കോട്ടയം: വന്യജീവി ആക്രമണം തടയുന്നതിലും കര്‍ഷകസുരക്ഷ ഉറപ്പാക്കുന്നതിലും പരാജയപ്പെട്ട വനംമന്ത്രി എ.കെ. ശശീന്ദ്രന് രാജിവയ്ക്കണമെന്ന് കാഞ്ഞിരപ്പള്ളിയില്‍ നടന്ന ഇന്‍ഫാം അസംബ്ലിയില്‍ ഉയര്‍ന്ന പൊതു ആവശ്യം ശരിവച്ച് കര്‍ഷകരും വിവിധ കര്‍ഷക സംഘടനകളും. ദിവസേന മൃഗങ്ങള്‍ നടത്തുന്ന നരനായാട്ടിനെ നിസാരവത്കരിക്കുകയും വനനിയമത്തെ ന്യായീകരിക്കുകയും ചെയ്യുന്ന ശശീന്ദ്രനെതിരേ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. മന്ത്രി ശശീന്ദ്രന് രാജിവച്ചൊഴിയണമെന്ന് ബിഷപ്പുമാരായ മാര്‍ റെമിജിയോസ് ഇഞ്ചനാനിയും മാര്‍ ജോസ് പുളിക്കലും കര്‍ഷകസമ്മേളനത്തില്‍ ആവശ്യപ്പെട്ടതിനോട് അസഹിഷ്ണുതയോടെയാണ് മന്ത്രി ഇന്നലെ പ്രതികരിച്ചത്. രാജി പ്രശ്നപരിഹാരമല്ലെന്നും വന്യജീവി ആക്രമണത്തിന് പരിഹാരമല്ലെന്നുമാണ് ഇന്നലെ മന്ത്രി പദവിക്കു യോജിക്കാത്ത വിധം പ്രതികരിച്ചത്. ബിഷപ്പുമാരുടെ പ്രസ്താവനയെ മന്ത്രി കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തു. ബിഷപ്പുമാര്‍ ആശ്വസിപ്പിക്കാന്‍ സിദ്ധിയുള്ള ആളുകളാണെന്നാണ് താന്‍ ധരിച്ചുവച്ചിരുന്നതെന്നും ചില സമയം അത് അങ്ങനെയാണോ എന്ന് സംശയമുണ്ടെന്നുമായിരുന്നു വിമര്‍ശനം. രാജിവയ്ക്കണമെന്ന് പറയുന്നത് രാഷ്ട്രീയ ആവശ്യമാണ്. ബിഷപ് ഉയര്‍ത്തിയത് അങ്ങനെയാണോ എന്ന്…
Read MoreDay: February 14, 2025
സ്കൂളിൽ വിദ്യാർഥി ജീവനൊടുക്കിയത് ക്ലർക്കിന്റെ മോശം പെരുമാറ്റം മൂലം; മകൻ നേരിട്ടത് മാനസിക പീഡനം; ഗുരുതര ആരോപണവുമായി ബെൻസണിന്റെ കുടുംബം
തിരുവനന്തപുരം: കുറ്റിച്ചൽ സ്കൂളിൽ വിദ്യാർഥിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സ്കൂളിലെ ക്ലർക്കിനെതിരെ ബെൻസണിന്റെ കുടുംബം. ക്ലർക്ക് കുട്ടിയെ മാനസികമായി പീഡിപ്പിച്ചുവെന്ന് കുടുംബം ആരോപിച്ചു. പ്രൊജക്ട് സമർപ്പിക്കാനെത്തിയപ്പോൾ ക്ലർക്ക് മോശമായി പെരുമാറിയെന്നും ബന്ധുക്കൾ വ്യക്തമാക്കി. കുറ്റിച്ചല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ വിദ്യാര്‍ഥിയാണ് ബെൻസൺ. സ്കൂളിൽ തൂങ്ങി മരിച്ചനിലയിലാണ് ബെൻസണെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം കുട്ടിയെ കാണാതായിരുന്നു. തുടര്‍ന്ന് കുടുംബാംഗങ്ങള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തിരച്ചില്‍ നടക്കുന്നതിനിടെയാണ് സ്കൂളിലെ ശുചിമുറിക്ക് സമീപം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
