ഒന്നോരണ്ടോ പേരുടെ ജോലി ഒഴിവിലേക്കായി ഇന്റർവ്യൂവിന് എത്തുന്നവർ നിരവധിപ്പേരായിരിക്കും. ഇവരിൽ ഏറ്റവും യോഗ്യരായവരെയായിരിക്കും ജോലിക്കായി തെരഞ്ഞെടുക്കുക. മറ്റുള്ളവരെ ഓരോ കാരണങ്ങൾ പറഞ്ഞ് ഒഴിവാക്കും. എന്നാൽ, നിക്കോൾ എന്ന യുവതി സമൂഹമാധ്യമത്തിൽ പങ്കുവച്ച അനുഭവം ഇതിൽനിന്നു വ്യത്യസ്തമാണ്. ഇന്റർവ്യൂവിൽ പങ്കെടുത്ത നിക്കോളിനെ ജോലിക്കായി തെരഞ്ഞെടുത്തു. എന്നാൽ, ഇന്റർവ്യൂ നടത്താനെത്തിയവർ വൈകിവന്നെന്നു ചൂണ്ടിക്കാട്ടി ആ ജോലി അവർ വേണ്ടെന്നുവച്ചു. ജോലി നിരസിച്ചുകൊണ്ട് കന്പനി അധികൃതർക്ക് നിക്കോൾ അയച്ച ഇമെയിലിൽ പറയുന്നത് ഇങ്ങനെ: “നിങ്ങളുടെ ജോലി ഓഫറിനെ ഞാൻ അഭിനന്ദിക്കുന്നു. എന്നാൽ ഞാനിത് നിരസിക്കുകയാണ്. എന്റെ പ്രതീക്ഷയ്ക്ക് അനുസരിച്ചായിരുന്നില്ല നിങ്ങളുടെ പ്രതികരണം. നമ്മൾ കാണാമെന്നേറ്റ അതേ സമയത്ത് കാണാം എന്നാണ് ഞാൻ പ്രതീക്ഷിച്ചത്. നിങ്ങൾ 45 മിനിറ്റ് വൈകിയാണ് എത്തിയത്. ഞാനിത് ചൂണ്ടിക്കാട്ടിയപ്പോൾ നിങ്ങൾ പല കാരണങ്ങളും കണ്ടെത്തുകയായിരുന്നു. ഒരു ബോസിന് ഞാൻ പ്രതീക്ഷിക്കുന്ന ക്വാളിറ്റി ഇതല്ല’. റെഡ്ഡിറ്റിലാണ് നിക്കോൾ തന്റെ…
Read MoreDay: February 27, 2025
സ്കൂട്ടറിൽ യാത്രചെയ്ത പെൺകുട്ടിയെ പിന്നാലെയെത്തി ആക്രമിക്കാൻ ശ്രമം; മുപ്പത്തിയൊന്നുകാരൻ അറസ്റ്റിൽ
തൊടുപുഴ: പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറുകയും ശാരീരികമായി ആക്രമിക്കുകയും ചെയ്ത യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. മൂവാറ്റുപുഴ അഴയിടത്ത് നസീബിനെയാണ് (31) തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. 22ന് തൊടുപുഴ ഡിഡിഇ ഓഫീസിന് സമീപത്തായിരുന്നു കേസിനാസ്പദമായ സംഭവം. സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന പെണ്‍കുട്ടിയെ മറ്റൊരു സ്കൂട്ടറിൽ പിന്തുടർന്നെത്തിയ പ്രതി തടഞ്ഞുനിർത്തി. തുടർന്ന് മോശമായി പെരുമാറുകയായായിരുന്നു. പ്രതി തൊടുപുഴ ചന്തക്കുന്ന് ഭാഗത്ത് ഒരു വീട്ടിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഈ വീട്ടിലെ സ്കൂട്ടറിൽ വന്നാണ് പ്രതി പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞ് പിടികൂടിയത്. എസ്ഐ എൻ.എസ്. റോയി, പ്രൊബേഷൻ എസ്ഐ ശ്രീജിത്, സിപിഒമാരായ മുജീബ് റഹ്മാൻ, മഹേഷ്, സനൂപ്, ഷാബിൻ, അഫ്സൽ ഖാൻ, ഫിറോസ് എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
Read Moreവന്യമൃഗങ്ങൾക്ക് ദാഹമകറ്റാൻ വനത്തിനുള്ളിൽ പടുതാക്കുളം തീർത്ത് ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകർ
