ഒരു നടി ഞാൻ പേര് പറയുന്നില്ല. പണ്ട് ഞാൻ ഒരു സിനിമയിൽ അഭിനയിച്ചപ്പോൾ എനിക്ക് ഒരു വലിയ ഷോട്ട് ചെയ്യാനുണ്ടായിരുന്നു. എന്റെ ഏഴാമത്തെയോ എട്ടാമത്തെയോ സിനിമയാണ്. പുള്ളിക്കാരി ഒരു കാര്യം ചെയ്ത് കഴിഞ്ഞ് വേറൊരിടത്തോട്ട് പോകാൻ തുടങ്ങുമ്പോൾ ഞാൻ പോകരുതെന്ന് പറഞ്ഞ് തടയണം. നിന്നോടല്ലേ പോകേണ്ടെന്ന് പറഞ്ഞത് എന്നൊക്കെ ചോദിക്കണം. ഒരു നെഗറ്റീവ് ഷെയ്ഡുളള കഥാപാത്രമായിരുന്നു. പുള്ളിക്കാരി ഈ ഡയലോഗ് പറഞ്ഞ് കഴിയുമ്പോഴേക്കും നായകൻ വരുന്നതും എന്നെ അടിക്കുന്നതുമെല്ലാമാണ് സീൻ. കുറച്ച് ദൈർഘ്യമുള്ള ഷോട്ടാണ്. മൂന്ന് ടേക്ക് കഴിഞ്ഞപ്പോഴേക്കും എന്റെ കോൺഫിഡൻസ് പോകാൻ തുടങ്ങി. ടെൻഷനാകാനും തുടങ്ങി എനിക്ക്. മാത്രമല്ല എനിക്ക് അന്ന് അത്രയല്ലേ എക്സ്പീരിയൻസുള്ളു. ഞാൻ ആവർത്തിച്ച് ടേക്കുകൾ എടുക്കുന്നത് കണ്ടപ്പോൾ ആ നടി അവിടെ നിന്ന് ചിരിക്കാൻ തുടങ്ങി. അതിനെ കൊലച്ചിരി എന്നാണോ പറയേണ്ടതെന്ന് എനിക്ക് അറിയില്ല. പുള്ളിക്കാരി ചിരിക്കുന്തോറും സംവിധായകനും ഇറിറ്റേറ്റഡായി തുടങ്ങി.…
Read MoreDay: February 27, 2025
ചിറ്റൂരിൽ കള്ളിൽ കഫ് സിറപ്പിന്റെ സാന്നിധ്യം; എക്സൈസിന്റെ വ്യാപക പരിശോധന
പാലക്കാട്: ചിറ്റൂർ റേഞ്ചിൽ എക്സൈസ് വകുപ്പ് പരിശോധനയ്ക്കയച്ച കള്ളിന്റെ സാന്പിളിൽ ചുമ മരുന്നിന്റെ സാന്നിധ്യം. കാക്കനാട് ലാബിൽ നിന്നും പുറത്ത് വന്ന റിപ്പോർട്ടിലാണ് കണ്ടെത്തൽ. കള്ളിന്റെ വീര്യം കൂടാൻ കഫ് സിറപ്പ് ചേർക്കുന്നതാണെന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞു. കഴിഞ്ഞ സെപ്റ്റംബറിലാണ് ചിറ്റൂർ റേഞ്ച് ഗ്രൂപ്പ് നമ്പർ ഒമ്പതിലെ വണ്ണാമട(നമ്പർ 36), കുറ്റിപ്പള്ളം(59 ) ഷാപ്പുകളിൽനിന്നുള്ള കള്ള് പരിശോധനയ്ക്കയച്ചത്. കഴിഞ്ഞ ആഴ്ചയാണ് ഇതിന്റെ ഫലം ലഭിച്ചത്. ഈ സാമ്പിളിലാണ് കഫ് സിറപ്പിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. ആദ്യമായാണ് കള്ളിൽ കഫ് സിറപ്പിന്റെ സാന്നിധ്യം കണ്ടെത്തിയത്. ചുമ മരുന്നിൽ ഉൾപ്പെടുത്തുന്ന ബനാട്രിൽ എന്ന രാസപദാർത്ഥമാണ് കള്ളിൽനിന്നും കണ്ടെത്തിയത്. വലിയ രീതിയിൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യതയുള്ള രാസപദാർത്ഥമാണിത്. മുമ്പ് സ്പിരിറ്റ് ഉൾപ്പെടെയുള്ളവ കള്ളിൽനിന്നു കണ്ടെത്തിയിട്ടുണ്ട്. കൂടാതെ സ്റ്റാർച്ച് സാക്രിൻ, സോപ്പ് ലായനി, ഷാം പൂ എന്നിവയും കണ്ടെത്തി. ഇതിനെതിരേ പോലീസ് കർശന നടപടി സ്വീകരിച്ചിരുന്നു.…