Read Moreഇഷ്ടപ്പെട്ട പെൺകുട്ടിയെ വിവാഹം ചെയ്തതിൽ പിതാവിന് ദേഷ്യം; തന്നെ പുറത്താക്കുമെന്ന ഭയത്താൽ പിതാവിനെ കൊല്ലാൻ ക്വട്ടേഷൻ; രമേശന്റെ കൊലപാതകക്കഥ ഞെട്ടിക്കുന്നത്
ന്യൂഡൽഹി: കുടുംബത്തിന്റെ ഇഷ്ടത്തിന് വിരുദ്ധമായി സ്നേഹിച്ച പെൺകുട്ടിയെ വിവാഹം കഴിച്ചതിനെ തുടർന്ന് വീട്ടിൽനിന്നും ഇറക്കിവിടുമോയെന്ന ഭയം. പിതാവിനെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ. വടക്കൻ ഡൽഹിയിലെ നരേലയിലാണ് സംഭവം. സംഭവത്തിൽ മകൻ ലുവ് ഭരദ്വാജിനെയും ഒരാളെയും പോലീസ് പിടികൂടി. ഒരാൾ ഒളിവിലാണ്. 67 കാരനായ രമേശ് ഭരദ്വാജിനെ ജനുവരി 28 മുതൽ കാണാതായിരുന്നു. ഇതേതുടർന്ന് അദ്ദേഹത്തിന്റെ മകൾ ഏക്താ അറോറ പോലീസിൽ പരാതി നൽകി. പിതാവ് ജനുവരി 28 ന് സ്കൂട്ടറിൽ നരേലയിലേക്ക് പോയിരുന്നുവെന്നും അതിനുശേഷം അദ്ദേഹത്തെ കണ്ടിട്ടില്ലെന്നും പിതാവിനെ തട്ടിക്കൊണ്ടുപോയതായി സംശയമുണ്ടെന്നും മകൾ പോലീസിനോട് പറഞ്ഞു. പോലീസ് നടത്തിയ അന്വേഷണത്തിൽ, രമേശ് ഭരദ്വാജിനെ അവസാനമായി കണ്ടത് അദ്ദേഹത്തിന്റെ പഴയ വേലക്കാരനായ ജിതേന്ദ്രയോടൊപ്പമാണെന്ന് കണ്ടെത്തി. പോലീസ് സംഘം ജിതേന്ദ്രയുടെ വീട്ടിലെത്തിയപ്പോൾ അദ്ദേഹത്തെയും കണ്ടെത്താനായില്ല. കുടുംബത്തെ ചോദ്യം ചെയ്തപ്പോൾ മകൻ വിശാലിനെയും കാണാതായെന്നും ഫോൺ സ്വിച്ച് ഓഫ്…
Read Moreഅസൈൻമെന്റ് എഴുതാൻ സഹായിക്കാം; സഹപാഠിയായ പെൺകുട്ടിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചു; ഇരുവരും വീട്ടിലേക്ക് കയറിപ്പോകുന്ന വിവരം പോലീസിനെ അറിയിച്ചത് നാട്ടുകാർ
ആലപ്പുഴ: സഹപാഠിയായ വീട്ടിലെത്തിച്ച് പീഡിപ്പിച്ച സംഭവത്തിൽ പ്ലസ് ടു വിദ്യാർഥി അറസ്റ്റിൽ. ആലപ്പുഴ എഎൻ പുരം സ്വദേശി ശ്രീശങ്കർ(18) ആണ് പിടിയിലായത്. എഎൻ പുരത്താണ് സംഭവം. അസൈന്മെന്റ് എഴുതാന്‍ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്താണ് പെണ്‍കുട്ടിയെ ഇയാളുടെ വീട്ടിലെത്തിച്ചത്. പെൺകുട്ടി ഇയാളോടൊപ്പം വീട്ടിലേക്ക് കയറുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് പോലീസിൽ വിവരം അറിയിച്ചത്. എയർ ഗൺ ചൂണ്ടി സഹൃത്തിനെ ഭീഷണിപ്പെടുത്തിയതിനും മർദ്ദിച്ചതിനും ഇയാൾക്കെതിരെ മാസങ്ങൾക്ക് മുന്‍പ് കേസെടുത്തിരുന്നു. അന്ന് പ്രായപൂർത്തിയാകാത്തതിനെ തുടർന്നു താക്കീത് നൽകി വിട്ടയയ്ക്കുകയായിരുന്നു.
Read More