ഇടുക്കി: ആനയിറങ്കൽ ഡാമിൽ വാച്ചറുടെ കണ്ണുവെട്ടിച്ച് കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. രാജകുമാരി പഞ്ചായത്ത് മെമ്പർ ജയ്സൺ, സുഹൃത്ത് ബിജു എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം ജെയ്സണും, ബിജുവും രണ്ടു സുഹൃത്തുക്കളും എത്തിയിരുന്നു. എന്നാൽ ഡാം വാച്ചർ ഇവരെ മടക്കി അയച്ചു. പിന്നീട് രണ്ടു സുഹൃത്തുക്കളെ പൂപ്പാറയിൽ ഇറക്കിയ ശേഷം ജയ്സണും ബിജുവും വീണ്ടും ഡാമിലെത്തി. വാച്ചർ കാണാതെ ഇവർ ഡാമിൽ ഇറങ്ങിയപ്പോൾ അപകടത്തിൽപ്പെട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം. ചൊവ്വാഴ്ച രാവിലെ തേയില തോട്ടത്തിൽ എത്തിയ തൊഴിലാളികളാണ് ഡാമിന്റെ സമീപത്തു നിന്ന് മൊബൈൽ ഫോൺ കണ്ടെത്തിയത്. തുടർന്ന് നടത്തിയ തെരച്ചിലിൽ ചെരുപ്പും വസ്ത്രങ്ങളും ലഭിച്ചു. പിന്നീട് ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്.
Read MoreDay: February 18, 2025
പാതിവില തട്ടിപ്പു കേസ്: സംസ്ഥാനത്ത് 12 ഇടങ്ങളില്‍ ഇഡി റെയ്ഡ്
കൊച്ചി: പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ 12 ഇടങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) റെയ്ഡ്. തട്ടിപ്പു കേസിലെ പ്രതി അനന്തുകൃഷ്ണന്റെയും സത്യസായി ട്രസ്റ്റ് എക്സിക്യുട്ടീവ് ഡയറക്ടര്‍ കെ.എന്‍. ആനന്ദകുമാറിന്റെയും സ്ഥാപനങ്ങളിലും വീടുകളിലും അനന്തുകൃഷ്ണന്റെ ലീഗല്‍ അഡൈ്വസറും കോണ്‍ഗ്രസ് നേതാവുമായ അഡ്വ. ലാലി വിന്‍സെന്റിന്റെ കൊച്ചിയിലെ ഫ്ളാറ്റിലും ഓഫീസുമാണ് ഇന്ന് രാവിലെ മുതല്‍ ഇഡി പരിശോധന നടക്കുന്നത്. പാതിവില തട്ടിപ്പിന് തുടക്കമിട്ട അനന്തു കൃഷ്ണന്റെ ഇടുക്കി കോളപ്രയിലെ ഓഫീസിലും ആനന്ദകുമാറിന്റെ ശാസ്ത മംഗലത്തെ ഓഫീസിലും തോന്നയ്ക്കല്‍ സായി ഗ്രാമിലും കൊച്ചിയില്‍നിന്നുള്ള ഇഡി ഉദ്യോഗസ്ഥര്‍ പരിശോധന തുടരുകയാണ്. തട്ടിപ്പില്‍ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോയെന്നാണ് മുഖ്യമായും അന്വേഷിക്കുന്നത്. കഴിഞ്ഞ ദിവസം ഇഡി കേസ് എടുത്തിരുന്നു. ഇതിനു പിന്നാലെയാണ് മൂന്നു പേരുടെയും വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ് നടത്തുന്നത്. ലാലി വിന്‍സെന്റ് കുടുങ്ങുമോ?ലാലി വിന്‍സെന്റിന്റെ ഹൈക്കോര്‍ട്ട് ജംഗ്ഷനിലുള്ള 108-ാം നമ്പര്‍ പ്രസന്ന വിഹാര്‍ എന്ന…
