തിരുവനന്തപുരം: തെറ്റായ ഒരു പ്രവണതകൾക്ക് മുന്നിലും പാർട്ടി കീഴടങ്ങില്ലെന്നും അത് കേഡർമാർക്കും പാർട്ടിക്കാകെയും ബാധകമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. തെറ്റായ ഒന്നിനെയും അംഗീകരിക്കില്ല. തെറ്റായ കാര്യങ്ങൾക്കെതിരായ പാർട്ടി നടപടികൾ നിരന്തര പ്രക്രിയയാണ്. മുതലാളിത്ത സമൂഹത്തിൽ പ്രവർത്തിക്കുന്നത് കൊണ്ടാണ് തെറ്റായ പ്രവണതകൾ പാർട്ടിക്കകത്തേക്ക് കടന്നുകൂടുന്നത്. പണം ഉണ്ടാക്കാനായി പാർട്ടിയിലേക്ക് കടന്നുവരുന്നതുപോലുളള പ്രവണതകൾ അങ്ങനെയാണ് സംഭവിക്കുന്നത്.എന്നാൽ അതിനോടൊന്നും വിട്ടുവീഴ്ച കാട്ടില്ല. തെറ്റായ കാര്യങ്ങൾക്കെതിരായ പാർട്ടിയിലെ ചർച്ചയും നടപടികളും നിരന്തരമായ പ്രക്രിയയാണ്. പാർട്ടിക്കകത്ത് നടക്കുന്ന ചർച്ചകളും മറുപടിയും നടപടികളും എല്ലാം നവീകരണ പ്രക്രിയയാണ്- എം.വി.ഗോവിന്ദൻ അഭിപ്രായപ്പെട്ടു.
Read MoreDay: March 1, 2025
ഐടി നഗരത്തിൽ പോലീസിന്റെ ‘ഡിജിറ്റൽ വേല’: കൈക്കൂലി വാങ്ങുന്ന വഴി കേട്ടാൽ ഞെട്ടും; ആ വേല കൈയിൽ ഇരുന്നാൽ മതിയെന്ന് സോഷ്യൽ മീഡിയ
പോലീസുകാർ കൈക്കൂലി വാങ്ങുന്നതു സാധാരണസംഭവമാണ്. ഇന്ത്യയിലെ സിലിക്കൺ വാലി എന്നറിയപ്പെടുന്ന ബംഗളൂരുവിൽ കൈക്കൂലി വാങ്ങാൻ പോലീസ് ഉപയോഗിക്കുന്നതോ പുത്തൻ സാങ്കേതികവിദ്യ! ഐടി നഗരത്തിൽ ബംഗളൂരു ട്രാഫിക് പോലീസ് നടത്തിയ ‘ഡിജിറ്റൽ വേല’കളാണ് ഇപ്പോൾ വാർത്തയായിരിക്കുന്നത്. പണം കൈയിലില്ലെങ്കിൽ ഗൂഗിൾ പേ, ഫോൺപേ ആയി തന്നാൽ മതിയെന്നാണ് പോലീസ് പറയുന്നത്. ചിലർ ഔദ്യോഗിക അക്കൗണ്ട് എന്ന പേരിലാണ് തട്ടിപ്പു നടത്തുന്നതെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഔദ്യോഗിക അക്കൗണ്ട് എന്നു വിശ്വസിച്ച് ഫൈൻ അടയ്ക്കുന്നവർക്കു രസീത് പോലും കൊടുക്കാറില്ലെന്നും റിപ്പോർട്ട്. കഴിഞ്ഞദിവസം, വർത്തൂർ കല്ലെയ്ക്ക് സമീപം ട്രാഫിക് നിയമലംഘനം നടത്തി പിടിയിലായ യുവാവിൽനിന്ന് പോലീസ് 1,500 രൂപ ആവശ്യപ്പെട്ടു. പണം കൊടുത്തതിനുശേഷം രസീത് ചോദിച്ചപ്പോൾ പോലീസുകാരൻ രസീത് നൽകാൻ തയാറായില്ല. ഇരുവരും തർക്കമായി. ഒടുവിൽ ഗൂഗിൾപേയിലൂടെ കോൺസ്റ്റബിൾ 500 രൂപ ആവശ്യപ്പെടുകയായിരുന്നു. സംഭവത്തിൽ യുവാവ് എസിപിക്ക് പരാതി കൊടുത്തു.…
Read Moreതോളിൽ തത്തയുമായി പോകുന്ന യുവതികൾ, രണ്ടാൾക്കും ഹെൽമെറ്റില്ല; വീഡിയോ കാണാം
