അഗർത്തല: ത്രിപുരയിലെ സിബിഐ ഓഫീസിൽ കവർച്ച. അഗർത്തലയിലുള്ള സിബിഐ ക്യാമ്പ് ഓഫീസിലാണു മോഷണം നടന്നത്. ഓഫീസിലെ കസേര ഉൾപ്പെടെയുള്ള വസ്തുവകകൾ മോഷ്ടാക്കൾ കൊണ്ടുപോയി. അതീവ സുരക്ഷയുള്ള ശ്യാമാലി ബസാർ ക്വാർട്ടേഴ്സ് കോംപ്ലക്സിലെ ഓഫീസിൽ ഈമാസം 11നാണു സംഭവം. ഓഫീസ് കുറച്ചുമാസങ്ങളായി അടഞ്ഞുകിടക്കുകയായിരുന്നു. ഓഫീസിലുണ്ടായിരുന്ന സ്റ്റീൽ അലമാരകൾ, കസേരകൾ, ഇലക്ട്രിക് ഉപകരണങ്ങൾ, വാതിലുകൾ, ജനാലകൾ ഉൾപ്പെടെ സകലതും മോഷ്ടാക്കൾ കൊണ്ടു പോയി. സംഭവത്തിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ബിപ്ലബ് ദെബർമ, രാജു ഭൗമിക് എന്നിവരാണു പിടിയിലായത്. ഇവരിൽനിന്നു ലഭിച്ച വിവരത്തെത്തുടർന്ന് അഗർത്തലയുടെ പ്രാന്തപ്രദേശത്തുള്ള ശ്യാമാലി ബസാർ, ഖേജുർ ബഗാൻ പ്രദേശങ്ങളിൽനിന്ന് നാലു പ്രതികളെ കൂടി അറസ്റ്റ് ചെയ്തു. എട്ട് സ്റ്റീൽ അലമാരകൾ, ഏഴ് മരക്കസേരകൾ, നാല് ജനാലകൾ, നാല് സ്റ്റീൽ കസേരകൾ എന്നിവ പോലീസ് കണ്ടെത്തി.
Read MoreDay: February 15, 2025
സിബിഐ ഓഫീസര്‍ ചമഞ്ഞ് വിർച്വൽ അറസ്റ്റ് : കവടിയാർ സ്വദേശിക്ക് നഷ്ടമായത് 1.84 കോടി രൂപ; അന്വേഷണം ഊർജിതമാക്കി പോലീസ്
തിരുവനന്തപുരം: സിബിഐ ഓഫീസര്‍ ചമഞ്ഞ് വിർച്വൽ അറസ്റ്റ് നടത്തി മധ്യവയസ്കനിൽ നിന്ന് 1.84 കോടി രൂപ തട്ടിയെടുത്ത സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. സ്വകാര്യ കന്പനിയിൽ ജോലി ചെയ്യുന്ന കവടിയാർ സ്വദേശിയായ 52കാരനാണ് തട്ടിപ്പിനരയായത്. 1.84 കോടി രൂപയാണ് കവടിയാർ സ്വദേശിയിൽ നിന്നും തട്ടിയെടുത്തത്. തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം പൊലീസ് ആണ് കോസ് അന്വേഷിക്കുന്നത്.ജനുവരി 14മുതല്‍ ഈ മാസം ഏഴുവരെയാണ് പരാതിക്കാരനെ വെര്‍ച്വല്‍ അറസ്റ്റിലാണെന്നു വിശ്വസിപ്പിച്ച് കബളിപ്പിച്ചത്. ടെലികോം അതോറിറ്റി ഓഫ് ഇന്ത്യയുടെ ഡല്‍ഹിയിലുള്ള ഓഫീസില്‍ നിന്നാണെന്നു പരിചയപ്പെടുത്തിയാണ് വീഡിയോ കോൾ വന്നത്. അശോക് ഗുപ്ത എന്നയാൾ ഒന്നാം പ്രതിയായുള്ള കളളപ്പണം വെളുപ്പിക്കല്‍ കേസില്‍ പ്രതിയാക്കിയിട്ടുണ്ടെന്നും കോള്‍ സിബിഐ ഇന്‍സ്പെക്ടര്‍ക്ക് കൈമാറുകയാണെന്നും പറഞ്ഞു. തുടര്‍ന്നാണ് സിബിഐ ഉദ്യോഗസ്ഥന് എന്ന വ്യാജേന ഒരാൾ പരാതിക്കാരനെ വെര്‍ച്വല്‍ അറസ്റ്റ് ചെയ്തതായി അറിയിച്ചത്. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ആരാഞ്ഞശേഷം ബാങ്ക്…
