എഡിൻബറോ (സ്കോട്ട്ലൻഡ്): ഏകദേശം 200 വർഷം മുമ്പ് സൂര്യനെ നീലനിറത്തിൽ കണ്ടതിന്റെ നിഗൂഢരഹസ്യം കണ്ടെത്തിയിരിക്കുകയാണു ശാസ്ത്രജ്ഞർ. പ്രൊസീഡിംഗ്സ് ഓഫ് നാഷണൽ അക്കാഡമി ഓഫ് സയൻസസ് (പിഎൻഎഎസ്) ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണു ദീർഘകാലമായി ഉത്തരംകിട്ടാത്ത പ്രതിഭാസത്തിന്റെ രഹസ്യം പുറത്തുവിട്ടത്. 1831ൽ സംഭവിച്ച വൻ അഗ്നിപർവത സ്ഫോടനമാണു സൂര്യന്റെ നിറം നീലയാകാൻ കാരണമെന്നു പഠനം പറയുന്നു. സ്ഫോടനത്തിനുശേഷം അന്തരീക്ഷത്തിലേക്കു വൻതോതിൽ സൾഫർ ഡയോക്സൈഡ് എത്താൻ കാരണമായി. ഇത് ആഗോളശൈത്യത്തിനു കാരണമാവുകയും ആ വർഷം ഭൂമിയിൽ വിചിത്രമായ കാലാവസ്ഥാ സാഹചര്യങ്ങൾ ഉടലെടുക്കുകയും ചെയ്തു. ഇതു സൂര്യന്റെ നിറം മാറി കാണാൻ കാരണമായെന്നാണു ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ. റഷ്യയും ജപ്പാനും തമ്മിലുള്ള തർക്കപ്രദേശമായ സിമുഷിർ എന്ന ദ്വീപിലെ സവാരിറ്റ്സ്കി അഗ്നിപർവതമാണ് അന്നു പൊട്ടിത്തെറിച്ചത്. സ്ഫോടനം നടന്ന ദ്വീപ് ജനവാസമേഖലയിൽനിന്നു വിദൂരത്തായതിനാൽ നേരിട്ടു നിരീക്ഷിച്ചതിന്റെ രേഖകളൊന്നുമില്ലായിരുന്നു. എന്നാൽ, അഗ്നിപർവതത്തിൽനിന്നുള്ള സാന്പിളുകൾ ലാബിൽ വിശകലനം ചെയ്തപ്പോൾ 1831ലെ…
Read MoreDay: February 11, 2025
അവൻ അറിഞ്ഞില്ല കാല് മുറിഞ്ഞത് പട്ടിയുടെ നഖം കൊണ്ടാണെന്ന്; പേവിഷബാധയേറ്റ് മരിച്ച നാലാം ക്ലാസ് വിദ്യാർഥി കൃഷ്ണയുടെ മരണം നാടിന്റെ വേദനയാകുന്നു
ചാരുംമൂട്(ആലപ്പുഴ): പേവിഷ ബാധയേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന നാലാം ക്ലാസ് വിദ്യാർഥി മരിച്ചു. ചാരുംമൂട് പേരൂർക്കാരാണ്മ സബിതാ നിവാസിൽ ബിനിൽ – ഷീജ ദമ്പതികളുടെ മകൻ സാവൻ ബി. കൃഷ്ണ (9)യാണ് മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കുട്ടി ഇന്നലെ വൈകുന്നേരമാണ് മരിച്ചത്. പറയംകുളത്തെ സ്വകാര്യ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയായിരുന്നു. മൂന്നു മാസം മുമ്പ് സൈക്കിളിൽ വരുമ്പോൾ വിദ്യാർഥിയെ തെരുവുനായ ആക്രമിക്കാൻ ശ്രമിച്ചിരുന്നു. ഈ സമയം കുട്ടി വീഴുകയും നായ ഓടിപ്പോവുകയും ചെയ്തു. കുട്ടിക്ക് നായ കടിച്ചതിന്റെ യാതൊരു പാടുകളുമില്ലായിരുന്നു. സംഭവം വീട്ടുകാരോടു പറഞ്ഞിരുന്നില്ല. ഒരാഴ്ച മുമ്പ് കുട്ടിക്ക് പനിയും വിറയലുമുണ്ടായതോടെ അടൂരുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. നായ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ അതിന്റെ നഖമോ മറ്റോ ശരീരത്ത് കൊണ്ടതാകാമെന്നാണ് നിഗമനം.
