പൊരിച്ച കോഴിക്കാലിനായി റസ്റ്ററന്റിൽ രണ്ടു യുവതികൾ തമ്മിൽ തല്ലുണ്ടാക്കിയത് സോഷ്യൽ മീഡിയയിൽ വൈറലായി. കൊളംബിയയിൽ മോണ്ടേറിയയിലെ ഒരു പ്രാദേശിക റസ്റ്ററന്റിലാണു സംഭവം നടന്നത്. കോളംബിയ ഓസ്ക്യൂറ എന്ന എക്സ് ഹാന്റിലില്നിന്നു പങ്കുവയ്ക്കപ്പെട്ട വീഡിയോയിൽ യുവതികളുടെ സംഘട്ടനം വ്യക്തമായി കാണാം. ഒരു യുവതിയുടെ കൈയിലിരുന്ന ചിക്കൻ കാല് മറ്റൊരു യുവതി തട്ടിയെടുത്തെന്നു പറഞ്ഞായിരുന്നു അടി. തന്റെ കാമുകന് സമ്മാനിച്ചതാണ് ആ കോഴിക്കാലെന്നു പറഞ്ഞ് ഒരു യുവതി, മറ്റൊരു യുവതിയെ അടിക്കുകയായിരുന്നു. പരസ്പരം മുടി പിടിച്ചു വലിച്ചും വയറ്റില്‍ ചവിട്ടിയുമുള്ള തമ്മിൽതല്ലിനിടെ ഇരുവരും നിലത്തു വീണു. എന്നാൽ, വീണിട്ടും പോര് നിർത്തിയില്ല. ഇവരുടെ തല്ല് കണ്ടിട്ടും ഭക്ഷണം ആസ്വദിച്ചു കഴിക്കുന്നതു തുടർന്ന ഒരാളുടെ ടേബിൾ യുവതികൾ ചവിട്ടിത്തെറിപ്പിക്കുന്നതും വീഡിയോയിലുണ്ട്. സംഭവസമയത്തു കടയിലുണ്ടായിരുന്ന ഒരാൾപോലും യുവതികളെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചില്ല. പകരം അടി വീഡിയോ പകര്‍ത്താനായിരുന്നു അവരുടെയെല്ലാം ശ്രമം. “തങ്ങളുടെ കോഴിക്കാലുകൾ സ്വാദിഷ്ടമാണ്,…
Read MoreDay: February 12, 2025
ഏഷ്യന്‍ വിസ്മയമായ ഇടുക്കി ജലവൈദ്യുത പദ്ധതിക്ക് ഇന്ന് 49 വയസ്
ഇടുക്കി: മനുഷ്യനിര്‍മിത വിസ്മയമായ ഇടുക്കി ജലവൈദ്യുത പദ്ധതിക്ക് ഇന്ന് 49 വയസ്. ഏഷ്യയിലെ ആദ്യത്തെ ആര്‍ച്ച് ഡാം ഉയരത്തില്‍ ഇന്ത്യയിലെ രണ്ടാമത്തേതും ലോകത്ത് 36-ാമത്തേതുമാണ്. സംസ്ഥാനത്തെ ഏറ്റവും നീളം കൂടിയായ നദിയായ പെരിയാറ്റിലാണ് ഇടുക്കി അണക്കെട്ട് നിര്‍മിച്ചിരിക്കുന്നത്. 1961ലാണ് പദ്ധതിയുടെ രൂപകല്പന തയാറാക്കിയത്. 1966ല്‍ കൊളംബോ പദ്ധതി പ്രകാരം ഇടുക്കി പദ്ധതിക്ക് കാനഡ നിര്‍മാണസഹായം വാഗ്ദാനം ചെയ്തു. 