തൊടുപുഴ: കുടുംബശ്രീ അംഗങ്ങളുടെ കൈപ്പുണ്യവുമായി രുചി വൈവിധ്യമുള്ള ഭക്ഷണ വിഭവങ്ങളുമായി പ്രീമിയം റസ്റ്ററന്റ് കഫേ ജില്ലയിലും വരുന്നു. ഉയർന്ന നിലവാരമുള്ള പ്രീമിയം റസ്റ്ററന്റുകൾ ജില്ലയിൽ ആരംഭിക്കുന്നതിനു താത്പര്യമുള്ള സംരംഭകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കുടുംബശ്രീ അംഗമോ കുടുംബാംഗമോ ഓക്സിലറി ഗ്രൂപ്പ് അംഗമോ ആണെങ്കിൽ അപേക്ഷിക്കാം. വ്യക്തിഗതമായോ ഗ്രൂപ്പായോ കഫേ നടത്തിപ്പിനായി അപേക്ഷിക്കാം. ഭക്ഷണ ശാലകൾ നടത്തിയുള്ള പ്രവർത്തന പരിചയം അഭികാമ്യം. നിലവിൽ ഹോട്ടലുകൾ നടത്തുന്നവർക്ക് മാനദണ്ഡങ്ങൾ പാലിച്ച് പ്രീമീയം കഫേ ആക്കി മാറ്റിയും സംരംഭം ആരംഭിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ആവശ്യമായ പരിശീലനവും പ്രീമിയം കഫേ ബ്രാൻഡിംഗ് ചെയ്യുന്നതിന് വേണ്ട അടിസ്ഥാന ചെലവുകൾക്കായി കുടുംബശ്രീ മുഖേന ധന സഹായവും ലഭ്യമാക്കും. വിനോദസഞ്ചാരികൾ ഏറെ എത്തുന്ന ജില്ലയിൽ യാത്രികർക്കു സൗകര്യപ്രദമായ പ്രധാന പാതകളിൽ പ്രീമിയം കഫെ തുടങ്ങാനാണ് പദ്ധതി. എല്ലാ ജില്ലകളിലും ഒരു പ്രീമിയം കഫെ വീതമെങ്കിലും തുടങ്ങാനാണ് സംസ്ഥാന കുടുംബശ്രീ…
Read MoreDay: February 26, 2025
കുറ്റബോധമില്ലാതെ അഫാൻ; റിപ്പർ മോഡൽ കൊലപാതകം പ്രതി നടത്തിയത് കൃത്യമായ ആസൂത്രണത്തോടെ; അഫാനു മാനസികപ്രശ്നങ്ങളൊന്നുമില്ലെന്നു പോലീസ്
തിരുവനന്തപുരം: കുറ്റബോധമൊന്നുമില്ലാതെ വെഞ്ഞാറമൂട് കൂട്ടക്കൊല കേസ് പ്രതി അഫാൻ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രത്യേക മുറിയിലാണ് ഇയാളെ പാർപ്പിച്ചിരിക്കുന്നത്. ഡോക്ടർമാരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പോലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന അഫാന്റെ അമ്മ ഷെമിയിൽ നിന്നു കൂടുതൽ വിവരങ്ങൾ അറിയാനാകുമെന്ന പ്രതീക്ഷയിലാണു പോലീസ്. അവരുടെ ആരോഗ്യനില മെച്ചപ്പെട്ടെങ്കിൽ മാത്രമേ വിവരങ്ങൾ ചോദിച്ചറിയാൻ സാധിക്കുകയുള്ളൂ. കൂട്ടക്കൊലയ്ക്കു പിന്നിലെ യഥാർഥ വിവരങ്ങൾ ഇവരിൽനിന്നു മാത്രമേ കൃത്യമായി അറിയാൻ സാധിക്കൂ. അന്വേഷണത്തിനായി തിരുവനന്തപുരം റൂറൽ എസ്പി. കെ. സുദർശന്റെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുമെന്ന് കുറ്റകൃത്യം നടന്ന സ്ഥലം സന്ദർശിച്ച തിരുവനന്തപുരം റേഞ്ച് ഐജി ശ്യാംസുന്ദർ പറഞ്ഞു. റിപ്പർ മോഡൽ കൊലപാതകം പ്രതി നടത്തിയത് കൃത്യമായ ആസൂത്രണത്തോടെയാണെന്ന് ഐജി പറഞ്ഞു. വെഞ്ഞാറമൂട്ടിലെ കടയിൽ നിന്നാണ് കൂട്ടക്കൊല നടത്താൻ ഉപയോഗിച്ച ചുറ്റിക വാങ്ങിയതെന്ന് പോലീസ് പറഞ്ഞു.…
Read Moreഅവന് എന്തെങ്കിലും പറ്റിയോ, എന്റെ അടുത്തേക്ക് കൊണ്ടുവരുമോ; ഷെമി ബോധം തെളിഞ്ഞപ്പോള്‍ അന്വേഷിച്ചത് ഇളയമകൻ അഫ്സാനെ; തലയിൽ 13 സ്റ്റിച്ച്
തിരുവനന്തപുരം: മകന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന മാതാവ് ഷെമി ബോധം തെളിഞ്ഞപ്പോള്‍ ആദ്യം അന്വേഷിച്ചത് ഇളയമകൻ അഫ്സാനെക്കുറിച്ച്. അഫാനെക്കുറിച്ച് അവര്‍ ഒന്നും ചോദിച്ചില്ലെന്നും ഷെമിയെ സന്ദര്‍ശിച്ച ബന്ധു പറയുന്നു. അടുത്ത ബന്ധുവിനെ കണ്ടപ്പോള്‍ തന്നെ ഇളയ മകന് അഫ്സാനെക്കുറിച്ചാണ് ചോദിച്ചത്. അവനെന്തെങ്കിലും പറ്റിയോ എന്നു കരഞ്ഞുകൊണ്ടു ചോദിച്ചു. അവനെ തന്റെ അടുത്തേക്ക് കൊണ്ടുവരണമെന്ന് പറഞ്ഞു. ഷമിയുടെ തലയ്ക്ക് പിറകില്‍ 13 സ്റ്റിച്ചുണ്ട്. കണ്ണിന്റെ താഴെ രണ്ടുഭാഗത്തും എല്ലിന് പൊട്ടലുണ്ട്. വായ പൂര്‍ണമായി തുറക്കാന്‍ കഴിയാത്ത അവസ്ഥയിലുമാണ്.
Read More