തിരുവനന്തപുരം: വിവാദമായ നെയ്യാറ്റിന്‍കര ഗോപന്റെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മൂക്ക്, തല, മുഖം എന്നിവിടങ്ങളില്‍ ചതവുകളുണ്ടെങ്കിലും അത് മരണകാരണമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗുരുതര രോഗങ്ങള്‍ ബാധിച്ച് കരള്‍, വൃക്ക എന്നിവ തകരാറിലായിരുന്നു. രാസപരിശോധനാഫലം ലഭിച്ചശേഷം മാത്രം മരണകാരണം കണ്ടെത്താനകൂവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗോപന്റെ ഹൃദയ വാല്‍വില്‍ രണ്ട് ബ്ലോക്ക് ഉണ്ടായിരുന്നുവെന്നും പ്രമേഹം ബാധിച്ചു കാലുകളില്‍ മുറിവുണ്ടായിരുന്നു എന്നും റിപ്പോര്‍ട്ടിലുണ്ട്. വായിലും ശ്വാസകോശത്തിലും ഭസ്മത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നെങ്കിലും അത് മരണകാരണമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മക്കള്‍ സമാധിയിരുത്തി വിവാദമായതോടെയാണ് ആറാലുംമൂട് കാവുവിളാകം സിദ്ധന് ഭവനില്‍ ഗോപന്റെ കല്ലറ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ പോലീസ് തുറന്നു മൃതദേഹം പുറത്തെടുത്തത്. തുടര്‍ന്നായിരുന്നു പോസ്റ്റ്മോര്‍ട്ടം. അടുത്ത ദിവസം പുതിയ കല്ലറയില്‍ സന്യാസിമാരുടെ സാന്നിധ്യത്തില്‍ ഗോപനെ സംസ്കരിക്കുകയും ചെയ്തു. ഗോപന് സമാധിയായെന്നു മക്കള്‍ പോസ്റ്ററുകള്‍ പതിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
Read MoreDay: February 15, 2025
പണിക്കാരെപ്പോലെ ഒതുങ്ങി നില്‍ക്കണമെന്ന നിര്‍മാതാക്കളുടെ നിലപാട് അംഗീകരിക്കില്ല: ജയന് ചേര്‍ത്തല
താരങ്ങള്‍ പ്രതിഫലം കൂട്ടുന്നത് കൊണ്ട് മാത്രം സിനിമ പരാജയപ്പെടുന്നുവെന്ന നിര്‍മാതാക്കളുടെ സംഘടനയുടെ വാദം സത്യമല്ലെന്ന് നടന് ജയന് ചേര്‍ത്തല. ഓരോ സിനിമ തുടങ്ങുന്നതിന് മുമ്പും പ്രതിഫലം ഉറപ്പിച്ചിട്ടാണ് നിര്‍മാതാക്കള്‍ സിനിമ എടുക്കുന്നത്. എല്ലാ സിനിമയും വിജയിക്കണമെന്ന് നിര്‍ബന്ധം പിടിക്കാനാകില്ല. അമ്മയുടെ അംഗങ്ങള്‍ പണിക്കാരെ പോലെ ഒതുങ്ങി നില്‍ക്കണം എന്നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് നിലപാട്. ഇത് അംഗീകരിക്കാന്‍ കഴിയില്ല. താരങ്ങള്‍ പ്രതിഫലം കൂട്ടുന്നത് കൊണ്ടാണ് സിനിമ പരാജയപ്പെടുന്നതെന്ന സുരേഷ്കുമാറിന്റെ വാദം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ്. നടന്മാര് ആരും സിനിമ നിര്‍മിക്കാന്‍ പാടില്ലെന്ന് പറയുന്നത് വൃത്തികെട്ട ഇടപാടാണ്. അമ്മ നിര്‍മിക്കുന്ന സിനിമയില്‍ മാത്രമേ അമ്മയുടെ അംഗങ്ങള്‍ അഭിനയിക്കൂ എന്ന് തീരുമാനിച്ചാല്‍ നിര്‍മാതാക്കള്‍ എന്ത് ചെയ്യും. താരങ്ങളെ വച്ച് ഷോ നടത്തി ഗുണഭോക്താക്കള്‍ ആയവരാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്. അമ്മ കടമായി നല്കിയ ഒരുകോടി രൂപയില്‍ ഇനി നാല്പതു ലക്ഷം രൂപ നിര്‍മാതാക്കളുടെ…
Read Moreജി. സുരേഷ് കുമാര്‍ പറഞ്ഞ കാര്യങ്ങളോട് യോജിക്കുന്നുണ്ടെങ്കിലും നിര്‍മാതാക്കളുടെ സംഘടനയില്‍ ജനറല്‍ ബോഡി വിളിക്കാതെ എടുത്ത തീരുമാനം അംഗീകരിക്കാന്‍ സാധിക്കില്ല: ലിബര്‍ട്ടി ബഷീര്‍
ഏകപക്ഷീയമായി പ്രഖ്യാപിച്ച സിനിമാസമരം അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന് ചെയര്‍മാനും നിര്‍മാതാവുമായ ലിബര്‍ട്ടി ബഷീര്‍. നിര്‍മാതാവ് ജി. സുരേഷ് കുമാര്‍ പറഞ്ഞ കാര്യങ്ങളോട് യോജിക്കുന്നുണ്ടെങ്കിലും നിര്‍മാതാക്കളുടെ സംഘടനയില്‍ ജനറല്‍ ബോഡി വിളിക്കാതെ എടുത്ത തീരുമാനം അംഗീകരിക്കാന്‍ സാധിക്കില്ല. സുരേഷ് കുമാര്‍ പറഞ്ഞതിനോട് നൂറ് ശതമാനം യോജിക്കുന്നു. പക്ഷേ അതില്‍ ചെറിയ പാകപിഴകള്‍ വന്നിട്ടുണ്ട്. ആന്റണി പെരുമ്പാവൂര്‍ മലയാളത്തിലെ ഒന്നാം നമ്പര്‍ നിര്‍മാതാവാണ്. അദ്ദേഹത്തിനെ വെല്ലുവിളിച്ച് മുന്നോട്ട് പോകാന്‍ കഴിയില്ല. കാരണം മോഹന്‍ലാല്‍ എന്ന വ്യക്തി അദ്ദേഹത്തിന്റെ കൈയിലുണ്ടെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. തിയറ്ററുകള്‍ക്ക് എപ്പോഴും ചിത്രങ്ങള്‍ കൊടുക്കുന്ന വ്യക്തിയാണ് ആന്റണി പെരുമ്പാവൂര്‍. ജനറല്‍ ബോഡി വിളിക്കാതെ തീരുമാനം എടുത്തുവെന്നതാണ് സുരേഷ്കുമാറിന് പറ്റിയ തെറ്റ്. പ്രതിഫലം കുറയ്ക്കാന്‍ താരങ്ങളോട് പറയാന്‍ സാധിക്കില്ല. മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ് മുന്‍നിര നടന്മാര് നിര്‍മിക്കുന്ന ചിത്രങ്ങളും പരാജയപ്പെടുന്നുണ്ടല്ലോ? നന്നായി സംസാരിച്ചാല്‍ തീരുന്ന…
Read Moreവേർപിരിയൽ വാർത്തകൾക്കിടെ പരസ്പരം പ്രണയദിനാശംസകൾ നേർന്ന് ഒബാമയും മിഷേലും
