ലഹരിക്ക് അടിമപ്പെടുന്നത് പോലെ പല തരത്തിലുള്ള ആസക്തികൾക്ക് മനുഷ്യൻ അടിമപ്പെടാറുണ്ട്. ചിലരുടെ പ്രവർത്തികൾ വെറുപ്പും അറപ്പും ഉളവാക്കുന്നതായി നമുക്ക് തോന്നാം. ഒരു കഫെ ജീവനക്കാരിയോട് പ്രണയം തോന്നിയ യുവാവ് അവളുടെ വിലാസം കണ്ടെത്തി വീട്ടിൽ അതിക്രമിച്ചു കയറി അടിവസ്ത്രങ്ങൾ മോഷ്ടിച്ചു എന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ടോക്കിയോയിൽ അഡാച്ചി വാർഡിൽ താമസിക്കുന്ന റയോട്ട മിയാഹാര എന്ന 34 -കാരൻ സംഭവത്തിൽ പോലീസ് അറസ്റ്റ് ചെയ്തു. 2024 ഡിസംബർ 31 -നാണ് ഷിൻജുകുവിലുള്ള യുവതിയുടെ വീട്ടിൽ മിയാഹാര പ്രവേശിച്ച് അവളുടെ വസ്ത്രങ്ങളും വസ്തുക്കളും പരിശോധിച്ചത്. അന്വേഷണത്തെ തുടർന്ന് ഫെബ്രുവരി 19 -നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. അടിവസ്ത്രങ്ങൾ മോഷ്ടിക്കണമെന്ന ഉദ്ദേശ്യം ഇല്ലായിരുന്നു. പക്ഷേ യുവതി ഏതുതരം അടിവസ്ത്രമാണ് ധരിക്കുന്നതെന്ന് അറിയാനുള്ള കൗതുകത്തിന് വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്നുമാണ് യുവാവ് പറയുന്നത്. അടിവസ്ത്രങ്ങൾ കൈയിൽ എടുത്തപ്പോൾ അവ നല്ല…
Read MoreDay: March 1, 2025
റാഗിംഗ് കേസിൽ കൊലപാതകക്കുറ്റം ഉൾപ്പെടുത്തണമെന്ന് ഡീൻ കുര്യാക്കോസ് എം പി
പീരുമേട്: കോട്ടയം സർക്കാർ നഴ്സിംഗ് കോളജിൽ റാഗിംഗിനിരയായ ഗ്ലെൻമേരി സ്വദേശിയായ വിദ്യാർഥിയുടെ വീട്ടിൽ അഡ്വ. ഡീൻ കുര്യാക്കോസ് എംപിയും മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തർ എംപിയും സന്ദർശനം നടത്തി. റാഗിംഗ് കേസിൽ പ്രതികളായവരുടെ പേരിൽ കൊലപാതകക്കുറ്റം കൂടി ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട എംപി തുടർ നടപടികളിൽ കുടുംബത്തിനൊപ്പമുണ്ടാവുമെന്നും അറിയിച്ചു. എംപിമാർക്കൊപ്പം ഐഎൻടിയുസി സംസ്ഥാന എക്സിക്യൂട്ടീവ് മെംബർ പി.കെ. രാജൻ, കോൺഗ്രസ് പീരുമേട് മണ്ഡലം പ്രസിഡന്റ് കെ. രാജൻ, ന്യൂനപക്ഷ സെൽ ജില്ലാ പ്രസിഡന്റ് നിക്സൺ ജോർജ്, കോൺഗ്രസ് ബ്ലോക്ക് ഭാരവാഹികളായ സി. യേശുദാസ്, സി.കെ. അനീഷ്, പഞ്ചായത്തംഗം ഇ. ചന്ദ്രൻ എന്നിവരും ഭവനസന്ദർശനത്തിൽ ഉണ്ടായിരുന്നു.
