തിരുവനന്തപുരം: ശ്രീകാര്യം പൗഡികോണത്ത് പതിനൊന്ന് വയസുകാരിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പൗഡികോണം സുഭാഷ് നഗറിലാണ് സംഭവം. ജനലിൽ കെട്ടിയ റിബൺ കഴുത്തിൽ കുരുക്കിട്ട നിലയിലായിരുന്നു. മാതാപിതാക്കൾ വീട്ടിലില്ലാത്ത സമയത്താണ് സംഭവം. ഇളയ കുട്ടിയാണ് വിവരം അയൽക്കാരെ അറിയിച്ചത്. അയൽക്കാരെത്തി റിബൺ മുറിച്ച് കുട്ടിയെ എസ്എടി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓട്ടോ ഡ്രൈവറായ പിതാവും സ്വകാര്യ ആശുപത്രി ജീവനക്കാരിയായ മാതാവും വീട്ടിലില്ലായിരുന്നു. കുട്ടികൾ തമ്മിൽ കളിക്കുന്നതിനിടെയിൽ സംഭവിച്ചതാകാം എന്നാണ് പ്രാഥമിക നിഗമനം. അതേസമയം, സംഭവത്തിൽ ശ്രീകാര്യം പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
Read MoreDay: February 16, 2025
ഡൽഹി ദുരന്തം: 14-ാം പ്ലാറ്റ്ഫോമിൽ ട്രെയിൻ നിൽക്കെ 16-ാം പ്ലാറ്റ്ഫോമിലും വരുന്നതായി അനൗൺസ് ചെയ്തു; അപകടത്തിന് വഴിവച്ചത് അനൗൺസ്മെന്റിലെ ആശയക്കുഴപ്പമെന്ന് ഡൽഹി പോലീസ്
ന്യൂഡൽഹി: തിക്കിലും തിരക്കിലുംപെട്ട് ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ 18 പേർ മരിച്ച അപകടത്തിന് വഴിവച്ചത് അനൗൺസ്മെന്റിലെ ആശയക്കുഴപ്പമെന്ന് ഡൽഹി പോലീസ്. കുംഭമേള നടക്കുന്ന പ്രയാഗ്രാജിലേക്ക് പോകുന്ന രണ്ട് ട്രെയിനുകളെക്കുറിച്ച് ഒന്നിച്ച് അനൗൺസ്മെന്റ് നടത്തിയതാണ് ആശയക്കുഴപ്പത്തിനിടയാക്കിയത്. 14-ാം പ്ലാറ്റ്ഫോമിൽ ട്രെയിൻ നിൽക്കെ 16-ാം പ്ലാറ്റ്ഫോമിലും ട്രെയിൻ വരുന്നതായി അനൗൺസ്ചെയ്തു. ഇത് യാത്രക്കാരിൽ ആശയക്കുഴപ്പമുണ്ടാക്കിയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അതേസമയം തിക്കിലും തിരക്കിലും പെട്ട് ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ 18 പേർ മരിച്ച സംഭവത്തിൽ റെയിൽവേ ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ, ഗുരുതമായി പരിക്കേറ്റവർക്ക് രണ്ടുലക്ഷം രൂപയും നിസാര പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപയും ധനസഹായമായി നല്‍കും. ശനിയാഴ്ച രാത്രി പത്തോടെയാണ് രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച അപകടം ഉണ്ടായത്. പ്രയാഗ്രാജിലെ മഹാകുംഭമേളയ്ക്ക് പോകാൻ ആളുകൾ കൂട്ടത്തോടെ എത്തിയതാണ് അപകടത്തിന് കാരണം. കുംഭമേളയുമായി ബന്ധപ്പെട്ട്…
