“ആടുജീവിതം എന്ന സിനിമ സാമ്പത്തികമായി ലാഭം തന്ന ഒന്നാണെന്ന് പറയാന്‍ കഴിയില്ല. കാരണം, വളരെ ഭീമമായ ബജറ്റായിരുന്നു ആ സിനിമയുടേത്. അത് കവര്‍ ചെയ്യാന്‍ കഴിയുന്ന തരത്തിലുള്ള കളക്ഷന്‍ ബോക്സ് ഓഫീസില്‍ നിന്ന് കിട്ടിയില്ലെന്ന് വേണം പറയാന്‍. ഇപ്പോള്‍ കിട്ടിയ കളക്ഷന്‍ നോക്കുമ്പോള്‍ ആടുജീവിതം സാമ്പത്തികലാഭം തന്നെന്ന് പലര്‍ക്കും തോന്നും. പക്ഷേ, അത് കഷ്ടിച്ച് ബ്രേക്ക് ഈവനായതേയുള്ളൂ. എന്നാല്‍ ആ സിനിമ കൊണ്ട് മറ്റ് ചില നല്ല കാര്യങ്ങള്‍ സംഭവിച്ചു. ഒരുപാട് സ്ഥലത്ത് ആ സിനിമ ചര്‍ച്ചചെയ്യപ്പെട്ടു. ഒരു മലയാളസിനിമയ്ക്കു കിട്ടാവുന്നതില്‍ വച്ച് നല്ല റീച്ച് ആ സിനിമക്കു കിട്ടിയിട്ടുണ്ട്. അതിനു പുറമെ ഒരുപാട് പുരസ്കാരങ്ങള്‍ ആടുജീവിതം സ്വന്തമാക്കി. അതെല്ലാം നോക്കുമ്പോള്‍ ആടുജീവിതം നഷ്ടം വരുത്തിയെന്ന് പറയാന്‍ കഴിയില്ല’ എന്ന് സംവിധായകൻ ബ്ലെസി.
Read MoreDay: February 28, 2025
ഓസ്ട്രേലിയ x അഫ്ഗാനിസ്ഥാൻ
ലാഹോർ: ചാന്പ്യൻസ് ട്രോഫി ക്രിക്കറ്റിൽ ഓസ്ട്രേലിയ ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടും. ദക്ഷിണാഫ്രിക്കയുമായുള്ള മത്സരം മഴമൂലം ഉപേക്ഷിച്ചതോടെ സെമിഫൈനലിൽ കടക്കാൻ ഓസ്ട്രേലിയയ്ക്ക് ഇന്നത്തെ മത്സരം ജയിച്ചേ തീരൂ. ഇംഗ്ലണ്ടിനെതിരേ അട്ടിമറിജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് അഫ്ഗാൻ ഇറങ്ങുന്നത്. ജയിക്കുന്ന ടീം സെമി ബർത്ത് ഉറപ്പിക്കും. ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിൽ 2.30നാണ് മത്സരം നടക്കുന്നത്.
Read Moreമാഞ്ചസ്റ്റർ സിറ്റി ടോപ്പ് ഫോറിൽ
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ടോട്ടനത്തെ എതിരില്ലാത്ത ഒരു ഗോളിന് മാഞ്ചസ്റ്റർ സിറ്റി പരാജയപ്പെടുത്തി. എർലിങ് ഹാലണ്ടാണ് മാഞ്ചസ്റ്ററിനായി വിജയ ഗോൾ നേടി. ജയത്തോടെ മാഞ്ചസ്റ്റർ സിറ്റി പോയിന്റ് പട്ടിയകയിൽ നാലാം സ്ഥാനത്തേക്ക് മുന്നേറി. മറ്റൊരു മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് 3-2ന് ഐസ്വിച്ചിനെ പരാജയപ്പെടുത്തി. നോട്ടിങ് ഹാം- ആർസനൽ മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചു.
