കൊല്ലം: ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി വിദ്യാഭ്യാസ മന്ത്രാലയവും കേന്ദ്ര സർക്കാരും ചേർന്ന് വിദ്യാർഥികൾക്കായി ആപാർ(ഓട്ടോമേറ്റഡ് പെർമനന്റ് അക്കാഡമിക് അക്കൗണ്ട് രജിസ്ട്രി) കാർഡ് പുറത്തിറക്കി.രാജ്യവ്യാപകമായി വിദ്യാർഥികൾക്ക് അവരുടെ യോഗ്യതാ പത്രങ്ങൾ, നേട്ടങ്ങൾ, അക്കാഡമിക് രേഖകൾ എന്നിവ ഡിജിറ്റലായി സംരക്ഷിക്കുന്ന ഒരു സവിശേഷ തിരിച്ചറിയൽ നൽകുക എന്നതാണ് ഇതിന്റെ ലക്ഷ്യം. രാജ്യത്ത് ഉടനീളമുള്ള സ്കൂളുകൾ, കോളജുകൾ, സർവകലാശാലകൾ എന്നിവിടങ്ങളിലെ വിദ്യാർഥികൾക്ക് ഈ കാർഡ് മുഖാന്തിരം ഓരോ പ്രത്യേക നമ്പർ ലഭിക്കും. ഇത് അവരുടെ അക്കാഡമിക് രേഖകളുടെ ഡിജിറ്റലൈസേഷനും കേന്ദ്രീകരണവും സാധ്യമാക്കും. വിദ്യാർഥികൾക്ക് ഈ വൺ നേഷൻ, വൺ സ്റ്റുഡൻ്റ് ഐഡി കാർഡ് ഏറെ പ്രയോജനപ്പെടും എന്നാണ് കേന്ദ്ര സർക്കാരിന്റെ വിലയിരുത്തൽ. സർക്കാർ അല്ലെങ്കിൽ സ്വകാര്യ സ്കൂളുകളിൽ ചേരുന്ന കുട്ടികൾക്ക് ഈ കാർഡ് കമ്പ്യൂട്ടറൈസ്ഡ് തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാം എന്നതാണ് പ്രധാന സവിശേഷത. കേന്ദ്രീകൃത അക്കാഡമിക് കാർഡ് ഒരു വിദ്യാർഥിയുടെ…
Read MoreDay: February 27, 2025
ഹേ… എവിടുന്നാണിപ്പോ പൊരിച്ച കോഴീന്റെ മണം: ഡൽഹിയിൽ കോളജ് മെസിൽ മാംസാഹാരം വിളമ്പുന്നത് തടഞ്ഞു; പിന്നാലെ സംഘർഷം
ന്യൂഡൽഹി: കോളജ് മെസിൽ മാംസാഹാരം നൽകിയത് എബിവിപി പ്രവർത്തകർ തടഞ്ഞതിനെ തുടർന്ന് ഡൽഹി സൗത്ത് ഏഷ്യൻ സർവകലാശാലയിൽ സംഘർഷം. ശിവരാത്രി ദിനത്തിൽ മാംസാഹാരം നൽകാൻ പാടില്ലെന്ന് എബിവിപി ആവശ്യപ്പെടുകയായിരുന്നു. ഒരു വിദ്യാർഥിനിയെ പ്രവർത്തകർ ആക്രമിച്ചതായും പരാതിയുണ്ട്. മെസിലെ പട്ടിക പ്രകാരം ഇന്നലെ മാംസാഹാരം നൽകുന്ന ദിവസമായിരുന്നു. എബിവിപി പ്രവർത്തകർ ഇത് തടഞ്ഞ് പ്രശ്നമുണ്ടാക്കുകയായിരുന്നെന്ന് എസ്എഫ്ഐ ഡൽഹി സ്റ്റേറ്റ് കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. അതേസമയം ശിവരാത്രി ദിനത്തിൽ വ്രതം എടുത്ത വിദ്യാർഥികൾക്കുനേരേ ഇടതു സംഘടനകൾ അതിക്രമം നടത്തിയെന്ന് എബിവിപി ആരോപിച്ചു.
