അടൂര്‍: പൂവന്‍കോഴി പുലര്‍ച്ചെ കൂവുന്നതുമായി ബന്ധപ്പെട്ട പരാതി രമ്യമായി പരിഹരിച്ചിരിക്കുകയാണ് അടൂര്‍ ആര്‍ഡിഒ. പള്ളിക്കല്‍ ആലുംമൂട് രാധാകൃഷ്ണനാണ് പരാതിക്കാരന്. രാധാകൃഷ്ണന്റെ അയല്‍വാസിയായ പള്ളിക്കല്‍ കൊച്ചുതറയില്‍ അനില്‍ കുമാറിന്റെ വീട്ടിലെ കോഴി ഉറക്കം കെടുത്തുന്നായാണ് പരാതി. പുലര്‍ച്ചെ കൃത്യം മൂന്നിന് പൂവന് കോഴി കൂകാറുണ്ടത്രേ. ഇതുകാരണം ഉറക്കം നഷ്ടപ്പെടുന്നെന്നും സ്വൈര ജീവിതത്തിന് തടസമുണ്ടാക്കുന്നുവെന്നും കാണിച്ചായിരുന്നു രാധാകൃഷ്ണക്കുറുപ്പ് അടൂര്‍ ആര്‍ഡിഒയ്ക്ക് പരാതി നല്‍കിയത്. ഇരുകക്ഷികളെയും വിളിച്ച് പ്രശ്നങ്ങള്‍ കേട്ടറിഞ്ഞ ശേഷം ആര്‍ഡിഒ സ്ഥലത്ത് പരിശോധനയും നടത്തി. വീടിന്റെ മുകള്‍നിലയില്‍ വളര്‍ത്തുന്ന കോഴികളുടെ കൂവല്‍ രോഗിയായ തന്റെ ഉറക്കത്തെ ബാധിക്കുന്നതായുള്ള പരാതിക്കാരന്റെ വാദം ശരിയാണെന്ന് ബോധ്യപ്പെട്ടു. പ്രശ്നപരിഹാരമായി അനില്‍ കുമാറിന്റെ വീടിനുമുകളില്‍ സ്ഥാപിച്ചിരിക്കുന്ന കോഴിക്കൂട് കിഴക്കു ഭാഗത്തേക്ക് മാറ്റാനാണ് അടൂര്‍ ആര്‍ഡിഒ ബി. രാധാകൃഷ്ണന് ഉത്തരവിട്ടത്. ഉത്തരവ് കൈപ്പറ്റി 14 ദിവസത്തിനകം കോഴിക്കൂട് മാറ്റണമെന്നും ഉത്തരവില്‍ പറയുന്നു.
Read MoreDay: February 18, 2025
“ആശുപത്രി ബില്ലടയ്ക്കാന്‍ തയാര്‍, സഹകരിക്കണം’;ചാരിറ്റിയുടെ മറവില്‍ പീഡനശ്രമം; മലപ്പുറം സ്വദേശിക്കെതിരേ കേസ്
കോഴിക്കോട്: ചാരിറ്റിയുടെ മറവില്‍ പീഡന ശ്രമമെന്ന് ആക്ഷേപം. മലപ്പുറം സ്വദേശി വാഖിയത്ത് കോയ എന്നയാള്‍ക്കെതിരേയാണ് കോഴിക്കോട് സ്വദേശിനിയായ പെണ്‍കുട്ടി പരാതി നല്‍കിയത്.പെൺകുട്ടിയുടെ അച്ഛന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ നടന്നിരുന്നു. ഒന്നര ലക്ഷം ബിൽ അടച്ചെങ്കിലും വീണ്ടും ഒന്നര ലക്ഷത്തോളം അടയ്ക്കാനുണ്ടായിരുന്നു. അതിനാൽ ഡിസ്ചാർജ് ആയി 20 ദിവസമായിട്ടും ആശുപത്രിയിൽനിന്നു പോകാൻ സാധിച്ചില്ല.വാടകവീട്ടിൽ താമസിച്ചിരുന്ന കുടുംബത്തിന് ഒന്നര ലക്ഷം കണ്ടെത്താൻ സാധിക്കാതെ വന്നതോടെ പെൺകുട്ടി സഹായം അഭ്യർഥിച്ച് വീഡിയോ ചെയ്തു. ഈ വീഡിയോ കണ്ടാണ് വാഖിയത്ത് കോയ ആശുപത്രിയിൽ എത്തിയത്.