സിംഗപ്പുർ: ജീവനക്കാർക്കു പകരം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഉപയോഗിച്ചു തുടങ്ങുമെന്നും അടുത്ത മൂന്നു വർഷത്തിനുള്ളിൽ ഏകദേശം 4,000 തസ്തികകൾ വെട്ടിക്കുറയ്ക്കുമെന്നും സിംഗപ്പുരിലെ ഏറ്റവും വലിയ ബാങ്കായ ഫിനാൻഷ്യൽ സർവീസ് കോപറേഷൻ (ഡിബിഎസ്). താൽകാലിക-കരാർ ജീവനക്കാരുടെ തസ്തികകളായിരിക്കും ഒഴിവാക്കുക. പദ്ധതി പൂർത്തിയാകുമ്പോൾ ജീവനക്കാരുടെ എണ്ണം കുത്തനെ കുറയും. എന്നാൽ നിലവിൽ സ്ഥിരം ജീവനക്കാരെ ബാധിക്കില്ലെന്നും അധികൃതർ അറിയിച്ചു. അതേസമയം, നിർമിതബുദ്ധിയുമായി ബന്ധപ്പെട്ട് ഏകദേശം 1,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സാധിക്കുമെന്ന് ഡിബിഎസിന്റെ സ്ഥാനമൊഴിയുന്ന സിഇഒ പീയൂഷ് ഗുപ്ത പറഞ്ഞു. നിലവിൽ, ഡിബിഎസിൽ 8,000 മുതൽ 9,000 വരെ താൽകാലിക, കരാർ തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട്. ഏകദേശം 41,000 പേരാണ് ബാങ്കിലാകെയുള്ള ജോലിക്കാർ. ലോകമെമ്പാടുമുള്ള 40ശതമാനത്തോളം ജോലികളെ എഐ ബാധിക്കുമെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐഎംഫ്) മുന്നറിയിപ്പ് നൽകിയിരുന്നു.
Read MoreDay: February 26, 2025
ഇന്തോനേഷ്യയിൽ ഭൂചലനം; ആളപായമില്ല; പ്രഭവകേന്ദ്രം വടക്കൻ സുലവേസി പ്രവിശ്യയിൽ
ജക്കാർത്ത: ഇന്തോനേഷ്യൻ ദ്വീപായ സുലവേസിക്കു സമീപം ഭൂചലനം. റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായതെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ അറിയിച്ചു. നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. യുഎസ്ജിഎസ് പ്രകാരം, പ്രാദേശിക സമയം ഇന്നു രാവിലെ 6:55ന് 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്. വടക്കൻ സുലവേസി പ്രവിശ്യക്കടുത്താണു പ്രഭവകേന്ദ്രം.
Read Moreസജി മഞ്ഞക്കടമ്പില്‍ തൃണമൂലിൽ; എന്‍ഡിഎ മുന്നണിവിട്ട് ഇനി അൻവറിനൊപ്പം
കോട്ടയം: കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക് അധ്യക്ഷനും കോട്ടയം ജില്ലാ പഞ്ചായത്ത് മുൻ അംഗവുമായ സജി മഞ്ഞക്കടമ്പില്‍ പി.വി.അന്‍വറിനൊപ്പം തൃണമുല്‍ കോണ്‍ഗ്രസില്‍. ടിഎംസി സംസ്ഥാന കോര്‍ഡിനേറ്റര്‍ പി.വി. അന്‍വറിനൊപ്പമാണ് ഇന്ന് കോട്ടയത്ത് പുതിയ പാര്‍ട്ടി പ്രവേശനം സംബന്ധിച്ച് പ്രഖ്യാപനമുണ്ടാത്. കേരള കോണ്‍ഗ്രസ്-എമ്മില്‍ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ സജി പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ജോസഫ് ഗ്രൂപ്പിന്റെ കോട്ടയം ജില്ലാ പ്രസിഡന്റ് ആയിരുന്നു. പാര്‍ട്ടിയിലെ ഒരു വിഭാഗവുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്ന് ജോസഫ് ഗ്രൂപ്പ് വിട്ട് കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക് പാര്‍ട്ടി രൂപീകരിച്ച് എന്‍ഡിഎ മുന്നണിയില്‍ പ്രവര്‍ത്തിക്കുകയായിരുന്നു.
