വിചിത്രമായ ഭക്ഷണരീതികളുമായി സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുള്ള സിംഗപ്പുർ സ്വദേശിയാണു കാൾവിൻ ലീ. “ദുരിയൻ-ബിയർ’ കോന്പിനേഷനുമായാണ് അദ്ദേഹത്തിന്റെ പുതിയ എൻട്രി. രൂക്ഷഗന്ധവും അരുചിയുമുള്ള ദുരിയൻപഴം ആരും അത്ര ഇഷ്ടപ്പെടുന്ന ഒന്നല്ല. എന്നാൽ, തായ്ലൻഡിന്റെ തലസ്ഥാനനഗരമായ ബാങ്കോക്കിലേക്കുള്ള യാത്രയ്ക്കിടെ ദുരിയൻ പഴം ബിയറിൽ മുക്കി കഴിക്കുന്ന ലീയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. ദൃശ്യങ്ങളിൽ ദുരിയൻ പഴം ബിയറിൽ മുക്കി ലീ കഴിക്കുന്നതും ഒരു കഷണം പഴം ബിയറിലിട്ട് കുലുക്കുന്നതും കാണാം. ഈ കോന്പിനേഷൻ അടിപൊളിയാണെന്നും എല്ലാവരും രുചിച്ചുനോക്കണമെന്നും ലീ പറയുന്നു. ‘ബിയറിനുതന്നെ കയ്പാണ്. അപ്പോൾ അതിൽ മുക്കി ദുരിയൻ എങ്ങനെ കഴിച്ചു എന്നാണ് വീഡിയോ കണ്ടവരിലേറെയും അദ്ഭുതപ്പെടുന്നത്. എന്നാൽ, ചിലർ ഈ കോന്പിനേഷൻ പരീക്ഷിച്ചു നോക്കുമെന്നു പ്രതികരിച്ചു.
Read MoreDay: February 26, 2025
മാതാവ് ഇരട്ടക്കുട്ടികളെ ഗര്‍ഭം ധരിച്ചു: ഒരാളുടെ ശരീരം പൂര്‍ണമായി വളര്‍ച്ച പ്രാപിച്ചില്ല; പതിനേഴുകാരന്റെ വയറിനോടുചേര്ന്നുള്ള അധിക കാലുകള്‍ നീക്കംചെയ്തു
വയറില്‍നിന്നു തൂങ്ങിയ കാലുകളുമായി ജനിച്ച 17കാരനില്‍ വിജയകരമായി ശസ്ത്രക്രിയ നടത്തി ആരോഗ്യരംഗത്തു പുതിയ നേട്ടവുമായി ഡല്‍ഹി എംയിസ്. ഉത്തര്‍പ്രദേശിലെ ബാലിയയില്‍ അപൂര്‍വ അവയവഘടനയുമായി ജനിച്ച കുട്ടിയുടെ വയറിലെ കാലുകളാണ് സങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്. ഡോ. അസൂരി കൃഷ്ണയുടെ നേതൃത്വത്തിലുള്ള ഇരുപതംഗ സംഘമാണു വിജയകരമായി ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്. നീക്കം ചെയ്ത അവയവത്തിന് 16 കിലോയോളം ഭാരമുണ്ടായിരുന്നു. കുട്ടിക്ക് ആരോഗ്യമുള്ള രണ്ടു കാലുകളും രണ്ടു കൈകളുമുണ്ടെങ്കിലും പൊക്കിളിനോടുചേര്ന്ന് രണ്ടു കാലുകള്‍ അധികമായുണ്ടായിരുന്നു. അപൂര്‍ണ പരാദ ഇരട്ട ( incomplete parasitic twin) എന്ന അവസ്ഥയാണ് കുട്ടിക്കുണ്ടായിരുന്നത്. അതായത് മാതാവ് ഇരട്ടക്കുട്ടികളെ ഗര്‍ഭം ധരിച്ചുവെങ്കിലും അതില്‍ ഒന്നിന്റെ ശരീരം പൂര്‍ണമായി വളര്‍ച്ച പ്രാപിക്കാത്ത അവസ്ഥ. ഫെബ്രുവരി എട്ടിനാണ് ശസ്ത്രക്രിയ നടന്നത്. ഇപ്പോള്‍ കുട്ടി പൂര്‍ണ ആരോഗ്യവാനായെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
