തൊടുപുഴ: ഇടുക്കിയിൽനിന്നു ആദിവാസി വിഭാഗത്തിൽപ്പെട്ട വണ്ണപ്പുറം പുളിക്കത്തൊട്ടി കാവുംവാതുക്കൽ നിസി റോയിയുടെ പൈലറ്റാകാനുള്ള സ്വപ്നത്തിന് ചിറകുമുളയ്ക്കുന്നു. ജില്ലയിൽനിന്നു ആദ്യമായാണ് ആദിവാസിവിഭാഗത്തിൽപ്പെട്ട വിദ്യാർഥിനിക്ക് ഇതിനുള്ള അവസരം ലഭ്യമാകുന്നത്. ചെറുപ്പംമുതൽ മനസിൽമൊട്ടിട്ട മോഹമാണ് പൂവണിയുന്നത്. ഒന്നാംക്ലാസ് മുതൽ പ്ലസ്ടു വരെ പൈനാവ് കേന്ദ്രീയ വിദ്യാലയത്തിലായിരുന്നു പഠനം. ഇവിടെനിന്നു ഉയർന്ന മാർക്കോടെ പാസായ നിസി എൻട്രൻസ് പരീക്ഷയിലൂടെ കോഴിക്കോട് എൻഐടിയിൽ പ്രവേശനം നേടിയിരുന്നു. മെക്കാനിക്കൽ എൻജിനിയറിംഗ് പഠനം മൂന്നു വർഷം പിന്നിടുന്പോഴാണ് കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ് നേടാനുള്ള (സിപിഎൽ) സുവർണാവസരം കൈവന്നത്. സംസ്ഥാന സർക്കാർ 2021-ൽ ആരംഭിച്ച വിംഗ്സ് പദ്ധതിയിലൂടെയാണ് പഠനം. മൂന്നുവർഷത്തെ പഠനത്തിന് 32,20,000 ലക്ഷം രൂപ സർക്കാർ ഗ്രാന്‍ഡ് നൽകും. ആദ്യഗഡുവായി 12,20,000 രൂപ പട്ടികവർഗവികസന വകുപ്പ് കൈമാറി. ചെറുവിമാനങ്ങളും ഡ്രോണുകളും നിർമിച്ചിട്ടുള്ള നിസിക്ക് ഹെവി ഡ്രൈവിംഗ് ലൈസൻസുണ്ട്. ഈ മാസംഅവസാനം ക്ലാസുകൾ ആരംഭിക്കും. ഒറ്റ എൻജിൻ പറത്താനുള്ള…
Read MoreDay: February 19, 2025
പശുഫാമില്‍ തെരുവു നായ്ക്കളുടെ ആക്രമണം; പശുക്കിടാവിനെ കടിച്ചുകൊന്നു
ചങ്ങനാശേരി: പായിപ്പാട് പഞ്ചായത്തിലെ നാലുകോടിയില്‍ പശുഫാമില്‍ കയറിയ തെരുവ് നായ്ക്കള്‍ പശുക്കിടാവിനെ കടിച്ചുകീറി കൊന്നു. നാലുകോടി അച്ചോത്തില് ബിജുവിന്റെ പശുഫാമില്‍ തിങ്കളാഴ്ച രാത്രി 12.30നാണ് സംഭവം. ശബ്ദംകേട്ട് ബിജു ഉണര്‍ന്നു ഫാമില്‍ എത്തിയപ്പോഴാണ് കിടാരിയെ ചത്ത നിലയില്‍ കണ്ടെത്തിയത്. ബിജു വീടിന്റെ കതകു തുറന്നപ്പോഴേക്കും തെരുവു നായ്ക്കള്‍ രക്ഷപ്പെട്ടു. ബിജുവിന്റെ ഫാമില്‍ അഞ്ചു പശുക്കളാണുള്ളത്. 16 ദിവസംമുമ്പ് പ്രസവിച്ച കിടാരിയെയാണ് തെരുവ് നായ്ക്കള്‍ കൊന്നത്. അടച്ചുറപ്പുള്ള കൂട്ടില്‍ നായ്ക്കള്‍ നുഴഞ്ഞുകയറിയാണ് ആക്രമണം നടത്തിയത്. പായിപ്പാട് പഞ്ചായത്തിലും വെറ്ററിനറി ആശുപത്രിയിലും ബിജു പരാതി നല്കി. വെറ്ററിനറി സര്‍ജന്റെ നേതൃത്വത്തില്‍ കിടാവിനെ പോസ്റ്റ്മോര്‍ട്ടം നടത്തി. രണ്ടുമാസംമുമ്പ് ഇതേ ഫാമില്‍ തെരുവ് നായ്ക്കളുടെ ആക്രമണം നടന്നിരുന്നു. അന്ന് ആറുമാസം പ്രായമായ പശുക്കിടാവിനെ നായ്ക്കള്‍ കടിച്ചുകീറി കൊന്നിരുന്നു.
