ന്യൂഡൽഹി: അച്ഛനെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ. വടക്കൻ ഡൽഹിയിലെ നരേലയിലാണു സംഭവം. രമേശ് ഭരദ്വാജ് (67) ആണു കൊല്ലപ്പെട്ടത്. കുടുംബത്തിന്റെ ഇഷ്ടത്തിന് വിരുദ്ധമായി സ്നേഹിച്ച പെൺകുട്ടിയെ വിവാഹം കഴിച്ചതിനെ തുടർന്ന് വീട്ടിൽനിന്ന് ഇറക്കിവിടുമോയെന്ന ഭയത്താലാണ് യുവാവ് അച്ഛന്റെ കൊലപാതകം ആസൂത്രണം ചെയ്തതതെന്നു പോലീസ് പറഞ്ഞു. സംഭവത്തിൽ മകൻ ലുവ് ഭരദ്വാജ് ആണ് അറസ്റ്റിലായത്. രമേശ് ഭരദ്വാജിനെ ജനുവരി 28 മുതൽ കാണാതായിരുന്നു. ഇതേതുടർന്ന് അദ്ദേഹത്തിന്റെ മകൾ ഏക്താ അറോറ പോലീസിൽ പരാതി നൽകി. അച്ഛൻ ജനുവരി 28ന് സ്കൂട്ടറിൽ നരേലയിലേക്ക് പോയെന്നും അതിനുശേഷം അദ്ദേഹത്തെ കണ്ടിട്ടില്ലെന്നും അച്ഛനെ തട്ടിക്കൊണ്ടുപോയതായി സംശയമുണ്ടെന്നും മകൾ പരാതിയിൽ പറഞ്ഞു. തുടർന്നുള്ള അന്വേഷണത്തിലാണു ക്വട്ടേഷൻ കൊലപാതകം തെളിഞ്ഞത്. ഭരദ്വാജിന്റെ മുൻ വേലക്കാരനായ ജിതേന്ദ്രയും മകൻ വിശാലുമാണു ക്വട്ടേഷൻ ഏറ്റെടുത്ത് കൊല നടത്തിയത്. വിശാൽ പോലീസ് കസ്റ്റഡിയിലാണ്. പ്രധാന പ്രതിയായ ജിതേന്ദ്രയ്ക്കായി…
Read MoreDay: February 14, 2025
വ്യാജ വീഡിയോ നിർമിച്ച് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു; പ്രധാന അധ്യാപികയെ അപമാനിച്ച യുവാവ് അറസ്റ്റിൽ
ചെറുതോണി: സ്വകാര്യ സ്കുളിലെ പ്രധാന അധ്യാപികയോട് ലൈഗികച്ചുവയോടെ പെരുമാറുകയും സമൂഹ മധ്യമങ്ങളിലൂടെ അശ്ലീലച്ചുവയുള്ള സന്ദേശങ്ങൾ അയക്കുകയും ഫോട്ടോ ഉപയോഗിച്ച് വ്യാജ വീഡിയോ നിർമിച്ച് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. തങ്കമണി കാൽവരിമൗണ്ട് എട്ടാംമൈൽ കരിക്കത്തിൽ കെ.എസ്. അർജുൻ (31) ആണ് അറസ്റ്റിലായത്. ഇയാൾ താമസിക്കുന്ന തൊടുപുഴ കുമാരമംഗലത്തുള്ള വാടക വീട്ടിൽനിന്നും തങ്കമണി പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അധ്യാപിക കഴിഞ്ഞ ഒൻപതിന് തങ്കമണി പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിലാണ് നടപടി. പ്രതിക്കെതിരേ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു. തങ്കമണി സിഐ എം.പി. എബി, സീനീയർ സിവിൽ പോലീസ് ഓഫീസർമാരായ സുനിൽ കുമാർ, ജിതിൻ ഏബ്രഹാം, സിജു ജോസഫ് എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.
