കഴക്കൂട്ടം: തിരുവനന്തപുരം കാര്യവട്ടം ഗവ. കോളജില്‍ റാഗിംഗ് നടന്നതായി സ്ഥിരീകരിച്ചു. ബയോ ടെക്നോളജി ഒന്നാം വര്‍ഷ വിദ്യാര്‍ഥി ബിന്‍സ് ജോസ് ആണ് പ്രിന്‍സിപ്പലിനും കഴക്കൂട്ടം പോലീസിലും പരാതി നല്‍കിയിയത്. ഇതിനെത്തുടർന്ന് ആന്റി റാഗിംഗ് കമ്മിറ്റി നടത്തിയ അന്വേഷണത്തിലാണ് റാഗിംഗ് നടന്നതായി സ്ഥിരീകരിച്ചത്. മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥികളായ ഏഴു പേര്‍ക്കെതിരേയാണ് പരാതി. ഇവരെ കോളജ് അധികൃതർ സസ്പെൻഡ് ചെയ്തു. പോലീസ് ഇവർക്കെതിരേ കേസെടുത്തിട്ടുണ്ട്. സി സി ടി വി ദൃശ്യങ്ങളും സാക്ഷിമൊഴികളും പരിശോധിച്ചാണ് റാഗിംഗ് നടന്നതായി കണ്ടെത്തിയത്. ബിന്‍സിനെ പിടിച്ചു കൊണ്ടുപോയി സംഘം ചേര്‍ന്ന് മര്‍ദിച്ചുവെന്നാണ് പരാതി. ഈ മാസം പതിനൊന്നിന് കോളജ് കാമ്പസില്‍ വിദ്യാര്‍ഥികളും ജൂനിയര്‍ വിദ്യാര്‍ഥികളും തമ്മില്‍ അടിപിടി നടന്നിരുന്നു. ബിന്‍സിനും സുഹൃത്തായ അഭിഷേകിനും സീനിയര്‍ വിദ്യാര്‍ഥികളുടെ മര്‍ദനമേറ്റിരുന്നു. ഇതിന് ശേഷം ഇരു കൂട്ടരും കഴക്കൂട്ടം പോലീസില്‍ നൽകിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തു. സീനിയര്‍…
Read MoreDay: February 18, 2025
“നരഭോജികൾ നരഭോജികൾതന്നെയാണ്’; ശശി തരൂരിന്റെ ഓഫീസിനു മുന്നില്‍ കെഎസ്യുവിന്റെ പേരില്‍ പോസ്റ്റര്‍
തിരുവനന്തപുരം: ഫേസ്ബുക്ക് പോസ്റ്റിൽ സിപിഎമ്മിനെതിരായ നരഭോജി പരാമർശം പിൻവലിച്ചതിനു പിന്നാലെ ശശി തരൂരിന്റെ ഓഫീസിന് മുന്നിൽ കെഎസ്യുവിന്റെ പേരിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു.‘നരഭോജികൾ നരഭോജികൾ തന്നെയാണ്, അല്ലെന്ന് ആര് എത്ര തവണ പറഞ്ഞാലും. ഷുഹൈബ്, കൃപേഷ്, ശരത് ലാൽ എന്നിവർ കമ്മ്യൂണിസ്റ്റ് നരഭോജികൾ കൊന്നുതള്ളിയ സഹോദരങ്ങൾ’ എന്നാണ് പോസ്റ്ററിൽ എഴുതിയിരിക്കുന്നത്. കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ടതിന്റെ അഞ്ചാം വാര്‍ഷിക ദിനത്തിലായിരുന്നു ശശി തരൂർ ഫേസ്ബുക്കിൽ അനുസ്മരണ പോസ്റ്റ് ഇട്ടത്. പോസ്റ്റിൽ നിന്ന് നരഭോജി പരാമർശം പിന്നീട് പിൻവലിച്ചിരുന്നു. സിപിഎമ്മിന്റെ പേര് പോലും പരാമർശിക്കാതെയുള്ള പോസ്റ്റാണ് തരൂർ പകരം ഇട്ടത്. ഇതിനു പിന്നാലെയാണ് കെഎസ്യു തരൂരിനെതിരെ പോസ്റ്റര്‍ പ്രതിഷേധവുമായി എത്തിയത്. ഇന്നലെ വൈകുന്നേരത്താണ് തരൂരിന്റെ തിരുവനന്തപുരത്തെ ഓഫിസിന് മുന്നിലെ ഗേറ്റിലും മതിലിലും പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. കൃപേഷിന്റെയും ഷുഹൈബിന്റെയും ശരത്ലാലിന്റെയും ചിത്രമുള്‍പ്പെടുത്തിയാണ് പോസ്റ്റര്‍. ഓഫിസിന് പുറത്ത് കെഎസ്യുവിന്റെ കൊടിയും…
