മുംബൈ: ഐസിസി ചാന്പ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിൽനിന്ന് സൂപ്പർ പേസർ ജസ്പ്രീത് ബുംറ പുറത്ത്. ബുംറയ്ക്കു പകരം ഹർഷിത് റാണ ഇന്ത്യയുടെ 15 അംഗ ടീമിൽ ഇടം നേടി. നടുവിനേറ്റ പരിക്കാണ് ബുംറയ്ക്കു വിനയായത്. ബിസിസിഐ ആദ്യം പ്രഖ്യാപിച്ച 15 അംഗ ടീമിൽ ബുംറ ഉണ്ടായിരുന്നു. യുവ ഓപ്പണർ യശസ്വി ജയ്സ്വാളിനു പകരം സ്പിന്നർ വരുണ്‍ ചക്രവർത്തി ടീമിലെത്തി.
Read MoreDay: February 13, 2025
ദേശീയ ഗെയിംസ്; അത്ലറ്റിക്സിലെ അവസാന ഇനത്തിൽ കേരളത്തിനു സ്വർണം
38-ാമത് ദേശീയ ഗെയിംസിൽ അത്ലറ്റിക്സിലെ അവസാന മത്സരത്തിൽ സ്വർണ നേട്ടത്തോടെ കേരളം സൈനോഫ് ചെയ്തു. അവസാന ഇനമായ 4×400 മിക്സഡ് റിലേയിൽ കരുത്തരായ മഹാരാഷ്ട്രയെയും പഞ്ചാബിനെയും പിന്നിലാക്കിയാണ് കേരളം സ്വർണമണിഞ്ഞത്. ട്രാക്കിലും ഫീൽഡിലുമായി ഇന്നലെ അഞ്ച് ഇനങ്ങളിൽ മത്സരിച്ച കേരളത്തിനു ലഭിച്ച ഏക മെഡലാണിത്. ജൂഡോയിൽ കേരളത്തിനായി പി.ആർ. അശ്വതി വെള്ളിയും ആർട്ടിസ്റ്റിക്സ് ജിംനാസ്റ്റിക്സിൽ അമാനി ദിൽഷാദ് വെങ്കലവും നേടി. അത്ലറ്റിക്സിൽ അവസാന ദിനം മെഡൽ പ്രതീക്ഷിച്ച ഇനങ്ങളിൽ കേരളം നിരാശപ്പെടുത്തിയപ്പോഴാണ് മികസ്ഡ് റിലേയിൽ അപ്രതീക്ഷിത സ്വർണമെത്തിയത്. 3:25.35 എന്ന സമയത്തിലായിരുന്നു കേരളത്തിന്റെ ഫിനിഷിംഗ്. ടി.എസ്. മനു തുടക്കത്തിൽ തന്നെ ലീഡ് നേടി. പിന്നാലെ ബാറ്റണ്‍ സ്വീകരിച്ച സ്നേഹ മറിയം വിൽസൺ, ജെ. ബിജോയ് എന്നിവരും ലീഡ് നിലനിർത്തി. ആങ്കർ ലാപ്പിൽ മഹാരാഷ്ട്ര താരത്തിന്റെ വെല്ലുവിളി മറികടന്ന് അൻസ ബാബു ഫിനിഷിംഗ് ലൈൻ കടന്നതോടെ കേരളത്തിന്റെ അക്കൗണ്ടിൽ…
Read Moreഛിന്നഗ്രഹ പേടിയിൽ ഭൂമി! ഒരു മഹാനഗരംവരെ ചാന്പലാക്കാനുള്ള പ്രഹരശേഷി
2032ൽ മാരകപ്രഹരശേഷിയുള്ള ഛിന്നഗ്രഹം ഭൂമിയുമായി കൂട്ടിയിടിക്കാൻ സാധ്യതയുണ്ടെന്നു നാസയിലെ ശാസ്ത്രജ്ഞർ. 2024 YR4 എന്നു പേരിട്ട ഛിന്നഗ്രഹം ഭൂമിയിൽ ഇടിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും ശാസ്ത്രലോകത്തിന്റെ വെളിപ്പെടുത്തൽ. ഏകദേശം 130 മുതൽ 300 അടി വരെ വ്യാസമുള്ള ഈ ഛിന്നഗ്രഹം ഭൂമിയിൽ ഇടിച്ചാൽ, മനുഷ്യരാശിയുടെ വംശനാശത്തിനു ഭീഷണിയാകില്ലെങ്കിലും വൻ നാശനഷ്ടത്തിനു കാരണമായേക്കാമെന്നും ശാസ്ത്രജ്ഞർ മുന്നറിയിപ്പു നൽകുന്നു. ഒരു മഹാനഗരം വരെ ചാന്പലാക്കാനുള്ള പ്രഹരശേഷി ഛിന്നഗ്രഹത്തിനുണ്ട്. ഛിന്നഗ്രഹം ഇടിക്കുന്നതിന്റെ ആഘാതം എട്ട് മെഗാടൺ TNTന് തുല്യമായ ഊർജം പുറപ്പെടുവിക്കും, അതായത് ജപ്പാനിലെ ഹിരോഷിമയെ നശിപ്പിച്ച അണുബോംബിനേക്കാൾ 500 ഇരട്ടി പ്രഹരശേഷി കൂടുതൽ! 2032 ഡിസംബർ 22ന്, 2024 YR4 ഭൂമിയിൽ ഇടിക്കാനുള്ള സാധ്യത ഒരു ശതമാനത്തിൽ കൂടുതലാണെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു. ഭൂമിയുമായി കൂട്ടിയിടി സംഭവിക്കില്ലെന്ന സാധ്യതയാണു കൂടുതലെങ്കിലും ഇപ്പോഴുള്ള വിശകലനത്തിനു കാലക്രമേണ മാറ്റം സംഭവിക്കാനുള്ള സാധ്യതയുണ്ടെന്നും ഗവേഷകർ പറഞ്ഞു. നിലവിൽ,…
Read Moreരഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളം സെമിയിൽ
പൂന: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കന്നി കിരീടമെന്ന സ്വപ്നത്തിനോട് ഒരു ചുവടുകൂടി അടുത്ത് കേരളം. 2024-25 രഞ്ജി ട്രോഫിയിൽ കേരളം സെമിയിൽ. ചരിത്രത്തിൽ രണ്ടാം തവണ മാത്രമാണ് കേരളം രഞ്ജി ട്രോഫിയുടെ സെമിയിൽ പ്രവേശിക്കുന്നത്. ജമ്മു കാഷ്മീരിന് എതിരായ ക്വാർട്ടറിൽ ആദ്യ ഇന്നിംഗ്സിൽ നേടിയ ഒരു റൺ ലീഡാണ് കേരളത്തെ സെമിയിലെത്തിച്ചത്, ഒരു റണ്ണിന്റെ വില സെമി ഫൈനൽ എന്നു ചുരുക്കം. ശാന്തം സുന്ദരം… 399 റണ്‍സെന്ന അപ്രാപ്യമായ വിജയലക്ഷ്യത്തിനുവേണ്ടി പോരാടാതെ അഞ്ചാംദിനമായ ഇന്നലെ സമനിലയ്ക്കായി കേരള താരങ്ങൾ ബാറ്റേന്തിയപ്പോൾ ആദ്യ ഇന്നിംഗ്സിലെ വിലപ്പെട്ട ഒരു റണ്‍സിന്റെ ലീഡിൽ ജമ്മു കാഷ്മീരിനെ മറികടന്ന് ആറ് വർഷത്തിന് ശേഷം സെമിയിൽ പ്രവേശിച്ചു. കേരള താരങ്ങളുടെ നിശ്ചയദാർഢ്യത്തിനു മുന്നിൽ ജമ്മു കാഷ്മീർ ബൗളർമാർ പന്തെറിഞ്ഞ് തളർന്നു. ശ്രദ്ധയോടെ ബാറ്റേന്തിയ മുഹമ്മദ് അസറുദ്ദീൻ, സൽമാൻ നിസാർ എന്നിവരുടെ ഏഴാം വിക്കറ്റ് കൂട്ടുകെട്ട്…
Read Moreകുട്ടികള്‍ കൂട്ടത്തോടെ കരച്ചിൽ തുടങ്ങി; കാത്തിരുന്നു കിട്ടിയജോലി 10 മിനിറ്റിനുള്ളില്‍ ഉപേക്ഷിച്ച് യുവതി
