വീണ്ടുമൊരു വൈറൽ ഡാൻസുമായി എത്തിയിരിക്കുകയാണ് രേണു സുധിയും ദാസേട്ടന് കോഴിക്കോടും. എറണാകുളം വൈറ്റില ഹബ്ബില്‍ വച്ച് മറ്റൊരു യുവതിക്കൊപ്പമാണ് ഇരുവരുടെയും ഡാൻസ് റീല്‍. തെങ്കാശിപ്പട്ടണം എന്ന ചിത്രത്തിലെ കടമിഴിയിൽ കമലദളം എന്ന ഗാനത്തിനാണ് മൂന്നുപേരും ഡാന്‍സ് കളിക്കുന്നത്. ഷൺമുഖദാസ് എന്ന ദാസേട്ടൻ കോഴിക്കോട് തന്നെയാണ് ഡാൻസ് വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് കമന്റുമായി എത്തിയത്. പലരും രേണുവിനെ വിമർശിച്ചും അനുകൂലിച്ചും കമന്റുകൾ ചെയ്യുന്നുണ്ട്. ഇത് ഇനിയും തീർന്നില്ലേ എന്നാണ് മിക്കവരും പറഞ്ഞത്. എന്നാൽ നെഗറ്റീവുകളെ ഒഴിവാക്കി ഇനിയും ഉയരത്തിൽ പറക്കാൻ രേണുവിന് സാധിക്കട്ടെയെന്ന് പറഞ്ഞവരും കുറവല്ല. അതേസമയം, രേണുവും ഷൺമുഖദാസും ചേർന്ന് ‘ചാന്ത് പൊട്ട്’ എന്ന് സിനിമയിലെ ചാന്ത് കുടഞ്ഞൊരു സൂര്യൻ മാനത്ത് എന്ന പാട്ട് റിക്രിയേറ്റ് ചെയ്തത് വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോൾ മറ്റൊരു വീഡിയോയുമായി ഇവർ എത്തിയത്.…
Read MoreDay: March 2, 2025
വീട്ടിൽ തനിച്ചായപ്പോൾ ലോഹ്യം പറഞ്ഞ് അകത്ത് കയറിക്കൂടി: അയല്‍വാസി പീഡിപ്പിക്കാൻ ശ്രമിച്ചു; 17 കാരി സ്വയം തീ കൊളുത്തി, നില അതീവ ഗുരുതരം; പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്
ലക്നോ: അയല്‍വാസിയുടെ പീഡനത്തിനിരയായ 17 കാരി തീ കൊളുത്തി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു. ഉത്തർപ്രദേശിലെ മലിഹാബാദില്‍ ആണ് സംഭവം. അയൽവാസിയായ രാഹുൽ (23) പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിക്കുകയായിരുന്നു. ഈ സമയം പെൺകുട്ടി വീട്ടിൽ തനിച്ചായിരുന്നു. തുടർന്ന് പെണ്‍കുട്ടി ബഹളം വച്ചപ്പോൾ പ്രതി ഓടി രക്ഷപ്പെട്ടു. തുടർന്ന് പെൺകുട്ടി ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. 60 ശതമാനം പൊള്ളലേറ്റ യുവതി അതീവ ഗുരുതരാവസ്ഥയിലാണ്. പ്രതിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.
Read Moreജീവിക്കാനുള്ള അവകാശം കവര്‍ന്നവര്‍ക്ക് വിദ്യാഭ്യാസ അവകാശ സംരക്ഷണം നല്‍കരുത്: ഷഹബാസ് കൊലപാതകം; പ്രതികളെ എസ്എസ്എൽസി പരീക്ഷ എഴുതാന്‍ അനുവദിച്ചാല്‍ തടയുമെന്ന് യൂത്ത് കോണ്‍ഗ്രസ്
കോഴിക്കോട്: താമരശേരിയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥി ഷഹബാസിന്റെ കൊലപാതകത്തിൽ കുറ്റാരോപിതരായ വിദ്യാർഥികളെ പരീക്ഷ എഴുതാന്‍ അനുവദിച്ചാല്‍ തടയുമെന്ന് യൂത്ത് കോണ്‍ഗ്രസ്. വിദ്യാഭ്യാസ വകുപ്പ് പൊതുവികാരം മാനിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് താമരശേരി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രസ്താവന പുറത്തിറക്കി. കേസിലെ പ്രതികളെ പരീക്ഷയ്ക്ക് ഇരുത്തുന്നത് മറ്റ് കുട്ടികളെ ബാധിക്കും. ജീവിക്കാനുള്ള അവകാശം കവര്‍ന്നവര്‍ക്ക് വിദ്യാഭ്യാസ അവകാശ സംരക്ഷണം നല്‍കരുത് എന്നാണ് തങ്ങളുടെ അഭിപ്രായമെന്നും യൂത്ത് കോണ്‍ഗ്രസ് പ്രസ്താവനയില്‍ വ്യക്തമാക്കി. അതേസമയം കുറ്റാരോപിതരുടെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തി. കുറ്റാരോപിതരായ അഞ്ച് പേരുടെയും വീട്ടില്‍ ഒരേ സമയമാണ് പരിശോധന നടക്കുന്നത്. കേസില്‍ മുഖ്യപങ്കുള്ള ആളുടെ വീട് അടച്ചിട്ട നിലയിലാണെന്ന് പോലീസ് പറഞ്ഞു. ഷഹബാസിനെ ആക്രമിച്ച ആയുധങ്ങള്‍ അടക്കം കണ്ടെത്താനാണ് പരിശോധന. ഇവരുടെ മൊബൈല്‍ ഫോണുകളും പോലീസ് തേടുന്നുണ്ട്.