Read Moreപുതിയ ഫോട്ടോയുമായി ശ്രീസംഖ്യ: അമ്മയെപ്പോലെയെന്ന് ആരാധകർ
മലയാളികൾക്ക് മറക്കാനാകാത്ത നടിയാണ് കൽപ്പന. കൽപ്പനയുടെ മകൾ ശ്രീസംഖ്യയോട് അതുകൊണ്ട് തന്നെ ഏവർക്കും മമതയുണ്ട്. കരിയറിലെ ഏറ്റവും മികച്ച കാലഘട്ടത്തിലൂടെ കടന്ന് പോകുമ്പോഴായിരുന്നു താരത്തിന്റെ അപ്രതീക്ഷിത മരണം. അഭിനയരംഗത്തേക്കു കടന്നു വരാനൊരുങ്ങുന്ന ശ്രീസംഖ്യ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഫോട്ടോകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. കാണാൻ അമ്മയെ പോലെയുണ്ട് എന്ന ക്യാപ്ഷനോടെയാണ് ശ്രീസംഖ്യ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. അഭിനയമാണ് ശ്രീസംഖ്യയുടെ പാഷൻ. ചില സിനിമകളിൽ അഭിനയിച്ചിട്ടുമുണ്ട്. അമ്മയെ പോലെ അഭിനയത്തിൽ ശ്രീസംഖ്യയും കൈയടി നേടുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. അമ്മയെ പോലെ തന്നെയാണ് ശ്രീസംഖ്യയുടെ സംസാരമെന്ന് അഭിമുഖങ്ങൾ കാണുന്നവർ അഭിപ്രായപ്പെടാറുണ്ട്.ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.
Read Moreകണ്ണൂർ വനിതാ ജയിലിൽ തടവുകാരിക്ക് മർദനം: ഷെറിൻ കാരണവർക്കെതിരേ കേസ്; മർദനമേറ്റത് നൈജീരിയൻ സ്വദേശിനിക്ക്
കണ്ണൂര്‍: കണ്ണൂർ വനിതാ ജയിലിൽ തടവുകാരിയായ നൈജീരിയൻ സ്വദേശിനിക്ക് സഹതടവുകാരിയുടെ മർദനം. സംഭവത്തിൽ ഭാസ്ക്കര കാരണവര്‍ വധക്കേസിലെ പ്രതി ഷെറിന് കാരണവര്‍, തടവുകാരി ഷബ്ന എന്നിവർക്കെതിരെ പോലീസ് കേസെടുത്തു. നൈജീരിയൻ സ്വദേശിനി കാനേ സിംപോ ജൂലിക്കാണ് (33) മർദനമേറ്റത്. 24 ന് രാവിലെ 7.45 ന് ഷെറിനും മറ്റൊരു തടവുകാരിയായ ഷബ്നയും ചേര്‍ന്ന് മർദിച്ചെന്നാണ് പരാതി. രാവിലെ കുടിവെള്ളം എടുക്കാൻ പോകുന്നതിനിടെ ഷെറിൻ കാരണവർ തള്ളിയിടുകയുംഷബ്ന അസഭ്യം പറഞ്ഞ് മർദിച്ച് പരിക്കേൽപ്പിക്കുകയുമായിരുന്നുവെന്ന് കാണിച്ച് കാനേ സിംപോ ജൂലി പരാതി നൽകുകയായിരുന്നു. 24 ന് രാവിലെ നടന്ന സംഭവം ജയിലധികൃതർ ഇന്നലെയാണ് പോലീസിനെ അറിയിച്ചത്. മർദനമേറ്റ തടവുകാരി വനിതാ ജയില്‍ സൂപ്രണ്ടിന് നല്കിയ പരാതി സൂപ്രണ്ട് ടൗണ്‍ പോലീസിന് കൈമാറുകയായിരുന്നു. ഇന്നലെ വൈകുന്നേരം ടൗൺ പോലീസ് ജയിലിലെത്ത് നൈജീരിയൻ സ്വദേശിനിയുടെ മൊഴിയെടുത്തു. ഷെറിൻ കാരണവരെ വിട്ടയക്കാനുള്ള വിവാദമായ സര്‍ക്കാര്‍…