Read Moreകുമളിയിൽ കാട്ടുപോത്ത് ഇറങ്ങി;വനംവകുപ്പിന് നിസംഗത; ദേശീയപാതയിൽ കാട്ടുപോത്തിന്റെ ചിത്രം വരച്ച മുന്നറിയിപ്പ് മാത്രം
കുമളി: കുമളിയിൽ ജനവാസ മേഖലയിൽ കാട്ടു പോത്തുകൾ വിലസുന്നു. പട്ടാപ്പകൽപോലും ഇവ കൃഷിയിടങ്ങളിലും റോഡിലും വരെ കറങ്ങിനടക്കുകയാണ്. ജനങ്ങളാകട്ടെ കരടിയുണ്ടോ, കടവയുണ്ടോ, പുലിയുണ്ടോ, കാട്ടുപോത്തുണ്ടോ എന്നൊക്കെ നോക്കിയാണ് വീടിന് പുറത്തിറങ്ങുന്നത്. ഏത് നിമിഷവും വന്യമൃഗങ്ങളുടെ മുന്നിൽപ്പെടാവുന്ന അവസ്ഥയാണ്. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെ കുമളിക്കടുത്ത് വിശ്വനാഥപുരം (മുരിക്കടി) റോഡിൽ ഒരു കൂറ്റൻ കാട്ടുപോത്ത് മണിക്കൂറുകളോളം കറങ്ങി നടന്നു. ദേശീയ പാതയോരമായ ചെളിമടക്കവലയിൽനിന്നും ഏതാനും മീറ്റർ അകലെയാണ് കാട്ടുപോത്തിറങ്ങിയ സ്ഥലം. ഈ ഭാഗത്ത് രാവും പകലും കാട്ടുപോത്ത് നടുറോഡിലുണ്ട്. കൃഷിയിടങ്ങളിൽ ജോലിക്കാർ ജീവൻ പണയം വച്ചാണ് പോകുന്നത്. ചെളിമടക്കവലയ്ക്ക് സമീപമുള്ള കാപ്പി, ഏലത്തോട്ടങ്ങളിൻ നൂറോളം കാട്ടുപോത്തുകൾ ഉണ്ടെന്നാണ് കണക്ക്. ഇവയെ കാട്ടിലേക്ക് തുരത്തിയില്ലെങ്കിൽ ഏതാനും നാളുകൾക്കുള്ളിൽ കാട്ടുപോത്തുകളുടെ എണ്ണം താമസിയാതെ ഇരുന്നൂറിലെത്തും. സ്പ്രിംഗ് വാലിയിൽ ജനവാസമേഖലയിലിറങ്ങിയ കാട്ടുപോത്ത് യുവാവിനെ ആക്രമിച്ച് ഗുരതരമായി പരിക്കേൽപ്പിച്ചത് ഏതാനും മാസങ്ങൾക്ക് മുൻപാണ്. കാട്ടുപോത്തുകളെ മയക്ക്…
Read Moreബൈക്കില്‍ പോകവേ പാൽക്കാരൻ പുള്ളിപ്പുലിയുമായി കൂട്ടിയിടിച്ചു: വീഡിയോ വൈറൽ
രാജസ്ഥാനിലെ ഉദയ്പുര്‍ സിറ്റിയില്‍ രാത്രി എട്ടരയോടെ റോഡിലിറങ്ങിയ പുള്ളിപ്പുലിയുമായി പാൽ വിതരണക്കാരന്റെ ബൈക്ക് കൂട്ടിയിടിച്ചു. അപകടത്തില്‍ ബൈക്ക് യാത്രികനും പുള്ളിപ്പുലിക്കും സാരമായി പരിക്കേറ്റു. പാല് മുഴുവൻ മറിഞ്ഞുപോകുകയും ചെയ്തു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. മതിൽ ചാടി റോഡിലേക്കിറങ്ങിയ പുള്ളിപ്പുലി റോഡ് മുറിച്ച് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണു ബൈക്കുമായി കൂട്ടിയിടിച്ചത്. ബൈക്ക് യാത്രികനും പുള്ളിപ്പുലിയും റോഡിൽ വീണു. സാരമായി പരിക്കേറ്റ പുള്ളിപ്പുലി അല്പസമയം റോഡിൽ കിടന്നശേഷമാണു എഴുന്നേറ്റു പോയത്. പുലി ഇരുട്ടിൽ മറഞ്ഞശേഷം സമീപമുണ്ടായിരുന്നവർ ബൈക്ക് യാത്രക്കാരനെ സഹായിക്കാനായി എത്തുന്നതും വീഡിയോയില്‍ കാണാം. ഉദയ്പുരില്‍ 2023ല്‍ മാത്രം പുലിയുടെ 80 ആക്രമണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പുലിയാക്രമണത്തിൽ എട്ടു പേർ കൊല്ലപ്പെടുകയും ചെയ്തു. 2017ല്‍ രാജസ്ഥാനില്‍ 507 പുലിയാണ് ഉണ്ടായിരുന്നതെങ്കില്‍ 2025 ലത് 925 ആയി ഉയർന്നതായാണു കണക്കുകൾ.