Read Moreശശിധരൻ ആറാട്ടുവഴിയുടെ മൂലകഥയെ ആസ്പദമാക്കി ‘അടിപൊളി’ ഉടൻ: ചിത്രീകരണം തുടങ്ങി
പ്രശസ്ത സംവിധായകൻ കലാധരൻ സംവിധാനം ചെയ്യുന്ന അടിപൊളി എന്ന ചിത്രത്തിന്റെ ചിത്രീകരണം കൊല്ലത്ത് ആരംഭിച്ചു. ശ്രീ നന്ദനം ഫിലിംസിന്റെ ബാനറിൽ, പട്ടാപ്പകൽ എന്ന ചിത്രത്തിനുശേഷം നന്ദകുമാർ നിർമിക്കുന്ന ചിത്രമാണ് അടിപൊളി. ശശിധരൻ ആറാട്ടുവഴിയുടെ മൂലകഥയെ ആസ്പദമാക്കിയുള്ള ചിത്രമാണിത്. രചന പോൾ വൈക്ലിഫ്, ഡിഒപി ലോവൽ എസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജേഷ് അടൂർ, അസോസിയേറ്റ് ഡയറക്ടർ ടൈറ്റസ് അലക്സാണ്ടർ,വിഷ്ണു രവി, എഡിറ്റിംഗ് കണ്ണൻ മോഹൻ, പ്രൊഡക്ഷൻ കൺട്രോളർ രാജേഷ് തിലകം. വിജയരാഘവൻ, ചന്തുനാഥ്, അശ്വിൻ വിജയൻ, പ്രജിൻ പ്രതാപ്, അമീർ ഷാ, ജയൻ ചേർത്തല, ജയകുമാർ, ശിവ, മണിയൻ ഷൊർണൂർ, ആഷിക അശോകൻ, മറീന മൈക്കിൾ, തുഷാര പിള്ള, കാതറിൻ മറിയ, അനുഗ്രഹ, ഗൗരി നന്ദ എന്നിവർ അഭിനയിക്കുന്നു. കലാസംവിധാനം അജയ് ജി. അമ്പലത്തറ, വസ്ത്രാലങ്കാരം ഇന്ദ്രൻസ് ജയൻ, മേക്കപ്പ് ജയൻ പൂങ്കുളം, അസിസ്റ്റന്റ് ഡയറക്ടേഴ്സ് നന്ദു…
Read Moreജീവിതത്തെ പിടിച്ചു നിര്‍ത്തുന്ന ഏറ്റവും വലിയ കാര്യം പരസ്പര സ്നേഹമാണെന്ന് മാളവികാ മേനോൻ
ജീവിതത്തെ പിടിച്ചു നിര്‍ത്തുന്ന ഏറ്റവും വലിയ കാര്യം പരസ്പര സ്നേഹമാണെന്ന അടുക്കുറിപ്പോടെ ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് നടി മാളവിക മേനോന്. വാലന്റൈന്‍സ് ഡേ വാരം എന്ന ഹാഷ് ടാഗും പോസ്റ്റിനൊപ്പം കൊടുത്തിട്ടുണ്ട്. നടി പ്രണയത്തിലാണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. അതേസമയം ഇത് വാലന്റൈന്‍സ് ഡേ സ്പെഷ്യല്‍ ഫോട്ടോഷൂട്ടിന്റെ വീഡിയോ ആവാനും സാധ്യതയുണ്ട്. പൊതുവെ എല്ലാ ആഘോഷങ്ങളും വിടാതെ ആഘോഷിക്കുകയും, അതിന്റെയെല്ലാം ഫോട്ടോഷൂട്ട് നടത്തുകയും ചെയ്യുന്ന നടിയാണ് മാളവിക. ഇതും അങ്ങനെ എന്തെങ്കിലും ആവാനുള്ള സാധ്യത ഏറെയാണ്. എന്തായാലും സ്നേഹം അറിയിച്ച് നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.
