തൃശൂർ: മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ സുഹൃത്തിനെ മർദിച്ചുകൊന്നു. പൊന്നുക്കര ചിറ്റേത്തുപറന്പിൽ ദാമോദരന്റെ മകൻ സുധീഷ്(45) ആണ് കൊല്ലപ്പെട്ടത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പൊറോട്ട വിഷ്ണു എന്നുവിളിക്കുന്ന പൊന്നൂക്കര വട്ടപ്പറന്പിൽ വിഷണു(40)വിനെ ഒല്ലൂർ പോലീസ് അറസ്റ്റുചെയ്തു. ചൊവ്വാഴ്ച രാത്രിയാണു സംഭവം. സുകുമാരൻ എന്നയാളുടെ വീട്ടിൽവച്ച് മദ്യപിക്കുന്നതിനിടെയായിരുന്നു വാക്കുതർക്കം. സുധീഷിന്റെ സഹോദരിയെ വർഷങ്ങൾക്കുമുൻപ് വിഷ്ണു കളിയാക്കിയിരുന്നു. ഇതേച്ചൊല്ലിയാണ് തർക്കം നടന്നതെന്നു പറയുന്നു. തർക്കത്തിനിടെ സുധീഷിന്റെ തല വിഷ്ണു ഭിത്തിയിലിടിപ്പിച്ചു പരിക്കേല്പിച്ചു. ഹാക്സോ ബ്ലേഡ് കൊണ്ടു ശരീരത്തിൽ മുറിവേൽപ്പിക്കുകയും ചെയ്തു. മർദനത്തിൽ സുധീഷിനു തലയ്ക്കും നെഞ്ചിലും കൈക്കും പരിക്കേറ്റു. ഗുരുതരപരിക്കേറ്റ സുധീഷിനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. കസ്റ്റഡിയിലെടുത്ത പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയുടെ വീട്ടിൽ ഫോറൻസിക് സംഘം പരിശോധന നടത്തി.
Read MoreDay: February 27, 2025
സ്റ്റാര്‍ സദ്രാന്; ഇംഗ്ലണ്ട് ഔട്ട്
ലാഹോര്‍: ഐസിസി ചാമ്പ്യന്‍സ് ട്രോഫി ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ പടുത്തുയര്‍ത്തി അഫ്ഗാനിസ്ഥാന് താരം ഇബ്രാഹിം സദ്രാന്. ഇംഗ്ലണ്ടിന് എതിരായ ഗ്രൂപ്പ് ബി മത്സരത്തിലാണ് അഫ്ഗാനിസ്ഥാനുവേണ്ടി സദ്രാന് സ്റ്റാര്‍ ആയത്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത അഫ്ഗാനിസ്ഥാനുവേണ്ടി സദ്രാന് 146 പന്തില്‍ 177 റണ്‍സ് അടിച്ചുകൂട്ടി. അസ്മത്തുള്ള ഒമര്‍സായി (67 പന്തില്‍ 41), ഹഷ്മത്തുള്ള ഷാഹിദി (31 പന്തില്‍ 40), മുഹമ്മദ് നബി (24 പന്തില്‍ 40) എന്നിവരും സ്കോര്‍ ബോര്‍ഡിലേക്കു സംഭാവന ചെയ്തപ്പോള്‍ അഫ്ഗാനിസ്ഥാന്റെ സ്കോര്‍ 50 ഓവറില്‍ ചെന്നെത്തിയത് 325/7. മറുപടിക്കിറങ്ങിയ ഇംഗ്ലണ്ടിന് 49.5 ഓവറിൽ 317 റൺസ് എടുക്കാനേ സാധിച്ചുള്ളൂ. അതോടെ അഫ്ഗാനിസ്ഥാൻ എട്ടു റൺസിന്റെ ജയം സ്വന്തമാക്കി. ഫലത്തിൽ ഗ്രൂപ്പ് ബിയിൽനിന്ന് സെമി ഫൈനൽ കാണാതെ ഇംഗ്ലണ്ട് പുറത്ത്. കളിച്ച രണ്ടു മത്സരങ്ങളിലും തോൽവി വഴങ്ങിയാണ് ഇംഗ്ലണ്ട്…
Read Moreബുൽധാനയിലെ ജനങ്ങളുടെ മുടികൊഴിച്ചിലിനു പിന്നിലെ കാരണം റേഷൻകടകളിലൂടെ വിതരണം ചെയ്ത ഗോതന്പിലെ സെലേനിയം
