പ്രണയ ദിനത്തിൽ സമ്മാനങ്ങൾ കൈമാറാനായി വളരെ കൊതിയോടെയും ആകാംക്ഷയോടെയും കാത്തിരിക്കുകയാണ് പ്രണയിനികൾ. ഇപ്പോഴിതാ പ്രണയ ദിനത്തിനു മുന്നോടിയായി തന്റെ ഭർത്താവിന് ഭാര്യ കൊടുത്ത സമ്മാനമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സമ്മാനം കണ്ടാണ് എല്ലാവരും ഞെട്ടിയത്. എല്ലാവരും വിചാരിക്കുന്ന പോലെ പാവയോ മിഠായിയോ ഒന്നുമല്ല യുവതിയുടെ സമ്മാനം. ‘വാലന്റൈന്‍ എഡിഷന് സ്പെഷ്യല്‍ പറാത്ത’ ആണ് ഭർത്താവിനായി ഭാര്യ കൊടുത്തത്. സാധാരണ നമ്മൾ വീട്ടിൽ ഉണ്ടാക്കുന്ന പറാത്ത അല്ല ഇത്. ഒരെണ്ണം ചുമന്ന നിറത്തിലും ക്രീം നിറത്തിലുമുള്ള പറാത്തയാണ് ഇത്. പറാത്തകൾക്ക് നടുവിലായി ഒരു കുഞ്ഞ് ഹൃദയവും യുവതി ഉണ്ടാക്കി വച്ചു. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. നിരവധി ആളുകളാണ് വീഡിയോയ്ക്ക് കമന്റ് ചെയ്തത്. യഥാര്‍ഥ പ്രണയമുണ്ടെങ്കില്‍ വില കൂടിയ സമ്മാനങ്ങളൊന്നും ആവശ്യമില്ല എന്ന് തെളിയിക്കുന്നതാണ് ഈ വീഡിയോ എന്നാണ് പലരും കമന്റ് ചെയ്തത്. …
Read MoreDay: February 12, 2025
നിഷ്ക്രിയനായ എംഎൽഎയാണ് കുട്ടനാടിന്റെ പ്രധാന ശാപമെന്ന് ഡിസിസി പ്രസിഡന്റ് ബി. ബാബു പ്രസാദ്
മങ്കൊമ്പ്: ബജറ്റിൽ പണം അനുവദിച്ചിട്ട് ഒരു പതിറ്റാണ്ടു കാലമാകാറായിട്ടും കാവാലം പാലത്തിന് ധനകാര്യ അനുമതി പോലും നേടിത്തരാൻ കഴിയാത്ത നിഷ്ക്രിയനായ എംഎൽഎയാണ് കുട്ടനാടിന്റെ പ്രധാന ശാപമെന്ന് ഡിസിസി പ്രസിഡന്റ് ബി. ബാബുപ്രസാദ് ആരോപിച്ചു. ഉപതെരഞ്ഞെടുപ്പു നടക്കുന്ന കാവാലം പഞ്ചായത്ത് മൂന്നാം വാർഡിലെ ഐക്യജനാധിപത്യമുന്നണി സ്ഥാനാർഥി എ.പി. നടേശന്റെ തെരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുട്ടനാടിന് പുതുതായി യാതൊന്നും തന്നെ ബജറ്റിൽ അനുവദിക്കാതെ സർക്കാരിന്റെ അവഗണന തുടരുകയാണ്. നെല്ലുവില വർധിപ്പിക്കാനോ നെല്ലുസംഭരണം കാര്യക്ഷമമാക്കാനോ എംഎൽഎയ്ക്കു കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.ഇലക്ഷൻ കമ്മിറ്റി ചെയർമാൻ പ്രഫ. എം.ജി. രാജഗോപാലൻ അധ്യക്ഷത വഹിച്ച യോഗത്തിൽ കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ജേക്കബ് ഏബ്രഹാം മുഖ്യപ്രഭാഷണം നടത്തി. കേരള കോൺഗ്രസ് (ജേക്കബ്) ജില്ലാ പ്രസിഡന്റ് തങ്കച്ചൻ വാഴച്ചിറ, കെ.പി. സുരേഷ്, സജി ജോസഫ്, കെ. ഗോപകുമാർ, സി.വി. രാജീവ്, ജോസഫ് ചേക്കോടൻ, റോഫിൻ…
