തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഉയർന്ന താപനില മുന്നറിയിപ്പ്. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ രണ്ടു മുതൽ മൂന്നു ഡിഗ്രി വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. • പകൽ 11 മുതല്‍ മൂന്നുവരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.• പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.• നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക.• അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക.•…
Read MoreDay: February 16, 2025
സംസ്ഥാനത്ത് നടപ്പാക്കാനുദ്ദേശിക്കുന്ന പരീക്ഷാപരിഷ്കരണങ്ങൾ ജീവിതത്തിൽ തോൽക്കാതിരിക്കാൻ: കുട്ടികളെ പഠിപ്പിക്കാത്ത അധ്യാപകരുടെ പട്ടിക തയാറാക്കി പ്രസിദ്ധീകരിക്കും; വി. ശിവൻകുട്ടി
കാഞ്ഞങ്ങാട്: സംസ്ഥാനത്ത് നടപ്പാക്കാനുദ്ദേശിക്കുന്ന പരീക്ഷാപരിഷ്കരണങ്ങൾ ഒരു കുട്ടിയേയും തോല്പിക്കാൻ വേണ്ടിയല്ലെന്നും മറിച്ച് അവർ ജീവിതത്തിൽ തോൽക്കാതിരിക്കാനാണെന്നും പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സിപിഐ അനുകൂല അധ്യാപകസംഘടനയായ എകെഎസ്ടിയു സംസ്ഥാന സമ്മേളനത്തിന്റ ഭാഗമായി നടന്ന വിദ്യാഭ്യാസ സെമിനാര്‍ ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. 2009 ലെ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം എട്ടാം ക്ലാസ്വരെ എല്ലാ കുട്ടികൾക്കും ക്ലാസ്കയറ്റം നല്കുമ്പോൾ പല കുട്ടികളും അടിസ്ഥാനശേഷികൾ നേടുന്നുണ്ടോ എന്നത് മറക്കുന്നുണ്ട്. വിശാലമായ ജനാധിപത്യ ചര്‍ച്ചകള്‍ക്കൊടുവില്‍ മാത്രമേ പരിഷ്കാരങ്ങൾ നടപ്പാക്കുകയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി. അധ്യാപന രംഗത്തും പ്രഫഷണല്‍ സമീപനം ഉണ്ടാകണം. പൊതുവിദ്യാലയത്തില്‍ തങ്ങളുടെ കുട്ടികളെ പഠിപ്പിക്കാത്ത അധ്യാപകരുടെ പട്ടിക തയാറാക്കി പ്രസിദ്ധീകരിക്കുമെന്നു മന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ മേഖലയില്‍ സമ്പൂര്‍ണമാറ്റം ശിപാര്‍ശ ചെയ്യുന്ന ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ആറു മാസത്തിനുള്ളില്‍ നടപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി. എകെഎസ്ടിയു സംസ്ഥാന സെക്രട്ടറി എം. വിനോദ് അധ്യക്ഷത വഹിച്ചു.
Read Moreവിദ്യാര്‍ഥികളെ പിന്തുണയ്ക്കാന്‍ സിഎസ്ആര്‍ ഫണ്ട് സമാഹരിക്കാന്‍ ലക്ഷ്യമിടുന്നു: മന്ത്രി ആര്. ബിന്ദു
