ഇന്ന് ലോക റേഡിയോദിനം. 1923ലാണ് ഇന്ത്യയില്‍ ആദ്യമായി റേഡിയോ ശബ്ദിച്ചു തുടങ്ങിയത്. 1946 ഫെബ്രുവരി 13-നാണ് ഐക്യരാഷ്ട്ര സഭ റേഡിയോ പ്രക്ഷേപണം ആരംഭിച്ചത്. ഇതിന്റെ ആദരസൂചകമായാണ് റേഡിയോ ദിനം ആചരിക്കുന്നത്. ചായപ്പീടികയിലിരുന്ന് റേഡിയോയിലൂട കേട്ട എത്രയെത്ര മനോഹര ഗാനങ്ങളാണ് നമ്മുടെയൊക്കെ ഉള്ളിലുള്ളത്. പണ്ടൊക്കെ മിക്ക വീടുകളിലും റേഡിയോ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ആധുനിക സാങ്കേതിക വിദ്യകളുമായി എഫ്എം എന്ന നാമം സ്വീകരിച്ച് മാറ്റത്തിന് വിധേയമായിരിക്കുകയാണ് ഇന്ന് റേഡിയോ. പുതിയ കാലത്ത് നിന്നും ഒന്നു പിന്നിലേക്ക് തിരിഞ്ഞ് നോക്കുന്പോൾ ഉറപ്പായും ഒരുപിടി നല്ല ഓർമകൾ റേഡിയോ നമുക്ക് സമ്മാനിക്കും.
Read MoreDay: February 13, 2025
റെനോവ് ഷെര്ഡിംഗ് ആന്‍ഡ് ഗ്രൈന്‍ഡിംഗ് മെഷീന്റെ കണ്ടുപിടിത്തവുമായി ജോഷി
കോട്ടയം: കാര്‍ഷികമേഖലയിലും ജൈവമാലിന്യ സംസ്കരണമേഖലയിലും ഒരുപോലെ ഉപയോഗപ്രദമാകുന്ന റെനോവ് ഷെര്ഡിംഗ് ആന്‍ഡ് ഗ്രൈന്‍ഡിംഗ് മെഷീന്റെ കണ്ടുപിടിത്തവുമായി സംരംഭകനായ ജോഷി ജോസഫ്.ഈരാറ്റുപേട്ട അരുവിത്തുറ താന്നിക്കല്‍ കുടുംബാംഗമായ ജോഷി കോവിഡ് കാലത്ത് കൃഷി ആവശ്യത്തിനായി ഉണങ്ങിയ ചാണകം പൊടിച്ചെടുക്കുന്നതിനായിട്ടാണ് യന്ത്രനിര്മാണത്തില് സജീവമാകുന്നത്. പിന്നീട് നിര്‍മിച്ച ആദ്യ മോഡലില്‍നിന്ന് ബ്ലേഡുകളിലും മറ്റും ചില മാറ്റങ്ങള്‍ വരുത്തിയാണ് റെനോവ് ഷെര്ഡിംഗ് ആന്‍ഡ് ഗ്രൈന്‍ഡിംഗ് മെഷീനാക്കിയെടുത്തത്. സിംഗിള്‍ ഫേസ് മോട്ടോറിലാണ് ഇതിന്റെ പ്രവര്‍ത്തനം. കുറഞ്ഞ വൈദ്യുതി ഉപയോഗം, സുരക്ഷിതമായി പ്രവര്‍ത്തിപ്പിക്കാനും വൃത്തിയാക്കാനും സാധിക്കുന്നു എന്നിവയാണ് ഇതിന്റെ പ്രത്യേകതകള്‍. ജൈവവളം, പച്ചകക്കപ്പൊടി യൂണിറ്റുകള്‍ ഈ മെഷീന് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. റെനോവ് കമ്പോസ്റ്റ് ടംബ്ലര്‍, റെനോവ് കംമ്പോസ്റ്റിംഗ് ബയോകള്‍ച്ചര്‍ എന്നീ മെഷീനുകളും ജോഷി ജോസഫിന്റെ ആശയങ്ങളാണ്. ഷെര്ഡിംഗ് ആന്‍ഡ് ഗ്രൈന്‍ഡിംഗ് മെഷീന്റെ കണ്ടുപിടിത്തത്തിന് 2022ല്‍ കേരള റൂറല്‍ ഇന്നവേഷന്‍ അവാര്‍ഡും 2023ല്‍ കേരള സയന്‍സ് കോണ്‍ഗ്രസ് അവാര്‍ഡും…