Read Moreഅൽവാസികൾ തമ്മിലുള്ള തർക്കം: പ്രശ്നത്തിൽ തടസം പിടിക്കാനെത്തിയ അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ചു; ഒരാൾ പിടിയിൽ
മാന്നാർ: അയൽവാസികൾ തമ്മിലുണ്ടായ തർക്കത്തിൽ തടസം പിടിക്കാനെത്തിയ ഒരാൾക്ക് വെട്ടേറ്റു. ചെന്നിത്തല കിഴക്കേ വഴി ലക്ഷംവീട് നഗറിന് സമീപമാണ് സംഭവം. പണിക്കന്റയ്യത്ത് സജുവും അയൽവാസി ജ്യോതിഷും തമ്മിലുള്ള തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. സജുവിന്റെ വീട്ടിലെത്തിയ ജ്യോതിഷും സജുവും തമ്മിൽ തർക്കമുണ്ടായപ്പോൾ അയൽവാസികളായ ബന്ധുക്കൾ ഇടപെടുകയും തടസം പിടിക്കാൻ എത്തിയ കിഴക്കേവഴി കല്ലംപറമ്പിൽ അനിലി(42)ന് വെട്ടേൽക്കുകയുമായിരുന്നു. പുറത്തു വെട്ടേറ്റ അനിൽ വണ്ടാനം മെഡിക്കൽ കോളജിൽ തീവ്രപരിചരണ ചികിത്സയിലാണ്. സംഭ വവുമായി ബന്ധപ്പെട്ട് പ്രതികളിലൊരാളായ പണിക്കന്റയ്യത്ത് മണിക്കുട്ടൻ (57 ) മാന്നാർ പോലീസിന്റെ പിടിയിലായി. പ്രതിപ്പട്ടികയിലുള്ള ആറു പേരെ ഇനിയും പിടികിട്ടാനുണ്ടെന്ന് പോലീസ് പറഞ്ഞു. ഇതിനായുള്ള അന്വേഷണം തുടരുകയാണ്. മാന്നാർ പോലീസ് എസ്എച്ച്ഒ എം.സി.അഭിലാഷ്, എസ്ഐ സി.എസ്.അഭിരാം, സീനിയർ സിപിഒമാരായ സാജിദ്, മനേഷ്, സിപിഒ ഹരിപ്രസാദ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ റിമാൻഡ് ചെയ്തു.
Read Moreഡോ. ബിബിന്‍ പി. മാത്യു ഇനി അയണ്മാന്
കോട്ടയം: കോട്ടയത്തുനിന്ന് ആദ്യമായി അയണ്മാന് പദവി നേടി ഡോ. ബിബിന്‍ പി. മാത്യു. വേള്‍ഡ് ട്രയാത്തലണ്‍ ഫെഡറേഷന് സംഘടിപ്പിക്കുന്ന ദീര്‍ഘദൂര ട്രയാത്തലണ്‍ റേസുകളുടെ പരമ്പര നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കുന്നവര്‍ക്കാണ് അയണ്മാന് പദവി ലഭിക്കുന്നത്. ഇതു ലോകത്തിലെ ഏറ്റവും ബുദ്ധിമുട്ടുള്ള കായിക ഇനങ്ങളില്‍ ഒന്നായാണ് കണക്കാക്കപ്പെടുന്നത്. കഴിഞ്ഞ എട്ടിനു