1967ല്‍ ഇത് സംബന്ധിച്ചുള്ള കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പുവച്ചു. പദ്ധതി വിഭാവനം ചെയ്തപ്പോള്‍ സി. അച്യുതമേനോനായിരുന്നു മുഖ്യമന്ത്രി. 1969 ഏപ്രില്‍ 30ന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഇ.എം.എസ്. നമ്പൂതിരിപ്പാട് നിര്‍മാണോദ്ഘാടനം നടത്തി. ഏഴുവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കി 1976 ഫെബ്രുവരി 12ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പദ്ധതി നാടിന് സമര്‍പ്പിച്ചു. ഇടുക്കി, ചെറുതോണി, കുളമാവ് അണക്കെട്ടുകളടങ്ങുന്ന ഒന്നാംഘട്ടം 110 കോടി ചെലവഴിച്ചാണ് പൂര്‍ത്തിയാക്കിയത്. 839 മീറ്റര്‍ ഉയരമുള്ള കുറവന്‍ മലയേയും 925 മീറ്റര്‍…
Read More‘പാർലെ- ജി’ക്ക് പകരം ‘മിയ-ജി’: ബിസ്കറ്റ് കവറിലെ സുന്ദരിക്കുട്ടിക്കു പകരം നീലച്ചിത്രനായിക മിയ ഖലീഫ; വീഡിയോ കാണാം
മുംബൈ: പാർലെ-ജി ബിസ്കറ്റ് കവറിലെ സുന്ദരിക്കുട്ടിക്കു പകരം നീലച്ചിത്രനായിക മിയ ഖലീഫയെ വരച്ചുചേർക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമായി. വർഷങ്ങളായി ബിസ്കറ്റിന്റെ കവറിലുള്ള, ജനപ്രീതിയാർജിച്ച പാർലെ- ജി പെൺകുട്ടിയെ നീലച്ചിത്രനായികയായി രൂപമാറ്റം വരുത്തിയത് ചിത്രകാരൻ ലക്ഷ്മി നാരായൺ സാഹു ആണ്. ദൃശ്യങ്ങളിൽ ഐക്കണിക് പാർലെ-ജി പെൺകുട്ടിയെ വരകളിലൂടെ, വർണങ്ങളിലൂടെ രൂപമാറ്റം വരുത്തുന്നതു വ്യക്തമായി കാണാം. മിയ ഖലീഫയുടെ ചിത്രത്തിൽ ചുവന്ന പൊട്ടു തൊടുന്നതും വരച്ചുതീർത്തതിനുശേഷം ബിസ്ക്കറ്റിന് ‘പാർലെ-ജി’ എന്നതിനു പകരം “മിയ-ജി’ എന്നു പുനർനാമകരണം ചെയ്യുന്നതും വീഡിയോയിലുണ്ട്. ചിത്രം തരംഗമായി മാറിയെങ്കിലും ചിത്രകാരനെതിരേ വൻ വിമർശനവും ഉയർന്നിട്ടുണ്ട്. പാർലെ-ജി പെൺകുട്ടിക്കു നീതി വേണമെന്നാണു ചിലരുടെ പ്രതികരണം.
Read Moreപത്തുവയസുകാരിയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ചു; ബഹളം വച്ച കുട്ടിയുടെ വായപൊത്തിപ്പിടിച്ചായിരുന്നു ക്രൂരത; പതിനഞ്ചുകാരനും സുഹൃത്തും പോലീസ് പിടിയിൽ
അടൂർ: അഞ്ചാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയി ബലാൽസംഗം ചെയ്ത കേസിൽ രണ്ടുപേരെ അടൂർ പോലീസ് പിടികൂടി. ഇതിലൊരാൾ പതിനഞ്ചുകാരനാണ്. കേസിൽ കുറ്റാരോപിതനായ എറണാകുളം പെരുമ്പാവൂർ വടയമ്പാടി പത്താം മൈൽ കക്കാട്ടിൽ വീട്ടിൽ സുധീഷ് രമേശ് (19) റിമാൻഡിലായി. ഇയാൾ കാക്കനാട് ഇൻഫോപാർക്കിൽ ആംബുലൻസ് ഡ്രൈവറാണ്. ചേന്നംപുത്തൂർ കോളനിക്ക് സമീപം വച്ചായിരുന്നു സംഭവം. ഞായറാഴ്ച വൈകുന്നേരം ആറോടെ ഇയാൾ കുട്ടിയെ വീടിനു സമീപത്തുനിന്നും കടത്തിക്കൊണ്ടുപോയി തൊട്ടടുത്തുള്ള ആൾപ്പാർപ്പില്ലാത്ത വീട്ടിലെ മുറിൽ വച്ച് പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് കൗമാരക്കാരനും ലൈംഗികപീഡനത്തിന് വിധേയയാക്കി. നിലവിളിച്ചു ബഹളമുണ്ടാക്കിയപ്പോൾ കുട്ടിയുടെ വായ പൊത്തിപ്പിടിച്ച് കൗമാരക്കാരൻ പീഡിപ്പിച്ചു. സംഭവം ഉടനടി അറിഞ്ഞ വീട്ടുകാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് മാതാവിന്റെ സാന്നിധ്യത്തിൽ അടൂർ പോലീസ് സ്റ്റേഷനിലെ എഎസ്ഐ മഞ്ജുമോൾ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പോലീസ് ഇൻസ്പെക്ടർ ശ്യാം മുരളി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.…
Read Moreഅശ്ലീല പരാമർശം: യുട്യൂബർക്കെതിരേ പാർലമെന്ററി സമിതി നോട്ടീസ് അയയ്ക്കും; എപ്പിസോഡ് യുട്യൂബിൽനിന്ന് നീക്കം ചെയ്തു
ന്യൂഡൽഹി: യുട്യൂബ് വിനോദപരിപാടിയായ ‘ഇന്ത്യാസ് ഗോട്ട് ലാറ്റെന്റിൽ’ അശ്ലീല പരാമർശം നടത്തിയതിന് പ്രമുഖ സമൂഹമാധ്യമ ഇൻഫ്ലുവൻസർ “ബീർ ബൈസപ്സ്’ എന്ന രണ്‍വീർ അല്ലബാഡിയയ്ക്കു വാർത്താവിനിമയ മന്ത്രാലയത്തിന്റെ പാർലമെന്ററി സമിതി നോട്ടീസ് അയയ്ക്കും. അശ്ലീല പരാമർശത്തിൽ വിശദീകരണം തേടിയാണ് സമിതി രണ്‍വീറിനെ വിളിച്ചുവരുത്തുന്നത്. യുട്യൂബ് എപ്പിസോഡിൽ മാതാപിതാക്കളുടെ ലൈംഗികവേഴ്ചയുമായി ബന്ധപ്പെട്ട വിവാദ പരാമർശം നടത്തിയതിന് രണ്വീറിനെതിരേയും ഇന്ത്യാസ് ഗോട്ട് ലാറ്റെന്റ് പരിപാടി സംപ്രേഷണം