Read Moreഷഹബാസിന്റെ കൊലപാതകം: പ്രധാന പ്രതിയുടെ വീട്ടിൽനിന്ന് തലതല്ലി പൊളിക്കാൻ ഉപയോഗിച്ച നഞ്ചക്ക് കണ്ടെത്തി; ഡിജിറ്റൽ തെളിവുകളായ മൊബൈൽ ഫോൺ, ലാപ് ടോപ് എന്നിവയും പിടികൂടി
കോഴിക്കോട്: താമരശേരിയിൽ കൊല്ലപ്പെട്ട 10-ാം കാസ് വിദ്യാര്‍ഥിയായ ഷഹബാസിനെ മർദിക്കാൻ ഉപയോഗിച്ച നഞ്ചക്ക് പോലീസ് കണ്ടെടുത്തു. പ്രതികളുടെ വീട്ടിൽ ഇന്ന് നടത്തിയ റെയ്ഡിലാണ് ആയുധം ലഭിച്ചത്. പ്രധാന പ്രതിയുടെ വീട്ടിൽ നിന്നാണ് ആയുധം കിട്ടിയത്. ഡിജിറ്റൽ തെളിവുകളായ മൊബൈൽ ഫോൺ, ലാപ് ടോപ് എന്നിവയും പോലീസ് പിടിച്ചെടുത്തു. കുറ്റാരോപിതരായ അഞ്ച് പേരുടെയും വീട്ടില്‍ ഒരേ സമയമാണ് പരിശോധന നടത്തിയത്. സംഭവത്തിൽ കൂടുതൽ പേരുടെ മൊഴിയെടുക്കാൻ പോലീസ് നീക്കം ആരംഭിച്ചു. ആസൂത്രിതമായ കൊലപാതകമാണ് നടന്നതെന്ന ആരോപണവുമായി കുടുംബം രംഗത്ത് എത്തിയതിനു പിന്നാലെയാണ് പോലീസിന്റെ നീക്കം. നേരത്തെ പിടിയിലായ അഞ്ചു വിദ്യാർഥികൾക്ക് പുറമേ മറ്റാർക്കെങ്കിലും സംഭവത്തിൽ പങ്കുണ്ടോയെന്ന് പോലീസ് പരിശോധിക്കുകയാണ്. ഇതിന്റെ ഭാഗമായി സംഭവസ്ഥലത്ത് ഉണ്ടായിരുന്ന വിദ്യാർഥികളുടെയും സമീപത്തെ കടകളിൽ ഉണ്ടായിരുന്ന ആളുകളുടെയും മൊഴി രേഖപ്പെടുത്തും. സംഘർഷം ഉണ്ടായ ട്യൂഷൻ സെന്ററിന് സമീപത്തെ റോഡുകളിലെ സിസിടിവി ദൃശ്യങ്ങൾ മുഴുവൻ പോലീസ്…
Read Moreരഞ്ജി ട്രോഫി കിരീടം വിദർഭയ്ക്ക്, പോരാട്ടവീര്യവുമായി കേരളം
നാഗ്പുർ: രഞ്ജി ട്രോഫി കിരീടത്തിൽ മുത്തമിട്ട് വിദർഭ. കേരള-വിദർഭ ഫൈനൽ പോരാട്ടം സമനിലയിൽ അവസാനിച്ചതോടെയാണ് ഒന്നാം ഇന്നിംഗ്സ് ലീഡിന്റെ കരുത്തിൽ വിദർഭ കിരീടം സ്വന്തമാക്കിയത്. വിദർഭയുടെ മൂന്നാം രഞ്ജി ട്രോഫി കിരീടമാണിത്. അതേസമയം ചരിത്രത്തിലാദ്യമായി ഫൈനലിലെത്തിയ കേരളം മികച്ച പ്രകടനം കാഴ്ചവച്ചാണ് മടങ്ങുന്നത്. ഫൈനലിൽ അവസാന ദിനമായ ഇന്ന് വിജയത്തിനായി കേരളം കിണഞ്ഞുശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. അവസാന ദിവസം 143.5 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 375 റൺസെടുത്ത് വിദർഭ ബാറ്റിംഗ് തുടർന്നതോടെയാണ് കേരളം