Read Moreമലേഷ്യയിൽ ഇസ്രേലി പൗരന് ഏഴു വർഷം തടവ്
ക്വാലാലംപുർ: തോക്കുകളും വെടിയുണ്ടകളുമായി മലേഷ്യയിൽ അറസ്റ്റിലായ ഇസ്രേലി പൗരൻ ഷാലോം അവിതാനിന് (39) കോടതി ഏഴു വർഷം തടവുശിക്ഷ വിധിച്ചു. കഴിഞ്ഞവർഷം മാർച്ചിൽ ക്വാലാലംപുരിലെ ഹോട്ടലിൽവച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തോക്കുകൾ കൈമാറിയ മലേഷ്യൻ ദന്പതികളും അറസ്റ്റിലായിരുന്നു. ആറു തോക്കുകളാണു കണ്ടെത്തിയത്. കുടുംബവഴക്കിന്റെ പേരിൽ മറ്റൊരു ഇസ്രേലി പൗരനെ വധിക്കാനായിരുന്നു ആയുധങ്ങളെന്നാണ് ഇയാൾ പറഞ്ഞത്. യുഎഇയിൽനിന്നു ഫ്രഞ്ച് പാസ്പോർട്ടുമായിട്ടാണ് ഇയാൾ മലേഷ്യയിലെത്തിയത്. പിടിയിലായപ്പോൾ ഇസ്രേലി പാസ്പോർട്ട് കാണിച്ചു. ഇയാൾ ഇസ്രയേലിലെ ചാരസംഘടനകളിലോ ഗുണ്ടാ സംഘങ്ങളിലോ അംഗമാണെന്നു സംശയിച്ചിരുന്നു. പോലീസ് ചുമത്തിയ കുറ്റങ്ങൾ ഇയാൾ കോടതിയിൽ സമ്മതിച്ചിരുന്നു.
Read Moreവിക്ടറി ഡേ പരേഡ്: മോദി മുഖ്യാതിഥി ആകുമെന്ന് റഷ്യൻ മാധ്യമങ്ങൾ
മോസ്കോ: രണ്ടാം ലോകമഹായുദ്ധത്തിൽ സോവ്യറ്റ് സേന നാസികളെ പരാജയപ്പെടുത്തിയതിന്റെ ഓർമ ആചരിക്കുന്ന വിക്ടറി ഡേ പരേഡിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വിശിഷ്ടാതിഥിയായി പങ്കെടുക്കാൻ സാധ്യതയുണ്ടെന്ന് റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മോസ്കോയിലെ റെഡ് സ്ക്വയറിൽ നടക്കുന്ന പരേഡിൽ ഇന്ത്യൻ സേന പങ്കെടുക്കുന്നതിനെക്കുറിച്ചും ആലോചനയുണ്ട്. മേയ് ഒന്‍പതിനാണ് ആഘോഷം. 80-ാം വിക്ടറി ഡേ അനുസ്മരണമാണിത്. മോദിയുടെ സന്ദർശനം പരിഗണനയിലാണെന്ന് ഇന്ത്യൻ സേനാ വൃത്തങ്ങൾ വെളിപ്പെടുത്തിയതായി റഷ്യയിലെ ടാസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. റെഡ് സ്ക്വയർ പരേഡിനുള്ള റിഹേഴ്സലിനായി ഇന്ത്യൻ സേന ഒരു മാസം മുന്‍പേ മോസ്കോയിലെത്തുന്നതിനെക്കുറിച്ചും ആലോചിക്കുന്നു. ഇന്ത്യയും റഷ്യയും ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. റഷ്യൻ പ്രസിഡന്റ് പുടിൻ ഈ വർഷം ഇന്ത്യ സന്ദർശിച്ചേക്കും. തീയതി തീരുമാനിച്ചിട്ടില്ലെങ്കിലും ഇതിന്റെ ഒരുക്കങ്ങൾ നടന്നുവരുന്നു. മോദി കഴിഞ്ഞ വർഷം രണ്ടുവട്ടം റഷ്യ സന്ദർശിച്ചിരുന്നു.