Read Moreഎംജി യൂണിവേഴ്സിറ്റി സൈക്ലിംഗ്: അസംപ്ഷന്‍ ഓവറോള്‍ ചാമ്പ്യന്മാര്
തിരുവനന്തപുരം: എല്എന്സിപിയിലുള്ള സൈക്ലിംഗ് വെലോഡ്രോമില്നടന്ന മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ഇന്റര്‍കൊളീജിയറ്റ് സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ചങ്ങനാശേരി അസംപ്ഷന്‍ കോളജ് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും വനിതാ വിഭാഗത്തില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. അസംപ്ഷന്റെ ജോസിയ ജോസ്, സഞ്ചന വി.എസ് എന്നിവര്‍ നാല് സ്വര്‍ണ മെഡലുകള്‍ വീതം കരസ്ഥമാക്കിയപ്പോള്‍ ഒന്നാംവര്‍ഷ ഡിഗ്രി വിദ്യാര്‍ഥിനി അഞ്ജന റോസ്മേരി ജോസി മൂന്നു സ്വര്‍ണവും രണ്ടു വെള്ളിയും ഒരു മൂന്നാം സ്ഥാനവും നേടി. മൂന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിനി ആര്യനന്ദ സി. ബിനു ഒരു സ്വര്‍ണം ഒരു വെള്ളിയും ഒരു മൂന്നാം സ്ഥാനവും കരസ്ഥമാക്കി. അജയ് പീറ്ററാണ് പരിശീലകന്.
Read Moreഎന്ത് വിധിയിത് … മിഠായി ആണെന്നു കരുതി പടക്കം വായിലിട്ടു: പൊട്ടിത്തെറിയിൽ യുവതിക്കു പരിക്ക്
മിഠായി ആണെന്നു കരുതി പടക്കം വായിലിട്ടു ചവച്ച ചൈനാക്കാരിയായ യുവതിക്കു ഗുരുതര പരിക്ക്. സിചുവാൻ പ്രവിശ്യയിലെ ചെങ്ഡുവിൽനിന്നുള്ള വു എന്ന സ്ത്രീക്കാണു പരിക്കേറ്റത്. ചൈനയിൽ സാധാരണ കിട്ടാറുള്ള പാൽ മിഠായി ആണെന്നു തെറ്റിദ്ധരിച്ച് പടക്കം വായിലിട്ടു കടിക്കുകയായിരുന്നു. കടിച്ച ഉടൻ പൊട്ടിത്തെറിച്ചു. തീ ജ്വാലയുടെ സഹായമില്ലാതെ പൊട്ടിത്തെറിക്കുന്ന ചെറുപടക്കമായ ഷുവാങ് പാവോ ആണ് അപകടത്തിനിടയാക്കിയത്. നിലത്തെറിഞ്ഞും മറ്റുമാണ് ആളുകൾ ഈ പടക്കം പൊട്ടിക്കുക. യുവതിയുടെ സഹോദരൻ ആണു വീട്ടിൽ പടക്കം വാങ്ങിക്കൊണ്ടുവന്നത്. പടക്കത്തിന്റെ പായ്ക്കറ്റിനൊപ്പം സ്നാക്ക് പായ്ക്കറ്റുമുണ്ടായിരുന്നു. സഹോദരനെത്തുന്പോൾ മുറിയിലെ ലൈറ്റ് ഓഫ് ചെയ്ത് സിനിമ കണ്ടുകൊണ്ടിരിക്കുകയായിരുന്ന യുവതി മിഠായി ആണെന്നു കരുതി പടക്കം വായിലിടുകയായിരുന്നു. സംഭവം സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള കവർ പടക്കക്കമ്പനികൾ മേലിൽ ഉപയോഗിക്കരുതെന്നും അപകടത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും നിരവധിപ്പേർ ആവശ്യപ്പെട്ടു.