താന്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ആളാണെന്നും സഹായിക്കാമെന്നും പറഞ്ഞായിരുന്നു പീഡനശ്രമം.പെൺകുട്ടിയെ കാറിൽ കയറ്റിക്കൊണ്ടുപോയി മരുന്നുകൾ വാങ്ങി നൽകി. തിരിച്ചുവരുന്ന സമയത്ത് വയനാട്ടിൽ പോയി റൂം എടുക്കാമെന്നും കൂടുതൽ അടുത്താൽ കൂടുതൽ സഹായിക്കാമെന്നും പറഞ്ഞു. ഇതിനിടെ ശരീരത്തിൽ പിടിക്കുകയും ചെയ്തു. ആശുപത്രിയിൽ തിരിച്ചെത്തിച്ചശേഷം ഫോണിലൂടെയും നിരന്തരം ശല്യം തുടർന്നു.…
Read Moreഹമാസ്-ഹിസ്ബുല്ല നേതാക്കളുടെ ചിത്രങ്ങളുമായി തൃത്താല പള്ളി ഉറൂസ് ഘോഷയാത്ര
പാലക്കാട്: പാലക്കാട് തൃത്താലയില്‍ പള്ളി ഉറൂസിന്റെ ഭാഗമായുള്ള ദേശോത്സവ ഘോഷയാത്രയില്‍ ഹമാസ് നേതാക്കളുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചതില്‍ വ്യാപക പ്രതിഷേധം. തറവാടികള് തെക്കേ ഭാഗം, മിന്നല്‍പ്പട പവര്‍ തെക്കേഭാഗം’ എന്നിങ്ങനെയുള്ള തലക്കെട്ടുകളോടു കൂടിയാണ് കൊല്ലപ്പെട്ട ഹമാസ്, ഹിസ്ബുള്ള നേതാക്കളായ യഹ്യ സിന്‍വാറിന്റെയും ഇസ്മായില്‍ ഹനിയയുടെയും ചിത്രങ്ങളടങ്ങിയ ബാനറുകൾ ഉയർത്തിയത്. എഴുന്നള്ളത്തിനിടെ ഒരു കൂട്ടം യുവാക്കള്‍ ആനപ്പുറത്ത് ഇരുന്ന് ബാനറുകള്‍ ഉയര്‍ത്തുകയായിരുന്നു. ഈ ആനയെഴുന്നള്ളത്ത് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. ദൃശ്യങ്ങൾ പുറത്തുവന്നതോടെ വലിയ വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ഇതോടെ സംഭവം വിവാദമായി. ഇസ്രയേലിനെതിരേ പോരാടുന്ന പലസ്തീനികൾക്കുള്ള ഐക്യദാർഢ്യമായാണ് യുവാക്കൾ പ്ലക്കാർഡുകൾ ഉയർത്തിയതെന്ന് ഒരു വിഭാഗം വാദിക്കുന്പോഴും തീവ്രവാദ സംഘടന നേതാക്കളെ ഇങ്ങനെ ആരാധികേണ്ട കാര്യമുണ്ടോ എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന വിമർശനം. തൃത്താല പള്ളി വാര്‍ഷിക ഉറൂസിന്റെ ഭാഗമായി ഞായറാഴ്ച വൈകുന്നേരം നടന്ന ഘോഷയാത്രയില്‍ 3,000ലേറെ പേര്…
Read Moreമഹാരാഷ്ട്ര എൻഡിഎയിൽ പോര്: 20 ശിവസേന എംഎൽഎമാരുടെ വൈ പ്ലസ് സുരക്ഷ പിൻവലിച്ചു
