തൃശൂർ: പോട്ടയിൽ പട്ടാപകൽ ബാങ്ക് ജീവനക്കാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി പണം കവർന്നു. പോട്ട ഫെഡറൽ ബാങ്കിൽ ഇന്ന് ഉച്ചയ്ക്ക് രണ്ടിനു ശേഷമാണ് സംഭവം. 15 ലക്ഷത്തോളം രൂപ നഷ്ടമായെന്നാണ് വിവരം. സംഭവം നടന്ന സമയം എട്ട് ജീവനക്കാർ ബാങ്കിൽ ഉണ്ടായിരുന്നതായാണ് വിവരം. ദേശീയപാതയോട് ചേർന്നുള്ള സ്ഥലത്താണ് പട്ടാപകൽ മോഷണമുണ്ടായത്. മുഖംമൂടിയും ഹെൽമറ്റും ധരിച്ചെത്തിയ മോഷ്ടാവ് ജീവനക്കാരെ കത്തി കാട്ടി ഭയപ്പെടുത്തുകയായിരുന്നു. തുടർന്ന് ഇയാൾ കാബിന്റെ ചില്ല് കസേര ഉപയോഗിച്ച് അടിച്ച് തകർത്ത് അകത്ത് കടന്ന് പണം കവരുകയായിരുന്നു. തുടർന്ന് ഇയാൾ ഇരുചക്രവാഹനത്തിൽ രക്ഷപ്പെട്ടു. സംഭവത്തിന്റെ സിസടിവി ദൃശ്യങ്ങൾ അടക്കം പുറത്തുവന്നിട്ടുണ്ട്. പോലീസ് പ്രതിക്കായി വ്യാപക തെരച്ചിൽ ആരംഭിച്ചു. അതേസമയം, കവർച്ചയ്ക്കു പിന്നിൽ പരിചിതനായ മോഷ്ടാവ് ആയിരിക്കില്ലെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. പരിചിതനായ മോഷ്ടാവ് തിരക്കുള്ള ഉച്ചസമയത്ത് ഇത്തരമൊരു മോഷണം നടത്തില്ലെന്നും പോലീസ് ഉദ്യോഗസ്ഥർ പറയുന്നു.
Read MoreDay: February 14, 2025
സുരേഷ് കുമാറിനെ പിന്തുണച്ച് നിര്‍മാതാക്കളുടെ സംഘടന; ആന്റണി പെരുമ്പാവൂരിന് പിന്തുണയുമായി കൂടുതല്‍ താരങ്ങള്‍
കൊച്ചി: സിനിമ സമരം പ്രഖ്യാപിച്ച ജി.സുരേഷ് കുമാറിനെതിരെ നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ രംഗത്തെത്തിയതോടെ മലയാള സിനിമയില്‍ പോര് മുറുകുന്നു. സുരേഷ്കുമാറിന് പിന്തുണയുമായി പ്രൊഡ്യൂസേഴ്സ് അസോസിയേഷന് രംഗത്തെത്തി. പ്രസിഡന്റായ ആന്റോ ജോസഫിന്റെ അഭാവത്തില്‍ വൈസ് പ്രസിഡന്റ് ജി. സുരേഷ് കുമാര്‍ യോഗ തീരുമാനം മാധ്യമങ്ങളിലൂടെ അറിയിക്കുക മാത്രമാണ് ചെയ്തത്. എന്നാല്‍ ക്ഷണിച്ചിട്ടും യോഗത്തില്‍ പങ്കെടുക്കാത്ത ആന്‍ണി പെരുമ്പാവൂര്‍ സുരേഷ് കുമാറിനെ സമൂഹമാധ്യമങ്ങളിലൂടെ ചോദ്യം ചെയ്ത നടപടി തെറ്റാണ്. സംഘടനക്കെതിരെയും വ്യക്തിപരമായും നടത്തുന്ന എത് നീക്കത്തെയും ചെറുക്കുമെന്നും നിര്‍മാതാക്കളുടെ സംഘടന വാര്‍ത്താക്കുറിപ്പിറക്കി. സിനിമ സമരം അടക്കം രണ്ട് ദിവസം മുന്‍പ് വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ സുരേഷ് കുമാര്‍ ഒറ്റയ്ക്ക് എടുത്ത തീരുമാനം അല്ലെന്നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പറയുന്നത്. രൂക്ഷ വിമര്‍ശനത്തിനു പിന്നാലെ ആന്റണി പെരുമ്പാവൂരിനെ നേരില്‍ കാണാനും നീക്കം നടക്കുന്നുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. അതേസമയം, സിനിമയിലെ തര്‍ക്കത്തില്‍ മൗനം…
Read Moreവിഴുപ്പലക്കാതെ പ്രശ്നങ്ങൾ പരിഹരിക്കൂ! ഒരു ഭാഗത്തു മണിമാളികയും മറുഭാഗത്ത് കിടപ്പാടവും നഷ്ടപ്പെടുന്നു; സുരേഷ് കുമാറിന്റെപ്രസ്താവനയ്ക്കെതിരേ സാന്ദ്രാ തോമസ്
കൊച്ചി: സിനിമാ മേഖലയുമായി ബന്ധപ്പെട്ട നിർമാതാവ് സുരേഷ് കുമാറിന്റെ പ്രസ്താവനയ്ക്കെതിരേ നടിയും നിർമാതാവുമായ സാന്ദ്രാ തോമസ്. വിഴുപ്പലക്കാതെ പ്രശ്നങ്ങൾ പരിഹരിക്കുകയാണ് വേണ്ടതെന്ന് സാന്ദ്രാ പറഞ്ഞു. താരങ്ങളുടെ പ്രതിഫലവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഒരു പരിധിക്കപ്പുറം ഇടപെടാൻ സംഘടനകൾക്കു ആവില്ല. കാരണം ഒരു താരത്തിന്റെ പ്രതിഫലം നിശ്ചയിക്കുന്നത് ആ താരം തന്നെയാണ്. സിനിമമേഖലയിലെ സംഘടനകൾ അതാത് സമയങ്ങളിലെ വിഷയങ്ങളുടെ ഗൗരവം ഉൾക്കൊണ്ട് ഉചിതമായ തീരുമാനങ്ങൾ എടുക്കുന്നില്ല. നേതൃത്വത്തിൽ ഇരിക്കുന്നവരുടെ വ്യക്തിതാല്പര്യങ്ങൾ സംരക്ഷിക്കുന്നതിനും സംഘടന നേതൃത്വത്തിൽ തുടർന്ന് പോകുന്നതിനു വേണ്ടി കാലാകാലങ്ങളിൽ എടുത്ത തീരുമാനങ്ങൾ ആണ് ഈ ദുരവസ്ഥയിലേക്ക് എത്തിച്ചതെന്നും സാന്ദ്ര വ്യക്തമാക്കി. ഫേസ്ബുക്കിലാണ് ഇക്കാര്യത്തെ കുറിച്ച് സാന്ദ്ര പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… വിഴുപ്പലക്കാതെ പ്രശ്നങ്ങൾ പരിഹരിക്കൂ 2016 ഇൽ ഒരു പ്രശസ്ത നടി ക്രൂരമായി ആക്രമിക്കപ്പെടുകയും അതിനെ തുടർന്നുള്ള ഹേമകമ്മിറ്റി റിപ്പോർട്ടും മലയാള സിനിമ സമാനതകൾ ഇല്ലാത്ത…
Read Moreസ്കൂള്‍ ഉച്ചഭക്ഷണ പാചകച്ചെലവ്; എല്‍പി വിഭാഗത്തിന്റെ പരാതിക്ക് ഇനിയും പരിഹാരമായില്ല ; എല്‍പി വിഭാഗത്തിന് കൂട്ടിയത് 19 പൈസ മാത്രം
