങള്‍ ചോദിച്ചറിഞ്ഞ മന്ത്രി കാര്യങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി വേണ്ട എല്ലാ സഹായങ്ങളും ചെയ്യാമെന്നും അമ്പിളിയുടെ ആശ്രിതനിയമനത്തിനുള്ള നടപടികള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കുമെന്നും അറിയിച്ചു. ശ്യാം പ്രസാദിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള കേസില്‍ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുമെന്നും കുടുംബാംഗങ്ങള്‍ക്ക് മന്ത്രി ഉറപ്പ് നല്കി. കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, കേരള പോലീസ് അസോസിയേഷന് ഭാരവാഹികൾ, ത്രിതല പഞ്ചായത്ത് പ്രതിനിധി കള്‍, പ്രാദേശിക നേതാക്കൾ തുടങ്ങിയവർ മന്ത്രിക്കൊപ്പ മുണ്ടായിരുന്നു.
Read Moreരാഷ്ട്രീയത്തിലെത്തുന്നതിനു മുമ്പ് രാജിവെച്ച മണിപ്പുർ മുഖ്യമന്ത്രി ബിരേൻ സിംഗ് ആരായിരുന്നു
രാഷ്ട്രീയത്തിലെത്തുന്നതിനു മുന്‍പ് ഫുട്ബോൾ കളിക്കാരനും മാധ്യമപ്രവർത്തകനുമായിരുന്നു ഇന്നലെ രാജിവച്ച മണിപ്പുർ മുഖ്യമന്ത്രി ബിരേൻ സിംഗ്. രണ്ടു തവണയാണ് (2017, 2022) ഇദ്ദേഹം മുഖ്യമന്ത്രിയായത്. 2002ൽ ഡെമോക്രാറ്റിക് റെവലൂഷണറി പീപ്പിൾസ് പാർട്ടി (ഡിആർപിപി)യിലൂടെ ബിരേൻ രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. ആ വർഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അദ്ദേഹം വിജയിച്ചു. 2003ൽ കോൺഗ്രസിൽ ചേർന്നു. 2007ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിലായിരുന്നു വിജയം. ചുരുങ്ങിയ കാലംകൊണ്ട് അന്നത്തെ മുഖ്യമന്ത്രി ഒക്രം ഇബോബി സിംഗിന്റെ വിശ്വസ്തനായി ബിരേൻ മാറി. ഇദ്ദേഹം ജലസേചനം, യുവജനകാര്യം, ഉപഭോക്തൃകാര്യം തുടങ്ങിയ വകുപ്പുകളുടെ മന്ത്രിയായി. 2012ൽ മൂന്നാം തവണ നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടെങ്കിലും ഇബോബി സിംഗുമായി തെറ്റിയതോടെ മന്ത്രിസ്ഥാനം നഷ്ടമായി. കോൺഗ്രസിൽനിന്നു രാജിവച്ച ബിരേൻ 2016ൽ ബിജെപിയിൽ ചേർന്നു. 2017ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വലിയ ഒറ്റക്കക്ഷിയായെങ്കിലും ഭൂരിപക്ഷം നേടാനായില്ല. രണ്ടാമത്തെ വലിയ കക്ഷിയായ ബിജെപിയുടെ നേതാവായ ബിരേൻ സിംഗ് ചെറുകക്ഷികളുമായി സഖ്യമുണ്ടാക്കി…
Read Moreലൈംഗിക അതിക്രമക്കേസ്; പോലീസ് രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കേസുകള്‍ക്ക് പിന്നീട് എന്തു സംഭവിക്കുന്നു; പ്രതികളെല്ലാം ജയിലിലുണ്ടോ?
കോഴിക്കോട്: കേരളത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ലൈംഗിക അതിക്രമങ്ങളുമായി ബന്ധപ്പെട്ടു പോലീസ് രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കേസുകള്‍ക്കു പിന്നീട് എന്തു സംഭവിക്കുന്നു? ബഹുഭൂരിപക്ഷം പ്രതികളും ജയിലില്‍ ഉണ്ടതിന്നു ജീവിക്കുന്നുവെന്നു കരുതിയാല്‍ തെറ്റി. ശക്തമായ പ്രതിഷേധമുയരുമ്പോഴുണ്ടാകുന്ന അറസ്റ്റും കോലാഹലവും മാത്രമാണു മിച്ചം. ബഹുഭൂരിപക്ഷം കേസുകളിലും പ്രതികള്‍ രക്ഷപ്പെടുന്നുവെന്നാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇരകളിലും അന്വേഷണ ഉദ്യോഗസ്ഥരിലും സ്വാധീനവും സമ്മര്‍ദവും ചെലുത്തി പ്രതികള്‍ കേസുകളില്‍നിന്ന് ഊരിപ്പോകുന്ന പ്രവണത വര്‍ധിച്ചുവരുകയാണെന്ന് 2016 മുതല്‍ 2024 വരെയുള്ള പോലീസിന്റെതന്നെ കണക്കുകളാണ് വ്യക്തമാക്കുന്നത്. സമൂഹത്തിന്റെ തുറിച്ചുനോട്ടവും കുത്തുവാക്കുകളും സഹിച്ച് നീതിക്കുവേണ്ടി വര്‍ഷങ്ങളോളം അലയാന്‍ പല അതിജീവിതകളും തയാറാകുന്നില്ല. ഇതെല്ലാം അനുകൂലമാകുന്നത് സ്ത്രീപീഡകര്ക്കാണ്. 