അംഗീകാരങ്ങളുടെ കൊടുമുടിയിൽ എത്തിയിരിക്കുകയാണ് ധർമയോദ്ധ എന്ന സംസ്കൃത ഫിലിം. സൂ സിനിമാസ് ഇന്റർനാഷണലിന്റ ബാനറിൽ ആൽവിൻ ജോസഫ് പുതുശേരി നിർമിച്ച ഈ ചിത്രം സംവിധാനം ചെയ്തത് ശ്രുതി സൈമൺ എന്ന വനിതാ സംവിധായികയാണ്. സംസ്കൃത ഭാഷയിലെ ആദ്യ വനിത സംവിധായികയാണ് ശ്രുതിസൈമൺ. കാഷ്മീർ, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലായി ചിത്രീകരിച്ച ധർമയോദ്ധ നിരവധി അംഗീകാരങ്ങളാണ് നേടിയെടുത്തത്. ബിയോൻഡ് ബോർഡർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ, ധർമയോദ്ധയിലെ നായക നടൻ ആൽവിൻ ജോസഫ് പുതുശേരിയെ മികച്ച നടനായും, മികച്ച നടിയായി ഷെഫിൻ ഫാത്തിമയെയും തിരഞ്ഞെടുത്തിരുന്നു. ഇന്ത്യൻ പനോരമയിലേക്ക് സെലഷൻ നേടിയ ചിത്രം, ബെസ്റ്റ് എക്സ്പെരിമെന്റൽ ഫിലിം അവാർഡ് നേടി. ജയ്പൂർ ഫിലിം ഫെസ്റ്റിവലിൽ വേൾഡ് ഫൈനലിസ്റ്റായും തിരഞ്ഞെടുക്കപ്പെട്ടു. ന്യൂഡൽഹി ഫിലിം ഫെസ്റ്റിവൽ, ഇൻഡിക് ഫിലിം ഉത്സവ് എന്നിവയിലേക്കും തിരഞ്ഞെടുക്കപ്പെടുകയും നിർമാതാവിനുള്ള ഐക്കോണിക് പ്രൈഡ് ഓഫ് ഇന്ത്യ അവാർഡ് ആൽവിൻ ജോസഫ് പുതുശേരിക്ക്…
Read MoreDay: February 17, 2025
വിവാഹം കഴിഞ്ഞിട്ട് ദിവസങ്ങൾ മാത്രം: ഭാര്യയെ കാണാനില്ലെന്ന് ഡോക്ടർ; വടകരയിൽ കാമുകനൊപ്പം താമസം തുടങ്ങിയെന്ന് പോലീസ്
പരിയാരം: ഡോക്ടറുടെ ഭാര്യയെ കാണാനില്ലെന്നു പരാതി. തലശേരി ധർമടം സ്വദേശിനിയായ 26 കാരിയെയാണ് ഇന്നലെ രാവിലെ വിളയോങ്കോടുള്ള ഭർതൃവീട്ടിൽനിന്നു കാണാതായത്. പോലീസ് നടത്തിയ അന്വേഷണത്തിൽ യുവതി വടകരയിൽ കാമുകനൊപ്പം കഴിയുന്നതായി കണ്ടെത്തി. ഇന്നലെ യുവതി പോലീസുമായി ബന്ധപ്പെട്ടിരുന്നു. ഏതാനും ആഴ്ചകൾക്കു മുന്‍പായിരുന്നു യുവതിയുടെയും വിളയാങ്കോട് സ്വദേശിയായ ഡോക്ടറുടെയും വിവാഹം.
