എസ് എസ് മൂവി പ്രൊഡക്ഷൻ സിന്റെ ബാനറിൽ ലോനപ്പൻ കുട്ടനട് നിർമിക്കുന്ന ആരണ്യം മാർച്ച് 14ന് തിയറ്ററുകളിലെത്തുന്നു. കഥയെഴുതി സംവിധാനം നിർവഹിച്ചിരിക്കുന്നത് എസ് പി ഉണ്ണികൃഷ്ണനാണ്. രണ്ടു തിയറ്റർ ആർട്ടിസ്റ്റുകളുടെ മികവുറ്റ അഭിനയ ചാരുതയിൽ വേറിട്ട് നിൽക്കുന്ന ചിത്രമാണ് ആരണ്യം. നാടകനടനായ പ്രമോദ് വെളിയനാടിന്റെ പ്രതിനായക വേഷവും, രാഘവൻ നായർ എന്ന ശക്തമായ കഥാപാത്രത്തെ ഉജ്വലമാക്കിയ ലോനപ്പൻ കുട്ടനാടിന്റെ മുഖ്യ വേഷവും. കൂടാതെ പ്രശസ്ത നടനായ എം.ജി. സോമന്റെ മകൻ സജി സോമൻ നായക കഥാപാത്രമായ വിഷ്ണുവിനെ അവതരിപ്പിക്കുന്നു. സജി സോമൻ, പ്രമോദ് വെളിയനാട്. ലോനപ്പൻ കുട്ടനാട്. ഡോ. ജോജി, ടോജോ ചിറ്റേറ്റുകളം, ദിവ്യ, സോണിയ മർഹാർ, ലൗലി, ആൻസി, ദാസ് മാരാരിക്കുളം, ജോൺ ഡാനിയൽ,രഞ്ജിത്ത് നമ്പൂതിരി, മൈത്രി, ജിനു, ബേബിഎടത്വാ, വർഷ, സത്യൻ, അശോക്, സാബു ഭഗവതി, സതീഷ് തുരുത്തി എന്നിവരാണ് അഭിനേതാക്കൾ. പ്രശസ്ത സംവിധായകനായ…
Read MoreDay: February 11, 2025
പിന്നെ ഒരിക്കലും എന്നെ തൊട്ടിട്ടില്ല; തെലുങ്ക് സൂപ്പര്‍താരത്തോട് പൊട്ടിത്തെറിച്ച് രാധിക
ഇന്ത്യന്‍ സിനിമയ്ക്കു പുറമെ അന്താരാഷ്ട്ര സിനിമയിലും സാന്നിധ്യം അറിയിച്ചിട്ടുള്ള നടിയാണ് രാധിക ആപ്തെ. സിനിമയിലെ വേരുകളൊന്നുമില്ലാതെയാണ് രാധിക ആപ്തെ കടന്നു വന്നത്. തിയറ്ററിലൂടെയായിരുന്നു അഭിനയത്തിന്റെ തുടക്കം. പിന്നീട് സിനിമയിലേക്ക് എത്തുകയായിരുന്നു. ഹിന്ദിയിലാണ് സജീവമെങ്കിലും തമിഴിലും തെലുങ്കിലും മലയാളത്തിലും രാധിക സാന്നിധ്യം അറിയിച്ചിട്ടുണ്ട്. തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പവും രാധിക അഭിനയിച്ചിട്ടുണ്ട്. ഓണ്‍ സ്ക്രീനിലെ പ്രകടനങ്ങള്‍ മാത്രമല്ല രാധികയെ ജനപ്രീയയാക്കുന്നത്. ജീവിതത്തിലെ നിലപാടുകളും കാഴ്ചപ്പാടുകളും രാധികയ്ക്ക് ആരാധകരെ നേടിക്കൊടുത്തിട്ടുണ്ട്. താര കുടുംബങ്ങളുടെ പാരമ്പര്യവും ഗോഡ്ഫാദര്‍മാരുടെ പിന്തുണയും അവകാശപ്പെടാനില്ലാത്തതു കൊണ്ട് തന്നെ കരിയറിന്റെ തുടക്കകാലത്ത് പല പ്രതിസന്ധികളും രാധികയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. തനിക്കെതിരെയുണ്ടായ അതിക്രമങ്ങള്‍ക്കെതിരെ മറയില്ലാതെ സംസാരിച്ചിട്ടുണ്ട് രാധിക ആപ്തെ. അത്തരത്തില്‍ ഒരിക്കല്‍ തെലുങ്കില്‍ നിന്നുതനിക്കുണ്ടായ അനുഭവം രാധിക പറഞ്ഞത് വാര്‍ത്തയായി മാറിയിരുന്നു. ഒരു സിനിമയുടെ സെറ്റില്‍ വച്ച് തന്നോട് ഒരു സൂപ്പര്‍ താരം അപമര്യാദയായി പെരുമാറിയെന്നായിരുന്നു രാധിക വെളിപ്പെടുത്തിയത്.അവര്‍…
