അടിമാലി: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ആദിവാസി യുവതി ജീപ്പിനുള്ളില്‍ ആണ്‍കുഞ്ഞിന് ജന്മം നല്കി. ഇടമലക്കുടി സ്വദേശിനിയായ 22കാരിയാണ് ജീപ്പിനുള്ളില്‍ അമ്മയായത്. യുവതിയും കുടുംബവും സൗകര്യാര്‍ഥം ഒരാഴ്ച്ച മുമ്പ് മാങ്കുളം ആനക്കുളത്ത് വീട് വാടകയ്ക്കെടുത്ത് താമസം തുടങ്ങിയിരുന്നു. ഈ മാസം 22ആയിരുന്നു പ്രസവ തീയതിയായി ആശുപത്രി അധികൃതര്‍ ഇവരെ അറിയിച്ചിരുന്നത്. എന്നാല്‍, വെള്ളിയാഴ്ച്ച ഉച്ചയോടെ യുവതിക്ക് പ്രസവവേദന ആരംഭിച്ചു. ഇതോടെ യുവതിയുടെ മാതാപിതാക്കള്‍ ആനക്കുളത്തുനിന്നു ടാക്സി ജീപ്പിൽ അടിമാലിയിലെ ആശുപത്രിയിലേക്ക് പുറപ്പെട്ടു. എന്നാല്‍, വാഹനം വിരിപാറ ഭാഗത്തെത്തിയതോടെ യുവതിക്ക് പ്രസവ വേദന കലശലാകുകയും വെള്ളിയാഴ്ച്ച രണ്ടോടെ യുവതി ജീപ്പിനുള്ളില്‍ വച്ച് ആണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. വാഹനത്തിലുണ്ടായിരുന്ന യുവതിയുടെ മാതാവ് പ്രസവ ശുശ്രൂഷകള്‍ നടത്തി. പ്രസവശേഷം അമ്മയെയും കുഞ്ഞിനെയും കുടുംബാംഗങ്ങള്‍ അടിമാലി താലൂക്കാശുപത്രിയില്‍ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Read MoreDay: February 15, 2025
വീട്ടുകാർ ആശുപത്രിയിൽ പോയ തക്കംനോക്കി വീട്ടിൽ കയറി മോഷണം: മകനും അമ്മയും പിടിയിൽ
കട്ടപ്പന: അയൽവാസിയുടെ ആളില്ലാത്ത വീട്ടിൽ കയറി ഒമ്പതര പവർ സ്വർണം മോഷ്ടിച്ച അമ്മയും മകനും അറസ്റ്റിൽ. മുരുകേശ്വരി രമേശ് (38), ശരൺകുമാർ (22)എന്നിവരെയാണ് കട്ടപ്പന പോലീസ് പിടികൂടിയത്. കഴിഞ്ഞ ജനുവരി 23നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. കടമാക്കുഴിയിൽ പുത്തൻപുരക്കൽ രാജേഷിന്റെ വീട്ടിലാണ് മോഷണം നടന്നത്. തമിഴ്നാട് സ്വദേശികളായ പ്രതികളായ ഇവർ ഇടുക്കി ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. കടമാക്കുഴിയിൽ താമസിക്കുന്നതിനിടെ അയൽവാസികൾ ആശുപത്രി ആവശ്യത്തിനായി പുറത്തുപോയ സമയത്ത് അതിക്രമിച്ച് വീട്ടിൽ കയറി മോഷണം നടത്തുകയായിരുന്നു. വീട്ടുകാർ ഫെബ്രുവരി രണ്ടിന് തിരിച്ചെത്തിയപ്പോഴാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണം നഷ്ടപ്പെട്ട കാര്യം അറിയുന്നത്. പരാതിയുടെ അടി സ്ഥാനത്തിൽ പ്രതികളെ പാറത്തോട്ടിൽനിന്നും പിടികൂടി. സ്വർണം നെടുങ്കണ്ടത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പണയപ്പെടുത്തി നാലു ലക്ഷം രൂപ വാങ്ങിയതായും തെളിഞ്ഞു.