കാത്തിരുന്ന് കിട്ടിയ ജോലി പത്ത് മിനിറ്റിനുള്ളിൽ ഉപേക്ഷിക്കണ്ട അവസ്ഥ വന്നിട്ടുണ്ടോ? യുകെയിൽ നിന്നുള്ള സോഫി വാർഡ് സോഷ്യൽ മീഡിയയിലാണ് തന്റെ അനുഭവം പങ്കുവച്ചത്. ഗ്രോസറി ചെയിനുകളിൽ പല ഇടങ്ങളിലായി ജോലിക്കായി നോക്കിയിരുന്നു. എന്നാൽ അവിടെയൊന്നും തനിക്ക് ജോലി കിട്ടിയില്ല. പല ജോലിക്കും ഇന്റർവ്യൂവിന് പോകും. എന്നാൽ, ആദ്യ റൗണ്ടുകൾ കഴിഞ്ഞാൽ പിന്നെ ആരും തന്നെ വിളിക്കാറില്ല എന്നാണ് സോഫി വാർഡ് പറയുന്നത്. കാത്തിരിപ്പിന് ഒടുവിൽ ചൈൽഡ്കെയർ മേഖലയിൽ സോഫിയയ്ക്ക് ജോലി ലഭിച്ചു. എന്നാൽ അവിടെ ജോലിക്കെത്തി കുറച്ച് കഴിഞ്ഞപ്പോഴേക്കു കുട്ടികൾ കൂട്ടത്തോടെ കരഞ്ഞു. അവരുടെ കരച്ചിൽ കേട്ടതോടെ 10 മിനിറ്റിൽ കൂടുതൽ അവിടെ നിൽക്കാൻ യുവതിക്ക് കഴിഞ്ഞില്ല. അപ്പോൾത്തന്നെ യുവതി അവിടെ നിന്നും ഇറങ്ങിപ്പോയി. ഭക്ഷണം കൊണ്ടുപോയ പാത്രം പോലും എടുക്കാതെയാണ് താൻ അവിടെനിന്നും ഇറങ്ങിയത് എന്നും യുവതി പറയുന്നു. നിരവധിപ്പേരാണ് യുവതിയുടെ പോസ്റ്റിന് കമന്റുകൾ നൽകിയത്.…
Read Moreവീട്ടമ്മയോട് അപമര്യാദയായി പെരുമാറിയ സിപിഎം പഞ്ചായത്തംഗത്തെ പുറത്താക്കി; പ്രതിക്കെതിരേ മുമ്പും സമാനകേസ്
അമ്പലപ്പുഴ: വീട്ടമ്മയോട് അപമര്യാദയായി പെരുമാറിയ സിപിഎം പഞ്ചായത്തംഗത്തെ പാർട്ടിയിൽനിന്ന് പുറത്താക്കി. അമ്പലപ്പുഴ തെക്ക് പഞ്ചായത്തംഗത്തെയാണ് ആമയിട കിഴക്ക് ബ്രാഞ്ചിൽനിന്ന് സിപിഎം പുറത്താക്കിയത്. രണ്ടു മക്കളുള്ള വീട്ടമ്മയോട് ഇവരുടെ വീട്ടിലെത്തിയാണ് പഞ്ചായത്തംഗം മോശമായി പെരുമാറിയത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. എന്നാൽ, ഇവർ പോലീസിൽ പരാതി നൽകാൻ തയാറായില്ല. പാർട്ടിയിൽ വിവാദമായതോടെയാണ് കഴിഞ്ഞദിവസം ബ്രാഞ്ച് കമ്മിറ്റി ചേർന്ന് പഞ്ചായത്തംഗത്തെ പുറത്താക്കിയത്. ഇയാൾക്കെതിരേ നേരത്തെയും പരാതികൾ ഉണ്ടായിട്ടുണ്ട്. വാർഡിലെ പട്ടിക വർഗത്തിൽപ്പെട്ട വനിതയോട് മോശമായി പെരുമാറിയ സംഭവത്തിൽ ഇവർ നൽകിയ പരാതിയെത്തുടർന്ന് അമ്പലപ്പുഴ പോലീസ് കേസെടുത്തെങ്കിലും രാഷ്ട്രീയ സ്വാധീനത്തെത്തുടർന്ന് റിമാൻഡിലായില്ല.