അടിമാലി: വേനല്‍ കനത്തതോടെ വനത്തിനുള്ളില്‍ കുടിവെള്ളം ലഭ്യമാക്കി വന്യമൃഗങ്ങളുടെ കാടിറക്കം തടയാൻ വനപാലകരുടെ ശ്രമം.നേര്യമംഗലം ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകരാണ് വനത്തിനുള്ളിൽ പടുതാക്കുളം നിർമിച്ച് വെള്ളം സംഭരിച്ച് വന്യമൃഗങ്ങൾക്കു കുടിക്കാൻ കൊടുക്കുന്നത്. മൂന്നാര്‍ ഫോറസ്റ്റ് ഡിവിഷനിലെ നേര്യമംഗലം റേഞ്ചിന് കീഴില്‍ വരുന്നതാണ് ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷന്. പടുതാക്കുളത്തിൽനിന്നു വെള്ളം കുടിക്കാൻ വന്യമൃഗങ്ങൾ എത്തുന്നുണ്ടെന്നും വന്യ മൃഗങ്ങളുടെ കാടിറക്കം കുറഞ്ഞിട്ടുണ്ടെന്നുമാണ് വനപാലകർ അവകാശപ്പെടുന്നത്. പെരിയാറ്റിലെത്തിയാൽ മാത്രമേ വേനൽക്കാലത്ത് മൃഗങ്ങള്‍ക്ക് കുടിവെള്ളം ലഭിക്കുമായിരുന്നുള്ളു. ജനവാസമേഖല കടന്ന് വേണം മൃഗങ്ങള്‍ക്ക് ഇവിടേക്കെത്താന്‍. മനുഷ്യ-വന്യജീവി സംഘര്‍ഷം കുറയ്ക്കാന്‍ പ്രദേശത്ത് വൈദ്യുതി ഫെന്‍സിംഗ് തീര്‍ക്കുക കൂടി ചെയ്തതോടെ കുടിവെള്ളം കിട്ടാതെ മൃഗങ്ങള്‍ പ്രതിസന്ധിയിലായിരുന്നെന്നു പറയുന്നു. ഇതോടെയാണ് ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകര്‍ ചേര്‍ന്ന് വനത്തിനുള്ളില്‍ തന്നെ മൃഗങ്ങള്‍ക്ക് കുടിവെള്ളമൊരുക്കുന്നത്. ആറു മീറ്റര്‍ നീളത്തില്‍ അഞ്ചു മീറ്റര്‍ വീതിയില്‍ ഒരു മീറ്റര്‍ ആഴത്തില്‍ വനംവകുപ്പ് വനത്തിനുള്ളില്‍…
Read Moreഎന്തൊക്കെയാ ഈ കൊച്ചുലോകത്ത് നടക്കുന്നത്… പ്രണയാഭ്യർഥന നിരസിച്ചു: യുവതിയുടെ വാഹനങ്ങൾ കത്തിച്ചു
ബംഗളൂരു: കർണാടകയിൽ പ്രണയാഭ്യർഥന നിരസിച്ചതിനെത്തുടർന്ന് യുവതിയുടെ കാറും ഇരുചക്രവാഹനങ്ങളും യുവാവ് കത്തിച്ചു. ബംഗളൂരു സുബ്രഹ്മണ്യപുരയിലാണു സംഭവം. രാഹുലിന്റെ പ്രണയാഭ്യർഥന യുവതി പലതവണ നിരസിച്ചിരുന്നു. ഇതാണ് ഇയാളെ പ്രകോപിപ്പിക്കുകയും കുറ്റകൃത്യത്തിലേക്കു നയിക്കുകയും ചെയ്തത്. രാഹുലും കൂട്ടുകാരും ബൈക്കുകളിൽ യുവതിയുടെ വീട്ടിലെത്തി വാഹനങ്ങൾ തീയിട്ടു നശിപ്പിക്കുകയായിരുന്നു. തുടർന്ന് അവർ സുബ്രഹ്മണ്യപുരയിലെ ശ്രീനിധിയിലുള്ള അപ്പാർട്ട്മെന്റ് സമുച്ചയത്തിലേക്ക് പോയി. അവിടെ പാർക്ക് ചെയ്തിരുന്ന യുവതിയുടെ കാറിനും തീയിട്ടു. അപ്പാർട്ട്മെന്റ് സമുച്ചയത്തിലെ സുരക്ഷാ ജീവനക്കാരനെയും ഇവർ ആക്രമിച്ചു. സുബ്രഹ്മണ്യപുര പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Read Moreഎടാ ഇത് ഇങ്ങനെയൊന്നുമല്ല കേട്ടോ… വിവാഹവേദിയിൽ കൂട്ടത്തല്ല്: മദ്യപിച്ചെത്തിയ വരൻ വധുവിന്റെ കൂട്ടുകാരിയെ വരണമാല്യം ചാർത്തി