മുംബൈ: മഹാരാഷ്ട്രയിലെ ബുൽധാന ജില്ലയിൽ നിരവധി പേരുടെ മുടി കൊഴിഞ്ഞതിനു കാരണം റേഷൻകടകളിലൂടെ വിതരണം ചെയ്ത ഗോതന്പിലെ ഉയർന്ന അളവിലുള്ള സെലേനിയം. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽനിന്നു പ്രദേശത്തെ റേഷൻകടകളിലെത്തിച്ച ഗോതന്പിലാണ് ഉയർന്ന തോതിൽ സെലേനിയം കണ്ടെത്തിയത്. മണ്ണിലും വെള്ളത്തിലും ചില ഭക്ഷണപദാർഥങ്ങളിമുള്ള ധാതുവാണ് സെലേനിയം. മനുഷ്യർക്ക് ചെറിയ അളവിലുള്ള സെലേനിയം ആവശ്യമാണ്. ശരീരപോഷണത്തിന് അത്യാവശ്യമായ ധാതുവാണിത്. ബുൽധാനയിലെ 18 ഗ്രാമങ്ങളിൽ ഡിസംബറിലും ജനുവരിയിലുമായി 279 പേർക്കാണു പെട്ടെന്നു മുടികൊഴിച്ചിലുണ്ടായത്. ഇവരിലേറെയും കോളജ് വിദ്യാർഥികളും പെൺകുട്ടികളുമാണ്. മുടികൊഴിച്ചിൽമൂലം പലരും കോളജുകളിൽ പോകാതെയായി. വിവാഹങ്ങൾ മുടങ്ങി. തുടർന്നാണ് സംസ്ഥാന സർക്കാർ വിഷയത്തിൽ അന്വേഷണം ആരംഭിച്ചത്. മഹാരാഷ്ട്രയിൽ ഉത്പാദിപ്പിക്കുന്ന ഗോതന്പിൽ സെലേനിയത്തിന്റെ അളവ് വളരെ കുറവാണെന്ന് റായ്ഗഡിലെ ബാവസ്കർ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ എംഡിയും പദ്മശ്രീ ജേതാവുമായ ഡോ. ഹിമ്മത്ത്റാവു ബാവസ്കർ പറഞ്ഞു. എട്ടു വയസ് മുതല്‍ 72 വയസ്…
Read Moreതാന്‍ മരിച്ചാല്‍ ഫര്‍സാന രൂക്ഷവിമര്‍ശനത്തിന് ഇരയാകും; അതിനാൽ ഞാൻ അവളെയും മരണത്തിന് വിട്ടുനൽകി; കൂട്ടക്കൊലപാതകത്തില്‍ പോലീസിന്റെ ചില കണ്ടെത്തൽ ഇങ്ങനെ…
വെഞ്ഞാറമൂട്: കൂട്ടക്കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രതി അഫാന്റെ പെണ്‍സുഹൃത്ത് ഫര്‍സാനയുടെ കൊലപാതകം വിമര്‍ശനം ഭയന്നാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഫര്‍സാനയുടെ സ്വര്‍ണം അഫാന് പണയം വച്ചിരുന്നു. താന്‍ മരിച്ചാല്‍ ഫര്‍സാന രൂക്ഷവിമര്‍ശനത്തിന് ഇരയാകുമെന്ന് അഫാന് കരുതി. വിമര്‍ശനത്തിന് ഇരയാകാതിരിക്കാന്‍ ഫര്‍സാനയേയും കൊല്ലാന്‍ തീരുമാനിച്ചുവെന്നാണ് പോലീസ് കരുതുന്നത്. വെഞ്ഞാറമൂട് കൂട്ടക്കൊലയ്ക്ക് പിന്നില്‍ സാമ്പത്തിക പ്രതിസന്ധിയാണ് കാരണമെന്നാണ് പോലീസ് നിഗമനം. കടക്കെണിയിലും കുടുംബത്തിന്റെ ആഡംബര ജീവിതം കൊലപാതകത്തിലേക്ക് നയിച്ചുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
Read Moreമില്‍മയും കേരള ബാങ്കും ധാരണാപത്രം ഒപ്പിട്ടു: ക്ഷീരകര്‍ഷകര്‍ക്ക് മൂന്നുലക്ഷം രൂപവരെ പലിശരഹിത വായ്പ