നിരവധി വീഡിയോകൾ ദിനംപ്രതി സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ചിലത് നമ്മളെ രസിപ്പിക്കും ചിലത് കരയിക്കും മറ്റു ചിലതാകട്ടെ ചിന്തിപ്പിക്കുകയും ചെയ്യും. ഇപ്പോഴിതാ ബംഗളൂരിൽ നിന്നുള്ളൊരു വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. രാഹുൽ ജാഥവ് എന്ന യൂസറാണ് ഈ വീഡിയോ എക്സിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. തിരക്കുള്ള റോഡിൽ നിന്നുള്ളതാണ് ഈ വീഡിയോ. ബംഗുളൂരിൽ മുഷിവുണ്ടാക്കുന്ന നേരങ്ങളേ ഇല്ല എന്നും പറഞ്ഞാണ് യുവാവ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. രണ്ട് യുവതികൾ ഒരു സ്കൂട്ടറിൽ പോകുന്നതാണ് വീഡിയോ. വിവിധ വാഹനങ്ങൾക്ക് ഇടയിലൂടെ ഒക്കെ സ്കൂട്ടർ പോകുന്നത് കാണാം. സ്കൂട്ടർ ഓടിക്കുന്ന യുവതിയുടെ തോളിൽ ഒരു തത്ത ഇരിക്കുന്നത് കാണാൻ സാധിക്കും. അതാണ് ഈ കാഴ്ചയെ ആളുകൾക്ക് കൗതുകമുണ്ടാക്കുന്ന ഒന്നാക്കി മാറ്റിത്തീർത്തത്. വീഡിയോ വൈറലായതോടെ നിരവധി ആളുകൾ കമന്റുമായി എത്തി. വീഡിയോയിൽ കാണുന്ന രണ്ട് യുവതികളും ഹെൽമെറ്റ് വച്ചിരുന്നില്ല. തത്തയെ പ്രശംസിക്കുന്നതിനേക്കാൾ അധികം…
Read Moreറെയിൽവേയിൽ ഒരു മാസത്തേക്ക് കർശന ടിക്കറ്റ് പരിശോധന; മുംബൈയിൽനിന്ന് കേരളത്തിലേക്ക് ഹോളി സ്പെഷൽ ട്രെയിൻ
കൊല്ലം: റെയിൽവേയിൽ ഒരു മാസത്തേക്ക് യാത്രക്കാരുടെ ടിക്കറ്റ് പരിശോധന കർശനമാക്കാൻ നിർദേശം. ഇത് സംബന്ധിച്ച് റെയിൽവേ മന്ത്രാലയം എല്ലാ സോണിലെയും പ്രിൻസിപ്പൽ ചീഫ് കൊമേഴ്സ്യൽ മാനേജർമാർക്ക് നിർദേശം നൽകി. മാർച്ച് ഒന്നു മുതൽ 31 വരെ സാധാരണ പരിശോധനകൾക്ക് പുറമേ ട്രെയിനുകളിലും പ്ലാറ്റ്ഫോമുകളിലും സ്പെഷൽ ഡ്രൈവുകൾ നടത്തണമെന്നാണ് അറിയിപ്പിൽ പറയുന്നത്.ടിക്കറ്റ് പരിശോധകർക്ക് കൃത്യമായ ടാർജറ്റുകൾ നൽകണമെന്നും നിർദേശത്തിലുണ്ട്. സാധുവായ ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യുന്നവർ, വ്യാജ ടിക്കറ്റുകളുമായി യാത്ര ചെയ്യുന്നവർ അടക്കമുള്ളവരെ കണ്ടെത്തി നിയമ നടപടികൾ സ്വീകരിക്കണം. 1989ലെ റെയിൽവേ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരമുള്ള പരമാവധി പിഴത്തുക നിയമലംഘകരിൽനിന്ന് ഈടാക്കണമെന്നും നിർദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഓരോ ദിവസത്തെയും പരിശോധനകൾ സംബന്ധിച്ച വിശദ വിവരങ്ങൾ റെയിൽവേ നിഷ്കർഷിച്ചിട്ടുള്ള ഗൂഗിൾ ഫോമിൽ എല്ലാ ദിവസവും പരിശോധകർ മേലധികാരികൾക്ക് അപ്ഡേറ്റ് ചെയ്ത് നൽകുകയും വേണമെന്നും നിർദേശത്തിലുണ്ട്. എസ്.ആർ. സുധീർ കുമാർ മുംബൈയിൽനിന്ന് കേരളത്തിലേക്ക്…
