സൂപ്പർതാരങ്ങൾക്ക് ഒപ്പം പേടിച്ചു പേടിച്ചാണ് അഭിനയിച്ചത്. പക്ഷേ രാജാധിരാജയിൽ അഭിനയിക്കുമ്പോൾ തന്റെ ഡയലോഗ് കേട്ട് മമ്മൂട്ടി ചിരിക്കുകയായിരുന്നു എന്ന് നടി സേതു ലക്ഷ്മിയമ്മ. ലക്ഷ്മി റായിയും മമ്മൂട്ടി സ്നേഹത്തോടെ കെട്ടിപിടിച്ചു നിൽക്കുന്ന സമയത്ത് ഞാൻ ചെല്ലുന്ന സീൻ ആയിരുന്നു. ഓരോ നാശങ്ങൾ വേണ്ടാത്ത നേരത്ത് കയറി വരുന്നു എന്ന് മമ്മൂട്ടി പറയുമ്പോൾ ഇതിനൊക്കെ ഒരു നേരവും കാലവും ഉണ്ടെന്ന് ഞാൻ പറഞ്ഞു. അപ്പോഴാണ് മമ്മൂട്ടി ചിരിച്ചത്. ഒരുപാട് കാര്യങ്ങൾ മമ്മൂട്ടി പറഞ്ഞു തന്നിരുന്നു. ഇനിയും എനിക്കൊരുപാട് കാര്യങ്ങൾ ഒക്കെ പറഞ്ഞു തരാൻ അറിയാം, പക്ഷേ അതിന് പണം തരണം എന്നായിരുന്നു പറഞ്ഞത്. എന്നെ വളരെയധികം ഇഷ്ടമാണ്. തമാശകൾ ഒക്കെ പറയുമായിരുന്നു എന്ന് സേതു ലക്ഷ്മിയമ്മ പറഞ്ഞു.
Read MoreDay: February 13, 2025
കറുപ്പിൽ തിളങ്ങി അനുപമ; വൈറലായി ചിത്രങ്ങൾ
തെന്നിന്ത്യയിലെ യുവ നടിമാരിൽ ശ്രദ്ധേയയാണ് അനുപമ പരമേശ്വരൻ. പ്രേമം എന്ന മലയാള ചിത്രത്തിലൂടെയാണ് അനുപമ കരിയർ തുടങ്ങുന്നത്. തെലുങ്കിലാണ് അനുപമ കൂടുതൽ സിനിമകൾ ചെയ്തത്. അനുപമയുടെ പുതിയ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്. കറുത്ത ഡ്രസിൽ വളരെ സ്റ്റൈലിഷായുള്ള ഫോട്ടോകളാണ് അനുപമ പങ്കുവെച്ചത്. അതേസമയം ഇടയ്ക്കിടെ ഹോട്ട് ഫോട്ടോഷൂട്ടുകൾ നടത്തി സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവയ്ക്കാറുണ്ട്.
Read Moreലേഡി ആക്ഷൻ ചിത്രം ‘രാഷസി’തിയറ്ററിലേക്ക്
ലേഡി ഓറിയന്റൽ ആക്ഷൻ ത്രില്ലർ ചിത്രമായ രാഷസി മാർച്ച് 14 – ന് തിയറ്ററുകളിലെത്തും. റോസിക എന്റർപ്രൈസസ്, എൽജിഎഫ് സ്റ്റുഡിയോ എന്നീ ബാനറുകൾക്കു വേണ്ടി പവൻകുമാർ, രമേശ് വിഎഫ്എഎസ് എന്നിവർ നിർമിച്ച രാഷസി എന്ന മലയാള ചിത്രം മെഹമ്മൂദ് കെ.എസ് രചനയും സംവിധാനവും നിർവഹിക്കുന്നു. ബോളിവുഡിലെ പുതിയ നിരയിലെ ശ്രദ്ധേയരായ രുദ്വിപട്ടേൽ, പ്രീതി എന്നീ നടികളാണ് രാഷസി എന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. ആക്ഷൻ ഹീറോയിനികളായാണ് അവർ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത് എന്ന പ്രത്യേകതയുമുണ്ട്. കൈലേഷ്, റഫീക് ചോക്ളി എന്നിവർ വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ട് തിളങ്ങുന്നു. ഡിഒപി – ഷെട്ടി മണി, എഡിറ്റർ – ജോവിൽ ജോൺ, സംഗീതം – പി.കെ. ബാഷ്, പശ്ചാത്തല സംഗീതം – ജോയ് മാധവ്, മേക്കപ്പ് – നിഷാന്ത് സുപ്രൻ, കോസ്റ്റ്യൂം – ശാലിനി മുബൈ, ദേവകുമാർ,ഫയ്റ്റ് – ശരവണൻ,…
Read Moreആദ്യസിനിമയ്ക്കു ലഭിച്ച പ്രതിഫലം 5,000: ഇപ്പോൾ വാങ്ങുന്നത് ആറു കോടി!