Read Moreമധ്യവയസ്കനൊപ്പമിരുന്ന് മദ്യപാനം; ലഹരിമൂത്തപ്പോൾ യുവാവിന് നേരെ ആസിഡ് ആക്രമണം; ഗുരുതരപൊള്ളലേറ്റ് വർഗീസ് ആശുപത്രിയിൽ
പത്തനംതിട്ട: ആസിഡ് ആക്രമണത്തില്‍ യുവാവിനു ഗുരുതര പരിക്ക്; സംഭവത്തില്‍ ബന്ധുവിനെ പോലീസ് അറസ്റ്റ് ചെയ്തു. കടമ്മനിട്ട കല്ലേലിമുക്ക് പുതുപറമ്പില്‍ ബിജു വർഗീസാണ് (55) അറസ്റ്റിലായത്. ഇയാളുടെ ബന്ധുകൂടിയായ പുതുപറമ്പില്‍ വീട്ടില്‍ വര്‍ഗീസ് മാത്യുവിനാണ് (38) മുഖത്തും ശരീരത്തും ഗുരുതരമായി പൊള്ളലേറ്റത്. കൂലിപ്പണിക്കാരായ ഇരുവരും എല്ലാ ദിവസവും ജോലി കഴിഞ്ഞുവന്ന് ഒരുമിച്ചിരുന്ന് മദ്യപിക്കാറുണ്ട്. പതിവുപോലെ കഴിഞ്ഞ രാത്രിയും രണ്ടും പേരും ചേര്‍ന്നിരുന്നു മദ്യപിച്ചു. ഇതിനിടയില്‍ ബിജു വര്‍ഗീസ് വീട്ടില്‍ സൂക്ഷിച്ചിരുന്ന ആസിഡ് എടുത്ത് വര്‍ഗീസിന്റെ മുഖത്തും ശരീരത്തും ഒഴിക്കുകയായിരുന്നു. ആസിഡ് വായിലും കണ്ണിലും മുഖത്തും അരയ്ക്കു മുകളില്‍ പൂര്‍ണമായും വീണു പൊള്ളലേറ്റും കണ്ണ് കാണാന്‍ കഴിയാത്ത നിലയിലും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി വെന്റിലേറ്ററില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. പോലീസ് നടത്തിയ പരിശോധനയില്‍ ബിജുവിന്റെ വീട്ടില്‍ നിന്നും ഒരു കുപ്പി ആസിഡ് കണ്ടെത്തി. മുമ്പും ബിജുവിന്റെ ഭാഗത്തുനിന്നും ആക്രമണം മകന്…
Read Moreകാടുകയറിക്കിടക്കുന്ന സ്ഥലത്ത് ഞങ്ങൾ കൃഷി ചെയ്തോട്ടെ; ആറംഗസംഘത്തിന്റെ കഠിന പ്രയത്നം ഫലം കണ്ടു; ചീരകൃഷിയിൽ നൂറുമേനി വിളവെടുത്ത് വനിതാ കൂട്ടായ്മ
കാടുകയറിക്കിടന്ന ഒരേക്കറിലധികം വരുന്ന തരിശുഭൂമിയിൽ ചീര വിളയിച്ചു വിസ്മയം തീർത്തു വനിതാ കൂട്ടായ്മ. രാമങ്കരി പഞ്ചായത്തിലെ മാമ്പുഴക്കരി അഞ്ചീശ്വര ജെഎൽവി കുടുംബശ്രീയുടെ നേതൃത്വത്തിലാണ് തരിശുഭൂമിയിൽ പച്ചക്കറി കൃഷിയിലൂടെ നാട്ടുകാരെ അദ്ഭുതപ്പെടുത്തിയത്. അഞ്ചീശ്വര മഹാവിഷ്ണു ക്ഷേത്രത്തേിനു സമീപമുള്ള ഇടത്തിൽ പുരയിടത്തിലാണ് ചീരകൃഷി നടത്തിയത്. ഈ പുരയിടം വർഷങ്ങളായി ഉപയോഗമില്ലാതെ കാടുപിടിച്ചുകിടക്കുകയായിരുന്നു. ആളനക്കമില്ലാത്ത പുരയിടത്തിൽ ഇഴജന്തുക്കൾ കൂടി പെരുകിയത് നാട്ടുകാരുടെ ഉറക്കം കെടിത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് പുരയിടത്തിൽ കൃഷിയിറക്കാമെന്ന ആശയം വനിതാ കൂട്ടായ്മയുടെ മനസിലുദിച്ചത്. തുടർന്ന് അനുയോജ്യമെന്നു തോന്നിയ ചീരകൃഷി തെരഞ്ഞെടുക്കുകയായിരുന്നു. ലത മധു, സിന്ധു സന്തോഷ്, ബിന്ദു സന്തോഷ്, ടി. തങ്കമണി, അന്നമ്മ ജോസഫ്, സുനന്ദ അജികുമാർ എന്നീ ആറംഗ സംഘമാണ് ചീരകൃഷിയിറക്കിയത്. കൃഷിയിറക്കുന്നതിനു മുന്നോടിയായി കാടുവെട്ടിത്തെളിച്ചു. ഇത് ഏറെ ശ്രമകരമായ ജോലിയായിരുന്നു. പൂർണമായും ജൈവവളം മാത്രമാണ് കൃഷിക്ക് ഉപയോഗിച്ചത്. ഇതുമൂലം ചീരയ്ക്ക് ആവശ്യക്കാർ ഏറെയാണ്. തഴച്ചുവളർന്ന ചീരകൃഷിയുടെ…
Read Moreകളക്ടർ കൃഷ്ണതേജ വാക്കു പാലിച്ചു; അമൽജിത്തിനും അമ്മയ്ക്കും വീടായി; ഇപ്പോൾ മറ്റൊരു സംസ്ഥാനത്ത് ജോലി ചെയ്യുകയാണ് കൃഷ്ണതേജ
ഒടുവിൽ കുട്ടികളുടെ പ്രിയ ജില്ലാ കളക്ടർ വാക്കു പാലിച്ചു. അമൽജിത്തിനും അമ്മയ്ക്കും അന്തിയുറങ്ങാൻ ഇടമായി. ആലപ്പുഴ ജില്ലാ കളക്ടറായിരുന്ന കൃഷ്ണതേജ മുൻ കൈയെടുത്താണ് വിദ്യാർഥിയായ അമൽജിത്തിന് വീട് നിർമിച്ചു നൽകിയത്.’ കോവിഡ് കാലത്ത് അച്ഛനോ അമ്മയോ നഷ്ടപ്പെട്ട ആ റു വിദ്യാർഥികൾക്കാണ് അന്ന് ആലപ്പുഴ ജില്ലാ കളക്ടറായിരുന്ന കൃഷ്ണതേജ മുൻകൈയെടുത്ത് കാരുണ്യമതികളുടെ സഹായത്താൽ വീടുകൾ നിർമിക്കാൻ പദ്ധതിയിട്ടത്. ഇതിലൊന്നായിരുന്നു പുറക്കാട് പഞ്ചായത്ത് പുത്തൻചിറ അമൽജിത്തിന് ലഭിച്ചത്. അമ്പലപ്പുഴ കെ.കെ. കുഞ്ചുപിള്ള സ്മാരക സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയായ അമൽജിത്തിന്റെ പിതാവ് ഓട്ടോറിക്ഷാ ഡ്രൈവറായിരുന്ന സന്തോഷ് കുമാർ കോവിഡ് ബാധിച്ച് മരണമടഞ്ഞതോടെ മാതാവ് ദീനാമ്മയുമായി ഏത് നിമിഷവും തകരുന്ന വീട്ടിലാണ് കഴിഞ്ഞിരുന്നത്. ഈ അമ്മയുടെയും മകന്റെയും ദയനീയ സ്ഥിതി ഇവിടെയെത്തി നേരിട്ടറിഞ്ഞ കൃഷ്ണ തേജ ഈ കുടുംബത്തിനും വീട് ലഭ്യമാക്കുകയായിരുന്നു. നിലവിൽ മറ്റൊരു സംസ്ഥാനത്ത് ജോലി ചെയ്യുന്ന കൃഷ്ണ…
Read Moreവയറുവേദനയ്ക്ക് ചികിത്സയിലിരുന്ന മൂന്നു വയസുകാരി മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കൾ; കട്ടപ്പന പോലീസിൽ പരാതി നൽകി കുടുംബം; ഡോക്ടർമാരുടെ വിശദീകരണം ഇങ്ങനെ
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിൽ വയറുവേദനയെ തുടർന്ന് ചികിത്സയിലായിരുന്ന മൂന്നുവയസുകാരി മരിച്ചു. കട്ടപ്പന ഇടുക്കികവല കളീക്കൽ വീട്ടിൽ വിഷ്ണു സോമന്റെ മകൾ അപർണികയാണ് മരിച്ചത്. ഇതിനിടെ, കുട്ടിയുടെ മരണത്തിന് കാരണം ചികിത്സാപിഴവാണെന്ന് ബന്ധുക്കൾ ആരോപിച്ചു. ഇന്നലെ രാവിലെയാണ് കുട്ടി മരണപ്പെട്ടത്. തിങ്കളാഴ്ച