തിരുവനന്തപുരം: കേരളത്തിലെ വ്യവസായ വളര്‍ച്ചയെ പുകഴ്ത്തിക്കൊണ്ടുള്ള ശശി തരൂര്‍ എംപിയുടെ ലേഖനം വായിച്ചിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്. ഇക്കാര്യം പരിശോധിക്കുമെന്നും സുധാകരന് പ്രതികരിച്ചു. കേരളം വ്യവസായ സൗഹൃദ സംസ്ഥാനമെന്ന ശശി തരൂരിന്റെ നിലപാട് തള്ളി പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും രംഗത്തെത്തിയിരുന്നു. നിലവില്‍ കേരളം മികച്ച വ്യവസായ സൗഹൃദ അന്തരീക്ഷമുള്ള സംസ്ഥാനമല്ല. അത് മെച്ചപ്പെട്ട് വരണമെന്ന് ആഗ്രഹിക്കുന്ന ആളുകളാണ് തങ്ങൾ. ഏത് സാഹചര്യത്തിലാണ് തരൂര്‍ അത്തരമൊരു ലേഖനം എഴുതിയതെന്ന് അറിയില്ലെന്നും സതീശൻ പറഞ്ഞു. കേരളത്തിന്റെ വ്യവസായ രംഗത്തുണ്ടാവുന്ന മാറ്റങ്ങളെ പ്രശംസിച്ച് കോണ്‍ഗ്രസ് പ്രവർത്തകസമിതി അംഗവും എംപിയുമായ ശശി തരൂര്‍ ദേശീയ മാധ്യമത്തിൽ എഴുതിയ ലേഖനമാണ് പാർട്ടിയെ വെട്ടിലാക്കിയത്. വ്യവസായിക മേഖലയിലെ കേരളത്തിന്റെ വളര്‍ച്ച അതിശയിപ്പിക്കുന്നതാണെന്നായിരുന്നു തരൂരിന്റെ പുകഴ്ത്തല്‍. ഇതിന് പിന്നാലെ തരൂരിന് നന്ദി പറഞ്ഞുകൊണ്ട് വ്യവസായ മന്ത്രി പി.രാജീവും രംഗത്തെത്തിയിരുന്നു.
Read MoreDay: February 15, 2025
സര്‍ക്കാരുകള്‍ നല്ലതു ചെയ്താൽ അംഗീകരിക്കണം: വിദേശകാര്യങ്ങളിൽ രാജ്യതാല്പര്യം നോക്കണം, അതിൽ രാഷ്ട്രീയ താല്പര്യം നോക്കരുത്; നിലപാടിലുറച്ച് തരൂർ
തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നല്ല കാര്യങ്ങള്‍ ചെയ്താൽ അംഗീകരിക്കണമെന്നും തന്റെ നിലപാടിൽ മാറ്റമില്ലെന്നും ശശി തരൂർ എംപി. വര്‍ഷങ്ങളായി താൻ പറയുന്ന കാര്യമാണിത്. വസ്തുതകളുടെ അടിസ്ഥാനത്തിലാണ് താൻ ലേഖനമെഴുതിയതെന്നും തരൂർ വ്യക്തമാക്കി. ലേഖനം വായിക്കുന്നതിൽ സന്തോഷമുണ്ട്. രാഷ്ട്രീയത്തിന് അതീതമായി നല്ല കാര്യങ്ങളെ കാണണം. കുട്ടികളുടെ നല്ല ഭാവിക്ക് നിക്ഷേപം വേണമെന്നാണ് ലേഖനത്തിന്റെ അവസാന