ഒമാനിലെ മസ്കറ്റില്‍ അയണ്മാന് 70.3 ട്രയാത്തലണ്‍ ചാന്പ്യന്ഷിപ്പില് 1.9 കിലോമീറ്റര്‍ കടലില്‍ നീന്തൽ, 90 കിലോമീറ്റര്‍ സൈക്ലിംഗ്, 21.1 കിലോമീറ്റര്‍ ഓട്ടം എന്നിവ 8.30 മണിക്കൂറിനുള്ളില്‍ പൂര്‍ത്തിയാക്കുന്നവര്‍ക്കാണ് അയണ്മാന് പദവി ലഭിക്കുന്നത്. ഈ ലക്ഷ്യങ്ങള്‍ 6.41 മണിക്കൂറില്‍ പൂര്‍ത്തിയാക്കിയാണു ഡോ. ബിബിന്‍ അയണ്മാന് മെഡല്‍ സ്വന്തമാക്കിയത്. ഐഎംഎ ഹെല്‍ത്ത് കമ്മിറ്റി മുന്‍ സംസ്ഥാന ചെയര്മാന്, ഐഎംഎ കോട്ടയം ജില്ലാ പ്രസിഡന്റ്, ചെയര്മാന് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന ഡോ. ബിബിന്‍ മാസങ്ങള്‍ക്കു മുമ്പാണ് അയണ്മാന് മത്സരങ്ങള്‍ക്കായി സ്വയം തയാറെടുപ്പ് തുടങ്ങിയത്.…
Read Moreവേനൽച്ചൂട്: ജോലിസമയത്തിൽ പുനഃക്രമീകരണം
തിരുവനന്തപുരം: സംസ്ഥാനത്ത് പകൽ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലിസമയം മേയ് 10 വരെ പുനഃക്രമീകരിച്ചു. സൂര്യാഘാത സാധ്യത കണക്കിലെടുത്താണു തീരുമാനം. രാവിലെ ഏഴു മുതൽ വൈകുന്നേരം ഏഴു വരെയുള്ള സമയത്തിൽ എട്ട് മണിക്കൂറായി ജോലിസമയം നിജപ്പെടുത്തി. പകൽ സമയം ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികൾക്കും ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം 3 വരെ വിശ്രമവേളയായിരിക്കും. ഷിഫ്റ്റ് വ്യവസ്ഥയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കു ഷിഫ്റ്റുകൾ ഉച്ചയ്ക്ക് 12ന് അവസാനിക്കുന്ന തരത്തിലും വൈകുന്നേരം മൂന്നിന് ആരംഭിക്കുന്ന തരത്തിലും പുനഃക്രമീകരിക്കണമെന്ന് ലേബർ കമ്മീഷണർ സഫ്ന നസറുദ്ദീൻ അറിയിച്ചു. ജില്ലാ ലേബർ ഓഫീസർ, ഡെപ്യൂട്ടി ലേബർ ഓഫീസർ, അസി ലേബർ ഓഫീസർ എന്നിവരുടെ മേൽനോട്ടത്തിൽ പ്രത്യേക ടീമുകൾ രൂപവത്കരിച്ച് ദൈനംദിന പരിശോധന നടത്തും. സമുദ്രനിരപ്പിൽനിന്ന് 3,000 അടിയിൽ കൂടുതൽ ഉയരമുള്ള സൂര്യാഘാതത്തിനു സാധ്യതയില്ലാത്ത മേഖലകളെ ഈ…
Read Moreവിശന്ന് അവർ തളർന്നുകാണുമോ… കരൾ പിളരും വേദനയിലും വളർത്തുമൃഗങ്ങൾക്ക് കാരുണ്യസ്പർശമേകി സോഫിയയുടെ മകൻ ഷെയ്ക്ക് മുഹമ്മദ്