Read Moreഓണ്‍ലൈന്‍ ട്രേഡിംഗ് തട്ടിപ്പ്; വൈദികനില്‍നിന്ന് 1.41 കോടി തട്ടിയ കേസില്‍ മുഖ്യപ്രതിയുള്‍പ്പെടെ രണ്ടുപേർകൂടി പിടിയിൽ
കടുത്തുരുത്തി: ഓണ്‍ലൈന്‍ ട്രേഡിംഗ് തട്ടിപ്പിലൂടെ വൈദികനില്‍നിന്ന് 1.41 കോടിയിലധികം രൂപ തട്ടിയെടുത്ത കേസില്‍ മുഖ്യപ്രതിയുള്‍പ്പെടെ രണ്ടുപേരെകൂടി പോലീസ് അറസ്റ്റ് ചെയ്തു. മുഖ്യപ്രതിയായ മഹാരാഷ്ട്ര സ്വദേശി മുഹമ്മദ് ജാവേദ് അന്‍സാരി (35), കോഴിക്കോട് താമരശേരി പെരുമ്പള്ളി ഇലവ വീട്ടില്‍ കെ. അജ്മല്‍ (25) എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ ഈ കേസില്‍ നാലുപേര്‍ അറസ്റ്റിലായി. മുഖ്യപ്രതിയായ മഹാരാഷ്ട്ര സ്വദേശി മുഹമ്മദ് ജാവേദ് അന്‍സാരിയെ പ്രത്യേക അന്വേഷണസംഘം മഹാരാഷ്ട്രയില്‍നിന്നാണ് സാഹസികമായി അറസ്റ്റ് ചെയ്തത്.ഇയാള്‍ ഷെയര്‍ ട്രേഡിംഗില്‍ താത്പര്യമുള്ള വൈദികനെ സമൂഹമാധ്യമം വഴി ബന്ധപ്പെട്ട് തട്ടിപ്പിൽ വീഴ്ത്തുകയായിരുന്നു. തുടക്കത്തില്‍ കുറച്ച് ലാഭവിഹിതം നല്കി വിശ്വാസം ഉണ്ടാക്കുകയും പിന്നീട് ഷെയര്‍ ട്രേഡിംഗില്‍ കൂടുതല്‍ പണം നിക്ഷേപിച്ചാല്‍ കൂടുതല്‍ ലാഭം ലഭിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയുമായിരുന്നു. പല കാരണങ്ങള്‍ പറഞ്ഞ് പലതവണകളായി വിവിധ അക്കൗണ്ടുകളിലേക്കായി 1,41,86,385 രൂപയാണ് പ്രതി വാങ്ങിയത്. മുടക്കിയ പണവും ലാഭവും കിട്ടാതായതോടെ വൈദികന്…
Read Moreരക്ഷപ്പെടുത്തിയത് 47 പേരെ ഹിമപാതം: രക്ഷാദൗത്യം തുടരുന്നു
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഹിമാപാതത്തിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ദൗത്യം രണ്ടാം ദിനത്തിലേക്കു കടന്നു. ചമോലി ജില്ലയിലെ ചൈനീസ് അതിർത്തിയോട് ചേർന്നുള്ള മനാ ഗ്രാമത്തിൽ റോഡ് നിർമാണത്തിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. 47 പേരെ രക്ഷപ്പെടുത്തിയെന്നു സൈന്യം അറിയിച്ചു. എട്ടുപേരെ കണ്ടെത്താനുണ്ടെന്നും അധികൃതർ പറഞ്ഞു. കരസേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. രക്ഷപ്പെടുത്തിയവരിൽ 23 പേർക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്ന് സർക്കാർ വ്യക്തമാക്കി.