Read Moreവലിയൊരു സിനിമ ചെയ്യണമെന്ന് വിചാരിച്ചാൽ ചിലപ്പോൾ മലയാള സിനിമ നിന്നുപോകും; നിഖില വിമൽ
ജനറലായി ഒരാളുടെ ലൈഫില്‍ നടക്കുന്ന കാര്യങ്ങളല്ല തന്റെ ലൈഫില്‍ നടക്കാറുള്ളതെന്ന് നിഖില വിമൽ. ഭാവിയിൽ എപ്പോഴെങ്കിലും വിവാഹം കഴിക്കുമോ എന്നൊന്നും എനിക്ക് അറിയില്ല. ഇന്ന് വൈകിട്ട് എന്ത് നടക്കും എന്നതിനെക്കുറിച്ചുപോലും എനിക്ക് ധാരണയില്ല. ഞാൻ പുട്ട് കഴിക്കണമെന്ന് വിചാരിച്ചാൽ എന്റെ വീട്ടിൽ പുട്ടുകുറ്റി കാണില്ല. അങ്ങനെ ഒരു സാഹചര്യത്തിൽ ഞാൻ കല്യാണം കഴിക്കുന്നതിനെ ക്കുറിച്ച് ചിന്തിച്ചുനോക്കൂ. ഞാൻ അങ്ങനെയാണ്. എനിക്ക് വലിയ പ്ലാനിംഗൊന്നുമില്ല. വലിയൊരു സിനിമ ചെയ്യണമെന്ന് ഞാൻ വിചാരിച്ചാൽ ചിലപ്പോൾ മലയാള സിനിമ നിന്നുപോകും. അങ്ങനെ എനിക്ക് സംഭവിക്കാറുണ്ട്. ഒരു പ്രത്യേകതരം ജീവിതമാണല്ലേയെന്ന് എന്റെ മുഖത്തു നോക്കി ചോദിച്ചാൽ അത് കറക്ടാണെന്ന് എനിക്ക് പറയേണ്ടി വരും എന്ന് നിഖില വിമൽ പറഞ്ഞു.
Read Moreമൂന്ന് വർഷത്തിൽ കൂടുതൽ സേവനമനുഷ്ടിച്ച 140 ജീവനക്കാർക്ക് 14.5 കോടി രൂപ ബോണസ് നൽകി കമ്പനി; മികച്ച തീരുമാനമെന്ന് സോഷ്യൽ മീഡിയ
കോയമ്പത്തൂർ ആസ്ഥാനമായുള്ള സോഫ്റ്റ്വെയർ സൊല്യൂഷൻസ് കമ്പനി തങ്ങളുടെ 140 ജീവനക്കാർക്ക് ബോമസ് കൊടുത്ത വാർത്തയാണ് ഇപ്പോൾ വൈറലാകുന്നത്. മിക്ക കന്പനികളും അവരുടെ ജീവനക്കാർക്ക് ബോണസ് കൊടുക്കാറുണ്ട്. അതിലെന്താണ് ഇത്ര ആശ്ചര്യപ്പെടാൻ? അതൊക്കെ ശരിതന്നെ ഇതിൽ അതിശയിക്കാനൊന്നുമില്ല, പക്ഷേ ബോണസ് തുക കേട്ടാലാണ് അതിശയം ഉണ്ടാകുന്നത്. 140 കോടിയാണ് ഇവർ തങ്ങളുടെ തൊഴിലാളികൾക്ക് നൽകിയത്. ദീർഘകാലമായി കമ്പനിയിൽ തുടരുന്ന ജീവനക്കാരെ അഭിനന്ദിച്ച് കൊണ്ട് നൽകിയ ബോണസ് “ടുഗെദർ വി ഗ്രോ” എന്ന കമ്പനി ആശയത്തിന്റെ ഭാഗമായിരുന്നു. 2022 -നോ അതിന് മുമ്പോ കമ്പനിയിൽ ജോലിക്കാരായി കയറിയ ജീവനക്കാർക്കാണ് ബോണസ് തുക നൽകിയത്. മൂന്ന് വർഷക്കാലമോ അതിൽ കൂടുതലോ ആയി ഇവർ കമ്പനിയോട് പുലർത്തുന്ന വിശ്വസ്തയ്ക്കാണ് ഇത്തരത്തിൽ ബോണസ് നൽകിയത് എന്നാണ് സോഫ്റ്റ്വെയർ സൊല്യൂഷൻസ് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ ശരവണ കുമാർ പറയുന്നത്. ജീവനക്കാരോടുള്ള നന്ദിയുടെയും അഭിമാനത്തിന്റെയും നേട്ടത്തിന്റെയും സൂചകമാണ്…