ഭാഗത്ത് പറയുന്നത്. കണക്ക് ഏതെന്ന് അറിയാൻ പ്രതിപക്ഷ നേതാവ് ലേഖനം വായിക്കണം. വിദേശകാര്യങ്ങളിൽ രാജ്യതാല്പര്യം നോക്കണം. അതിൽ രാഷ്ട്രീയ താല്പര്യം നോക്കരുത്. ഇതാണ് തന്റെ നിലപാട്. മോദി ട്രംപിനെ കണ്ടത് രാജ്യത്തിനുള്ള അംഗീകാരമാണ്. ലേഖനത്തെ അനുകൂലിച്ച് കോണ്‍ഗ്രസിൽ നിന്ന് ചിലര്‍ വിളിച്ചിരുന്നു. വ്യവസായ സൗഹൃദത്തിൽ കേരളം ഒന്നാമതായെങ്കിൽ കാരണം സിപിഎം നൽകിയ റാങ്കിംഗ് അല്ലെന്നും ദേശീയ റാങ്കിംഗ് ആണെന്നും ശശി തരൂര്‍ പറഞ്ഞു. നേരത്തെ സ്റ്റാര്‍ട്ട് അപ്പ് രംഗത്തെ വളര്‍ച്ചയും വ്യവസായ സൗഹൃദ…
Read More‘വീട്ടില്‍ ഒരു മോശം മനുഷ്യന്’; ഗിഫ്റ്റ് വൗച്ചർ അച്ഛനെടുത്തു; പോലീസിൽ പരാതി പറഞ്ഞ് മകൻ
ചാന്ദ്ര പുതുവത്സര ആഘോഷങ്ങളാൽ മുഖരിതമാണ് ചൈന. നാടെങ്ങും പുതുവർഷത്തെ വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞു. ആഘോഷങ്ങളുടെ ഭാഗമായി ചൈനക്കാർ തങ്ങളുടെ പ്രിയപ്പെട്ടവർക്ക് സമ്മാനങ്ങൾ നൽകുന്നത് പതിവാണ്. ചിലർ ഗിഫ്റ്റ് വൗച്ചറുകളാകും അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ കൈമാറുന്നത്. ഇപ്പോഴിതാ തനിക്ക് കിട്ടിയ ഗിഫ്റ്റ് വൗച്ചറുകളിൽ ഒന്ന് അച്ഛൻ എടുത്തു എന്ന് പോലീസിൽ വിളിച്ച് പരാതി പറഞ്ഞിരിക്കുകയാണ് ഒരു കുറുന്പൻ. വടക്ക് കിഴക്കൻ ചൈനയിലെ ഗാൻസു പ്രവിശ്യയിലെ ലാൻഷോയിലെ പോലീസ് സ്റ്റേഷനിലേക്കാണ് കുട്ടി പരാതി പറയാനായി വിളിച്ചത്. വീട്ടിൽ ഒരു വൃത്തിക്കെട്ട മനുഷ്യനുണ്ടെന്നും അയാൾ തന്റെ സമ്മാനക്കൂപ്പണുകൾ മോഷ്ടിച്ചെന്നുമായിരുന്നു മകന്റെ പരാതി. ചൈനക്കാരുടെ ആചാരം അനുസരിച്ച് ആഘോഷ വേളയിൽ കുഞ്ഞുങ്ങൾക്ക് സമ്മാനപ്പൊതികൾ കൊടുക്കാറുള്ളത് പതിവാണ്. ആഘോഷമൊക്കെ അവസാനിക്കുന്പോൾ കുഞ്ഞുങ്ങളുടെ കൈയിൽ നിന്ന് മാതാപിതാക്കൾ അവയെല്ലാം തിരികെ വാങ്ങാറുമുണ്ട്. അങ്ങനെ ആകാം കുട്ടിയുടെ കൈയിൽ നിന്നും അച്ഛൻ അവനു കിട്ടിയ പൊതി എടുത്തതെന്നാണ് പോലീസ് പറയുന്നത്.
