ബംഗളൂരു: കർണാടകയിൽ വീട്ടിലെ ജോലിക്കാരിയുമായി ബന്ധമുണ്ടെന്ന സംശയത്തെത്തുടർന്ന് ഭർത്താവിന്റെ കാൽ തല്ലിയൊടിക്കാൻ അഞ്ചുലക്ഷം രൂപയ്ക്ക് ക്വട്ടേഷൻ നൽകി മധ്യവയസ്ക. ക്വട്ടേഷൻ ഏറ്റെടുത്ത മൂന്നംഗസംഘം മധ്യവയസ്കനെ നന്നായിത്തന്നെ കൈകാര്യവും ചെയ്തു. കലബുറഗിയിലെ ഗാസിപുരിലാണു സംഭവം. ഗാസിപുർ അട്ടാർ കോമ്പൗണ്ട് സ്വദേശി വെങ്കടേഷ് മാലി പാട്ടീലാണ് ആക്രമണത്തിനിരയായത്. മർദനത്തിൽ രണ്ടുകാലിനും ഒരു കൈയ്ക്കും പരിക്കേറ്റ പാട്ടീൽ ചികിത്സയിലാണ്.പാട്ടീലിന്റെ പരാതിയെത്തുടർന്ന്, ഭാര്യ ഉമാദേവി, ആക്രമണം നടത്തിയ ആരിഫ്, മനോഹർ, സുനിൽ എന്നിവരെ ബ്രഹ്മപുര പോലീസ് പിടികൂടി. ഉമാദേവിയുടെ നിർദേശപ്രകാരം ഗുണ്ടകൾ വെങ്കടേഷിനെ ആക്രമിക്കുകയായിരുന്നെന്നു പോലീസ് പറഞ്ഞു. വർഷങ്ങളായി ദന്പതിമാർ തമ്മിൽ പ്രശ്നങ്ങൾ നിലനിൽക്കുന്നതായും പോലീസ് പറഞ്ഞു.
Read MoreDay: February 11, 2025
ട്രെയിനിൽ യുവതിക്കുനേരേ ലൈംഗികാതിക്രമം; തൂത്തുക്കുടി-ഓഖ വിവേക് എക്സ്പ്രസിലാണു സംഭവം
ചെന്നൈ: തമിഴ്നാട്ടിൽ ട്രെയിനിൽ യുവതിക്കുനേരേ ലൈംഗികാതിക്രമം നടത്തിയ പ്രതി അറസ്റ്റിൽ. മദ്യലഹരിയിൽ 26കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച വിരുദുനഗർ സ്വദേശി സതീഷ്കുമാർ ആണ് പിടിയിലായത്. തൂത്തുക്കുടി-ഓഖ വിവേക് എക്സ്പ്രസിലാണു സംഭവം. ഈറോഡ് ജില്ലയിലെ ഓൾഡ് കരൂർ സ്വദേശിനിക്കുനേരേയാണ് സതീഷ് ലൈംഗികാതിക്രമം നടത്തിയത്. തൂത്തുക്കുടിയിലെ സ്വകാര്യ പരീക്ഷാ കോച്ചിംഗ് സെന്ററിൽ പഠിക്കുകയായിരുന്ന യുവതി അച്ഛനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതറിഞ്ഞ് രാത്രി വൈകിയുള്ള ട്രെയിനിൽ ഈറോഡിലേക്കു പോകുകയായിരുന്നു. ട്രെയിൻ തൂത്തുക്കുടി വിട്ടതും സതീഷ് യുവതിയുടെ തൊട്ടടുത്തായി വന്നിരുന്നു. പുലർച്ചെ മൂന്നോടെ ഇയാൾ യുവതിക്കുനേരേ ലൈംഗികാതിക്രമത്തിന് മുതിരുകയായിരുന്നു. ഭയന്ന യുവതി അടുത്ത സ്റ്റേഷനിലെത്തിയപ്പോൾ പ്ലാറ്റ്ഫോമിലിറങ്ങി റെയിൽവേ ഹെൽപ്പ് ലൈൻ നമ്പറിൽ വിളിച്ച് വിവരമറിയിച്ചു. തുടർന്ന് ട്രെയിൻ ദിണ്ടിഗലിൽ എത്തിയപ്പോൾ റെയിൽവേ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. പെയിന്റ് കടയിലെ ചുമട്ടുതൊഴിലാളിയാണ് ഇയാൾ.
