യുഎസ്: നാസയുടെ പ്രവചനങ്ങൾ പ്രകാരം 2025ൽ രണ്ട് സൂര്യഗ്രഹണങ്ങൾ സംഭവിക്കുമെന്നു പ്രതീക്ഷിക്കുന്നു. ആദ്യത്തെ സൂര്യഗ്രഹണം മാർച്ച് 29നും രണ്ടാമത്തെ സൂര്യഗ്രഹണം സെപ്റ്റംബർ 21നും സംഭവിക്കും. ദക്ഷിണാർധഗോളത്തിൽ, പ്രത്യേകിച്ച് ഓസ്ട്രേലിയ, അന്റാർട്ടിക്ക, പസഫിക്, അറ്റ്ലാന്റിക് സമുദ്രങ്ങളുടെ ചില ഭാഗങ്ങളിൽ ഇതു ദൃശ്യമാകും. മാർച്ച് 29ന് സംഭവിക്കാനിരിക്കുന്ന ഭാഗിക സൂര്യഗ്രഹണം വടക്കൻ അർധഗോളത്തിന്റെ ചില ഭാഗങ്ങളിലാണു ദൃശ്യമാകുക. ചന്ദ്രന്റെ മധ്യനിഴൽ ഭൂമിയുടെ തെക്കുഭാഗത്തേക്കു കടന്നുപോകുന്നതിനാൽ ഗ്രഹണം പൂർണമാകില്ലെങ്കിലും അതു ഗണ്യമായ ജ്യോതിശാസ്ത്ര സംഭവമായിരിക്കുമെന്നു ഗവേഷകർ പറയുന്നു. യൂറോപ്പിന്റെ ഭൂരിഭാഗവും ഭാഗിക സൂര്യഗ്രഹണം അനുഭവപ്പെടും. വടക്കേ അമേരിക്കയുടെ വിദൂര കിഴക്കൻ ഭാഗങ്ങളിലാണ് ഗ്രഹണം മികച്ചരീതിയിൽ കാണാൻ കഴിയുക. അനുകൂല കാലാവസ്ഥയെങ്കിൽ ഗ്രഹണത്തിൽ മങ്ങിയ സൂര്യനെ, ഉദയസമയത്ത് കിഴക്കൻ ചക്രവാളത്തിൽ ദർശിക്കാൻ കഴിയും. എന്നാൽ, ഭാഗികസൂര്യഗ്രഹണം ഇന്ത്യയിൽനിന്നു ദർശിക്കാൻ സാധിക്കില്ല. സൂര്യഗ്രഹണംചന്ദ്രൻ സൂര്യനും ഭൂമിക്കും ഇടയിൽ വരുമ്പോൾ സൂര്യൻ ഭാഗികമായോ, പൂർണമായോ മറയുന്ന…
Read MoreDay: February 24, 2025
ആശാ വർക്കർമാരുടെ സമരത്തെ വിമർശിച്ച് സിപിഎം മുഖപത്രത്തിൽ ലേഖനം; സമരത്തിനു പിന്നിൽ അരാജക സംഘടനകളെന്ന് എളമരം കരീം
തിരുവനന്തപുരം: ആശാ പ്രവർത്തകരുടെ സമരത്തെ വിമർശിച്ച് സിപിഎം മുഖപത്രത്തിൽ ലേഖനം. ആശാ വർക്കർമാരെ തെറ്റിദ്ധരിപ്പിച്ച് സമരത്തിന് ഇറക്കിയതിന് പിന്നിൽ അരാജക സംഘടനകളെന്നാണ് സിപിഎം കേന്ദ്രകമ്മിറ്റി എളമരം കരീം എം പി എഴുതിയ ലേഖനത്തിൽ കുറ്റപ്പെടുത്തുന്നത്. ചിലർ ആശാ വർക്കർമാരെ വ്യാമോഹിപ്പിച്ചു. തൽപ്പര കക്ഷികളുടെ കെണിയിൽപ്പെട്ടവരാണ് സമരം നടത്തുന്നത്. പെമ്പിളൈ ഒരുമ സമരത്തിന് സമാനമാണ് ആശാ വർക്കർമാരുടെ സമരമെന്നും കരീം വിമർശിച്ചു. സംസ്ഥാനത്തെ മുഴുവൻ തൊഴിലാളി സംഘടനകളെയും അധിക്ഷേപിക്കുകയായിരുന്നു പെമ്പിളൈ ഒരുമ സമരം. കേന്ദ്രപദ്ധതികൾ വ്യവസ്ഥകൾക്ക് അനുസരിച്ച് നടപ്പാക്കാനേ സംസ്ഥാനത്തിന് അധികാരമുള്ളൂ. എൻഎച്ച്എം ഫണ്ടിലേക്ക് കേന്ദ്രം നൽകേണ്ട 468 കോടി നൽകിയിട്ടില്ല എന്നും ലേഖനത്തിൽ പറയുന്നു.ആശമാരുടെ വേതനവർദ്ധനവിൽ കാര്യമായി ഇടപെടൽ നടത്തിയത് ഇടതു സർക്കാരുകളാണെന്നും ലേഖനം പറയുന്നു. അതേസമയം സമരം നടത്താനുള്ള അവകാശം ഏതെങ്കിലും ഒരു സംഘടനയ്ക്ക് മാത്രം അവകാശപ്പെട്ടതല്ല എന്നാണ് ആശാ പ്രവർത്തകർ പ്രതികരിച്ചത്. സെക്രട്ടേറിയറ്റിന് മുന്നിലെ…