Read Moreഞങ്ങൾക്കിടയിൽ തെറ്റിദ്ധാരണ ഉണ്ടായി; ആ സത്യം വെളിപ്പെടുത്തി എം.ജി. ശ്രീകുമാർ
മലയാളത്തിൽ വിദ്യാസാഗറിന് വേണ്ടി കൂടുതൽ ഗാനങ്ങൾ പാടിയിരിക്കുന്നത് സുജാതയാണ്. സുജാതയ്ക്ക് പാട്ടുകൾ പാടുമ്പോൾ കുറച്ച് ഭാവങ്ങൾ ഉണ്ടായിരുന്നു. ഒരുപക്ഷേ അതായിരിക്കാം വിദ്യാസാഗർ സുജാതയിൽ ഇഷ്ടപ്പെട്ടിട്ടുള്ളത്. ഞാൻ കൂടുതലായും ചിത്രച്ചേച്ചിയുമായിട്ടാണ് പാടിയിട്ടുള്ളത്. പക്ഷേ, വിദ്യാസാഗറിന്റെ പാട്ടുകൾ പാടിയത് സുജാതയോടൊപ്പമായിരുന്നു. മീശമാധവൻ സിനിമയിൽ പാടാൻ റെക്കോർഡിംഗിനായി വിദ്യാസാഗർ എന്നെ വിളിച്ചു. അതിന്റെ തലേദിവസം എനിക്ക് ചങ്ങനാശേരിയിലെ ഒരു അമ്പലത്തിൽ രാത്രി 12 മണി വരെ പരിപാടി ഉണ്ടായിരുന്നു. പിറ്റേന്ന് പത്ത് മണിയായപ്പോൾ ഞാൻ റെക്കോർഡിംഗിനായി സ്റ്റുഡിയോയിലെത്തി.അപ്പോഴേക്കു ശബ്ദത്തിൽ ചില മാറ്റങ്ങൾ വന്നിരുന്നു. എനിക്ക് ആ ഗാനം ശരിയായി പാടൻ കഴിഞ്ഞില്ല. ഞാൻ റെക്കോർഡിംഗ് അടുത്ത ദിവസത്തേക്ക് മാറ്റി വയ്ക്കുമോയെന്ന് വിദ്യാസാഗറിനോട് ചോദിച്ചു. പറ്റില്ലെന്ന് അദ്ദേഹം പറഞ്ഞു. ഞങ്ങൾക്കിടയിൽ തെറ്റിദ്ധാരണ ഉണ്ടായി. അതിനുശേഷം വിദ്യാസാഗർ ആ ഗാനം വിധു പ്രതാപിനെ കൊണ്ട് പാടിപ്പിച്ചു. അതിന് പരിഹാരമായി മീശമാധവനിലെ മറ്റൊരു ഗാനം വിദ്യാസാഗർ…
Read Moreരാജകുമാരിയെപ്പോലെ…ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് മാളവിക മേനോൻ. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ മാളവിക നിരന്തരം ഫോട്ടോഷൂട്ടുകൾ നടത്തി ഇൻസ്റ്റഗ്രാം വഴി പ്രേക്ഷകർക്കായി പങ്കുവയ്ക്കാറുണ്ട്. ഇടയ്ക്കൊക്കെ ഗ്ലാമർ വേഷത്തിലും എത്താറുള്ള താരം ഏറ്റവുമൊടുലിൽ എത്തിയതും കുറച്ച് ഗ്ലാമറസായാണ്. കിരീടമൊക്കെ ചൂടി ഒരു രാജകുമാരിയെപ്പോലെയാണ് ഇത്തവണ എത്തിയിരിക്കുന്നത്. ചിത്രങ്ങൾക്ക് ലൈക്കും കമന്റും നൽകി ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.