Read Moreഇന്ത്യ-ഖത്തർ ബന്ധം തന്ത്രപ്രധാന ബന്ധമായി ഉയർത്താൻ ധാരണ
ന്യൂഡൽഹി: ഇന്ത്യ- ഖത്തർ ബന്ധം തന്ത്രപ്രധാന ബന്ധമായി ഉയർത്താൻ ധാരണ. ഖത്തർ അമീർ ഷേഖ് തമീം ബിൻ ഹമാദ് അൽ താനിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ ഡൽഹിയിൽ നടത്തിയ ചർച്ചയിലാണ് ഈ ധാരണയിലെത്തിയത്. ഇതു സംബന്ധിച്ച കരാറിൽ ഖത്തർ പ്രധാനമന്ത്രി മൊഹമ്മദ് ബിൻ അബ്ദുൾ റഹ്മാൻ ബിൻ ജാസിം അൽ താനിയും വിദേശകാര്യമന്ത്രി എസ്. ജയശങ്കറും ഒപ്പുവച്ചു. ഇരട്ട നികുതി ഒഴിവാക്കാനുള്ള കരാറുകളിലും ഇരു രാജ്യങ്ങളും ഒപ്പിട്ടു. ധനമന്ത്രി നിർമല സീതാരാമനാണ് ഈ കരാറിൽ ഒപ്പുവച്ചത്. ഖത്തറിൽ നിന്ന് ഇന്ത്യ കൂടുതൽ പ്രകൃതി വാതകം വാങ്ങാനും ധാരണയായി. ഖത്തർ വധശിക്ഷ റദ്ദാക്കിയെങ്കിലും ഇനിയും ഇന്ത്യയിലേക്ക് മടങ്ങാനാകാത്ത മുൻ നാവികസേന ഉദ്യോഗസ്ഥന്റെ കാര്യവും ചർച്ചയായെന്നാണ് സൂചന. മുൻ നാവിക ഉദ്യോഗസ്ഥരുടെ ശിക്ഷ റദ്ദാക്കിയതിന് ഇന്ത്യ നന്ദി അറിയിക്കുകയും ചെയ്തു. രാവിലെ ഖത്തർ അമീറിന് രാഷ്ട്രപതി ഭവനിൽ ആചാരപരമായ…
Read More‘ഉണ്ണികളേ ഒരു കഥ പറയാം എന്ന ചിത്രത്തിൽ ലാലിന്റെ ഗെറ്റപ്പ് വന്‍ഹിറ്റായി, ചെറുപ്പക്കാര്‍ മോഹൻലാലിന്റെ രൂപം അനുകരിച്ചു’: കമൽ
ഉണ്ണികളെ ഒരു കഥ പറയാം വെസ്റ്റേണ്‍ മൂഡില്‍ കഥ പറയുന്ന ചിത്രമായതിനാല്‍ കോസ്റ്റ്യൂമും അത്തരത്തിലുള്ളതായിരിക്കണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു എന്ന് സംവിധായകൻ കമൽ. ലാലിനോടു കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ കഥാപാത്രത്തിനു വേണ്ടി ഏതുതരം ഡ്രസ് അണിയാനും അദ്ദേഹം റെഡിയായി. അങ്ങനെ കോസ്റ്റ്യൂമര്‍ എം.എം. കുമാറും ഞാനും മദ്രാസിലെ ബര്‍മ സ്ട്രീറ്റില്‍ പോയി ലാലിന്റെ കഥാപാത്രമായ എബിക്കുള്ള പഴയ കോട്ടും സ്വറ്ററും വാങ്ങി. അലസമായി താടി വളര്ത്തിയതാകണം നായകന്റെ മുഖം എന്നായിരുന്നു ഞങ്ങളുടെ ആഗ്രഹം. പക്ഷേ മറ്റു ചിത്രങ്ങളുടെ തിരക്ക് കാരണം ലാലിനു താടി വളര്‍ത്താന്‍ കഴിഞ്ഞില്ല. ഒടുവില്‍ മേക്കപ്പ്മാന് പാണ്ഡ്യന് മുംബൈയില്‍ നിന്നു വരുത്തിയ മൂന്നു സെറ്റ് താടിയായിരുന്നു ചിത്രത്തിനു വേണ്ടി ഉപയോഗിച്ചത്. ചിത്രത്തിലെ ലാലിന്റെ ഗെറ്റപ്പ് വന്‍ഹിറ്റായി. ചിത്രം ഇറങ്ങിയതിനു ശേഷം അന്നത്തെ ചെറുപ്പക്കാര്‍ നായകന്റെ രൂപം അനുകരിച്ചിരുന്നു എന്ന് കമൽ പറഞ്ഞു.