മലയാളസിനിമയിൽ അഭിനയിച്ചതോടെയാണ് സായി പല്ലവി എന്ന നടിയുടെ കരിയര്‍ മാറിമറിയുന്നത്. ഇന്ന് തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നായികമാരിൽ ഒരാളാണ് സായി പല്ലവി മലയാളികള്‍ക്ക് ഇന്നും പ്രേമത്തിലെ മലര് മിസാണ്. ഈ കഥാപാത്രം നേടി കൊടുത്ത പേരും പ്രശസ്തിയും നടിയുടെ കരിയര്‍ തന്നെ ഉയരത്തിലെത്തിച്ചു. ഇന്ന് പല നായകന്മാരെക്കാളും പ്രതിഫലം വാങ്ങിക്കുന്ന നടിയായി സായ് പല്ലവി മാറി. തെലുങ്കില്‍ നാഗ ചൈതന്യയ്ക്കൊപ്പം നായികയായി അഭിനയിച്ചിരിക്കുകയാണ് നടിയിപ്പോള്‍. തണ്ടേല്‍ എന്ന സിനിമ കഴിഞ്ഞ ആഴ്ചയാണ് റിലീസിനെത്തിയത്. ഗംഭീര അഭിപ്രായം നേടി ഇപ്പോഴും പ്രദര്‍ശനം തുടരുന്നുണ്ട്. ഇതിനിടെ പ്രതിഫലത്തില്‍ സായ് പല്ലവിവീണ്ടും ഞെട്ടിക്കുന്ന മാറ്റം വരുത്തിയെന്നുമാണ് റിപ്പോര്‍ട്ടുകള്‍. നടി ആദ്യകാലത്ത് വാങ്ങിയ തുകയുടെ കണക്ക് വിവരങ്ങളും പുറത്ത് വന്നിരിക്കുകയാണിപ്പോൾ. പ്രേമത്തില്‍ അഭിനയിക്കുന്നതിനും പത്ത് വര്‍ഷം മുന്‍പ് ജൂനിയര്‍ ആര്‍ട്ടിസ്റ്റായി സായ് പല്ലവി സിനിമയില്‍ അഭിനയിച്ചിരുന്നു. കസ്തുരിമാന് എന്ന സിനിമയില്‍ ഒരു കോളേജ്…
Read Moreസാമ്പത്തിക പ്രയാസം മാറ്റാൻ ജ്യോതിഷിയുടെ നിർദേശപ്രകാരം നരബലി: ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ
ബംഗളൂരു: സാമ്പത്തിക ബുദ്ധിമുട്ടുകൾ മറികടക്കാൻ നരബലി നടത്തണമെന്ന ജ്യോതിഷിയുടെ നിർദേശപ്രകാരം ഹോട്ടൽ ജീവനക്കാരൻ 50 വയസുകാരനെ കൊലപ്പെടുത്തി. ചിത്രദുർഗയിലെ ചല്ലക്കെരെയിലാണു സംഭവം. ജി.എച്ച്. പ്രഭാകർ ആണു കൊല്ലപ്പെട്ടത്. സംഭവത്തിൽ ആന്ധ്ര സ്വദേശി ആനന്ദ് റെഡ്ഡിയെയും ജ്യോതിഷി രാമകൃഷ്ണയെയും പോലീസ് അറസ്റ്റ് ചെയ്തു. സമ്പത്തുണ്ടാകാൻ വഴിതേടിയെത്തിയ റെഡ്ഡിയോടു നരബലി നൽകിയാൽ നിധി ലഭിക്കുമെന്നു രാമകൃഷ്ണ പറഞ്ഞിരുന്നു. ഇതേത്തുടർന്ന്, കൊലപാതകത്തിനു പദ്ധതിയിട്ട റെഡ്ഡി, ലിഫ്റ്റ് വാഗ്ദാനം ചെയ്ത് പ്രഭാകറിനെ ബൈക്കിൽ കയറ്റുകയും ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ചശേഷം കത്തികൊണ്ടു കുത്തി കൊലപ്പെടുത്തുകയുമായിരുന്നു.