Read Moreപുതുച്ചേരിയിൽ കുപ്രസിദ്ധ ഗുണ്ടയുടെ മകനെയും കൂട്ടാളികളെയും വെട്ടിക്കൊന്നു
പുതുച്ചേരി: റെയിൻബോ സിറ്റിയില്‍ മൂന്നു യുവാക്കളെ അജ്ഞാതർ വെട്ടിക്കൊലപ്പെടുത്തി. കുപ്രസിദ്ധ ഗുണ്ട തെസ്തന്റെ മകൻ ഋഷി, ജെജെ നഗർ സ്വദേശി ആദി, തിദിർ നഗർ സ്വദേശി ദേവ എന്നിവരാണ് മരിച്ചത്. സംഭവമറിഞ്ഞയുടൻ പോലീസ് സ്ഥലത്തെത്തിയിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാക്കളെ പോലീസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രദേശത്തെ താമസക്കാരനായ സത്യയും കൊല്ലപ്പെട്ടവരും തമ്മിലുള്ള മുൻ വൈരാഗ്യമാണു കൊലപാതകത്തിനു കാരണമെന്നാണു പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read Moreപട്ടികജാതിക്കാരനാണെന്ന ബോധ്യത്തോടെ, അഭിമുഖത്തില്‍ അധിക്ഷേപിച്ചത് രാമകൃഷ്ണനെ തന്നെ; സത്യഭാമയ്ക്കെതിരേ കുറ്റപത്രം തയാറാക്കി പോലീസ്
തിരുവനന്തപുരം: ആർ.എൽ.വി രാമകൃഷ്ണനെ യൂ ട്യൂബ് ചാനലിലൂടെ അധിക്ഷേപിച്ചുവെന്ന കേസിൽ കലാമണ്ഡലം സത്യഭാമക്കെതിരെ പോലീസ് കുറ്റപത്രം തയാറാക്കി. കന്റോണ്‍മെന്റ് പോലീസാണ് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്. നൃത്തവുമായി ബന്ധപ്പട്ട വിഷയത്തിൽ രാമകൃഷ്ണൻ പഠിച്ചത് ഒന്നും കുട്ടികളെ പഠിപ്പിക്കുന്നത് മറ്റൊന്നാണെന്നും ചാലക്കുടിയിലെ കറുപ്പ് നിറമുള്ള നൃത്ത അധ്യാപകൻ എന്നൊക്കെയായിരുന്നു സത്യഭാമയുടെ പരാമർശം. രാമകൃഷ്ണനെ തന്നെയാണു സത്യഭാമ അഭിമുഖത്തില്‍ അധിക്ഷേപിച്ചതെന്നും പട്ടികജാതിക്കാരനാണ് എന്ന ബോധ്യത്തോടെയാണ് സംസാരിച്ചതെന്നും കുറ്റപത്രത്തിൽ പറയുന്നു. രാമകൃഷ്ണൻ നൽകിയ പരാതിയെ തുടർന്ന് കന്റോണ്‍മെന്റ് പോലീസ് സത്യഭാമക്കെതിരെയും യു ട്യൂബ് ചാനലിനെതിരെയും കേസെടുത്തിരുന്നു. ചാനലിന്റെ ഹാർഡ് ഡിസ്ക് ഉൾപ്പെടെയുള്ള