Read Moreഇത് ബാലപീഡനമാണ്… ഒന്നാം ക്ലാസ് പ്രവേശനപരീക്ഷ നടത്തിയാൽ കർശന നടപടിയെന്ന് വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ഒന്നാം ക്ലാസ് പ്രവേശനത്തിന് കുട്ടികൾക്കായി പരീക്ഷയും അഭിമുഖവും നടത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നു പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഇത്തരത്തിൽ പ്രവേശന പരീക്ഷ നടത്തുന്നത് ബാലപീഡനമാണ്. ഒന്നാം ക്ലാസ് പ്രവേശനത്തിന് വിദ്യാർഥികളെയോ രക്ഷകർത്താക്കളേയോ അഭിമുഖം നടത്താൻ പാടില്ലെന്നും ഇത്തരം സംഭവമുണ്ടായാൽ കർശന നടപടി എടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. വിവിധ പേരിലുള്ള ഫീസുകളും അധ്യാപകരുടെ ജന്മദിനം പോലുള്ള ദിവസങ്ങളിലും ചില വിദ്യാലയങ്ങളിൽ സമ്മാനങ്ങൾ നൽകുന്നതും ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ അവകാശ നിയമത്തിലെ വ്യവസ്ഥ പ്രകാരം കേന്ദ്ര സർക്കാർ ഒന്നാം ക്ലാസിൽ വിദ്യാർഥി പ്രവേശനത്തിനായി ആറു വയസാണ് നിശ്ചയിച്ചിട്ടുള്ളത്. എന്നാൽ സംസ്ഥാന സർക്കാർ ഒന്നാം ക്ലാസിൽ കുട്ടികൾക്ക് പ്രവേശനത്തിനായി അഞ്ചു വയസാണ് നിശ്ചയിച്ചിരിക്കുന്നത്. ഇത് പരിശോധിച്ച് സംസ്ഥാനം ഏത് മാർഗം സ്വീകരിക്കണമെന്ന് ഉടൻ തീരുമാനമെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Read Moreഅനന്തുവിനു ഹരം ആഡംബരജീവിതം; ഡിസംബറിലെ ആറു വിമാനയാത്രയ്ക്ക് ചെലവ് ലക്ഷങ്ങൾ; താമസം ആഡംബര ഹോട്ടലിൽ; കൈകാര്യം ചെയ്തിരുന്നത് 21 അക്കൗണ്ടുകൾ
കൊച്ചി: പാതിവില തട്ടിപ്പുകേസിലെ പ്രതി അനന്തു കൃഷ്ണന് തട്ടിപ്പിലൂടെ സമാഹരിച്ച പണത്തില്‍ നല്ലൊരു പങ്കും ഉപയോഗിച്ചത് ആഡംബര ജീവിതത്തിന്. ഇയാളുടെ ബാങ്ക് അക്കൗണ്ട് രേഖകളിൽനിന്നാണ് ഇതു വ്യക്തമാകുന്നത്. തട്ടിപ്പിലൂടെ സമാഹരിച്ച പണം അനന്തുവിന്റെ തട്ടിക്കൂട്ട് കമ്പനിയായ സോഷ്യല്‍ ബീ വെഞ്ചേഴ്സിന്റെ അക്കൗണ്ടിലേക്കു മാറ്റിയശേഷമാണ് ഇയാള്‍ ആഡംബര ജീവിതത്തിനായി ഉപയോഗിച്ചത്. വിമാനയാത്രയ്ക്കും പഞ്ചനക്ഷത്ര ഹോട്ടലുകളിലെ താമസത്തിനുമായി കഴിഞ്ഞ ഡിസംബര്‍ മാസത്തില്‍ മാത്രം അനന്തു ചെലവിട്ടത് ഏഴു ലക്ഷത്തിലേറെ രൂപയാണ്.എറണാകുളം പനമ്പിള്ളി നഗറിലുളള കോട്ടക് മഹീന്ദ്ര ബാങ്കില്‍ അനന്തു കൃഷ്ണന് നേരിട്ടു കൈകാര്യം ചെയ്തിരുന്ന അക്കൗണ്ടിന്റെ ഡിസംബറിലെ മാത്രം കണക്കുകൾ ഞെട്ടിക്കുന്നത്. ഡിസംബര്‍ ഒന്നിനും 31 നും ഇടയില്‍ അനന്തു വിമാനയാത്രയ്ക്കായി മാത്രം ചെലവാക്കിയത് 3,38,137 രൂപയാണ്. ഡല്‍ഹി- കൊച്ചി റൂട്ടിലായിരുന്നു യാത്രകൾ. ആറു തവണയാണ് ഡല്‍ഹിക്കും കൊച്ചിക്കുമിടയില്‍ അനന്തു പറന്നത്. മറ്റാരെങ്കിലും ഡല്‍ഹിയിലേക്കുള്ള യാത്രകളില്‍ അനന്തുവിന് ഒപ്പമുണ്ടായിരുന്നോ എന്ന…