Read Moreറോഡിലൂടെ ഫോണിൽ സംസാരിച്ചു നടക്കുന്നവരിൽ നിന്നും പിഴ ഈടാക്കണം: റോഡിൽ അപകടങ്ങൾ വർധിക്കുന്നതിന് കാരണം നിലവാരമില്ലാത്ത ഡ്രൈവിംഗെന്ന് ഗണേഷ് കുമാർ
തിരുവനന്തപുരം: നിലവാരമില്ലാത്ത ഡ്രൈവിംഗ് മൂലം റോഡ് അപകടങ്ങൾ കഴിഞ്ഞ വർഷത്തേക്കാൾ ഈ വർഷം കൂടുതലാണെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ്കുമാർ. കാൽനടയാത്രക്കാരുടെ അശ്രദ്ധയും അപകടത്തിനു കാരണമാണെന്നും മന്ത്രി പറഞ്ഞു. പലരും മൊബൈലിൽ സംസാരിച്ചാണ് റോഡിലൂടെ നടക്കുന്നത്. റോഡ് മുറിച്ചുകിടക്കുമ്പോൾ പോലും ഇടത്തും വലത്തും നോക്കാറില്ല. മൊബൈലിൽ സംസാരിച്ചു നടക്കുന്നവർക്കെതിരെ പിഴ ഈടാക്കണമെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്നും ഗണേഷ് കുമാർ പറഞ്ഞു.
Read Moreറാബിസ് ഫ്രീ കേരള പദ്ധതി… പേവിഷ വിമുക്ത കേരളം പദ്ധതി കോട്ടയത്തേക്കും; ഉദ്ഘാടനം നാളെ
കോട്ടയം: ദേശീയ ക്ഷീര വികസന ബോര്‍ഡ്(എന്‍ഡിഡിബി) ന്റെ സഹോദര സ്ഥാപനമായ ഇന്ത്യന്‍ ഇമ്യൂണോളജിക്കല്‍സ് ലിമിറ്റഡ് (ഐഐഎല്‍) ന്റെ സാമൂഹിക പ്രതിബദ്ധത പദ്ധതി (സിഎസ്ആര്‍) യുടെ ഭാഗമായി സംസ്ഥാന സര്‍ക്കാരും തദ്ദേശ സ്വയംഭരണ വകുപ്പും മൃഗസംരക്ഷണവകുപ്പും കമ്പാഷന്‍ ഫോര്‍ അനിമല്‍സ് വെല്‍ഫെയര്‍ അസോസിയേഷന് (കാവ) നുമായി സഹകരിച്ച് റാബിസ് ഫ്രീ കേരള പദ്ധതി ജില്ലയിലേക്ക് വ്യാപിപ്പിക്കുന്നു. പേവിഷബാധ ഇല്ലാതാക്കുകയും പൊതുജന സുരക്ഷ ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് സംരംഭത്തിന്റെ ലക്ഷ്യം. തിരുവനന്തപുരത്തും കൊല്ലത്തും പേവിഷ വിമുക്ത കേരളം പദ്ധതി വിജയകരമായി നടപ്പിലാക്കിയതിന് പിന്നാലെയാണ് കോട്ടയത്തേക്കും വ്യാപിപ്പിക്കുന്നത്. ഇന്ത്യന്‍ ഇമ്യൂണോളജിക്കല്‍സ് ലിമിറ്റഡിന്റെ സാമൂഹിക പ്രതിബദ്ധത പദ്ധതിയുടെ ഭാഗമാണ് റാബീസ് ഫ്രീ കേരള എന്ന സംരംഭം. റാബിസ് ഫ്രീ കേരള പദ്ധതിയുടെ ഉദ്ഘാടനം നാളെ രാവിലെ 10ന് കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ മന്ത്രി ജെ. ചിഞ്ചുറാണിയുടെ അധ്യക്ഷതയില്‍ കേന്ദ്ര ഫിഷറീസ് മൃഗസംരക്ഷണ…
Read Moreവൃദ്ധസദനം ഉടമ മുങ്ങി; ജീവൻ തോമസ് വിദേശത്തേക്ക് കടന്നത് അന്തേവാസിയിൽ നിന്നും ലക്ഷങ്ങൾ വാങ്ങി; അന്തേവാസികൾ ദുരിതത്തിൽ; നടത്തിപ്പിൽ ഗുരുതര വീഴ്ച