കൊച്ചി: സ്ഥാപനങ്ങളെയും വിദ്യാര്‍ഥികളെയും പിന്തുണയ്ക്കുന്നതിനായി പൊതുമേഖലാസ്ഥാപനങ്ങളുടെ സിഎസ്ആര്‍ ഫണ്ടുകള്‍ ഉള്‍പ്പെടെയുള്ള വിഭവങ്ങള്‍ സമാഹരിക്കാന്‍ ലക്ഷ്യമിടുന്നതായി മന്ത്രി ആര്. ബിന്ദു. എറണാകുളം സെന്റ് തെരേസാസ് കോളജില്‍ പ്രഥമ ഉന്നത വിദ്യാഭ്യാസ പുരസ്കാരങ്ങള്‍ വിവിധ സര്‍വകലാശാലകള്‍ക്കും കോളജുകള്‍ക്കും സമ്മാനിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയെ ആഗോളതലത്തിലേക്ക് ഉയര്‍ത്താനായി. കേരള ഇന്‍സ്റ്റിറ്റ്യൂഷണല്‍ റാങ്കിംഗ് ഫ്രെയിംവര്‍ക്ക് സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രകടനം വസ്തുനിഷ്ഠമായി വിലയിരുത്തുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്നതായി മാറി. ദേശീയ- രാജ്യാന്തര റാങ്കിംഗില്‍ കേരളത്തില്‍നിന്നുള്ള സ്ഥാപനങ്ങള്‍ സ്ഥിരമായി ഇടംപിടിക്കുന്നുണ്ട്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ റാങ്കിംഗ് ഫ്രെയിംവര്‍ക്ക്, ഗ്ലോബല്‍ തുടങ്ങിയ അഭിമാനകരമായ റാങ്കിംഗുകള്‍, അക്രഡിറ്റേഷന് സംവിധാനങ്ങള്‍ തുടങ്ങിയ നേട്ടങ്ങള്‍ നമ്മുടെ പ്രതിബദ്ധതയുടെ തെളിവാണ്. സാങ്കേതിക നവീകരണവും വിദ്യാഭ്യാസത്തിലെ പ്രവേശനക്ഷമതയും താങ്ങാനാകുന്ന സാമ്പത്തികസ്ഥിതിയും ഒരു മുന്‍ഗണനയായി തുടരുന്നുണ്ടെന്നും മന്ത്രി പഞ്ഞു. ചടങ്ങില്‍ നാക് മുന്‍ ഡയറക്ടര്‍ രംഗനാഥ് എച്ച്. അന്നേഗൗഡ, ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ പ്രിന്‍സിപ്പല്‍…
Read Moreസർക്കാർ ആശുപത്രിയിലെ മെഡിക്കൽ ഓഫീസര്‍ പദവിയില്‍ ആദ്യമായി കന്യാസ്ത്രീ
സർക്കാർ ആതുരശുശ്രൂഷാ മേഖലയിൽ ചുമതലക്കാരിയായി ഒരു കന്യാസ്ത്രീയും. അഗതികളുടെ സന്യാസിനീ സമൂഹാംഗമായ (സിസ്റ്റേഴ്സ് ഓഫ് ദ ഡെസ്റ്റിറ്റ്യൂട്ട്) സിസ്റ്റർ ഡോ. ജീൻ റോസ് എസ്ഡിയാണ് ആദിവാസി-പിന്നാക്ക മേഖലയായ മറയൂരിലെ കുടുംബാരോഗ്യ കേന്ദ്രത്തിൽ മെഡിക്കൽ ഓഫീസറായി ഒരു നാടിന്റെ കരുതലും ആശ്വാസവുമായി മാറിയിരിക്കുന്നത്. കേരളത്തിൽ സർക്കാർ ആശുപത്രിയിൽ മെഡിക്കൽ ഓഫീസറായി സേവനം ചെയ്യുന്ന ആദ്യ സന്യാസിനിയാണു 52കാരിയായ സിസ്റ്റർ ജീൻ റോസ്. 2000ത്തിൽ ബംഗളൂരു സെന്റ് ജോൺസ് മെഡിക്കൽ കോളജിൽനിന്നാണ് എംബിബിഎസ് പൂർത്തിയാക്കിയത്. ഇവിടെനിന്നുതന്നെ എംഡിയും പൂർത്തിയാക്കി. തുടർന്ന് മറയൂരിൽ സഭയുടെ നിയന്ത്രണത്തിലുള്ള സ്വകാര്യ ആശുപത്രിയിൽ പത്തുവർഷം സേവനമനുഷ്ഠിച്ചിരുന്നു. നിരവധി ഗോത്രവർഗക്കാരും ആദിവാസി വിഭാഗങ്ങളും തിങ്ങിപ്പാർക്കുന്ന മറയൂർ മേഖലയിൽ അവർക്കുവേണ്ടി സേവനം ചെയ്യാനുള്ള അവസരം ചോദിച്ചുവാങ്ങുകയായിരുന്നു സിസ്റ്റർ ജീൻ റോസ്. രണ്ടു വർഷം മുന്‍പ് പിഎസ്സി പരീക്ഷയെഴുതി സർക്കാർ സർവീസിൽ കയറിയ സിസ്റ്റർ കട്ടപ്പന താലൂക്ക് ആശുപത്രിയിൽ സേവനമനുഷ്ഠിച്ചുവരവേ…
Read Moreസർക്കാർ അനുകൂല ലേഖനം യുഡിഎഫിനെ പ്രതിസന്ധിയിലാക്കുന്നു: തരൂരിനെതിരേ എതിർപ്പ് പരസ്യമാക്കാൻ മുസ്ലിം ലീഗ്
