ഉപ്പള: കാസർഗോഡ് ഉപ്പളയിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്തിരുന്ന കൊല്ലം ഏഴുകോൺ സ്വദേശി സുരേഷിനെ(45) കുത്തിക്കൊന്ന കേസിലെ പ്രതി അറസ്റ്റിൽ. ഉപ്പള പത്വാടിയിലെ സവാദിനെയാണ്(24) മഞ്ചേശ്വരം ഇൻസ്പെക്ടർ ഇ. അനൂബ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാത്രിയിലാണ് സുരേഷ് കുത്തേറ്റു മരിച്ചത്. പ്രതി കർണാടകയിലേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന നിഗമനത്തത്തുടർന്ന് ജില്ലാ പോലീസ് മേധാവി ഡി. ശില്പയുടെ നിർദേശപ്രകാരം മൂന്ന് പ്രത്യേക സ്ക്വാഡുകൾ രൂപീകരിച്ച് തെരച്ചിൽ നടത്തിവരികയായിരുന്നു. മഞ്ചേശ്വരത്തെ ബന്ധുവീടിനു സമീപത്തുനിന്നാണ് സവാദ് പിടിയിലായത്. സുരേഷ് ജോലിചെയ്തിരുന്ന കെട്ടിടത്തിനു സമീപം ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടയിൽ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായതായാണ് സവാദ് പോലീസിന് നല്കിയ മൊഴി. തന്നെ അസഭ്യം പറഞ്ഞപ്പോഴാണ് സു
Read MoreDay: February 13, 2025
റിയാലിറ്റി ഷോയിൽ അശ്ലീല പരാമർശം: യുട്യൂബർ ഉൾപ്പെടെ 40 പേർക്കു സമൻസ്
മുംബൈ: റിയാലിറ്റി ഷോയിലെ അശ്ലീല പരാമർശത്തിന്റെ പേരിൽ യുട്യൂബർ റൺവീർ അലാബാദിയയ്ക്കും ചാറ്റ് ഷോയിൽ പങ്കെടുത്തവർക്കും ഉൾപ്പെടെ 40 പേർക്ക് സൈബർ പോലീസ് സമൻസ് അയച്ചു. കൊമീഡിയൻ സമയ് റെയ്നയുടെ നേതൃത്വത്തിൽ നടത്തുന്ന ‘ഇന്ത്യാസ് ഗോട്ട് ലേറ്റന്റ്’ റിയാലിറ്റി ഷോയിലാണ് അലാബാദിയയുടെ അസഭ്യ പരാമർശമുണ്ടായത്. മാതാപിതാക്കളുടെ ലൈംഗികതയുമായി ബന്ധപ്പെട്ടു ചാറ്റ്ഷോയ്ക്കിടെ ഇയാൾ നടത്തിയ വിവാദ പരാമർശത്തിനെതിരേ ബിജെപി നേതാവ് മൃണാൾ പാണ്ഡെ നൽകിയ പരാതിയിലാണ് പോലീസ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. ഷോയിലെ 18 എപ്പിസോഡുകളും നീക്കാൻ നിർമാതാക്കളോടു സൈബർസെൽ ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അലാബാദിയയ്ക്കെതിരേ കേസുകളുണ്ട്.
Read Moreറിസർവ് ബാങ്ക് പുതിയ 50 രൂപ നോട്ടുകൾ പുറത്തിറക്കുന്നു; ഇപ്പോൾ പ്രചാരത്തിലുള്ള 50 രൂപയുടെ പഴയ നോട്ടുകൾ എല്ലാം നിലനിൽക്കും
കൊല്ലം: റിസർവ് ബാങ്ക് ഒഫ് ഇന്ത്യ 50 രൂപയുടെ പുതിയ നോട്ടുകൾ ഉടൻ പുറത്തിറക്കും. ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്രയുടെ ഒപ്പും പുതിയ കറൻസിയിൽ ഉണ്ടാകും.മഹാത്മാഗാന്ധി പരമ്പരയിലെ 50 രൂപ നോട്ടിന്റേതിന് സമാനമായി തന്നെയാണ് ഇതിന്റെയും രൂപകൽപ്പന. പുതിയ നോട്ടിന്റെ അടിസ്ഥാന നിറം ഫ്ലൂറസൻ്റ് നീലയാണ്. രാജ്യത്തിന്റെ സാംസ്കാരിക പൈതൃകത്തെ അടയാളപ്പെടുത്തുന്ന ‘ ഹംപി വിത്ത് രഥം’ ചിത്രീകരണവും നോട്ടിൽ ഉണ്ടാകും. പുതിയ നോട്ടിന്റെ വലിപ്പം സംബന്ധിച്ച വിവരങ്ങളും റിസർവ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. പുതിയ നോട്ടുകൾ പുറത്തിറങ്ങിയാലും ഇപ്പോൾ പ്രചാരത്തിലുള്ള 50 രൂപയുടെ പഴയ നോട്ടുകൾ എല്ലാം നിയമപരമായി നിലനിൽക്കുമെന്ന് റിസർവ് ബാങ്ക് അധികൃതർ പറഞ്ഞു. പുതിയ നോട്ടുകൾ പ്രചാരത്തിൽ വരുന്ന തീയതി പിന്നീട് പ്രഖ്യാപിക്കും.