Read Moreവീട്ടില്‍ കയറി അടിച്ച് ‘തലകൾ’ പൊട്ടിക്കുമെന്ന് അന്‍വർ, കുടുംബമടക്കം തീര്‍ത്തുകളയുമെന്നു സിപിഎം: ചുങ്കത്തറയില്‍ കൊമ്പുകോര്‍ത്ത് പി.വി. അന്‍വറും സിപിഎമ്മും
കോഴിക്കോട്: സിപിഎം നേതാക്കൾക്കെതിരേ ഭീഷണി പ്രസംഗവുമായി പി.വി. അൻവർ. തന്നെയും യുഡിഎഫ് പ്രവര്‍ത്തകരെയും ആക്രമിക്കാൻ ശ്രമിച്ചാല്‍ വീട്ടില്‍ കയറി അടിച്ച് തല പൊട്ടിക്കുമെന്നാണ് ഭീഷണി. ‘മദ്യവും മയക്കുമരുന്നും കൊടുത്ത് പ്രവര്‍ത്തകരെ വിടുന്ന സിപിഎം നേതാക്കള്‍ക്കുള്ള സൂചനയാണിത്. ഒരു തര്‍ക്കവുമില്ല ഞങ്ങള്‍ തലയ്ക്കേ അടിക്കൂ’ – പ്രവർത്തകരെ പറഞ്ഞു വിടുന്ന തലകൾക്കെതിരേ അടിക്കുമെന്ന സൂചനയോടെ അൻവർ പറഞ്ഞു. ഒളിച്ചുനിന്ന് രാഷ്ട്രീയ പ്രവര്‍ത്തനം നടത്താൻ പഠിച്ചിട്ടില്ലെന്നും മുന്നില്‍ നിന്നുതന്നെ പ്രവര്‍ത്തിക്കാനാണ് തീരുമാനമെന്നും അൻവർ പറഞ്ഞു. ചുങ്കത്തറയിലെ വനിതാ പഞ്ചായത്തംഗത്തെ സിപിഎം ഏരിയാ സെക്രട്ടറി ഭീഷണിപ്പെടുത്തി. അൻവറിന്റെ ഒപ്പം നടന്നാൽ കുടുംബം അടക്കം പണി തീര്‍ത്തുകളുമെന്നായിരുന്നു സിപിഎം ഏരിയാ സെക്രട്ടറിയുടെ വോയ്സ് മെസേജ്. ഭീഷണിക്കെതിരേ പോലീസില്‍ പരാതി നല്‍കുമെന്നും പി.വി. അൻവര്‍ കൂട്ടിച്ചേർത്തു. സിപിഎം ഭരിച്ചിരുന്ന ചുങ്കത്തറ പഞ്ചായത്തില്‍ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം വിജയിക്കുകയും ഇടതുമുന്നണിക്ക് ഭരണം നഷ്ടമാകുകയും ചെയ്തിരുന്നു.…
Read Moreകോൺഗ്രസ് പുനഃസംഘടന ഉടൻ; കെ. സുധാകരൻ മാറിയേക്കും; അധ്യക്ഷ സ്ഥാനത്തേക്ക് അടൂർ പ്രകാശ്?
തിരുവനന്തപുരം: കേരളത്തിലെ കോൺഗ്രസിൽ സമൂല മാറ്റം വേണമെന്ന് ആവശ്യപ്പെട്ടുളള റിപ്പോർട്ട് കോൺഗ്രസ് തെരഞ്ഞെടുപ്പ് ടാസ്ക് ഫോഴ്സ് അംഗം സുനിൽ കനുഗോലു സമർപ്പിച്ചതിന്റെ പശ്ചാത്തലത്തിൽ കോൺഗ്രസിൽ പുനഃസംഘടന ഉടൻ നടന്നേക്കും. കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ.സുധാകരനെ മാറ്റിയേക്കും. അധ്യക്ഷ സ്ഥാനത്തേക്ക് അടൂർ പ്രകാശ്, ബെന്നി ബഹനാൻ എന്നിവരുടെ പേരുകൾ പരിഗണനയിലുണ്ടെന്നാണ് വിവരം. രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിൽ അധ്യക്ഷനാകാൻ അടൂർ പ്രകാശ് താൽപര്യം പ്രകടിപ്പിച്ചതായാണ് വിവരം. കെസിപിസി അധ്യക്ഷനെ സംബന്ധിച്ച് അടുത്ത മാസം പ്രഖ്യാപനം ഉണ്ടാകും. കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്കിടയിലെ പൊരുത്തമില്ലായ്മ സംഘടനയ്ക്ക് ദോഷം ചെയ്യുമെന്നും ഹൈക്കമാൻഡിന് സമർപ്പിച്ച റിപ്പോർട്ടിൽ കനഗോലു ചൂണ്ടിക്കാട്ടിയിരുന്നു. ശനിയാഴ്ച ഡൽഹിയിൽ നടക്കുന്ന യോഗത്തിൽ നേതാക്കൾക്കിടയിലെ ഐക്യത്തിന് ഹൈക്കമാൻഡ് ആവശ്യപ്പെടും.