ന്യൂയോര്‍ക്ക്: വേർപിരിയുന്നുവെന്ന വാർത്തകൾക്കും പ്രചാരണങ്ങൾക്കും അവസാനം കുറിച്ച് പരസ്പരം പ്രണയദിനാശംസകൾ നേർന്ന് മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക്ക് ഒബാമയും ഭാര്യ മിഷേലും. “മുപ്പത്തിരണ്ട് വർഷം ഒരുമിച്ച് കഴിഞ്ഞിട്ടും ഇപ്പോഴും നിങ്ങളെന്റെ ശ്വാസം നിലയ്ക്കാൻ കാരണമാകുന്നു, ഹാപ്പി വാലന്റൈൻസ് ഡേ’ എന്നായിരുന്നു മിഷേലിനെ ടാഗ് ചെയ്ത് എക്സിലൂടെയുള്ള ഒബാമയുടെ സന്ദേശം. “എനിക്ക് എപ്പോഴും ആശ്രയിക്കാൻ കഴിയുന്ന ഒരാളുണ്ടെങ്കിൽ, അത് നിങ്ങളാണ്, നിങ്ങളാണെന്റെ താങ്ങും തണലും, എപ്പോഴും കൂടെ ഉണ്ടായിട്ടുണ്ട്, എപ്പോഴും ഉണ്ടാവുകയും ചെയ്യും, ഹാപ്പി വാലന്റൈൻസ് ഡേ’ എന്നായിരുന്നു മിഷേലിന്റെ കുറിപ്പ്. ബറാക് ഒബാമയും നടി ജെനിഫര്‍ അനിസ്റ്റണും തമ്മില്‍ പ്രണയബന്ധത്തിലാണെന്നും മിഷേലുമായി ഒബാമ വേർപിരിയലിന്റെ വക്കിലാണെന്നുമുള്ള വാർത്തകൾ അടുത്തിടെ പ്രചരിച്ചിരുന്നു. പ്രസിഡന്റ് ജിമ്മി കാര്‍ട്ടറുടെ മരണാനന്തരച്ചടങ്ങുകളിലും ട്രംപിന്റെ സ്ഥാനാരോഹണച്ചടങ്ങിലും ഒബാമയ്ക്കൊപ്പം മിഷേല്‍ പങ്കെടുക്കാതിരുന്നത് പ്രചാരണത്തിന് ശക്തിപകർന്നു. ഇതിനെയൊക്കെ തള്ളിയായിരുന്നു ഇരുവരുടെയും പ്രണയാശംസകൾ.
Read Moreവെടിനിർത്തൽ ധാരണ; മൂന്നു ബന്ദികളെ ഹമാസ് മോചിപ്പിക്കും
കെയ്റോ: വെടിനിർത്തൽ ധാരണ പ്രകാരം മൂന്നു ബന്ദികളെ ഹമാസ് ഇന്നു മോചിപ്പിക്കും. റഷ്യൻ-ഇസ്രയേലി പൗരൻ അലക്സാണ്ടർ ട്രൗഫാനോവ്, അർജന്റൈൻ-ഇസ്രയേലി പൗരൻ യെയിർ ഹോൺ, യുഎസ്-ഇസ്രയേലി പൗരൻ സാഗുയി ദെകെൽ ചെൻ എന്നിവരാണു മോചിതരാകുന്നത്. നേരത്തേ ഇസ്രയേൽ വെടിനിർത്തൽ കരാർ ലംഘിക്കുന്നുവെന്നാരോപിച്ച ഹമാസ് ബന്ദിമോചനം വൈകിക്കുമെന്നു പ്രഖ്യാച്ചിരുന്നു. ബന്ദികളെ മോചിപ്പിച്ചില്ലെങ്കിൽ ഗാസയിൽ ആക്രമണം പുനരാരംഭിക്കുമെന്ന് ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ഇസ്രയേൽ-ഹമാസ് വെടിനിർത്തൽ റദ്ദാക്കാന്‍ ആഹ്വാനം ചെയ്യുമെന്നു ട്രംപും മുന്നറിയിപ്പ് നൽകിയിരുന്നു. ഈജിപ്തും ഖത്തറും നടത്തിയ മധ്യസ്ഥശ്രമങ്ങൾക്കൊടുവിൽ മുൻധാരണ അനുസരിച്ച് ഇന്ന് മൂന്നു ബന്ദികളെ മോചിപ്പിക്കാൻ ഹമാസ് പിന്നീടു തീരുമാനിക്കുകയായിരുന്നു. അതിനിടെ ഗാസയുമായി ബന്ധപ്പെട്ട് കൂടുതൽ കടുത്ത നിലപാട് സ്വീകരിക്കുമെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. പലസ്തീൻകാരെ സമീപരാഷ്ട്രങ്ങളിലേക്കു മാറ്റി ഗാസ സ്വന്തമാക്കുമെന്ന ഭീഷണി ആവർത്തിച്ച് ദിവസങ്ങൾക്കുള്ളിലാണ് ട്രംപിന്റെ പുതിയ പ്രഖ്യാപനം.ഗാസയിലെ 20 ലക്ഷത്തിലേറെ വരുന്ന പലസ്തീൻകാർ…
Read Moreതെരഞ്ഞെടുപ്പുകളിലെ തോൽവി: സംസ്ഥാനങ്ങളിൽ ചുമതലമാറ്റം നടത്തി കോൺഗ്രസ്