Read Moreആരും വേവലാതിപ്പെടേണ്ടെ… കേന്ദ്രം നൽകിയ പണം ഗ്രാൻഡിന് തുല്യം; പണം തിരിച്ചടയ്ക്കാനുള്ള ബാധ്യത ദേശീയ കക്ഷികൾക്ക് വരുമെന്ന് സുരേന്ദ്രൻ
തിരുവനന്തപുരം: കേന്ദ്രം നൽകിയ പണം ഗ്രാൻഡിന് തുല്യമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ഈ പണം 50 വർഷം കഴിഞ്ഞിട്ട് തിരിച്ചടയ്ക്കുന്നതിനെപ്പറ്റിയുള്ള വേവലാതി പിണറായി വിജയനോ യുഡിഎഫോ ഇപ്പോൾ നടത്തേണ്ട. അഞ്ച് വർഷം കഴിയുന്പോൾ തന്നെ ഇതൊക്കെ തിരിച്ചടയ്ക്കാനുള്ള ബാധ്യത ഇവിടെ ദേശീയ കക്ഷികൾക്ക് വരും. അതുകൊണ്ട് ആ കാര്യങ്ങളെ കുറിച്ച് സർക്കാർ വേവലാതിപ്പെടേണ്ട എന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രം നൽകിയ 550 കോടി രൂപ ഫലപ്രദമായി ചെലവഴിക്കാനുള്ള നടപടിയാണ് സർക്കാർ സ്വീകരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഇനി കൂടുതൽ സമയം ആവശ്യമുണ്ടെങ്കിൽ എല്ലാവരും ചേർന്ന് പരിശ്രമിക്കണം. വയനാടിനെ രക്ഷിക്കാനുള്ള തുകയാണ് ഇപ്പോൾ നൽകിയിരിക്കുന്നതെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. വയനാട് പുനർ നിർമാണത്തിനായി കേന്ദ്രസഹായം തേടിയ കേരളത്തിന് 529.5 കോടിയുടെ കാപ്പക്സ് വായ്പയാണ് കേന്ദ്രസർക്കാർ അനുവദിച്ചത്. നടപ്പ് സാന്പത്തിക വർഷത്തിലെ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സംസ്ഥാനങ്ങൾക്കുള്ള മൂലധനനിക്ഷേപ സഹായമായ കാപ്പക്സ്…
Read Moreചേന്ദമംഗലം കൂട്ടക്കൊല; പ്രതി റിതുവിന് മാനസിക വിഭ്രാന്തിയില്ലെന്ന് പോലീസ്; കുറ്റപത്രം സമര്‍പ്പിക്കും
കൊച്ചി: എറണാകുളം പറവൂര്‍ ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തിയ കേസില്‍ പോലീസ് ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. നാടിനെ നടുക്കിയ സംഭവം നടന്ന് ഒരു മാസം പിന്നിടുമ്പോഴാണ് പറവൂര്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത്. ഋതു ജയനാണ് കേസിലെ ഏക പ്രതി. ഋതുവിന് മാനസിക വിഭ്രാന്തിയില്ലെന്നാണ് പോലീസ് കണ്ടെത്തല്‍. കഴിഞ്ഞ മാസം 15- ന് ആയിരുന്നു ഋതു അയല്‍വീട്ടില്‍ അതിക്രമിച്ചു കയറി മൂന്ന് പേരെ ക്രൂരമായി കൊലപ്പെടുത്തിയത്. പേരേപ്പാടം കാട്ടിപ്പറമ്പില്‍ വേണു, ഭാര്യ ഉഷ, മകള്‍ വിനിഷ എന്നിവരെയാണ് പ്രതി തലയ്ക്കടിച്ച് കൊന്നത്. ഗുരുതരമായി പരുക്കേറ്റ വിനിഷയുടെ ഭര്‍ത്താവ് ജിതിന് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുകയാണ്.