Read Moreകമൽഹാസനെപ്പോലെ സിനിമയുടെ എല്ലാ മേഖലകളിലും കൈ വയ്ക്കുന്ന മറ്റൊരു നടനില്ലന്ന് ഉർവശി
ഏറ്റവും ഇഷ്ടപ്പെട്ട നടനാണ് കമല്ഹാസൻ എന്ന് ഉർവശി. ഇത്തരത്തില്‍ സിനിമയുടെ എല്ലാ മേഖലകളിലും കൈ വയ്ക്കുന്ന മറ്റൊരു നടനില്ല എന്നു തന്നെ പറയാം. തിരക്കഥാകൃത്തായും സംവിധായകനായും നിര്‍മാതാവായും ഒക്കെ കമല്‍ഹാസനൊപ്പം എനിക്ക് ജോലി ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. സിനിമയ്ക്കു വേണ്ടി ഇത്രയധികം സമര്‍പ്പിച്ചിരിക്കുന്ന ഒരു നടനെ ഇന്ത്യന്‍ സിനിമയില്‍ ഞാന്‍ വേറെ കണ്ടിട്ടില്ല. ഒരു സിനിമയില്‍ ശില്പിയായിട്ടാണ് അഭിനയിക്കുന്നതെങ്കില്‍ ശില്പം ഉണ്ടാക്കാന്‍ പഠിച്ചതിനു ശേഷം അഭിനിയിക്കാമെന്നു ചിന്തിക്കുന്ന ആളാണ് കമല്ഹാസൻ എന്ന് ഉര്‍വശി പറഞ്ഞു.
Read More‘കലക്ടീവ് രൂപീകരിച്ച ശേഷം വിവാദങ്ങൾ ഉണ്ടായി, ആരും എനിക്കിപ്പോൾ മുഖം തരുന്നില്ല, ഏഴെട്ടു വർഷം ഇങ്ങനെ തുടർന്നപ്പോൾ അതിൽ നിന്നും കുറേ പാഠങ്ങൾ പഠിച്ചു’: പാർവതി തിരുവോത്ത്
സിനിമയിൽ അവസരങ്ങൾ നഷ്ടപ്പെടുന്നതിനെക്കുറിച്ച് തുറന്നു പറഞ്ഞ് നടി പാർവതി തിരുവോത്ത്. ഒന്നിനു പിറകെ ഒന്നായി ഹിറ്റുകൾ കൊടുത്തിട്ടും തനിക്ക് വളരെ കുറച്ചു സിനിമകളെ ചെയ്യാൻ കഴിഞ്ഞിട്ടുള്ളുവെന്നും . ചിലർക്കൊപ്പം കാസ്റ്റ് ചെയ്യപ്പെടാറേ ഇല്ലെന്നും താരം പറയുന്നു. നേരത്തെ സെൽഫി എടുക്കാനും സംസാരിക്കാനുമൊക്കെ നിറയെ ആളുകള്‍ ഉണ്ടായിരുന്നുവെന്നും ഇപ്പോള്‍ ആരും മുഖം തരുന്നില്ലെന്നും താരം പറയുന്നു. ‘എനിക്ക് ഇൻഡസ്ട്രിയിലെ ആരുമായും അത്രയും അടുത്ത ബന്ധമില്ല. ചിലരുടെ വർക്കുകൾ എനിക്ക് ഇഷ്ടമാണ്. പക്ഷേ, എനിക്ക് നിങ്ങൾ ഒരു സിനിമ തന്നേ തീരൂ എന്ന് പറയാറില്ല. എനിക്ക് ബഹുമാനം നൽകിയാൽ മതി. എന്റെ കൂടെ കാണപ്പെടുക എന്നത് ഇപ്പോൾ ഒരു സ്റ്റേറ്റ്മെന്റ് ആയി മാറി. അതുകൊണ്ട്, പലരും അതൊഴിവാക്കാനാണ് ശ്രമിക്കുന്നത്. കളക്ടീവ് രൂപീകരിക്കുന്നതു വരെ തുടർച്ചയായി ഹിറ്റുകൾ നൽകിക്കൊണ്ടിരുന്ന അഭിനേത്രി ആയിരുന്നു ഞാൻ. എനിക്കൊപ്പം നിറയെ പേരുണ്ടായിരുന്നു. സെൽഫി എടുക്കാനും സംസാരിക്കാനുമൊക്കെ…
Read Moreആസ്വദിച്ച് അഭിനയ പൂജ