Read Moreസ്കൂട്ടറില്‍ പോകുകയായിരുന്ന അമ്മയേം മകളേയും ഗുണ്ടകൾ വെട്ടിവീഴ്ത്തി; അന്വേഷണം ആരംഭിച്ച് പോലീസ്
മലപ്പുറം: തിരൂരങ്ങാടിയിൽ സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന അമ്മയ്ക്കും മകൾക്കും വെട്ടേറ്റു. കോഴിക്കോട് പെരുമണ്ണ സ്വദേശികളും നിലവിൽ തലപ്പാറയിലെ ക്വർട്ടേഴ്സിൽ താമസക്കാരുമായ സുമി (40), മകൾ ഷബ ഫാത്തിമ (17) എന്നിവർക്കാണ് വെട്ടേറ്റത്. ഇന്നലെ രാത്രി പത്തോടെ തലപ്പാറ വലിയപറമ്പിലാണ് സംഭവം. ഇവരുടെ പിന്നാലെ സ്കൂട്ടറിലെത്തിയ വ്യക്തി കത്തി വീശുകയായിരുന്നു. ഇരുവർക്കും കൈക്കാണ് പരിക്കേറ്റത്. രണ്ടുതവണയാണ് കത്തിവീശിയത്. അതിനുശേഷം തിരൂരങ്ങാടി ഭാഗത്തേക്ക് പ്രതി സ്കൂട്ടര്‍ ഓടിച്ച് പോകുകയായിരുന്നു. കൂരിയാട് വാടകയ്ക്ക് താമസിക്കുന്നതിനായി മറ്റൊരു ക്വാർട്ടേഴ്സ് നോക്കുന്നതിനായി പോകുകയായിരുന്നു ഇരുവരും. പരിക്കേറ്റ ഇരുവരെയും തിരൂരങ്ങാടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും അപകടനില തരണം ചെയ്തു. എന്താണ് അക്രമകാരണമെന്ന് വ്യക്തമായിട്ടില്ല. ഇന്ന് ഇരുവരുടെയും മൊഴി എടുക്കും. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read Moreശശി തരൂരിന്റെ വിവാദ അഭിമുഖം; “പാർട്ടിക്കു വേണ്ടെങ്കിൽ ഞാൻ എന്റെ വഴിക്കു പോകും’;ബിജെപി മറ്റൊരു മാർഗമല്ല
തിരുവനന്തപുരം: കോൺഗ്രസ് നേതാവ് ശശി തരൂർ ഒരു ദേശീയ മാധ്യമത്തിന് നൽകിയ മലയാളം പോഡ്കാസ്റ്റിന്റെ പൂർണരൂപം പുറത്ത്. തന്റെ ഭാഗത്തു നിന്ന് യാതൊരു ശ്രമവും കൂടാതെ, കേരളത്തിൽ പ്രചാരണം നടത്താതെ, താൻ ആളുകളുടെ മനസിലുണ്ടെന്ന് തോന്നുന്നുവെന്ന് അഭിപ്രായപ്പെട്ട ശശി തരൂർ, പാർട്ടി അത് പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ താൻ അവിടെ ഉണ്ടാകുമെന്നും പാർട്ടിക്ക് വേണ്ടെങ്കിൽ തന്റെ വഴിക്ക് പോകുമെന്നും അഭിമുഖത്തിൽ പറയുന്നു. ബിജെപി തന്റെ മറ്റൊരു മാർഗമല്ലെന്നും തരൂർ വ്യക്തമാക്കി. സമയം ചെലവഴിക്കാൻ തനിക്ക് മറ്റ് വഴികളില്ലെന്ന് കരുതരുത്. എഴുത്തുണ്ട്, പുസ്തകങ്ങളുണ്ട്, പ്രസംഗങ്ങളുണ്ട്. ലോകമെമ്പാടുംനിന്ന് ക്ഷണങ്ങൾ ലഭിക്കുന്നു. രാഷ്ട്രീയവും പാർലമെന്റും കാരണം പല സമ്മേളനങ്ങളിലും പങ്കെടുക്കാൻ കഴിയുന്നില്ല. ബിജെപി തന്റെ മറ്റൊരു ഓപ്ഷനല്ല. ഓരോ പാർട്ടിക്കും സ്വന്തം വിശ്വാസവും ചരിത്രവുമുണ്ട്. തന്നെ കോൺഗ്രസിലേക്ക് ക്ഷണിച്ചത് സോണിയ ഗാന്ധിയും മൻമോഹൻ സിംഗുമാണെന്നും ശശി തരൂർ പറഞ്ഞു. “”തിരുവനന്തപുരത്തെ എന്റെ വോട്ട്…
Read Moreആൾ മാറാട്ടം നടത്തി വീഡിയോകോൾ ചെയ്ത് പണം തട്ടാൻ നോക്കി: ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ വിസിയുംപെട്ടു
ഭുവനേശ്വർ: ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ കുടുക്കി ബെർഹാംപുർ സർവകലാശാല വൈസ് ചാൻസലർ ഗീതാഞ്ജലി ഡഷിൽനിന്നു 14 ലക്ഷം രൂപ തട്ടിയെടുത്തു. ഇഡി ഉദ്യോഗസ്ഥനാണെന്ന വ്യാജേന ആൾമാറാട്ടം നടത്തി വീഡിയോ കോൾ വിളിച്ചാണു പണം കൈക്കലാക്കിയത്. ഈമാസം 12 നാണ് ഇഡി ഉദ്യോഗസ്ഥനാണെന്ന് അവകാശപ്പെട്ട ഒരാളിൽനിന്ന് ഗീതാഞ്ജലിക്ക് ഫോൺ കോൾ ലഭിച്ചത്. അവരുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിൽ കോടിക്കണക്കിനു രൂപ നിക്ഷേപിച്ചതായും ഇഡി രജിസ്റ്റർ ചെയ്ത കേസിൽ ഇവർ ഉൾപ്പെട്ടിട്ടുണ്ടെന്നും അയാൾ ആരോപിച്ചു. ഗീതാഞ്ജലിയെ ഡിജിറ്റലായി അറസ്റ്റ് ചെയ്തിരിക്കുകയാണെന്നും 14 ലക്ഷം രൂപ നൽകിയാൽ വിട്ടയയ്ക്കാമെന്നും പറഞ്ഞു. തുടർന്ന് തട്ടിപ്പുകാരൻ പറഞ്ഞ അക്കൗണ്ടിലേക്ക് ഇവർ പണം നിക്ഷേപിച്ചു. വിശ്വാസം നേടിയെടുക്കുന്നതിനായി ഇയാള്‍ അടുത്ത ദിവസം വിസിയുടെ അക്കൗണ്ടിലേക്ക് 80,000 രൂപ തിരിച്ചയച്ചു. ബാക്കി തുക ഘട്ടംഘട്ടമായി തിരിച്ച് ബാങ്ക് അക്കൗണ്ടിലേക്ക് അയയ്മെന്നു പറഞ്ഞെങ്കിലും പിന്നീട് ബന്ധപ്പെട്ടില്ല. തുടര്‍ന്ന് വിസി…
Read Moreപരീക്ഷയ്ക്കിടെ ലാബില്‍ വച്ച് അധ്യാപകന് അശ്ലീലച്ചുവയോടെ സംസാരിക്കുകയും ശരീരത്തിൽ സ്പര്‍ശിക്കുകയും ചെയ്തു: പുറത്ത് പറഞ്ഞാൽ തോൽപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി; അധ്യാപകൻ പിടിയിൽ