Read Moreയുവതികളെ ഭീഷിപ്പെടുത്തി പണം തട്ടിയ ബിജെപി യുവനേതാവ് അറസ്റ്റിൽ; ഫോണിൽ യുവതികളുടെ സ്വകാര്യദൃശ്യങ്ങൾ
ചെന്നൈ: സ്വകാര്യദൃശ്യങ്ങൾ പുറത്തുവിടുമെന്നു ഭീഷണിപ്പെടുത്തി ഒട്ടേറെ യുവതികളിൽനിന്നു പണം തട്ടിയ കേസിൽ ബിജെപിയുടെ യുവനേതാവ് തമിഴ്നാട്ടിൽ അറസ്റ്റിൽ. ചെങ്കൽപ്പേട്ട് നോർത്ത് ജില്ലാ യുവജന വിഭാഗം സെക്രട്ടറി തമിഴരശനെ (24)യാണ് താംബരം പോലീസ് അറസ്റ്റുചെയ്തത്. ഇയാളുടെ ലാപ്ടോപ്, ഫോൺ എന്നിവയിൽ പത്തിലേറെ യുവതികളുടെ സ്വകാര്യ ദൃശ്യങ്ങൾ ഉണ്ടായിരുന്നെന്നും ഇവ പുറത്തുവിടുമെന്നു ഭീഷണിപ്പെടുത്തിയാണു സ്ത്രീകളിൽനിന്നു ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്തതെന്നും പോലീസ് പറഞ്ഞു. ആന്ധ്ര സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. ഭീഷണിപ്പെടുത്തിയശേഷം തന്റെ പക്കൽനിന്ന് അഞ്ചു ലക്ഷം രൂപ തട്ടിയെടുത്തെന്നു പരാതിക്കാരി പറയുന്നു. യുവതികളിൽനിന്നു തട്ടിയെടുത്ത പണവും സ്വർണാഭരണങ്ങളും ഉപയോഗിച്ച് സഹോദരിയുടെ വിവാഹം നടത്തിയെന്നും ആഡംബര കാർ വാങ്ങിയെന്നും ഇയാൾ സമ്മതിച്ചിട്ടുണ്ട്. തമിഴരശനെ കോടതി 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Read Moreമഹാരാഷ്ട്രയിൽ ഗില്ലൻ ബാരി പടരുന്നു ; 192 പേർക്കു രോഗബാധ; 7 മരണം; 21 പേർ വെന്റിലേറ്ററിൽ
പുനെ: മഹാരാഷ്ട്രയിൽ ഗില്ലൻ ബാരി അണുബാധ (ജിബിഎസ്) സംശയിക്കുന്ന 192 പേരെ കണ്ടെത്തിയെന്നും ഇതിൽ 167പേർക്കു രോഗബാധ സ്ഥിരീകരിച്ചതായും ആരോഗ്യവകുപ്പ് പറഞ്ഞു. ഇതുവരെ ഏഴുപേർ മരിച്ചു. ആറു മരണങ്ങൾ സംശയാസ്പദമായി തുടരുകയാണെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. നിലവിൽ 48 രോഗികൾ തീവ്രപരിചരണ വിഭാഗത്തിലാണ്. 21 പേർ വെന്റിലേറ്ററിലുണ്ട്. ചികിത്സയ്ക്കു ശേഷം 91 പേരെ ഡിസ്ചാർജ് ചെയ്തു. നാഡീ വ്യവസ്ഥയെ തകർക്കുന്ന അപൂർവരോഗമാണു ഗില്ലൻ ബാരി. രോഗകാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. പുനെ മുനിസിപ്പൽ കോർപറേഷനിൽ (പിഎംസി) 39, പിഎംസി പ്രദേശത്ത് പുതുതായി ചേർത്ത ഗ്രാമങ്ങളിൽ 91, പിംപ്രി ചിഞ്ച്വാഡ് മുനിസിപ്പൽ കോർപ്പറേഷനിൽ (പിസിഎംസി) 29, പുനെ റൂറലിൽ 25, മറ്റു ജില്ലകളിൽ 8 എന്നിങ്ങനെയാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. വിവിധ പ്രദേശങ്ങളിൽ കേസുകൾ വ്യാപിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും പ്രതിരോധപ്രവർത്തനങ്ങൾ ശക്തമാക്കിയെന്നും സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു.