Read Moreഉത്സവത്തിനിടെ ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയെ എടുത്തുകൊണ്ടുപോയിപീഡിപ്പിക്കാന് ശ്രമം; ഞെട്ടിക്കുന്ന സംഭവം പാലായിൽ
പാലാ: ഉത്സവാഘോഷത്തിനിടെ പൊതുസ്ഥലത്ത് അച്ഛനും സഹോദരനുമൊപ്പം ഉറങ്ങിക്കിടന്ന ഏഴു വയസുകാരി യെ എടുത്തുകൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമമെന്ന് പരാതി. ഇന്നലെ പുലര്‍ച്ചെ പുലിയന്നൂരിലാണ് സംഭവം. ഇവിടുത്തെ ഉത്സവആഘോഷത്തിനിടെയായിരുന്നു സംഭവം. ഇവര്‍ക്കൊപ്പം കിടന്ന പെണ്‍കുട്ടിയുടെ അമ്മ ശൗചാലയത്തിലേക്ക് പോയപ്പോഴാണ് പെണ്‍കുട്ടിയെ അക്രമി കോരിയെടുത്തുകൊണ്ടുപോയത്. 50 മീറ്റര്‍ അകലെ ആളൊഴിഞ്ഞ ഇടവഴിയിലെത്തിച്ച് ഉപദ്രവിക്കാൻ ശ്രമിച്ചെങ്കിലും പെണ്‍കുട്ടി കുതറി ഓടി രക്ഷപ്പെടുകയുമായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം ഊര്‍ജിതമാക്കിയതായി പാലാ എസ്എച്ച്ഒ ജോബിന് ആന്റണി പറഞ്ഞു. പോലീസ് സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതിയെ പിടികൂടാനുള്ള ശ്രമത്തിലാണ്.
Read Moreസെക്രട്ടേറിയറ്റ് പുതുക്കിപ്പണിയും: മാസ്റ്റർപ്ലാൻ വേഗത്തിൽ തയാറാക്കാൻ ഉന്നത ഉദ്യോഗസ്ഥതല സമിതി ശിപാർശ
തിരുവനന്തപുരം: ഭരണ സിരാകേന്ദ്രമായ സെക്രട്ടേറിയറ്റ് മന്ദിരം പുതുക്കിപ്പണിയുന്നതിനുള്ള മാസ്റ്റർപ്ലാൻ വേഗത്തിൽ തയാറാക്കണമെന്നു പൊതുഭരണ അഡീഷണൽ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നത ഉദ്യോഗസ്ഥതല യോഗത്തിന്റെ ശിപാർശ. ഉദ്യോഗസ്ഥതല സമിതിയുടെ ശിപാർശയുടെ അടിസ്ഥാനത്തിൽ സെക്രട്ടേറിയറ്റ് കെട്ടിടം പുതുക്കിപ്പണിയാനുള്ള മാസ്റ്റർപ്ലാൻ തയാറാക്കാൻ ഊരാളുങ്കൽ ലേബർ കോണ്‍ട്രാക്ട് സൊസൈറ്റിയെ ഏൽപ്പിക്കാനുള്ള നീക്കം സർക്കാർ തുടങ്ങി. സെക്രട്ടേറിയറ്റ് അനക്സ്-രണ്ടിലെ വിപുലീകരണ നടപടികൾ വേഗത്തിലാക്കാനും ശിപാർശയുണ്ട്. സ്റ്റാച്യുവിലെ സെക്രട്ടേറിയറ്റ് മന്ദിരം പൈതൃകസ്മാരകമായി നിലനിർത്തി സെക്രട്ടേറിയറ്റ് നഗരത്തിനു പുറത്തേക്കു മാറ്റി സ്ഥാപിക്കണമെന്നു ഭരണപരിഷ്കാര കമ്മീഷൻ സർക്കാരിനോടു ശിപാർശ ചെയ്തിരുന്നു. എന്നാൽ, ജീവനക്കാരുടെ സംഘടനകൾ അടക്കമുള്ളവരുടെ എതിർപ്പിനെത്തുടർന്ന് പദ്ധതി തത്കാലത്തേക്കു വേണ്ടെന്നു വച്ചു. ഇതിനിടെയാണ് സെക്രട്ടേറിയറ്റ് കെട്ടിടം പുതുക്കിപ്പണിയണമെന്ന നിർദേശം മുന്നോട്ടു വച്ചത്. നിലവിലെ സെക്രട്ടേറിയറ്റ് മന്ദിരം 1860ൽ ആയില്യം തിരുനാളിന്റെ ഭരണകാലത്താണ് നിർമാണം തുടങ്ങിയത്. 1869 ൽ മന്ദിരം പ്രവർത്തനസജ്ജമാക്കി. പിന്നീട് പലപ്പോഴായി നടന്ന വികസനത്തിലാണ്…