Read Moreഓൾറൗണ്ട് മികവ് പ്ലസ്പോയിന്റ്: കരുണ്‍ നായർ
നാഗ്പുർ: ഏതെങ്കിലും ഒരു താരത്തെ ആശ്രയിക്കുന്നതല്ല, ഓൾറൗണ്ട് മികവു പുലർത്തുന്നതാണ് വിദർഭയെ വ്യത്യസ്തമാക്കുന്നതെന്ന് മലയാളിയായ വിദർഭ താരം കരുണ്‍ നായർ. ഓരോ മത്സരത്തിലും ഏതെങ്കിലുമൊരാൾ മത്സരം നിയന്ത്രിക്കാൻ മുന്നോട്ടുവരും. കഴിഞ്ഞ രണ്ട് ആഭ്യന്തര സീസണുകളിലും തുടർന്ന സമീപനമാണ് ഇത്തവണയും തുണയായതെന്നും ആഭ്യന്തര ക്രിക്കറ്റിലെ റണ്‍മെഷീനെന്ന അറിയപ്പെടുന്ന കരുണ്‍ പറഞ്ഞു. ഈ സീസണിൽ 15 മത്സരങ്ങളിൽ നിന്ന് 48.53 ശരാശരിയിൽ 728 റണ്‍സ് അടിച്ചുകൂട്ടിയ കരുണ്‍ കേരളത്തിനെതിരേ ആദ്യദിനം പത്ത് റണ്‍സ് പൂർത്തിയാക്കിയപ്പോൾ ആഭ്യന്തര ക്രിക്കറ്റിൽ 8000 റണ്‍സ് തികയ്ക്കുകയും ചെയ്തു. 114-ാം മത്സരത്തിലാണ് മധ്യനിര ബാറ്ററായ കരുണ്‍ ഈ നേട്ടം സ്വന്തമാക്കിയത്. ഈ ഇന്നിംഗ്സാണ് ഏറ്റവും പ്രധാനപ്പെട്ടതെന്ന് ഓരോ മത്സരത്തിനുമുന്‍പും സ്വയം പറയും. വിദർഭ ടീമിന്റെ ഭാഗമായതും ഭാഗ്യമാണ്. ഒട്ടേറെ ഓർമകൾ ടീമിനൊപ്പമുണ്ട്. സാധ്യമായ രീതിയിലെല്ലാം ടീമിനെ സഹായിക്കാനാണ് ശ്രമം. കേരളത്തിനെതിരേ മാലേവാറുമൊത്തു വലിയൊരു കൂട്ടുകെട്ട് ഉണ്ടാക്കാൻ…
Read Moreഇന്ദ്രൻസിനെ പോലെ ‘ഡൗൺ ടു എർത്ത്’ ആയ മനുഷ്യൻ വേറെ ഇല്ല: ജഗദീഷ്
“ഞാൻ സിനിമയിൽ വന്ന കാലം മുതൽ ഇന്ദ്രൻസുമായി ബന്ധമുണ്ട്. ഇന്ദ്രൻസ് കോസ്റ്റ്യൂമർ ആയിരിക്കുമ്പോൾ തൊട്ടുള്ള പരിചയമാണ്. ഡൗൺ ടു എർത്ത് ആയ ഒരു മനുഷ്യൻ. കുടുംബസുഹൃത്തുക്കളാണ്. എന്റെ ഭാര്യ മെഡിക്കൽ കോളജിൽ ജോലി ചെയ്യുന്ന സമയത്ത് മെഡിക്കൽ കോളജ് സ്റ്റോപ്പിൽ ഒരു കൊച്ചു കടയുണ്ടായിരുന്നു ഇന്ദ്രൻസിന്. സിനിമയിൽ പടിപടിയായി ഉയർന്നു വന്നപ്പോൾ ആ കട വിട്ട് കുമാരപുരത്ത് കുറച്ചുകൂടി വലിയ കട സ്വന്തമാക്കി. ആ കടയുടെ അടുത്താണ് എന്റെ മകളിപ്പോൾ താമസിക്കുന്നത്. എന്റെ മകളുടെ യൂണിഫോം തയ്ക്കുന്നത് ഇന്ദ്രൻസിന്റെ ഇന്ദ്രൻസ് ബ്രദേഴ്സ് എന്ന കടയിൽ നിന്നാണ്. ഞാൻ ഉടുപ്പുകൾ തയ്ക്കുന്നതും ഇന്ദ്രൻസിന്റെ കടയിൽ നിന്നാണ്. കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങി വീട് വയ്ക്കുന്ന കാര്യം വരെ ഞാനുമായി ഇന്ദ്രൻസ് ചർച്ച ചെയ്യാറുണ്ട്. സിനിമയുടെ കാര്യത്തിലായാലും അങ്ങനെ തന്നെ. ഇന്ദ്രൻസിന് വളരെ നേരത്തെ തന്നെ ഹാസ്യതാരം എന്നതിൽ നിന്ന് കാരക്ടർ…
