കൊച്ചി: കൊച്ചിയിൽ ഈയാഴ്ച നടക്കുന്ന ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിയില്‍ ( ഐകെജിഎസ്) നിക്ഷേപകരെ പ്രതീക്ഷിച്ച് എഐ റോബോട്ടിക്സ് മേഖല. കഴിഞ്ഞ വർഷം നടന്ന ജെന്‍ എഐ കോണ്‍ക്ലേവിനുശേഷം കേരളത്തിലേക്ക് എഐ രംഗത്തെ ആഗോളകന്പനികളുടെ ശ്രദ്ധ പതിയുന്നതാണ് സർക്കാരിനും വ്യവസായ മേഖലയ്ക്കും പ്രതീക്ഷ വർധിപ്പിക്കുന്നത്. ജെന്‍ എഐ കോണ്ക്ലേവിനുശേഷമാണ് ഐബിഎം കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ മികവിന്റെ കേന്ദ്രം ആരംഭിച്ചത്. തുടക്കത്തില്‍ 300 പേർക്ക് ഇവിടെ ജോലി ലഭിച്ചു. ഇന്നിത് 1500ന് അടുത്തെത്തി. ഈ മേഖലയിലെ സ്റ്റാര്‍ട്ടപ്പുകളടക്കമുള്ള ആവാസവ്യവസ്ഥയെ വളരെ പ്രതീക്ഷയോടെയാണു നിക്ഷേപകര്‍ നോക്കിക്കാണുന്നത്. സംസ്ഥാനത്തെ ആദ്യ റോബോട്ടിക് പാര്‍ക്ക് തൃശൂരില്‍ സ്ഥാപിക്കാനുള്ള നടപടികളിലാണു സർക്കാർ. മുന്‍ഗണനാ മേഖലയിലായതിനാല്‍ സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണ നിക്ഷേപകര്‍ക്ക് ആത്മവിശ്വാസം പകരും. സംസ്ഥാന വ്യവസായനയത്തില്‍ 22 മുന്‍ഗണനാവിഷയങ്ങളില്‍ എഐയും ഇടംപിടിച്ചിട്ടുണ്ട്. ജെന്‍ എഐ, റോബോട്ടിക്സ്, മെഷീന് ലേണിംഗ്, ഡാറ്റാ അനലിറ്റിക്സ്, എല്‍എല്‍എം തുടങ്ങിയ…
Read MoreDay: February 18, 2025
കോട്ടയത്തെ നഴ്സിംഗ് കോളജ് റാഗിംഗ്; അതിക്രമത്തിന് ഇരയായവരിൽ ഇടത് അനുഭാവികൾ; കേസ് ഒതുക്കാന്‍ ഉന്നത നേതാക്കൾ രക്ഷിതാക്കളുമായി ബന്ധപ്പെട്ടതായാണ് സൂചന
കോട്ടയം: കേസ് ഒതുക്കിത്തീര്‍ക്കാന്‍ പല തലങ്ങളില്‍ നീക്കം. അതിക്രമത്തിനിരയായ വിദ്യാര്‍ഥികളിലും ഇടത് അനുഭാവികളുള്ളതിനാല് പരാതി പറഞ്ഞുതീര്‍ക്കാന്‍ ഉന്നത നേതാക്കള്‍ ഇവരുടെ രക്ഷിതാക്കളുമായി ബന്ധപ്പെട്ടതായാണ്ീ സൂചന. സിപിഎം ഏരിയ, ലോക്കല്‍ സമ്മേളനങ്ങളില്‍ പ്രതികള്‍ സജീവപ്രവര്ത്തകരായിരുന്നെന്നാണ് മറ്റ് വിദ്യാര്‍ഥികള്‍ പറയുന്നത്. സമ്മേളന ദിവസങ്ങളില്‍ പ്രതികള്‍ നഴ്സിംഗ് കോളജില്‍ എത്തിയിരുന്നില്ല. രാത്രി ഹോസ്റ്റലിലും ഉണ്ടായിരുന്നില്ല. അതേസമയം പ്രതികള്‍ക്ക് സിപിഎം ബന്ധമില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും മറ്റ് നേതാക്കളും ആവര്‍ത്തിക്കുകയും ചെയ്യുന്നു. നാലു പേര് പരാതി നല്കി നല്‍കിയെങ്കിലും ഗാന്ധിനഗര്‍ പോലീസ് ഒരാളുടെ പരാതിയില്‍ മാത്രമാണ് കേസെടുത്തത്. വധശ്രമത്തിന് തുല്യമായ പീഡനകൃത്യങ്ങള് വിവരിച്ചെങ്കിലും കുറ്റം നിസാരവത്കരിക്കും വിധമാണ് പോലീസ് കേസെടുത്തത്. ഏറ്റുമാനൂര്‍ കോടതിയില്‍ നല്കിയ എഫ്ഐആര്‍ പിന്നീട് തിരുത്തി മൊഴി പൂര്‍ണമായി ഉള്‍പ്പെടുത്തി നല്‍കിയത് ശക്തമായ പ്രതിഷേധത്തിനൊടുവിലാണ്. എഫ്ഐആര്‍ ദുര്‍ബലമാക്കിയതിനു പിന്നിലും പാര്‍ട്ടിയിലെ ഉന്നത നേതാക്കളുടെ ഇടപെടലുണ്ടായി. അതിക്രൂര മര്ദരുടെ നിരയില്‍…
Read Moreപുതിയ എഐ ഫീച്ചർ അവതരിപ്പിക്കാൻ ഗൂഗിൾ പേ; ഇനി യുപിഎ പേയ്മെന്റുകൾ വോയ്സ് കമാൻഡ് വഴിയും
ന്യൂഡൽഹി: പുതിയ എഐ ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങി ഗൂഗിൾ പേ. വോയ്സ് കമാൻഡ് വഴി യുപിഐ പേയ്മെന്റുകൾ നടത്താൻ അനുവദിക്കുന്നതാണ് ഫീച്ചർ. ഉപയോക്താക്കൾക്ക് ഫീച്ചർ ഉടൻ ലഭ്യമാകുമെന്നാണ് റിപ്പോർട്ട്. വോയ്സ് കമാൻഡ് വഴി ഡിജിറ്റൽ പേയ്മെന്റുകൾ എളുപ്പത്തിൽ നടത്താൻ കഴിയുമെന്ന് ഇന്ത്യയിലെ ഗൂഗിൾ പേയുടെ ലീഡ് പ്രൊഡക്റ്റ് മാനേജർ ശരത് ബുലുസു പറഞ്ഞു. ഫീച്ചറിനെ കുറിച്ചുള്ള വിശദാംശങ്ങൾ ലഭ്യമല്ല. സ്കാൻ ചെയ്തും നന്പർ കൊടുത്തുമൊക്കെയാണ് നിലവിൽ ഗൂഗിൾ പേയിൽ ഇടപാടുകൾ നടത്തുന്നത്. വോയ്സ് കമാൻഡ് വരുന്നതോടെ നിരക്ഷരർക്ക് പോലും ഓണ്‍ലൈൻ പേയ്മെന്റുകൾ നടത്തുന്നത് എളുപ്പമാകും എന്നതാണ് വിലയിരുത്തൽ.