Read Moreവന്യജീവി ആക്രമണം; രാജിവയ്ക്കണമെന്നത് രാഷ്ട്രീയ ആവശ്യം; എൻസിപി അധ്യക്ഷ സ്ഥാനത്തേക്ക് ആര് വന്നാലും പിന്തുണയ്ക്കുമെന്ന് എ.കെ. ശശീന്ദ്രൻ
തിരുവനന്തപുരം: വന്യജീവി ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് വനംമന്ത്രി രാജിവയ്ക്കണമെന്ന ആവശ്യത്തോട് പ്രതികരിച്ച് മന്ത്രി എ.കെ. ശശീന്ദ്രൻ. രാജിവയ്ക്കണം എന്നു പറയുന്നത് ഒരു രാഷ്ട്രീയ ആവശ്യമാണ്. ബിഷപ്പുമാർ ഉയർത്തിയത് അങ്ങനെയുള്ള ആവശ്യമാണോ എന്ന് സംശയമുണ്ട്. ബിഷപ്പുമാർ സിദ്ധിയുള്ളവരാണെന്നാണ് തന്റെ ധാരണയെന്നും ആ ധാരണ തെറ്റരുതേയെന്നാണ് പ്രാർഥനയെന്നും എ.കെ. ശശീന്ദ്രൻ പറഞ്ഞു. ഒരു മന്ത്രിയെ വിലയിരുത്താൻ എല്ലാ പൗരന്മാർക്കും അവകാശമുണ്ട്. എന്നാൽ രാജിവച്ചാൽ ഉയർന്നുവന്ന പ്രശ്നം തീരുമോയെന്നും എ.കെ. ശശീന്ദ്രൻ മാധ്യമങ്ങളോടു സംസാരിക്കവെ പറഞ്ഞു. രാജി പ്രശ്ന പരിഹാരമല്ല. വന്യജീവി പ്രശ്നത്തിനു ശാശ്വത പരിഹാരമാണു വേണ്ടത്. പ്രശനം പരിഹരിക്കാൻ 10 കർമപദ്ധതികൾ നടത്തും. വന്യജീവി ആക്രമണം രൂക്ഷമായി അനുഭവപ്പെടുന്നത് കഴിഞ്ഞ രണ്ടു വർഷമാണ്. അതിനുമുമ്പ് അത് ഇല്ല എന്നല്ല അതിന് അർഥം. നിയമ ഭേദഗതിക്കായി അഞ്ചുവർഷമായി കേന്ദ്രമന്ത്രിയുടെ പുറകെ നടക്കുകയാണ്. ഈ സാഹചര്യം മറികടക്കണമെങ്കിൽ കേന്ദ്രം കൂടി മനസ് വയ്ക്കണം.…
Read Moreപി.സി. ചാക്കോയെ തള്ളി തോമസ്.കെ. തോമസ്; ‘പാർട്ടി ആവശ്യപ്പെട്ടാൽ എൻസിപി അധ്യക്ഷനാകാൻ തയാർ’
തിരുവനന്തപുരം: എൻസിപി(ശരദ്ചന്ദ്ര പവാർ) സംസ്ഥാന അധ്യക്ഷസ്ഥാനം പി.സി. ചാക്കോ രാജി വച്ചതിനു പിന്നാലെ ചാക്കോയെ തള്ളിപ്പറഞ്ഞും വിമർശിച്ചും തോമസ് കെ. തോമസ് എംഎൽഎ. ചാക്കോ പലപ്പോഴും തീരുമാനങ്ങൾ എടുത്തത് ഒറ്റയ്ക്കായിരുന്നുവെന്നും അദ്ദേഹത്തിന്റെ രാജിയുടെ കാരണം അറിയില്ലെന്നും തോമസ് കെ. തോമസ് പറഞ്ഞു. കൂടെ നിന്നവർ പറയുന്നത് അതേപടി വിശ്വസിക്കുന്ന സ്വഭാവമാണ് ചാക്കോയ്ക്ക്. അദ്ദേഹം പാർട്ടി യോഗങ്ങളിൽ ഒഴിവാക്കേണ്ട പല പരാമർശങ്ങളും നടത്തിയെന്നും തോമസ് കെ. തോമസ് കുറ്റപ്പെടുത്തി. പി.