Read Moreചാലക്കുടി പോട്ട ബാങ്ക് കവർച്ച; മോഷ്ടാവ് ‘പ്രഫഷണൽ’ അല്ല; 47 ലക്ഷം രൂപ ഉണ്ടായിട്ടും എടുത്തത് 15 ലക്ഷം
ചാലക്കുടി: പോട്ടയിലെ ഫെഡറൽ ബാങ്ക് ശാഖയിൽനിന്നു കത്തി കാട്ടി 15 ലക്ഷം രൂപ കൊള്ളയടിച്ച പ്രതിക്കു വേണ്ടി സംസ്ഥാനത്തിനകത്തും പുറത്തും അന്വേഷണം ഊർജിതമാക്കി പോലീസ്. സിസിടിവി ദൃശ്യങ്ങൾ പോലീസ് പരക്കെ പരിശോധിച്ചു വരികയാണ്. സ്ഥിരം മോഷ്ടാക്കളെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. കവർച്ചാസമയത്ത് മോഷ്ടാവ് ഹിന്ദിയിലാണ് സംസാരിച്ചതെങ്കിലും അത് അന്വേഷണം വഴിതെറ്റിക്കാനാണോ എന്ന സംശയമുണ്ട്. ബാങ്ക് കവർച്ചയ്ക്ക് മുന്‍പ് ബാങ്കിലെത്തി നിരീക്ഷണം നടത്തിയായിരിക്കണം സ്ഥിതിഗതികൾ മനസിലാക്കിയതെന്നാണ് പോലീസ് കരുതുന്നത്. ബാങ്ക് ജീവനക്കാർ ഭക്ഷണം കഴിക്കാൻ പോകുന്ന സമയംതന്നെ മോഷ്ടാവ് മോഷണത്തിനു തെരഞ്ഞെടുത്തത് ഇങ്ങനെയായിരിക്കാമെന്നും പോലീസ് കരുതുന്നു. മോഷണവുമായി ബന്ധപ്പെട്ട് തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി രൂപീകരിച്ച ചാലക്കുടി ഡിവൈഎസ് പി.കെ. സുമേഷിന്റെ നേതൃത്വത്തിലുള്ള സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീമാണ് അന്വേഷണം നടത്തിവരികയാണ്. ഇൻസ്പെക്ടർമാരായ എം.കെ. സജീവ്, അമൃത് രംഗൻ, പി.കെ. ദാസ്, വി.ബിജു, എസ്ഐമാരായ എൻ.പ്രദീപ്, സി.എസ്. സൂരജ്,…
Read Moreഇന്ന് ഇതൊക്കെ മതി: ഹോം വർക്ക് ബുക്ക് ഓടയിലേക്ക് തള്ളിയിട്ട് ചാടിത്തുള്ളി പോകുന്ന കുഞ്ഞിപ്പെണ്ണ്; വൈറലായി വീഡിയോ
പരീക്ഷയും ഹോംവർക്കുമെല്ലാം മടുത്തൊരു സമയം നമുക്കെല്ലാവർക്കുമുണ്ടായിരിക്കും. കുട്ടിക്കാലത്ത് ഹോം വർക്ക് ചെയ്യാതെ സ്കൂളിൽ ചെന്നപ്പോൾ ടീച്ചറുടെ ചൂരൽ കഷായം പേടിച്ച് അസുഖമാണെന്ന് കള്ളം പറഞ്ഞ് തിരികെ വീട്ടിലേക്ക് മടങ്ങിയതൊക്കെ എത്ര വളർന്നാലും പലർക്കും പകൽ പോലെ വ്യക്തമാണ്. നമ്മൾ അങ്ങനൊക്കെ അന്ന് അടവ് കാട്ടിയിരുന്നെങ്കിൽ ഇപ്പോഴത്തെ കുട്ടികൾ അതിനും മുകളിൽ കുസൃതിയും കുറുന്പും കാട്ടുമെന്ന കാര്യത്തിൽ സംശയം ഒട്ടുമില്ല. അത് തെളിയിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. വീയിന്‍ കമ്പനി എന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. ഒരു ബുക്കുമായി ഒരു പെൺകുട്ടി നടന്നു വരുന്നതാണ് വീഡിയോയുടെ തുടക്കം. സ്കൂൾ ബാഗൊക്കെയിട്ട് തുള്ളിച്ചാടിയാണ് അവളുടെ വരവ്. കുറച്ച് കഴിഞ്ഞ് അവൾ തന്റെ കൈയിൽ ഉണ്ടായിരുന്ന ബുക്ക് വഴിയിലെ ഓടയിലേക്ക് കളയുന്നത് കാണാൻ സാധിക്കും. റോഡ് സൈഡിൽ ഉണ്ടായിരുന്ന ഇരുന്പ് കന്പികളിൽ…