Read Moreകാനഡയിൽ ലാന്‍ഡിംഗിനിടെ വിമാനം തലകീഴായി മറിഞ്ഞു; 19 പേർക്ക് പരിക്ക്, മൂന്നു പേർക്കു ഗുരുതരം
ഒട്ടാവ: കാനഡയിലെ ടൊറന്റോ വിമാനത്താവളത്തിൽ ലാന്‍ഡിംഗിനിടെ യാത്രാവിമാനം തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ 19 യാത്രക്കാർക്കു പരിക്കേറ്റു. ഇതിൽ മൂന്നു പേരുടെ നില ഗുരുതരമാണ്. നാല് കാബിൻ ക്രൂ അടക്കം 80 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. യുഎസിലെ മിനിയപ്പലിസിൽനിന്നു ടൊറന്റോയിലെത്തിയ ഡെൽറ്റ 4819 വിമാനമാണ് അപകടത്തിൽപ്പെട്ടത്. പ്രാദേശിക സമയം ഇന്നെല ഉച്ചകഴിഞ്ഞ് 3.30നായിരുന്നു സംഭവം. കനത്ത കാറ്റിനെ തുടർന്നാണ് അപകടമുണ്ടായതെന്നാണ് പ്രാഥമികനിഗമനം. റൺവേ മഞ്ഞുമൂടിയനിലയിലായിരുന്നു. ഹെലികോപ്റ്ററും ആംബുലൻസുകളും ഉപയോഗിച്ചാണ് പരിക്കേറ്റവരെ ആശുപത്രികളിലെത്തിച്ചത്. 60 വയസായ ഒരു പുരുഷന്റെയും 40 വയസുള്ള സ്ത്രീയുടെയും ഒരു കുട്ടിയുടെയും ആരോഗ്യനിലയാണ് ഗുരുതരമായി തുടരുന്നതെന്നാണു റിപ്പോർട്ട്. അപകടത്തിന് പിന്നാലെ വിമാനത്താവളം അടച്ചെങ്കിലും പിന്നീടു പ്രവർത്തനം പുനഃരാരംഭിച്ചു.
Read Moreഈ ലോകമിത് എങ്ങോട്ടാ പോകുന്നത്… വാടകയ്ക്കൊരു കാമുകൻ! ഒരു ദിവസത്തേക്ക് 389 രൂപ; പ്രതിഷേധിച്ച് നാട്ടുകാർ
ബംഗളൂരു: കർണാടക തലസ്ഥാന നഗരിയായ ബംഗളൂരുവിലെ ജയനഗറിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റർ സോഷ്യൽ മീഡിയയിൽ കൗതുകമായി. പാർട്ടിക്കും മറ്റും ബോയ്ഫ്രണ്ടിനെ വാടകയ്ക്കു ലഭിക്കുമെന്നാണ് പരസ്യം. “റെന്റ് എ ബോയ്ഫ്രണ്ട്’ എന്നാണ് പരസ്യവാചകം. കാമുകിമാരെയും കാമുകന്മാരെയും വാടകയ്ക്കെടുക്കുന്ന പ്രവണത നിരവധി രാജ്യങ്ങളില്‍ ഇപ്പോള്‍തന്നെയുണ്ട്. പ്രത്യേകിച്ചും ചൈന, ജപ്പാൻ, തായ്ലൻഡ് തുടങ്ങിയ രാജ്യങ്ങളില്‍ ഇതിനു പ്രചാരം വർധിച്ചുവരികയാണ്. ഇപ്പോഴിതാ ഇന്ത്യയിലും ഇത്തരം പ്രവണതകള്‍ ഉണ്ടാകുന്നുവെന്നതിന്റെ തെളിവാണ് ബംഗളൂരുവിലെ ഈ പരസ്യം. പങ്കാളികളെ വാടകയ്ക്കെടുക്കാൻ സഹായിക്കുന്ന ആപ്ലിക്കേഷനുകളും വെബ്സൈറ്റുകളും ഇന്ന് സൈബർലോകത്ത് സുലഭമാണ്. ഇതിന്റെ ചുവടുപിടിച്ചാണ് ഇപ്പോള്‍ ബംഗളൂരുവില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒരു ദിവസത്തേക്ക് ബോയ്ഫ്രണ്ടിനെ വാടകയ്ക്കെടുക്കാൻ 389 രൂപയാണ് ചെലവെന്നും പരസ്യവാചകത്തിൽ പറയുന്നു. പോസ്റ്ററില്‍ പതിച്ചിരിക്കുന്ന ക്യുആർ കോഡ് സ്കാൻ ചെയ്ത് ഈ സേവനം ഉപയോഗിക്കാം. ജയനഗറിൽ മാത്രമല്ല, ബനശങ്കരി, ബിഡിഎ സമുച്ചയങ്ങള്‍ ഉള്‍പ്പെടെ നിരവധി സ്ഥലങ്ങളില്‍ പോസ്റ്ററുകള്‍ ഒട്ടിച്ചിട്ടുണ്ട്. അതിനിടെ…
Read Moreബസ് യാത്രയ്ക്കിടെ എൽഐസി ജീവനക്കാരിയുടെ ഒരു ലക്ഷം രൂപ കവർന്നു; മോഷ്ടാക്കളുടേതെന്ന് സംശയിക്കുന്ന ചിത്രം പുറത്ത് വിട്ട് പോലീസ്
മുട്ടം: ബസ് യാത്രയ്ക്കിടെ യുവതിയുടെ ഒരു ലക്ഷം രൂപ കവർന്നതായി പരാതി. കോളപ്ര പാങ്കരയിൽ രമ്യയുടെ പണമാണ് മോഷണം പോയത്. എൽഐസി തൊടുപുഴ ബ്രാഞ്ചിലെ ഫ്രണ്ട് ഓഫീസ് ജീവനക്കാരിയാണ് രമ്യ. ശനിയാഴ്ച ഫ്രണ്ട് ഓഫീസിൽ ലഭിച്ച പണമാണ് നഷ്ടമായതെന്ന് രമ്യ പറയുന്നു. ശനിയാഴ്ച എൽഐസി ഓഫീസ് അവധിയായതിനാൽ ഫ്രണ്ട് ഓഫീസിൽ ലഭിക്കുന്ന പണം തിങ്കളാഴ്ചയാണ് ഹെഡ് ഓഫീസിൽ അടയ്ക്കുന്നത്. ഇന്നലെ തൊടുപുഴയിലെ ഇൻഷ്വറൻസ് ഓഫീസിൽ അടയ്ക്കാനായി കൊണ്ടുപോയ പണമാണ് ഇന്നലെ രാവിലെ ഒൻപതോടെ മോഷണം പോയത്. തൊടുപുഴയിൽ എത്തി ബാഗ് പരിശോധിച്ചപോഴാണ് പണം നഷ്ടപ്പെട്ടതായി രമ്യ അറിയുന്നത്. മുട്ടം ഭാഗത്ത് വച്ചാണ് പണം നഷ്ടമായതെന്നാണ് നിഗമനം. രമ്യ പരാതി നൽകിയതിനെത്തുടർന്ന് മുട്ടം പോലീസ് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ തമിഴ് സംസാരിക്കുന്ന രണ്ട് സ്ത്രീകളാണ് മോഷണത്തിന് പിന്നിലെന്ന് കണ്ടെത്തി. ഇവർക്കായി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. മുട്ടത്തുനിന്നും ഇവർ…
Read Moreസോഫ്റ്റ് ബോൾ ചാന്പ്യൻഷിപ്പ്; തിരുവനന്തപുരം, തൃശൂർ ജേതാക്കൾ
തിരുവനന്തപുരം: 29 -ാമത് സംസ്ഥാന സബ്ജൂണിയർ സോഫ്റ്റ് ബോൾ ചാന്പ്യൻഷിപ്പിൽ ആണ്‍കുട്ടികളുടെ വിഭാഗത്തിൽ തിരുവനന്തപുരവും പെണ്‍കുട്ടികളുടെ വിഭാഗത്തിൽ തൃശൂരും ജേതാക്കളായി. കണ്ണൂരിനെ പരാജയപ്പെടുത്തിയാണ് തിരുവനന്തപുരം കിരീടം ചൂടിയത്, 8-0. എറണാകുളത്തെ തോൽപ്പിച്ചാണ് തൃശൂർ കിരീടത്തിൽ മുത്തമിട്ടത് (6-1).