2016 മെയ് 25 മുതല്‍ 2025 ജനുവരി 17 വരെയുള്ള കാലയളവില്‍ കേരള പോലീസ് രജിസ്റ്റര്‍ ചെയ്തത് 1,48,250 ലൈംഗികാതിക്രമ കേസുകളാണ്. ഇതില്‍ 121635 കേസുകളിലെ പ്രതികളെ പിടികൂടാന്‍ പോലീസിനു കഴിഞ്ഞു. ഈ കാലയളവില്‍ ഇത്രയും…
Read Moreനമുക്കൊന്നു പോയാലോ… മൂന്നാറിൽ മഞ്ഞിന്റെ മാസ്മരിക സൗന്ദര്യം; താപനില പൂജ്യം ഡിഗ്രിയിലേക്ക്
മൂന്നാർ: പച്ചപ്പട്ടുടുത്ത മൂന്നാറും പരിസര പ്രദേശങ്ങളും കൊടുംതണുപ്പിന്റെ പിടിയിൽ. പലയിടത്തും ഇന്നലെ താപനില പൂജ്യം ഡിഗ്രിയിലേക്ക് താഴ്ന്നു. ചെണ്ടുവര എസ്റ്റേറ്റിലാണ് ഏറ്റവും താഴ്ന്ന താപനില രേഖപ്പെടുത്തിയത്. മൈനസ് ഒരു ഡിഗ്രിയായിരുന്നു ഇവിടുത്തെ താപനില. മൈനസിലെത്തിയതോടെ ചെണ്ടുവരയിലെ പുൽമേടുകളും മലനിരകളും മഞ്ഞണിഞ്ഞ് വെള്ള പുതച്ചു. ഇതാദ്യമായാണ് ഈ സീസണിൽ താപനില മൈനസ് ഡിഗ്രി രേഖപ്പെടുത്തുന്നത്. രണ്ടാഴ്ച മുന്‍പ് തണുപ്പ് ഏറ്റവും താഴ്ന്ന നിലയായ പൂജ്യത്തിൽ എത്തിയിരുന്നുവെങ്കിലും മൈനസിലേക്ക് താഴ്ന്നിരുന്നില്ല. മൂന്നാറിലും പരിസരപ്രദേശങ്ങളിലും നല്ല തണുപ്പ് അനുഭവപ്പെടുന്നുണ്ടെ ങ്കിലും എസ്റ്റേറ്റുകളിൽ വ്യത്യസ്ത താപനിലയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞയാഴ്ച തണുപ്പ് പൂജ്യം ഡിഗ്രിയിൽ എത്തിയ ദേവികുളത്ത് കഴിഞ്ഞ ദിവസം ഒരു ഡിഗ്രിയായിരുന്നു താഴ്ന്ന താപനില. ലക്ഷ്മി, സൈലന്റ് വാലി എന്നിവിടങ്ങളിൽ ഒരു ഡിഗ്രി രേഖപ്പെടുത്തിയപ്പോൾ സെവൻമല, കന്നിമല എന്നിവിടങ്ങളിൽ രണ്ടു ഡിഗ്രിയായിരുന്നു. തേയിലത്തോട്ടങ്ങളും പച്ചിലച്ചാർത്തുകളുമെല്ലാം മഞ്ഞിൽ കുളിച്ചു നിൽക്കുകയാണ്. അസുലഭമായ ഈ ദൃശ്യവിരുന്നും…
Read Moreആട്ടിറച്ചി സൗജന്യമായി നൽകിയില്ല; ശ്മശാനത്തൊഴിലാളി മൃതദേഹം മാന്തിയെടുത്ത് കടയ്ക്ക് മുന്നിലിട്ടു മുങ്ങി; പിന്നീട് സംഭവിച്ചത്
തേനി: സൗജന്യമായി ആട്ടിറച്ചി നൽകാത്തതിനെ തുടർന്ന് മനുഷ്യ ശരീരം മാന്തിയെടുത്ത് ഇറച്ചികടയ്ക്ക് മുന്നിൽ ഇട്ടു. തമിഴ്നാട് തേനിക്കടുത്ത് പിസി പെട്ടിയിലുള്ള സംഗീത മട്ടൻ സ്റ്റാൾ എന്ന കടയിലാണ് സംഭവം. ശ്മശാനത്തിലെ തൊഴിലാളിയായ കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. മണിയരശൻ എന്നയാളാണ് കട നടത്തുന്നത്. ഇവിടെ നാല് വർഷം മുൻപ് വരെ ജോലി ചെയ്തിരുന്നയാളാണ് പിസി പെട്ടി സ്വദേശിയായ കുമാർ. നിലവിൽ പിസി പെട്ടിയിലെ ശ്മശാനത്തിലെ തൊളിലാളിയാണ്. മദ്യലഹരിയിൽ രാവിലെ മണിയരശന്റെ കടയിലെത്തിയ കുമാർ സൗജന്യമായി ഇറച്ചി വേണമെന്ന് ആവശ്യപ്പെട്ടു. വില കൂടുതലായതിനാൽ നൽകാനാവില്ലെന്ന് ഉടമ അറിയിച്ചു. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായി. തിരികെ പോയ കുമാറെത്തിയത് തുണിയിൽ പൊതിഞ്ഞ ജീർണിച്ച മൃതദേഹവുമായാണ്. നാല് ദിവസം മുൻപ് ശ്മശാനത്തിൽ സംസ്ക്കരിച്ച മൃതദേഹം മാന്തിയെടുത്ത് കൊണ്ടു വരികയായിരുന്നു. ഇത് കടക്കു മുന്നിൽ ഉപേക്ഷിച്ച് ഇയാൾ കടന്നു കളഞ്ഞു. കടയുടമ പോലീസിനെ…
Read More