Read Moreകെപിസിസി അടിമുടി അഴിച്ചുപണിയണമെന്ന് ദീപാദാസ് മുൻഷി; നാല് ജില്ല ഒഴികെയുളള ഡിസിസി അധ്യക്ഷന്മാർ മാറിയേക്കും
തിരുവനന്തപുരം: കെപിസിസി അടിമുടി അഴിച്ചു പണിയണമെന്ന് കേരളത്തിന്റെ ചുമതലയുള്ള ദീപാ ദാസ് മുൻഷി ഹൈക്കമാൻഡിന് റിപ്പോർട്ട് നൽകി. കെ. സുധാകരനെ മാറ്റി പുതിയ അധ്യക്ഷനെ നിയോഗിക്കണമെന്നും റിപ്പോർട്ടിലുണ്ടെന്നാണ് വിവരം. കേരളത്തിലെ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് റിപ്പോർട്ട് കൈമാറിയത്. അതേസമയം ഹൈക്കമാൻഡ് വിളിപ്പിച്ച കേരളത്തിൽനിന്നുള്ള പ്രധാന നേതാക്കളുടെ യോഗം നാളെ ഡൽഹിയിൽ നടക്കും. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ എന്നിവർ നേതാക്കളെ പ്രത്യേകം കാണും. ഐക്യത്തോടെ മുന്നോട്ട് പോകണമെന്ന് നേതാക്കളോട് ആവശ്യപ്പെടും. പിന്നാലെ പുനഃസംഘടന പട്ടിക പുറത്ത് വിടുമെന്നും അറിയുന്നു. യോഗത്തിൽ കെ. സി വേണുഗോപാൽ പങ്കെടുക്കില്ലെന്നാണു റിപ്പോർട്ട്. എറണാകുളം, തൃശൂർ, കണ്ണൂർ, മലപ്പുറം ഒഴികെയുളള ജില്ലകളിലെ ഡിസിസി അധ്യക്ഷന്മാർ മാറിയേക്കും. പുതിയ കെപിസിസി അധ്യക്ഷനെ മാർച്ച് ആദ്യവാരം പ്രഖ്യാപിക്കാനാണു സാധ്യത. അഹമ്മദാബാദിൽ ഏപ്രിലിൽ നടക്കുന്ന എഐസിസി സമ്മേളനത്തിന് മുമ്പായി കെപിസിസി പുനഃസംഘടന നടക്കും.…
Read Moreറവന്യുവകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയുടെ പാർട്ടി മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി പരസ്യപ്രചാരണം
അമ്പലപ്പുഴ: മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി സർക്കാർ ഓഫീസിന്റെ മതിലിൽ രാഷ്ട്രീയപ്പാർട്ടിയുടെ സമ്മേളനത്തിന്റെ പരസ്യപ്രചാരണം. പുന്നപ്ര തെക്ക് വില്ലേജ് ഓഫീസിന്റെ മതിലിലാണ് സി പിഐ ചുവരെഴുത്ത് നടത്തിയിരിക്കുന്നത്. സെപ്റ്റംബർ 8 മുതൽ 12 വരെ ആലപ്പുഴയിൽ നടക്കുന്ന പാർട്ടി കോൺഗ്രസിന്റെ പ്രചാരണത്തിന്റെ ഭാഗമായാണ് വില്ലേജ് ഓഫീസിന്റെ മതിലിൽ പാർട്ടി പ്രവർത്തകർ ചുവരെഴുത്ത് നടത്തിയിരിക്കുന്നത്. സർക്കാർ ഓഫീസിന്റെ മതിലുകൾ രാഷ്ട്രീയപ്പാർട്ടികളുടെ പ്രചാരണത്തിനോ തെരഞ്ഞെടുപ്പ് പ്രചാരണത്തിനോ ഉപയോഗിക്കരുതെന്ന നിയമം നിലവിലുള്ളപ്പോഴാണ് റവന്യുവകുപ്പ് കൈകാര്യം ചെയ്യുന്ന സിപി ഐ തന്നെ ഈ മാനദണ്ഡം കാറ്റിൽപ്പറത്തിയിരിക്കുന്നത്. ഇതിനെതിരേ ജില്ലാ കളക്ടർക്കു പരാതി നൽകാനൊരുങ്ങുകയാണ് ചിലർ.
