കൊച്ചി: പാതിവില തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ രാഷ്ട്രീയ നേതാക്കളില്‍നിന്ന് മൊഴി രേഖപ്പെടുത്താന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). അന്വേഷണത്തിന്റെ ഭാഗമായി ഇന്നലെ സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനകളില്‍നിന്ന് ലഭിച്ച വിവരങ്ങളും, കോണ്‍ഗ്രസ് നേതാവ് അഡ്വ. ലാലി വിന്‍സെന്റിന്റെ മൊഴിയും ഉള്‍പ്പെടെ വിശദമായി പരിശോധിച്ച ശേഷം പട്ടിക തയാറാക്കും. ഇതിനുശേഷം നോട്ടീസ് നല്കി ഇവരെ വിളിപ്പിക്കാനാണ് ഇഡി നീക്കം. കേസില്‍ അറസ്റ്റിലായ പ്രതി അനന്തുകൃഷ്ണനില്നിന്നും പണം കൈപ്പറ്റിയവര്‍ക്ക് പിന്നാലെയാണ് നിലവില്‍ ഇഡി അന്വേഷണം പുരോഗമിക്കുന്നത്. കുറ്റകൃത്യത്തിലൂടെ ലഭിച്ച പണം വിനിയോഗിച്ചത് എങ്ങനെയെന്ന് കണ്ടത്തുകയാണ് ലക്ഷ്യം. കള്ളപ്പണം വെളുപ്പിക്കല്‍, വിദേശത്തേക്ക് പണം കടത്തല്‍ എന്നിവ നടന്നിട്ടുണ്ടോ എന്ന് പരിശോധിച്ച് വരികയാണ്. ആനന്ദകുമാറും സായിഗ്രാമും സംശയനിഴലില്‍ സായി ഗ്രാം ഗ്ലോബല്‍ ട്രസ്റ്റ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ.എന്‍. ആനന്ദകുമാറും സായി ഗ്രാം ട്രസ്റ്റും സംശയനിഴലിലാണ്. തട്ടിപ്പ് സംബന്ധിച്ച് ആനന്ദകുമാറിന് അറിയാമായിരുന്നു എന്ന വിലയിരുത്തലിലാണ് ഇഡി.…
Read MoreDay: February 19, 2025
വീടിനുള്ളിലേക്കു കാട്ടുപന്നി ഓടിക്കയറി; യുവാവ് തലനാരിഴയ്ക്കു രക്ഷപ്പെട്ടു; ഞെട്ടിക്കുന്ന സംഭവം കോഴിക്കോട് നരിക്കുനിയിൽ
കോഴിക്കോട്: വീടിനുള്ളിലേക്കു ഓടിക്കയറിയ കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കോഴിക്കോട് നരിക്കുനിയിലാണ് സംഭവം. വീടിന്റെ വരാന്തയിലിരുന്ന് പത്രം വായിക്കുകയായിരുന്ന സലീമിനുനേരേയാണ് കാട്ടുപന്നി പാഞ്ഞടുത്തത്. കാട്ടുപന്നി പാഞ്ഞുവരുന്നത് കണ്ട സലീം പെട്ടെന്ന് വീടിനുള്ളിലെ മുറിയിലേക്ക് മാറിയതിനാൽ അപകടമൊഴിവായി. വരാന്തയിൽ കയറിയ കാട്ടുപന്നി ഇതോടെ തിരിഞ്ഞ് മുറ്റേത്തേക്ക് തന്നെ ഓടിപ്പോകുകയായിരുന്നു. ഇന്നലെ രാവിലെ എട്ടുമണിയോടെയാണ് സംഭവം. വീടിന്റെ ഗേറ്റ് തുറന്നു കിടക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഗേറ്റിലൂടെ ശബ്ദമുണ്ടാക്കി കാട്ടുപന്നി ചീറിപാഞ്ഞു വരുന്നതും വരാന്തയിൽ കസേരയിലിരുന്ന് പത്രം വായിക്കുകയായിരുന്ന സലീം ചാടിയെഴുന്നേറ്റ് വീടിനുള്ളിലേക്ക് ഓടിക്കയറുന്നതും ദൃശ്യങ്ങളിലുണ്ട്