Read Moreഅയ്യോ സാറേ ഇത് ഞങ്ങൾടെ റിജോയെ പോലെ ഉണ്ടല്ലോ, അല്ലല്ല… ഇത് റിജോ തന്നെ: ബാങ്ക് കൊള്ള; പ്രതിയെ കുടുക്കിയത് വീട്ടമ്മ; ചേച്ചി സൂപ്പറാണെന്ന് സോഷ്യൽ മീഡിയ
ചാലക്കുടി: പോട്ട ഫെഡറൽ ബാങ്ക് ശാഖയിൽ കൊള്ള നടത്തിയ റിജോ ആന്റണിയെ കുടുക്കിയതു വീട്ടമ്മയുടെ സംശയം. ബാങ്കിന്റെ രണ്ടര കിലോമീറ്റർ അകലെയാണു റിജോയുടെ വീട്. അന്വേഷണത്തിന്റെ ഭാഗമായി ആശാരിക്കാട് പ്രദേശങ്ങളിലെത്തിയ പോലീസ് സിസിടിവി ദൃശ്യങ്ങൾ നാട്ടുകാരെ കാട്ടിയിരുന്നു. ഇതു കണ്ട ഒരു വീട്ടമ്മയാണ് ഇതു നമ്മുടെ റിജോയെപ്പോലെയുണ്ടല്ലോ എന്നു പറഞ്ഞത്. പോലീസ് അന്വേഷിച്ചപ്പോൾ, അടുത്തുള്ളയാളാണെന്നും ഇതുപോലത്തെ സ്കൂട്ടറുണ്ടെന്നും ഇവർ പറഞ്ഞു. റിജോയുടെ വീട്ടിൽ പോലീസ് മഫ്തിയിൽ എത്തുന്പോൾ എൻടോർക്ക് സ്കൂട്ടറിൽ കണ്ണാടിയുണ്ടായിരുന്നു. മോഷണം നടത്തുന്പോൾ സ്കൂട്ടറിൽ കണ്ണാടി ഘടിപ്പിച്ചിരുന്നില്ല. എന്നാൽ, പോലീസ് ആദ്യംമുതൽ ശ്രദ്ധിച്ച ഷൂസ് വീടിനു മുന്നിലുണ്ടായിരുന്നു. ഈ അടയാളംകൂടി ലഭിച്ചതോടെയാണു പ്രതി റിജോ ആണെന്ന് ഉറപ്പിച്ചത്. മോഷണശേഷം വീട്ടിൽത്തന്നെ കഴിഞ്ഞ പ്രതി, ഞായറാഴ്ച വീട്ടിൽ കുടുംബയോഗവും നടത്തിയിരുന്നു. പിടിക്കപ്പെടാതിരിക്കാൻ റിജോ നടത്തിയ ഒരുക്കങ്ങൾ ആദ്യംതന്നെ പോലീസ് പൊളിച്ചു. ബാങ്കിലെത്തി ഹിന്ദിയിലായിരുന്നു സംസാരമെങ്കിലും കുടവയറും മറ്റു…
Read Moreസ്വർണത്തോട് ആർക്കാണിത്ര ആർത്തി; കൊലിലാണ്ടിയിൽ ആനയിടഞ്ഞ് മരിച്ച ലീലയുടെ ശരീരത്തിലെ ആഭരണങ്ങൾ കാണാനില്ല; 4 പവനോളം നഷ്ടപ്പെട്ടതായി സഹോദരൻ
കോഴിക്കോട്: കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രോത്സവത്തിനിടെ ആനയിടഞ്ഞ് മരിച്ച ലീലയുടെ ശരീരത്തലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാനില്ലെന്ന് പരാതി. ഇവർ ധരിച്ചിരുന്ന സ്വര്‍ണമാലയും കമ്മലുകളും കാണാനില്ലെന്നാണ് കുടുംബം ആരോപിക്കുന്നത് മൃതദേഹത്തില്‍ നിന്നും കിട്ടിയത് സ്വര്‍ണവളകള്‍ മാത്രമാണ്. ഇവർ ധരിച്ചിരുന്ന സ്വര്‍ണമാലയും കമ്മലുകളും കാണാനില്ല. നാല് പവനോളം സ്വർണാഭരണങ്ങൾ കാണാതായതായി ലീലയുടെ സഹോദരന് ശിവദാസന്‍ പറഞ്ഞു. സംഭവത്തിൽ കൊയിലാണ്ടി പോലീസില്‍ പരാതി നല്‍കുമെന്നും കുടുംബം അറിയിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയാണ് കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രോത്സവത്തിനിടെ ആനയിടഞ്ഞത്. അപകടത്തില്‍ കെട്ടിടം തകര്‍ന്നും ആനയുടെ ചവിട്ടേറ്റും മൂന്ന് പേര് മരിച്ചിരുന്നു. രാജന്, അമ്മുക്കുട്ടി എന്നിവരാണ് മരിച്ച് മറ്റ് രണ്ട് പേർ. അപകടത്തിൽ 30ൽ അധികം പേര്‍ക്ക് പരിക്കേറ്റിരുന്നു.