Read Moreമകളെപ്പോലെ കാണേണ്ടവളോട്… വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയ അധ്യാപകൻ അറസ്റ്റിൽ; പോക്സോ വകുപ്പ് ചുമത്തി പോലീസ്; ഞെട്ടിക്കുന്ന സംഭവം ആലപ്പുഴയിൽ
ചാരുംമൂട്: സ്കൂൾ വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കോൺഗ്രസ് പാലമേൽ ഈസ്റ്റ് മണ്ഡലം ജനറൽ സെക്രട്ടറിയും കോൺഗ്രസ് അനുകൂല സർവീസ് സംഘടന മാവേലിക്കര വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റുമായ ആദിക്കാട്ടുകുളങ്ങരയിൽ ഊനംപറമ്പിൽ എസ്. ഷിബുഖാനെയാണ് വിദ്യാർഥിനിയുടെ പരാതിയിൽ നൂറനാട് പോലീസ് അറസ്റ്റ് ചെയ്തത്. പത്താം ക്ലാസ് വിദ്യാർഥികളുടെ യാത്രയയപ്പ് ചടങ്ങ് കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങിയ പെൺകുട്ടിയോട് ക്ലാസ് ടീച്ചർ കൂടിയായ ഷിബുഖാൻ അശ്ലീലം പറയുകയും അപമര്യാദയായി പെരുമാറുകയും ചെയ്തതായാണ് പരാതി. ഉടൻതന്നെ പെൺകുട്ടി സഹപാഠികളെ വിവരമറിയിച്ചു. വിവരം അറിഞ്ഞെത്തിയ എസ്എഫ്ഐ പ്രവർത്തകർ സ്കൂളിലേക്ക് മാർച്ച് നടത്തി ഹെഡ്മാസ്റ്റർക്കു പരാതി നൽകി. പെൺകുട്ടിയുടെ പരാതിയെത്തുടർന്ന് സ്ഥലത്തെത്തിയ നൂറനാട് പോലീസ് അധ്യാപകനെ അറസ്റ്റുചെയ്തു പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു. മാവേലിക്കര കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Read More‘കല്യാണം കഴിച്ചില്ലെങ്കില്‍ പിരിച്ചുവിടും’: ചൈനീസ് കമ്പനിയുടെ സർക്കുലർ വിവാദമായി
ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യം എന്ന സ്ഥാനം ഏറെക്കാലം ചൈനയ്ക്കായിരുന്നു. എന്നാൽ അടുത്തനാളിൽ അവർക്കത് നഷ്ടപ്പെട്ടു. ഇന്ത്യയാണ് ഇപ്പോൾ മുന്നിൽ. യുഎൻ ജനസംഖ്യ ഫണ്ട് പുറത്തുവിട്ട ഏറ്റവുമൊടുവിലെ കണക്കുകൾ പ്രകാരം 142.86 കോടി ജനങ്ങളാണ് ഇന്ത്യയിലുള്ളത്. ചൈനയിൽ 142.57 കോടിയും. ജനസംഖ്യ കുറയുന്നതിൽ ഉത്കണ്ഠാകുലരായ ചൈനീസ് ഭരണകൂടം രാജ്യത്തെ ജനനനിരക്കും വിവാഹനിരക്കും ഉയര്‍ത്താന്‍ നിരവധി പദ്ധതികൾ ആവിഷ്കരിച്ചുവരികയാണ്. അതിനിടെ ഒരു ചൈനീസ് കന്പനി സ്വന്തം നിലയ്ക്ക് വിവാഹനിരക്ക് വർധിപ്പിക്കാൻ നടത്തിയ നീക്കം വലിയവിവാദമായി. സംഭവം ഇങ്ങനെ: ഷാൻഡോങ് പ്രവിശ്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷുണ്ടിയൻ കെമിക്കൽ ഗ്രൂപ്പ് കന്പനി തങ്ങളുടെ ജീവനക്കാർക്കായി ഒരു സർക്കുലർ ഇറക്കി. 28നും 58നും ഇടയില്‍ പ്രായമുള്ള അവിവാഹിതരും വിവാഹമോചിതരുമായവര്‍ സെപ്റ്റംബറോടെ വിവാഹം കഴിച്ച് കുടുംബജീവിതം നയിക്കണമെന്നും അല്ലാത്തപക്ഷം അവരെ പിരിച്ചുവിടുമെന്നുമായിരുന്നു സർക്കുലറിലെ ഉള്ളടക്കം. സദുദ്ദേശ്യത്തോടെയുള്ള ഈ നിര്‍ദേശം പക്ഷേ, വലിയ വിമര്‍ശനങ്ങൾക്കാണു വഴിവച്ചത്.…