Read Moreതീരമേഖലയില്‍ ഒരു വറുതിയുമില്ല; കേന്ദ്രനിയമം കാരണം മത്സ്യത്തൊഴിലാളി ആനുകൂല്യങ്ങള്‍ നല്‍കാനായില്ലെന്ന് മന്ത്രി സജി ചെറിയാൻ
തിരുവനന്തപുരം: കേന്ദ്ര നിയമം കാരണം മത്സ്യത്തൊഴിലാളി ആനുകൂല്യങ്ങള്‍ നല്കാന് കഴിഞ്ഞില്ലെന്ന് മന്ത്രി സജി ചെറിയാൻ നിയമസഭയെ അറിയിച്ചു. കേന്ദ്ര സർക്കാർ നയമനുസരിച്ചുള്ള ബ്ലൂ എക്കോണമിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ എതിര്‍പ്പ് അറിയിച്ചിട്ടുണ്ടെന്നും ഇത്തരം പദ്ധതികള്‍ പാടില്ലെന്നാണ് ഇടതുപക്ഷത്തിന്റെ നയമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. കടലില്‍ വെച്ച് ഉണ്ടാകുന്ന മരണങ്ങളില്‍ ഇടപെടാന്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ തയ്യാറാകുന്നില്ല. എന്നാൽ, ഇത്തരം മരണങ്ങള്‍ക്ക് സംസ്ഥാനം 5 ലക്ഷം രൂപ നല്കിവരുന്നു. സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. തീരമേഖല സേഫ് ആണെന്നും അദ്ദേഹം പറഞ്ഞു. തീരമേഖലയില്‍ ഒരു വറുതിയുമില്ല. നിയമാനുസൃതമായ എല്ലാ സഹായങ്ങളും മത്സ്യഫെഡിന് നല്‍കുന്നുണ്ട്. മത്സ്യത്തൊഴിലാളികളില്‍ അനുബന്ധ തൊഴിലാളികളായവര്‍ക്ക് ആരോഗ്യ പരിരക്ഷയും മറ്റ് പരിരക്ഷകളും നല്‍കും. സമാശ്വാസ പദ്ധതി അവതാളത്തിലെന്ന വാദം ശരിയല്ലെന്നും മന്ത്രി സജി ചെറിയാൻ സഭയിൽ പറഞ്ഞു.
Read Moreസ്വകാര്യ സർവകലാശാല; ഇടതുശക്തികൾ എതിർത്തത് ഉമ്മൻ ചാണ്ടിക്ക് ക്രെഡിറ്റ് ലഭിക്കുമെന്ന ഭയത്താലെന്ന് ടി.പി. ശ്രീനിവാസൻ
തിരുവനന്തപുരം: 20 വർഷം മുൻപ് ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണ് സ്വകാര്യ സർവകലാശാലകൾ എന്ന ആശയം ആദ്യമായി മുന്നോട്ടുവച്ചതെന്നും ഇടതു ശക്തികൾ എതിർത്തത് അതിന്റെ ക്രെഡിറ്റ് ഉമ്മൻചാണ്ടിക്ക് ലഭിക്കുമോ എന്ന ഭയംകൊണ്ടാകാമെന്നും ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ മുൻ അംഗം ടി. പി ശ്രീനിവാസൻ. ഇത്രയും വർഷങ്ങൾ കഴിഞ്ഞതോടെ പല അവസരങ്ങളും നഷ്ടപ്പെട്ടു. വിദ്യാഭ്യാസ മേഖലയെ മെച്ചപ്പെടുത്താൻ മറ്റ് മാർഗം ഇല്ലെന്ന് ഇപ്പോൾ ഇടത് ശക്തികൾക്ക് ഇന്ന് മനസിലായെന്നും ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ ടി.പി.ശ്രീനിവാസൻ പറഞ്ഞു.