ന്യൂഡൽഹി: ഡൽഹിയിലെയും ഹരിയാനയിലെയും തെരഞ്ഞെടുപ്പു തോൽവിക്കുശേഷം പ്രധാന സംസ്ഥാനങ്ങളിൽ അഴിച്ചുപണി നടത്തി കോൺഗ്രസ് ദേശീയ നേതൃത്വം. ഇന്നലെയാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പുനഃസംഘടന നടത്തിയത്. മുൻ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെ പഞ്ചാബിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായും സയിദ് നസീർ ഹുസൈൻ എംപിയെ ജമ്മു കാഷ്മീർ, ലഡാക്ക് എന്നിവയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായും നിയമിച്ചു. ഹരിയാനയുടെ ചുമതല മുൻ ജനറൽ സെക്രട്ടറി ബി.കെ. ഹരിപ്രസാദിനും ഹിമാചൽ പ്രദേശിന്റെയും ചണ്ഡീഗഡിന്റെയും ചുമതല രജനി പാട്ടീലിനും മധ്യപ്രദേശിന്റെ ചുമതല ഹരീഷ് ചൗധരിക്കും നൽകി. അടുത്ത വർഷം തെരഞ്ഞെടുപ്പു നടക്കുന്ന ബിഹാറിന്റെ ചുമതല കൃഷ്ണ അല്ലവരുവിനാണു നൽകിയത്. ഒഡീഷ, ജാർഖണ്ഡ്, തെലങ്കാന, തമിഴ്നാട്, പുതുച്ചേരി, മണിപുർ, ത്രിപുര, സിക്കിം, നാഗാലാൻഡ് എന്നീ സംസ്ഥാനങ്ങളുടെ നേതൃനിരയിലും മാറ്റമുണ്ടായി. മറ്റ് ജനറൽ സെക്രട്ടറിമാർ അവരുടെ നിയുക്ത പദവികളിൽ തുടരുമെന്ന് പാർട്ടി പ്രസ്താവനയിൽ പറഞ്ഞു.…
Read Moreഅമേരിക്കയിൽ സൈന്യത്തിൽനിന്ന് ട്രാൻസ്ജെൻഡറുകളെ ഒഴിവാക്കി
വാഷിംഗ്ടൺ: അമേരിക്കയിൽ സൈന്യത്തിൽനിന്നു ട്രാൻസ്ജെൻഡറുകളെ ഒഴിവാക്കിക്കൊണ്ട് യുഎസ് സൈന്യത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം പുറത്തുവന്നു. ആണും പെണ്ണും എന്ന രണ്ടു ലിംഗങ്ങൾ മാത്രമേ യുഎസിൽ ഉണ്ടാകുകയുള്ളൂ എന്നു ഡോണൾഡ് ട്രംപ് അധികാരത്തിലെത്തിയപ്പോൾതന്നെ പ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നാലെയാണു സൈന്യത്തിൽനിന്നു ട്രാൻസ്ജെൻഡറുകളെ നീക്കം ചെയ്യാനുള്ള ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. “യുഎസ് സൈന്യം ഇനിമുതൽ ട്രാൻസ്ജെൻഡർ വ്യക്തികളെ സൈന്യത്തിൽ ചേരാൻ അനുവദിക്കില്ല. സൈന്യത്തിലുള്ള അംഗങ്ങളുടെ ലിംഗമാറ്റവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ നടത്തുകയോ സുഗമമാക്കുകയോ ചെയ്യുന്നത് നിർത്തും’ -സൈന്യം വ്യക്തമാക്കി. ട്രാൻസ്ജെൻഡർ വ്യക്തിത്വം തിരിച്ചറിഞ്ഞ സൈനികർ തങ്ങളുടെ വ്യക്തിപരമായ ജീവിതത്തിൽ പോലും അച്ചടക്കവും സത്യസന്ധതയും പുലർത്തില്ലെന്നും സൈന്യത്തോടു കൂറ് പുലർത്തില്ലെന്നുമാണ് ട്രംപിന്റെ കാഴ്ചപ്പാട്.