Read More‘അച്ഛന് അമേരിക്കയിലാണ്, സുഖമായിരിക്കുന്നു’;അഭ്യൂഹങ്ങളോട് പ്രതികരിച്ച് മകന് വിജയ് യേശുദാസ്
കൊച്ചി: ഗായകൻ കെ.ജെ. യേശുദാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന വാര്‍ത്തകളോട് പ്രതികരിച്ച് മകന് വിജയ് യേശുദാസ്. അച്ഛന് അമേരിക്കയില്‍ ആണെന്നും അദ്ദേഹം ആരോഗ്യവാനായി ഇരിക്കുന്നുവെന്നും വിജയ് പ്രതികരിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന പ്രചാരണം വാസ്തവ വിരുദ്ധമാണെന്നും ആശങ്കപ്പെടേണ്ട ഒരു കാര്യവും ഇല്ലെന്നും കുടുംബം അറിയിച്ചു. കഴിഞ്ഞ ദിവസം രാവിലെ ആയിരുന്നു ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ യേശുദാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നത്. രക്തസമ്മര്‍ദത്തെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നായിരുന്നു വാര്‍ത്തകള്‍. ഇത് വലിയ തോതില്‍ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. പിന്നാലെയാണ് അഭ്യൂഹങ്ങളില്‍ വിശദീകരണവുമായി വിജയ് യേശുദാസ് രംഗത്തെത്തിയത്. വാര്‍ത്തകളില്‍ വന്ന ആശുപത്രി അധികൃതരും ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്.
Read Moreസ്ലീവ്ലെസ് ബ്ലൗസില്‍ നയന്‍താര ചക്രവർത്തി: വൈറലായി ഫോട്ടോസ്
ബാലതാരമായി തുടങ്ങി പിന്നീട് നായികാപദവിയിലെത്തിയ നിരവധി താരസുന്ദരിമാരിൽ ഒരാളാകാൻ ഒരുങ്ങുകയാണ് നയന്‍താര ചക്രവര്‍ത്തി. കിലുക്കം കിലുകിലുക്കം എന്ന സിനിമയിലൂടെയായിരുന്നു ബേബി നയൻതാര അഭിനയരംഗത്തേക്ക് എത്തുന്നത്. ലേഡി സൂപ്പര്‍സ്റ്റാറായ നയന്‍താരയുടെ പേരുമായി എത്തിയെങ്കിലും സിനിമാലോകത്ത് തന്റേതായൊരു സ്ഥാനം കണ്ടെത്താന്‍ താരത്തിന് സാധിച്ചിരുന്നു. അന്ന് ബാലതാരമായി അഭിനയിച്ച കുഞ്ഞുസുന്ദരി ഇന്ന് വളര്‍ന്ന് വലിയ ആളായി മാറിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെ നടി പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ വളരെ പെട്ടെന്നാണ് വൈറലാകാറുള്ളത്. ഏറ്റവും പുതിയതായി സാരി ധരിച്ച ചിത്രങ്ങളാണ് നയന്‍താര പങ്കുവച്ചത്. നീല നിറമുള്ള സാരിയില്‍ അതീവ സുന്ദരിയായിട്ടാണ് നടി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സ്ലീവ്ലെസ് ബ്ലൗസ് ധരിച്ചതാണ് ചിത്രങ്ങളെ വേറിട്ടതാക്കുന്നത്. ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങളും നടി ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്. എല്ലാം വളരെ പെട്ടെന്നാണ് വൈറലാകുകയും ചെയ്യും. ഒപ്പം വിമര്‍ശനങ്ങളും നടിക്കു ലഭിക്കാറുണ്ട്. എന്നാല്‍ സാരി ഉടുത്ത പുതിയ ചിത്രങ്ങള്‍ കണ്ടപ്പോള്‍ തങ്ങള്‍ക്കുണ്ടായ ആശ്ചര്യം രേഖപ്പെടുത്തിക്കൊണ്ടാണ് ആരാധകര്‍…
Read Moreസോഷ്യൽ മീഡിയ എന്നെ മാത്രം എന്തിന് ലക്ഷ്യമിടുന്നു? ആരാധ്യാ ദേവി
സോഷ്യല്‍ മീഡിയയിൽ തനിക്കെതിരേ ഉയരുന്ന ട്രോളുകള്‍ക്കെതിരേ നടി ആരാധ്യ ദേവി. സിനിമയിലും പൊതുവേദിയിലും ഗ്ലാമറസായി വേഷം ധരിച്ചെത്തുന്നതിനെ വിമര്‍ശിച്ചവര്‍ക്കാണ് ആരാധ്യ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെ മറുപടി നല്‍കുന്നത്. ഇത് തന്റെ ജീവിതമാണെന്നും തന്റെ ബോധ്യങ്ങളെയും ശരികളെയുമാകും താന്‍ പിന്തുടരുകയെന്ന് ആരാധ്യ പറയുന്നു. നേരത്തെ ഗ്ലാമര്‍ വേഷങ്ങള്‍ ധരിക്കില്ലെന്ന് പറഞ്ഞത് അന്നത്തെ സാഹചര്യത്തിലാണ്. പിന്നീട് സിനിമയിലേക്ക് വന്നപ്പോള്‍ തന്റെ കാഴ്ച്ചപ്പാടില്‍ മാറ്റം വന്നുവെന്നും നെഗറ്റീവ് കമന്റുകള്‍ കാരണം തന്റെ ബോധ്യങ്ങള്‍ മാറില്ലെന്നും താരം വ്യക്തമാക്കുന്നു. സിനിമയില്‍ ഗ്ലാമര്‍ വേഷങ്ങള്‍ ധരിക്കുന്നതിനും അഭിമുഖങ്ങളില്‍ ഞാന്‍ ധരിക്കുന്ന വേഷത്തിന്റെ പേരിലും എന്നെ നെഗറ്റീവ് കമന്റുകളിലൂടെ ട്രോളുകയാണ്. മറ്റ് പല നടിമാരും ഇത് തന്നെ ചെയ്യുമ്പോഴും എന്നെ എന്തിനാണ് ടാര്‍ജറ്റ് ചെയ്യുന്നതെന്ന് എനിക്ക് മനസിലാകുന്നില്ല. ഇത്തരം വേഷങ്ങള്‍ ധരിക്കില്ലെന്ന് ഒരിക്കല്‍ ഞാന്‍ പറഞ്ഞിരുന്നു. പക്ഷെ അത് ഞാന്‍ സിനിമയിൽ കാമറയെ ഫേസ്…
Read Moreകെ. സുധാകരനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹൈക്കമാന്‍ഡിന് കത്തയച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ
കോഴിക്കോട്: കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പുതിയ പോര്‍മുഖം തുറന്ന് മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റ കത്ത്. കെപിസിസി അധ്യക്ഷസ്ഥാനത്തുനിന്ന് കെ. സുധാകരനെ മാറ്റുന്നതിനെ അനുകൂലിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാർഗെയ്ക്ക് എഴുതിയ കത്താണ് പുറത്തുവന്നത്. പാർട്ടിയെ ഒരുമിച്ച് കൊണ്ടുപോകാൻ കഴിയുന്ന നേതാവിനെ കെപിസിസി അധ്യക്ഷനാക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതിസന്ധിയുടെ കാലത്ത് എല്ലാവശങ്ങളും ആലോചിച്ച് മാത്രം പുതിയ അധ്യക്ഷനെ കണ്ടെത്തണമെന്ന് മുല്ലപ്പള്ളി പറയുന്നു. ഹൈക്കമാൻഡ് എടുക്കുന്ന തീരുമാനത്തിന് പിന്തുണയുണ്ടെന്നും മുല്ലപ്പള്ളി. കെ. സുധാകരനുമായി അടുപ്പം പുലര്‍ത്താത്ത നേതാവാണ് മുല്ലപ്പള്ളി. സുധാകരന് കെപിസിസി അധ്യക്ഷനായതോടെ മുല്ലപ്പള്ളി പാര്‍ട്ടിയില്‍ സജീവമായിരുന്നില്ല. മാത്രമല്ല സുധാകരന്റെ നിലപാടുകളോടുള്ള എതിര്‍പ്പ് പലതവണ പരസ്യമായി തന്നെ മുല്ലപ്പള്ളി ചൂണ്ടികാണിച്ചിട്ടുമുണ്ട്. കേരളത്തിലെ തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിനായി കോൺഗ്രസ് ഹൈക്കമാൻഡ് വിളിച്ച യോഗം ഇന്ന് ഡൽഹിയിൽ നടക്കാനിരിക്കേയാണ് മുല്ലപ്പള്ളി നിലപാടു വ്യക്തമാക്കിയത്.
Read Moreപാർട്ടിയിൽ അലോസരമുണ്ടാക്കരുത്; തരൂരിനെതിരേ കടുത്ത വിമർശനവുമായി പി.ജെ. കുര്യൻ
തിരുവനന്തപുരം: ശശി തരൂർ എംപിക്കെതിരേ കടുത്ത വിമർശനവുമായി പി.ജെ.കുര്യൻ. പാർട്ടി പ്രതിസന്ധിയിലായിരിക്കുന്ന സമയത്ത് തനിക്ക് ഇന്നത് വേണമെന്ന് പറഞ്ഞ് അലോസരമുണ്ടാക്കുന്നത് ശരിയല്ലെന്ന് പി.ജെ. കുര്യൻ പറഞ്ഞു. ഒരു എംപിക്ക് ലഭിക്കാവുന്ന ഉയർന്ന പരിഗണനയാണ് തരൂരിന് കോൺഗ്രസ് നൽകിയത്. നാല് തവണ തരൂർ ജയിച്ചു. തരൂരിനെ കോൺഗ്രസ് മന്ത്രിയാക്കി, ഹൈക്കമാൻഡിൽ ഇടം നൽകി. ഇന്ന് തരൂർ അവൈലബിളല്ല എന്ന് ജനത്തിനു തോന്നിത്തുടങ്ങി. അതുകൊണ്ടാണ് വോട്ട് കുറഞ്ഞത്.ഇന്നത്തെ സാഹചര്യത്തിൽ കൂടുതൽ ചോദിക്കുന്നത് പാർട്ടിയിൽ അലോസരമുണ്ടാക്കുമെന്നും പി.ജെ. കുര്യൻ അഭിപ്രായപ്പെട്ടു. മത്സ്യത്തൊഴിലാളികൾ ഒറ്റക്കെട്ടായി വോട്ട് ചെയ്തത് കൊണ്ടാണ് ഇത്തവണ ജയിച്ചതെന്ന് തരൂർ മറക്കരുത്.തരൂരിനു വ്യക്തിപരമായ സ്വാധീനം വോട്ടർമാർക്കിടയിൽ കുറഞ്ഞു. മണ്ഡലത്തിൽ സജീവമല്ലാതിരുന്നതുകൊണ്ടാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം കുറഞ്ഞത്. മുഖ്യമന്ത്രിയാകാൻ യോഗ്യരായ പലരും പാർട്ടിയിൽ ഉണ്ട്. ആര് മുഖ്യമന്ത്രിയാകണമെന്ന ചർച്ച ആവശ്യമില്ല, അതിന് തർക്കങ്ങളില്ല. തെരഞ്ഞെടുത്ത എംഎൽഎമാരും ഹൈക്കമാൻഡും ചേർന്നാണ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്.…
Read More