കോഴിക്കോട്: കാലിത്തീറ്റ വിലവര്‍ധനവും വര്‍ധിച്ച പരിപാലനച്ചെലവുകളും മൂലം തകര്‍ന്നടിയുന്ന ക്ഷീര കര്‍ഷക മേഖലയെ പുനരുജ്ജീവിപ്പിക്കാന്‍ പശു വളര്‍ത്തലിന് പലിശരഹിത വായ്പാപദ്ധതിയുമായി മില്‍മ. ക്ഷീരവികസന വകുപ്പിന്റെയും മറ്റു സര്‍ക്കാര്‍ ഏജന്‍സികളുടെയും കേരള ബാങ്കിന്റെയും സഹായത്തോടെ മില്‍മ നടപ്പാക്കുന്ന പദ്ധതിക്ക് രൂപരേഖയായി. വായ്പാ വിതരണം സംബന്ധിച്ച് മില്‍മയും കേരള ബാങ്കും തമ്മില്‍ ധാരണാപത്രത്തിൽ ഒപ്പിട്ടു. ഈടില്ലാതെ പരമാവധി മൂന്നുലക്ഷം രൂപവരെ കര്‍ഷകര്‍ക്കു പലിശരഹിത വായ്പ ലഭ്യമാക്കുന്നതാണ് പദ്ധതി. നിലവില്‍ പശുവളര്‍ത്തലിൽ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും പുതിയതായി ഈ മേഖലയിലേക്ക് കടന്നുവരാനാഗ്രഹിക്കുന്നവര്ക്കും നഷ്ടം കാരണം പശുവളര്‍ത്തല്‍ ഉപേക്ഷിച്ചവര്‍ക്കും വായ്പ ലഭ്യമാക്കും. ഗുണഭോക്താക്കളുടെ ലിസ്റ്റ് തയാറാക്കാന്‍ പ്രാഥമിക ക്ഷീരസംഘങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ലിസ്റ്റ് ലഭിച്ചശേഷം മാര്‍ച്ച് അവസാനം മില്‍മ, കേരള ബാങ്ക്, ക്ഷീരവികസന, വ്യവസായ വകുപ്പുകള്‍, വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവയുടെ സംയുക്തയോഗം ചേര്‍ന്ന് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും മില്‍മ ചെയര്മാന് കെ.എസ്. മണി പറഞ്ഞു. മൂന്നുലക്ഷം…
Read Moreവെനസ്വേലയിലെ പാവങ്ങളുടെ ഡോക്ടർ വിശുദ്ധ പദവിയിലേക്ക്
സ്പാനിഷ് ഫ്ലൂ പകര്‍ച്ചവ്യാധിക്കെതിരേ ജീവിതാവസാനം വരെ പോരാടുകയും നൂറുകണക്കിന് പാവങ്ങളെ സൗജന്യമായി ചികിത്സിക്കുകയും വിശ്വാസത്തിലധിഷ്ഠിതമായ ജീവിതം നയിക്കുകയും ചെയ്ത വെനസ്വേലന്‍ ഡോക്ടര്‍ ജോസ് ഗ്രിഗോറിയോ ഹെര്‍ണാണ്ടസ് വിശുദ്ധ പദവിയിലേക്ക്. ജെമെല്ലി ആശുപത്രിയില്‍ ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പ തിങ്കളാഴ്ച അഞ്ചുപേരെ ദൈവദാസ പദവിയിലേക്കും വാഴ്ത്തപ്പെട്ട ജോസ് ഗ്രിഗോറിയോ ഹെർണാണ്ടസിനെയും വാഴ്ത്തപ്പെട്ട ബാർട്ടോലോ ലോംഗോയെയും വിശുദ്ധരായും പ്രഖ്യാപിക്കാനുള്ള ഡിക്രിയില്‍ ഒപ്പുവച്ചു. ഇവരെ വിശുദ്ധരായി പ്രഖ്യാപിക്കുന്ന തീയതി പിന്നീട് തീരുമാനിക്കും. വെനസ്വേലയിൽനിന്നുള്ള ആദ്യ വിശുദ്ധനാണ് ഡോ.ജോസ് ഗ്രിഗോറിയോ. ‘പാവപ്പെട്ടവരുടെ ഉന്നമനത്തിനായി ഉഴിഞ്ഞുവച്ച വിശുദ്ധമാതൃക’ എന്നാണ് ഫ്രാന്‍സിസ് മാർപാപ്പ ഡോ. ജോസ് ഗ്രിഗോറിയോ ഹെര്‍ണാണ്ടസിനെ നേരത്തേ വിശേഷിപ്പിച്ചിട്ടുള്ളത്. 1864ല്‍ ആന്‍ഡെസ് പര്‍വതത്തോടു ചേര്‍ന്നുള്ള വിദൂര പട്ടണത്തിലാണ് ഡോ. ഹെര്‍ണാണ്ടസ് ജനിക്കുന്നത്. മെഡിക്കല്‍ പഠനത്തിനായി തലസ്ഥാന നഗരിയായ കാരക്കാസിലെത്തിയ അദ്ദേഹം 1888ല്‍ പഠനം പൂര്‍ത്തിയാക്കി. സ്കോളര്‍ഷിപ്പോടെ പാരീസില്‍ ഉന്നത പഠനത്തിനെത്തിയ അദ്ദേഹം ബാക്ടീരിയോളജിയിലും…
Read More