ബറേലി: ഉത്തർപ്രദേശിലെ ബറേലിയിൽ വിവാഹച്ചടങ്ങിനിടെ മദ്യപിച്ചെത്തിയ വരൻ മറ്റൊരു യുവതിയെ വരണമാല്യം അണിയിച്ചത് ബഹളത്തിലും ബന്ധുക്കളുടെ കൂട്ടത്തല്ലിലും കലാശിച്ചു. വധുവിന്റെ ഉറ്റ കൂട്ടുകാരിയെയാണ് വരൻ മാല ചാർത്തിയത്. ശനിയാഴ്ചയാണു സംഭവം. മദ്യലഹരിയിൽ ലക്കുകെട്ട് വൈകിയെത്തിയ രവീന്ദ്രകുമാർ(26) വധുവിന്റെ തൊട്ടടുത്തുനിന്ന കൂട്ടുകാരിയെ മാല അണിയിക്കുകയായിരുന്നു. ഇതിൽ പ്രകോപിതയായ വധു രാധാദേവി (21) രവീന്ദ്രകുമാറിനെ അടിച്ചു. തുടർന്ന്, ഇരു കുടുംബങ്ങൾ തമ്മിൽ തർക്കമുണ്ടായി. പരസ്പരം കസേരകൾ എറിഞ്ഞു. പിന്നെ നടന്നത് കൂട്ടത്തല്ല് ആയിരുന്നു. പോലീസ് ഇടപെട്ടാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്. സംഭവത്തിൽ നിരവധിപ്പേർക്കു പരിക്കേറ്റു. വരന്റെ കുടുംബം കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടതായി പോലീസ് പറഞ്ഞു. വിവാഹത്തിനു മുമ്പുള്ള ചടങ്ങിൽ 2.5 ലക്ഷം രൂപയും വിവാഹദിനത്തിൽ രണ്ടു ലക്ഷം രൂപയും നൽകിയതായി വധുവിന്റെ പിതാവ് പറഞ്ഞു. എന്നാൽ, വരനും കുടുംബവും കൂടുതൽ പണം ആവശ്യപ്പെട്ടു. വരനു മറ്റൊരു പെൺകുട്ടിയുമായി അടുപ്പമുണ്ടായിരുന്നതായും പോലീസ് പറഞ്ഞു.…
Read Moreവിദേശജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസ്; രണ്ടുപേര്‍ അറസ്റ്റില്‍
ചങ്ങനാശേരി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട തുരുത്തിക്കാട് അപ്പക്കോട്ടമുറിയില്‍ പ്രീതി മാത്യു (51), തോപ്പുംപടി പോലീസ് സ്റ്റേഷനില്‍ ജോലി ചെയ്യുന്നതിനിടെ സസ്പെന്‍ഷനിലായ പോലീസ് ഇന്‍സ്പെക്ടര്‍ ചങ്ങനാശേരി ചെന്നിക്കടുപ്പില്‍ സി.പി. സഞ്ജയ്(47) എന്നിവരെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രീതി മാത്യു നടത്തിയിരുന്ന കാന്‍അഷ്വര്‍ കണ്‍സള്‍ട്ടന്‍സി എന്ന സ്ഥാപനം മുഖേന തലപ്പുലം സ്വദേശിയായ മധ്യവയസ്കയുടെ മകള്‍ക്ക് യുകെയില്‍ കെയര്‍ഗിവര്‍ ജോലി വാങ്ങിനല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 8,60,000 രൂപ പലതവണയായി വാങ്ങിയെടുത്തു. ഇതിനുശേഷം കൊടുത്ത പണം തിരികെ നല്‍കിയില്ലെന്നുമാത്രമല്ല, മകള്‍ക്ക് ജോലി ലഭിക്കാതെ വരികയും ചെയ്തതോടെ ഇവര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.പരാതിയെ തുടര്‍ന്ന് കോട്ടയം വെസ്റ്റ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണത്തില്‍ പ്രീതി മാത്യുവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കേസില്‍ ഇവരെക്കൂടാതെ മറ്റാരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് നടത്തിയ…