വൈകുന്നേരം കോട്ടയം മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ സ്ഥിതി ഗുരുതരമായതോടെ തിങ്കളാഴ്ച പുലർച്ചെ രണ്ടോടെ ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. കഠിനമായ വയറുവേദനയെ തുടർന്ന് ഈ മാസം 11ന് കുട്ടിയെ കോട്ടയം മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിൽ എത്തിച്ചിരുന്നു. പ്രാഥമിക ചികിത്സയും പരിശോധനയും നടത്തിയ ശേഷം കാര്യമായ കുഴപ്പമില്ലെന്ന് നിർദേശിച്ച് ആശുപത്രി അധികൃതർ മടക്കിയയച്ചതായി മാതാപിതാക്കൾ പറയുന്നു. എന്നാൽ, വീട്ടിലെത്തി മരുന്ന് കഴിച്ചിട്ടും കുട്ടിയുടെ അസുഖത്തിന് കുറവുണ്ടായിരുന്നില്ല. തുടർന്ന് ഞായറാഴ്ച വീടിന് സമീപത്തെ ആശുപത്രിയിൽ കാണിച്ചു. വേദന കഠിനമായതോടെ തിങ്കളാഴ്ച വൈകുന്നേരത്തോടെ…
Read Moreശരിക്കും എന്താല്ലേ…900 രൂപയുടെ നാണയം പുറത്തിറക്കി റിസർവ് ബാങ്ക്; വെള്ളിയിൽ നിർമിച്ചിരിക്കുന്ന നാണം കൈയിൽ കിട്ടണമെങ്കിൽ 7000 രൂപ നൽകണം
മഞ്ചേരി: രാജ്യത്ത് ആദ്യമായി 900 രൂപയുടെ നാണയം പുറത്തിറക്കി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ജൈനമത വിഭാഗക്കാരുടെ ഇരുപത്തിരണ്ടാമത് നേതാവായ ഭഗവാൻ പാർശ്വനാഥിന്റെ സ്മരണയ്ക്കായുള്ള പുതിയ നാണയം കഴിഞ്ഞയാഴ്ചയാണ് കേന്ദ്ര ധനന്ത്രി പുറത്തിറക്കിയത്. മുംബൈ നാണയ നിർമാണശാലയിൽ നിന്ന് പുറത്തിറക്കിയ 900 രൂപയുടെ നാണയം പൂർണമായും വെള്ളിയിലാണ് നിർമിച്ചിരിക്കുന്നത്. 44 മില്ലിമീറ്റർ വ്യാസവും 40 ഗ്രാം തൂക്കവുമുണ്ട്. കൊമെമ്മോറിയൽ വിഭാഗത്തിൽ പുറത്തിറക്കിയിട്ടുള്ള നാണയം പൊതുവിപണിയിലിലേക്ക് ഇറക്കിയിട്ടില്ല. നേരത്തെ ഓണ്‍ലൈനായി ബുക്ക് ചെയ്തവർക്കു മാത്രമേ നാണയം ലഭിക്കുകയുള്ളൂ. നാണയ പ്രേമികൾക്ക് തങ്ങളുടെ ശേഖരത്തിലേക്കു മുതൽക്കൂട്ടാനുള്ള ഈ സ്മരണിക നാണയത്തിന്റെ വില 7000 രൂപയാണ്. പൂർണമായും വെള്ളിയിൽ തീർത്ത നാണയം മുന്‍പും റിസർവ് ബാങ്ക് പുറത്തിറക്കിയിട്ടുണ്ട്. രാജ്യസഭയുടെ 250 -ാം സെഷന്റെ ഓർമക്കായി 2019ൽ 250 രൂപയുടെ നാണയമാണ് വെള്ളിയിൽ മുംബൈ നാണയ നിർമാണ ശാലയിൽനിന്ന് പുറത്തിറക്കിയത്. മാത്രല്ല വിവിധ…
Read Moreമദ്യപാനം ആരോഗ്യത്തിന് ഹാനികരം..! മദ്യലഹരിയിൽ ബസിനുള്ളൽ അഴിഞ്ഞാടി യുവതി; യാത്രക്കാർക്ക് ക്രൂരമർദനവും അസഭ്യവർഷവും ; മർദനത്തിന്റെ ദൃശ്യങ്ങൾ പുറത്ത്