Read Moreഎന്നുമെപ്പോഴും ഏട്ടായിക്കൊപ്പം മാത്രം: ലൈംഗികാതിക്രമ പരാതി; സസ്പെൻഷനിലായ ഐപിഎസ് ഉദ്യോഗസ്ഥന് പിന്തുണയുമായി ഭാര്യ
ചെന്നൈ: ചെന്നൈയിൽ വനിതാ കോൺസ്റ്റബിളിനുനേരേ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ സസ്പെൻഷനിലായ ഐപിഎസ് ഉദ്യോഗസ്ഥൻ ഡി. മാഗേഷ് കുമാറിന് പിന്തുണയുമായി ഭാര്യ രംഗത്ത്. പരാതിക്കാരിയായ കോൺസ്റ്റബിളുമായി മാഗേഷ് കുമാറിന് രണ്ടു വർഷത്തിലധികമായി ബന്ധമുണ്ടെന്നും പണം നൽകാൻ തയാറാകാത്തതിനാലാണ് അവർ പരാതി നൽകിയതെന്നും ഭാര്യ അനുരാധ ആരോപിച്ചു. ഈ മാസം ഏഴിന് ഇരുവരും ചെന്നൈയിലെ ഹോട്ടലിൽ ഒരുമിച്ച് നിൽക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ തന്റെ കൈവശം ഉണ്ടെന്നും അനുരാധ അവകാശപ്പെട്ടു. മാഗേഷിന്റെ കൈയിൽനിന്നു പലപ്പോഴായി പണവും സ്വർണവും വനിതാ കോൺസ്റ്റബിൾ സ്വന്തമാക്കി. ചെങ്കൽപ്പേട്ടിലെ വീട് നിർമാണത്തിനായി 25 ലക്ഷം രൂപ ചോദിച്ചപ്പോൾ നൽകാത്തതു കാരണമാണ് ഭർത്താവിനെതിരേ അവർ പരാതി നൽകിയതെന്നും അനുരാധ ആരോപിക്കുന്നു. ചെന്നൈ നോർത്ത് ട്രാഫിക് ജോയിന്റ് കമ്മീഷണറായ മാഗേഷ് കുമാറിനെ വനിതാ കോൺസ്റ്റബിൾ നൽകിയ ലൈംഗികാതിക്രമ പരാതിയിൽ കഴിഞ്ഞദിവസം സസ്പെൻഡ് ചെയ്തിരുന്നു. ഭർത്താവിനെതിരേ ഡിജിപി തിടുക്കത്തിൽ പക്ഷപാതപരമായ നടപടിയാണ്…
Read Moreകേന്ദ്ര വായ്പ; കേന്ദ്രത്തിന്റെ നടപടി കേരളത്തെ അവഹേളിക്കുന്നതെന്ന് തോമസ് ഐസക്
തിരുവനന്തപുരം: മുണ്ടക്കൈ-ചൂരൽമല ദുരന്തമേഖലയുടെ പുനർനിർമാണത്തിനായി കേന്ദ്ര വായ്പ അനുവദിച്ചത് കേരളത്തെ കളിയാക്കുകയും അവഹേളിക്കുകയും ചെയ്യുന്ന നടപടിയാണെന്ന് ടി.