Read Moreവീട്ടിൽ നിരന്തരം വരുന്ന അമ്മയുടെ ആൺസുഹൃത്ത്; അച്ഛനും മകനും വിലക്കിയിട്ടും വീട്ടിലെത്തിയിരുന്ന ദിനേശനെ വൈദ്യുതിക്കെണിയൊരുക്കി കൊലപ്പെടുത്തി മകൻ
ആലപ്പുഴ: ആളൊഴിഞ്ഞ പറമ്പിൽ അന്‍പതുകാരനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്നു തെളിഞ്ഞു. ആലപ്പുഴ പുന്നപ്ര സ്വദേശി ദിനേശ് (60) ആണു കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ വനിതാ സുഹൃത്തിന്റെ മകൻ കിരണി (28) നെ പോലീസ് അറസ്റ്റ് ചെയ്തു. ദിനേശിനെ കിരൺ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയതാണെന്ന് പോലീസ് പറഞ്ഞു. വൈദ്യുതാഘാതമേൽക്കാൻ വീട്ടിൽ കെണിയൊരുക്കിയായിരുന്നു കൊലപാതകം. കൊലപാതകം അറിഞ്ഞിട്ടും മൂടിവച്ചതിന് കിരണിന്റെ അച്ഛന് കൈതവളപ്പ് കുഞ്ഞുമോനെയും അമ്മ അശ്വമ്മയെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ശനിയാഴ്ച രാവിലെയാണ് ദിനേശന്റെ മൃതദേഹം പാടത്തു കണ്ടെത്തിയത്. കുടുംബവുമായി പിണങ്ങി കഴിയുന്ന ദിനേശന് ലോഡ്ജിലാണ് താമസിച്ചിരുന്നത്. ദിനേശന് ഇടയ്ക്ക് കിരണിന്റെ വീട്ടിലെത്തുമായിരുന്നു. കിരണിന്റെ അമ്മയുമായി സൗഹൃദമുണ്ടായിരുന്ന ദിനേശന്, വെള്ളിയാഴ്ച രാത്രി വീട്ടിലെത്തിയപ്പോള്‍ ഷോക്കടിപ്പിച്ചു കൊലപ്പെടുത്തുകയും മൃതദേഹം പാടത്ത് ഉപേക്ഷിക്കുകയുമായിരുന്നുവെന്നാണ് പോലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയത്. കിരണ്‍ ദിനേശനെ പലതവണ താക്കീത് ചെയ്തിരുന്നു. ഇതു വകവയ്ക്കാതെ ദിനേശന് വീണ്ടും ബന്ധം തുടര്‍ന്നതാണ്…
Read Moreജീവന്റെ തുടിപ്പ് ഒടുവിൽ ശരീരത്തിൽ നിന്നും വിട്ടകന്നു… മോർച്ചറിയിലേക്ക് മാറ്റുന്നതിനിടെ ജീവന്റെ തുടിപ്പ് കണ്ടെത്തിയ പവിത്രൻ ഒടുവിൽ യാത്രയായി
കണ്ണൂർ: മോർച്ചറിയിലേക്ക് മാറ്റുന്നതിനിടെ ജീവന്റെ തുടിപ്പ് കണ്ടെത്തിയ പവിത്രൻ അന്തരിച്ചു. ചികിത്സയ്ക്ക് ശേഷം പവിത്രൻ ജനുവരി 24ന് ആശുപത്രി വിട്ടിരുന്നു. വീട്ടിൽ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്. ശ്വാസകോശ രോഗത്തെ തുടർന്ന് മംഗലാപുരത്തെ ഹെഗ്ഡെ ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു പവിത്രൻ. വെന്റിലേറ്റർ മാറ്റിയാൽ അധികനാൾ ആയുസില്ലെന്നും ഡോക്ടർമാർ ബന്ധുക്കളെ അറിയിച്ചിരുന്നു. വെന്റിലേറ്ററിൽ നിന്നും മാറ്റി നാട്ടിലേക്ക് പുറപ്പെടുന്ന വഴിമധ്യേ പവിത്രന്റെ ശ്വാസം നിലച്ചതായി കണ്ടതോടെ മരിച്ച വിവരം നാട്ടിലെ ബന്ധുക്കളെ അറിയിച്ചു. മോർച്ചറിയിലേക്ക് കൊണ്ടു പോകും വഴിയാണ് ജീവന്റെ തുടിപ്പ് കണ്ടെത്തിയത്. 11 ദിവസത്തെ ചികിത്സക്ക് ശേഷം ആരോഗ്യം മെച്ചപ്പെട്ട് ആശുപത്രി വിട്ടിരുന്നു. അതിനിടയിലാണ് മരണം സംഭവിച്ചത്.
Read More