Read Moreരണ്ടാമത്തെ മകന് ഭാര്യയുടെ കുടുംബ പേരിട്ടു; വിവാഹ മോചനം തേടി ഭർത്താവ്
കുഞ്ഞുങ്ങൾ ഉണ്ടായി കഴിഞ്ഞാൽ പേരിടുന്നതിനാകും മിക്ക ദന്പതികളും തമ്മിൽ തർക്കം. ഭർത്താവ് പറയുന്ന പേര് ഭാര്യയും ഭാര്യ പറയുന്ന പേര് ഭർത്താവും അംഗീകരിക്കില്ല. അങ്ങനെ ഒരു അവസ്ഥ വിവാഹ മോചനത്തിലേക്ക് കൊണ്ടെത്തിക്കുന്ന സാഹചര്യം ഉണ്ടായിരിക്കുകയാണ് ചൈനയിൽ. ചൈനയിലെ ഷാംഗ്ഹായിൽ നിന്നുള്ള ഷാവോ എന്ന വ്യക്തിയാണ് കുടുംബ പേര് തർക്കത്തിൽ ഭാര്യ ജീയെ വിവാഹ മോചനം ചെയ്തത്. ഇരുവർക്കും രണ്ട് കുട്ടികളാണുള്ളത്. മൂത്തമകൾക്ക് ഷാവോയുടെ കുടുംബ പേരാണ് നൽകിയത്. രണ്ടാമത്തെ കുട്ടിക്ക് ജീ തന്റെ കുടുംബ പേര് ചേർത്തു. ഇത് ഷാവോയെ ചൊടിപ്പിച്ചു. ഇതിനെച്ചൊല്ലി രണ്ടുപേരും പരസ്പരം വഴക്കിട്ടു. അത് പിന്നീട് വിവാഹ മോചനത്തിലേക്ക് കൊണ്ടെത്തിച്ചു. വിവാഹ മോചന സമയത്ത് മകളുടെ സംരക്ഷണാവകാശം തനിക്ക് വേണമെന്നും മകന്റെ സംരക്ഷണ അവകാശം വിട്ടുകൊടുക്കാൻ തയാറാണെന്നും ഷാവോ കോടതി അറിയിച്ചു. എന്നാൽ, തനിക്ക് രണ്ട് മക്കളുടെയും സംരക്ഷണാവകാശം വേണമെന്ന് ജീ കോടതിയിൽ…
Read Moreഐ ലീഗ് ഫുട്ബോൾ; ആറടിച്ച് ഗോകുലം
കോഴിക്കോട്: ഐ ലീഗ് ഫുട്ബോളില്‍ തുടര്‍ച്ചയായ മൂന്നു തോല്‍വിക്കുശേഷം ഗോകുലം കേരള എഫ്സിക്കു ജയം. ഹോം മത്സരത്തില്‍ ഗോകുലം 6-3നു ഡല്‍ഹി എഫ്സിയെ കീഴടക്കി. ഗോകുലത്തിനായി അഡമ നിയാനെ (21′, 54′), നാച്ചോ അബെലെഡോ (57′, 75′) എന്നിവര്‍ ഇരട്ടഗോള്‍ സ്വന്തമാക്കി. 15 മത്സരങ്ങളില്‍നിന്ന് 22 പോയിന്റുമായി ഗോകുലം ആറാം സ്ഥാനത്താണ്.