Read Moreകടലില്‍വച്ച് സ്രാവിനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തു; യുവതിയുടെ ഇരുകൈകളും കടിച്ചെടുത്ത് സ്രാവ്
ടർക്കസ് ആന്റ് കൈക്കോസ് നോർത്ത് അറ്റ്ലാന്റിക് കടലില്‍ ക്യൂബയ്ക്കും ഹെയ്ത്തി ഡൊമനിക്കന്‍ റിപ്പബ്ലിക്കുകൾക്കും സമീപത്തായുള്ള ബ്രിട്ടീഷ് അധീനതയിലുള്ള ചെറു ദ്വീപാണ്. ഇവിടെ വിശ്രമിക്കാൻ ധാരാളം ആളുകൾ ദിവസേന എത്താറുണ്ട്. കടൽത്തീരത്ത് വിശ്രമിക്കാൻ എത്തിയ കനേഡിയൻ വിനോദ സഞ്ചാരിക്ക് സ്രാവിന്റെ ആക്രമണത്തിൽ ഗുരുതര പരിക്ക് എന്ന വാർത്തയാണ് ഇപ്പോൾ വൈറലാകുന്നത്. വെള്ളിയാഴ്ചയാണ് സംഭവം. സ്രാവിനോടൊപ്പം ഫോട്ടോയെടുക്കാനുള്ള സ്ത്രീയുടെ ശ്രമമാണ് ആക്രമണത്തില്‍ അവസാനിച്ചത്. ഫോട്ടോ എടുക്കുന്നതിനിടെ സ്രാവ് ഇവരുടെ ഇരു കൈകളും കടിച്ചെടുത്തു. കൈകൾ മുറിഞ്ഞതിനെ തുടർന്നുണ്ടായ അമിത രക്തസ്രാവം തടയാൻ ബീച്ചിലുണ്ടായിരുന്ന മറ്റ് വിനോദ സഞ്ചാരികൾ ഇവരെ സഹായിച്ചു. ആക്രമണത്തിന് ശേഷവും സ്രാവ് ആഴക്കടലിലേക്ക് പോകാതെ അവിടെത്തന്നെ ഉണ്ടായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
Read Moreസന്ദർശകരെ പറ്റിക്കാൻ കഴുതയെ പെയിന്റ് അടിച്ച് സീബ്രയെ പോലെയാക്കി; പിടിക്കപ്പെട്ടപ്പോൾ ‘ചുമ്മാ പറ്റിച്ചേ’ എന്ന് മൃഗശാല ഉടമ
സന്ദർശകരെ പറ്റിക്കാൻ മൃഗശാല അതികൃധർ പല അടവുകളും നടത്തുന്നത് പലപ്പോഴും വാർത്തകളായിട്ടുണ്ട്. വീണ്ടുമിതാ ഒരു പറ്റിക്കൽ വാർത്തയാണ് വൈറലാകുന്നത്. ചൈനയിലെ ഷാൻഡോംഗ് പ്രവിശ്യയിലെ സിബോ സിറ്റിയിലെ ഒരു മൃഗശാലയാണ് കൂടുതൽ സന്ദർശകരെ ആകർഷിക്കുന്നതിനായി പുതിയ നമ്പറുമായി എത്തിയത്. കഴുതകളെ കറുപ്പും വെളുപ്പും പെയിന്റ് അടിച്ച് സീബ്രയുടെ രൂപത്തിൽ ആക്കിയിരിക്കുകയാണ് മൃഗശാല അതികൃധർ. എന്നാൽ പെയിൻറിംഗ് പാറ്റേണിൽ വന്ന മാറ്റങ്ങൾ സന്ദർശകർ കൈയോടെ പിടികൂടി. സീബ്രയുടെ ശരീരത്തിലെ കറുപ്പും വെളളയും വരകൾ കഴുതകളുടെ ദേഹത്ത് കൃത്യമായി വരയ്ക്കാൻ സാധിക്കാതെ വന്നതാണ് മൃഗശാല നടത്തിപ്പുകാർക്ക് വെട്ടിലായത്. മൃഗങ്ങളോട് അന്യായമായി പെരുമാറിയ ഇയാൾക്കെതിരേ നിരവധി ആളുകളാണ് വിമർശനം ഉന്നയിച്ചത്. സംഭവം വിവാദമായതോടെ വിശദീകരണവുമായി മൃഗശാല ഉടമ രംഗത്തെത്തി. സന്ദർശകരെ പറ്റിക്കുന്നതിനായി താൻ ഒരു തമാശ ചെയ്തതാണ് എന്നായിരുന്നു ഇയാളുടെ വിശദീകരണം.