ഉപകരണങ്ങൾ പോലീസ് പിടിച്ചെടുത്തിരുന്നു. പരാമർശം തിരുത്താനൊ മാപ്പ് പറയാനൊ സത്യഭാമ തയാറായിരുന്നില്ല. അഞ്ച് വർഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന വകുപ്പ് പ്രകാരമാണ് കേസെടുത്തത്. അടുത്ത ദിവസം കുറ്റപത്രം പോലീസ് സംഘം കോടതിയിൽ സമർപ്പിക്കും. താന്‍ ഉദ്ദേശിച്ചത് രാമകൃഷ്ണനെ അല്ലെന്ന സത്യഭാമയുടെ…
Read Moreഈ ചിരി അത്ര പോരാ… ഐഎഎസുകാരിയുടെ ഫോട്ടോയ്ക്ക് ചിരിക്കുന്ന ‘ഇമോജി’ ഇട്ടു; യുവാവിനെതിരേ കേസ്
അസമിൽ വനിതാ ജില്ലാ ഡെപ്യൂട്ടി കമ്മീഷ്ണറുടെ ഫോട്ടോയ്ക്കു വന്ന കമന്റിൽ ചിരിക്കുന്ന ഇമോജിയിട്ട യുവാവിനെതിരേ കേസ്. കൊക്രാജര്‍ ജില്ലാ ഡെപ്യൂട്ടി കമ്മീഷ്ണറായ വര്‍നാലി ദേക ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് ചുവടെ ‘ഇന്നു മേക്കപ്പ് ഒന്നും ഇട്ടില്ലേ മാം’ എന്ന് നരേഷ് ബറുവ എന്നയാൾ കമന്റ് ചെയ്തിരുന്നു. ഇതിനു പ്രതികരണമായി ചിരിക്കുന്ന ഇമോജിയിട്ട അമിത് ചക്രവര്‍ത്തി എന്ന യുവാവിനെതിരെയാണ് പോലീസ് കേസെടുത്തത്. തന്നെ പരിഹസിച്ച് കമന്റിട്ടതിനും അതിനെ പ്രോത്സാഹിപ്പിച്ചതിനും അമിതിനെയും ബറുവയെയും കൂടാതെ അബ്ദുൾ സുബൂര്‍ ചൗധരി എന്നയാള്‍ക്കെതിരേയും വര്‍നാലി പോലീസിൽ പരാതി നല്‍കിയിട്ടുണ്ട്. വര്‍നാലി ദേക ഐഎഎസ് ഓഫീസറാണെന്നോ ഡെപ്യൂട്ടി കമ്മീഷ്ണര്‍ ആണെന്നോ തനിക്കറിയില്ലായിരുന്നുവെന്നാണ് പോലീസ് കസ്റ്റഡിയിലെടുത്ത അമിത് പറയുന്നത്.
Read Moreഐസിസി ചാന്പ്യൻസ് ട്രോഫി; ചാന്പ്യൻസിന് 19.45 കോടി
ദുബായ്: ഐസിസി 2025 ചാന്പ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ചാന്പ്യൻമാർക്കു പ്രൈസ്മണിയായി ലഭിക്കുക 19.45 കോടി രൂപ. റണ്ണേഴ്സ് അപ്പ് ടീമിന് 9.72 കോടിയും സെമിയിൽ പരാജയപ്പെട്ട രണ്ട് ടീമുകൾക്ക് 4.86 കോടി രൂപ വീതവും ലഭിക്കും. ആകെ 59 കോടിയാണ് സമ്മാനത്തുക. 2017 ടൂർണമെന്റിലെ തുകയിൽനിന്നും 53 ശതമാനം വർധനവ് ഇത്തവണ വന്നിട്ടുണ്ട്. എട്ട് വർഷത്തിന് ശേഷമാണ് ചാന്പ്യൻസ് ലീഗ് തിരിച്ചെത്തുന്നത്. ഈ മാസം 19ന് തുടങ്ങുന്ന ടൂർണമെന്റിന്റെ ഫൈനൽ മാർച്ച് 19ന് നടക്കും.