Read Moreപന്പയുടെ വിരിമാറിൽ മണൽക്കാടുകൾ; പദ്ധതികൾ കടലാസിലുറങ്ങുന്നു
മാരാമൺ: പന്പാനദിയുടെ പുനരുദ്ധാരണവും സംരക്ഷണവുമായി ബന്ധപ്പെട്ട പദ്ധതികൾ കടലാസിലുറങ്ങുന്നു. നിരവധി സാംസ്കാരിക, മത സംഗമങ്ങൾക്കു വേദിയൊരുക്കുന്ന പന്പാനദിയുടെ മണൽപ്പരപ്പുതന്നെ നഷ്ടമായി. അശാസ്ത്രീയമായ നിർമാണവും നദീ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുമാണ് പന്പയുടെ സ്ഥിതി ഏറെ ശോചനീയമാക്കിയത്. ഇതിനെ മറികടക്കാൻ രൂപകല്പന ചെയ്ത പദ്ധതികൾ കടലാസിലുറങ്ങി. കോഴഞ്ചേരി പാലത്തിനു താഴെ പന്പാനദിയുടെ വിരിമാറ് മണൽക്കാടുകളായി മാറിയിരിക്കുകയാണ്. മൺപുറ്റ് ഒരാൾപൊക്കത്തിൽ വളർന്നു കാടുകയറി കിടക്കുന്നു. ഈ ഭാഗത്തെ കാടു നീക്കം ചെയ്ത് മണലെടുത്താണ് മാരാമൺ കൺവൻഷൻ നഗറിൽ വിരിച്ചത്. നിർമാണത്തിലിരിക്കുന്ന പാലത്തിന്റെ തൊട്ടുതാഴെ മുതലുള്ള പ്രദേശങ്ങളിൽ നദി തോട്ടപ്പുഴശേരി ഭാഗത്തേക്കു ചുരുങ്ങിയതോടെ കോഴഞ്ചേരി കരയോടു ചേർന്ന ഭാഗത്താണ് മൺപുറ്റുകൾ രൂപപ്പെട്ടത്. വർഷങ്ങൾക്കു മുന്‍പേ രൂപപ്പെട്ട പുറ്റുകൾ നീക്കിയിട്ടില്ല. ഈഭാഗത്ത് പുല്ലു വളർന്ന് കരഭൂമിയായി മാറി. പ്രളയകാലത്തു മാത്രമാണ് നദിയുടെ ഒഴുക്ക് ഇതുവഴിയുള്ളത്. ചെളിനിറഞ്ഞ മണൽശേഖരമാണ് പുറ്റായി മാറിയത്. ഇതു നീക്കം ചെയ്യണമെന്ന…
Read Moreതോമസിന്റെ കരവിരുതില്‍ തീർത്ത വിസ്മയം: നഗരമധ്യത്തില്‍ തലപ്പൊക്കത്തിൽ പത്തനംതിട്ടയുടെ പിതാവ് കെ.കെ. നായരുടെ പ്രതിമ
പത്തനംതിട്ട: നഗരമധ്യത്തില്‍ പൂര്‍ത്തിയായ ടൗണ്‍ സ്ക്വയറിന്റെ സമര്‍പ്പണവും മുന്‍ എംഎല്‍എ കെ.കെ. നായരുടെ പ്രതിമ അനാച്ഛാദനവും ഇന്നു വൈകുന്നേരം നാലിന് നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ നിര്‍വഹിക്കും. ജസ്റ്റീസ് ഫാത്തിമാ ബീവി സ്മാരക കവാടത്തിന്റെ ഉദ്ഘാടനം വീണാ ജോര്‍ജ് നിര്‍വഹിക്കും. നഗരസഭാ ചെയര്മാന് ടി. സക്കീര്‍ ഹുസൈന് അധ്യക്ഷത വഹിക്കും. വിനോദത്തിനും വിശ്രമത്തിനും സാമൂഹിക കൂട്ടായ്മയ്ക്കുമായി പത്തനംതിട്ട നഗരസഭ ഒരുകോടി രൂപ ചെലവഴിച്ചാണ് ടൗണ്‍ സ്ക്വയര്‍ നിര്‍മിച്ചത്. 1000 പേരെ ഉള്‍ക്കൊള്ളാവുന്ന ഓപ്പണ്‍ സ്റ്റേജ്, പ്രത്യേക ശബ്ദ, വെളിച്ച സംവിധാനം, പാര്‍ക്ക്, പൂന്തോട്ടം, പുല്‍ത്തകിടി, ലഘു ഭക്ഷണശാല, സെല്‍ഫി പോയിന്റ് എന്നിവയും ക്രമീകരിച്ചിട്ടുണ്ട്. ഉദ്ഘാടനത്തോടനുബന്ധിച്ച് സാംസ്കാരിക ഘോഷയാത്ര നടത്തും. പ്രതിമ പിറന്നത് തോമസിന്റെ കരവിരുതില്മഹാത്മാ ഗാന്ധിയുടേതുള്‍പ്പെടെ ജീവസുറ്റ നിരവധി പ്രതിമകള്‍ നിര്‍മിച്ച കോട്ടയം തെങ്ങണ സ്വദേശി തോമസ് ജോസഫാണ് പത്തനംതിട്ട ടൗണ്‍ സ്ക്വയറില്‍ സ്ഥാപിച്ചിരിക്കുന്ന കെ.കെ. നായരുടെ…