Read Moreപൊരിവെയിലില്‍ ഉണങ്ങിയ നെല്ലിനും ആറു കിലോ പതിരോ? പകല്‍ക്കൊള്ളയ്ക്ക് കൃഷിവകുപ്പിന്റെ ഒത്താശ
കോട്ടയം: ഇപ്പോഴത്തെ 39 ഡിഗ്രി പകല്ച്ചൂടില് ഉണങ്ങിയ നെല്ലിനും കുത്തുമില്ലുകാര് ആറു കിലോ കിഴിവു ചോദിക്കുന്നു. നെല്ലില്‍ ഈര്‍പ്പത്തിന്റെ അംശം കാണിക്കാമോ എന്നു കര്‍ഷകര്‍ ചോദിക്കുമ്പോള്‍ നെല്ലിന് ഗുണമേന്മ കുറവാണെന്നും കറവലുണ്ടെന്നുമാണ് മില്ലുടമകളുടെ വാദം. മില്ലുകാര്‍ക്ക് ഒത്താശ ചെയ്യാന്‍ പതിവുപോലെ കരാറുകാരും പാഡി ഓഫീസര്‍മാരും വരമ്പത്തുണ്ട്. കല്ലറ, വൈക്കം, തലയാഴം, അയ്മനം പ്രദേശങ്ങളില്‍ പുഞ്ച കൊയ്ത്ത് രണ്ടാഴ്ച പിന്നിടുമ്പോള്‍ കര്‍ഷകരെ ഒരേസമയം മില്ലുകാരും പാഡി ഓഫീസര്‍മാരും തൊഴിലാളികളും പിഴിയുകയാണ്. കിഴിവ് അന്യായമാണെന്ന് നിലപാടിനെത്തുടര്‍ന്ന് കല്ലറയില്‍ പതിനഞ്ചു ദിവസമായി നെല്ല് പാടത്ത് കിടന്നുണങ്ങുകയാണ്. അപ്പര്‍ കുട്ടനാട്ടില്‍ ഓരുവെള്ള ഭീഷണിയില്ലാത്തതിനാല്‍ നെല്ലിന് ഗുണമേന്മയില് കുറവൊന്നുമില്ല. കറവലോ പതിരോ ഇല്ലാതിരിക്കെയും ഒരു ക്വന്റലിന് ആറു കിലോ വീതം കിഴിവു വേണമെന്ന നിലപാടിന് ഒത്താശ നല്‍കുകയാണ് പാഡി ഓഫീസര്‍മാര്‍. വേനല്‍മഴ തുടങ്ങിയാല്‍ കൊയ്ത്തും സംഭരണവും കടുത്ത പ്രതിസന്ധിയിലാകും. അന്യായകൂലി:വല്ലാത്ത പകല്ക്കൊള്ളകൊയ്ത്തു കൂലിക്ക് മാനദണ്ഡമുണ്ടാക്കാന്‍…
Read Moreട്രംപ്-സെലെൻസ്കി ചർച്ചക്കിടയിൽ വെല്ലുവിളി; സംയുക്ത വാർത്താ സമ്മേളനം റദ്ദാക്കി
വാഷിംഗ്ടൺ ഡിസി : അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും യുക്രൈന് പ്രസിഡന്റ് വ്ളാദിമിര്‍ സെലന്‍സ്കിയുമായി നടത്തിയ ചർച്ച അലസിപ്പിരിഞ്ഞു. വൈറ്റ് ഹൗസിൽ നടത്തിയ ചർച്ചയിൽ ഇരുവരും വെല്ലുവിളികൾ നടത്തിയതായും റിപ്പോർട്ടുകളുണ്ട്. മൂന്നാം ലോക മഹായുദ്ധത്തിന് സെലൻസ്കി ശ്രമിക്കുകയാണോയെന്നതടക്കമുള്ള ചോദ്യങ്ങൾ ട്രംപ് ഉന്നയിച്ചു. യുദ്ധം അവസാനിപ്പിക്കാൻ കരാർ ഉണ്ടാക്കാൻ റഷ്യ ആഗ്രഹിക്കുന്നുവെന്ന് ട്രംപ് പറഞ്ഞു. എന്നാൽ റഷ്യയുമായി ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്ന് സെലെൻസ്കി വ്യക്തമാക്കി. യുദ്ധം അവസാനിപ്പിക്കാൻ തയാറെങ്കിൽ ഉറപ്പുകൾ ലഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തുടർന്ന് ചർച്ച അവസാനിപ്പിച്ച് വൈറ്റ് ഹൗസിൽ നിന്ന് സെലെൻസ്കി മടങ്ങുകയായിരുന്നു. സെലെൻസ്കി യുഎസിനെ അപമാനിച്ചെന്ന് ട്രംപ് സമൂഹമാധ്യമത്തിൽ കുറിച്ചു.
Read Moreകൂടുതൽ നിക്ഷേപം ആകർഷിക്കാൻ ഇറക്കുമതി ചുങ്കം കുറയ്ക്കണം: ലോകബാങ്ക്
വാഷിംഗ്ടണ്‍ ഡിസി: കൂടുതൽ വിദേശ നിക്ഷേപം ആകർഷിക്കാൻ ഇന്ത്യ ഇറക്കുമതി ചുങ്കം കുറയ്ക്കുകയും നിയന്ത്രണ പരിഷ്കാരങ്ങൾ അവതരിപ്പിക്കുകയും വേണമെന്ന് ലോക ബാങ്ക് റിപ്പോർട്ട്. 2047-ഓടെ ഇന്ത്യ ഉയർന്ന വരുമാനമുള്ള രാജ്യമാകണമെങ്കിൽ, പ്രതിശീർഷ വരുമാനം ഇപ്പോഴുള്ളതിന്റെ എട്ടിരട്ടിയോളം വളരണമെന്നും റിപ്പോർട്ട് എടുത്തുകാട്ടുന്നു. ഇന്ത്യയുടെ ദേശീയ പ്രതിശീർഷ വരുമാനം (ജിഎൻഐ) 2023ൽ 2,540 യുഎസ് ഡോളറാണെന്ന് ലോകബാങ്ക് റിപ്പോർട്ടിൽ പരാമർശിച്ചു. ഉത്പാദനക്ഷമതയും സാന്പത്തിക വിപുലീകരണവും വർധിപ്പിക്കുന്നതിൽ വ്യാപാരത്തോടുള്ള തുറന്ന മനോഭാവം പ്രധാന പങ്കുവഹിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു. ഒരു ദശാബ്ദം മുന്‍പുള്ളതിനേക്കാൾ ഇന്ത്യയിൽ കുറഞ്ഞ വ്യാപാരമാണ് നടക്കുന്നത്. സേവന കയറ്റുമതിയിൽ, പ്രത്യേകിച്ച് ഐടിയിലും ബിസിനസ് പ്രോസസ് ഒൗട്ട്സോഴ്സിംഗിലും (ബിപിഒ) രാജ്യം മികച്ച പ്രകടനം കാഴ്ചവച്ചപ്പോൾ, സന്പദ്വ്യവസ്ഥയിലെ മൊത്തത്തിലുള്ള വ്യാപാര വിഹിതം കുറഞ്ഞു. 2023ൽ, ഇന്ത്യയുടെ ജിഡിപിയിൽ ചരക്ക് സേവന കയറ്റുമതി, ഇറക്കുമതി എന്നിവയുടെ പങ്ക് 46% ആയിരുന്നു. ഇത് 2012ലെ ഏറ്റവും…
Read Moreമാർപാപ്പയുടെ നില അതീവ ഗുരുതരം; വെന്റിലേറ്ററിലേക്ക് മാറ്റി
വത്തിക്കാൻ: ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്. നില വഷളായതോടെ മാർപാപ്പയെ വെന്റിലേറ്ററിലേക്ക് മാറ്റിയെന്ന് വത്തിക്കാൻ വ്യക്തമാക്കി. ന്യുമോണിയ ബാധ ഗുരുതരമായതിനെ തുടര്‍ന്ന് ഫെബ്രുവരി 14നാണ് മാർപാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഛർദിയെ തുടർന്നുണ്ടായ ശ്വാസതടസവും ആരോഗ്യസ്ഥിതി വഷളാക്കി. മൂക്കിനുള്ളിലേക്ക് കടത്തിയ ട്യൂബിലൂടെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ മാർപാപ്പയ്ക്ക് ഓക്സിജന്‍ നല്‍കിയിരുന്നത്. എന്നാൽ വ്യാഴാഴ്ച ഓക്സിജന്‍ മാസ്കിലേക്കും മാറിയിരുന്നു.