Read Moreകനത്ത മഴയിൽ യുഎസിൽ വെള്ളപ്പൊക്കം; മരണം 10 ആയി
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ തെക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ തുടർച്ചയായുണ്ടായ മഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 10 ആയി. കെന്റക്കി, ജോർജിയ, അലബാമ, മിസിസിപ്പി, ടെന്നസി, വിർജീനിയ, വെസ്റ്റ് വിർജീനിയ, നോർത്ത് കരോളൈന സംസ്ഥാനങ്ങളിലെ ഒട്ടേറെ പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. വീടുകളിലും വാഹനങ്ങളിലും ആളുകൾ കുടുങ്ങി. കെന്റക്കിയിൽ നിന്നുള്ളവരാണ് മരിച്ചവരിൽ അധികവും. എട്ടു സംസ്ഥാനങ്ങളിലായി അരലക്ഷം പേർക്കു വൈദ്യുതി ഇല്ലാതായി.
Read Moreസിപിഎം നരഭോജികൾ കൊലപ്പെടുത്തിയ കൂടപ്പിറപ്പുകൾ; കെപിസിസിയുടെ എഫ് ബി പോസ്റ്റ് തിരുത്തി ശശി തരൂർ; തിരുത്തിയിട്ട പോസ്റ്റ് വീണ്ടും കത്തിക്കയറുന്നു
തിരുവനന്തപുരം: ശരത് ലാലിനും കൃപേഷിനും പ്രണാമം അർപ്പിച്ചിട്ട എഫ്ബി പോസ്റ്റിലെ നരഭോജി പ്രയോഗം ശശിതരൂർ നീക്കി. സിപിഎം നരഭോജികൾ കൊലപ്പെടുത്തിയ കൂടപ്പിറപ്പുകൾ എന്നായിരുന്നു പോസ്റ്റ്. എന്നാൽ രണ്ടാമതിട്ട പോസ്റ്റില്‍ നരഭോജി, സിപിഎം തുടങ്ങിയ പരാമര്‍ശങ്ങൾ ഇല്ല. ശരത് ലാലിന്റെയും കൃപേഷിന്റെയും സ്മരണകള്‍ക്ക് മുന്നില്‍ പ്രണാമം അര്‍പ്പിക്കുന്നു. ജനാധിപത്യ രാഷ്ട്രീയത്തില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് അക്രമം ഒരിക്കലും ഒരു പരിഹാരമല്ല എന്നാണ് പോസ്റ്റിൽ പറയുന്നത്. കെപിസിസിയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ വന്ന പോസ്റ്റ് തരൂർ ആദ്യം പങ്കുവച്ചിരുന്നു. പിന്നീടാണ് തിരുത്തി പോസ്റ്റിട്ടത്. കഴിഞ്ഞ ദിവസം പിണറായി സർക്കാരിനെ പുകഴ്ത്തി തരൂർ ലേഖനം എഴുതിയത് ഏറെ വിവാദമായിരുന്നു. സംഭവത്തിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ തരൂരുമായി ഫോണിൽ സംസാരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഫെയ്സ്ബുക്ക് പോസ്റ്റിൽ തിരുത്തു വരുത്തിയിരിക്കുന്നത്. സംസ്ഥാന സർക്കാരിനെ പിന്തുണച്ചതിനു പിന്നാലെ ശശി തരൂർ എംപിയെ പുകഴ്ത്തി സിപിഎം നേതാക്കൾ രംഗത്ത്…
Read More