Read Moreരജത് പാട്ടിദാർ ആർസിബി നായകൻ
ബംഗളൂരു: ഐപിഎൽ 2025 സീസണ് ബംഗളൂരു റോയൽ ചലഞ്ചേഴ്സിനെ വിക്കറ്റ് കീപ്പർ ബാറ്ററായ രജത് പാട്ടിദാർ നraയിക്കും. ഡുപ്ലെസിക്ക് പകരം വിരാട് കോഹ്ലി വീണ്ടും ടീമിനെ നയിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ആർസിബിയുടെ എട്ടാമത് ക്യാപ്റ്റനായി രജതിനെ നിയമിച്ചത്. 2021 മുതൽ രജത് ആർസിബിക്കൊപ്പമുണ്ട്. മാർച്ച് 21നാണ് 2025 സീസൺ ഐപിഎൽ പൂരത്തിന് തുടക്കം. മുപ്പത്തൊന്നുകാരനായ രജത് ഐപിഎൽ സീസണിൽ ആദ്യമായാണ് ക്യാപ്റ്റനാകുന്നത്. സയ്യിദ് മുഷ്താഖ് അലി ട്വന്റി-20യിൽ ക്യാപ്റ്റനായ രജത്, മധ്യപ്രദേശിനെ 2024-25 സീസണിൽ റണ്ണേഴ്സ് അപ്പ് ആക്കിയിരുന്നു.
Read More‘നിങ്ങൾ ഏത് സ്പ്രേയാണ് ഉപയോഗിക്കുന്നത്?’ യാത്രക്കാരിക്ക് ഊബർ ഡ്രൈവറുടെ മെസേജ്; ദുരനുഭവം പങ്കുവച്ച് യുവതി
ലോകം എത്ര പുരോഗമിച്ചെന്ന് പറഞ്ഞാലും സ്ത്രീകൾ ഒരിക്കലും ഇവിടെ സുരക്ഷിതരല്ല. ഇരുട്ട് പരന്നാൽ ഒറ്റയ്ക്ക് പുറത്ത് ഇറങ്ങൻ പോലും സ്ത്രീകൾക്ക് സാധിക്കില്ല. വീണ്ടും അത് തെളിയിക്കുന്ന ഒരു സോഷ്യൽ മീഡിയ പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സ്മൃതി കണ്ണൻ എന്ന യുവതി താൻ ഊബറിൽ യാത്ര ചെയ്ത സമയത്തെ ഒരു ദുരനുഭവം പങ്കുവച്ചിരിക്കുകയാണ് പോസ്റ്റിൽ. ‘നിങ്ങളുടെ പ്രൈവസി സെറ്റിംഗ്സ് എത്ര മോശമാണ്? ഒരു ഊബർ ഡ്രൈവർ എനിക്ക് വാട്ട്സ്ആപ്പിൽ മെസേജ് അയക്കുകയും വിചിത്രമായ ചോദ്യങ്ങൾ ചോദിക്കുകയും ചെയ്തു. ഇവിടെ സ്ത്രീകൾ എത്രത്തോളം സുരക്ഷിതരാണ്’ എന്ന കാപ്ഷനോടെയാണ് യുവതി പോസ്റ്റ് പങ്കുവച്ചത്. എന്നെ ഓർമയുണ്ടോ എന്നൊരു മെസേജ് ആണ് തനിക്ക് വന്നത് എന്ന് തുടങ്ങിക്കൊണ്ടാണ് യുവതിയുടെ പോസ്റ്റ് ആരംഭിക്കുന്നത്. തനിക്ക് വാട്സ്ആപ്പിൽ വന്ന മെസേജിന്റെ സ്ക്രീൻഷോട്ട് ആണ് ഇവർ ഷെയർ ചെയ്തിരിക്കുന്നത്. മറുപടി ആയി യുവതി ആയാളോട് ഇല്ലന്ന്…
Read Moreഡെറാഡൂണ്‍ ഗുഡ്ബൈ… ദേശീയ കായിക മാമാങ്കത്തിനു കൊടിയിറങ്ങി