എം. തോമസ് ഐസക്. ഗ്രാൻഡ് ചോദിക്കുന്പോൾ വായ്പ തരുന്നുവെന്ന് ആരോപിച്ച അദ്ദേഹം പ്രതിഷേധ സ്വരത്തിൽ വായ്പയെ സ്വീകരിക്കുമെന്നും പറഞ്ഞു. ആന്ധ്ര അടക്കമുള്ളവർക്ക് പണം നൽകുമ്പോൾ ഈ മാനദണ്ഡം ഉണ്ടായില്ല. ശത്രു രാജ്യത്തോട് ചെയ്യുന്ന സമീപനമാണ് കേന്ദ്രം ചെയ്യുന്നത്. ദീർഘകാലത്തേക്ക് വായ്പ തിരിച്ചടപ്പിച്ച് സംസ്ഥാനങ്ങളെ കേന്ദ്രത്തിന്റെ വരുതിയിലാക്കാനുള്ള കെണിയാണിതെന്നും തോമസ് ഐസക് ആരോപിച്ചു. കേന്ദ്രം അനുവദിച്ച ചുരുങ്ങിയ സമയം പരിഗണിക്കാനാവില്ലെന്ന് കേന്ദ്രത്തെ അറിയിക്കും. കേന്ദ്രത്തിന്റെ ശാഠ്യത്തെ പ്രതിഷേധം കൊണ്ട് മറികടക്കും. പ്രതിഷേധമുയർന്നാൽ ബിജെപിക്കാർക്ക് പോലും കേരളത്തോടൊപ്പം നിൽക്കേണ്ടിവരുമെന്നും തോമസ് ഐസക് പറഞ്ഞു.
Read Moreഓണ്‍ലൈൻ ട്രേഡിംഗ് പഠിപ്പിക്കാമെന്ന് പറഞ്ഞ് തട്ടിപ്പ്: മലപ്പുറം സ്വദേശി അറസ്റ്റിൽ
തിരുവനന്തപുരം: ഓണ്‍ലൈൻ ട്രേഡിംഗിലൂടെ 3.75 ലക്ഷം രൂപ വ്യവസായിയിൽ നിന്നും തട്ടിയെടുത്ത മലപ്പുറം സ്വദേശിയെ ഫോർട്ട് പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം പെരിന്തൽമണ്ണ സ്വദേശി റഫീക്ക് (43) ആണ് അറസ്റ്റിലായത്. ചാലയിലെ വ്യവസായിയെ ഓണ്‍ലൈൻ ട്രേഡിംഗ് പഠിപ്പിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇയാൾ പണം തട്ടിയെടുത്തതെന്ന് പോലീസ് പറഞ്ഞു. കബളിപ്പിക്കപ്പെട്ടെന്ന് മനസിലായതിനെ തുടർന്ന് വ്യാപാരി ഫോർട്ട് പോലീസിൽ നൽകിയ പരാതിയെ തുടർന്ന് പോലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കൂടുതൽ പേർ ഇയാളുടെ തട്ടിപ്പിൽ പെട്ടിട്ടുണ്ടോയെന്ന് പരിശോധിച്ച് വരികയാണെന്ന് ഫോർട്ട് പോലീസ് പറഞ്ഞു. ഫോർട്ട് എസ്എച്ച്ഒ. ശിവകുമാറിന്റെ നേതൃത്വത്തിൽ എസ്ഐ. ബൈജു, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ശ്രീജിത്ത്, ലിപിൻരാജ്, പ്രവീണ്‍ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പെരിന്തൽമണ്ണയിൽ നിന്നും പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read More