Read Moreസംസ്ഥാന ഗുസ്തി ചാമ്പ്യന്‍ഷിപ്പ് മാർച്ച് 1 മുതൽ 2 വരെ തിരുവല്ലയില്‍
തിരുവല്ല: മാര്‍ച്ച് ഒന്ന്, രണ്ട് തീയതികളില്‍ തിരുവല്ല ബാലിക മഠം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സ്റ്റേഡിയത്തില്‍ പുരുഷ, വനിത സംസ്ഥാന ഗുസ്തി ചാമ്പ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.23 വയസിനു താഴെയുള്ളവരുടെ മത്സരത്തില്‍ സംസ്ഥാനത്തെ 14 ജില്ലകളെ പ്രതിനിധീകരിച്ച് 290 പുരുഷ താരങ്ങളും 135 വനിതാ താരങ്ങളുമാണ പങ്കെടുക്കുന്നത്. ഗ്രീക്കോബ റോമന്‍, ഫ്രീ സ്റ്റൈല്‍ എന്ന വിഭാഗങ്ങളിലായി വിവിധ കാറ്റഗറികളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്.ദേശീയ, അന്തര്‍ദേശീയ നിലവാരമുള്ള 15 ഒഫീഷ്യല്‍സാണ് മത്സരങ്ങള്‍ നിയന്ത്രിക്കുന്നത്. മത്സരത്തില്‍ പങ്കെടുക്കുന്ന കായികതാരങ്ങള്‍ക്കും ഒഫീഷ്യല്‍സിനും ദേശീയ റസ്ലിംഗ് ഫെഡറേഷന് ഒബ്സര്വേര്മാര്ക്കും ഉള്ള താമസ സൗകര്യം അടക്കം എല്ലാ സൗകര്യങ്ങളും ക്രമീകരിച്ചിട്ടുണ്ട്. ആംബുലന്‍സ് അടക്കമുള്ള ആവശ്യമായ മെഡിക്കല്‍ സൗകര്യങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്.കായിക താരങ്ങളായ എല്ലാവര് ക്കും ഇന്‍ഷ്വറന്‍സ് പരിരക്ഷ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അന്തര്‍ദേശീയ നിലവാരമുള്ള റെസ്ലിംഗ് മാറ്റാണ് മത്സരങ്ങള്‍ക്കായി ഉപയോഗിക്കുന്നത്. ഏഴു വര്‍ഷങ്ങള്‍ക്കുശേഷമാണ് തിരുവല്ല സംസ്ഥാന ഗുസ്തി ചാമ്പ്യന്‍ഷിപ്പിന് ആതിഥ്യം…
Read Moreഎന്തൂട്ട് ചോദ്യമാണിത്? ഇന്റർവ്യൂവിൽ പകച്ച് ടെക്കി, ’കുക്കുമ്പർ ജ്യൂസ്’ ഉണ്ടാക്കാൻ പഠിപ്പിച്ചെന്ന് യുവാവ്
ജോലിക്കായുള്ള ഇന്റർവ്യൂവിൽ പല തരത്തിലുള്ള ചോദ്യങ്ങൾ ചോദിക്കാറുണ്ട്. ഉദ്യോഗാർഥികളുടെ അഭിരുചി കഴിവ് സമ്മർദ്ദത്തിൽ എങ്ങനെ പ്രതികരിക്കും എന്നതൊക്കെ അറിയാനുള്ള വഴികൾ കൂടിയാണ് ഇന്റർവ്യൂവിലെ ചില ചോദ്യങ്ങൾ. ഇപ്പോഴിതാ ഇന്റർവ്യൂവിൽ തനിക്കുണ്ടായ അനുഭവം പങ്കുവച്ചിരിക്കുകയാണ് യുവാവ്. ഒരു വിദേശ കമ്പനിയിലേക്ക് ജോലിക്കുള്ള ഇന്റർവ്യൂവിൽ പങ്കെടുത്ത അനുഭവമാണ് യുവാവ് പങ്കുവച്ചത്. ‘ടെക്നിക്കൽ അല്ലാത്ത എന്തെങ്കിലും ഒരു കാര്യം തങ്ങളെ പഠിപ്പിക്കൂ’ എന്നതായിരുന്നു യുവാവ് ചോദിച്ച ചോദ്യം. ചോദ്യം ആദ്യം കേട്ടപ്പോൾ ഒന്ന് പകച്ചു