ചെയ്യുന്ന യുട്യൂബ് ചാനൽ ഉടമസ്ഥനായ സമയ് റെയ്നയ്ക്കെതിരേയും ആസാം പോലീസ് കേസെടുത്തതിനു പിന്നാലെയാണ് പാർലമെന്ററി സമിതിയും നോട്ടീസ് അയയ്ക്കാൻ തീരുമാനമെടുത്തിരിക്കുന്നത്. തമാശരൂപേണയുള്ള ഉള്ളടക്കത്തിന്റെ പേരിൽ വിദ്വേഷ പരാമർശം നടത്തുന്നതിനോട് യോജിക്കാൻ കഴിയില്ലെന്ന് കഴിഞ്ഞദിവസം പാർലമെന്ററി സമിതി അംഗമായ പ്രിയങ്ക ചതുർവേദി സമൂഹമാധ്യമമായ എക്സിൽ കുറിച്ചിരുന്നു. രണ്‍വീറിന് ലക്ഷക്കണക്കിന് സബ്സ്ക്രൈബേഴ്സുണ്ട്. പ്രധാനമന്ത്രി അദ്ദേഹത്തിന് അവാർഡ് നൽകിയിട്ടുമുണ്ട്. എന്നാൽ ഒരു വേദി ലഭിക്കുകയാണെങ്കിൽ എന്തും വിളിച്ചുപറയാമെന്നു കരുതരുത്.…
Read Moreഭർത്താവിനായി ‘വാലന്റൈന്‍ എഡിഷന് സ്പെഷ്യല്‍ പറാത്ത’ ഉണ്ടാക്കി ഭാര്യ; വൈറലായി വീഡിയോ
പ്രണയ ദിനത്തിൽ സമ്മാനങ്ങൾ കൈമാറാനായി വളരെ കൊതിയോടെയും ആകാംക്ഷയോടെയും കാത്തിരിക്കുകയാണ് പ്രണയിനികൾ. ഇപ്പോഴിതാ പ്രണയ ദിനത്തിനു മുന്നോടിയായി തന്റെ ഭർത്താവിന് ഭാര്യ കൊടുത്ത സമ്മാനമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സമ്മാനം കണ്ടാണ് എല്ലാവരും ഞെട്ടിയത്. എല്ലാവരും വിചാരിക്കുന്ന പോലെ പാവയോ മിഠായിയോ ഒന്നുമല്ല യുവതിയുടെ സമ്മാനം. ‘വാലന്റൈന്‍ എഡിഷന് സ്പെഷ്യല്‍ പറാത്ത’ ആണ് ഭർത്താവിനായി ഭാര്യ കൊടുത്തത്. സാധാരണ നമ്മൾ വീട്ടിൽ ഉണ്ടാക്കുന്ന പറാത്ത അല്ല ഇത്. ഒരെണ്ണം ചുമന്ന നിറത്തിലും ക്രീം നിറത്തിലുമുള്ള പറാത്തയാണ് ഇത്. പറാത്തകൾക്ക് നടുവിലായി ഒരു കുഞ്ഞ് ഹൃദയവും യുവതി ഉണ്ടാക്കി വച്ചു. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. നിരവധി ആളുകളാണ് വീഡിയോയ്ക്ക് കമന്റ് ചെയ്തത്. യഥാര്‍ഥ പ്രണയമുണ്ടെങ്കില്‍ വില കൂടിയ സമ്മാനങ്ങളൊന്നും ആവശ്യമില്ല എന്ന് തെളിയിക്കുന്നതാണ് ഈ വീഡിയോ എന്നാണ് പലരും കമന്റ് ചെയ്തത്. …
Read Moreനിഷ്ക്രിയനായ എംഎൽഎയാണ് കുട്ടനാടിന്റെ പ്രധാന ശാപമെന്ന് ഡിസിസി പ്രസിഡന്റ് ബി. ബാബു പ്രസാദ്