കൊച്ചി: സ്കൂള്‍ ഉച്ചഭക്ഷണ പാചകച്ചെലവ് നിരക്ക് സംബന്ധിച്ച് എല്‍പി വിഭാഗത്തിന്റെ പരാതിക്ക് ഇനിയും പരിഹാരമായില്ല. ഉച്ചഭക്ഷണ പാചകച്ചെലവ് നിരക്ക് പുതുക്കി നിശ്ചയിച്ചതില്‍ എല്‍പി വിഭാഗത്തോട് കടുത്ത വിവേചനമാണ് ഉണ്ടായിരിക്കുന്നതെന്ന പരാതിയാണ് വ്യാപകമായിരിക്കുന്നത്. എല്‍പി വിഭാഗത്തിന് ഒരു കുട്ടിക്ക് 6.19 രൂപയും യുപി വിഭാഗത്തിന് 9.19 രൂപയുമാണ് പുതുക്കിയ നിരക്ക്. എല്‍പി വിഭാഗത്തിന് ആറ് രൂപയായിരുന്നത് 19 പൈസ മാത്രമാണ് വര്‍ധിപ്പിച്ചത്. യുപി വിഭാഗത്തിന് 8.17 രൂപ ആയിയിരുന്നു പഴയ നിരക്ക്. എല്‍പി വിഭാഗത്തില്‍ 6.19 രൂപയില്‍ 3.71 രൂപ കേന്ദ്ര വിഹിതവും 2.48 സംസ്ഥാന വിഹിതവുമാണ്. യു.പി.വിഭാഗത്തില്‍ 9.19 രൂപയില്‍ 5.57 രൂപ കേന്ദ്ര വിഹിതവും 3.72 രൂപ സംസ്ഥാന വിഹിതവുമാണ്. ഉച്ചഭക്ഷണത്തിനുള്ള പച്ചക്കറികള്‍, പലവ്യഞ്ജനങ്ങള്‍, പാചകവാതകം, കടത്തു കൂലി തുടങ്ങിയവയ്ക്ക് വേണ്ടിവരുന്ന തുകയാണ് സര്‍ക്കാര്‍ നല്‍കുന്നത്. ഡിസംബറില്‍ കേന്ദ്ര സര്‍ക്കാര്‍ നിരക്ക് പുതുക്കിയതിനെ തുടര്‍ന്നാണ് സംസ്ഥാനവും…
Read Moreബന്ദികളെ ശനിയാഴ്ച മോചിപ്പിക്കുമെന്ന് ഹമാസ്
കയ്റോ: വെടിനിർത്തൽ ധാരണ പ്രകാരം ഒരുകൂട്ടം ഇസ്രേലി ബന്ദികളെ ശനിയാഴ്ച മോചിപ്പിക്കുമെന്നു ഗാസയിലെ ഹമാസ് ഭീകരർ അറിയിച്ചു. മുന്‍പത്തെപ്പോലെ മൂന്നു ബന്ദികളായിരിക്കും മോചിതരാവുക എന്നാണ് സൂചന. ഹമാസിന്റെ പ്രസ്താവനയോടെ, ഗാസ വെടിനിർത്തൽ സംബന്ധിച്ച അനിശ്ചിതത്വം താത്കാലികമായി നീങ്ങിയെന്നാണ് അനുമാനം. അതേസമയം, ഇസ്രയേൽ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. ഗാസ നിവാസികൾക്കു കൂടാരങ്ങളും മറ്റു താമസസൗകര്യങ്ങളും നിഷേധിക്കുന്ന ഇസ്രയേൽ വെടിനിർത്തൽ ധാരണ ലംഘിക്കുന്നു എന്നാരോപിച്ച ഹമാസ്, ബന്ദിമോചനം വൈകിക്കുമെന്ന് നേരത്തേ ഭീഷണി മുഴക്കിയിരുന്നു. ബന്ദികളെ മോചിപ്പിച്ചില്ലെങ്കിൽ ഗാസയിൽ ആക്രമണം പുനരാരംഭിക്കുമെന്ന് ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹു തിരിച്ചും ഭീഷണി മുഴക്കി. ഈ സാഹചര്യത്തിൽ മധ്യസ്ഥരായ ഈജിപ്തും ഖത്തറും നടത്തിയ ചർച്ചകൾ വിജയം കണ്ടുവെന്നാണു ഹമാസിന്റെ പ്രസ്താവന സൂചിപ്പിക്കുന്നത്. ഹമാസിനും ഇസ്രയേലിനും ഇടയിലുള്ള തർക്കം പരിഹരിക്കുന്നതിൽ മധ്യസ്ഥർ വിജയിച്ചതായി ഈജിപ്ഷ്യൻ മാധ്യമങ്ങൾ ഇന്നലെ റിപ്പോർട്ട് ചെയ്തു. ഇന്ധനം, മരുന്ന്, താത്കാലിക പാർപ്പിടങ്ങൾ, യുദ്ധാവശിഷ്ടങ്ങൾ നീക്കം…
Read Moreപെയ്തിറങ്ങുന്ന പ്രണയം: ഇന്നു വാലന്റൈന്‍സ് ദിനം