സമനിലയ്ക്കു സമ്മതിച്ചത്. ഇതോടെ ആദ്യ ഇന്നിംഗിലെ 37 റൺസ് ലീഡിന്റെ ബലത്തിലാണ് വിദർഭ കിരീടം സ്വന്തമാക്കിയത്. ഇന്ന് രാവിലെ വിദർഭയുടെ മൂന്ന് വിക്കറ്റുകൾ വീണെങ്കിലും അക്ഷയ് കർനെവാറും ദർശൻ നൽകഡെയും ചെറുത്തുനിന്നതോടെ കേരളത്തിന്റെ പ്രതീക്ഷകൾ മങ്ങിതുടങ്ങിയത്. കർനെവാർ 70 പന്തിൽ 30 റണ്‍സെടുത്തു. നാൽകഡെ പുറത്താകാതെ 98 പന്തിൽ 51 റണ്‍സുമായി…
Read Moreട്രെയിനിൽ ഇരിക്കുന്നയാളുടെ മുഖത്ത് അടിച്ച് യൂട്യൂബർ: വീഡിയോ വൈറലായതോടെ പണികൊടുത്ത് ആര്‍പിഎഫ്
എന്തും എങ്ങനെയും വൈറലാകാമെന്ന് ചിന്തിക്കുന്ന ആളുകളാണ് നമ്മുടെ ലോകത്തുള്ളത്. ബീഹാറിലെ അനുഗ്രഹ നാരായന് റോഡ് റെയില്‍വേ സ്റ്റേഷനിലായിരുന്നു സംഭവം. ഒരു പ്രകോപനമോ കാരണമോ ഇല്ലാതെ ഒരു യൂട്യൂബർ റെയില്‍വേ സ്റ്റേഷനിലൂടെ പതുക്കെ നീങ്ങുകയായിരുന്ന ട്രെയിനില്‍ ഇരുന്ന ഒരു യാത്രക്കാരന്റെ മുഖത്ത് അടിച്ചു. ഇതിന്റെ വീഡിയോ ചിത്രീകരിക്കുകയും അത് സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തു. എന്നാൽ വീഡിയോ വൈറലായതോടെ ആര്‍പിഎഫ് റിതേഷ് കുമാര്‍ എന്ന യൂട്യൂബറാണ് ഈ പ്രവര്‍ത്തിക്ക് പിന്നിലെന്ന് കണ്ടെത്തി. പിന്നാലെ ഇയാളെ അറസ്റ്റ് ചെയ്തു. യാത്രക്കാരുടെ സുരക്ഷയില്‍ ഒരു വിട്ടുവീഴ്ചയുമില്ലെന്ന് ആര്‍പിഎഫ് വീഡിയോ പങ്കുവച്ച് കൊണ്ട് സമൂഹ മാധ്യമത്തിലെഴുതി. സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നതിനായി ഓടുന്ന ട്രെയിനില്‍ ഇരിക്കുകയായിരുന്ന ഒരു യാത്രക്കാരനെ ഒരു യൂട്യൂബര്‍ അക്രമിച്ചു. അയാളെ പിന്തുടർന്ന് ഞങ്ങൾ കണ്ടെത്തി അറസ്റ്റ് ചെയ്തു. നിങ്ങളുടെ സുരക്ഷ ഞങ്ങൾക്ക് പ്രധാനമാണ്. ഇത്തരം അക്രമ പ്രവൃത്തികൾ വച്ച്…
Read Moreകൊള്ളാലോ ഐഡിയ… അതിഥികൾ ചെരുപ്പ് മോഷ്ടിക്കുന്നത് ഒഴിവാക്കാൻ ഹോട്ടലുകാരുടെ തന്ത്രം; സംഗതി കൊള്ളാമെന്ന് സോഷ്യൽ മീഡിയ