ലുക്കിലും കഥാപാത്ര സ്വഭാവത്തിലും ഒന്നിനൊന്നു വേറിട്ട വേഷങ്ങളിലൂടെയാണ് പൂജ മോഹന്‍രാജിന്റെ സിനിമായാത്രകള്‍. നാടകക്കളരിയില്നിന്നാണ് വരവ്. ഫ്രീഡം ഫൈറ്റിലെ “അസംഘടിതരാ’ണ് ആദ്യ ടേണിംഗ് പോയിന്റ്. ചെറുതെങ്കിലും, പൂജ നിര്‍ണായക വേഷങ്ങളിലെത്തിയ രോമാഞ്ചത്തിലെ ഓജോ ബോര്‍ഡ് സീനും ആവേശത്തിലെ ഡം ഷെരാള്ഡ് സീനും ആ സിനിമകളുടെ കഥാഗതി മാറ്റിമറിച്ചു. തിയറ്റര്‍-ഓടിടി ഹിറ്റായ സൂക്ഷ്മദര്‍ശിനിയും തിയറ്റര്‍ വിജയം നേടിയ ഒരു ജാതി ജാതകവുമാണ് പൂജയുടെ പുത്തന്‍ വിശേഷങ്ങള്‍. പൂജ രാഷ്്ട്രദീപികയോടു സംസാരിക്കുന്നു. അസംഘടിതര്എല്ലാവരോടും സംസാരിക്കാനുള്ള മടിയും നാണവും മാറ്റാനാണ് അമ്മ എന്നെ എറണാകുളത്തെ ലോകധര്‍മി നാടകഗ്രൂപ്പിന്റെ ചില്‍ഡ്രന്‍സ് തിയറ്റില്‍ ചേര്‍ത്തത്. ബിഎ ഇക്കണോമിക്സ് പഠനകാലത്ത് ഡല്‍ഹി ശ്രീറാം കോളജിലും പുറത്തും നാടകങ്ങള്‍ ചെയ്തിരുന്നു. തൃശൂര്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍ നിന്നു തിയറ്റര്‍ ആര്‍ട്സില്‍ മാസ്റ്റേഴ്സ്. സിംഗപ്പൂരിലെ ഇന്റര്‍ കള്‍ച്ചറല്‍ തിയറ്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മൂന്നുവര്‍ഷം ആക്ടിംഗ് പഠനം. തിരിച്ചു നാട്ടിലെത്തി നാടകങ്ങള്‍ ചെയ്തു.…
Read Moreവീട്ടമ്മയെ പരുന്ത് ആക്രമിച്ചു; മുറിവേറ്റ ചെവിക്ക് പത്തു തുന്നൽ
കുമരകം: പരുന്തിന്റെ ആക്രമണത്തിൽ വീട്ടമ്മയുടെ ചെവിക്കു സാരമായ പരിക്കേറ്റു. മുറിവേറ്റ ചെവിക്കു പത്തു തുന്നലിട്ടു. കുമരകം വള്ളാറ പുത്തൻപള്ളിക്കു സമീപം വേലിയാത്ത് കൊച്ചുമോന്റെ ഭാര്യ ഗ്രേസിക്കാണു പരുന്തിന്റെ ആക്രമണത്തിൽ പരിക്കേറ്റത്. ഇന്നലെ ഉച്ചയോടെയാണു സംഭവം. വീടിന്റെ പരിസരത്തു ദിവസങ്ങളായി കാണപ്പെട്ട പരുന്താണ് ഗ്രേസിയെ ആക്രമിച്ചത്. ഗ്രേസി അടുക്കളയിൽനിന്നു പുറത്തേക്കിറങ്ങി തിരിച്ചുകയറുമ്പോൾ അപ്രതീക്ഷിതമായി പരുന്ത് പറന്നെത്തി അക്രമിക്കുകയായിരുന്നു. ചെവിയിലൂടെ രക്തം വാർന്നൊലിച്ച വീട്ടമ്മയെ ഉടൻതന്നെ കമരകം മെഡിക്കൽ സെന്ററിലെത്തിച്ചു. പ്രാഥമിക ചികിത്സയ്ക്കൊപ്പം വിഷബാധ ഉണ്ടാകാതിരിക്കാനുളള കുത്തിവയ്പും നടത്തി. കോട്ടയം മെഡിക്കൽ സെന്ററിലെത്തിച്ചാണ് മുറിവു തുന്നിക്കൂട്ടിയത്. ആക്രമണകാരിയായ പരുന്ത് ഇപ്പോഴും വീട്ടുപരിസരത്തുതന്നെ ഉണ്ട്. പരുന്തിനെ പിടികൂടാൻ വനംവകുപ്പിന്റെ സഹായം തേടിയിരിക്കുകയാണ് ദമ്പതികൾ. പരിസരവാസികളും ആശങ്കയിലാണ്.