Read Moreചൂടുകാലം മുൻകരുതലുകൾ എടുക്കാം: യാത്രകളിൽ തിളപ്പിച്ചാറ്റിയ വെള്ളം കരുതാം
സൂര്യാതാപം, സൂര്യാഘാതം, പകര്‍ച്ചവ്യാധികള്‍ തുടങ്ങിയവ ചൂടുകാലത്ത് വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്. കുടിക്കുന്നത് ശുദ്ധമായ വെള്ളമാണെന്ന് ഉറപ്പുവരുത്തണം. ജലനഷ്ടം കാരണം നിര്‍ജലീകരണം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ദാഹം തോന്നിയില്ലെങ്കിലും ഇടയ്ക്കിടെ വെള്ളം കുടിക്കണം. ചൂടുമൂലമുള്ള ചെറിയ ആരോഗ്യപ്രശ്നങ്ങള്‍ പോലും അവഗണിക്കരുത്. താപനിയന്ത്രണം തകരാറിലായാൽഅന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാകും. അന്തരീക്ഷത്തിലെ ചൂട് കൂടുമ്പോള്‍ ശരീരം കൂടുതലായി വിയര്‍ക്കുകയും ജലവും ലവണങ്ങളും നഷ്ടപ്പെട്ട് പേശിവലിവ് അനുഭവപ്പെടുകയും ചെയ്യും. നിര്‍ജലീകരണം മൂലം ശരീരത്തിലെ ലവണാംശം കുറയാന്‍ സാധ്യതയുണ്ട്. ഇതുമൂലം ക്ഷീണവും തളര്‍ച്ചയും ബോധക്ഷയം വരെയും ഉണ്ടാകുകയും ചെയ്യുന്നു. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടില്ലെങ്കില്‍ എത്രയും വേഗം ആശുപത്രിയിലെത്തിക്കണം. ശരീരത്തിലെ താപനില അമിതമായി ഉയരുന്നതിലൂടെ ശരീരത്തിന്റെ ആന്തരിക പ്രവര്‍ത്തനം താളംതെറ്റാം. ചൂടുകാരണം അമിത വിയര്‍പ്പും ചര്‍മരോഗങ്ങളും ഉണ്ടാകാം. ശ്രദ്ധിച്ചില്ലെങ്കില്‍ മരണംവരെ സംഭവിച്ചേക്കാം.ഇതൊക്കെ ശ്രദ്ധിക്കാം * തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം. യാത്രാവേളയില്‍ വെള്ളം കരുതുന്നത്…
Read Moreവിദ്യാർഥി സ്കൂളിൽ തൂങ്ങിമരിച്ച സംഭവം: സ്കൂളിൽ പ്രതിഷേധം; പ്രിൻസിപ്പാളിനെയും ക്ലാസ് ടീച്ചറെയും സസ്പെൻഡ് ചെയ്യണമെന്ന് മാതാപിതാക്കൾ
കാട്ടാക്കട: കുറ്റിച്ചൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥി കുറ്റിച്ചൽ എരുമകുഴി സ്വദേശി ബെൻസൺ ഏബ്രഹാമിനെ സ്കൂളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നടപടി വേണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കളും വിദ്യാർഥികളും സ്കൂളിൽ പ്രതിഷേധിക്കുന്നു. പ്രിൻസിപ്പാളിനെയും ക്ലാസ് ടീച്ചറെയും സസ്പെൻഡ് ചെയ്ത് സ്കൂളിൽ നിന്നും മാറ്റണമെന്നാണ് ആവശ്യം. ഇന്നു രാവിലെയാണ് വിദ്യാർഥികൾ അടക്കമുള്ളവർ സ്കൂളിൽ പ്രതിഷേധവുമായി എത്തിയത്. വെള്ളിയാഴ്ച രാവിലെയാണ് കുട്ടിയെ സ്കൂളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
Read Moreബിയര്‍ കുപ്പികള്‍ വലിച്ചെറിഞ്ഞ് ഹോട്ടലിന്റെ മുൻവശം തകർത്തു: സംഭവം നെയ്യാറ്റിന്‍കരയില്‍
നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര കൃഷ്ണന്‍കോവില്‍ ജംഗ്ഷനു സമീപം ഹോട്ടലിനു നേരേ അക്രമം. പോലീസ് അന്വേഷണം ആരംഭിച്ചു. ഡി ഫോര്‍ കിച്ചണ്‍ എന്ന ഹോട്ടലിനു നേരെയാണ് ഇന്ന് രാവിലെ അക്രമമുണ്ടായത്. കാറിലെത്തിയ സംഘത്തിലുള്ളവരാണ് ഹോട്ടലിന്റെ മുന്‍വശം അടിച്ചു തകര്‍ത്തതെന്ന് ഹോട്ടലുടമ അറിയിച്ചു. ഇന്നലെ രാത്രി പതിനൊന്നോടെ ഹോട്ടലിനു മുന്‍വശത്തേയ്ക്ക് ബിയര്‍ കുപ്പികള്‍ വലിച്ചെറിഞ്ഞതായും പരാതിയുണ്ട്. ഇന്ന് രാവിലെ ആറരയോടെ ചായ ആവശ്യപ്പെട്ടും അക്രമി എത്തിയിരുന്നു. പിന്നീടാണ് കാറില്‍ ഹോട്ടലിനു മുന്നിലെത്തി കന്പിപ്പാര ഉപയോഗിച്ച് മുന്‍വശം തല്ലിത്തകര്‍ത്തത്. നെയ്യാറ്റിന്‍കര ഡി.വൈ.എസ്.പി യുടെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.