Read Moreഇന്ത്യൻ വിപണിയിൽ കട തുറക്കാൻ ഗൂഗിൾ; അമേരിക്കയ്ക്ക് പുറത്ത് ഗൂഗിളിന്റെ ആദ്യ ചില്ലറ വിൽപ്പന ശാല ഇന്ത്യയിൽ
കൊല്ലം: ഇന്ത്യൻ വിപണിയിൽ സ്വന്തമായി കട തുറന്ന് ചുവടുറപ്പിക്കാർ ഗൂഗിൾ തയാറെടുപ്പുകൾ ആരംഭിച്ചു. അമേരിക്കയ്ക്ക് പുറത്ത് ഗൂഗിളിന്റെ ആദ്യ ചില്ലറ വിൽപ്പന ശാല ഇന്ത്യയിലായിരിക്കും തുറക്കുക. ദക്ഷിണേന്ത്യൻ നഗരങ്ങൾ അടക്കം ഗൂഗിളിന്റെ പരിഗണനയിൽ ഉണ്ട്. ഇതിന് മുന്നോടിയായി അമേരിക്കയിൽ നിന്നുള്ള ഗൂഗിളിന്റെ ഉന്നത ഉദ്യോഗസ്ഥ സംഘം അടുത്തിടെ ഇന്ത്യയിൽ എത്തുകയുണ്ടായി. വിപണി സാധ്യത സംബന്ധിച്ച വിശദമായ പഠനമായിരുന്നു അവരുടെ ലക്ഷ്യം. ന്യൂഡൽഹിയിലെയും മുംബൈയിലെയും പ്രമുഖ മാളുകൾ അടക്കം അവർ സന്ദർശിക്കുകയുണ്ടായി. ആദ്യം ഡൽഹിയിലും മുംബൈയിലും ആയിരിക്കും സ്റ്റോറുകൾ തുറക്കുക. 15,000 ചതുരശ്ര അടിയിലുള്ളതായിരിക്കും ഗൂഗിൾ കടകൾ. ആറ് മാസത്തിനുള്ളിൽ ഇവ തുറക്കുന്നതിനുള്ള ശ്രമങ്ങളിലാണ് ഗൂഗിൾ. ഇവയുടെ പ്രവർത്തനം വിജയകരമാണെങ്കിൽ ബംഗളുരുവിലും ഗുരുഗ്രാമിലും കടകൾ തുറക്കാനും ഗൂഗിളിന് പദ്ധതിയുണ്ട്. അമേരിക്കയിൽ ആകെ അഞ്ച് സ്റ്റോറുകൾ മാത്രമാണ് ഗൂഗിളിന് ഉള്ളത്. പിക്സൽ ഫോൺ, സ്മാർട്ട് വാച്ച്, ഇയർ ബഡ്സ് തുടങ്ങിയവയാണ്…
Read Moreശശി തരൂർ വിവാദം; വിവാദങ്ങൾ ഉണ്ടാക്കി സിപിഎം അജണ്ടയിൽ വീഴരുതെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: തരൂർ വിവാദത്തിൽ അഭിപ്രായം പറയുന്നില്ലെന്നും വിവാദങ്ങൾ ഉണ്ടാക്കി സിപിഎം അജണ്ടയിൽ വീഴരുതെന്നും രമേശ് ചെന്നിത്തല.രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുമ്പുള്ള തരൂരിന്റെ അഭിമുഖമാണ് പുറത്തുവന്നിരിക്കുന്നത്. പിന്നീടൊന്നും അദ്ദേഹം പറഞ്ഞിട്ടില്ല. കോൺഗ്രസിൽ അഭിപ്രായം പറയാനുള്ള ജനാധിപത്യ അവകാശമുണ്ട്. പഴയ ഗ്രൂപ്പ് വഴക്ക് പോലുള്ള സങ്കീർണ അവസ്ഥ ഇപ്പോൾ ഇല്ല. ബിജെപിയുമായി കൂട്ടുകൂടാനാണ് പാർട്ടി കോൺഗ്രസ് കരട് രാഷ്ട്രീയ പ്രമേയത്തിലൂടെ സിപിഎമ്മിന്റെ ശ്രമമെന്നും ചെന്നിത്തല ആരോപിച്ചു.