മങ്കൊമ്പ്: ബജറ്റിൽ പണം അനുവദിച്ചിട്ട് ഒരു പതിറ്റാണ്ടു കാലമാകാറായിട്ടും കാവാലം പാലത്തിന് ധനകാര്യ അനുമതി പോലും നേടിത്തരാൻ കഴിയാത്ത നിഷ്ക്രിയനായ എംഎൽഎയാണ് കുട്ടനാടിന്റെ പ്രധാന ശാപമെന്ന് ഡിസിസി പ്രസിഡന്റ് ബി. ബാബുപ്രസാദ് ആരോപിച്ചു. ഉപതെരഞ്ഞെടുപ്പു നടക്കുന്ന കാവാലം പഞ്ചായത്ത് മൂന്നാം വാർഡിലെ ഐക്യജനാധിപത്യമുന്നണി സ്ഥാനാർഥി എ.പി. നടേശന്റെ തെരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുട്ടനാടിന് പുതുതായി യാതൊന്നും തന്നെ ബജറ്റിൽ അനുവദിക്കാതെ സർക്കാരിന്റെ അവഗണന തുടരുകയാണ്. നെല്ലുവില വർധിപ്പിക്കാനോ നെല്ലുസംഭരണം കാര്യക്ഷമമാക്കാനോ എംഎൽഎയ്ക്കു കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.ഇലക്ഷൻ കമ്മിറ്റി ചെയർമാൻ പ്രഫ. എം.ജി. രാജഗോപാലൻ അധ്യക്ഷത വഹിച്ച യോഗത്തിൽ കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ജേക്കബ് ഏബ്രഹാം മുഖ്യപ്രഭാഷണം നടത്തി. കേരള കോൺഗ്രസ് (ജേക്കബ്) ജില്ലാ പ്രസിഡന്റ് തങ്കച്ചൻ വാഴച്ചിറ, കെ.പി. സുരേഷ്, സജി ജോസഫ്, കെ. ഗോപകുമാർ, സി.വി. രാജീവ്, ജോസഫ് ചേക്കോടൻ, റോഫിൻ…
Read Moreഅൽവാസികൾ തമ്മിലുള്ള തർക്കം: പ്രശ്നത്തിൽ തടസം പിടിക്കാനെത്തിയ അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ചു; ഒരാൾ പിടിയിൽ
മാന്നാർ: അയൽവാസികൾ തമ്മിലുണ്ടായ തർക്കത്തിൽ തടസം പിടിക്കാനെത്തിയ ഒരാൾക്ക് വെട്ടേറ്റു. ചെന്നിത്തല കിഴക്കേ വഴി ലക്ഷംവീട് നഗറിന് സമീപമാണ് സംഭവം. പണിക്കന്റയ്യത്ത് സജുവും അയൽവാസി ജ്യോതിഷും തമ്മിലുള്ള തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. സജുവിന്റെ വീട്ടിലെത്തിയ ജ്യോതിഷും സജുവും തമ്മിൽ തർക്കമുണ്ടായപ്പോൾ അയൽവാസികളായ ബന്ധുക്കൾ ഇടപെടുകയും തടസം പിടിക്കാൻ എത്തിയ കിഴക്കേവഴി കല്ലംപറമ്പിൽ അനിലി(42)ന് വെട്ടേൽക്കുകയുമായിരുന്നു. പുറത്തു വെട്ടേറ്റ അനിൽ വണ്ടാനം മെഡിക്കൽ കോളജിൽ തീവ്രപരിചരണ ചികിത്സയിലാണ്. സംഭ വവുമായി ബന്ധപ്പെട്ട് പ്രതികളിലൊരാളായ പണിക്കന്റയ്യത്ത് മണിക്കുട്ടൻ (57 ) മാന്നാർ പോലീസിന്റെ പിടിയിലായി. പ്രതിപ്പട്ടികയിലുള്ള ആറു പേരെ ഇനിയും പിടികിട്ടാനുണ്ടെന്ന് പോലീസ് പറഞ്ഞു. ഇതിനായുള്ള അന്വേഷണം തുടരുകയാണ്. മാന്നാർ പോലീസ് എസ്എച്ച്ഒ എം.സി.അഭിലാഷ്, എസ്ഐ സി.എസ്.അഭിരാം, സീനിയർ സിപിഒമാരായ സാജിദ്, മനേഷ്, സിപിഒ ഹരിപ്രസാദ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ റിമാൻഡ് ചെയ്തു.