മുംബൈ: മഹാരാഷ്ട്രയിൽ ഭരണമുന്നണിയായ എൻഡിഎയിൽ പോര്. ബിജെപിയും ഷിൻഡേ വിഭാഗം ശിവസേനയും തമ്മിലുള്ള പോര് ദിവസം കഴിയുന്തോറും മൂർച്ഛിക്കുകയാണ്. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് ഇരു വിഭാഗങ്ങളും തമ്മിലുള്ള പോരിനു കാരണമെന്നാണ് റിപ്പോർട്ട്. തിങ്കളാഴ്ച 20 ഷിൻഡെ വിഭാഗം എംഎൽഎമാരുടെ വൈ പ്ലസ് സുരക്ഷ മുഖ്യമന്ത്രിയുടെ കീഴിലുള്ള ആഭ്യന്തരവകുപ്പ് പിൻവലിച്ചത് പോര് കൂടുതൽ കടുക്കുകയാണെന്ന സൂചനകളാണു തരുന്നത്. ചില ബിജെപി എംഎൽഎമാരുടെയും അജിത് പവാറിന്റെ എൻസിപി എംഎൽഎമാരിൽ ചിലരുടെയും വൈ പ്ലസ് സുരക്ഷ ഇത്തരത്തിൽ പിൻവലിച്ചെങ്കിലും ശിവസേന എംഎൽഎമാരെ ലക്ഷ്യമിട്ടാണു നടപടിയെന്ന സംശയം ശക്തമാണ്. ഒരേ മുന്നണിയിലാണെങ്കിലും ബിജെപിയും ഷിൻഡെ വിഭാഗം ശിവസേനയും തമ്മിൽ കടുത്ത ഭിന്നതയാണ് ഓരോ വിഷയങ്ങളിലുമുള്ളത്. മന്ത്രിസഭായോഗങ്ങളിൽ കൂട്ടായ്മയില്ല. മഹായുതിയിലുള്ള ഭിന്നത ഉയർത്തിക്കാട്ടാനുള്ള നീക്കങ്ങൾ മഹാവികാസ് അഘാടി തുടങ്ങിയിട്ടുണ്ട്.
Read Moreബിജെപിയിൽ നേതൃമാറ്റ ചർച്ചകൾ വീണ്ടും സജീവം; സുരേന്ദ്രനു പകരക്കാരായി മൂന്നു പേരുകൾ പരിഗണനയിൽ
കൊല്ലം: പഞ്ചായത്ത്-നിയമസഭാ തെരത്തെടുപ്പുകൾ ആസന്നമായ സാഹചര്യത്തിൽ സംസ്ഥാന ബിജെപിയിൽ നേതൃമാറ്റ ചർച്ചകൾ വീണ്ടും സജീവമായി. നിലവിലെ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനു പകരം ആര് എന്നതാണ് പ്രധാന ചർച്ചാവിഷയം. സുരേന്ദ്രനു പകരക്കാരായി മൂന്നു പേരുകളാണ് ദേശീയ-സംസ്ഥാന നേതൃത്വത്തിന്റെ പരിഗണനയിലുള്ളത്. മുതിർന്ന നേതാവ് എം.ടി. രമേശ്, വനിതാ നേതാവ് ശോഭാ സുരേന്ദ്രൻ, മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ എന്നിവരെയാണ് പകരക്കാരായി പറഞ്ഞ് കേൾക്കുന്നത്.ബിജെപി സംസ്ഥാന അധ്യക്ഷന്റെ കാലാവധി മൂന്നു വർഷമാണ്. ഇത് നീട്ടിക്കിട്ടിയത് കാരണം കെ. സുരേന്ദ്രൻ അഞ്ച് വർഷമായി സ്ഥാനത്ത് തുടരുകയാണ്. ഈ സാഹചര്യത്തിൽ അദ്ദേഹത്തെ വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് അവരോധിക്കാൻ സാധ്യതയില്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.അതേസമയം സംഘടനയെ ശക്തിപ്പെടുത്തുന്നതിൽ സുരേന്ദ്രൻ നിർണായക പങ്ക് വഹിച്ചെന്ന വിലയിരുത്തലുമുണ്ട്. പാർലമെന്റ് തെരഞ്ഞെടുപ്പിൽ ആദ്യമായി തൃശൂരിൽ ബിജെപിക്ക് അക്കൗണ്ട് തുറക്കാനായതു സുരേന്ദ്രന്റെ നേതൃമികവായും ചൂണ്ടിക്കാട്ടുന്നു. ഇതൊക്കെ പരിഗണിക്കുമ്പോൾ ഒരു ടേം കൂടി…