അനാവശ്യ വിവാദങ്ങളിൽനിന്നു കോൺഗ്രസ് നേതാക്കൾ വിട്ടു നിൽക്കണം. ഒറ്റക്കെട്ടായി മുന്നോട്ട് പോകേണ്ടതിന്റെയും വിവാദങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കേണ്ടതിന്റെ യും സമയമാണിതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തിൽ എല്ലാ നേതാക്കളും അനിവാര്യരാണെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു. അതേസമയം കോണ്‍ഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം ശശിതരൂരിന്റെ വിവാദ അഭിമുഖത്തിൽ കോണ്‍ഗ്രസ് നേതാക്കളും യൂത്ത് കോണ്‍ഗ്രസ് നേതാക്കളും കടുത്ത അതൃപ്തിയിൽ ആണ്. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലും നിയമസഭ തെരഞ്ഞെടുപ്പിലും വിജയം നേടാനായി…
Read Moreകള്ളത്തരം പറഞ്ഞതുമൂലം മനസമാധാനം ഇല്ലാതായി; സത്യം തുറന്ന് പറയണം; പഞ്ചായത്തംഗവും സുഹൃത്തും മുങ്ങിമരിച്ച സംഭവത്തിൽ മൊഴി തിരുത്തി സുഹൃത്ത്
രാജാക്കാട്: രാജകുമാരി പഞ്ചായത്തംഗം ജയ്സൺ വർഗീസും സുഹൃത്ത് നടുക്കുടിയിൽ ബിജുവും കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരം ആനയിറങ്കൽ ജലാശയത്തിൽ മുങ്ങിമരിച്ച സംഭവത്തിൽ കൂടെയുണ്ടായിരുന്ന രണ്ടു സുഹൃത്തുക്കൾ മൊഴി തിരുത്തി. ജെയ്സണും ബിജുവും ജലാശയത്തിൽ അപകടത്തിൽപ്പെട്ടപ്പോൾ തങ്ങളും സമീപത്തുണ്ടായിരുന്നു എന്നാണ് ഇപ്പോൾ ഇവർ പോലീസിനു നൽകിയ മൊഴി. ജലാശയത്തിൽ കുളിക്കാൻ ഡാം സുരക്ഷാ ജീവനക്കാർ അനുവദിക്കാത്തതിനെ തുടർന്ന് ജയ്സന്റെ കാറിൽ നാലുപേരും മടങ്ങിയെന്നും പൂപ്പാറയിൽ എത്തിയപ്പോൾ തങ്ങളെ ഇറക്കിയ ശേഷം ബോഡിനായ്ക്കന്നൂരിന് പോവുകയാണെന്ന് പറഞ്ഞ് ജയ്സനും ബിജുവും കാറിൽ പോയെന്നുമായിരുന്നു ഇവർ മുമ്പ് പോലീസിനോടും നാട്ടുകാരോടും പറഞ്ഞത്. എന്നാൽ, നുണ പറഞ്ഞതുകൊണ്ട് മനസമാധാനം ഇല്ലെന്ന് ഇവരിൽ ഒരാൾ പലരോടും പറയുകയും പോലീസ് ഈ വിവരം അറിഞ്ഞ് ഇരുവരെയും കഴിഞ്ഞ ദിവസം സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയുമായിരുന്നു. ഇന്നലെ വീണ്ടും സ്റ്റേഷനിലേക്കു വിളിപ്പിച്ച ഇരുവരെയും പോലീസ് ജലാശയത്തിൽ അപകടം നടന്ന ഭാഗത്തെത്തി…
Read Moreനോട്ടിരട്ടിപ്പ്: ഏഴുലക്ഷം തട്ടി തമിഴ്നാട്ടിലേക്ക് മുങ്ങിയ ഒരാൾ അറസ്റ്റിൽ; രണ്ട് പേർക്കായി തിരച്ചിൽ ആരംഭിച്ച് പോലീസ്