Read Moreബസിനുള്ളിൽ യുവതിക്ക് പീഡനം: പ്രതിയെ പോലീസ് കസ്റ്റഡിയിൽ വിട്ടു
മുംബൈ: മഹാരാഷ്ട്രയിൽ ആളൊഴിഞ്ഞ ബസിനുള്ളിൽ വച്ച് യുവതിയെ പീഡിപ്പിച്ച കേസിൽ പിടിയിലായ പ്രതി ദത്താത്രയ രാംദാസ് ഗഡെയെ പോലീസ് കസ്റ്റഡിയിൽ വിട്ടു. മാർച്ച് 12വരെയാണ് ഇയാളെ കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടത്. പുനെയിലെ ഷിരൂർ തഹസിലെ വയലിൽ നിന്നുമാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് കനത്ത പോലീസ് സുരക്ഷയിൽ ഇയാളെ പുനെ സെഷൻസ് കോടതിയിൽ ഹാജരാക്കി. പോലീസ് കോടതിയിൽ റിമാൻഡ് അപേക്ഷ സമർപ്പിക്കുകയും ഗഡെയെ 14 ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. നഗരത്തിലെ സ്വാര്‍ഗേറ്റ് ബസ് സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ബസില്‍ വച്ചാണ് 26കാരിയായ യുവതി പീഡനത്തിനിരയായത്. ചൊവ്വാഴ്ച പുലര്‍ച്ചെ 5.45-ന് എംഎസ്ആര്‍ടിസിയുടെ ശിവ്ഷാഹി എസി ബസിലാണ് സംഭവം. നിരവധി കേസുകളില്‍ പ്രതിയായ ദത്താത്രയ ഗഡെ (36)യെ പിടികൂടാൻ പോലീസ് എട്ട് അന്വേഷണ സംഘത്തെ രൂപീകരിച്ചിരുന്നു. വീട്ടുജോലിക്കാരിയായ യുവതി സത്താറയിലേക്ക് പോകാന്‍ ബസ് കാത്ത് നില്ക്കുമ്പോള് പ്രതി…
Read Moreആറളം ഫാമിൽ വീണ്ടും കാട്ടാനയാക്രമണം: ദന്പതിമാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ഇരിട്ടി: ആറളം ഫാമിൽ സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ദന്പതിമാർക്കുനേരേ കാട്ടാനയാക്രമണം. ആറളം ഫാം പതിമൂന്നാം ബ്ലോക്കിലെ താമസക്കാരായ പുതുശേരി അമ്പിളി (31), ഭർത്താവ് ഷിജു (36)എന്നിവരെയാണ് ആന ആക്രമിച്ചത്. ഇന്നു രാവിലെ ജോലി സ്ഥലത്തേക്കു പോകുന്നതിനിടെ ബ്ലോക്ക് 12നും പത്തിനുമിടയിൽ കോട്ടപ്പാറയ്ക്ക് സമീപം വച്ചായിരുന്നു സംഭവം. തലനാരിഴയ്ക്കാണ് ഇവർ കാട്ടാനയുടെ പിടിയിൽനിന്നു രക്ഷപ്പെട്ടത്. പരിക്കേറ്റ ദന്പതിമാരെ പേരാവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദന്പതിമാർ സഞ്ചരിച്ച സ്കൂട്ടറിനെ കാട്ടാന പിന്തുടർന്നെ ത്തുകയായിരുന്നു. ഇതോടെ സ്കൂട്ടർ നിയന്ത്രണംവിട്ടു മറിഞ്ഞ് രണ്ടു പേരും വീണു. പിന്തുടർന്നെത്തിയ കാട്ടാന ഇവരെ പിടികൂടാൻ ശ്രമിച്ചെങ്കിലും ഇതിനിടെ ആനയുടെ ശ്രദ്ധ വീണു കിടക്കുന്ന സ്കൂട്ടറിലേക്ക് മാറിയ സമയത്ത് ദന്പതിമാർ ഓടി രക്ഷപ്പെടുകയായിരുന്നു. സ്കൂട്ടർ കാട്ടാന തകർത്തു. വനപാലകർ സ്ഥലത്തെത്തി കാട്ടാനയെ തുരത്തുന്ന നടപടികൾ ആരംഭിച്ചു. ഏതാനും ദിവസങ്ങൾ മുന്‍പാണ് ആറളം ഫാം പുനരധിവാസ മേഖലയിൽ കാട്ടാന ദന്പതിമാരെ…
Read Moreപരാതിയുമായെത്തിയ സ്ത്രീയോടു ലൈംഗികബന്ധത്തിന് നിർബന്ധിച്ചു; കൈക്കൂലിയായി മദ്യം ആവശ്യപ്പെട്ടു; ഹോട്ടലിൽ എത്തിയ യുവതിയിൽ നിന്നും മദ്യം വാങ്ങിയ എഎസ്ഐ ബിജുവിനെ കുടുക്കി വിജിലൻസ്