ഹിമാലയൻ മലനിരകൾക്ക് താഴെ തണുത്തുറഞ്ഞ പകലുകളെ ചുടുപിടിപ്പിച്ച ദേശീയ കായിക മാമാങ്കത്തിനു കൊടിയിറങ്ങി. ഇന്നലെ ഡൽഹി സ്വർണമണിഞ്ഞ ഫ്രീസ്റ്റൈൽ ഗുസ്തിയോടെയാണ് 17 ദിനരാത്രങ്ങൾ ഡെറാഡൂണിലും ഖൽദ്വാനിയിലും തെഹ്രിയിലുമായി നടന്ന 38-ാമത് ദേശീയ ഗെയിംസിന് അന്തിമ കാഹളം മുഴങ്ങിയത്. ഇന്നു ഖൽദ്വാനിയിൽ ഒൗദ്യോഗിക സമാപന ചടങ്ങുകൾ നടക്കും. കാര്യമായ നേട്ടമുണ്ടാക്കാനായില്ലെങ്കിലും കടുത്ത തണുപ്പിനോടു പൊരുതി മികവാർന്ന പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചെന്ന ആത്മവിശ്വാസത്തിലാണ് കേരളം മടങ്ങുന്നത്. കഴിഞ്ഞ ഗോവ നാഷണൽ ഗെയിംസിൽ 36 സ്വർണവും 23 വെള്ളിയും 28 വെങ്കലവും അടക്കം 87 മെഡലുകളായിരുന്നു കേരളത്തിന്റെ നേട്ടം. പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്ത് ഫിനിഷും ചെയ്തു. ഇത്തവണ നേടിയത് 13 സ്വർണവും 17 വെള്ളിയും 24 വെങ്കലവും അടക്കം 54 മെഡൽ. ഫിനിഷ് ചെയ്തതാകട്ടെ 14-ാം സ്ഥാനത്തും. കളരിപ്പയറ്റ് മത്സര ഇനത്തിൽ നിന്ന് ഒഴിവാക്കിയതാണ് കേരളത്തിന് തിരിച്ചടിയായത്. കഴിഞ്ഞ തവണ…
Read Moreഗോകുലിനെ പിന്നിൽ നിന്ന് കുത്തി മറിച്ച് പീതാംബരൻ; നിലതെറ്റി വീണത് ഓഫീസ് കെട്ടിടത്തിലേക്ക്; കൊയിലാണ്ടിയിലെ ക്ഷേത്രമുറ്റത്തെ അപകടത്തിൽ മരിച്ചത് മൂന്ന്പേർ
കൊയിലാണ്ടി: ക്ഷേത്രോത്സവത്തിനിടെ ഇടഞ്ഞ ആനകളിലൊന്ന് ക്ഷേത്ര ഓഫീസിന്റെ മുകളിലേക്കു വീണുണ്ടായ അപകടത്തില്‍ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം. 30 പേര്‍ക്ക് പരിക്കേറ്റു. കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രോത്സവത്തിനിടെ ഇന്നലെ വൈകുന്നരം ആറോടെയായിരുന്നു സംഭവം. കുറുവങ്ങാട് വട്ടാക്കണ്ടി ലീല (65), താഴത്തേടത്ത് അമ്മുക്കുട്ടി അമ്മ (78 ), വടക്കയില്‍ രാജന് (68 ) എന്നിവരാണു മരിച്ചത്. പരിക്കേറ്റവരില്‍ എട്ടുപേരുടെ നില ഗുരുതരമാണ്. സംഭവത്തെത്തുടര്‍ന്ന് ഉത്സവം നിര്‍ത്തിവച്ചു. കൊയിലാണ്ടി- താമരശേരി സംസ്ഥാന പാതയില്‍ കൊയിലാണ്ടിയില്‍നിന്ന് നാലു കിലോമീറ്റര്‍ അകലെയാണ് കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രം. ഗുരുവായൂരില്നിന്നെത്തിച്ച പീതാംബരന്, ഗോകുല്‍ എന്നീ ആനകളാണ് ഇടഞ്ഞത്. പീതാംബരന് ഇടഞ്ഞ് ഗോകുലിനെ കുത്തിയതോടെ ഗോകുല്‍ ക്ഷേത്ര ഓഫീസിന്റെ ഓടിട്ട കെട്ടിടത്തിന്റെ മുകളിലേക്ക് വീഴുകയായിരുന്നു. ഈ സമയത്ത് ഓഫീസിനകത്തും ചുറ്റുപാടും ധാരാളം ആളുകളുണ്ടായിരുന്നു. ആന വീണതിനെത്തുടര്‍ന്ന് കെട്ടിടം തകര്‍ന്നു. ആളുകള്‍ അതിനുള്ളില്‍ കുടുങ്ങി. മരിച്ച മൂന്നു പേരും ഓഫീസിനകത്തും ചുറ്റുഭാഗത്തും…
Read More