Read Moreകരിതട്ടിയെടുത്ത് കരീമിന്റെ പഴയവാക്കുകൾ… ആശാവർക്കർമാരുടെ ഓണറേറിയം പത്ത് വർഷം മുമ്പ് എളമരം കരീം ആവശ്യപ്പെട്ടത് പതിനായിരം രൂപ; ഉമ്മൻചാണ്ടി സർക്കാർ അന്ന് ആശമാരോട് ചെയ്തിങ്ങനെ…
തിരുവനന്തപുരം: പത്തു വർഷം മുന്‍പ് ആശാ വർക്കർമാരുടെ ഓണറേറിയം പതിനായിരം രൂപയായി വർധിപ്പിക്കണമെന്നു വാദിച്ച സിപിഎം നേതാവ് എളമരം കരീമിന് ഇപ്പോൾ ആശമാരുടെ സമരത്തോടു പരിഹാസം. സർക്കാർ ജീവനക്കാരല്ലാത്തതിനാൽ ആശാ വർക്കർമാർക്ക് ശന്പളവും മറ്റ് ആനുകൂല്യങ്ങളും സംസ്ഥാന സർക്കാരിനു നൽകാനാകില്ലെന്നാണ് എളമരം കരീം ഇപ്പോൾ പറയുന്നത്. എന്നാൽ 2014 ഡിസംബർ എട്ടിന് എളമരം കരീം നിയമസഭയിൽ അവതരിപ്പിച്ച സബ്മിഷനിൽ ആവശ്യപ്പെട്ടത് അവരുടെ ഓണറേറിയം പതിനായിരം രൂപയായി ഉയർത്തണമെന്നാണ്. ആശാ വർക്കർമാർ സെക്രട്ടേറിയറ്റ് പടിക്കൽ ഈ ആവശ്യം ഉന്നയിച്ചു നടത്തുന്ന സമരം ശ്രദ്ധയിൽപ്പെടുത്തിയായിരുന്നു കരീമിന്റെ സബ്മിഷൻ. അന്നത്തെ ആരോഗ്യമന്ത്രി വി.എസ്. ശിവകുമാർ അതിനു മറുപടി നൽകുകയും ചെയ്തിരുന്നു. 2007ൽ ആശാ വർക്കർമാർ സംസ്ഥാനത്ത് പ്രവർത്തിച്ചുതുടങ്ങിയെങ്കിലും തുടക്കത്തിൽ സംസ്ഥാന സർക്കാർ അവർക്കു പ്രതിഫലമൊന്നും നൽകിയിരുന്നില്ലെന്ന് ശിവകുമാർ മറുപടിയിൽ ചൂണ്ടിക്കാട്ടി. വി.എസ്. അച്യുതാനന്ദൻ സർക്കാരിന്റെ അവസാന ബജറ്റിൽ അവർക്കു 300 രൂപ…
Read Moreലഹരിയില്ലാതെ ഞങ്ങൾക്കെന്താഘോഷം… പത്താം ക്ലാസ് സെന്റ് ഓഫ് ആഘോഷമാക്കാന്‍ കഞ്ചാവ് വലിച്ച് കുട്ടികൾ; കഞ്ചാവ് സ്കൂളിൽ വിതരണം ചെയ്തയാളെ വലയിലാക്കി പോലീസ്
കാസര്‍ഗോഡ്: പത്താം ക്ലാസ് സെന്റ് ഓഫ് പരിപാടിക്ക് കൊഴുപ്പേകാന്‍ കഞ്ചാവ് ലഹരിയും. കാസര്‍ഗോഡ് ടൗണ്‍ പോലീസ് സ്റ്റേഷന് പരിധിയില്‍പ്പെട്ട വിദ്യാലയത്തില്‍ കഴിഞ്ഞദിവസമാണ് സംഭവം. സെന്റ് ഓഫ് പരിപാടിക്ക് ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്ന രഹസ്യവിവരം പോലീസിന് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ എസ്ഐ എം.പി. പ്രദീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള വനിതാ പോലീസ് അടക്കമുള്ള സംഘം സ്കൂളിലെത്തി. പരിശോധനയില്‍ നാലു വിദ്യാര്‍ഥികളില്‍നിന്നും 12.06 ഗ്രാം കഞ്ചാവ് കണ്ടെത്തി. ഈ വിദ്യാര്‍ഥികളുടെ സാമൂഹിക പശ്ചാത്തല റിപ്പോര്‍ട്ട് പോലീസ് തയാറാക്കി. കഞ്ചാവ് എത്തിച്ചുനല്‍കിയത് ചെമ്മനാട് കളനാട് സ്വദേശി കെ.കെ. സമീര്‍ (34) ആണെന്ന് വിദ്യാര്‍ഥികള്‍ മൊഴി നല്കി. പിടികൂടാന്‍ പോയ പോലീസ് സംഘത്തെ സമീര്‍ ആക്രമിച്ചു. സിവില്‍ പോലീസ് ഓഫീസര്‍ നീര്ച്ചാല് കുണ്ടിക്കാനയിലെ സി.എച്ച്. ഭക്തശൈവന്റെ കൈ തിരിച്ചൊടിച്ചു. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും ആക്രമിച്ചതിനും വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് നല്കിയതിനുമടക്കം കേസെടുത്ത മേല്‍പ്പറമ്പ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.
Read More