Read Moreഡബ്ല്യുപിഎൽ; റിച്ച് റിച്ച
വഡോദര: ഇന്ത്യൻ പ്രീമിയർ ലീഗ് (ഡബ്ല്യുപിഎൽ) 2025 സീസണിലെ ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് ജയം. ഗുജറാത്ത് ജയന്റ്സിനെയാണ് ആർസിബി കീഴടക്കിയത്. 202 റൺസ് എന്ന കൂറ്റൻ ലക്ഷ്യം പിന്തുടർന്ന ആർസിബി ആwറു വിക്കറ്റ് ജയം സ്വന്തമാക്കി. 18.3 ഓവറിലായിരുന്നു ബംഗളുരുവിന്റെ ജയം. സ്കോർ: ഗുജറാത്ത് ജയന്റ്സ് 20 ഓവറിൽ 201/5. റോയൽ ചലഞ്ചേഴ്സ് ബംഗളൂരു 18.3 ഓവറിൽ 202/4. ആർസിബിക്കുവേണ്ടി റിച്ച ഘോഷ് 27 പന്തിൽ 64 റൺസുമായി പുറത്താകാതെ നിന്നു. പെറി 34 പന്തിൽ 57 റൺസ് നേടി. ബെത് മൂണി (42 പന്തിൽ 56), ആഷ് ഗാർഡ്നർ (37 പന്തിൽ 79 നോട്ടൗട്ട് ) എന്നിവരാണ് ഗുജറാത്തിനായി തിളങ്ങിയത്.
Read Moreചില്ലറ തർക്കമല്ലിത്! കണ്ടക്ടറുമായി വഴക്കിട്ടു; മദ്യലഹരിയിൽ ബസ് മോഷ്ടിച്ച യുവാവ്; പിന്നീട് സംഭവിച്ചത്…
ചില്ലറ തർക്കത്തെത്തുടർന്നുള്ള വൈരാഗ്യത്തിൽ ബസ് മോഷ്ടിച്ചയാൾ പിടിയിൽ. ചെന്നൈ തിരുവാൺമയൂർ എംടിസി ഡിപ്പോയിൽ വ്യാഴാഴ്ച പുലർച്ചെയായിരുന്നു സംഭവം. ഡിപ്പോയിൽ നിർത്തിയിട്ട എംടിസി (മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷൻ) ബസ് ആണ് മോഷണം പോയത്. ബസന്ത് നഗർ സ്വദേശിയായ ലൂർദ് സ്വാമി ഏബ്രഹാമാണു (33) പിടിയിലായത്. തട്ടിക്കൊണ്ടുപോയ ബസ് ലോറിയുമായി കൂട്ടിയിടിച്ചിരുന്നു. പിന്നാലെ ലോറി ഡ്രൈവർ, ലൂർദ് സ്വാമിയെ തടഞ്ഞുവച്ച് പോലീസിനു കൈമാറുകയായിരുന്നു. ഗുഡുവാഞ്ചേരിയിൽ ജോലി ചെയ്യുന്ന ലൂർദ് സ്വാമി വീട്ടിലേക്കുള്ള യാത്രയ്ക്കിടെ ബസിലെ കണ്ടക്ടറുമായി ബാലൻസുമായി ബന്ധപ്പെട്ട് വഴക്കുണ്ടായിരുന്നു. കണ്ടക്ടറോടുള്ള വൈരാഗ്യം തീർക്കാനാണ് ബസ് തട്ടിയെടുത്തതെന്ന് ഇയാൾ പോലീസിനോടു പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതായി പോലീസ് പറഞ്ഞു.