ബസിറങ്ങി കോളജിലേക്കുള്ള യാത്രയില്‍ ഇടവഴിയില്‍ നിന്റെ പാദസരത്തിന്റെ നിസ്വനം കേള്‍ക്കാനും ആ മുഖം ഒന്നു കാണാനും കാത്തുനിന്ന നാളുകള്‍… കണ്ടിട്ടും നീ കാണാതെ പോയ ദിനങ്ങള്‍…ഒടുവില്‍ നിന്റെ ഒരു ചെറു പുഞ്ചിരി എന്നില്‍ സമ്മാനിച്ച പ്രണയ പെരുമഴ… പിന്നെ പ്രണയത്തിന്റെ ആദ്യാക്ഷരങ്ങള്‍ കുറിച്ച ഇടനാഴികള്‍, വാകമരത്തിൽനിന്ന് ഇറ്റിറ്റു വീഴുന്ന മഞ്ഞു തുള്ളികള്‍ നമ്മളെ ഒരു കുടക്കീഴിലാക്കിയ ദിനങ്ങള്‍.. പ്രണയിനിയുടെ ഓര്‍മകള്‍ ഇന്നലെയെന്ന പോലെ മനസില്‍ തെളിയുന്നു. ആദ്യപ്രേമം ഇന്നും മനസില്‍ ഒരു കുളിര്‍മഴയായി പെയ്തിറങ്ങാറുണ്ടെന്നു പറയുന്ന കൂട്ടുകാര്‍… അതേ, വര്‍ഷങ്ങളെത്ര കഴിഞ്ഞാലും കുളിരായി പെയ്തിറങ്ങും പ്രണയത്തിന്റെ പെരുമഴക്കാലം. ഇന്നത്തെ പോലെയല്ല, അന്ന് പ്രണയത്തിന് വിശുദ്ധിയുണ്ടായിരുന്നു. അതുകൊണ്ടുതന്നെ പ്രണയികള്‍ക്കിടയില്‍ പ്രണയക്കുരുക്കും പ്രണയച്ചതിയും ഇല്ലായിരുന്നു. പ്രണയത്തിന്റെ പേരിലുള്ള കൊലയെക്കുറിച്ചും കേട്ടുകേള്‍വി ഇല്ലായിരുന്നു. “പ്രിയേ… ഞാന്‍ നമ്മുടെ പഴയ പ്രണയദിനങ്ങള്‍ ഓര്‍മിച്ചുകൊണ്ടേയിരിക്കുന്നു. ആ ഓര്‍മകളില്‍ കാലം എന്റെ മനസില്‍നിന്നും ശരീരത്തില്‍നിന്നും പ്രായത്തിന്റെ…
Read Moreപാക്കിസ്ഥാനിലെ കൽക്കരി ഖനിക്ക് സമീപം ഭീകരാക്രമണം; ഒൻപത് പേർ മരിച്ചു
ഇസ്ലാമാബാദ്: തെക്കുപടിഞ്ഞാറൻ പാകിസ്ഥാനിലെ കൽക്കരി ഖനിക്ക് സമീപമുണ്ടായ ബോംബ് ആക്രമണത്തിൽ ഒൻപത് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ഖനിത്തൊഴിലാളികൾ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ ഭീകരാക്രമണമുണ്ടാകുകയായിരുന്നു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഒരു ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ല. ഐഇഡി സ്ഫോടനമാണ് നടന്നത്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് സൂചന. ബലൂചിസ്ഥാൻ പ്രവിശ്യയിലെ ഹർണായി പ്രദേശത്തെ ഒരു ഖനിയിലേക്കാണ് തൊഴിലാളികളെ കൊണ്ടുവന്നത്. ബോംബ് പൊട്ടിത്തെറിച്ച സമയത്ത് 17 ഖനിത്തൊഴിലാളികൾ ട്രക്കിലുണ്ടായിരുന്നുവെന്ന് മേഖലയിലെ ഡെപ്യൂട്ടി കമ്മീഷണർ ഹസ്രത്ത് വാലി ആഗ പറഞ്ഞു. പരിക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്ന് പ്രാദേശിക ആശുപത്രിയിലെ ഒരു ഡോക്ടർ പറഞ്ഞു.