Read Moreകടല്‍മണല്‍ ഖനനം അനുവദിക്കില്ല; മത്സ്യത്തൊഴിലാളികൾക്കായി കെപിസിസി കാല്നടപ്രക്ഷോഭയാത്ര നടത്തുമെന്ന് കെ. സുധാകരന്
തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മത്സ്യത്തൊഴിലാളികള്‍ക്കെതിരെ നടത്തുന്ന ദ്രോഹ നടപടികള്‍ക്കെതിരെയും മത്സ്യത്തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും മത്സ്യത്തൊഴിലാളി കോണ്‍ഗ്രസിനെ ഉള്‍പ്പെടുത്തി കെപിസിസി കാല്‍നട പ്രക്ഷോഭയാത്ര നടത്തുമെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. ബ്ലു സാമ്പത്തിക നയത്തിന്റെ പേരുപറഞ്ഞ് കടല്‍ മണല്‍ ഖനനത്തിന് കേന്ദ്ര സര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനം മത്സ്യമേഖലയുടെ മരണമണിയാണ്. മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാര്‍ഗം ഇല്ലാതാക്കുന്നതും കടലിന്റെ ആവാസവ്യവസ്ഥ തകര്‍ക്കുന്നതുമായ കടല്‍ മണല്‍ ഖനനത്തിന് ഒരു സ്ഥാപനങ്ങളെയും കേരളത്തില്‍ കാലുകുത്താന്‍ അനുവദിക്കില്ല. സംസ്ഥാന സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികളെ വഞ്ചിക്കുകയാണ്. തീരദേശമേഖലയ്ക്ക് പ്രത്യേക പാക്കേജിന് 6000 കോടി പ്രഖ്യാപിച്ചിട്ട് ഒന്നര വര്‍ഷമായി.നാളിതുവരെ ഒരു രൂപപോലും ചെലവാക്കിയില്ല. പുതിയ ബജറ്റിലും നിരാശമാത്രമാണ്. കടല്‍ക്ഷോഭ മേഖലയില്‍ ശാസ്ത്രീയമായ കടല്‍ഭിത്തി നിര്‍മ്മാണം നടക്കുന്നില്ല. മത്സ്യബന്ധനത്തിനുള്ള സബ്സിഡി മണ്ണെണ്ണ ആവശ്യത്തിന് വിതരണം ചെയ്യുന്നില്ല. മത്സ്യത്തൊഴിലാളികള്‍ക്ക് അര്‍ഹമായ പട്ടയം വിതരണം ചെയ്യുന്നില്ലെന്നും കെ.സുധാകരന് പറഞ്ഞു.
Read Moreസ്വകാര്യ സർവകലാശാലകൾ ആവശ്യം; വന്നില്ലെങ്കിൽ കേരളം പിന്നോട്ടുപോകുമെന്നു മന്ത്രി ആർ. ബിന്ദു
തിരുവനന്തപുരം: സ്വകാര്യ സർവകലാശാല ബില്ലുമായി മുന്നോട്ടുപോകുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു. മിക്ക സംസ്ഥാനങ്ങളിലും സ്വകാര്യ സർവകലാശാലകൾ വന്നു. ഇനിയും സ്വകാര്യ സർവകലാശാല വന്നില്ലെങ്കിൽ കേരളം പിന്നോട്ടുപോകുമെന്നും മന്ത്രി വ്യക്തമാക്കി. സ്വകാര്യ സർവകലാശാല വന്നാലും സാമൂഹിക നിയന്ത്രണം ഉറപ്പാക്കും.കാലത്തിന് അനുസരിച്ച് മാറാതെ പറ്റില്ല. അല്ലെങ്കിൽ ഒരു ജനത എന്ന നിലയിൽ ഇന്നത്തെ മത്സരാധിഷ്ഠിത ലോകത്ത് നാം ഒറ്റപ്പെട്ടുപോകും. മൂർത്ത സാഹചര്യങ്ങൾക്കനുസരിച്ച് തീരുമാനമെടുക്കുക എന്നത് മാർക്സിയൻ രീതിയാണ്. മൂർത്ത സാഹചര്യങ്ങൾക്കനുസരിച്ച് മൂർത്തമായ തീരുമാനങ്ങൾ കൊക്കൊള്ളുകയെന്നത് നമ്മുടെ ബാധ്യതയാണെന്നും മന്ത്രി പറഞ്ഞു. ഇനിയും സ്വകാര്യ സർവകലാശാലകൾക്ക് അയിത്തം കൽപിക്കേണ്ടതില്ല. എസ്എഫ്ഐക്ക് യാഥാർത്ഥ്യം ബോധ്യപ്പെട്ടിട്ടുണ്ടെന്നും ലോകത്ത് ഇന്ന് നടക്കുന്ന മാറ്റത്തിന് അനുസരിച്ച് മുന്നോട്ട് പോയാലെ പറ്റുകയുള്ളുവെന്നും മന്ത്രി പറഞ്ഞു. വൈകി വന്ന വിവേകമാണോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് കാലത്തിന് അനുസരിച്ച് മാറിയാലേ പറ്റുകയുള്ളുവെന്ന് മന്ത്രി പറഞ്ഞു. അതേസമയം സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അനുമതി…