Read Moreമന്ത്രവാദം: പണവും സ്വർണാഭരണങ്ങളും കവര്‍ന്ന് ഒളിവിൽ പോയ ദമ്പതികൾ 12 വർഷത്തിനുശേഷം പിടിയിൽ
ചേർത്തല: ജോലിക്കായി മന്ത്രവാദം നടത്തി ചേർത്തല കളവംകോടം സ്വദേശിനിയായ യുവതിയിൽ നിന്നു പണവും സ്വർണാഭരണങ്ങളും മോഷ്ടിച്ച് ഒളിവിൽ പോയ ദമ്പതികൾ 12 വർഷത്തിനുശേഷം പിടിയിൽ. കുത്തിയതോട് കരോട്ടുപറമ്പിൽ സതീശൻ (48), ഭാര്യ തൃശൂർ മേലൂർ അയ്യൻപറമ്പിൽ വീട്ടിൽ പ്രസീത (44) എന്നിവരെയാണ് ചേർത്തല പോലീസ് പിടികൂടിയത്. തൃപ്പൂണിതുറയിൽ നിന്നുമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. കളവംകോടം സ്വദേശിനിയായ യുവതിയെ സമീപിച്ചശേഷം പെട്ടെന്ന് ജോലി കിട്ടുമെന്നും, അതിലേക്കായി 32,500 രൂപ അടുക്കളയിൽ സൂക്ഷിക്കണമെന്നും 35,000 രൂപ കട്ടിലിന്റെ കാലിൽ കെട്ടി വയ്ക്കണമെന്നും 15,000 രൂപ വില വരുന്ന സ്വർണ താലിയും ലോക്കറ്റും അലമാരയ്ക്കുള്ളിൽ സൂക്ഷിക്കണമെന്നും പറഞ്ഞു വിശ്വസിപ്പിച്ചു. അതനുസരിച്ച് പ്രതികൾ കൊണ്ടുവന്ന ചുവന്ന പട്ടുതുണികളിൽ പൊതിഞ്ഞ് പണവും സ്വർണാഭരണങ്ങളും വീട്ടിലെ പല ഭാഗങ്ങളിലായി സൂക്ഷിക്കുകയും തുടർന്ന് രണ്ടുതവണകളായി ആറ് ദിവസത്തോളം പരാതിക്കാരിയുടെ വീട്ടിൽ താമസിച്ച ശേഷം ദമ്പതികൾ തന്ത്രപൂർവം സ്വർണവും…
Read Moreനിര്‍മാതാക്കളുടെ സംഘടനയിലെ തര്‍ക്കം: അടിയന്തര ജനറല്‍ ബോഡി യോഗം വിളിക്കണമെന്ന് നിര്‍മാതാവ് സാന്ദ്ര തോമസ്
കൊച്ചി: നിര്‍മാതാക്കളുടെ സംഘടനയിലെ തര്‍ക്കത്തില്‍ അടിയന്തര ജനറല്‍ ബോഡി യോഗം വിളിച്ചു ചേര്‍ക്കണമെന്ന് നിര്‍മാതാവ് സാന്ദ്ര തോമസ്. ലിസ്റ്റിന് സ്റ്റീഫന്റെ പത്രസമ്മേളനം കൂടുതല്‍ ആശയക്കുഴപ്പം ഉണ്ടാക്കിയെന്നും ജയന് ചേര്‍ത്തലയുടെ പ്രസ്താവനയില്‍ വ്യക്തത വേണമെന്നും സാന്ദ്ര തോമസ് പറഞ്ഞു. സുരേഷ് കുമാര്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞത് വാര്‍ഷിക ജനറല്‍ബോഡിയില്‍ ചര്‍ച്ച ചെയ്തതല്ല. ആരൊക്കയോ “വെടക്കാക്കി തനിക്കാക്കുക’ എന്ന രീതി പ്രവര്‍ത്തിക്കുന്നുവെന്നും സാന്ദ്ര തോമസ് പത്രക്കുറിപ്പിലൂടെ പ്രതികരിച്ചു. കഴിഞ്ഞ ദിവസം നിര്‍മാതാക്കള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ജയന് ചേര്‍ത്തല രംഗത്തെത്തിയിരുന്നു.
Read More