മലപ്പുറം: കേരളത്തിലെ വ്യവസായ മേഖലയെ പ്രകീർത്തിച്ച ശശി തരൂരിന്റെ ലേഖനത്തിൽ എതിർപ്പ് പരസ്യമാക്കാൻ മുസ്ലിം ലീഗിന്റെ നീക്കം. ലേഖനം യുഡിഎഫിനെ പ്രതിസന്ധിയിലാക്കുന്നതാണ് എന്ന നിലപാടിലാണ് ലീഗ് നേതൃത്വം. വിഷയത്തിൽ പ്രതികരണവുമായി പി.കെ. കുഞ്ഞാലിക്കുട്ടി ഇന്നു മാധ്യമങ്ങളെ കാണും. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എൽഡിഎഫ് സർക്കാരിനെ പ്രശംസിക്കുന്നത് പോലെയായി ശശി തരൂരിന്റെ ലേഖനമെന്നും ഇത് യുഡിഎഫ് അണികളിൽ ആശയക്കുഴപ്പം ഉണ്ടാക്കുന്നതിന് കാരണമായെന്നും ലീഗ് വിലയിരുത്തുന്നു. ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസില്‍ എഴുതിയ ലേഖനത്തിലാണ് കേരളത്തിലെ വ്യവസായ രംഗത്തുണ്ടായ വളര്‍ച്ചയെ ശശി തരൂര്‍ പ്രശംസിച്ചത്. പത്രത്തിന്റെ എഡിറ്റോറിയല്‍ പേജില്‍ “ചെയ്ഞ്ചിംഗ് കേരള; ലംബറിംഗ് ജമ്പോ ടു എ ലൈത് ടൈഗര്‍’ എന്ന തലക്കെട്ടിലായിരുന്നു ലേഖനം. 2024-ലെ ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം റിപ്പോര്‍ട്ട് അനുസരിച്ച് കേരളത്തിന്റെ സ്റ്റാര്‍ട്ട്അപ്പ് മൂല്യം ആഗോള ശരാശരിയേക്കാള്‍ അഞ്ചിരട്ടി അധികമാണെന്നായിരുന്നു ലേഖനത്തില്‍ പറഞ്ഞത്.
Read Moreകുംഭമേളയ്ക്ക് പോകാൻ ആളുകൾ കൂട്ടത്തോടെ എത്തി: ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കും തിരക്കും; 18 പേർക്ക് ദാരുണാന്ത്യം
ന്യൂഡൽഹി: തിക്കിലും തിരക്കിലും പെട്ട് ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ 18 പേർക്ക് ദാരുണാന്ത്യം. ശനിയാഴ്ച രാത്രി പത്തിനുണ്ടായ അപകടത്തിൽ 50 പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ മൂന്ന് കുട്ടികളും ഒമ്പത് സ്ത്രീകളും ഉൾപ്പെടും. കുംഭമേളയ്ക്ക് പോകാൻ ആളുകൾ കൂട്ടത്തോടെ എത്തിയതിനെ തുടർന്ന് റെയിൽവേ സ്റ്റേഷനിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. പ്ലാറ്റ്ഫോം മാറ്റി ട്രെയിൻ നിർത്തിയതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് വിവരം. സംഭവത്തിൽ റെയിൽവേ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. പ്രയാഗ്രാജ് എക്സ്പ്രസിൽ പോകാനായി ആയിരങ്ങളാണ് ഇന്നലെ രാത്രി സ്റ്റേഷനിലെത്തിയത്. പ്ലാറ്റ്ഫോം 14ൽ നിന്നായിരുന്നു ഈ ട്രെയിൻ പോകേണ്ടിയിരുന്നത്. എന്നാൽ 12, 13 പ്ലാറ്റ്ഫോമുകളിൽ എത്തേണ്ടിയിരുന്ന സ്വതന്ത്ര സേനാനി, ഭുവനേശ്വർ രാജഥാനി എക്സ്പ്രസുകൾ വൈകിയതോടെ മൂന്നു പ്ലാറ്റ്ഫോമുകളിലും വലിയ ജനക്കൂട്ടം ഉണ്ടായി. തുടർന്നാണ് തിക്കും തിരക്കും ഉണ്ടായത്. സ്ഥിതി നിയന്ത്രണവിധേയമാണെന്നു റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ സ്റ്റേഷനിൽ…
Read More