Read Moreകാഷ്മീരിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത് വിവാഹനിശ്ചയം കഴിഞ്ഞ സൈനികൻ
ശ്രീനഗർ: ജമ്മു കാഷ്മീരിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത് വിവാഹനിശ്ചയശേഷം വീട്ടിൽനിന്നു പട്ടാളക്യാമ്പിൽ മടങ്ങിയെത്തിയ സൈനികൻ. നായിക് മുകേഷ് സിംഗ് മൻഹാസ് (29) ആണ് ഭീകരാക്രമണത്തിൽ മരിച്ചത്. വിവാഹനിശ്ചയത്തിനുശേഷം ഏപ്രിൽ 20ന് അദ്ദേഹത്തിന്റെ വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നു. ചൊവ്വാഴ്ച നിയന്ത്രണരേഖയ്ക്കു സമീപം തീവ്രവാദികൾ നടത്തിയ ഐഇഡി സ്ഫോടനത്തിലാണു മുകേഷ് സിംഗ് കൊല്ലപ്പെട്ടത്. അഖ്നൂരിലെ ഭട്ടൽ പ്രദേശത്തെ ഫോർവേഡ് പോസ്റ്റിനു സമീപം പട്രോളിംഗ് ഡ്യൂട്ടിയിലിരിക്കെയായിരുന്നു ഭീകരാക്രമണം. ജാർഖണ്ഡിൽനിന്നുള്ള ക്യാപ്റ്റൻ കരംജിത് സിംഗ് ബക്ഷിയും ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഒമ്പത് വർഷത്തിലേറെയായി ആർമിയിൽ സേവനമനുഷ്ഠിക്കുന്ന മുകേഷ് സിംഗ്, വിവാഹനിശ്ചയം കഴിഞ്ഞ് രണ്ടാഴ്ചത്തെ അവധിക്കുശേഷം ജനുവരി 28നാണു തന്റെ യൂണിറ്റിലേക്കു മടങ്ങിയെത്തിയത്. ഇദ്ദേഹത്തിന്റെ ഇളയ സഹോദരനും ആർമിയിലാണ്. രണ്ടു സഹോദരിമാരുണ്ട്.
Read Moreമതം മാറി വിവാഹം; മർദനമേറ്റ യുവാവിനെതിരേ പോലീസ് കേസും
ഭോപ്പാൽ: സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യാൻ കോടതിയിൽ എത്തിയതിനു പിന്നാലെ മർദനമേറ്റ യുവാവിനെതിരേ പോലീസ് കേസ്. ഹിന്ദു യുവതിയെ വിവാഹം ചെയ്യാൻശ്രമിച്ചു എന്നതാണ് ഇയാൾക്കെതിരേയുള്ള കുറ്റം. കഴിഞ്ഞ ദിവസമാണ് ഭോപ്പാലിലെ ജില്ലാ കോടതിയിൽ ഹിന്ദു യുവതിയെ വിവാഹം ചെയ്യണമെന്ന ആവശ്യവുമായി മുസ്ലിം യുവാവ് എത്തിയത്. ഇതിനു പിന്നാലെ ഇയാളെ ഒരു സംഘമാളുകൾ കോടതിയിലും പോലീസ് വാഹനത്തിനുള്ളിൽവച്ചും ക്രൂരമായി മർദിച്ചു. പോലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് ഉണ്ടായിരുന്നെങ്കിലും അവർ ഇടപെട്ടില്ല. മാത്രമല്ല യുവാവിനെതിരേ കേസുമെടുത്തു. താൻ സമീപിച്ച അഭിഭാഷകൻ 40,000 രൂപ വാങ്ങിയെങ്കിലും വിവാഹം നടത്താൻ വിസമ്മതിച്ചുവെന്നും അക്രമികളെ വിളിച്ചുവരുത്തിയെന്നും മർദനമേറ്റ സയ്യിദ് ഖാൻ ആരോപിച്ചു.
Read Moreബൈക്ക് യാത്രക്കാര്‍ക്ക് നേരേ പടയപ്പയുടെ ആക്രമണം; രണ്ട് പേർക്ക് പരിക്ക്
മറയൂര്‍: ബൈക്കില്‍ സഞ്ചരിച്ചവര്‍ക്കു നേരേ കാട്ടുകൊമ്പന് പടയപ്പയുടെ ആക്രമണം. മറയൂര്‍ സെന്റ് മൈക്കിള്‍സ് എല്‍പി സ്കൂളിലെ സുവര്‍ണജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടക്കുന്ന കലാപരിപാടികളില്‍ പങ്കെടുക്കുന്ന കുട്ടികളെ മേക്കപ്പ് ചെയ്യാന്‍ തൃശൂ രില്‍ നിന്നെത്തിയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. കാറിലും ബൈക്കിലുമായി എത്തിയ സംഘത്തിനു നേരേ വാഗുവരൈയ്ക്ക് സമീപത്തു വച്ചാണ് പടയപ്പയുടെ ആക്രമണമുണ്ടായത്. ഇന്നലെ രാത്രി 11.45 നായിരുന്നു സംഭവം. തൃശൂര്‍ ആമ്പല്ലൂര്‍ അളഗപ്പനഗര്‍ വെളിയത്ത് ദില്‍ജ (40), മകന് ബിനില്‍ (19) എന്നിവര്‍ക്കാണ് ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. ഇവരെ മറയൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച ശേഷം പിന്നീട് വനംവകുപ്പിന്റെ ആംബുലന്‍സില്‍ മൂന്നാര്‍ ടാറ്റാ ടീ ആശുപത്രിയിലെത്തിച്ചു. ഇന്നു പുലര്‍ച്ചെ വിദഗ്ധ ചികില്‍സയ്ക്കായി തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടു പോയി. ഇരുവര്‍ക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. ആനയെ കണ്ട് ഭയന്ന് താഴെ വീണ ദില്‍ജയെ ആന കൊമ്പില്‍ തോണ്ടി പൊക്കിയെടുത്തെറിയുകയായിരുന്നു. വീഴ്ചയില്‍…
Read Moreഎടിഎം കവര്‍ച്ച; പോളിടെക്നിക് ഡിപ്ലോമക്കാരനായ യുവാവ് പിടിയില്‍
കോഴിക്കോട്: എടിഎം കവർച്ചാ ശ്രമത്തിനിടെ പോളിടെക്നിക് ഡിപ്ലോമക്കാരനായ യുവാവ് പിടിയില്‍. മലപ്പുറം സ്വദേശി വിജേഷി (38)നെയാണ് ചേവായൂർ പോലീസ് പിടികൂടിയത്. ഇന്നു പുലർച്ചെ 2.30ന് പോലീസ് പട്രോളിങ്ങിനിടെയാണു സംഭവം. പറമ്പിൽകടവിലെ ധനകാര്യ സ്ഥാപനത്തിന്റെ ഹിറ്റാച്ചിയുടെ എടിഎം ഷട്ടർ താഴ്ത്തിയ നിലയിലായിരുന്നു. ഉള്ളിൽ വെളിച്ചവും ആളനക്കവും ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് പോലീസ് സംഘം പരിശോധിച്ചത്. എടിഎമ്മിനു പുറത്തു ഗ്യാസ് കട്ടറും കണ്ടതോടെ പോലീസ് ഷട്ടർ തുറന്ന് ബലപ്രയോഗത്തിലൂടെ പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിയെ ചേവായൂർ സ്റ്റേഷനിൽ എത്തിച്ചു ചോദ്യം ചെയ്യുകയാണ്. സാമ്പത്തിക ബാധ്യത തീര്‍ക്കാന്‍ ലക്ഷ്യമിട്ടാണ് യുവാവ് മോഷണത്തിനിറങ്ങിയതെന്നാണ് പോലീസ് വിശദമാക്കുന്നത്.
Read Moreകേരള പോലീസ് ഹൗസിംഗ് സഹകരണ സംഘം ഭരണസമിതി ; തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമമെന്ന് ആക്ഷേപം
തിരുവനന്തപുരം: കേരള പോലീസ് ഹൗസിംഗ് സഹകരണ സംഘം ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമമെന്ന് ആക്ഷേപം. വരുന്ന 15 ന് നടക്കുന്ന കേരള പോലീസ് ഹൗസിംഗ് സഹകരണ സംഘം ഭരണസമിതി തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 56,000 പോലീസ് ഉദ്യോഗസ്ഥര്‍ക്കാണ് വോട്ടവകാശമുള്ളത്. വോട്ട് ചെയ്യുന്നതിനായി മുന്‍ വര്‍ഷങ്ങളിലെല്ലാം പോലീസ് സൊസൈറ്റിയുടെ ആസ്ഥാനമായ എറണാകുളത്തെ ഓഫീസില്‍ പോയി ഐഡി കാര്‍ഡ് ഒപ്പിട്ടു വാങ്ങുന്നതായിരുന്നു രീതി. എന്നാല്‍ ഇത്തവണ ഇതിനെല്ലാം വിപരീതമായി കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളില്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ പാര്‍ട്ടി അനുഭാവികളായ പല പോലീസ് ഉദ്യോഗസ്ഥര്‍ക്കും അതാത് ജില്ലകളില്‍ ഐഡി കാര്‍ഡ് എത്തിച്ചു നല്‍കുന്നുവെന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. ഐഡി കാര്‍ഡ് നല്‍കുന്നതിനായി സംഘം അനുകൂലികളായിട്ടുള്ളവരുടെ ഫോട്ടോകള്‍ ഇതിനകം വാങ്ങിക്കഴിഞ്ഞുവെന്നും ആരോപണമുണ്ട്.ജീവനക്കാര്‍ക്ക് അര്‍ഹമായ ഡിഎ, ടിഎ, ശമ്പള പരിഷ്ക്കരണം, കുടിശിഖ, ലീവ് സറണ്ടര്‍ ആനുകൂല്യം എന്നിവ തടഞ്ഞുവെയ്ക്കുകയും ശമ്പള പരിഷ്ക്കരണ നടപടികള്‍ അട്ടിമറിക്കുകയും ചെയ്ത…
Read More