Read Moreജെസിബിക്കു മുന്നിൽ എന്തു കാട്ടാന..? കാട്ടാന-ജെസിബി ഏറ്റുമുട്ടൽ വൈറൽ
കോൽക്കത്ത: കാട്ടാനയും ജെസിബിയും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി. വടക്കൻ ബംഗാളിലെ ജൽപായ്ഗുരിയിലാണു സംഭവം. ഗ്രാമത്തിലിറങ്ങിയ കാട്ടാനയെ തുരത്താൻ കൊണ്ടുവന്നതായിരുന്നു ജെസിബി. ഗ്രാമീണർ ജെസിബിയുടെ സഹായത്തോടെ കാട്ടാനയെ തുരത്തി വയലിലെത്തിച്ചു. അവിടെവച്ച് പ്രകോപിതനായ കൊന്പനാന ജെസിബിയെ ആക്രമിക്കുകയായിരുന്നു. ആന മസ്തകംകൊണ്ട് ജെസിബിയെ കുത്തുന്നതു ദൃശ്യങ്ങളിൽ കാണാം. കുത്തേറ്റ് ജെസിബി തറയിൽനിന്ന് ഉയർന്നുപൊങ്ങുന്നു. എന്നാൽ, ജെസിബിയിൽ ഇടിച്ചതിനെത്തുടർന്നു പരിക്കുപറ്റിയ കാട്ടാന പിന്നീടു പിന്തിരിഞ്ഞു. ഇതോടെ കൂട്ടമായെത്തിയ ഗ്രാമീണർ ജെസിബിയിൽ പിന്തുടർന്ന് ആനയെ ആക്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. സംഭവത്തിൽ ആളപായമോ, പരിക്കോ ഉണ്ടായതായി റിപ്പോർട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read Moreകാഞ്ഞിരപ്പള്ളി കുന്നുംഭാഗം സ്പോര്‍ട്സ് സ്കൂളിന് 27.70 കോടിയുടെ സാങ്കേതിക അനുമതി
കാഞ്ഞിരപ്പള്ളി: കുന്നുംഭാഗം സ്പോര്‍ട്സ് സ്കൂള്‍ നിര്‍മാണത്തിനുള്ള 27.7 കോടിയുടെ സാങ്കേതിക അനുമതി ലഭിച്ചതായി ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് അറിയിച്ചു. കിഫ്ബി മുഖേനയാണ് പദ്ധതിയുടെ നിര്‍മാണം നടത്തുന്നത്. ഈ മാസംതന്നെ ടെൻഡര്‍ വിളിക്കുന്നതിനുള്ള നടപടികളാണ് നടക്കുന്നത്. സ്പോര്‍ട്സ് സ്വിമ്മിംഗ് പൂള്, ക്രിക്കറ്റ് നെറ്റ് പ്രാക്ടീസ്, വോളിബോള്‍ കോര്‍ട്ട്, 200 മീറ്റര്‍ സിന്തറ്റിക് ട്രാക്ക്, സെവന്‍സ് ഫുട്ബോള്‍ സിന്തറ്റിക് ടര്‍ഫ്, സ്പോര്‍ട്സ് സ്കൂളിലെ കുട്ടികള്‍ക്കും കോച്ചുമാര്‍ക്കുമുള്ള ഹോസ്റ്റലുകള്‍, മള്‍ട്ടിപര്‍പ്പസ് ഇന്‍ഡോര്‍ കോര്‍ട്ട്, കോംപാറ്റ് സ്പോര്‍ട്സ് ബില്‍ഡിംഗ്, ഭിന്നശേഷി സൗഹൃദ സ്പോര്‍ട്സ് സൗകര്യങ്ങള്‍ എന്നിവ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കിഫ്ബിയുടെ സ്പോര്‍ട്സ് പ്രവൃത്തികള്‍ക്കായുള്ള സ്പെഷല്‍ ഏജന്‍സിയായ സ്പോര്‍ട്സ് കേരള ഫൗണ്ടേഷനാണ് നിര്‍മാണ ചുമതല. പ്രസ്തുത സ്ഥലത്തുള്ള പഴയ സ്കൂള്‍ കെട്ടിടങ്ങള്‍ പൊളിക്കുകയും മരങ്ങള്‍ മുറിച്ചുമാറ്റുന്നതും പൂര്‍ത്തിയാക്കി. നിലവിലുണ്ടായിരുന്ന പഴയ സ്കൂള്‍ കെട്ടിടത്തിനു പകരമായി എംഎല്‍എ ഫണ്ടില്‍ നിന്ന് 3.70 കോടി…