Read Moreഗംഗയിൽ മൂന്നു യുവാക്കൾ മുങ്ങിമരിച്ചു: രണ്ടു പേർക്കായി തെരച്ചിൽ
പട്ന: ബിഹാറിൽ ഗംഗാനദിയിൽ മൂന്നു യുവാക്കൾ മുങ്ങിമരിച്ചു. ഇവർക്കൊപ്പം നദിയിൽ മുങ്ങിപ്പോയ രണ്ടു പേർക്കായുള്ള തെരച്ചിൽ തുടരുകയാണ്. ഗാന്ധി മൈതാൻ പോലീസ് സ്റ്റേഷന് കീഴിലുള്ള കളക്ടറേറ്റ് ഘട്ടിൽ നദീതീരത്ത് വോളിബോൾ കളിക്കുന്നതിനിടെ ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. കളിക്കിടെ കുളിക്കാൻ പോയ ഒരാളും അയാളെ രക്ഷിക്കാൻ നദിയിലിറങ്ങിയ ആറുപേരും ഒഴുക്കിൽപ്പെടുകയായിരുന്നു. സമീപത്തെ വള്ളത്തിലുണ്ടായിരുന്ന ഒരാൾ മുളങ്കമ്പ് എറിഞ്ഞുകൊടുത്ത് രണ്ടുപേരെ രക്ഷപ്പെടുത്തി. മൂന്നു മണിക്കൂർ നീണ്ട തെരച്ചിലിനുശേഷമാണ് എസ്ഡിആർഎഫ് സംഘം മൂന്നു മൃതദേഹങ്ങൾ കണ്ടെടുത്തത്.
Read More‘കസേര കൊമ്പ’ന്റെ ജഡം സെപ്റ്റിക് ടാങ്ക് കുഴിയിൽ: പ്രായാധിക്യവും ശരീരത്തിലെ പരിക്കുമാണ് മരണകാരണം എന്ന് പ്രാഥമിക നിഗമനം
നിലമ്പൂര്‍: കസേര കൊമ്പന് എന്ന പേരില്‍ അറിയപ്പെടുന്ന കാട്ടാനയെ കരുളായി വനാതിർത്തിയിൽ സ്വകാര്യവ്യക്തിയുടെ ഉപയോഗശൂന്യമായ സെപ്റ്റിക് ടാങ്ക് കുഴിയിൽ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. ചോളമുണ്ട ഇഷ്ടികക്കളത്തോട് ചേര്‍ന്ന കുഴിയിലാണ് ആനയുടെ ജഡം കണ്ടത്. കൊമ്പുകള്‍ മുകളിലേക്ക് വളഞ്ഞ് കസേര പോലെയായതിനാലാണ് കസേര കൊമ്പൻ എന്ന പേരു വീണത്. കുഴിയില്‍ വീണതല്ല മരണകാരണമെന്ന് നിലമ്പൂര്‍ റേഞ്ച് ഓഫീസര്‍ അഖില്‍ പറഞ്ഞു. പ്രായാധിക്യവും ശരീരത്തിലെ പരിക്കുമാണ് മരണകാരണം എന്നാണ് സൂചന. ചെറിയ കുഴിയാണിത്. ആനയ്ക്ക് സ്വയം കയറി പോകാവുന്നതേയള്ളു. ഇന്നു പുലര്‍ച്ചെ 4.15ഓടെ ഇഷ്ടികക്കളത്തിലെ തൊഴിലാളികളാണ് കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടത്. ഏകദേശം 40 വയസിലേറെ പ്രായമുണ്ട്. ശരീരത്തെ മുറിവില്‍ പുഴ അരിച്ചിട്ടുണ്ട്. നിലമ്പൂര്‍ റേഞ്ച് ഓഫീസര്‍. ഡോക്ടര്‍ ഉള്‍പ്പെടെ സ്ഥലത്തെത്തിയിട്ടുണ്ട്. വനത്തില്‍ നിന്നിറങ്ങി പുറത്തേക്ക് വരുമെങ്കിലും സമാധാനപ്രിയനായിരുന്നു. ആര്‍ക്കും ശല്യം ചെയ്തിരുന്നില്ല. ആരോഗ്യസ്ഥിതി മോശമായതു കാരണം ഉള്‍വനത്തിലേക്കു പോയിരുന്നില്ല.…
Read Moreകണ്ടക്ടർ ആണെന്ന് തെറ്റിദ്ധരിപ്പിച്ചു: ആളൊഴിഞ്ഞ ബസിൽ യുവതിയെ കയറ്റി പീഡിപ്പിച്ചു; പ്രതിയെ പിടികൂടാൻ പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ച് പോലീസ്