Read Moreഭയപ്പെടുത്തി ഗുരുതരമായ പ്രകൃതിവിരുദ്ധപീഡനം: പ്രതിക്ക് 75 വര്‍ഷം കഠിനതടവും പിഴയും
പത്തനംതിട്ട: ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പ്രതിക്ക് 75 വര്‍ഷം കഠിനതടവും 3. 25 ലക്ഷം രൂപ പിഴയും. കോന്നി ചേരിമുക്ക് മാങ്കുളം ആനക്കല്ലുങ്കല്‍ ജോഷ്വാ (ലാലു) യെയാണ് പത്തനംതിട്ട അതിവേഗ സ്പെഷല്‍ കോടതി ജഡ്ജി ഡോണി തോമസ് ശിക്ഷിച്ചത്. പിഴത്തുക അടച്ചില്ലെങ്കില്‍ മൂന്നു വര്‍ഷവും മൂന്നു മാസവുംകൂടി കഠിനതടവ് അനുഭവിക്കണമെന്നും വിധിയില്‍ പറയുന്നു. 2022 ജൂലൈ 29നാണ് കേസിനാസ്പദമായ സംഭവം. വീടിനുള്ളില്‍ ടിവി കണ്ടുകൊണ്ടിരുന്ന കുട്ടിയെ ഭയപ്പെടുത്തി ഗുരുതരമായ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്. പ്രകൃതിവിരുദ്ധ പീഡനത്തിനും തടഞ്ഞുവയ്ക്കുന്നതിനും ഭീഷണിപ്പെടുത്തലിനും ബാലനീതി നിയമപ്രകാരവുമാണ് പ്രതിക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയത്. അന്നത്തെ പോലീസ് ഇന്‍സ്പെക്ടര്‍ ആര്. രതീഷ് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ റോഷന് തോമസ് ഹാജരായി.
Read Moreസെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയും പി.സി. ജോർജും തമ്മിൽ പൊതുവേദിയിൽ വാക്കേറ്റം; ഇരുവരും കൊമ്പുകോര്‍ത്തത് കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന് വേദിയിലിരിക്കെ
പൂഞ്ഞാർ: പൊതുവേദിയില്‍ സെബാസ്റ്റ്യന്‍ കുളത്തുങ്കൽ എംഎൽഎയും മുന്‍ എംഎല്‍എ പി.സി. ജോര്‍ജും തമ്മില്‍ വാക്കേറ്റം. പൂഞ്ഞാര്‍ തെക്കേക്കരയില്‍ സ്വകാര്യ ആശുപത്രി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം. കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന് വേദിയിലിരിക്കെയാണ് ഇരുവരും തമ്മില്‍ കൊമ്പുകോര്‍ത്തത്. മുണ്ടക്കയത്ത് ആശുപത്രിയില്‍ ഡോക്ടറെ അനുവദിക്കണമെന്നാവശ്യപ്പെട്ട് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ മന്ത്രിയെ കണ്ടതുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശമാണ് എംഎല്‍എയെ ചൊടിപ്പിച്ചത്. ഇവിടെ ആവശ്യമുള്ള കാര്യം പറഞ്ഞാല്‍ മതിയെന്ന് എംഎല്‍എ പറഞ്ഞു. എനിക്കിഷ്ടമുള്ളത് പറയുമെന്നായിരുന്നു ജോര്‍ജിന്റെ മറുപടി. അതിനുള്ള വേദി ഇതല്ലെന്ന് കുളത്തുങ്കല്‍ ചൂണ്ടിക്കാട്ടി. പൂഞ്ഞാറിലെ ആശുപത്രിയിലും ഉച്ചകഴിഞ്ഞ് ഒപിയില്ലെന്നും അതിന് നടപടി വേണമെന്നും ജോര്‍ജ് പറഞ്ഞു. തുടർന്ന് സംഘാടകരെത്തി ഇരുവരെയും അനുനയിപ്പിക്കുകയായിരുന്നു.