Read Moreഡോ. ബിബിന്‍ പി. മാത്യു ഇനി അയണ്മാന്
കോട്ടയം: കോട്ടയത്തുനിന്ന് ആദ്യമായി അയണ്മാന് പദവി നേടി ഡോ. ബിബിന്‍ പി. മാത്യു. വേള്‍ഡ് ട്രയാത്തലണ്‍ ഫെഡറേഷന് സംഘടിപ്പിക്കുന്ന ദീര്‍ഘദൂര ട്രയാത്തലണ്‍ റേസുകളുടെ പരമ്പര നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കുന്നവര്‍ക്കാണ് അയണ്മാന് പദവി ലഭിക്കുന്നത്. ഇതു ലോകത്തിലെ ഏറ്റവും ബുദ്ധിമുട്ടുള്ള കായിക ഇനങ്ങളില്‍ ഒന്നായാണ് കണക്കാക്കപ്പെടുന്നത്. കഴിഞ്ഞ എട്ടിനു ഒമാനിലെ മസ്കറ്റില്‍ അയണ്മാന് 70.3 ട്രയാത്തലണ്‍ ചാന്പ്യന്ഷിപ്പില് 1.9 കിലോമീറ്റര്‍ കടലില്‍ നീന്തൽ, 90 കിലോമീറ്റര്‍ സൈക്ലിംഗ്, 21.1 കിലോമീറ്റര്‍ ഓട്ടം എന്നിവ 8.30 മണിക്കൂറിനുള്ളില്‍ പൂര്‍ത്തിയാക്കുന്നവര്‍ക്കാണ് അയണ്മാന് പദവി ലഭിക്കുന്നത്. ഈ ലക്ഷ്യങ്ങള്‍ 6.41 മണിക്കൂറില്‍ പൂര്‍ത്തിയാക്കിയാണു ഡോ. ബിബിന്‍ അയണ്മാന് മെഡല്‍ സ്വന്തമാക്കിയത്. ഐഎംഎ ഹെല്‍ത്ത് കമ്മിറ്റി മുന്‍ സംസ്ഥാന ചെയര്മാന്, ഐഎംഎ കോട്ടയം ജില്ലാ പ്രസിഡന്റ്, ചെയര്മാന് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന ഡോ. ബിബിന്‍ മാസങ്ങള്‍ക്കു മുമ്പാണ് അയണ്മാന് മത്സരങ്ങള്‍ക്കായി സ്വയം തയാറെടുപ്പ് തുടങ്ങിയത്.…
Read Moreവേനൽച്ചൂട്: ജോലിസമയത്തിൽ പുനഃക്രമീകരണം
തിരുവനന്തപുരം: സംസ്ഥാനത്ത് പകൽ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലിസമയം മേയ് 10 വരെ പുനഃക്രമീകരിച്ചു. സൂര്യാഘാത സാധ്യത കണക്കിലെടുത്താണു തീരുമാനം. രാവിലെ ഏഴു മുതൽ വൈകുന്നേരം ഏഴു വരെയുള്ള സമയത്തിൽ എട്ട് മണിക്കൂറായി ജോലിസമയം നിജപ്പെടുത്തി. പകൽ സമയം ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികൾക്കും ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം 3 വരെ വിശ്രമവേളയായിരിക്കും. ഷിഫ്റ്റ് വ്യവസ്ഥയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കു ഷിഫ്റ്റുകൾ ഉച്ചയ്ക്ക് 12ന് അവസാനിക്കുന്ന തരത്തിലും വൈകുന്നേരം മൂന്നിന് ആരംഭിക്കുന്ന തരത്തിലും പുനഃക്രമീകരിക്കണമെന്ന് ലേബർ കമ്മീഷണർ സഫ്ന നസറുദ്ദീൻ അറിയിച്ചു. ജില്ലാ ലേബർ ഓഫീസർ, ഡെപ്യൂട്ടി ലേബർ ഓഫീസർ, അസി ലേബർ ഓഫീസർ എന്നിവരുടെ മേൽനോട്ടത്തിൽ പ്രത്യേക ടീമുകൾ രൂപവത്കരിച്ച് ദൈനംദിന പരിശോധന നടത്തും. സമുദ്രനിരപ്പിൽനിന്ന് 3,000 അടിയിൽ കൂടുതൽ ഉയരമുള്ള സൂര്യാഘാതത്തിനു സാധ്യതയില്ലാത്ത മേഖലകളെ ഈ…
Read More