ചെറുതോണി: പണമിരട്ടിപ്പിച്ച് നല്‍കാമെന്നു വിശ്വസിപ്പിച്ച് ഏഴു ലക്ഷം രൂപ തട്ടിയെടുത്ത് തമിഴ് നാട്ടിലേക്കു കടന്ന സംഘത്തിലെ ഒരാൾ പിടിയിലായി. മണിയാറന്‍കുടി പാണ്ടിയേല്‍ സോണിയുടെ പണമാണ് യന്ത്രസഹായത്താൽ ഇരട്ടിപ്പിച്ച് നൽകാമെന്ന് വിശ്വസിപ്പിച്ച് മൂന്നംഗ സംഘം തട്ടിയെടുത്തത്. പണം തട്ടിയെടുത്ത ശേഷം രക്ഷപ്പെടാന്‍ സഹായിച്ച സിറാജുദ്ദീനെ (33) യാണ് തമിഴ്നാട് ഈറോഡ് അന്തിയൂരിലുള്ള ഇയാളുടെ വീട്ടില്‍നിന്ന് അറസ്റ്റ് ചെയ്തത്.സംഘത്തില്‍ മൂന്നു പേരാണുള്ളത്. പണം ഇരട്ടിപ്പുമായി ബന്ധപ്പെട്ട് സോണിയുമായി ഒരു മാസം മുമ്പുമുതല്‍ മുഖ്യ പ്രതി മുരുകന് ബന്ധപ്പെടുന്നുണ്ടായിരുന്നു. സോണിയുടെ തൊഴിലാളി ഗോപിയാണ് ഇവരെ സോണിക്കു പരിചയപ്പെടുത്തിയത്. രണ്ടുപേരാണ് സോണിയുടെ അടുത്തു പണം വാങ്ങാനെത്തിയത്. പണവുമായി വരുന്നവരെ കൂട്ടി സ്ഥലം വിടാൻ സിറാജുദ്ദീന് കാറുമായി മാറി നില്‍ക്കുകയായിരുന്നു.17ന് ഉച്ചകഴിഞ്ഞ് മൂന്നോടെ സോണിയുടെ വീട്ടില്‍വച്ച് പണം കൈമാറി. വലിയ തട്ടിപ്പ് സംഘമാണെന്നും നിരവധി പേര് തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നും പോലീസ് സംശയിക്കുന്നു. സിറാജുദീന്‍ കോതമംഗലം…
Read Moreമുൻവൈരാഗ്യം പകയായി കൊണ്ടുനടന്നു; മദ്യലഹരിയിൽ ഉറങ്ങിക്കിടന്ന സഹോദരനെ കഴുത്തില്‍ കയര്‍ കുരുക്കി കൊലപ്പെടുത്തി; ആത്മത്യയാക്കാനുള്ള ശ്രമം പൊളിച്ചടുക്കി പോലീസ്
ചെങ്ങന്നൂര്‍: ഉറങ്ങിക്കിടന്ന ജ്യേഷ്ഠന്റെ കഴുത്തില്‍ കയര്‍ കുരുക്കി കൊലപ്പെടുത്തിയ കേസില്‍ അനുജന് അറസ്റ്റില്‍. ഇന്നലെ പുലര്‍ച്ചെ മൂന്നോടെയാണ് നാടിനെ നടുക്കിയ സംഭവം. ചെങ്ങന്നൂര്‍ തിട്ടമേല്‍ മാര്‍ത്തോമ്മ അരമനയ്ക്കു സമീപം ഉഴത്തില്‍ ചക്രപാണിയില്‍ വീട്ടില്‍ പ്രസന്നന് (47)ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഓട്ടോ ഡ്രൈവറായ അനുജന് പ്രസാദ്(45) പോലീസ് പിടിയിലായി. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. ഏറെ നാളായി ഇരുവരും തമ്മില്‍ നടക്കുന്ന കലഹത്തിന്റെ തുടര്‍ച്ചയാണ് കൊലപാതകത്തില്‍ കലാശിച്ചത്. ആറുമാസം മുമ്പ് ഇവര്‍ തമ്മില്‍ മദ്യപിച്ച് വഴക്കിടുകയും മര്‍ദനത്തിനിടെ പ്രസന്നന്റെ കാലൊടിയുകയും ചെയ്തി രുന്നു. ഇതിനു ശേഷം പ്രസാദിനെ ഭയന്നാണ് കൂലിപ്പണിക്കാരനായ പ്രസന്നന് കഴിഞ്ഞിരുന്നത്. ശനിയാഴ്ചയും ഇരുവരും തമ്മിൽ വഴക്കുണ്ടായി. തുടര്‍ന്ന് വീടുവിട്ടു പുറത്തുപോയ പ്രസന്നന് ഞായറാഴ്ച പുലര്‍ച്ചെ രണ്ടെോടെയാണ് വീട്ടിലെത്തിയത്. വന്നപാടെ മദ്യലഹരിയിലായിലായിരുന്ന പ്രസന്നന് തന്റെ മുറിയില്‍ കട്ടിലിനുതാഴെ തറയില്‍ കിടന്ന് ഉറങ്ങിപ്പോയി. ഇതു…