തൊടുപുഴ: നടത്തിപ്പുകാരൻ മുങ്ങിയതോടെ മുതലക്കോടത്തെ വൃദ്ധസദനം അന്തേവാസികൾ ദുരിതത്തിലായ സംഭവത്തിൽ സ്ഥാപനത്തിന്റെ നടത്തിപ്പിൽ ഗുരുതരമായ ചട്ടലംഘനങ്ങളുള്ളതായി പരിശോധനയിൽ വ്യക്തമായി. ഓർഫനേജ് കണ്ട്രോൾ ബോർഡിന്റ ലൈസൻസോ മറ്റു രേഖകളോ ഇല്ലാതെയാണ് എൽഡർ ഗാർഡൻ എന്ന സ്ഥാപനം പ്രവർത്തിച്ചിരുന്നതെന്ന് സാമൂഹ്യ നീതിവകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയിൽ കണ്ടെത്തി. പരാതിയെത്തുടർന്ന് നേരത്തേ ജില്ലാ കളക്ടറുടെ നിർദേശ പ്രകാരം സാമൂഹ്യ നീതി വകുപ്പ് അടച്ചുപൂട്ടിയ സ്ഥാപനമാണ് വീണ്ടും അനധികൃതമായി തുറന്ന് പ്രവർത്തിച്ചിരുന്നത്. ഇവിടെ അന്തേവാസിയായി പ്രവേശിപ്പിച്ച ഒരാളുടെ രക്ഷിതാക്കൾ പണം തട്ടിയെടുത്തതായി കാണിച്ച് ഇന്നലെ പോലീസിൽ രേഖാമൂലം പരാതിയും നൽകിയിട്ടുണ്ട്. സ്ഥാപന ഉടമ ജീവൻ തോമസിനെതിരേ വഞ്ചനാക്കുറ്റത്തിന് കേസെടുക്കുമെന്ന് പോലീസ് പറഞ്ഞു. പരിചരണത്തിനായി മുൻകൂറായി നൽകിയ പണവുമായാണ് നടത്തിപ്പുകാരൻ മുങ്ങിയത്. ഇതോടെ അന്തേവാസികളുടെ ഭക്ഷണവും മരുന്നും മുടങ്ങി. പരസ്യം കണ്ടാണ് വാർധക്യകാല പരിചരണത്തിനായി പലരും സ്വകാര്യ വൃദ്ധസദനത്തിന് പണം നൽകിയിത്. ചിലരെ നടത്തിപ്പുകാർ നേരിട്ട്…
Read Moreസൂര്യാഘാതം: തൊഴിലാളികളുടെ പകല്‍ ജോലിസമയം പുനഃക്രമീകരിച്ചു; വീഴ്ച വരുത്തിയാല്‍ തൊഴിലുടമകള്‍ക്കെതിരേ കര്‍ശന നിയമനടപടി സ്വീകരിക്കും
കോട്ടയം: പകല്‍ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കുന്നതിനുള്ള സാധ്യത കണക്കിലെടുത്ത് പകല്‍ സമയത്തെ ജോലിസമയം പുനഃക്രമീകരിച്ച് ലേബര്‍ കമ്മീഷണര്‍ ഉത്തരവായി. മേയ് 10 വരെ പകല്‍ സമയം വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഉച്ചയ്ക്ക് 12 മുതല്‍ മൂന്നു വരെ വിശ്രമ വേളയായിരിക്കും. രാവിലെ ഏഴു മുതല്‍ രാത്രി ഏഴു വരെയുള്ള സമയത്തിനുള്ളില്‍ എട്ടു മണിക്കൂറായി ജോലി സമയം നിജപ്പെടുത്തിയും ഷിഫ്റ്റ് വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് രാവിലത്തെ ഷിഫ്റ്റ് ഉച്ചയ്ക്ക് 12ന് അവസാനിക്കുന്ന തരത്തിലും ഉച്ചയ്ക്കുശേഷമുള്ള ഷിഫ്റ്റ് വൈകുന്നേരം മൂന്നിന് ആരംഭിക്കുന്ന തരത്തിലും പുനഃക്രമീകരിച്ചു. തൊഴിലുടമകള്‍ തൊഴിലാളികളുടെ ജോലി സമയം മേല്‍ പറഞ്ഞ രീതിയില്‍ ക്രമീകരിക്കണം വീഴ്ച വരുത്തിയാല്‍ തൊഴിലുടമകള്‍ക്കെതിരേ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്സ്മെന്റ്) അറിയിച്ചു. നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ താഴെ പറയുന്ന…
Read More