Read Moreമോദി-ട്രംപ് കൂടിക്കാഴ്ച; മോദിയുടെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് ട്രംപ്
വാഷിംഗ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളുടെയും പുരോഗതിക്ക് വേണ്ടി ഒരുമിച്ച് മുന്നേറുമെന്നും ഇന്ത്യയും അമേരിക്കയും ഇരട്ടി വേഗത്തിൽ ഒരുമിച്ച് മുന്നോട്ട് നീങ്ങുമെന്നും മോദി പറഞ്ഞു. ട്രംപുമായി യോജിച്ചു പ്രവർത്തിച്ച് ഇന്ത്യ-അമേരിക്ക ബന്ധം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവർത്തനങ്ങളെ ട്രംപ് അഭിനന്ദിച്ചു. മോദി അടുത്ത സുഹൃത്താണ്. കഴിഞ്ഞ നാല് വർഷവും സൗഹൃദം നിലനിർത്തി. മികച്ച വ്യാപാര ബന്ധവും കരാറുകളും ഇരു രാജ്യങ്ങൾക്കുമിടയിൽ പ്രതീക്ഷിക്കുന്നതായും ട്രംപ് പറഞ്ഞു. അമേരിക്കൻ പ്രസിഡന്റായി രണ്ടാം തവണ ട്രംപ് അധികാരമേറ്റ ശേഷം ആദ്യമായാണ് ഇരു നേതാക്കളും തമ്മിൽ കൂടിക്കാഴ്ച നടത്തുന്നത്. വൈറ്റ്ഹൗസിൽവച്ചായിരുന്നു നേതാക്കൾ കൂടിക്കാഴ്ച നടത്തിയത്. പ്രധാനമന്ത്രിക്കൊപ്പം വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. നേരത്തെ അമേരിക്കൻ സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി വ്യവസായിയും…
Read Moreകയാക്കിംഗിനിടെ കൂറ്റന്‍ തിമിംഗലം യുവാവിനെ വിഴുങ്ങി: സംഭവം പിതാവ് നോക്കി നില്‍ക്കെ; വീഡിയോ കാണാം
കയാക്കിംഗ് ഇഷ്ടപ്പെടാത്തവർ കുറവാണ്. എന്നാൽ സൂക്ഷിച്ചില്ലങ്കിൽ ജീവൻ പോലും അപകടത്തിലാകും. മതിയായ സുരക്ഷ ഉറപ്പു വരുത്തിയിട്ട് മാത്രമേ കയാക്കിംഗിനായി ഇറങ്ങാവൂ. ഇപ്പോഴിതാ ചിലിയിലെ പെറ്റാഗോണിയയിലാല്‍ കഴിഞ്ഞദിവസം കയാക്കിംഗിനിടെ സംഭവിച്ച ഞെട്ടിക്കുന്ന വാർത്തയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 24-കാരനായ ആഡ്രിയന് സിമാന്‍കസ് എന്ന യുവാവ് പിതാവുമൊത്ത് കയാക്കിംഗിനെത്തിയതായിരുന്നു. ഇരുവരും കയാക്കിംഗിനിറങ്ങുകയും ചെയ്തു. മകന്റെ വീഡിയോ പിതാവ് ഫോണിൽ പകർത്തുകയായിരുന്നു. പെട്ടെന്നാണ് ആ ഞെട്ടിക്കുന്ന ദുരന്തം അവരെ തേടിയെത്തിയത്. ഒരു കൂറ്റന്‍ തിമിംഗലം വെള്ളത്തിന് മുകളിലേക്ക് പൊങ്ങിവന്നു. പൊടുന്നന്നനെ കയാക്കില്‍ ഇരിക്കുകയായിരുന്ന യുവാവിനെ തിമിംഗലം വിഴുങ്ങി. തന്റെ മകൻ തിമിംഗലത്തിന്റെ വായിൽ അകപ്പെട്ടത് നിസഹായനായി നോക്കി നിൽക്കാൻ മാത്രമേ അദ്ദേഹത്തിന് കഴിഞ്ഞുള്ളു. ഞെട്ടലോടെ അദ്ദേഹം ആ കാഴ്ച കണ്ട് അലമുറയിട്ട് കരഞ്ഞു. എന്നാല്‍ അത്ഭുതകരമെന്ന് പറയട്ടെ, യുവാവിനെ വിഴുങ്ങിയ അതേ വേഗത്തിൽ തിമിംഗലം പുറത്തേക്ക് തുപ്പുകയും ചെയ്തു. തിമിംഗലത്തിൻരെ വായിൽ…
Read Moreഎൻസിപിയിലെ പോര്; തോമസ് കെ.തോമസിന് തടയിടാൻ ചാക്കോ; പി.എം. സുരേഷ്ബാബുവിനെ സംസ്ഥാന പ്രസിഡന്റാക്കാൻ ശ്രമം
തിരുവനന്തപുരം: എൻസിപി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്നും രാജിവച്ച പി.സി. ചാക്കോ, പുതിയ സംസ്ഥാന പ്രസിഡന്റായി എ.കെ. ശശീന്ദ്രൻ വിഭാഗം നിർദേശിക്കുന്ന തോമസ് കെ. തോമസ് എംഎൽഎ വരുന്നതിനു തടയിടാൻ നീക്കം തുടങ്ങി. നിലവിലെ വൈസ് പ്രസിഡന്റ് പി.എം. സുരേഷ്ബാബുവിനെ സംസ്ഥാന പ്രസിഡന്റാക്കി തോമസ് കെ. തോമസ് സ്ഥാനത്ത് വരുന്നത് ചെറുക്കാനാണ് ചാക്കോയുടെ നീക്കമെന്നാണ് ലഭിക്കുന്ന സൂചന. എൻസിപിയിലെ മന്ത്രി എ.കെ. ശശീന്ദ്രനെ മാറ്റി പകരം തോമസ് കെ. തോമസിനെ മന്ത്രിയാക്കണമെന്നായിരുന്നു ചാക്കോയുടെ നേരത്തത്തെ നിലപാട്. അന്നു തോമസ് കെ. തോമസ് ചാക്കോയ്ക്ക് ഒപ്പമായിരുന്നു.എൻസിപി യോഗത്തിൽ സംസാരിക്കവേ തനിക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ നെഞ്ചിൽ നോക്കി സംസാരിക്കാൻ മടിയില്ലെന്ന് ചാക്കോ അഭിപ്രായപ്പെട്ടിരുന്നു. യോഗത്തിലെ ശബ്ദരേഖ പുറത്ത് വന്നതിനെ തുടർന്ന് മുഖ്യമന്ത്രിയും സിപിഎമ്മും ചാക്കോയ്ക്കെതിരെ കർശന നിലപാട് സ്വീകരിച്ചു. ഭരണത്തലവനായ മുഖ്യമന്ത്രിയെ ചെറിയൊരു ഘടകകക്ഷി നേതാവ് വെല്ലുവിളിച്ചത് സിപിഎമ്മിലെ…
Read More