മുണ്ടക്കയം ഈസ്റ്റ്: കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട സോഫിയയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കുശേഷം ചെന്നാപാറയിലേക്ക് കൊണ്ടുവരുന്നതും കാത്തുനിൽക്കുമ്പോഴും തന്റെ വളർത്തുമൃഗങ്ങൾക്കുനേരേ കരുണയുടെ കരം നീട്ടുകയാണ് മകൻ ഷെയ്ക്ക് മുഹമ്മദ്. നെല്ലിവിള പുത്തൻവീട്ടിൽ ഇസ്മായിലിന്റെയും ഭാര്യ സോഫിയയുടെയും പ്രധാന വരുമാനമാർഗമായിരുന്നു വളർത്തുമൃഗങ്ങൾ. ആട്, കോഴി, പോത്ത് തുടങ്ങിയ മൃഗങ്ങളെയെല്ലാം ഉപജീവനത്തിന്റെ ഭാഗമായി ഇവർ വളർത്തിയിരുന്നു. തിങ്കളാഴ്ച വൈകുന്നേരമാണ് കാട്ടാനയുടെ ആക്രമണത്തിൽ സോഫിയ കൊല്ലപ്പെടുന്നത്. ഇതോടെ ഇസ്മായിലും മക്കളും കുപ്പക്കയത്തെ ബന്ധുവീട്ടിലേക്ക് താത്കാലികമായി മാറി. എന്നാൽ തന്റെ വളർത്തുമൃഗങ്ങൾക്ക് തീറ്റയും വെള്ളവും നൽകിയില്ലല്ലോ എന്ന വേദനയിൽ ചെന്നാപാറയിൽനിന്നു നടന്നു വീട്ടിലെത്തിയാണ് ഷെയ്ക്ക് മുഹമ്മദ് അവയ്ക്ക് കാരുണ്യ സ്പർശമേകിയത്. കോരുത്തോട് സികെഎം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ് ഷെയ്ക്ക് മുഹമ്മദ്.
Read Moreബന്ദികളെ കൈമാറിയില്ലെങ്കിൽ ഗാസയിൽ വീണ്ടും യുദ്ധമെന്ന് നെതന്യാഹു
ടെൽഅവീവ്: ബന്ദികളെ കൈമാറിയില്ലെങ്കിൽ ഗാസയിൽ വീണ്ടും യുദ്ധമെന്ന് മുന്നറിയിപ്പ് നൽകി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ശനിയാഴ്ച ഉച്ചയ്ക്കുമുമ്പ് ബന്ദികളെ കൈമാറണമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. എന്നാൽ, നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കാതെ ബന്ദി കൈമാറ്റത്തിനില്ലെന്നാണ് ഹമാസിന്റെ നിലപാട്. ഇസ്രയേലികളായ ബന്ദികളെ മോചിപ്പിക്കുന്നത് ഹമാസ് നിർത്തിവെച്ചിരുന്നു. ഇസ്രയേൽ വെടിനിർത്തൽ കരാർ ലംഘിച്ചുവെന്ന് ആരോപിച്ചായിരുന്നു ഹമാസിന്റെ നടപടി. അതേസമയം, ഹമാസിന്റെ പ്രഖ്യാപനം വെടിനിർത്തൽ കരാറിന്റെ സമ്പൂർണ ലംഘനമാണെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി പറഞ്ഞു. എന്തിനും തയാറായി നിൽക്കാൻ സൈന്യത്തിന് ഇസ്രയേൽ സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.