വലിയ ഹോട്ടലുകളിൽ നമ്മൾ മുറി എടുക്കുന്പോൾ അവർ നമുക്ക് ബാത്ത്റൂമിൽ ഉപയോഗിക്കാനുള്ള വസ്തുക്കൾ ഉൾപ്പെടെ നൽകാറുണ്ട്. അങ്ങനെ തരുന്ന വസ്തുക്കൾ ചില വിരുതൻമാർ അടിച്ചോണ്ടും പോകാറുണ്ട്. എന്നാൽ അത് തടയുന്നതിനായി മുംബൈയിലെ ഹോട്ടല്‍ ഒരു തന്ത്രം പ്രയോഗിച്ചു. തേജസ്വി ഉഡുപ്പ എന്ന യുവാവ് ഹോട്ടലുകാരുടെ ആ തന്ത്രത്തിന്റെ ഫോട്ടോ എക്സിൽ പങ്കുവച്ചതോടെ പോസ്റ്റ് ശ്രദ്ധേയമായി. ഹോട്ടലുകാർ നൽകുന്ന ചെരുപ്പ് മോഷ്ടിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ, അവർ പൊരുത്തപ്പെടാത്ത ഒരു ജോഡി ചെരുപ്പുകളാണ് അതിഥികൾ നൽകുന്നത്’, എന്ന കുറിപ്പോടെയാണ് തജസ്വി പോസ്റ്റ് പങ്കുവച്ചത്. ഹോട്ടൽ ടവലിന് മുകളിൽ ഒരു ജോഡി ചെരിപ്പുകളുടെ തേജസ്വി പോസ്റ്റ് ചെയ്തു. എന്നാല്‍ ഹോട്ടലിന്റെ പേരോ അവിടെ അതിഥിയായിരുന്നോ എന്നുള്ള കാര്യങ്ങളൊന്നും അദ്ദേഹം വെളിപ്പെടുത്തിയില്ല. തേജസ്വി പങ്കുവച്ച ചിത്രത്തിലെ ചെരുപ്പുകൾ രണ്ടും രണ്ട് നിറങ്ങളുള്ള വ്യത്യസ്ത ജോഡികളുടേതായിരുന്നു.അതുകൊണ്ട് തന്നെ ഇത്തരം ചെരുപ്പുകൾ ഹോട്ടലിന് അകത്ത് മാത്രമേ ഉപയോഗിക്കാന്‍…
Read Moreഒൻപതാം വയസിൽ താന്‍ പങ്കെടുത്ത വിവാഹത്തിലെ വരനാണ്, ഇന്ന് തന്റെ ഭര്‍ത്താവ്; വൈറലായി യുവതിയുടെ വീഡിയോ
ഒൻപതാം വയസിൽ നമ്മൾ പങ്കെടുത്ത വിവാഹത്തിലെ വരനെ പിന്നീട് കല്യാണം കഴിക്കുന്ന അവസ്ഥയെ കുറിച്ച് കേട്ടിട്ടുണ്ടോ? കെട്ടു കഥയെന്നു തോന്നിക്കുമെങ്കിലും സംഭവം സത്യമാണ്. ഇന്തോനേഷ്യയിലാണ് സംഭവം. ബങ്കാ ദ്വീപിലെ 24 -കാരിയായ റെനാറ്റ ഫാദിയ എന്ന യുവതി വിവാഹം ചെയ്തത് തന്നെക്കാൾ 38 വയസ് കൂടുതലുള്ളയാളെയാണ്. 2009 -ല്‍ തന്റെ ഭര്‍ത്താവിന്റെ ആദ്യ വിവാഹത്തില്‍ യുവതിയും പങ്കെടുത്തിട്ടുണ്ടായിരുന്നു. പക്ഷേ ഇക്കാര്യം ഇരുവരുടേയും വിവാഹശേഷമാണ് യുവതി അറിഞ്ഞത്. ഭർത്താവിന്റെ വീട്ടിൽ എത്തിയപ്പോൾ ഭർത്താവിന്റെ ആദ്യ വിവാഹത്തിലെ ഫോട്ടോ ആൽബം കണ്ടപ്പോഴാണ് താനും അന്ന് ഇവരുടെ വിവാഹത്തിൽ പങ്കെടുത്തിട്ടുണ്ടായിരുന്നു എന്ന കാര്യം യുവതി അറിഞ്ഞത്. 2019 -ലാണ് ഇരുവരും കണ്ടുമുട്ടുകയും പരിചയപ്പെടുകയും ചെയ്യുന്നത്. അത് പിന്നീട് പ്രണയത്തിലേക്കും 2020-ൽ വിവാഹത്തിലും അവസാനിച്ചു. 2021 -ല്‍ ഇവർക്ക് ഒരു കുഞ്ഞ് ജനിച്ചു. താനും ഭര്‍ത്താവും സന്തോഷകരമായ വിവാഹ ജീവിതം നയിക്കുകയാണെന്നും റെനാറ്റ…