Read Moreപ്രേംനസീർ ചോദിക്കും; “ഇന്ന് ഷീല എന്റെ ആരാണ്’
തിരുവനന്തപുരം: പ്രേംനസീറുമായുള്ള അഭിനയജീവിതത്തിലെ അനുഭവങ്ങൾ പങ്ക് വച്ച് നടി ഷീല. സിനിമയെ ഏറ്റവും കൂടുതൽ സ്നേഹിച്ചിരുന്ന മഹാനായ വ്യക്തിയായിരുന്നു പ്രേംനസീറെന്ന് ഷീല അഭിപ്രായപ്പെട്ടു. താനുമായിട്ടായിരുന്നു ഏറ്റവും കുടുതൽ കാലം ഒരുമിച്ച് അഭിനയിച്ചിരുന്നത്. ഒരു ദിവസം ചുരുങ്ങിയത് മൂന്ന് സിനിമകളുടെ ഷൂട്ടീംഗ് ഉണ്ടാകുമായിരുന്നു. രാവിലെയുള്ള ഷൂട്ടിംഗിൽ അദ്ദേഹത്തിന്റെ ഭാര്യയായും ഉച്ചയ്ക്ക് കാമുകിയായും രാത്രിയിൽ സഹോദരിയായും വ്യത്യസ്ത വേഷങ്ങളായിരുന്നു ചെയ്തിരുന്നത്. രാവിലെ ഷൂട്ടിംഗ് ലൊക്കേഷനിൽ വരുന്പോൾ ഇന്ന് ഷീല തന്റെ ആരായിട്ടാണ് അഭിനയിക്കുന്നതെന്ന് തമാശ രൂപേണ ചോദിക്കുമായിരുന്നു. അദ്ദേഹം മരണപ്പെട്ടപ്പോൾ താൻ വിദേശത്തായിരുന്നു. മരിച്ച് കിടക്കുന്ന മുഖം കാണുന്നത് തന്റെ മനസിന് താങ്ങാൻ കഴിയില്ലായിരുന്നു. അത് കൊണ്ട് അവസാനമായി കാണാൻ എത്തിയില്ലെന്നും ഷീല അനുസ്മരിച്ചു. പ്രേംനസീറിന്റെ ജന്മനാടായ ചിറയിൻകീഴ് ശാർക്കര മൈതാനിയിൽ പ്രേംനസീർ അനുസ്മരണകമ്മിറ്റിയും പൗരാവലിയും സംഘടിപ്പിച്ച പ്രേംനസീർ സ്മൃതിസായാഹ്നത്തിൽ വച്ച് നടന്ന അവാർഡ്ദാന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഷീല.…
Read Moreമ്യൂൾ ബാങ്ക് അക്കൗണ്ടുകൾ കൂടുതലും നഗരങ്ങളിൽ; കേന്ദ്ര ഏജൻസികളുടെ കണ്ടെത്തൽ ഇങ്ങനെയൊക്കെ
കൊല്ലം: കള്ളപ്പണം വെളുപ്പിക്കൽ, അനധികൃത ഫണ്ട് കൈമാറ്റം, വഞ്ചന തുടങ്ങിയ സാമ്പത്തിക കുറ്റകൃത്യങ്ങൾക്ക് മാത്രമായി ഉപയോഗിക്കുന്ന മ്യൂൾ ബാങ്ക് അക്കൗണ്ടുകൾ രാജ്യത്ത് കൂടുതലായും ഉപയോഗിക്കുന്നത് നഗര പ്രദേശങ്ങളിലെന്ന് കേന്ദ്ര ഏജൻസികളുടെ കണ്ടെത്തൽ. വാടകയും കമ്മീഷനും നൽകി മറ്റുള്ളവരുടെ അക്കൗണ്ടുകൾ ഉപയോഗിക്കുന്നതിനെയാണ് മ്യൂൾ അക്കൗണ്ട് എന്ന് പറയുന്നത്. കേന്ദ്ര സാമ്പത്തിക ഇൻ്റലിജൻസ് ബ്യൂറോ, ഫിനാൻഷ്യൽ ഇൻ്റലിജൻസ് യൂണിറ്റ്, ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെൻ്റർ, കേന്ദ്ര ഇലക്ട്രോണിക്സ് ആൻ്റ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം എന്നിവ നടത്തിയ പരിശോധനയിലാണ് മ്യൂൾ അക്കൗണ്ടുകൾ വഴിയുള്ള കോടിക്കണക്കിന് രൂപയുടെ നിയമപരമല്ലാത്ത സാമ്പത്തിക വിനിമയം കണ്ടെത്തിയിട്ടുള്ളത്. വഞ്ചനാപരമായി നേടുന്ന പണം ആദ്യം നിക്ഷേപിക്കുന്നത് ഇത്തരം മ്യൂൾ അക്കൗണ്ടുകളിലേക്കാണ്. പിന്നീട് ഈ തുക വ്യത്യസ്ത അക്കൗണ്ടുകളിലേയ്ക്ക് മാറ്റുന്നു. തുടർന്ന് ചെക്ക് ഉപയോഗിച്ചും എടിഎമ്മുകൾ വഴിയും പിൻവലിക്കുന്നതായാണ് ഏജൻസികളുടെ പരിശോധനയിൽ ബോധ്യപ്പെട്ടിട്ടുള്ളത്. പൊതുമേഖലാ ബാങ്കുകളുടെയും സ്വകാര്യ ബാങ്കുകളുടെയും…
Read Moreലോക്കോ പൈലറ്റുമാർ കരിക്കിൻ വെള്ളവും ഹോമിയോ മരുന്നും കഴിക്കരുത്’; ബ്രീത്ത് അനലൈസർ പുറന്തള്ളുന്ന വായുവിൽ ആൽക്കഹോൾ സാന്നിധ്യം; ഉത്തരവിൽ പ്രതിഷേധം
‘ചാത്തന്നൂർ: ലോക്കോ പൈലറ്റുമാർ ഡ്യൂട്ടിക്ക് ഹാജരാകുന്നതിന് മുമ്പോ ഡ്യൂട്ടിസമയത്തോ കരിക്കിൻ വെള്ളവും ഹോമിയോ മരുന്നുകളും കഴിക്കരുതെന്ന് റെയിൽവേ. ചിലതരം പ്ലാന്റേഷൻ പഴങ്ങൾ, ചുമയെ പ്രതിരോധിക്കുന്ന കഫ് സിറപ്പുകൾ, സോഫ്റ്റ് ഡ്രിംഗ്സ്, മൗത്ത് വാഷ് എന്നിവയും കഴിക്കരുത്. ക്രൂ ലോബിയിലെ സിഎംഎസ് കിയോസ്കിൽ സൈൻ ഓൺ ചെയ്യുകയും സൈൻ ഓഫ് ചെയ്യുകയും ചെയ്യുമ്പോൾ ബ്രീത്ത് അനലൈസർ പുറന്തള്ളുന്ന വായുവിൽ ആൽക്കഹോൾ സാന്നിധ്യം വർധിച്ചുവരികയാണ് എന്നതാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്. സർക്കാരിന്റെ ഉടമസ്ഥതയിലുള്ള കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറിയിൽ ഇത്തരം സന്ദർഭങ്ങളിൽ എടുത്ത രക്തസാമ്പിൾ വിശകലനം ചെയ്തപ്പോൾ, മിക്കവാറും എല്ലാ രക്തസാമ്പിളുകളിലും മദ്യത്തിന്റെ അംശം ഇല്ലെന്ന് കണ്ടെത്തി. പക്ഷേ, പുറന്തള്ളുന്ന വായുവിൽ മദ്യത്തിന്റെ സാന്നിധ്യം മൂലം ഉണ്ടാകുന്ന അസ്വസ്ഥത വളരെ കൂടുതലാണ്, ഇത് ക്രൂ ലിങ്കുകളുടെ സുഗമമായ പ്രവർത്തനത്തെ നേരിട്ട് ബാധിക്കുന്നു. ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളിൽ അത്തരത്തിലുള്ള ഏതെങ്കിലും ഇനങ്ങൾ കഴിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ,…