Read More“ഏറെ കൊതിച്ചുണ്ടാക്കിയ വീടും ആകെയുള്ള മണ്ണുമാണ്”… കദനഭാരത്തോടെ ഇസ്മായിലും മക്കളും അയല്‍ക്കാരും വീടൊഴിഞ്ഞു; കൊമ്പന്‍പാറയില്‍ ഇനി മനുഷ്യരില്ല
കോട്ടയം: പെരുവന്താനം കൊമ്പന്‍പാറയിലെ പത്ത് സെന്റും മോഹിച്ചുണ്ടാക്കിയ രണ്ടു മുറി വീടും ഉപേക്ഷിച്ച് ഭാര്യ സോഫിയയെ കാട്ടാന കൊന്നതിന്റെ വേദനയില്‍ ഇസ്മായില്‍ എന്നേക്കുമായി പടിയിറങ്ങി. കാട്ടാനയും കടുവയും ഇസ്മായിലിനെ മാത്രമല്ല തൊട്ടു താമസിച്ചിരുന്ന ഉമ്മ അലിമബീവിയെയും അയല്‍ക്കാരി സ്വപ്നയെയും കിടപ്പാടമില്ലാതെ പെരുവഴിയിലാക്കി. അടുത്തയിടെ വരെ ഏഴു വീട്ടുകാരുണ്ടായിരുന്ന കൊമ്പന്‍പാറയില്‍ ഇനി മനുഷ്യരായി ആരുമില്ല. ഇവിടെയിനി കാട്ടാനയും കടുവയും പുലിയും അടക്കിവാഴും. ഭാര്യ സോഫിയയുടെ മൃതദേഹം കബറടക്കി മടങ്ങിവന്നയുടന്തന്നെ വീട്ടുസാധനങ്ങള്‍ ഇസ്മായില്‍ വാരിക്കെട്ടി. ഇന്നലെ വൈകുന്നേരം ഉമ്മയെയും മക്കളായ ആമിനയെയും ഷെയ്ക് മുഹമ്മദിനെയും അയല്‍വാസിയെയും കൂട്ടി ചെന്നാപ്പാറയിലെ ബന്ധുവീട്ടില്‍ അഭയം തേടി. കൂലിപ്പണിക്കാരനായ ഇസ്മായില്‍ പടിയിറങ്ങുമ്പോള്‍ ഹൃദയം നുറുങ്ങിയ വേദനയോടെ പറഞ്ഞു: “”ഏറെ കൊതിച്ചുണ്ടാക്കിയ വീടും ആകെയുള്ള മണ്ണുമാണ്. സോഫിയ കഷ്ടപ്പെട്ടു വളര്‍ത്തിയിരുന്ന നാല്‍പ്പത് ആടുകളെയും നാലു പശുക്കളെയും വിറ്റു കിട്ടിയ പണവും സര്‍ക്കാര്‍ തന്ന നാലു ലക്ഷവും…
Read Moreയുവതിയുടെ ആത്മഹത്യ; ഭർത്താവും പെൺസുഹൃത്തും പിടിയിൽ; ഇരുവർക്കുമെതിരെ ആത്മഹത്യാ പ്രേരണാകുറ്റത്തിന് കേസെടുത്ത് പോലീസ്
പാലക്കാട്: ഭർതൃവീട്ടിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെയും പെൺസുഹൃത്തിനെയും അറസ്റ്റ് ചെയ്ത് പോലീസ് പാലക്കാട് കല്ലടിക്കോട് സ്വദേശി റൻസിയ ആത്മഹത്യ ചെയ്ത സംഭവത്തിലാണ് ഇരുവരുരേയും അറസ്റ്റ് ചെയ്തത്. റൻസിയയുടെ ഭർത്താവ് ഷെഫീസ്, പെൺസുഹൃത്ത് ജംസീന എന്നിവരെയാണ് ഹേമാംബിക നഗർ പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവർക്കുമെതിരെ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി. ഫെബ്രുവരി അഞ്ചിനാണ് റൻസിയ ഭർത്താവിന്റെ പുതുപ്പരിയാരത്തെ വീട്ടിൽ വച്ച് ആത്മഹത്യ ചെയ്തത്.
Read More