പോയെങ്കിലും അതി സാമർഥ്യമായി അദ്ദേഹം അതിനെ കൈകാര്യം ചെയ്തു. കുക്കുമ്പർ ജ്യൂസ് എങ്ങനെയാണ് ഉണ്ടാക്കുക’ എന്നാണ് യുവാവ് അവരെ പഠിപ്പിച്ചത്. ‘ചോദ്യം ഇതായിരുന്നു; ഞങ്ങളെ എന്തെങ്കിലും പഠിപ്പിക്കൂ. ഒരേയൊരു കാര്യം അത് ടെക്നിക്കൽ ആയ ഒന്നും ആയിരിക്കരുത്. ഞാനാദ്യം പകച്ചുപോയി. പിന്നീട്, അവരെ കുക്കുമ്പർ ജ്യൂസ് എങ്ങനെ ഉണ്ടാക്കാം എന്ന് പഠിപ്പിച്ചു. പിന്നീട്, അവരോട് അതിന്റെ…
Read Moreവെള്ളാപ്പള്ളിക്ക് ഫോണിൽ ഭീഷണി:തിരുവനന്തപുരം സ്വദേശി വിജേഷ് കുമാർ നമ്പൂതിരിയെ പ്രതിയാക്കി കേസെടുത്ത് പോലീസ്
ചേർത്തല: എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതിനും അസഭ്യം പറഞ്ഞതിനും തിരുവനന്തപുരം സ്വദേശി വിജേഷ് കുമാർ നമ്പൂതിരിയെ പ്രതിയാക്കി മാരാരിക്കുളം പോലീസ് കേസ് രജിസ്റ്റർ ചെയ്തു. 24ന് വൈകിട്ട് നാലിനുശേഷമാണ് വെള്ളാപ്പള്ളിയുടെ ഫോണിലേക്ക് വിളിച്ച് ഇയാൾ അസഭ്യം പറഞ്ഞത്.മൊബൈൽ ഫോണിന്റെ ഉടമയാണ് വിജേഷ് കുമാർ. ഇയാൾ തന്നെയാണോ ഫോൺ ചെയ്തത് എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു. വ്യക്തിഹത്യ, ഭീഷണി തുടങ്ങിയ വകുപ്പുകൾ പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ രണ്ടുവർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
Read Moreയുവാവ് കാറിനുള്ളിൽ മരിച്ചനിലയിൽ; എസി ഓൺ ചെയ്ത് ഡോറുകൾ ലോക്ക് ചെയ്ത നിലയിലായിരുന്നു; അടൂരിൽ കണ്ടെത്തിയത് കോട്ടയത്തുനിന്നും കാണാതായ യുവാവിനെ
തലയോലപ്പറമ്പ്: തിരുവനന്തപുരത്ത് ട്രാവൽ ഏജൻസി നടത്തിയിരുന്ന തലയോലപ്പറമ്പ് സ്വദേശിയായ യുവാവിനെ അടൂരിൽ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മറവൻതുരുത്ത് പള്ളിപ്പറമ്പ് സൗപർണികയിൽ നിഷാദി(29)നെയാണ് തിങ്കളാഴ്ച വൈകുന്നേരം കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. എസി ഓൺ ചെയ്ത് ഡോറുകൾ ലോക്ക് ചെയ്ത നിലയിലായിരുന്നു. മറവൻതുരുത്തിലെ വീട്ടിലുണ്ടായിരുന്ന യുവാവിനെ ഞായറാഴ്ച മുതലാണ് കാണാതായത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം മുട്ടുചിറയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന്. ഏനാത്ത് പോലീസ് മേൽനടപടി സ്വീകരിച്ചു. പിതാവ് പരേതനായ ഹബീബ് (റിട്ട. സിആർപിഎഫ്). മാതാവ്: യശോദ (റിട്ട. നഴ്സിംഗ് സൂപ്രണ്ട് തിരുവനന്തപുരം മെഡിക്കൽ കോളജ്). സഹോദരിമാർ: നിഷ ( ബാങ്ക് മാനേജർ, തിരുവനന്തപുരം), ഹർഷ ( നഴ്സ് ഓസ്ട്രേലിയ).