സി. ചാക്കോ പാർട്ടി വിടില്ലെന്നു പറഞ്ഞ തോമസ്, പാർട്ടിയിൽ പിളർപ്പുണ്ടാകില്ലെന്നും ഇടതുമുന്നണിയിൽ ഉറച്ചുനിൽക്കുമെന്നും വ്യക്തമാക്കി. എ.കെ. ശശീന്ദ്രൻ എടുത്തുചാട്ടമില്ലാത്ത മികച്ച നേതാവാണ്. പാർട്ടി ആവശ്യപ്പെട്ടാൽ പി.സി. ചാക്കോ രാജിവച്ച ഒഴിവിൽ എൻസിപിയുടെ സംസ്ഥാന പ്രസിഡന്റ് സ്ഥാനം പാർട്ടി ഏറ്റെടുക്കാൻ തയാറാണ്. പാർട്ടിയെ ഒറ്റക്കെട്ടായി കൊണ്ടുപോകലാണ് പ്രധാനം. പാർട്ടിയിൽ താൻ സംസ്ഥാന പ്രസിഡന്റാകണമെന്ന് ആവശ്യം ഉയരുന്നുണ്ടെന്നും തോമസ് അവകാശപ്പെട്ടു. വിഭാഗിയതയെത്തുടർന്ന്…
Read Moreഅതിർത്തിയിൽ പാക് ആക്രമണം: തിരിച്ചടിച്ച് ഇന്ത്യ
ന്യൂഡൽഹി: ജമ്മു കാഷ്മീർ പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയിൽ ഇന്ത്യൻ പോസ്റ്റുകൾക്കുനേരേ പാക്കിസ്ഥാൻ സൈന്യം ഇന്നലെ ആക്രമണം നടത്തി. പാക്കിസ്ഥാന്റെ വെടിനിർത്തൽ കരാർ ലംഘനത്തിനെതിരേ ഇന്ത്യൻ സൈന്യം കനത്ത തിരിച്ചടി നൽകിയതായാണു റിപ്പോർട്ട്. ഇന്ത്യൻ സൈന്യത്തിന്റെ പ്രത്യാക്രമണത്തിൽ പാക്കിസ്ഥാനു വൻ നാശനഷ്ടം സംഭവിച്ചതായും പാക്ക് സൈനികർ മരിച്ചതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പാക്കിസ്ഥാനു സംഭവിച്ച നഷ്ടങ്ങളുടെ വ്യാപ്തി അറിവായിട്ടില്ലെന്നും ശത്രുസൈന്യത്തിനു വലിയ നാശനഷ്ടങ്ങൾ സംഭവിച്ചതായും മുതിർന്ന സൈനിക ഉദ്യോഗസ്ഥർ പറഞ്ഞു. ജമ്മു ജില്ലയിലെ അഖ്നുർ സെക്ടറിലെ നിയന്ത്രണരേഖയ്ക്കു സമീപം തീവ്രവാദികൾ നടത്തിയ സ്ഫോടനത്തിൽ ഒരു ക്യാപ്റ്റൻ ഉൾപ്പെടെ രണ്ട് ഇന്ത്യൻ സൈനികർക്കു വീരമൃത്യു സംഭവിച്ചതിനു തൊട്ടുപിന്നാലെയാണ് കൃഷ്ണ ഘാട്ടി സെക്ടറിൽ പാക്കിസ്ഥാൻ ആക്രമണം നടത്തിയത്. 2021 ഫെബ്രുവരി 25ന് ഇന്ത്യയും പാക്കിസ്ഥാനും വെടിനിർത്തൽ കരാർ പുതുക്കിയശേഷം നിയന്ത്രണരേഖയിൽ വെടിനിർത്തൽ ലംഘനം വളരെ അപൂർവമായിരുന്നു.