ഗാന്ധിനഗര്‍: പോലീസ് സ്റ്റേഷനില്‍ പരാതിയുമായെത്തിയ സ്ത്രീയോടു ലൈംഗികബന്ധത്തിനു വഴങ്ങണമെന്നും മദ്യം വേണമെന്നും അവശ്യപ്പെട്ടതിനെത്തുടര്ന്ന് വിജിലന്‍സിന്റെ പിടിയിലായ ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനിലെ എഎസ്ഐ ബിജുവിനെ ഇന്നു മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും. ഇന്നലെ വൈകുന്നേരം പരാതിക്കാരിയായ സ്ത്രീയില്‍നിന്നു മാന്നാനത്തുവച്ച് മദ്യക്കുപ്പി വാങ്ങുന്നതിനിടെ കോട്ടയം വിജിലന്‍സ് ഡിവൈഎസ്പി നിര്‍മല്‍ ബോസിന്റെ നേതൃത്വത്തിലുള്ള സംഘം ബിജുവിനെ പിടികൂടുകയായിരുന്നു.പരാതിക്കാരി മുമ്പ് ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനില്‍ നല്കിയ കേസില്‍ ഒന്നിലധികം പ്രതികള്‍ ഉണ്ടായിരുന്നു. ഒന്നിലധികം പ്രതികളെ ചേര്‍ത്ത് മജിസ്ട്രേറ്റിന് മൊഴിയും നല്‍കിയിരുന്നതാണ്. പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചപ്പോള്‍ ഒരു പ്രതി മാത്രമാണു കേസിലുള്ളത്. ഇങ്ങനെ സംഭവിച്ചതില്‍ കേസില്‍ പുനരന്വേഷണം നടത്തുന്നതിനുള്ള നടപടികള്‍ അറിയുന്നതിനു പരാതിക്കാരിയ്ക്ക് മുമ്പ് പരിചയം ഉണ്ടായിരുന്ന ബിജുവിനെ ഫോണില്‍ വിളിച്ചു. മുമ്പ് പരാതിക്കാരിയുടെ രണ്ട് കേസ് സംബന്ധിച്ച് അന്വേഷണം നടത്തിയിരുന്നത് ബിജുവായിരുന്നു. ഇങ്ങനെയാണ് പരാതിക്കാരിക്ക് ബിജുവിനെ പരിചയമുള്ളത്. കഴിഞ്ഞ 27ന് ആണ്…
Read Moreവാട്സാപ് ശബ്ദസന്ദേശത്തിലൂടെ യുവതിയെ മുത്തലാഖ് ചൊല്ലി: വിദേശത്തുള്ള ഭർത്താവിനെതിരേ പരാതിയുമായി യുവതി
കാസർഗോഡ്: ഗൾഫിലുള്ള ഭർത്താവ് വാട്സാപ് ശബ്ദസന്ദേശത്തിലൂടെ യുവതിയെ മുത്തലാഖ് ചൊല്ലിയതായി പരാതി. കാഞ്ഞങ്ങാട് കല്ലൂരാവിയിലെ 21 കാരിയാണ് ഭർത്താവ് കാസർഗോഡ് ചെങ്കള നെല്ലിക്കട്ട സ്വദേശി അബ്ദുൾ റസാഖിനെതിരേ (32) ഹൊസ്ദുർഗ് പോലീസിൽ പരാതി നൽകിയിരിക്കുന്നത്. മുത്തലാഖ് നിരോധന നിയമം, (മുസ്ലിം സ്ത്രീ വിവാഹസംരക്ഷണം-2019) പ്രാബല്യത്തിൽ വന്ന ശേഷം പോലീസിന് ലഭിക്കുന്ന ജില്ലയിലെ ആദ്യ പരാതിയാണിത്. വിദേശത്തുള്ള ഭർത്താവ് ഫെബ്രുവരി 21 ന് തന്റെ പിതാവിന്റെ ഫോണിൽ മൂന്നുതവണ തലാഖ് ചൊല്ലിയെന്ന് പറഞ്ഞ് ശബ്ദസന്ദേശം അയക്കുകയായിരുന്നുവെന്നാണ് പരാതി. ഇൻസ്റ്റഗ്രാമിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നത്. 2022 ഓഗസ്റ്റ് 11നാണ് ഇവരുടെ വിവാഹം നടന്നത്. തുടർന്ന് കാഞ്ഞങ്ങാട് നഗരസഭയിൽ മുസ്ലിം മതാചാരപ്രകാരം വിവാഹം രജിസ്റ്റർ ചെയ്തു. 50 പവൻ സ്വർണം ഭർത്താവിന്റെ വീട്ടുകാർ ആവശ്യപ്പെട്ടിരുന്നതായും എന്നാൽ നിർധന കുടുംബാംഗങ്ങളായ തങ്ങൾക്ക് ബന്ധുക്കളുടെ സഹായത്തോടെ 20 പവൻ മാത്രമേ നൽകാൻ സാധിച്ചുള്ളുവെന്നും വിവാഹം കഴിഞ്ഞ്…
Read More