Read Moreകെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസുകൾ എസിയാക്കാൻ പദ്ധതി
കൊല്ലം: കെഎസ്ആർടിസിയുടെ എല്ലാ സൂപ്പർ ഫാസ്റ്റ് ബസുകളും എസി ആക്കുന്നതിനുള്ള പദ്ധതി പരിഗണനയിൽ. ഇതിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ച് കഴിഞ്ഞു. കോർപ്പറേഷന് ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്നത് സൂപ്പർ ഫാസ്റ്റ് ബസുകളിൽ നിന്നാണ്. അതുകൊണ്ട് തന്നെ ഈ സർവീസുകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കോർപ്പറേഷൻ തീരുമാനിച്ചിട്ടുള്ളത്. യാത്രാ നിരക്കിൽ ഒട്ടും വർധന വരുത്താതെ തന്നെ സൂപ്പർ ഫാസ്റ്റുകൾ എസിയാക്കി മാറ്റാനാണ് ആലോചിക്കുന്നത്. ഇതുവഴി കൂടുതൽ യാത്രക്കാരെ ആകർഷിച്ച് വരുമാനവും ഗണ്യമായി വർധിപ്പിക്കാൻ കഴിയുമെന്നും പ്രതീക്ഷിക്കുന്നു. ഇത് കൂടാതെ അന്തർ സംസ്ഥാന ഏസി സ്ലീപ്പർ ബസുകളും ഉടൻ പുറത്തിറക്കും. യാത്രക്കാർ ഏറെയുള്ള റൂട്ടുകൾക്കായിരിക്കും മുന്തിയ പരിഗണന നൽകുക. ആദ്യ ഘട്ടത്തിൽ തലശേരി – ബംഗളുരു, തിരുവനന്തപുരം – ബംഗളുരു റൂട്ടുകളിലായിരിക്കും എസി സ്ലീപ്പറുകൾ സർവീസ് നടത്തുക. സംസ്ഥാനത്തെ ദീർഘദൂര യാത്രക്കാർക്ക് താങ്ങാനാവുന്ന നിരക്കിൽ സുഖകരമായ യാത്രാ അവസരങ്ങൾ ലഭ്യമാക്കുക…
Read Moreബലാത്സംഗക്കേസ്: സിദ്ദിഖിനെതിരേ തെളിവുണ്ടെന്ന് അന്വേഷണസംഘം: കുറ്റപത്രം ഉടൻ കോടതിയിൽ സമർപ്പിക്കും
തിരുവനന്തപുരം: സിനിമയിൽ അവസരം നൽകാമെന്നു പറഞ്ഞുവിശ്വസിപ്പിച്ച് യുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ നടൻ സിദ്ദിഖിനെതിരേ കുറ്റപത്രം തയാറായി. നടിയെ ബലാത്സംഗം ചെയ്തതിനു വ്യക്തമായ തെളിവുകളുണ്ടെന്നാണ് പോലീസ് പറയുന്നത്. 2016ൽ ആയിരുന്നു കേസിനാസ്പദമായ സംഭവം. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരുന്നതിനു മുൻപാണ് സിദ്ദിഖിനെതിരേ നടി ആരോപണവുമായി രംഗത്തുവരികയും പോലീസിൽ പരാതി നൽകുകയും ചെയ്തത്. മ്യൂസിയം പോലീസ് രജിസ്റ്റർ ചെയ്ത കേസ് നിലവിൽ ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്. മസ്ക്കറ്റ് ഹോട്ടലിലെ മുറിയിൽ വിളിച്ചുവരുത്തി ബലാത്സംഗത്തിനിരയാക്കിയെന്നാണ് നടി മൊഴി നൽകിയത്. ഹോട്ടലിലെ രജിസ്റ്ററും ജീവനക്കാരുടെ മൊഴിയും പോലീസ് നേരത്തെ ശേഖരിച്ചിരുന്നു. ബലാത്സംഗം നടന്നതിനു ശേഷം നടി ചികിത്സ തേടിയ ഡോക്ടറുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. വർഷങ്ങൾക്കുശേഷം നൽകിയ പരാതി വ്യാജമാണെന്നായിരുന്നു സിദ്ദിഖിന്റെ വാദം. ഹൈക്കോടതി സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതേത്തുടർന്ന് സുപ്രീംകോടതിയെ സമീപിച്ചാണ് സിദ്ദിഖ് മുൻകൂർ ജാമ്യം നേടിയത്. ക്രൈംബ്രാഞ്ച്…
Read Moreമൗറീഷ്യസിൽ മുൻ പ്രധാനമന്ത്രി അറസ്റ്റിൽ
പോർട്ട് ലൂയിസ്: മൗറീഷ്യസിലെ ഇന്ത്യൻ വംശജനായ മുൻ പ്രധാനമന്ത്രി പ്രവിന്ദ് ജഗന്നാഥിനെ പണംവെളുപ്പിക്കൽ കേസിൽ അറസ്റ്റ് ചെയ്തതായി സാന്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന കമ്മീഷൻ അറിയിച്ചു. നേരത്തേ പ്രവിന്ദിന്റെ വസതിയിലടക്കം നടത്തിയ പരിശോധനയിൽ 11.4 ലക്ഷം മൗറീഷ്യസ് രൂപ (24 ലക്ഷം ഡോളർ) കണ്ടെത്തിയിരുന്നു. മുൻ പ്രസിഡന്റും പ്രധാനമന്ത്രിയുമായ അനിരുദ്ധ് ജഗന്നാഥിന്റെ മകനായ പ്രവിന്ദ് 2017 മുതൽ കഴിഞ്ഞ വർഷം നവംബർ വരെയാണു ഭരിച്ചത്. തുടർന്ന് പ്രധാനമന്ത്രിയായ നവീൻ രാംഗൂലം മുൻ സർക്കാരിന്റെ സാന്പത്തിക ക്രമക്കേടുകൾ അന്വേഷിക്കാൻ നിർദേശിച്ചിരുന്നു. ഇതേത്തുടർന്ന് മുൻ കേന്ദ്രബാങ്ക് ഗവർണർ അറസ്റ്റിലായി.