Read Moreമോദി അമേരിക്കയിലെത്തി: ട്രംപുമായി കൂടിക്കാഴ്ച നാളെ പുലർച്ചെ
വാഷിംഗ്ടൺ: രണ്ടു ദിവസത്തെ അമേരിക്കൻ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വാഷിംഗ്ടണിലെത്തി. ഫ്രാൻസിൽനിന്ന് ഇന്നലെ വൈകിട്ടോടെ യുഎസിലെത്തിയ മോദിക്ക് അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക അതിഥി മന്ദിരമായ ബ്ലെയർ ഹൗസിൽ ഊഷ്മള വരവേൽപ് നൽകി. നിരവധി ഇന്ത്യക്കാരും ഇവിടെ എത്തിയിരുന്നു. പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് നേരേ എതിർവശത്താണ് ബ്ലെയർ ഹൗസ്. ഇവിടെയാണു പ്രധാനമന്ത്രി താമസിക്കുക. ഇന്ത്യൻ സമയം നാളെ പുലർച്ചെ അഞ്ചിനു പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി മോദി കൂടിക്കാഴ്ച നടത്തും. അമേരിക്കയിൽനിന്നു സൈനിക വിമാനങ്ങൾ വാങ്ങുന്നതുൾപ്പടെയുള്ള വിഷയങ്ങൾ ചർച്ചയാകും. അനധികൃത കുടിയേറ്റക്കാരെ തിരിച്ചയയ്ക്കുന്ന വിഷയത്തിൽ ഇരുരാജ്യങ്ങളും ചർച്ചയിൽ നിലപാട് വ്യക്തമാക്കും. ഈ വർഷം നടക്കുന്ന ക്വാഡ് ഉച്ചകോടിക്കായി ഡോണൾഡ് ട്രംപിനെ മോദി ഇന്ത്യയിലേക്ക് ക്ഷണിക്കും. അമേരിക്കന് സന്ദര്ശനത്തിനിടെ ഇലോണ് മസ്കുമായി മോദി കൂടിക്കാഴ്ച നടത്തുമെന്നു റിപ്പോർട്ടുണ്ട്. സ്റ്റാർലിങ്ക് ഉപഗ്രഹ ശൃംഖല വഴി ബ്രോഡ്ബാൻഡ് സേവനം ഇന്ത്യയിലേക്ക്…
Read Moreജയിൽ ചപ്പാത്തിയും കോഴിയും പെരുത്തിഷ്ടായി; ജയിൽ ഭക്ഷണത്തിന്റെ സ്വാദ് അറിഞ്ഞ് സവാദ്; ഉപ്പളയിൽ സെക്യൂരിറ്റിക്കാരനെ കൊന്നത് ദീർഘകാലം ജയിലിൽ കഴിയാനോ?
കാസർഗോഡ് ഉപ്പളയിൽ സെക്യൂരിറ്റി ജീവനക്കാരനെ കുത്തിക്കൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽ. ഉപ്പള പത്വാടിയിലെ സവാദ് ആണ് അറസ്റ്റിലായത്. ഇതിനു മുൻപ് പല കേസുകളിലും ഇയാൾ പ്രതിയാണ്. നേരത്തേ മൂന്ന് കവർച്ചാകേസുകളിൽ പ്രതിയായി ജയിലിൽ കഴിഞ്ഞിട്ടുള്ള സവാദ് ജയിലിലെ ഭക്ഷണവും താമസവും സുഖമുള്ളതാണെന്നും ദീർഘകാലം ജയിലിൽ കിടക്കാനുള്ള എന്തെങ്കിലും വഴിയുണ്ടാക്കണമെന്നും നാട്ടിൽ പലരോടും നേരത്തേ പറഞ്ഞുനടന്നിരുന്നതായി അറിവായിട്ടുണ്ട്. അമിതമായി ജയിൽ ഭക്ഷണം ഇഷ്ടപ്പെട്ട ഇയാൾ വീണ്ടും ജയിലിൽ പോകാൻ അവസരത്തിനായി കാത്തു നിൽക്കുകയായിരുന്നു. ഇയാൾക്ക്ഏറെക്കാലമായി വീടും കുടുംബവുമായി കാര്യമായ ബന്ധമൊന്നും ഉണ്ടായിരുന്നില്ല. കൊല്ലപ്പെട്ട സുരേഷ് 15 വർഷം മുമ്പ് കണ്ണൂർ പയ്യന്നൂരിലെത്തി വിവാഹം കഴിച്ച് താമസിക്കുകയായിരുന്നു. കോൺക്രീറ്റ് നിർമാണജോലികളാണ് പ്രധാനമായും ചെയ്തിരുന്നത്. ഭാര്യയും വിദ്യാർഥികളായ രണ്ടു മക്കളുമുണ്ട്. രണ്ടുവർഷം മുമ്പ് ഇവരുമായി അകന്നാണ് ഉപ്പളയിലെത്തിയത്. ഇവിടെ ഒറ്റയ്ക്ക് താമസിച്ച് കോൺക്രീറ്റ് ജോലികളും രാത്രിയിൽ സെക്യൂരിറ്റി ജീവനക്കാരന്റെ ജോലിയും ചെയ്തുവരികയായിരുന്നു. ബന്ധുക്കളൊന്നുമില്ലാതെ…
Read Moreഇന്ത്യൻ യംഗ് ടൈഗ്രസ് വനിതാ ഫുട്ബോൾ ടീം തലവനായി ഡോ. റെജിനോൾഡ് വർഗീസ് നിയമിതനായി
തിരുവല്ല: ടർക്കിയിലെ അൻറാലിയയിൽ മൂന്ന് രാജ്യാന്തര മത്സരങ്ങളിൽ പങ്കെടുക്കുന്ന ഇന്ത്യൻ അണ്ടർ 20 വനിതാ ഫുട്ബോൾ ടീം സംഘ തലവനായി ഡോ. റെജിനോൾഡ് വർഗീസ് നിയമിതനായി. യംഗ് ടൈഗ്രസ് എന്നാണ് ദേശീയ ടീമിനെ നാമകരണം ചെയ്തിരിക്കുന്നത്. ജോർദാൻ, ഹോംഗ് കോംഗ്, റഷ്യ എന്നീ രാജ്യങ്ങളുമായി 19, 22, 25 തീയതികളിലാണ് ഇന്ത്യൻ ടീമിന്റെ മത്സരങ്ങൾ . 2025 ജൂലൈയിൽ സാഫ് അണ്ടർ 20, ഓഗസ്റ്റിൽ നടക്കുന്ന എഎഫ്സി അണ്ടർ 20 തുടങ്ങിയ ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുക്കാനുള്ള ദേശീയ ടീമിന്റെ പരിശീലനം കൂടിയാണ് ഈ മത്സര പരമ്പര. സ്വീഡനിൽ നിന്നുള്ള ജൊയാകിം അലക്സാണ്ടേർസ്ണാണ് ടീമിന്റെ മുഖ്യ പരിശീലകൻ. കേരളത്തിൽ നിന്നുമുള്ള കെ. കെ. ഹമീദ് ടീമിന്റെ കീപ്പിംഗ് പരിശീലകനാണ്. ബംഗളൂരു കേന്ദ്രമാക്കിയാണ് ടീമിന്റെ പരിശീലനം നടക്കുന്നത്. മദ്രാസ് സർവകലാശാലയിൽ നിന്നും ഒന്നാം റാങ്കോടെ കായിക വിദ്യാഭ്യാസം പൂർത്തിയാക്കിയാണ് ഡോ. റെജിനോൾഡ്…
Read Moreമത്സ്യപിത്താശയം കഴിച്ച യുവാവിന് സംഭച്ചത് കേട്ടാൽ ഞെട്ടും
മധ്യപ്രദേശിൽ മത്സ്യപിത്താശയം കഴിച്ചതിനെത്തുടർന്ന് ആരോഗ്യാവസ്ഥ മോശമായ 42കാരൻ ആശുപത്രിയിൽ ചികിത്സതേടി. കരളിൽ ഉത്പാദിപ്പിക്കുന്ന പിത്തരസം സംഭരിക്കുന്ന അവയവമാണ് ഇയാൾ കഴിച്ചത്. ഛർദ്ദിയും വയറിളക്കവുമായിരുന്നു ആദ്യലക്ഷണങ്ങൾ. തുടർന്ന് യുവാവ് ഗുരുതരാവസ്ഥയിലാകുകയായിരുന്നു. മത്സ്യപിത്താശയത്തിൽ സോഡിയം സൈപ്രിനോൾ സൾഫേറ്റ് എന്ന വിഷ രാസവസ്തു അടങ്ങിയിട്ടുണ്ട്. മനുഷ്യൻ കഴിച്ചാൽ കരളിനെയും വൃക്കകളെയും വേഗത്തിൽ നശിപ്പിക്കുമെന്നു ഡോക്ടർമാർ പറഞ്ഞു. ചില ഏഷ്യൻ രാജ്യങ്ങളിൽ, വാതം, സന്ധിവാതം, ഉദ്ധാരണക്കുറവ്, കാഴ്ചക്കുറവ് എന്നിവയുടെ ചികിത്സിക്ക് മത്സ്യപിത്താശയം ഉപയോഗിക്കാറുണ്ട്. ചൈനക്കാർ ഇത് ആസ്ത്മയെ സുഖപ്പെടുത്തുകയും കാഴ്ചശക്തി മെച്ചപ്പെടുത്തുകയും ചെയ്യുന്നുവെന്നു വിശ്വസിക്കുന്നു.
Read More