Read Moreകൈക്കൂലി ട്രാപ്പിൽ കുടുക്കണം…സംസ്ഥാനത്തെ അഴിമതിക്കാരായ 210 ഉദ്യോഗസ്ഥരുടെ ലിസ്റ്റ് തയാറാക്കി വിജിലൻസ്; അഴിമതിക്കാരിൽ കൂടുതൽപ്പേരും റവന്യൂ വകുപ്പിൽ
തിരുവനന്തപുരം: സംസ്ഥാനത്തെ വൻ അഴിമതിക്കാരായ 210 ഉദ്യോഗസ്ഥരുടെ പട്ടിക ജില്ലാ കേന്ദ്രങ്ങൾക്കു കൈമാറി വിജിലൻസ്. ഇത്തരം ഉദ്യോഗസ്ഥരെ നിരന്തരം നിരീക്ഷിച്ച് കൈക്കൂലി ട്രാപ്പിൽ കുടുക്കാൻ വിജിലൻസ് ഇന്റലിജൻസിന് വിജിലൻസ് മേധാവി നിർദേശം നൽകി. റവന്യു, തദ്ദേശ, രജിസ്ട്രേഷൻ, മോട്ടോർവാഹന, പൊതുമരാമത്ത്, എക്സൈസ് വകുപ്പുകളിലാണ് വൻ അഴിമതിക്കാരായ ഭൂരിഭാഗം ഉദ്യോഗസ്ഥരുമുള്ളതെന്നാണ് വിജിലൻസ് കണ്ടെത്തൽ. മറ്റു ചില വകുപ്പുകളിലും അഴിമതിക്കാരുണ്ട്. കൈക്കൂലി പണം ലഭിച്ചില്ലെങ്കിൽ ജനങ്ങൾക്കുള്ള സേവനം തടയുന്ന ഇത്തരം ഉദ്യോഗസ്ഥരെ നിരന്തരം നിരീക്ഷിച്ച് പിടികൂടാനാണ് നിർദേശം. വിജിലൻസ് രഹസ്യാന്വേഷണത്തിലൂടെ തയാറാക്കിയ പട്ടിക ആയതിനാൽ ഇതു പുറത്തുവിടില്ല. ഇവരെ പിടികൂടി നിയമത്തിനു മുന്നിൽ കൊണ്ടുവരാനാണ് ശ്രമം. ഇവരുടെ ഫോണ്‍, പണമിടപാടുകൾ ഉൾപ്പെടെയുള്ള വിവരങ്ങൾ വിജിലൻസ് നിരീക്ഷണ പരിധിയിലാകും. ഇവരുടെ അടുത്ത ബന്ധുക്കളുടെ ബാങ്ക് അക്കൗണ്ടുകളും നിരീക്ഷണത്തിലാക്കും. സ്വത്ത് ഇടപാടുകൾ അടക്കം നിരീക്ഷിക്കും. ഏതാനും വർഷങ്ങൾക്കുള്ളിൽ ഒന്നിലേറെ ഭൂമിയും വീടും സ്വന്തമാക്കിയവരും…
Read Moreസർക്കാരിന് ആലോചിക്കണം; ആന ഇടഞ്ഞുള്ള അപകടത്തിൽ നഷ്ടപരിഹാരം നല്‍കേണ്ടത് ക്ഷേത്രം കമ്മിറ്റിയെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രൻ
കോഴിക്കോട്: ആന ഇടഞ്ഞുണ്ടായ അപകടത്തില്‍ നഷ്ടപരിഹാരം നല്‍കേണ്ടത് ക്ഷേത്രം കമ്മിറ്റിയെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രന്. സര്‍ക്കാര്‍ നഷ്ടപരിഹാരം നല്കുന്നതില് ആലോചന നടത്തുമെന്നും മന്ത്രി പ്രതികരിച്ചു. കൊയിലാണ്ടിയില്‍ ആനയിടഞ്ഞ് മൂന്ന് പേർ മരിച്ച സംഭവത്തിൽ അപകടസ്ഥലം സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. നാടിനെ ഞെട്ടിച്ച വലിയ ദുരന്തമാണ് കൊയിലാണ്ടി കുറവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തില്‍ ഉണ്ടായത്. സംഭവം അറിഞ്ഞ ഉടനെ വനംവകുപ്പ് ഉദ്യോഗസ്ഥരും ജില്ലാ ഭരണകൂടത്തിന്റെ മേധാവികളും പോലീസുമെല്ലാം സ്ഥലത്തെത്തി പരിശോധന നടത്തിയെന്ന് മന്ത്രി പറഞ്ഞു. നാട്ടാന പരിപാലന ചട്ടത്തിലെ വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ വീഴ്ച സംഭവിച്ചെന്നാണ് സര്‍ക്കാരിന് ലഭിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുള്ളത്. വെടിക്കെട്ടുമായി ബന്ധപ്പെട്ട് വേണ്ടത്ര ജാഗ്രത പുലര്‍ത്തിയില്ലെന്ന് ജില്ലാ ഭരണകൂടവും അറിയിച്ചു. ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ സര്‍ക്കാരിന് നിയമപരമായി മുന്നോട്ട് പോകണം. ആരെയും സംരക്ഷിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം ഉത്സവത്തിനിടെ ആനയിടഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർക്കാണ് ജീവൻ നഷ്ടമായത്. കുറവങ്ങാട്…
Read More