കോട്ടയം: അടിച്ച് പൂസായി ബസിൽക്കയറി യുവതിയുടെ അതിക്രമം. വാഴൂർ പതിനാലാം മൈലിൽ ഇന്നലെ വൈകുന്നേരം നടന്ന സംഭവത്തിൽ പാലാ സ്വദേശിനി ബിന്ദു വേലുവിനെ പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശേരിയില്‍ നിന്നും പുഞ്ചവയലിലേക്ക് പോയ സ്വകാര്യ ബസിനുള്ളിലാണ് മദ്യപിച്ച് ലെക്കുകെട്ട ബിന്ദു അക്രമം അഴിച്ചു വിട്ടത്. ബസിനുള്ളില്‍ വച്ച് സ്ത്രീകളെ അസഭ്യം പറഞ്ഞ ബിന്ദു പിന്നീട് ആക്രമണം നടത്തുകയായിരുന്നു. ബസ് പതിനാലാം മൈല്‍ എത്തിയപ്പോഴേക്കും ബിന്ദുവിനെ ബലമായി ഇറക്കി വിട്ടു. ഇതിനിടയില്‍ ഒരു യാത്രക്കാരിയെ മുടിയില്‍ ചുറ്റി പിടിച്ച് കറക്കി താഴെയിട്ടു. ഇതോടെ നാട്ടുകാര്‍ ഇടപെട്ടു. ഏറെ പണിപ്പെട്ടാണ് യാത്രക്കാരിയെ നാട്ടുകാര്‍ രക്ഷിച്ച് ബസിലേക്ക് കയറ്റിവിട്ടത്. തുടര്‍ന്ന് പള്ളിക്കത്തോട് പോലീസ് സ്ഥലത്ത് എത്തി ബിന്ദുവിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. മെഡിക്കൽ പരിശോധനയിൽ യുവതി മദ്യപിച്ചതായി തെളിഞ്ഞെന്ന് പോലീസ് പറഞ്ഞു. പിന്നീട് ബന്ധുവിനെ വിളിച്ചു വരുത്തിയ ശേഷം യുവതിയെ…
Read Moreനല്ലതുമാത്രം ചെയ്യാം, അമ്മ പറഞ്ഞാൽ കേൾക്കാം… സ്കൂളിൽ മൊബൈൽ കൊണ്ടുവന്നതിന് വഴക്കുപറഞ്ഞു; എളമക്കരയിൽ നിന്ന് കാണാതായ സ്കൂൾ വിദ്യാർഥിനിയെ കണ്ടെത്തി
കൊച്ചി: എളമക്കരയിൽ നിന്ന് കാണാതായ സ്കൂൾ വിദ്യാർഥിനിയെ കണ്ടെത്തി. വല്ലാർപാടത്ത് നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ഞാറക്കൽ സ്വദേശി ജോർജാണ് സൈക്കിൾ ചവിട്ടി വരികയായിരുന്ന പെണ്‍കുട്ടിയെ തിരിച്ചറിഞ്ഞത്. അർധ രാത്രി പോലീസും ബന്ധുക്കളും ചേർന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് കുട്ടി വല്ലാർപാടത്ത് ഉണ്ടെന്ന് വിവരം ലഭിച്ചത്. രാത്രി ഏറെ വൈകി സൈക്കിളുമായി കടന്നു പോയ കുട്ടിയെ തടഞ്ഞു നിർത്തി ജോർജ് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. രക്ഷിതാക്കൾ എത്തുവോളം പന്ത്രണ്ടുകാരിക്ക് ജോർജ് സുരക്ഷയൊരുക്കി. വിവരമറിഞ്ഞ് വല്ലാർപ്പാടത്തേക്ക് കുതിച്ചെത്തിയ പൊലീസ് സംഘം രക്ഷകനിൽ നിന്നും സുരക്ഷിത കരങ്ങളിലേക്ക് കുട്ടിയെ കൈമാറി. സ്കൂളിൽ വച്ചുണ്ടായ മനോവിഷമമാണ് കുട്ടി വീട്ടിലേക്ക് വരാതിരിക്കാനിടയാക്കിയതെന്ന് രക്ഷിതാക്കൾ പറഞ്ഞു. ചൊവ്വാഴ്ച വൈകുന്നേരമാണ് കുട്ടിയെ കാണാതായത്. സ്കൂളിൽ നിന്ന് സൈക്കിളിൽ മടങ്ങിയ വിദ്യാർഥിനിയെ കാണാതാകുകയായിരുന്നു.
Read More