മുംബൈ: മഹാരാഷ്ട്രയിൽ മോഷണക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി യുവതിയെ പീഡിപ്പിച്ചു. പുനെ ജില്ലയിലെ ഷിരൂ ർ പോലീസ് സ്റ്റേഷൻ പരിധിയിലാണു സംഭവം. 26കാരിയാണ് ആക്രമിക്കപ്പെട്ടത്. നഗരത്തിലെ തിരക്കേറിയ സ്വാർഗേറ്റ് ബസ് സ്റ്റാൻഡിൽ ബസിനുള്ളിലാണു സംഭവം നടന്നത്. സ്ഥിരം കുറ്റവാളിയായ പ്രതി കണ്ടക്ടർ ആണെന്ന് തെറ്റിദ്ധരിപ്പിച്ച് ആളൊഴിഞ്ഞ ബസിൽ യുവതിയെ കയറ്റി ഡോർ പൂട്ടിയശേഷം പീഡിപ്പിക്കുകയായിരുന്നു. ഈ സമയം ബസിനു സമീപം ആളുകൾ ഉണ്ടായിരുന്നു. സംഭവശേഷം യുവതി സ്വന്തം നാട്ടിലേക്കു ബസിൽ പോകുകയും യാത്രാമധ്യേ ഫോണിൽ സുഹൃത്തിനോട് സംഭവം വിവരിക്കുകയും ചെയ്തു. സുഹൃത്തിന്റെ ഉപദേശപ്രകാരം യുവതി പോലീസിൽ പരാതി നൽകി. പ്രതിയെ പിടികൂടാൻ പോലീസ് പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചു.
Read Moreപരാതി കൊടുത്ത വിരോധത്തില്‍ ഭാര്യയുടെ പല്ല് അടിച്ചുകൊഴിച്ചു: ഭർത്താവിനെതിരേ കേസ്
പെരിങ്ങോം: നിരന്തരമായ ദേഹോപദ്രവം സഹിക്കാനാകാതെ പരാതി നല്കിയ വിരോധത്തില്‍ ഭാര്യയുടെ പല്ല് അടിച്ചുകൊഴിച്ച ഭര്‍ത്താവിനെതിരേ പെരിങ്ങോം പോലീസ് കേസെടുത്തു. തിരുവനന്തപുരം തമ്പാനൂര്‍ പോലീസ് സ്റ്റേഷന് പരിധിയിലെ ഇരുപത്തൊമ്പതുകാരിയുടെ പരാതിയിലാണു പുറക്കുന്ന് പെരുന്തട്ടയിലെ പി.വി. രാജേഷിനെതിരേ തമ്പാനൂര്‍ പോലീസും പെരിങ്ങോം പോലീസും കേസെടുത്തത്. 2021 ഏപ്രില്‍ 18 മുതല്‍ മദ്യപിച്ചുവന്നുള്ള ദേഹോപദ്രവത്തിനെതിരേ ഭാര്യയുടെ പരാതിയില്‍ കേസെടുത്തിരുന്നു. ഇതിന്റെ വിരോധവും സംശയവുംമൂലം കത്തിയുടെ പിടികൊണ്ട് ഭാര്യയുടെ കണ്ണിന് താഴെ ഇടിച്ച് പരിക്കേല്‍പ്പിച്ച സംഭവമുണ്ടായിരുന്നു. പിന്നീട് കഴിഞ്ഞവര്‍ഷം കണ്ണാടിയുടെ പൊട്ടിയ ഭാഗംകൊണ്ട് ചുണ്ടിന് അടിച്ചു പരിക്കേല്‍പ്പിച്ചിരുന്നു. ഇതേതുടര്‍ന്നുള്ള പരാതിയില്‍ ചൈല്‍ഡ് ലൈനില്‍നിന്നും പ്രതിക്ക് നോട്ടീസ് വന്ന ദിവസം പരാതിക്കാരിയുടെ പല്ല് അടിച്ചുകൊഴിച്ച സംഭവമുണ്ടായി. കഴിഞ്ഞ ഡിസംബര്‍ 23ന് കീഴ്ത്താടിയില്‍ അടിച്ചുമുറിവേല്‍പ്പിച്ചു. നിരന്തരമായ പീഡനമാണ് ഭര്ത്താവില്നിന്നുണ്ടായതെന്ന പരാതിയില്‍ തമ്പാനൂര്‍ പോലീസ് കേസെടുത്തിരുന്നു. ഇതിനുശേഷം തമ്പാനൂര്‍ പോലീസ് പെരിങ്ങോം പോലീസിന് കൈമാറിയ പരാതിയില്‍ പെരിങ്ങോം…