Read Moreഒമാനില്‍ മലയാളി യുവഡോക്ടര്‍ ഒഴുക്കില്‍പെട്ട് മരിച്ചു
ചങ്ങരംകുളം(കോഴിക്കോട്): മലയാളിയായ യുവ ഡോക്ടര്‍ ഒമാനില്‍ ഒഴുക്കില്‍പെട്ട് മരിച്ചു. ചങ്ങരംകുളം ചിയ്യാനൂര്‍ സ്വദേശി വട്ടത്തൂര്‍ വളപ്പില്‍ ഇബ്രാഹിം കുട്ടിയുടെ മകന് നവാഫ് (34) ആണ് മരിച്ചത്. ഇഎംഎസ് ഹോസ്പിറ്റലില്‍ ജോലി ചെയ്തിരുന്ന നവാഫ് കഴിഞ്ഞ രണ്ട് വര്‍ഷമായി ഒമാനില്‍ നിസ്വ ഹോസ്പിറ്റലില്‍ എമര്‍ജന്‍സി വിഭാഗത്തില്‍ ജോലി ചെയ്തു വരികയായിരുന്നു. നവാസും കുടുംബവും ഇബ്രിയില്‍ പോയി വാദി മുറിച്ച് കടക്കുന്നതിടെ അപകടത്തില്‍ പെട്ടെന്നാണ് വിവരം.ഭാര്യയും കുഞ്ഞും അപകടത്തില്‍നിന്ന് രക്ഷപ്പെട്ടു. ഇബ്രി ഹോസ്പിറ്റലില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്ന് വരികയാണെന്ന് ബന്ധുക്കള്‍ പറഞ്ഞു. സഹോദരന് നബീല്‍ യുഎഇ യിലാണ്.
Read Moreപ്രതിഫലം കൂട്ടി ചോദിക്കുന്നവരുണ്ടെങ്കില്‍ അവരെ വച്ച് സിനിമയെടുക്കാതിരുന്നാല്‍ പോരെയെന്ന് ഷീല
പ്രതിഫലം കൂട്ടി ചോദിക്കുന്നവരുണ്ടെങ്കില്‍ അവരെ വച്ച് സിനിമയെടുക്കാതിരുന്നാല്‍ പോരെയെന്ന്ന ഷീല. നിങ്ങള്‍ക്ക് ബെന്‍സ് വേണമെങ്കില്‍ ബെന്‍സ് വാങ്ങണം. ഓട്ടോറിക്ഷ വേണമെങ്കില്‍ ഓട്ടോറിക്ഷ വാങ്ങണം. കൂടുതല്‍ പൈസ ചോദിക്കുന്നുണ്ടെങ്കില്‍ പുതുമുഖങ്ങളെ വച്ച് സിനിമയെടുക്കൂ. എന്തിനാണ് അവരുടെ പിറകെ പോകുന്നത്. നടിമാര്‍ക്കും നടന്മാര്ക്കും തുല്യപ്രതിഫലം കൊടുക്കുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ട്. ഹീറോ വര്‍ഷങ്ങളായി സിനിമയില്‍ നില്ക്കുന്ന ആളുകളാണ്. ഹീറോയിന് കുറച്ച് കാലത്തേക്കേ ഉള്ളൂ. അവര്‍ പിന്നീട് വിവാഹവും പ്രസവവും കഴിഞ്ഞ് വരുമ്പോഴേക്ക് അമ്മ വേഷങ്ങളല്ലേ ലഭിക്കൂ. ഹേമ കമ്മിറ്റിയെല്ലാം പോയില്ലേ. ഇനിയും അതിനെ കുറിച്ച് എന്തിനാണ് പറയുന്നത്. എനിക്ക് അത് സംസാരിക്കാന്‍ ഇഷ്ടമല്ല. എന്താണ് ഹേമ കമ്മിറ്റി. എന്ത് കഷ്ടപ്പെട്ടുണ്ടാക്കിയതാണ്. എന്നിട്ടെന്തുപറ്റി. അതിനെ പിന്തുണച്ച് സംസാരിച്ചിട്ട് എന്താണ് കാര്യം. അവര്‍ മുന്നോട്ടുവെച്ച ഒരു കാര്യത്തിനും കൃത്യമായ നടപടിയെടുക്കാന്‍ സര്‍ക്കാരിന് സാധിക്കുന്നില്ല. പിന്നെ ഈ പാവം ഷീലയ്ക്ക് എന്ത് ചെയ്യാന്‍ സാധിക്കും. ഹേമ…
Read Moreസിഐടിയു, സിപിഎം പ്രാദേശിക നേതാക്കൾ വീടുകയറി ഭീഷണിപ്പെടുത്തുന്നുവെന്ന് ആശാപ്രവർത്തകർ