Read Moreഭാര്യയ്ക്ക് എന്നെ പോലും വിശ്വാസമില്ലായിരുന്നു: മനസ് തുറന്ന് ജഗദീഷ്
ഭാര്യ രമ മീഡിയയുടെ മുന്നിൽ വരാൻ ഒരുകാലത്തും താത്പര്യപ്പെട്ടിരുന്നില്ല. ഔദ്യോഗിക രഹസ്യങ്ങൾ പങ്കുവയ്ക്കുന്നതിൽ എന്നെ പോലും വിശ്വാസമില്ലായിരുന്നു. ഞാൻ ചിലപ്പോൾ തമാശകൾക്കിടയിൽ ആരോടെങ്കിലും പറഞ്ഞുപോകുമോ എന്നായിരുന്നു രമയുടെ ചിന്ത. കേരളത്തിൽ റിക്കാർഡ് പോസ്റ്റ്മോർട്ടം ചെയ്തിട്ടുള്ളത് എന്റെ ഭാര്യയാണ്. 20,000ൽ അധികം കേസുകൾ കൈകാര്യം ചെയ്തിട്ടുണ്ട്. ഞാൻ എവിടെ ചെന്നാലും രമയെക്കുറിച്ച് പറയാത്ത പോലീസ് ഉദ്യോഗസ്ഥനില്ല. ഹൈക്കോടതി ജഡ്ജിമാർക്കുൾപ്പെടെ പോസ്റ്റ്മോർട്ടം സംബന്ധിച്ച് ക്ലാസെടുത്തിട്ടുണ്ട്. സുഹൃത്തുക്കളായ മാധ്യമപ്രവർത്തകർ പല കേസുകളുമായി ബന്ധപ്പെട്ടും എന്തെങ്കിലും സൂചനകൾ ലഭിക്കുമോയെന്ന് അറിയാൻ വിളിക്കും. എന്നാൽ അവർക്കെല്ലാം നിരാശരായി ഫോൺ വയ്ക്കേണ്ടി വരാറുണ്ടായിരുന്നു. -ജഗദീഷ്
Read Moreഇന്ത്യക്കുള്ള 2.1 കോടി ഡോളർ യുഎസ് സഹായധനം റദ്ദാക്കി
ന്യൂയോർക്ക്: ബോധവത്കരണത്തിലൂടെ വോട്ടിംഗ് ശതമാനം ഉയർത്തുന്നതിന് ഇന്ത്യക്കു നൽകിയിരുന്ന 2.1 കോടി ഡോളറിന്റെ സഹായധനം നിർത്തലാക്കിയതായി ട്രംപ് ഭരണകൂടം. ചെലവുചുരുക്കലിന്റെ ഭാഗമായി ഇന്ത്യയുൾപ്പെടെ രാജ്യങ്ങൾക്കുള്ള സമാനരീതിയിലുള്ള സഹായം അവസാനിപ്പിക്കാൻ ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ നേതൃത്വത്തിലുള്ള യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷൻസി (ഡോജ്) തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞമാസമാണ് മസ്കിനെ ഡോജിന്റെ തലവനായി ഡോണൾഡ് ട്രംപ് നിയോഗിച്ചത്. നികുതിദായകരുടെ നൂറുകണക്കിന് ദശലക്ഷം ഡോളർ ഉപയോഗിച്ചുള്ള നിരവധി പദ്ധതികൾ നിർത്തലാക്കിയതായി ഡോജ് സമൂഹമാധ്യമമായ എക്സിലൂടെ അറിയിച്ചു. അനധികൃത കുടിയേറ്റക്കാരെ തിരിച്ചയച്ചും ഇറക്കുമതി തീരുവ ഉയർത്തിയതും ഉൾപ്പെടെ ട്രംപ് ഭരണകൂടം തുടങ്ങിവച്ച നടപടികളുടെ ഭാഗമാണിത്. വിവിധ രാജ്യങ്ങളിലെ ജനാധിപത്യപ്രക്രിയ ശക്തിപ്പെടുത്തുന്നതിനായി 486 ദശലക്ഷം ഡോളറാണ് അമേരിക്ക ചെലവഴിക്കുന്നത്. ഇതിലാണ് ഇന്ത്യക്കുള്ള 21 ദശലക്ഷം ഡോളർ. ബംഗ്ലാദേശിൽ രാഷ്ട്രീയ സുസ്ഥിരതയും ജനാധിപത്യ ഭരണക്രമവും ശക്തിപ്പെടുത്തുന്നതിനായി നൽകിവരുന്ന 29 ദശലക്ഷം ഡോളറിന്റെ സഹായവും നിർത്തലാക്കിയവയിൽ ഉൾപ്പെടുന്നു.…
Read More