Read Moreപൊതുവിദ്യാലയത്തിൽ ചേർക്കാത്ത മന്ത്രിമാരുടെ മക്കൾ ആരൊക്കെ; വിവരങ്ങൾ തേടി വിവരാവകാശ ചോദ്യം
തിരുവനന്തപുരം: പൊതുവിദ്യാലയത്തിൽ ചേർത്തു പഠിപ്പിക്കാത്ത മന്ത്രിമാരുടെയും മുഖ്യമന്ത്രിയുടെയും വിവരങ്ങൾ തേടി വിവരാവകാശ ചോദ്യം. മക്കളെ പൊതുവിദ്യാലയത്തിൽ ചേർക്കാത്ത മന്ത്രിമാർ ആരൊക്കെ? മുഖ്യമന്ത്രിയുടെ മക്കൾ പഠിച്ച സ്കൂൾ, കോളജ് ഏതൊക്കെ? മന്ത്രിമാരുടെ മക്കൾ പഠിച്ച സ്കൂൾ, കോളേജ്. Sതൊക്കെ തുടങ്ങിയ ചോദ്യവുമായാണ് കെപിസിസി സെക്രട്ടറി അഡ്വ. സി.ആർ. പ്രാണകുമാർ രംഗത്ത് എത്തിയത്. സ്വന്തം കുട്ടികളെ പൊതുവിദ്യാലയത്തിൽ ചേർക്കാത്ത അധ്യാപകരുടെ പട്ടിക തയാറാക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പ്രാണകുമാറിന്റെ നീക്കം. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയും അദ്ദേഹം ഈ ചോദ്യം ഉന്നയിച്ചിട്ടുണ്ട്. അധ്യാപകരുടെ കുട്ടികളുടെ കാര്യം അന്വേഷിക്കുന്ന മന്ത്രി, സഹപ്രവർത്തകരുടെയും രാഷ്ട്രീയക്കാരുടെയും മക്കൾ ഏത് പൊതുവിദ്യാലയത്തിലാണ് പഠിക്കുന്നതെന്ന ചോദ്യവും ഉയരുന്നുണ്ട്.
Read Moreക്രിക്കറ്റ് കളിക്കുന്നതിനിടെ പന്ത് ദേഹത്തു കൊണ്ടു; ചോദ്യം ചെയ്ത യുവാവിനെ കൗമാരക്കാർ മർദിച്ചുകൊന്നു
നോയിഡ: ക്രിക്കറ്റ് കളിക്കുന്നതിനിടെ ശരീരത്തിൽ പന്ത് കൊണ്ടതു ചോദ്യം ചെയ്ത യുവാവിനെ മർദിച്ചു കൊന്നു. നോയിഡയിലെ സൂരജ്പുരിലാണു സംഭവം. സൂരജ്പുരിൽ ആർഒ പ്ലാന്റ് നടത്തുന്ന മനീഷ് (32) ആണ് കൊല്ലപ്പെട്ടത്. ഗ്രൗണ്ടിലൂടെ നടന്നുപോകുന്പോൾ കൗമാരക്കാർ അടിച്ചുവിട്ട ക്രിക്കറ്റ് പന്ത് മനീഷിന്റെ ശരീരത്തിൽ കൊണ്ടപ്പോൾ മനീഷ് ഇത് ചോദ്യം ചെയ്തിരുന്നു. തുടർന്നുണ്ടായ വാക്കേറ്റത്തിൽ രണ്ടുപേർ മനീഷിനെ ക്രൂരമായി മർദിച്ചു. മർദനമേറ്റ് അവശനിലയിലായ മനീഷിനെ കൗമാരക്കാർ ഗ്രൗണ്ടിൽ ഉപേക്ഷിച്ചു കടന്നുകളഞ്ഞു. തിങ്കളാഴ്ച വൈകിട്ടായിരുന്നു സഭവം. ചൊവ്വാഴ്ച രാവിലെ മനീഷ് വീട്ടിൽ തിരിച്ചെത്താത്തതിനെത്തുടർന്ന് കുടുംബാംഗങ്ങൾ അന്വേഷിക്കുന്നതിനിടെ ഗ്രൗണ്ടിൽ രക്തത്തിൽ കുളിച്ചു മരിച്ചനിലയിൽ മനീഷിനെ കണ്ടെത്തുകയായിരുന്നു.