തിരുവനന്തപുരം: തങ്ങളെ വീടുകയറി ഭീഷണിപ്പെടുത്തുവെന്ന പരാതിയുമായി ആശാ പ്രവർത്തകർ. ചിറയിൻകീഴ് വക്കം പ്രദേശത്തെ ആശാവർക്കർമാരുടെ വീടുകളിൽ സിഐടിയു, സിപിഎം പ്രാദേശിക നേതാക്കൾ ചെന്ന് ഭീഷണിപ്പെടുത്തുകയാണെന്ന് സമരസമിതി നേതാക്കൾ ആരോപിച്ചു. സെക്രട്ടേറിയറ്റ് നടയിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സമരം നടത്തുകയാണ് ആശാപ്രവർത്തകർ. സമരത്തിനു പോകാൻ പാടില്ലെന്നും പിൻമാറണമെന്നതുൾപ്പെടെയുള്ള ഭീഷണികളാണ് ഓരോ ദിവസവും തങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്നതെന്നും അവർ വ്യക്തമാക്കി. തങ്ങളുടെ ന്യായമായ ആവശ്യങ്ങളെ സർക്കാർ കണ്ടില്ലെന്ന് നടിയ്ക്കുന്നതും സിഐടിയു നേതാക്കൾ പുച്ഛിക്കുന്നതിലും വിഷമമുണ്ടെന്ന് ആശാപ്രവർത്തകർ പറഞ്ഞു. സംസ്ഥാനത്തെ 26,000-ാളം വരുന്ന ആശാപ്രവർത്തകർ തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ച് കിട്ടുന്നതുവരെ സമരവുമായി മുന്നോട്ടുപോകണമെന്ന നിലപാടിൽ ഉറച്ചുതന്നെ നിൽക്കുകയാണെന്ന് അവർ വ്യക്തമാക്കി. സമരത്തെ ഈർക്കിൽ സമരമെന്ന് വിശേഷിപ്പിച്ച നേതാക്കൾ തങ്ങളും മനുഷ്യരാണെന്ന് മനസിലാക്കണമെന്നും ഇതിന് മുൻപ് പാർട്ടി നേതാക്കൾ പറഞ്ഞ എല്ലാ കാര്യങ്ങളും ചെയ്തവരാണ് തങ്ങളെന്ന കാര്യം മറക്കരുതെന്നും അവർ പറഞ്ഞു. സിഐടിയു നേതാവ്…
Read Moreഇനി പ്രണവിനെക്കുറിച്ച് സംസാരിക്കില്ല: ഗായത്രി സുരേഷ്
സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ട്രോളുകൾ നേരിടേണ്ടി വന്ന നടിമാരിൽ ഒരാളാണ് ഗായത്രി സുരേഷ്. അഭിമുഖങ്ങളിലെ പരാമർശങ്ങളാണ് പലപ്പോഴും ട്രോളുകൾക്കു കാരണം. പിന്നീട് ഗായത്രിയെ പിന്തുണച്ചും സോഷ്യൽ മീഡിയയിൽ അഭിപ്രായങ്ങൾ വന്നു. ഗായത്രിയുടെ തുറന്ന സംസാരം ഇഷ്ടപ്പെടുന്നവരും ഏറെയാണ്. വിവാഹത്തെക്കുറിച്ചുള്ള തന്റെ സങ്കൽപ്പത്തെക്കുറിച്ച് സംസാരിക്കുകയാണ് ഗായത്രിയിപ്പോൾ. വിവാഹം ആലോചിച്ചെടുക്കേണ്ട തീരുമാനമാണ്. പക്ഷെ ഇപ്പോൾ എനിക്ക് ഒരുപാട് ആലോചിക്കേണ്ടതില്ല. വർക്കൗട്ടാകുമോ ഇല്ലയോ എന്ന് പെട്ടെന്ന് തന്നെ എനിക്ക് മനസിലാകും. വിവാഹത്തിവ് വീട്ടിൽ നിന്ന് സമ്മർദമുണ്ടാകാറുണ്ട്. ഗായത്രി നീ എന്താണ് നിന്റെ ജീവിതം വച്ച് കാണിക്കുന്നത്, എനിക്ക് പേടിയാവുന്നുണ്ട് നീ പോകുന്നത് കണ്ടിട്ടെന്ന് അമ്മ പറയും. അമ്മയുടെ മെയിൻ ഡയലോഗാണത്. ഞാൻ മൈൻഡ് ചെയ്യില്ല. ഞാനങ്ങോട്ട് തിരിഞ്ഞു കിടക്കും. ഒറ്റയ്ക്കാകുമോ എന്ന് കുറച്ച് കാലം തോന്നിയിരുന്നു. കുറേക്കാലം കഴിഞ്ഞാൽ കൂട്ടിന് ആരാണുണ്ടാകുക എന്നൊക്കെ തോന്നാറുണ്ട്. കല്യാണത്തിലായാലും ഒറ്റയ്ക്കായാലും പെയിൻ ആന്റ്…
Read More