Read Moreനെല്ലറയുടെ നാട്ടിൽ എള്ളുകൃഷി നൂറുമേനി വിളയിച്ച് ചരിത്രം കുറിച്ച് തൊഴിലുറപ്പു തൊഴിലാളികൾ
വിവിധയിനം കൃഷികൾക്കു പരീക്ഷണ ഭൂമിയായ കുട്ടനാട്ടിൽ എള്ളുകൃഷിയിൽ നൂറുമേനി വിളയിച്ച് വിജയചരിത്രം കുറിക്കുകയാണ് തൊഴിലുറപ്പു തൊഴിലാളികൾ. നെല്ലറയുടെ നാട്ടിൽ നൂറുമേനി വിളയുന്ന നെല്ലിനു പിന്നാലെയാണ് നൂറുമേനിയിൽ എള്ളും വിളവെടുപ്പു നടത്തിയത്. വീയപുരം പഞ്ചായത്ത് രണ്ടാം വാർഡിലെ നാല്പതോളം തൊഴിലാളികളാണ് എള്ളു കൃഷിക്കു നേതൃത്വം നൽകിയത്. സ്വകാര്യവ്യക്തിയുടെ 50 സെന്റ് പുരയിടത്തിൽ നവംബർ പകുതിയോടെയാണ് ഒന്നേകാൽ കിലോ എള്ള് വിത്ത് വിതച്ചത്. വിളവെടുപ്പിന് വീയപുരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ. ഷാനവാസ് നേതൃത്വം നൽകി . വിളവെടുത്ത എള്ളുചെടികളുടെ ചുവട് മുറിച്ച് എള്ള് വെയിലിൽ ഉണക്കിയെടുക്കുന്ന പ്രവൃത്തികളിൽ ഏർപ്പെട്ടിരിക്കയാണ് തൊഴിലാളികൾ. മൂന്നുദിവസം വെയിലിൽ ഉണക്കി ചെടിയിൽനിന്ന് എള്ള് വേർപ്പെടുത്തി തുടർ നടപടികൾ സ്വീകരിക്കും. വിളവെടുപ്പ് വേളയിൽ തന്നെ ആവശ്യക്കാർ എള്ളിനായി തൊഴിലാളികളെ സമീപിച്ചിട്ടുണ്ട്. വിൽപ്പനയ്ക്ക് സജ്ജമാകുന്നതോടെ ആവശ്യക്കാർക്ക് വിതരണം ചെയ്യും. എള്ളു കൃഷിക്ക് പിന്നാലെ വിപണനാടിസ്ഥാ നത്തിൽ ചീരകൃഷി…
Read Moreകരാർ പുതുക്കുന്നു, റൊണാള്‍ഡോ സൗദിയില്‍ തുടര്‍ന്നേക്കും
റിയാദ്: ഫുട്ബോൾ ഇതിഹാസമായ പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി ക്ലബ് അല്‍ നസ്റില്‍ തുടര്‍ന്നേക്കും. ഒരുവര്‍ഷത്തേക്ക് കരാര്‍ പുതുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2023 ജനുവരിയിലാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ട് സൗദി പ്രോ ലീഗ് ക്ലബ് അല്‍ നസ്റിലെത്തിയത്. 1,749 കോടി രൂപയാണ് വാര്‍ഷിക പ്രതിഫലം. ജൂണില്‍ റൊണാള്‍ഡോയുടെ കരാര്‍ പൂര്‍ത്തിയാവും. ഒരുവര്‍ഷത്തേക്ക് കരാര്‍ പുതുക്കാമെന്ന ഉപാധിയിലൂടെ റൊണാള്‍ഡോയെ നിലനിര്‍ത്താമെന്ന പ്രതീക്ഷയിലാണ് അല്‍ നസ്ര്. കഴിഞ്ഞയാഴ്ച നാല്പത് വയസ് പൂര്‍ത്തിയായെങ്കിലും യുവതാരങ്ങളെ വെല്ലുന്നമികവോടെയാണ് റൊണാള്‍ഡോ ഇപ്പോഴും പന്തുതട്ടുന്നത്.