Read Moreനേപ്പാൾ വിദ്യാർഥിനിയുടെ ആത്മഹത്യ; പ്രതിഷേധിച്ചവർക്കുനേരേ ബലപ്രയോഗം: 5 സർവകലാശാല ജീവനക്കാർ അറസ്റ്റിൽ
ഭുവനേശ്വർ (ഒഡീഷ): ഭുവനേശ്വറിലെ കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡസ്ട്രിയൽ ടെക്നോളജിയിൽ നേപ്പാൾ സ്വദേശിനിയായ വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ വിദ്യാർഥികൾ പ്രതിഷേധം ശക്തമാക്കി. കാമ്പസിൽനിന്നു പ്രതിഷേധിച്ച വിദ്യാർഥികളെ നീക്കം ചെയ്യാൻ സുരക്ഷാ ജീവനക്കാരും സർവകലാശാല ഉദ്യോഗസ്ഥരും ബലപ്രയോഗം നടത്തിയതുമായി ബന്ധപ്പെട്ട് അഞ്ച് ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്ന് ഡയറക്ടർമാരെയും രണ്ട് സുരക്ഷാ ഗാർഡുകളെയുമാണ് അറസ്റ്റ് ചെയ്തത്. വിദ്യാർഥിനിയുടെ മരണത്തിൽ നീതിതേടി 500ലേറെ നേപ്പാളി വിദ്യാർഥികളാണ് പ്രതിഷേധപ്രകടനം നടത്തിയത്. വിഷയം നയതന്ത്ര ഇടപെടലിലേക്കും നയിച്ചു. സംഭവത്തിൽ വൈസ് ചാൻസലർ ക്ഷമാപണം നടത്തി.
Read Moreമോഷ്ടിച്ചതിനു ശകാരിച്ച അച്ഛനെ 14കാരൻ തീകൊളുത്തി കൊന്നു; പ്രതിക്കായി അന്വേഷണം ആരംഭിച്ച് പോലീസ്
ന്യൂഡൽഹി: മോഷണം നടത്തിയതിനു ശകാരിച്ച അച്ഛനെ മകൻ തീകൊളുത്തി കൊന്നു. ഡൽഹിയിലെ അജയ് നഗറിലാണു സംഭവം. 14കാരനാണു അച്ഛനെ കൊലപ്പെടുത്തിയത്. മുഹമ്മദ് അലീം (55) ആണ് കൊല്ലപ്പെട്ടത്. വാടകവീട്ടിലാണ് ഇരുവരും കഴിഞ്ഞിരുന്നത്. സമീപത്ത് താമസിച്ചിരുന്ന വീട്ടുടമസ്ഥൻ മുഹമ്മദ് അലീമിന്റെ കരച്ചിൽ കേട്ടെത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. ഇയാളും അയൽവാസിയും വീട്ടിലെത്തിയപ്പോൾ വാതിൽ അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു. ഇവർ വാതിൽ തുറന്ന് അകത്ത് കയറിയപ്പോഴേക്കും മുഹമ്മദ് മരിച്ചിരുന്നു. വീട്ടിൽനിന്ന് ഓടിമറഞ്ഞ പ്രതിക്കായുള്ള തെരച്ചിൽ പോലീസ് ഊർജിതമാക്കി.
Read Moreനടപടിയുണ്ടാകണം… അങ്കണവാടിയിലേക്ക് എത്തുന്ന കുട്ടികൾക്ക് മാർഗതടസമായി വഴിയിൽ വീണുകിടക്കുന്ന പന
മുട്ടം: ശങ്കരപ്പിള്ളി അങ്കണവാടിയിലേക്ക് എത്തുന്ന കുട്ടികൾക്ക് സഞ്ചരിക്കാൻ വഴിയിൽ തടസമായി കിടക്കുന്ന പനയുടെ മുകളിലും കയറേണ്ട ദുരവസ്ഥയാണുള്ളത്. സമീപത്തെ പുരയിടത്തിൽനിന്ന പനയാണ് വഴിയിലേക്ക് വീണത്. നിരവധി കുട്ടികൾ പഠിക്കുന്ന അങ്കണവാടിയിലേക്കുള്ള വഴിമധ്യേ പന മാർഗതടസം സൃഷ്ടിച്ച് കിടന്നിട്ടും മുറിച്ചുമാറ്റാൻ ഇതുവരെ നടപടിയുണ്ടായിട്ടില്ല. പനയുടെ മുകളിൽ കയറിയിറങ്ങുന്ന കുരുന്നുകൾ മറിഞ്ഞുവീഴാതിരിക്കാൻ അങ്കണവാടി ടീച്ചറും ആയയുമെല്ലാം ഓടിയെത്തേണ്ട സ്ഥിതിയാണുള്ളത്. എപ്പോഴെങ്കിലും തങ്ങളുടെ കണ്ണിൽപ്പെടാതെ കുട്ടികൾ പനയുടെ മുകളിൽ കയറി താഴെ വീണാലോ എന്ന ആശങ്കയിലാണ് അങ്കണവാടി അധികൃതർ. കുട്ടികൾക്ക് വഴിയിൽ തടസമായി കിടക്കുന്ന പന മുറിച്ചുമാറ്റണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
Read More