Read Moreവിവാഹപിറ്റേന്ന് വധുവിനെ വീട്ടിലാക്കി മുങ്ങിയ കേസ് ഒത്തുതീർപ്പാക്കി; വിവാഹ സമയത്ത് വരൻ വാങ്ങിയ 10 ലക്ഷവും സ്വർണവും തിരിച്ചുകൊടുക്കാൻ തീരുമാനം
കോട്ടയം: വിവാഹപിറ്റേന്ന് വധുവിനെ കബളിപ്പിച്ചു വരൻ കടന്നു കളഞ്ഞതായി പരാതി. പിന്നാലെ സംഭവം ഒത്തു തീർപ്പാക്കി. വധുവിന്റെ കുടുംബത്തിനു നഷ്ടപരിഹാരം നൽകിയാണ് വരന്റെ കുടുംബം പരാതി ഒത്തു തീർപ്പാക്കിയത്. വിവാഹ ബന്ധം വേർപ്പെടുത്താനും തീരുമാനമായി. കടുത്തുരുത്തിയിലുള്ള വധുവിന്റെ കുടുംബമാണ് പോലീസിൽ പരാതി നൽകിയത്. ജനുവരി 23നു റാന്നിയിൽ വച്ചായിരുന്നു വിവാഹം. വിവാഹം കഴിഞ്ഞ് പിറ്റേ ദിവസം രാത്രി വധുവിനെ വീടിന്റെ മുന്നിൽ ഇറക്കിവിട്ട ശേഷം വരൻ മുങ്ങിയെന്നായിരുന്നു പരാതി. വധുവിനെതിരെ സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തികരമായ വിവരങ്ങൾ പ്രചരിപ്പിച്ചെന്നും പരാതിയുണ്ടായിരുന്നു. തുടർന്ന്, ഇറ്റലിയിലുള്ള വരനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തു. പിന്നാലെയാണ് വരന്റെ കുടുംബം ഒത്തുതീർപ്പിനെത്തിയത്. വിവാഹ സമയത്ത് വരൻ 10 ലക്ഷം രൂപയും സ്വർണാഭരണങ്ങളും കൈക്കലാക്കിയെന്നും പരാതിയുണ്ടായിരുന്നു. അതു തിരിച്ചു കൊടുക്കാനും തീരുമാനമായി.
Read Moreപിന്നീട് എന്തു സംഭവിച്ചു… ഹോട്ടലില്‍ അതിക്രമം നടത്തി പള്‍സര്‍ സുനി; കൈയോടെപൊക്കി കുറുംപ്പുംപടി പോലീസ്; മറ്റ് കേസുകളിൽ ഉൾപ്പെടരുതെന്ന ഉപാധി തെറ്റിച്ച് സുനി
പെരുമ്പാവൂര്‍: ഹോട്ടലില്‍ അതിക്രമം നടത്തിയതിന് പള്‍സര്‍ സുനിയെ കസ്റ്റഡിയില്‍ എടുത്ത് പോലീസ്. ബഹളമുണ്ടാക്കിയതും സാധനനങ്ങള്‍ തല്ലിതകര്ത്തിയതിനുമാണ് കുറുംപ്പംപടി പോലീസ് സുനിക്കെതിരേ കേസെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയയ്ക്കുമെന്നാണ് വിവരം. ഞായറാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. ഭക്ഷണം കഴിക്കാന്‍ ആദ്യം ഓര്‍ഡര്‍ എടുത്തതാണെങ്കിലും രണ്ടാമത് വീണ്ടും ജീവനക്കാരൻ ഓർഡർ എടുക്കാൻ എത്തിയപ്പോൾ സുനി പ്രകോപിതനാവുകയായിരുന്നു. ചില്ല് ഗ്ലാസ് എറിഞ്ഞുടയ്ക്കുകയും അസഭ്യം വര്‍ഷം നടത്തുകയും ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് പരാതി. മാധ്യമങ്ങളോട് പ്രതികരിക്കരുത്, മറ്റ് കേസുകളില്‍ ഉൾപ്പെടരുത് എന്നതടക്കം കര്‍ശന ഉപാധികളോടെയാണ് നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിക്ക് ജാമ്യം ലഭിച്ചത്.
Read More