Read Moreപത്ത് വർഷത്തെ കഠിനമായ പ്രണയം; ഇരുവീട്ടിൽ നിന്നും വധഭീഷണി; ഇതരമതക്കാരായ ജാർഖണ്ഡ് സ്വദേശികൾക്ക് പ്രണയസാഫല്യം കേരളത്തിൽവെച്ച്
കായംകുളം: വധഭീഷണി ഉയർന്നതിനെത്തുടര്‍ന്ന് ജാര്‍ഖണ്ഡ് സ്വദേശികളായ കമിതാക്കൾ ഒടുവിൽ കായംകുളത്ത് വിവാഹിതരായി. ജാര്‍ഖണ്ഡ് ചിത്തപ്പൂര്‍ സ്വദേശികളായ മുഹമ്മദ് ഗാലിബും ആശ വര്‍മയുമാണ് വിവാഹിതരായത്. ജാര്‍ഖണ്ഡില്‍ നിരന്തരം വധഭീഷണി നേരിട്ടതിനു പിന്നാലെയാണ് ഇരുവരും കേരളത്തിൽ അഭയം തേടിയത്.മുഹമ്മദ് ഗാലിബും ആശാ വര്‍മയും കഴിഞ്ഞ പത്തുവര്‍ഷത്തിലേറെയായി പ്രണയത്തിലായിരുന്നു. ജനുവരിയില്‍ ആശാ വര്‍മയുടെ വിവാഹം 45കാരനുമായി ഉറപ്പിച്ചതിനു പിന്നാലെ വിവരം അറിഞ്ഞ് ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന ഗാലിബ് നാട്ടിലെത്തി. എന്നാല്‍, ഇതര മതസ്ഥനായ യുവാവുമായി വിവാഹം നടത്താന്‍ ആശയുടെ കുടുംബം തയാറായില്ല. ഇതിനു പിന്നാലെയാണ് ഇരുവര്‍ക്കും നേരെ വധഭീഷണി ഉയര്‍ന്നത്. കൂടാതെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉടലെടുക്കുകയും ചെയ്തു. ഗള്‍ഫിലുള്ള സുഹൃത്തുക്കളെ ഗാലിബ് വിഷയങ്ങള്‍ ധരിപ്പിക്കുന്നതിനിടെ കായംകുളം സ്വദേശിയായ സുഹൃത്താണ് ആശയുമായി കേരളത്തിലെത്തിയാല്‍ സംരക്ഷണം ലഭിക്കുമെന്ന് അറിയിച്ചത്. തുടര്‍ന്നാണ് ഇരുവരും കേരളത്തിലെത്തിയത്. ഇവരുടെ സംരക്ഷണത്തിനായി അഭിഭാഷക മുഖേന ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍…
Read Moreയുപിയിൽ രണ്ടുപേരെ ആക്രമിച്ച കടുവയെ ജനക്കൂട്ടം തല്ലിക്കൊന്നു: ചത്തത് പെൺ കടുവ
ലക്നോ: ഉത്തർപ്രദേശിൽ രണ്ടുപേരെ ആക്രമിച്ച കടുവയെ ഗ്രാമവാസികൾ തല്ലിക്കൊന്നു. ലഖിംപുർ ഖേരിയിലെ ദുധ്വ ടൈഗർ റിസർവിലെ ബഫർ സോണിലാണ് സംഭവം. രണ്ടു വയസുള്ള പെൺകടുവയാണു ചത്തത്. രണ്ടുപേരെ കടുവ ആക്രമിച്ചതിനെ തുടർന്ന് അക്രമാസക്തരായ ഫുൽവാരിയയിലെ ജനക്കൂട്ടം വടികൊണ്ട് അടിച്ചാണ് കടുവയെ കൊന്നത്. പാലിയ തഹ്സിലിലെ ഗ്രാമത്തിൽനിന്ന് വനം ഉദ്യോഗസ്ഥർ കടുവയുടെ ജഡം കണ്ടെടുത്ത് റേഞ്ച് ആസ്ഥാനത്തേക്ക് അയച്ചതായി ദുധ്വ ബഫർ സോൺ ഡെപ്യൂട്ടി ഡയറക്ടർ പറഞ്ഞു. വന്യജീവി (സംരക്ഷണ) നിയമത്തിലെ വകുപ്പുകൾ പ്രകാരം പാലിയ പോലീസ് സ്റ്റേഷനിൽ അജ്ഞാതരായ വ്യക്തികൾക്കെതിരേ കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തതായും അദ്ദേഹം പറഞ്ഞു.
Read More