Read Moreചരിത്രത്തിലെ വലിയ നാടുകടത്തലിന് യുകെ; ആശങ്കയോടെ ഇന്ത്യാക്കാർ
ലണ്ടൻ: ചരിത്രത്തിലെ വലിയ നാടുകടത്തലിന് യുകെ തയാറെടുക്കുന്നു. ഇന്ത്യയിൽ നിന്നുള്ളവർ ആശങ്കയിലായിരിക്കുകയാണ്. ഇന്ത്യയിൽ നിന്ന് ഏറ്റവുമധികം ആളുകൾ കുടിയേറിയിട്ടുള്ള രാജ്യങ്ങളിലൊന്നാണ് ബ്രിട്ടൻ. പുതിയ റിപ്പോർട്ട് അനുസരിച്ച് 800 ആളുകളെയാണ് യുകെ നാടുകടത്തിയത്. ഇന്ത്യയിൽ നിന്നുൾപ്പെടെ വിദ്യാർഥി വിസകളിൽ യു കെയിൽ എത്തിയിട്ടുള്ള ആളുകളുടെ എണ്ണം നിരവധിയാണ്. ഇത്തരക്കാർക്ക് തൊഴിൽ ചെയ്യുന്നതിന് ഉൾപ്പെടെ നിയന്ത്രണങ്ങളുണ്ട്. അതുകൊണ്ടുതന്നെ യുണൈറ്റഡ് കിംഗ്ഡം ലേബർ ഗവൺമെന്റാണ് അനധികൃതമായി ബ്രിട്ടനിൽ ജോലി ചെയ്യുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കാനൊരുങ്ങുന്നത്. ഇതിന്റെ ഭാഗമായി ഇന്ത്യൻ റസ്റ്റോറന്റുകൾ, നെയിൽ ബാറുകൾ, കടകൾ, കാർ വാഷിംഗ് കേന്ദ്രങ്ങൾ തുടങ്ങിയവയിൽ അനധികൃതമായി ജോലി ചെയ്യുന്നവരെ കണ്ടെത്തുന്നതിനുള്ള പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്. ഏതാനം ദിവസങ്ങൾക്ക് മുമ്പ് അമേരിക്കയിൽ അനധികൃതമായി കുടിയേറിയ ഇന്ത്യാക്കാർ ഉൾപ്പടെയുള്ളവരെ തിരിച്ചയച്ചിരുന്നു.
Read Moreവിദ്യാർഥികളുടെ സ്വകാര്യ ഭാഗങ്ങളിൽ ഡംബൽ തൂക്കിയിട്ടു, മുറിവിൽ ലോഷൻ തേച്ചു; കോട്ടയം നഴ്സിംഗ് കോളജിൽ നടന്നത് ക്രൂര റാഗിംഗ്: അഞ്ച് വിദ്യാർഥികള്‍ അറസ്റ്റില്‍
ഗാന്ധിനഗര്‍: കോട്ടയം ഗാന്ധിനഗര്‍ സ്കൂള്‍ ഓഫ് നഴ്സിംഗ് കോളജിലെ റാഗിംഗ് പരാതിയില്‍ അഞ്ച് വിദ്യാർഥികളെ അറസ്റ്റ് ചെയ്തു. ഇന്ന് പുലര്‍ച്ചെ ഹോസ്റ്റലില്‍ നിന്നാണ് ഇവരെ ഗാന്ധിനഗര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. മൂന്നാം വര്‍ഷ വിദ്യാർഥികളായ വിവേക്, രാഹുൽ രാജ്, ജീവ, സാമുവൽ ജോൺ, റിജിൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ ഇന്ന് ഉച്ചയോടെ കോടതിയിൽ ഹാജരാക്കും. ഒന്നാം വര്‍ഷ വിദ്യാർഥികളുടെയും പ്രിന്‍സിപ്പലിന്റെയും പരാതിയിലാണ് നടപടി. അറസ്റ്റ് ചെയ്ത വിദ്യാർഥികളെ സസ്പെന്‍ഡ് ചെയ്തു. റാഗിംഗ് വിരുദ്ധ നിയമപ്രകാരം അന്വേഷണം നടത്തിയ ശേഷമാണ് കോളജ് പ്രിൻസിപ്പൽ ഇവർക്കെതിര് നടപടി എടുത്തത്. ഒന്നാംവർഷ വിദ്യാർഥികളെ മൂന്നാം വർഷ വിദ്യാർഥികൾ മൂന്നു മാസത്തോളം റാഗ് ചെയ്തെന്നാണ് പരാതിയിലുള്ളത്. വിദ്യാർഥികളുടെ സ്വകാര്യ ഭാഗങ്ങളിൽ ഡംബൽ തൂക്കിയിട്ട് ഉപദ്രവിച്ചുവെന്നും കോമ്പസ് അടക്കമുള്ള ഉപകരണങ്ങൾ കൊണ്ട് മുറിവേൽപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു. കൂടാതെ, മുറിവിൽ ലോഷൻ തേക്കുകയും ചെയ്തു. ഇത്…
Read More