Read Moreഡോ. വന്ദന ദാസ് കൊലപാതകക്കേസ്: സാക്ഷി വിസ്താരം നാളെ മുതല്‍; പ്രോസിക്യൂഷൻ സാക്ഷിപ്പട്ടികയിൽ 34 ഡോക്ടർമാർ
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജനായിരുന്ന ഡോ. വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിലെ സാക്ഷി വിസ്താരം നാളെ ആരംഭിക്കും. കൊല്ലം അഡീഷണല്‍ സെഷന്‍സ് ജഡ്ജി പി.എന്‍. വിനോദ് മുമ്പാകെയാണ് വിസ്താരം. കേരളത്തില്‍ നടന്ന കൊലപാതകക്കേസുകളില്‍ ഏറ്റവും അധികം ഡോക്ടമാര്‍ പ്രോസിക്യൂഷന് സാക്ഷികളാകുന്നെന്ന പ്രത്യേകതയും ഈ കേസിനുണ്ട്. 34 ഡോക്ടർമാരെയാണ് പ്രോസിക്യൂഷന് സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മാര്‍ച്ച് അഞ്ചുവരെയുള്ള ഒന്നാം ഘട്ട വിചാരണയില്‍ കേസിലെ ആദ്യ 50 സാക്ഷികളെയാണ് വിസ്തരിക്കുക. കൂടാതെ നഴ്സുമാര്‍, ആംബുലന്‍സ് ഡ്രൈവര്‍മാര്‍, ഹോസ്പിറ്റല്‍ സെക്യൂരിറ്റി ജീവനക്കാര്‍ തുടങ്ങി ആരോഗ്യ രംഗത്തു നിന്നുമുള്ള വിവിധ സാക്ഷികളെയും വിസ്തരിക്കും. കേസിലെ ഒന്നാം സാക്ഷിയും സംഭവസമയത്ത് ഡോ.വന്ദനയോടൊപ്പം ജോലി നോക്കിയിരുന്നയാളുമായ ഡോ. മുഹമ്മദ് ഷിബിനെയായിരിക്കും ആദ്യ ദിവസം വിസ്തരിക്കുക. മുമ്പ് കോടതിയില്‍ കേസ് വിചാരണയ്ക്കായി തീയതി നിശ്ചയിച്ച സമയത്താണ് പ്രതി ജാമ്യാപേക്ഷയുമായി സുപ്രീം കോടതിയെ സമീപിച്ചത്. തുടര്‍ന്ന് സുപ്രീം…
Read Moreഐ സി യു പീഡനക്കേസ്; ഡോക്ടർമാരെ കൂട്ടുപ്രതികൾ ആക്കണമെന്ന് അതിജീവിത; മുഖ്യമന്ത്രിക്കു നേരിട്ടു പരാതി നല്‍കും
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസിയു പീഡനക്കേസില്‍ ഡോ. കെ.വി. പ്രീത ഉള്‍പ്പടെയുള്ളവരെ പ്രതിചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് അതിജീവിത. ഇക്കാര്യം ആവശ്യപ്പെട്ട് ഉത്തരമേഖല ഐജിക്ക് അതിജീവിത പരാതി നല്കി. മുഖ്യമന്ത്രിയെ നേരില്‍ കണ്ടും പരാതിനല്‍കുമെന്നും അതിജീവിത പറഞ്ഞു. ഡോ. കെ.വി. പ്രീത, മുന്‍ പ്രിന്‍സിപ്പല്‍ ഡോ. ഗോപി, നഴ്സിംഗ് സൂപ്രണ്ട് ഫാത്തിമ ബാനു എന്നിവരെ കൂട്ടു പ്രതികളാക്കണമെന്നാണ് അതിജീവിതയുടെ പരാതി. മനുഷ്യാവകാശ കമ്മീഷന് ഡിവൈഎസ്പി. നടത്തിയ അന്വേഷണത്തില്‍ അതിജീവിതയുടെ വൈദ്യപരിശോധന നടത്തിയതില്‍ ഡോ. കെ.വി. പ്രീതയ്ക്കും ആശുപത്രി അധികൃതര്‍ക്കും വീഴ്ച ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. മെഡിക്കോ ലീഗല്‍ കേസുകളില്‍ പരിചയസമ്പന്നരായ ഡോക്ടര്‍ വേണമെന്നിരിക്കെ കെ.വി. പ്രീതയെ നിയോഗിച്ചതില്‍ വീഴ്ച ഉണ്ടായെന്നും അതിജീവിതയുടെ മൊഴിരേഖപ്പെടുത്തിയതില് അപാകത ഉണ്ടെന്നുമായിരുന്നു കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് കുറ്റക്കാര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് അതിജീവിത ഉത്തരമേഖല ഐജി രാജ്പാല് മീണയ്ക്ക് പരാതി നല്‍കിയത്.
Read More