Read More‘അച്ഛൻ അമ്മയെ കൊന്നു കെട്ടിത്തൂക്കുകയായിരുന്നു’: നാലുവയസുകാരിയുടെ മൊഴിയും ചിത്രവും തെളിവായി
ഝാൻസി(യുപി): വീട്ടമ്മയുടെ മരണം ആത്മഹത്യയാണെന്നു വരുത്തിത്തീർക്കാനുള്ള ഭർതൃവീട്ടുകാരുടെ ശ്രമം നാലുവയസുകാരിയായ മകൾ വരച്ച ചിത്രത്തിലൂടെ പൊളിഞ്ഞു. ഉത്തർപ്രദേശിലെ കോട്വാലിയിൽ പഞ്ചവടി ശിവ് പരിവാർ കോളനിയിൽ ഇന്നലെയാണ് സോണാലി ബുധോലിയ(27) എന്ന സ്ത്രീ മരിച്ചത്. സോണാലി ആത്മഹത്യ ചെയ്തതായാണ് ഭർതൃവീട്ടുകാർ യുവതിയുടെ കുടുംബത്തോട് പറഞ്ഞത്. എന്നാൽ മകൾ ദർശിത വരച്ച ഒരു ചിത്രവും മൊഴിയും സോണാലിയെ ഭർത്താവായ സന്ദീപ് ബുധോലിയ കൊലപ്പെടുത്തി കെട്ടിത്തൂക്കിയെന്നതിനു വ്യക്തമായ തെളിവാകുകയായിരുന്നു. “അച്ഛൻ അമ്മയെ ആക്രമിച്ച് കൊന്നതാണ്. തലയിൽ ഒരു കല്ലുകൊണ്ട് അടിച്ചശേഷം ശരീരം കെട്ടിത്തൂക്കി’ ആക്രമണത്തിന്റെ ചിത്രം വരച്ചുകൊണ്ട് മകൾ ദർശിത പോലീസിനു മൊഴി നൽകി. അച്ഛൻ അമ്മയെ കൊല്ലുമെന്ന് നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നതായും കുട്ടി വെളിപ്പെടുത്തി. തുടർന്നു നടത്തിയ അന്വേഷണത്തിൽ സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെ സന്ദീപ് വർഷങ്ങളായി പീഡിപ്പിച്ചിരുന്നതായി പോലീസിനു വ്യക്തമായതായി പറയുന്നു. പെൺകുട്ടിയെ പ്രസവിച്ചതിനെച്ചൊല്ലിയും സൊണാലിയെ പീഡിപ്പിച്ചിരുന്നത്രെ.
Read Moreറെയിൽവേ സ്റ്റേഷനിൽ പോലീസുകാരിയെ പീഡിപ്പിക്കാൻ ശ്രമം: പ്രതിയെ യാത്രക്കാർ പിടികൂടി
ചെന്നൈ: വനിതാ പോലീസ് ഉദ്യോഗസ്ഥയെ റെയിൽവേ സ്റ്റേഷനിൽ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ യാത്രക്കാർ പിടികൂടി. ചിറ്റലപ്പാക്കം സ്വദേശി സത്യൻ എന്നയാളാണ് പിടിയിലായത്. പഴവന്താങ്കൾ റെയിൽവേ സ്റ്റേഷനിൽ രാത്രി ട്രെയിനിറങ്ങി പുറത്തേക്കു പോകുകയായിരുന്ന ഉദ്യോഗസ്ഥയെ, ആളൊഴിഞ്ഞ ഭാഗത്തുവച്ച് പ്രതി ആക്രമിക്കുകയായിരുന്നു. ബഹളം വച്ചതോടെ അവരുടെ ഒന്നര പവന്റെ മാല തട്ടിയെടുത്തു കടന്നുകളയാൻ പ്രതി ശ്രമിച്ചു. ഓടിക്കൂടിയ യാത്രക്കാർ പ്രതിയെ പിടികൂടി റെയിൽവേ പോലീസിനു കൈമാറുകയായിരുന്നു.