Read Moreഅമിത കൊക്കെയ്ന്‍ ഉപയോഗം: ഒടുവില്‍ അവശേഷിച്ചത് മൂക്കിന്റെ സ്ഥാനത്ത് ഒരു ദ്വാരം
അമിതമായ ലഹരി ഉപയോഗത്തെ തുടർന്ന് മനുഷ്യൻ മനുഷ്യത്വം ഇല്ലാത്തവനായി മാറുന്ന ലോകത്താണ് നാമിന്ന് ജീവിക്കുന്നത്. ഇപ്പോഴിതാ അമിത കൊക്കെയ്ൻ ഉപയോഗം മൂലം ജീവിതം തന്നെ പ്രതിസന്ധിയിൽ ആയിരിക്കുന്ന യുവതിയുടെ കഥയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കെല്ലി കൊസൈറ എന്ന 38കാരിയാണ് അളവില്ലാത്ത രാസവസ്തുക്കളുടെ അമിത ഉപയോഗം നിമിത്തം യുവതിക്ക് അവരുടെ മൂക്ക് തന്നെ നഷ്ടമായി എന്നു പറയാം. 2017- മുതലാണ് ഇവർ കൊക്കെയ്ൻ ഉപയോഗിച്ച് തുടങ്ങിയത്. നിരന്തരമായ ലഹരി ഉപയോഗം മൂലം മൂക്കിൽ നിന്ന് രക്തം വരാൻ തുടങ്ങി. ആദ്യമൊന്നും അത്ര കാര്യമായി ഈ വിഷയത്തെ കെല്ലി എടുത്തില്ല. എന്നാൽ പോകപ്പോകെ മൂക്കിലെ ദശ ഇളകി വരാൻ തുടങ്ങി. അതോടെ വേദന മാറ്റാനായി വീണ്ടും ലഹരിയിൽ അടിമപ്പെട്ടു. അമിതമായി കൊക്കെയ്ൻ വലിച്ചാൽ മുറിവ് പെട്ടന്ന് കരിഞ്ഞ് പോകുമെന്ന് യുവതി വിശ്വസിച്ചു. കൊക്കെയ്ന്‍ മണത്ത് ഒടുവില്‍ കെല്ലിയുടെ മൂക്കിന്റെ…
Read Moreയുഡിഎഫ് അധികാരത്തിലെത്തിയാൽ ആശാ വർക്കർമാരുടെ വേതനം വർധിപ്പിക്കും: അർഹിക്കുന്ന ആദരവും അംഗീകാരവും അവർക്ക് ഉറപ്പാക്കും; പ്രിയങ്ക ഗാന്ധി
ന്യൂഡൽഹി: യുഡിഎഫ് അധികാരത്തിലെത്തിയാൽ ആശാ വർക്കർമാരുടെ വേതനം വർധിപ്പിക്കുമെന്നും അർഹിക്കുന്ന ആദരവും അംഗീകാരവും അവർക്ക് ഉറപ്പാക്കുമെന്നും പ്രിയങ്ക ഗാന്ധി. കേരള സർക്കാർ അവരെ നിശബ്ദരാക്കാൻ ശ്രമിക്കുകയാണ്. ആശാ വർക്കർമാർ പൊതുജനാരോഗ്യ സംവിധാനത്തിന്റെ ഏറ്റവും വലിയ ശക്തികളിൽ ഒന്നാണ്. കോവിഡ് കാലത്ത് സ്വന്തം ജീവൻ പണയപ്പെടുത്തി പോരാടിയവരാണ്. അതിനാൽ അവർക്ക് അർഹമായ ആദരം നൽകണം. ആശാ വർക്കർമാർക്ക് തുച്ഛമായ ഓണറേറിയമായ 7000 രൂപയാണ് ലഭിക്കുന്നതെന്നും കർണാടകയിലു തെലങ്കാനയിലും ലഭിക്കുന്നതിനേക്കാൾ വളരെ കുറവാണിതെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
Read More