Read More“ദേശീയ ഗെയിംസിൽ കേരളം വട്ടപൂജ്യമായതു സർക്കാരിന്റെ തെറ്റായ കായിക നയം മൂലം”
ഉത്തരാഖണ്ഡിൽ ഇന്നലെ സമാപിച്ച 38-മത് ദേശീയ ഗെയിംസിൽ കേരളം മെഡൽ പട്ടികയിൽ താഴേക്കു പതിച്ചതിന്റെ ‘അടിപിടി’ തുടങ്ങി. ദേശീയ ഗെയിംസിന്റെ ചരിത്രത്തിലെ ഏറ്റവും നാണം കേട്ട അവസ്ഥയിലാണ് കേരള കായിക രംഗമെന്നു കുറ്റപ്പെടുത്തിയ സംസ്ഥാന ഒളിന്പിക്സ് അസോസിയേഷൻ പ്രസിഡന്റ് സുനിൽ കുമാർ, സ്പോർട്സ് മന്ത്രിയെ വിമർശിച്ചു. 2025 ദേശീയ ഗെയിംസ് മെഡൽ പട്ടികയിൽ കേരളം 14-ാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടതിന്റെ കാരണം സംസ്ഥാന കായിക മന്ത്രിയും തെറ്റായ കായിക നയവുമാണെന്നാണ് സുനിൽ കുമാർ കുറ്റപ്പെടുത്തൽ. കേരളത്തിന്റെ കായിക വളർച്ചയ്ക്ക് സർക്കാരും സ്പോർട്സ് കൗണ്‍സിലും ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം തുറന്നടിച്ചു. ദേശീയ ഗെയിംസിനായി താരങ്ങളെ പാകപ്പെടുത്തിയെടുക്കാൻ പരിശീലന ക്യാന്പുകൾ ക്രമീകരിക്കുന്നതിലും ഫണ്ട് അനുവദിക്കുന്നതിലും കാലതാമസം ഉണ്ടായി. ശരിയായ പരിശീലനം കിട്ടാതെയാണ് താരങ്ങൾ ദേശീയ ഗെയിംസിൽ പങ്കെടുക്കാൻ പോയത്. ഇതിനു സ്പോർട്സ് കൗണ്‍സിൽ കുറ്റക്കാരണ്- അദ്ദേഹം പറഞ്ഞു. 13 സ്വർണവും 17…
Read Moreസന്തോഷമായോ കുട്ടാ… എല്ലാ വീട്ടിലും വിമാനം..! സത്യമാണോ എന്ന് സൈബറിടം
സ്വന്തമായി വാഹനങ്ങളില്ലാത്ത വീടുകൾ ഇന്നു കുറവാണ്. എന്നാൽ സ്വന്തമായി വിമാനങ്ങളുള്ള വീട്ടുകാർ മാത്രം താമസിക്കുന്ന ഒരു പട്ടണത്തെക്കുറിച്ച് ഊഹിക്കാനാകുമോ? അങ്ങനെയൊരു പട്ടണമുണ്ട് അമേരിക്കയിലെ കാലിഫോർണിയയിൽ. ഇവിടെയുള്ള കാമറൂൺ എയർപാർക്കിനെക്കുറിച്ചാണു പറഞ്ഞുവരുന്നത്. വിരമിച്ച സൈനിക പൈലറ്റുമാർക്കു വേണ്ടിയുള്ളതാണ് ഈ പട്ടണം. ഇവിടത്തെ എല്ലാ വീടുകളിലും സ്വന്തമായി സ്വകാര്യ ജെറ്റ് ഉണ്ട്. നമ്മൾ കാറുകളിൽ സഞ്ചരിക്കുന്നതുപോലെ ഇവിടത്തുകാർ ജോലിക്കും മറ്റും സ്വകാര്യ ജെറ്റിലാണു യാത്ര. 1963ലാണ് ഈ പട്ടണത്തിൽ ജനവാസം ആരംഭിച്ചത്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം അമേരിക്കയിൽ നിരവധി എയർഫീൽഡുകൾ ഉപയോഗിക്കാതെ ഉപേക്ഷിക്കപ്പെട്ടു. ഈ സ്ഥലങ്ങൾ നശിച്ചു പോകാതിരിക്കുന്നതിനായി അവയെ വ്യോമയാന അഥോറിറ്റി റെസിഡൻഷൽ എയർപാർക്കുകളാക്കി മാറ്റി. സ്വന്തമായി ജെറ്റ് ഉള്ള ആളുകൾക്ക് മാത്രമേ ഇവിടെ താമസിക്കാൻ കഴിയൂ. ഈ പട്ടണങ്ങളിലെ റോഡുകൾ സ്വകാര്യ വിമാനങ്ങൾക്ക് വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കുവേണ്ടി നിർമിച്ചിട്ടുള്ളതാണ്. 124 വീടുകളാണ് ഈ പട്ടണത്തിലുള്ളത്. ബോയിംഗ് റോഡ്, സെസ്ന ഡ്രൈവ്…
Read More