Read Moreഇൻസ്റ്റഗ്രാം പ്രണയ തട്ടിപ്പ്: യുവതിയുടെ 25 പവൻ കവർന്ന പ്രതി കുടുങ്ങി; തുണയായത് പ്രതിയുടെ ഗൂഗിൾ പേ
തലശേരി: ഇൻസ്റ്റഗ്രാം മുഖേന പരിചയപ്പെട്ട യുവതിയുടെ 25 പവൻ സ്വർണാഭരണം തട്ടിയെടുത്ത സംഭവത്തിൽ പ്രതി അറസ്റ്റിൽ. വടകര മയ്യന്നൂർ സ്വദേശി മുഹമ്മദ് നജീറിനെയാണ് (29) എസ്ഐ ടി.കെ. അഖിലും സംഘവും അറസ്റ്റ് ചെയ്തത്. പ്രതിയിൽനിന്ന് ഏഴരലക്ഷം രൂപയും രണ്ട് മൊബൈൽ ഫോണുകളും പോലീസ് പിടിച്ചെടുത്തു. യുവതിയിൽനിന്നു തട്ടിയെടുത്ത 25 പവനിൽ പതിനാല് പവൻ വടകരയിലെ ജ്വല്ലറിയിൽനിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്. സമാനമായ രീതിയിൽ കോഴിക്കോട് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ പ്രതി പ്രണയ തട്ടിപ്പ് നടത്തിയതായി പോലീസ് പറഞ്ഞു. വിവാഹമോചിതരും വിധവകളും ഇരകൾവിധവകളോ ഭർത്താവുമായി അകന്നു കഴിയുന്നവരോ ആയ യുവതികളെയാണ് പ്രതി പ്രണയ കുരുക്കിൽപ്പെടുത്തി തട്ടിപ്പ് നടത്തി വന്നത്. വടകര, കുറ്റ്യാടി, വളയം, പയ്യോളി സ്റ്റേഷനുകളിൽ സമാനമായ തട്ടിപ്പു കേസുകൾ പ്രതിക്കെതിരേയുണ്ടെന്നും പോലീസ് പറഞ്ഞു. നേരിലോ ഫോട്ടോയിലൂടെ പോലുമോ കണ്ടിട്ടില്ലാത്ത യുവാവിനെ ഇൻസ്റ്റഗ്രാമിലൂടെ പ്രണയിച്ച കണ്ണൂർ ചൊവ്വ സ്വദേശിനിയായ വിവാഹമോചിതയായ…
Read Moreആംആദ്മി നേതാവിന്റെ ഭാര്യയെ കൊള്ളസംഘം കൊലപ്പെടുത്തിയ സംഭവത്തിൽ ട്വിസ്റ്റ്: ക്വട്ടേഷൻ നൽകിയത് ഭർത്താവും കാമുകിയും
ലുധിയാന: ഭാര്യയെ കൊലപ്പെടുത്തിയ സംഭവത്തിൽ ആംആദ്മി പാർട്ടി നേതാവും വ്യവസായിയുമായ അനോഖ് മിത്തലും 24കാരിയായ കാമുകിയും പോലീസ് പിടിയിൽ. നാലു വാടകക്കൊലയാളികളെയും പോലീസ് പിടികൂടിയിട്ടുണ്ട്. മിത്തലിന്റെ ഭാര്യ ലിപ്സി മിത്തൽ (33) ശനിയാഴ്ച കൊള്ളക്കാരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്നായിരുന്നു ആദ്യം പുറത്തുവന്ന വാർത്ത. ലുധിയാന-മലേർകോട്ല റോഡിലെ ഹോട്ടലിൽ അത്താഴം കഴിച്ച് വീട്ടിലേക്കു മടങ്ങുന്പോഴായിരുന്നു സംഭവം. വീട്ടിലേക്കു