Read Moreഹമാസിന് ട്രംപിന്റെ അന്ത്യശാസനം; “ബന്ദികളെയെല്ലാം 15നകം വിട്ടില്ലെങ്കിൽ ഗാസയിൽ വീണ്ടും നരകം സൃഷ്ടിക്കും’
വാഷിംഗ്ടൺ: ബന്ദികളെ വിട്ടയയ്ക്കുന്നത് നിർത്തിവയ്ക്കുമെന്നു ഹമാസ് പ്രഖ്യാപിച്ചതിനു പിന്നാലെ അന്ത്യശാസനവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. 15നുള്ളിൽ ഗാസയിൽനിന്ന് മുഴുവൻ ഇസ്രയേലി ബന്ദികളെയും മോചിപ്പിക്കാത്തപക്ഷം വീണ്ടും ആക്രമണം തുടങ്ങുമെന്നും ഇസ്രയേൽ-ഹമാസ് വെടിനിർത്തൽ റദ്ദാക്കാന്‍ ആഹ്വാനം ചെയ്യുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ജനുവരി 19ന് പ്രാബല്യത്തിൽ വന്ന ആറാഴ്ചത്തെ വെടിനിർത്തൽ കരാറിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി ബന്ദികളെ ഇനി കൈമാറില്ലെന്നു ഹമാസ് ഭീഷണിപ്പെടുത്തിയിരുന്നു. ഹമാസിന്റെ നീക്കത്തെ ഭയാനകം എന്നാണു ട്രംപ് വിശേഷിപ്പിച്ചത്. ‘ശേഷിക്കുന്ന എല്ലാ ബന്ദികളെയും ഹമാസ് മോചിപ്പിക്കണം, നമുക്ക് അവരെയെല്ലാം തിരികെ വേണം. ഞാൻ എന്റെ കാര്യമാണ് പറയുന്നത്. ശനിയാഴ്ച രാത്രി 12 മണിക്ക് അവർ ഇവിടെ ഇല്ലെങ്കിൽ, ഗാസയിൽ വീണ്ടും നരകം സൃഷ്ടിക്കും.’ – ഇതായിരുന്നു ട്രംപിന്റെ വാക്കുകൾ. വെടിനിർത്തലിനുശേഷം യുഎസ് സേനയുടെ സാധ്യത തള്ളിക്കളയുന്നുണ്ടോ എന്ന ചോദ്യത്തിന് എന്ത് സംഭവിക്കുമെന്ന് നമുക്ക് കാണാമെന്നും താൻ എന്താണ്…
Read Moreമോദി എഐ ഉച്ചകോടിയിൽ, നാളെ യുഎസിലേക്ക്
പാരിസ്: രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഫ്രാൻസിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോകനേതാക്കളുടെയും രാജ്യാന്തര ടെക് സിഇഒമാരുടെയും സമ്മേളനമായ എഐ ഉച്ചകോടിയിൽ പങ്കെടുത്തു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോയ്ക്കൊപ്പം ഉച്ചകോടിയിൽ മോദി അധ്യക്ഷത വഹിച്ചു.ഉച്ചകോടിക്ക് മുന്നോടിയായുള്ള അത്താഴത്തിൽ പങ്കെടുത്ത നരേന്ദ്രമോദി പിന്നീടു ഇമ്മാനുവൽ മക്രോയുമായി കൂടിക്കാഴ്ച നടത്തി. “എന്റെ സുഹൃത്ത് പ്രസിഡന്റ് മാക്രോണിനെ പാരീസിൽ കണ്ടുമുട്ടിയതിൽ സന്തോഷം’ എന്ന് പ്രധാനമന്ത്രി എക്സിൽ പറഞ്ഞു. നാളെയും മറ്റന്നാളും അമേരിക്കയിൽ മോദി സന്ദർശനം നടത്തും. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ചയുമുണ്ട്.
Read More