Read Moreഎസ്എസ്എല്‍സി; ഗ്രേഡില്‍ തൃപ്തിയില്ലെങ്കില്‍ 500 രൂപ ഫീസടച്ചാല്‍ മാര്‍ക്ക് അറിയാം
കൊച്ചി: എസ്എസ്എല്‍സി പരീക്ഷയുടെ ഗ്രേഡില്‍ തൃപ്തിയില്ലാത്ത വിദ്യാര്‍ഥികള്‍ക്ക് ഇനി മുതല്‍ മാര്‍ക്ക് അറിയാനുള്ള സംവിധാനമൊരുക്കി പൊതു വിദ്യാഭ്യാസ വകുപ്പ്. പരീക്ഷാ ഫലപ്രഖ്യാപനം കഴിഞ്ഞു മൂന്നു മാസത്തിനുശേഷം 500 രൂപ ഫീസ് അടച്ചാല്‍ ഓരോ വിഷയത്തിന്റെയും മാര്‍ക്ക് അറിയാനാകുമെന്നാണ് പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ സര്‍ക്കുലറില്‍ ഉള്ളത്. അപേക്ഷയുടെ നിശ്ചിത മാതൃകയും പുറത്തിറക്കിയിട്ടുണ്ട്. പരീക്ഷാ ഭവനില്‍ സ്കൂളിലെ പ്രഥമാധ്യാപകന് മുഖേന 500 രൂപ ഫീസ് അടച്ച് നിശ്ചിത മാതൃകയിലുള്ള അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷയില്‍ വിശദാശംങ്ങളും പരീക്ഷാ സെക്രട്ടറിയുടെ പേരില്‍ എടുത്ത ഡിമാന്‍ഡ് ഡ്രാഫ്റ്റും സമര്‍പ്പിക്കുന്ന മുറയ്ക്ക് സ്കൂള്‍ മേല്‍വിലാസത്തില്‍ മാര്‍ക്ക് ഷീറ്റുകള്‍ അയച്ചു നല്‍കും. ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 2025 മാര്‍ച്ചിലെ എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനത്തിനുശേഷം മാര്‍ക്ക് വിവരം ആവശ്യമായിട്ടുള്ള പരീക്ഷാര്‍ഥികള്‍ക്ക് അപേക്ഷ നല്‍കാനാവും. ആവശ്യമുള്ളവരെ എസ്എസ്എല്‍സി പരീക്ഷയുടെ മാര്‍ക്ക് അറിയിക്കാന്‍ കഴിഞ്ഞ ഓഗസ്റ്റില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. 2006 മാര്‍ച്ചിലാണ് മാര്‍ക്ക്…
Read Moreവിഷാദം എന്നത് അദൃശ്യമാണ്: എന്റെ അമ്മ അത് ശ്രദ്ധിക്കുകയും ഉടന്‍ തന്നെ മനഃശാസ്ത്രജ്ഞനെ സമീപിക്കുകയും ചെയ്തത് ഭാഗ്യമാണ്; ദീപിക പദുകോൺ
ഇന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള ബോളിവുഡ് നടിമാരിൽ ഒരാളാണ് ദീപിക പദുകോണ്‍. ബോളിവുഡില്‍ മാത്രമല്ല, ഹോളിവുഡിലും ദീപിക തന്റെ അഭിനയമികവ് തെളിയിച്ചിട്ടുണ്ട്. താരപ്രഭയില്‍ നില്‍ക്കുമ്പോഴും വിഷാദരോഗത്തിന്റെ ഭൂതകാലം തനിക്ക് ഉണ്ടായിരുന്നതായി ദീപിക പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്. സ്വന്തം അനുഭവങ്ങളിലൂടെ വിഷാദരോഗത്തിനെതിരേ അവബോധം സൃഷ്ടിക്കുന്നതില്‍ ഏറ്റവും മുന്നില്‍ നില്ക്കുന്ന താരമാണ് ദീപിക. സമ്മര്‍ദങ്ങളില്ലാതെ പരീക്ഷകളെ നേരിടാന്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പരീക്ഷ പേ ചര്‍ച്ചയിൽ ദീപിക പദുകോണും ഭാഗമായിരുന്നു. പരീക്ഷയുമായി ബന്ധപ്പെട്ട സമ്മര്‍ദം, മാനസികാരോഗ്യം, ഉന്നത വിദ്യാഭ്യാസ കോഴ്സുകളുടെ തിരഞ്ഞെടുപ്പ്, സാങ്കേതിക വിദ്യയുടെ ഫലപ്രദമായ ഉപയോഗം എന്നിവയെക്കുറിച്ചുള്ള ചര്‍ച്ചകളാണ് പരിപാടിയില്‍ നടക്കുന്നത്. ദീപിക പദുകോണിനെ കൂടാതെ, മേരി കോം ഉള്‍പ്പെടെയുള്ള പ്രമുഖരും പങ്കെടുത്തു. പരീക്ഷ പേ ചര്‍ച്ചയില്‍ ഡിപ്രഷനുമായുളള പോരാട്ടത്തെക്കുറിച്ചാണ് ദീപിക സംസാരിച്ചത്. തന്റെ വിഷാദ രോഗാവസ്ഥയും അതിനെ എങ്ങനെ അതിജീവിച്ചുവെന്നുമാണ് നടി വ്യക്തമാക്കിയത്.…
Read Moreപോര് കനക്കുന്നു: സിനിമാമേഖല ചേരിതിരിയുന്നു; സുരേഷ് കുമാറിനെ പിന്തുണച്ചും ആന്റണിയെ വിമര്‍ശിച്ചും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ രംഗത്ത്
കൊച്ചി: നിര്‍മാതാക്കളായ ജി. സുരേഷ്കുമാറും ആന്റണി പെരുമ്പാവൂരും ഉള്‍പ്പെട്ട സിനിമാ തര്‍ക്കം രൂക്ഷമായതോടെ ചലച്ചിത്ര മേഖല ഇരു ചേരിയിയായി തിരിയുന്നു. വൈസ് പ്രസിഡന്റ് സുരേഷ് കുമാറിനെ ശക്തമായി പിന്തുണച്ചും ആന്റണിയെ വിമര്‍ശിച്ചും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ രംഗത്തെത്തി. തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്, പ്രൊഡ്യൂസേഴ്സ് അസോസിയേഷനു പിന്തുണ പ്രഖ്യാപിച്ചു. ആന്റണി പെരുമ്പാവൂരിന് പിന്തുണയുമായി നടന് മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള താരനിരയും രംഗത്തെത്തിയിട്ടുണ്ട്. വിഷയം ചര്‍ച്ച ചെയ്യാനായി ഫിലി ചേംബറിന്റെ നേതൃത്വത്തിൽ ഈ മാസം 24ന് കൊച്ചിയില്‍ യോഗം ചേരും. താരങ്ങളുടെ അമിത പ്രതിഫലം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അസോസിയേഷനും ഫിയോക്കും ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനും ഫെഫ്കയും ചേര്‍ന്നു വിളിച്ച യോഗം ജൂണ്‍ ഒന്നു മുതല്‍ അനിശ്ചിതകാല സമരം തീരുമാനിച്ചിരുന്നു. താരങ്ങളുടെ ഉയര്‍ന്ന പ്രതിഫലം, ജിഎസ്ടിക്കൊപ്പം വിനോദനികുതി കൂടി പിരിക്കുന്ന “ഇരട്ട നികുതി’ സമ്പ്രദായം തുടങ്ങിയവയ്ക്കു പരിഹാരം തേടിയാണു സമരം പ്രഖ്യാപിച്ചതെന്നാണ്…
Read More