Read Moreഒരൊറ്റ സ്ട്രോബെറിയുടെ വില 1,600: അതിന് പിന്നിലൊരു കാരണമുണ്ടെന്ന് യുവതി; വൈറലായി വീഡിയോ
സ്ട്രോബറി പഴങ്ങളോട് പൊതുവെ ആളുകൾക്ക് ഒരു മുഖം തിരിഞ്ഞ മനോഭാവമാണുള്ളത്. പുളി കാരണമോ അല്ലങ്കിൽ മറ്റ് പഴങ്ങളെപ്പോലെ അതിന് വില കൂടുതൽ കാരണമോ ആകാം ആളുകളുടെ ഈ മുഖം തിരിക്കലിനു പിന്നിലെന്ന് കരുതാം. എന്നാൽ ചിലരാകട്ടെ സ്ട്രോബറി പഴങ്ങളെ വളരെയേറെ ഇഷ്ടപ്പെടുന്നവരാണ്. ഇപ്പോഴിതാ ലോകത്തിലെ ഏറ്റവും വില കൂടിയ സ്ട്രോബറി പഴത്തിനായി 19 ഡോളർ മുടക്കിയ വാർത്തയാണ് പുറത്ത് വരുന്നത്. സമൂഹ മാധ്യമ ഇന്റഫ്ലുവന്സറായ 21കാരി അലിസ ആന്റോസിയാണ് വില കൂടിയ സ്ട്രോബറി പഴം സ്വന്തമാക്കിയത്. എല്ലി അമായി വിൽക്കുന്ന ‘ഓർഗാനിക് സിംഗിൾ ബെറി’ യാണിത്. ജപ്പാനിലെ ക്യോട്ടോയിൽ നിന്നാണ് ഈ സ്ട്രോബറി ഇറക്കുമതി ചെയ്തതാണെന്ന് റിപ്പോർട്ടുകൾ പറയുന്നത്. ഒരു ട്രേയിൽ ഒരൊറ്റ സ്ട്രോബറി പഴമാണ് ഘടിപ്പിച്ചിരിക്കുന്നത്. അതിനാണ് 19 ഡോളർ ചുമത്തുന്നത്. ലോകത്തിലെ ഏറ്റവും രുചിയേറിയ പഴമാണിതെന്നാണ് യുവതി പറഞ്ഞത്. ഇതിന്റെ വീഡിയോയും യുവതി പങ്കുവച്ചു.…
Read Moreസ്ഥലം പോക്കുവരവ് ചെയ്യണേ 5000 വേണം; കൈക്കൂലി വാങ്ങുന്നതിനിടെ സ്പെഷൽ വില്ലേജ് ഓഫീസർ വിജിലൻസിന്റെ പിടിയിൽ
മണിമല: കൈക്കൂലി വാങ്ങുന്നതിനിടെ സ്പെഷൽ വില്ലേജ് ഓഫീസർ വിജിലൻസിന്റെ പിടിയിലായി. വെള്ളാവൂർ സ്പെഷൽ വില്ലേജ് ഓഫീസർ അജിത്ത് ആണ് കൈക്കൂലി വാങ്ങുന്നതിനിടെ കോട്ടയം വിജിലൻസിന്റെ പിടിയിലായത്. സ്ഥലം പോക്കുവരവ് ചെയ്യുന്നതിന് 5000 രൂപ വേണമെന്ന് ഇയാൾ ആവശ്യപ്പെട്ടതനുസരിച്ച് പരാതിക്കാരൻ വിജിലൻസിനെ സമീപിക്കുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് പറഞ്ഞ പണവുമായി എത്തിയ സ്ഥലം ഉടമ ഇയാൾക്ക് പണം കൈമാറുന്നതിനിടയിൽ വിജിലൻസ് സംഘം നടത്തിയ മിന്നൽ പരിശോധനയിലാണ് അജിത്ത് അറസ്റ്റിലായത്. വില്ലേജ് ഓഫീസർ ജിജു സ്കറിയ കേസിലെ രണ്ടാം പ്രതിയാണ്.
Read More