Read Moreഅദ്ദേഹം വിയർപ്പ് നീരാക്കി ഉണ്ടാക്കിയ വീട്; മരിച്ചുപോയ അച്ഛന്റെ ഓർമകൾ നഷ്ടപ്പെടാതിരിക്കാൻ വീട് മുഴുവനായി 100 അടി മാറ്റി സ്ഥാപിച്ച് മക്കൾ
ഒരുപാട് കാലത്തെ കാത്തിരിപ്പിന് ശേഷമാകും പലരും സ്വന്തമായി ഒരു വീട് നിർമിക്കുന്നത്. അവരുടെ്തരയും കാലത്തെ അധ്വാനവും വിയർപ്പിന്റേയും ഫലമാണ് ആ വീട്. എന്നാൽ ചില സാഹചര്യങ്ങളിൽ സ്വന്തം വീട് വിൽക്കേണ്ട അവസ്ഥയും ഉണ്ടാകാറുണ്ട്. പെട്ടന്ന് അത് ഉപേക്ഷിച്ച് പോവുക എന്നു പറയുന്നത് വളരെ പ്രയാസമേറിയ അവസ്ഥയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ സ്വന്തം വീട് ഉപേക്ഷിക്കേണ്ടി വന്നപ്പോൾ രണ്ട് സഹോദരൻമാർ ചെയ്ത പ്രവർത്തിയാണ് വൈറലാകുന്നത്. ബംഗളൂരിലാണ് സംഭവം. അവരുടെ മരിച്ചുപോയ അച്ഛനായിരുന്നു അവരുടെ വീട് ഉണ്ടാക്കിയത്. എന്നാൽ മഴകനക്കുന്നതോടെ അവരുടെ വീട് വെള്ളത്തിലാകും. വെള്ളപ്പൊക്കം ഓരോ വർഷവും കൂടുന്നതല്ലാതെ കുറയുന്നില്ല. അതോടെ മറ്റൊരിടത്തേക്ക് മാറിത്താമസിക്കുവാൻ ഇരുവരും തീരുമാനിച്ചു. എന്നാൽ അച്ഛന്റെ അധ്വാനത്തിന്റെ മഹത്വം അറിഞ്ഞ മക്കൾക്ക് അത് പൊളിക്കാനോ മറ്റുള്ളവർ അത് ഉപയോഗിക്കുന്നതോ ഇഷ്ടപ്പെട്ടിരുന്നില്ല. മാത്രമല്ല, അവരുടെ അമ്മയ്ക്ക് ആ വീട് വിട്ട് പോകുന്നതിനും താൽപര്യമില്ലായിരുന്നു. അങ്ങനെ മക്കൾ…
Read Moreഡൽഹി ദുരന്തം: കേന്ദ്രത്തിന്റെ കെടുകാര്യസ്ഥ; മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നു; രാഹുൽ ഗാന്ധി
ന്യൂഡൽഹി: ന്യൂഡൽഹി: തിക്കിലും തിരക്കിലും പെട്ട് ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ 18 പേർ മരിച്ച സംഭവത്തിൽ കേന്ദ്ര സർക്കാരിനും റെയിൽവേയ്ക്കുമെതിരേ രൂക്ഷവിമർശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. റെയിൽവേയുടെ പരാജയവും കേന്ദ്ര സർക്കാരിന്റെ നിർവികാരതയും എടുത്തുകാണിക്കുന്നതാണ് ഈ അപകടമെന്ന് രാഹുൽ എക്സ് പോസ്റ്റിൽ കുറിച്ചു. റെയിൽവേ സ്റ്റേഷനിലെ ദുരന്തം അങ്ങേയറ്റം ദുഃഖകരമാണ്. മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെയെന്നും രാഹുൽ കുറിച്ചു. “പ്രയാഗ്രാജിലേക്കു പോകുന്ന ഭക്തരുടെ എണ്ണം കണക്കിലെടുക്കുമ്പോൾ, സ്റ്റേഷനിൽ കൂടുതൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തേണ്ടതായിരുന്നു. കെടുകാര്യസ്ഥതയും അശ്രദ്ധയും കാരണം ആർക്കും ജീവൻ നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കണം’- രാഹുൽ പറഞ്ഞു.
Read More