Read Moreപി.സി. ജോർജ് കാർഡിയോളജിയിൽ തുടരുന്നു; ഇസിജിയില്‍ കുഴപ്പമില്ലെങ്കിലും ഉയർന്ന രക്ത സമ്മര്‍ദം; വിദഗ്ധ ചികിത്സയും ആന്‍ജിയോഗ്രാമും ആവശ്യമെന്ന് ഡോക്ടർമാർ
ഗാന്ധിനഗര്‍: ചാനല്‍ ചര്‍ച്ചയില്‍ മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയെന്ന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ബിജെപി നേതാവ് പി.സി. ജോര്‍ജിന്റെ ജാമ്യാപേക്ഷ ഇന്നു കോടതി പരിഗണിക്കും. ജോര്‍ജ് കഴിഞ്ഞ ദിവസം കീഴടങ്ങിയ ഈരാറ്റുപേട്ട ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ജാമ്യാപേക്ഷ ഫയല്‍ ചെയ്തിരിക്കുന്നത്. ഇന്നലെ കോടതി അവധിയായതിനാല്‍ ഇന്നു രാവിലെ 11ന് ജാമ്യാപേക്ഷ പരിഗണിക്കും. ഹൃദയസംബന്ധമായ അസുഖമുള്ളതിനാല്‍ കൂടുതല്‍ വിദഗ്ധ പരിശോധനയും ചികിത്സയും ആവശ്യമാണെന്ന് ജാമ്യാപേക്ഷയില്‍ പറയുന്നുണ്ട്. തിങ്കളാഴ്ച രാവിലെ ഈരാറ്റുപേട്ട ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയ ജോര്‍ജിനെ കോട്ടയം മെഡിക്കല്‍ കോളജ് റിമാന്‍ഡ് സെല്ലിലാക്കിയിരുന്നു. ഇസിജി വ്യത്യാസം, ശാരീരിക അസ്വസ്ഥതകള്‍ എന്നിവയെത്തുടര്‍ന്ന് കാര്‍ഡിയോളജി ഐസിയുവിലേക്ക് മാറ്റിയിരുന്നു. നിലവില്‍ ഇസിജിയില്‍ കുഴപ്പമില്ലെങ്കിലും രക്ത സമ്മര്‍ദത്തില്‍ കാര്യമായ മാറ്റമില്ല. ന്യൂറോളജി വിഭാഗം ഡോക്ടര്‍മാരും പരിശോധിക്കുന്നുണ്ട്. നിലവില്‍ ജോര്‍ജിന്റെ ആരോഗ്യം തൃപ്തികരമാണ്. ഐസിയുവില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ജോര്‍ജിനെ ഇന്നലെ രാവിലെ…
Read Moreഒടുവിൽ ബ്രേക്ക്ത്രൂ സമ്മാനിച്ച് ബേസിൽ; മലെവാർ പുറത്ത്, വിദർഭയ്ക്ക് അഞ്ചുവിക്കറ്റ് നഷ്ടം
നാഗ്പുർ: രഞ്ജി ട്രോഫി ഫൈനലിൽ കേരളത്തിനെതിരേ വിദർഭയ്ക്ക് അഞ്ചാം വിക്കറ്റ് നഷ്ടം. ഇരട്ടസെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന ഡാനിഷ് മലെവാർ ആണ് രണ്ടാംദിനം ആദ്യ സെഷനിൽ പുറത്തായത്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ അഞ്ചിന് 290 റൺസെന്ന നിലയിലാണ് വിദർഭ. 24 റൺസുമായി യഷ് താക്കൂറും രണ്ടു റൺസുമായി യഷ് റാത്തോഡുമാണ് ക്രീസിൽ. നാഗ്പുരിലെ ജാംത വിസിഎ സ്റ്റേഡിയത്തില്‍ രണ്ടാംദിനം നാലിന് 239 റൺസെന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച വിദർഭയെ മലെവാർ- യഷ് താക്കൂർ സഖ്യം അതിവേഗം 250 കടത്തി. ഇരുവരും ചേർന്ന് 51 റൺസ് കൂട്ടുകെട്ട് പടുത്തുയർത്തി. ഇതിനിടെ മലെവാർ 150 പിന്നിട്ടു. ഒടുവിൽ വിക്കറ്റിനു വേണ്ടി കിണഞ്ഞു ശ്രമിച്ച കേരളത്തിന് ആശ്വാസം പകർന്ന് എൻ.പി. ബേസിൽ എത്തി. ഇരട്ടസെഞ്ചുറി ലക്ഷ്യമാക്കി കുതിച്ച മലെവാറിനെ ബേസിൽ ബൗൾഡാക്കിയതോടെ വിദർഭ അഞ്ചിന് 290 റൺസെന്ന നിലയിലായി. 285 പന്തിൽ 15 ബൗണ്ടറികളും…