മടങ്ങുന്പോൾ കവർച്ചക്കാർ തങ്ങളെ തടഞ്ഞുനിർത്തി, മൂർച്ചയുള്ള ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്നാണ് മിത്തൽ ആദ്യം പോലീസിനു നൽകിയ മൊഴി. എന്നാൽ, മൊഴിയിൽ സംശയം തോന്നിയതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ ലിപ്സിയെ കൊന്നതാണെന്നു പോലീസ് കണ്ടെത്തുകയായിരുന്നു. കരാർ കൊലയാളികൾക്ക് 2.5 ലക്ഷം രൂപ നൽകാമെന്ന് അനോഖ് മിത്തൽ വാഗ്ദാനം ചെയ്തിരുന്നുവെന്നും 50,000 രൂപ മുൻകൂർ നൽകിയെന്നും പോലീസ് പറഞ്ഞു. ക്വട്ടേഷൻ കൊലയാളി സംഘത്തിലെ പ്രധാനി ഗുർപ്രീത് സിംഗ് എന്ന ഗോപി ഇപ്പോഴും ഒളിവിലാണെന്നു പോലീസ് കമ്മീഷണർ…
Read Moreബാങ്ക് ജീവനക്കാരെ തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തി പണം കവരാൻ നോക്കി; കള്ളനെത്തിയത് കളിത്തോക്കുമായി; ഒടുവിൽ പിടിവീണു
തൃശൂരിൽ ബാങ്ക് ജീവനക്കാരനെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ബാങ്ക് കൊള്ളയടിച്ച പ്രതിയെ അതി വിദഗ്ധമായി കേരളാ പോലീസ് പിടികൂടിയതൊക്കെ വാർത്തകളിൽ നിറഞ്ഞ് നിൽക്കുകയാണ്. ഇപ്പോഴിതാ ബാങ്ക് കൊള്ളയടിക്കാൻ ഒരു കള്ളൻ എത്തിയ വാർത്തയാണ് സോഷ്യൽ മീഡിയയിൽ വീണ്ടും നിറയുന്നത്. സൗത്ത് കൊറിയയിലെ ബുസാൻ ബാങ്കിലാണ് സംഭവം. തോക്കുമായാണ് കള്ളൻ എത്തിയത്. മുഖംമൂടി ധരിച്ച് എത്തിയ ഇയാൾ തോക്ക് പോലെ തോന്നിക്കുന്ന ഒരു വസ്തു ബാഗിൽ നിന്ന് പുറത്തെടുത്തു. ഒറ്റനോട്ടത്തിൽ ഇത് തോക്ക് തന്നെയെന്ന് തോന്നിക്കും. ഇതോടെ ബാങ്ക് ജീവനക്കാർ പരിഭ്രാന്തരായി. ബാങ്കിൽ ഉണ്ടായിരുന്ന ജീവനക്കാരോടും ഇടപാടുകാരോടും മുട്ടുകുത്തി നിൽക്കാൻ ഇയാൾ ആവശ്യപ്പെട്ടു. പേടിച്ചുപോയ എല്ലാവരും അയാളുടെ വാക്കുകൾ അക്ഷരംപ്രതി അനുസരിച്ചു. തുടർന്ന് അയാൾ ബ്രാഞ്ച് മാനേജരുടെ മുറിയിലേക്ക് കയറാൻ ശ്രമിച്ചു. ക്ലൈന്റിനോടൊപ്പം സംസാരിച്ചിരിക്കുകയായിരുന്ന മാനേജർ ഉടൻതന്നെ വാതിൽ പൂട്ടി. തുടർന്ന് പോലീസിനെ വിളിക്കുകയും ബാങ്കിന്റെ എമർജൻസി അലാറം…
Read More