ചെന്നൈ: തിരുപ്പത്തൂരിലെ സര്‍ക്കാര്‍ സ്കൂളില്‍ കമ്പ്യൂട്ടര്‍ പരീക്ഷയ്ക്കിടെ ലാബില്‍ വച്ച് വിദ്യാര്‍ഥിനികള്‍ക്കുനേരേ ലൈംഗികാതിക്രമം നടത്തിയ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. ആറു വിദ്യാര്‍ഥിനികളാണ് ലൈംഗികാതിക്രമത്തിന് ഇരയായത്. സംഭവത്തിൽ ഇംഗ്ലീഷ് താത്കാലിക അധ്യാപകൻ പ്രഭുവിനെ (35) പോലീസ് അറസ്റ്റ് ചെയ്തു. തിരുപ്പത്തൂരിലെ വാണിയമ്പാടിക്കു സമീപമുള്ള ഹയര്‍സെക്കന്‍ഡറി സ്കൂളിലാണ് സംഭവം. ഏഴാം ക്ലാസില്‍ പഠിക്കുന്ന ആറു വിദ്യാര്‍ഥിനികളാണ് അധ്യാപകനെതിരേ പരാതി നല്‍കിയത്. പരീക്ഷയ്ക്കിടെ ലാബില്‍ വച്ച് അധ്യാപകന് അശ്ലീലച്ചുവയോടെ സംസാരിക്കുകയും ശരീരത്തിൽ സ്പര്‍ശിക്കുകയും ചെയ്തത് തടയാന്‍ ശ്രമിച്ചപ്പോള്‍ പരീക്ഷയ്ക്കു തോല്‍പ്പിക്കുമെന്നും പുറത്തുപറയരുതെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണു പരാതി. കുട്ടികള്‍ ചൈള്‍ഡ് ലൈന്‍ നമ്പറില്‍ വിളിച്ചാണ് വിവരമറിയിച്ചത്. ചൈല്‍ഡ് ലൈന്‍ അധികൃതര്‍ പോലീസുമായി സ്കൂളിലെത്തി വിദ്യാർഥിനികളുടെ മൊഴിയെടുത്തു.
Read Moreമഹാകുംഭമേളയ്ക്ക് ഇന്ന് സമാപനം; ഭക്തരുടെ എണ്ണം 66 കോടി കവിയും
ലക്നൗ: ആറാഴ്ച നീണ്ടുനിന്ന മഹാകുംഭമേളയ്ക്ക് ഇന്ന് സമാപനം. ഇന്നത്തെ ശിവരാത്രി ദിനത്തിൽ പ്രധാന സ്നാനത്തിനായി വിപുലമായ ഒരുക്കങ്ങളാണു നടത്തിയിട്ടുള്ളത്. ഇതുവരെ 64 കോടിയിലധികം ഭക്തർ മഹാകുംഭമേളയ്ക്കെത്തിച്ചേര്ന്നതായാണു കണക്ക്. മഹാശിവരാത്രി കൂടി കഴിയുന്നതോടെ ഈ കണക്ക് 66 കോടി കവിയുമെന്നാണ് നിഗമനം. കഴിഞ്ഞ 10 ദിവസമായി 1.25 കോടിയിലധികം ഭക്തർ ദിവസവും ത്രിവേണി സംഗമത്തിൽ പുണ്യസ്നാനം ചെയ്തത്. ജനുവരി 13ന് ആരംഭിച്ച മഹാ കുംഭമേളയിൽ ഏകദേശം 40 കോടി സന്ദർശകർ പങ്കെടുക്കുമെന്നാണ് ആദ്യം പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഭക്തജനപ്രവാഹത്തിൽ കണക്കുകളെല്ലാം തെറ്റി. ഇന്ന് നടക്കുന്ന അന്തിമ അമൃത് സ്നാനം കഴിഞ്ഞ് മടങ്ങുന്ന തീർത്ഥാടകർക്കായി പ്രയാഗ്രാജിൽ നിന്ന് 350 ലധികം അധിക ട്രെയിൻ സർവീസുകൾ ഇന്ത്യൻ റെയിൽവേ പ്രഖ്യാപിച്ചിട്ടുണ്ട്. പാലാഴി മഥനവുമായി ബന്ധപ്പെട്ടാണ് കുംഭമേളയുടെ ഐതിഹ്യം. കുഭമേള സമയത്ത് പണ്യനദികളിലെ വെള്ളം അമൃതാകുമെന്നും ആ സമയത്ത് സ്നാനം ചെയ്യുന്നവര്‍ക്ക് അനുഗ്രഹം ലഭിക്കുമെന്നാണ്…
Read More