Read Moreമുംബൈ മിന്നിച്ചു
ബംഗളൂരു: വനിതാ പ്രീമിയർ ലീഗ് (ഡബ്ല്യുപിഎൽ) ട്വന്റി-20 ക്രിക്കറ്റിൽ മുംബൈ ഇന്ത്യൻസിനു മിന്നും ജയം. യുപി വാരിയേഴ്സിനെ എട്ടു വിക്കറ്റിന് മുംബൈ ഇന്ത്യൻസ് കീഴടക്കി. സ്കോർ: യുപി 20 ഓവറിൽ ഒന്‍പതു വിക്കറ്റ് നഷ്ടത്തിൽ 142. മുംബൈ ഇന്ത്യൻസ് 17 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 143. ഹെയ്ലി മാത്യൂസ് (50 പന്തിൽ 59), നാറ്റ് സ്കൈവർ ബ്രണ്ട് (44 പന്തിൽ 75 നോട്ടൗട്ട്) എന്നിവരാണ് മുംബൈയെ ജയത്തിലെത്തിച്ചത്. ഗ്രേസ് ഹാരിസ് (26 പന്തിൽ 45) ആണ് യുപി ഇന്നിംഗ്സിലെ ടോപ് സ്കോറർ.
Read Moreനാട്ടാരേ… രഞ്ജി ഫൈനലുണ്ടേ: കളികാണാന്‍ എത്തുന്നവർ വളരേ തുശ്ചം
നാഗ്പുര്‍: നാല്‍പ്പത്തി അയ്യായിരത്തിലധികം കാണികളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള പടുകൂറ്റന്‍ സ്റ്റേഡിയം. രാജ്യത്ത് ഏറ്റവും കൂടുതല്‍ കാണികളുള്ള കായികവിനോദമായ ക്രിക്കറ്റിന്റെ ഏറ്റവും സുപ്രധാന മത്സരവും. എന്നിട്ടും ഗുജറാത്തിലെ ജാംതയിലുള്ള സ്റ്റേഡിയത്തില്‍ കളികാണാന്‍ ഇന്നലെ നാനൂറ്റിയമ്പതുപേര് തികച്ചെത്തിയിട്ടില്ല. രാജ്യാന്തര മത്സരങ്ങള്‍ നടത്തി കോടികള്‍ കീശയിലാക്കുന്ന ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ് ഓഫ് ഇന്ത്യ ആഭ്യന്തര മത്സരങ്ങള്‍ക്കു വില കല്‍പ്പിക്കുന്നില്ലെന്ന് ജാംത സ്റ്റേഡിയത്തിലെ ഒഴിഞ്ഞ കസേരകള്‍ വിളിച്ചുപറയുകയാണ്. രഞ്ജി ട്രോഫി ഫൈനലുമായി ബന്ധപ്പെട്ട പ്രചാരണങ്ങളൊന്നും നാഗ്പൂരില്‍ കാണാനില്ല. നാഗ്പുരില്‍നിന്ന് 18 കിലോമീറ്ററോളം ഉള്ളില്‍ വരണ്ടുണങ്ങിയ ഒരു പ്രദേശത്താണ് വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന് സ്റ്റേഡിയം. സമീപവാസികളാരും സ്റ്റേഡിയത്തിലേക്ക് തിരിഞ്ഞുനോക്കുന്നില്ല. രഞ്ജി ക്രിക്കറ്റ് ഫൈനൽ മത്സരം നടക്കുന്നുണ്ടെന്നത് പ്രദേശത്തെ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്കും അജ്ഞാതം. മഹാരാഷ്ട്രയുടെ പാതിഭാഗമായ വിദര്‍ഭ മത്സരിക്കുന്നതുകൊണ്ടാകാം ആതിഥേയരെ പ്രോത്സാഹിപ്പിക്കാനും ആളുകള്‍ കുറവ്. കളിക്കാരുടെ ഉറ്റബന്ധുക്കളില്‍ ചിലര്‍ സ്റ്റേഡിയത്തിന്റെ ഒരു കോണിലിരുന്ന് അലറി വിളിക്കുന്നുണ്ടെങ്കിലും…
Read More