Read Moreഐസിസി ചാമ്പ്യന്‍സ് ട്രോഫി നാളെ മുതൽ
ഐസിസി 2025 ചാമ്പ്യന്‍സ് ട്രോഫി ഏകദിന ക്രിക്കറ്റ് പോരാട്ടത്തിനു നാളെ തുടക്കം കുറിക്കുമ്പോള്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ശത്രുതയുടെ നേര്‍സാക്ഷ്യം കൂടിയാകുമത്. ക്രിക്കറ്റ് പോരാട്ട ചരിത്രത്തില്‍ ഇന്ത്യയും പാക്കിസ്ഥാനും ഏക്കാലത്തെയും വൈരികളായാണ് ചിത്രീകരിക്കപ്പെടുന്നതെന്നതില് തര്‍ക്കമില്ല. എന്നാല്‍, ഇക്കാലമത്രയുമായി ഒരു ഐസിസി ടൂര്‍ണമെന്റിനെ രണ്ടായി പകുത്ത ചരിത്രം മുമ്പില്ലെന്നതു വാസ്തവം. 1996 ലോകകപ്പ് ഇന്ത്യയും പാക്കിസ്ഥാനും ഒന്നിച്ച് ആതിഥേയരായിരുന്നു. എന്നാല്‍, അതിനുശേഷം ഇതാദ്യമായാണ് പാക്കിസ്ഥാന് ഒരു ഐസിസി ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കുന്നത്. ഇക്കാലമത്രയും ഓരോ ഐസിസി ടൂര്‍ണമെന്റിലും ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പോരാട്ടത്തിനു വന്‍ ഹൈപ്പാണ് ലഭിച്ചത്. എന്നാല്‍, 2025 ചാമ്പ്യന്‍സ് ട്രോഫിക്കായി പാക്കിസ്ഥാനിലേക്ക് ഇന്ത്യന്‍ ടീം പുറപ്പെടില്ലെന്നു നിലപാടെടുത്തതോടെ ടൂര്‍ണമെന്റിന്റെ മറ്റൊരുവേദിയായി ദുബായിയും ഉള്‍പ്പെടുത്തപ്പെട്ടു. ഐസിസി ടൂര്‍ണമെന്റ് ചരിത്രത്തിലെ ആദ്യ സംഭവം. അയലത്തെ ശത്രുക്കളായ ഇന്ത്യ, പാക്കിസ്ഥാന് ടീമുകള്‍ക്കൊപ്പം മറ്റൊരു അയല്‍ക്കാരായ ബംഗ്ലാദേശിനൊപ്പം ന്യൂസിലന്‍ഡും ചേരുന്നതാണ് ചാമ്പ്യന്‍സ്…
Read Moreപോലീസുകാരി സഹപ്രവർത്തകന് കൊടുത്തത് എട്ടിന്റെ പണി; പോലീസ് സംഘത്തിൽനിന്നു വ്യാജരേഖ ചമച്ച് തട്ടിയെടുത്തത് 10 ലക്ഷം; അടവ് മുടങ്ങി, പോലീസുകാരൻ കുടുങ്ങി
തൊടുപുഴ: വ്യാജരേഖ ചമച്ച് സംസ്ഥാന പോലീസ് സഹകരണ സംഘത്തിൽനിന്നും പോലീസ് ഉദ്യോഗസ്ഥ വായ്പ എടുത്തതായി പരാതി. പത്തു ലക്ഷം രൂപയാണ് ഇവർ വായ്പ എടുത്തത്. സമയത്ത് തിരിച്ചടയ്ക്കാത്തതിനെ തുടർന്ന് ജാമ്യക്കാരന് റിക്കവറി നോട്ടീസ് കിട്ടിയതോടെ ഇയാൾ കാളിയാർ പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് ഉദ്യോഗസ്ഥയും പരാതിക്കാരനായ പോലീസുകാരനും കരിങ്കുന്നം പോലീസ് സ്റ്റേഷനിൽ ഒരുമിച്ച് ജോലി ചെയ്തിട്ടുണ്ട്. ഈ സമയം പോലീസ് ഉദ്യോഗസ്ഥ ഇടുക്കി ജില്ലാ പോലീസ് സൊസൈറ്റിയിൽനിന്നും വായ്പ എടുത്തിരുന്നു. അന്ന് പരാതിക്കാരൻ ഇവർക്ക് ജാമ്യം നിന്നിരുന്നു. പിന്നീടാണ് ഇയാളുടെ വ്യാജ ഒപ്പിട്ട അപേക്ഷ സംസ്ഥാന സഹകരണ സംഘത്തിൽ നൽകിയത്. അപേക്ഷയെ തുടർന്ന് കണ്ഫർമേഷൻ കത്ത് സൊസൈറ്റി ഇടുക്കി ജില്ലാ പോലീസ് ഓഫീസിൽ അയയ്ക്കുകയും അതിൽ മറുപടി കിട്ടിയതിന്റെ അടിസ്ഥാനത്തിൽ വായ്പ നൽകിയെന്നുമാണ് പരാതിയിൽ പറയുന്നത്. അഞ്ചു വർഷം മുന്‍പാണ് സംഭവം. അന്ന് ജാമ്യക്കാരൻ നേരിട്ട് ഹാജരായി…
Read More